Oh my love 😱: ഭാഗം 5

oh my love

രചന: AJWA

ഫുഡ്‌ കഴിക്കാൻ ഇരുന്നതും ശ്രീദേവ് ശ്രീകുട്ടിയെ ഒന്ന് തുറിച്ചു നോക്കി....!അവൾ ആണെങ്കിൽ ഏട്ടന്റെ മുഖത് പോലും നോക്കാതെയാ ഇരിപ്പ്....! "നീ ഒന്ന് നിന്നെ...." മുറിയിൽ കേറാൻ നേരം ശ്രീദേവ് പറഞ്ഞതും ശ്രീ പേടിച്ച പോലെ നിന്നു....! "അയാൾ അങ്ങനെ പറഞ്ഞപ്പോ അവൾ എന്ത് പറഞ്ഞു...." "അത്.... ഏട്ടൻ ഇഷ്ടം ആണെന്ന് പറഞ്ഞില്ലെങ്കിൽ അത് തന്നെ വേണ്ടി വരും എന്ന്...." "അവൾക്ക് നാണവും മാനവും ഒന്നും ഇല്ലേ..." "ഏട്ടനെന്ന് വെച്ചാൽ അവൾക്ക് ജീവനാ അത് കൊണ്ടല്ലേ....!"😒 "അത്രയ്ക്ക് ജീവനാണോ...." "മ്മ്.... ഇതിലും ഏട്ടൻ അവളെ ഇഷ്ടം ആണെന്ന് പറഞ്ഞില്ലെങ്കിൽ പിന്നെ അവൾ എന്താ ചെയ്യാ ആവോ.... ആ സാമിയെ ആണെങ്കിൽ പോലീസും പിടിച്ചു കൊണ്ട് പോയി...." അത് കേട്ടതും ശ്രീദേവ് ഒന്ന് ചിരിച്ചു....! "അല്ല ഏട്ടാ ഞങ്ങൾ അവിടെ പോയത് ഏട്ടൻ എങ്ങനാ അറിഞ്ഞത്...." "എന്നോട് ആ രതീഷ് പറഞ്ഞതാ...." "🙄അപ്പൊ ഏട്ടന് ആ രതീഷിനെ അറിയോ...." "ആ അവൻ എന്റെ ക്ലാസ് മേറ്റ്സ് അല്ലെ...." "അയാളും ആ സാമിടെ അടുത്ത് വന്നതാ....ഇനി വല്ല കൂടോത്രവും ചെയ്തു ദേവൂട്ടിയെ വീഴ്ത്താൻ ആണോ എന്നാ അവളെ പേടി.... അത് കൊണ്ട് അവൾ അയാളെ അടുത്ത് ഒന്നും പോയിട്ടില്ല...." പൊട്ടി വന്ന ചിരി അവൻ മറച്ചു പിടിച്ചു അവളുടെ മുന്നിൽ ഗൗരവത്തിൽ നിന്നു....!

"നീ അവളോട് എന്നെ വന്ന് ഇങ്ങനെ ശല്യം ചെയ്യരുത് എന്ന് പറയണം....അതാ നമ്മൾ രണ്ട് പേർക്കും നല്ലത്...." "അത് മാത്രം അവൾ കേൾക്കില്ല...അറിയാലോ അവളെ അവൾ ആ സാമി പറഞ്ഞ പോലെ എപ്പോഴാ വന്ന് നിക്കുന്നെ എന്ന് പറയാൻ പറ്റില്ല...." ഒരിക്കൽ അങ്ങനെ ഒന്ന് കണ്ടതാ ഈ അനുഭവിക്കുന്നത് തന്നെ....🙄അവൻ ഒന്ന് ആത്മഗതിച്ചു....!! 💕💕💕 അകത്തേക്ക് കയറുമ്പോൾ ആണ് നന്ദൻ ബാൽക്കണിയിൽ അങ്ങിങായി നടക്കുന്നത് കണ്ടത്....🙄മ്മ്.... എന്തോ ഉണ്ടല്ലോ....! "എന്ത് പറ്റി കുഞ്ഞേട്ടാ...." "ഒന്നുല്ല...." "ഇല്ലാതാണോ ഇങ്ങനെ നടക്കുന്നത്...." "നടക്കുന്നവർ ഒക്കെ എന്തെങ്കിലും ഉണ്ടായിട്ടാണോ....?!!" "ഇങ്ങനെ ഒരു മാതിരി നടക്കുന്നവർ ഒക്കെ എന്തെങ്കിലും ഒക്കെ ഉണ്ടായിട്ടാ...." "ഓ.... അങ്ങനെ ഒക്കെ ഉണ്ടോ...." "പിന്നല്ലാതെ.... ഇപ്പൊ ഉദാഹരണത്തിന് ഈ പെണ്ണ് കെട്ടിയ ആളാണ് ഇങ്ങനെ നടക്കുന്നത് എങ്കിൽ അത് ഭാര്യയെ കൊണ്ടുള്ള എടങ്ങേറ് കാരണം.... പെണ്ണ് കെട്ടാത്തവൻ ആണെങ്കിൽ ഒരു പെണ്ണിനെ കിട്ടാത്തൊണ്ട്.... പക്ഷെ ഏട്ടന്റെ നടത്തം ഈ രണ്ടിലും പെട്ടതല്ല...." "😦പിന്നെ....?!!" "ഇത് ഏട്ടന് ലവ് കേറി കൂടിയ നടപ്പാ...." "ഒന്ന് പോടീ.... അങ്ങനെ ആണെങ്കിൽ നീ ഏതു നേരം നോക്കിയാലും ഇവിടെ നടപ്പാണല്ലോ...." അത് പിന്നെ ഒരുത്തൻ മനസ്സിൽ കേറി കൂടി പോയില്ലേ....!

"അത് അറിയാം അതോണ്ടാണല്ലോ ഞാൻ ചോദിച്ചത്...."😒 "നിന്നെ നാളെ ആ ഡോക്ടർ പെണ്ണ് കാണാൻ വരുന്നുണ്ട്....അത് വല്ലതും നീ അറിഞ്ഞോ...." "ഉള്ളതാണോ....?!!" "പിന്നല്ലാതെ...." ☹️അപ്പൊ അത് മുടക്കണം.... നാളെ എന്നൊക്കെ പറയുമ്പോൾ അതികടൈം ഇല്ല....! "അല്ല അതിനെന്തിനാ ഏട്ടൻ ഇങ്ങനെ ഇവിടെ കിടന്നു നടക്കുന്നത്...." "അ.... അത്.... മറ്റന്നാൾ എന്റെ പെണ്ണ് കാണലാ...." "അയിന്.....?!!" "അത് പിന്നെ എനിക്ക് ഈ ഹോസ്റ്റലിൽ ഒക്കെ നിന്ന് പഠിക്കുന്ന പെണ്ണ് എന്നൊക്കെ കേൾക്കുമ്പോ തന്നെ ഒരു ഇഷ്ടക്കേട്....എനിക്ക് നല്ല അടക്കവും ഒതുക്കവും ഉള്ള ഒരു സാധാ പെണ്ണിനെ മതിയെന്നാ ആഗ്രഹം...." ☹️എല്ലാവന്മാർക്കും ഇപ്പൊ ഇത് മതി.... എന്നാ സ്വന്തം പെങ്ങളുമാർക്ക് അതുണ്ടോ അതും ഇല്ല....! "അല്ല ഈ അടക്കവും ഒതുക്കവും എന്നത് കൊണ്ട് ഏട്ടൻ എന്താ ഉദ്ദേശിക്കുന്നത്...." "നിനക്ക് ഇല്ലാത്ത സാധനം...." 😬ഓഹോ അങ്ങനെ....?!! "അങ്ങനെ ഒന്നും പറഞ്ഞാൽ എനിക്ക് മനസ്സിൽ ആവില്ല.... എന്തെങ്കിലും ക്ലൂ തരണം...." "അത്.... അത്.... പിന്നെ.... ആ ശ്രീകുട്ടിയുടെ കൂടെയല്ലേ നീയെന്നും പോന്നത്....അവൾ ഏതെങ്കിലും അന്യ പുരുഷൻമാരോട് ഇന്നേ വരെ സംസാരിച്ചിട്ടുണ്ടോ....മുതിർന്നവരെ കാണുമ്പോ ബഹുമാനിക്കാനും അറിയാം.... അത് പോലെ ഒക്കെ ഉള്ള പെണ്ണാ എന്റെ സങ്കല്പത്തിൽ ഉള്ളത്...." 😟

ദൈവമേ എന്റെ റൂട്ട് തന്നെയാണോ ഏട്ടന്റെയും....! "എന്നാൽ നമുക്ക് ശ്രീക്കുട്ടിയെ തന്നെ നോക്കിയാലോ ഏട്ടാ...."😍 "ഏയ്‌ അതൊന്നും ശരിയാവില്ല.... എനിക്ക് നിന്നെ പോലെയാ അവളും...." ഇത് തന്നാ അങ്ങേരും പറയുന്നത്.... ഇവന്മാർക്ക് ഒക്കെ ഉള്ള ഒരു പെങ്ങളെ മനസ്സിൽ ആക്കാൻ പറ്റുന്നില്ല....അപ്പോഴാ വേറൊന്ന് കൂടി....!😒 "അല്ലേലും അവൾക്ക് ഏട്ടനെ ഒന്നും ശരിയാവില്ല....അവൾക്ക് വേറെ നല്ല ചെക്കനെ ഒക്കെ കിട്ടും...." എന്നും പറഞ്ഞു പെണ്ണ് മുറിയിൽ ചെന്നു....!നന്ദൻ ആണെങ്കിൽ വായും പൊളിച്ചു നിന്നു.... പെണ്ണ് ആണെങ്കിൽ ഫോൺ എടുത്തു അപ്പൊ തന്നെ ശ്രീയെ വിളിച്ചു....! "എന്താടി....?!!" "എടീ നന്ദേട്ടൻ...." "അയ്യോ നന്ദേട്ടന് എന്ത് പറ്റി...."😟 എനിക്ക് ആണെന്ന് കേട്ടാൽ പോലും ഇത്രയ്ക്ക് ഫീലിംഗ്സ് ഉണ്ടാവൂലല്ലോ....! "നന്ദേട്ടന് ഒന്നും പറ്റിയതല്ലടി....ഏട്ടന് മറ്റന്നാൾ ഒരു പെണ്ണ് കാണൽ ഉണ്ട്....കുടുംബവഴക്ക് അല്ലേൽ നിന്നെയും കൂടെ കൂട്ടായിരുന്നു.... ആ സാരല്ല ഞാൻ പിക് വിടാം...." "മ്മ്...." അവൾ ഒന്ന് മൂളി....! "ആ ഡോക്ടർ എന്നെ നാളെ പെണ്ണ് കാണാൻ വരുന്നെന്നു കൂടി ഏട്ടൻ പറഞ്ഞെടി...." "എന്നിട്ട് നീ എന്ത് പറഞ്ഞു...." "ചെക്കൻ വന്ന് ഒന്ന് കാണട്ടെ.... ശ്രീയേട്ടനെക്കാൾ ഗ്ലാമർ ഉള്ളതാണെങ്കിൽ കെട്ടിയേക്കാം.... എത്ര കാലം എന്ന് വെച്ചാ നിന്റെ ഏട്ടന്റെ പിന്നാലെ ഇങ്ങനെ നടക്കുന്നത്...."

"അപ്പൊ നിനക്ക് ഏട്ടനോടുള്ള സ്നേഹം അത്രയൊക്കെ ഉള്ളോ...." "ഞാൻ ചുമ്മാ പറഞ്ഞതാടി.... നിനക്ക് തോന്നുന്നുണ്ടോ ഞാൻ നിന്റെ ഏട്ടനെ വെറുതെ വിടും എന്ന്..... ഞാൻ അങ്ങേരെയും കൊണ്ടേ പോവൂ...." "ആ.... അത് എനിക്കറിയാം...." "എടീ നാളത്തെ പെണ്ണ് കാണൽ മുടക്കാൻ ഞാൻ ഒരു വഴി കണ്ടിട്ടുണ്ട്.... നീ അവിടെനിന്ന് എങ്ങനെ എങ്കിലും ഇറങ്ങി വാ...." "😒ഇവിടെ ഏട്ടൻ ഉണ്ടെടി....ഏട്ടൻ ആണെങ്കിൽ നമ്മളെ എല്ലാ കള്ളത്തരവും കണ്ട് പിടിക്കേം ചെയ്തു...." പറഞ്ഞു തീർന്നില്ല അപ്പൊ തന്നെ മുന്നിൽ നിൽക്കുന്ന ഏട്ടനെ കണ്ട് ശ്രീ ഒന്ന് സ്റ്റെക് ആയി....!അവൻ അപ്പൊ തന്നെ ഫോൺ വാങ്ങി കാതിൽ വെക്കുകയും ചെയ്തത് കണ്ട് ശ്രീ വായും പൊളിച്ചു നിന്നു....!മിക്കവാറും തെറിയാവും....അത് കൂടി കേട്ടാൽ ഈ ജന്മം അവളെ ആഗ്രഹം ഒന്നും നടക്കാൻ പോണില്ല....! "നിന്റെ ഏട്ടന്റെ വിചാരം എന്താണാവോ.... എന്നായാലും ഒരു ദിവസം എന്റെ കയ്യിൽ തന്നെ കിട്ടും.... അപ്പൊ ഞാൻ എല്ലാം ചേർത്ത് കൊടുത്തോളാം....ഇപ്പൊ നീ അങ്ങേരെ കണ്ണ് വെട്ടിച്ചു എങ്ങനെ എങ്കിലും ഇറങ്ങി വാടി.... അങ്ങേര് അവിടെ എവിടെ എങ്കിലും ചൊറിയും കുത്തിഇരിക്കാവില്ലേ....." അവൻ പല്ല് കടിച്ചു പിടിച്ചു പെങ്ങളെ ഒന്ന് നോക്കി... അവൾ ഒന്ന് ഇളിച്ചു കൊടുത്തു....! "ഈ കല്യാണം മുടക്കിയിട്ട് വേണം ആ സാമി പറഞ്ഞ പോലെ നിന്റെ ഏട്ടന്റെ മുന്നിൽ വന്ന് നിക്കാൻ....നിന്റെ ഏട്ടൻ മിക്കവാറും എന്റെ മുന്നിൽ മൂക്കും കുത്തി വീണോളും....

എന്നിട്ട് വേണം എന്നെ കൊണ്ട് ഈ പിന്നാലെ നടത്തിച്ചതിനൊക്കെ മൂക്ക് കൊണ്ട് ക്ഷ,,, മ്മ,,,ക്ക എന്നൊക്കെ അങ്ങേരെ കൊണ്ട് എഴുതിക്കാൻ...." മ്മ്.... ഇതൊക്കെയാണ് മനസ്സിൽ ഇരിപ്പ് അല്ലെ.... നടന്നത് തന്നെ....! അവൻ ശ്രീയെ ഒന്ന് നോക്കി ഫോൺ അവളെ കയ്യിൽ തന്നെ കൊടുത്ത് പോയി.... ദൈവമേ അവൾ എന്തൊക്കെയാണാവോ പറഞ്ഞത്....! "നീ എന്താടി ഒന്നും മിണ്ടാതെ....നീ വരുന്നുണ്ടോ ഇല്ലയോ...." "😒പുറത്ത് പോയാൽ ഏട്ടൻ എന്നെ വെച്ചേക്കില്ലെടി...." "അതൊക്കെ ഞാൻ....എനിക്ക് രണ്ട് ഏട്ടൻമാരാ എന്നിട്ട് ഞാൻ ഇറങ്ങുന്നുണ്ടല്ലോ..." "നീ എവിടെ പോവാൻ ആടി ഈ സമയത്ത് വിളിക്കുന്നെ.... പുറത്ത് ഇറങ്ങിയാൽ വെച്ചേക്കില്ല നിന്നെ...." നന്ദൻ പിന്നിൽ നിന്ന് പറഞ്ഞതും ദേവൂ ഇളിച്ചു കാണിച്ചു ഫോൺ വെച്ചു....! 💕💕💕 "നീ എങ്ങോട്ടാ....?!!" കാലത്ത് തന്നെ ദേവൂട്ടി ബാഗും എടുത്തു ഇറങ്ങുന്നത് കണ്ട് ഏട്ടന്മാർ രണ്ടും ഒരു പോലെ ചോദിച്ചു....! "കോളേജിലോട്ട്...." "ഇന്ന് നീ ലീവ് എടുത്താൽ മതി.... നിന്നെ കാണാൻ അവർ വൈകീട്ട് എത്തും...." "ഇന്ന് എക്സാം ആണ്.... ഉച്ചവരെയേ ഉള്ളൂ...." "ക്ലാസ് ടെസ്റ്റ്‌ അല്ലെ അത് എഴുതിയില്ലേ കുഴപ്പം ഒന്നും ഇല്ല...." "ലീവ് ആയാൽ ഒറ്റക്ക് വെക്കും എന്ന് മിസ് പ്രത്യേകം പറഞ്ഞതാ.... പെണ്ണ് കാണാൻ വന്നത് കൊണ്ടാണെന്നു പറഞ്ഞാലും അവർ വിശ്വസിക്കില്ല...." "അതെങ്ങനാ ഇതിന് മുന്പും നീ ഈ കാരണം പറഞ്ഞു ലീവ് എടുത്തു കാണും...." നന്ദൻ അവളെ ഒരുമാതിരി നോക്കി കൊണ്ട് പറഞ്ഞു....! "🤔

ഏയ്‌ അത് പറഞ്ഞിട്ടില്ല എന്നാണ് എന്റെ ഒരു ഓർമ...." "മ്മ്.... ബെസ്റ്റ്...." "ഞാൻ പൊക്കോട്ടെ വല്യേട്ടാ.... എനിക്ക് ഒറ്റയ്ക്ക് എക്സാം എഴുതാൻ വയ്യാത്തോണ്ടാ...." "ആ എങ്കിൽ നീ പോയിക്കോ.... പിന്നെ ഉച്ചയ്ക്ക് തന്നെ ഇവിടെ എത്തിയിരിക്കണം അല്ലെങ്കിൽ അറിയാലോ എന്നെ...." "ആ.... അറിയാം...." എന്നും പറഞ്ഞു പെണ്ണ് ഇറങ്ങി....! 😍ശ്രീദേവ് വരുന്നത് കണ്ടതും പെണ്ണ് റോഡിൽ കേറി അവന്റെ ഗെറ്റ് ആപ്പും നോക്കി നിന്നു.... ഹോ അതിന്റെ പിറകിൽ സ്പെക്സ് ഒക്കെ വെച്ച് അവനെയും കെട്ടിപ്പിടിച്ചിരിക്കുന്ന പെണ്ണിനെ ഒന്ന് സങ്കല്പിച്ചതും പെണ്ണ് സ്വപ്നലോകത്ത് എന്ന പോലെ നിന്നു....! അവൻ അവൾക്ക് മുന്നിൽ ബൈക്ക് നിർത്തി ഹോൺ അടിച്ചപ്പോൾ ആണ് അവൾക്ക് ബോധം വന്നത് തന്നെ....! "എന്താടി നടു റോഡിൽ കേറി നിന്ന് സ്വപ്നം കാണുന്നത്...." "ഇയാളെയാ ഞാൻ സ്വപ്നം കണ്ടത്....നമ്മൾ ഒരുമിച്ച് ഇങ്ങനെ....."😍 "ഞാൻ ബ്രേക്ക് ഇട്ടില്ലെങ്കിൽ ഇപ്പൊ പരലോകത് എത്തിയേനെ....." "ഇയാളെ കയ് കൊണ്ട് മരിച്ചാലും എനിക്ക് സന്തോഷമേ ഉള്ളൂ...." "നിനക്ക് മുഴു വട്ടാ.... കൊണ്ട് പോയി ചികിൽസിക്കാൻ പറ നിന്റെ ഏട്ടന്മാരോട്...." "ഇയാൾ ചികിൽസിച്ചാൽ മാത്രേ എന്റെ വട്ട് മാറൂ...."😍 "അത് നല്ല രണ്ട് കിട്ടാത്തതിന്റെ കേടാ.... നീ ഇന്നലെ എന്താ ശ്രീയോട് പറഞ്ഞത്.... എന്നെ മൂക്ക് കൊണ്ട് എന്ത് എഴുതിക്കും എന്നാ.....!!"😬 ദൈവമേ അത് ഇങ്ങേർ എങ്ങനെ അറിഞ്ഞു....! "അത്.... ഞാൻ ചുമ്മാ പറഞ്ഞതാ...." "പിന്നെ വേറൊന്ന് കൂടി നീ പറയുന്നത് കേട്ടല്ലോ....

എന്റെ മുന്നിൽ എങ്ങനെയോ വന്ന് നിൽക്കും എന്ന്...." "അതും ഞാൻ ചുമ്മാ പറഞ്ഞതാ...." "നീ അങ്ങനെ ഒക്കെ വന്ന് നിന്നാൽ ഒരു പക്ഷെ ഞാൻ പരിതി വിട്ടു വല്ലതും ചെയ്തു എന്നൊക്കെ വരും... പക്ഷെ പിന്നെ അതും പറഞ്ഞു എന്റെ പിന്നാലെ വന്നേക്കരുത്...." അയ്യേ ഇവൻ ഇത്രയ്ക്കും വൃത്തികെട്ടവൻ ആണോ.... അങ്ങനെ എങ്ങാനും നിന്നാൽ എല്ലാം കഴിഞ്ഞു ഞാൻ ഒന്നും അറീല എല്ലാം നീയാ ചെയ്തത് എന്ന് പറഞ്ഞു കളയാനും മടിക്കില്ല.... അപ്പൊ ആ പണി വേണ്ട..... അല്ലാതെ തന്നെ എന്നെ ഇഷ്ടം ആവോന്ന് നോക്കട്ടെ....! "എനിക്കറിയാം അതൊക്കെ എന്നെ പറ്റിക്കാൻ പറയുവാണെന്ന്....ശരിക്കും ശ്രീയേട്ടന് എന്നെ ഇഷ്ടാ...." അത് കേട്ടതും അവൻ ചെറുതായി ഒന്ന് ഞെട്ടി....എങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ അവൻ വണ്ടി മുന്നോട്ട് എടുത്തു....! "ശ്രീയേട്ടാ ഐ ലവ് യൂ...."😍 "ഐ ഹേറ്റ് യൂ....പോടീ...."😬 എന്നും പറഞ്ഞു അവൻ പോയി....! ഇത്തിരി നേരം കൂടി നിന്നപ്പോൾ ആണ് ശ്രീകുട്ടി വന്നത്....! "നീ എന്താടി ലേറ്റ് ആയെ...." "ഇന്നലെ പാതിരാത്രി വരെ ഉറക്കം ഒളിച്ചു പഠിച്ചത് കൊണ്ടാവും എണീക്കാൻ നേരം വൈകി...." "ഹോ ഭാഗ്യം നീ പഠിച്ചു അല്ലെ....അപ്പൊ എക്സാമിന്റെ കാര്യം പേടിയില്ല...." "ഉറങ്ങി എണീറ്റപ്പോഴേക്കും ഒന്നും ഓർമയില്ലെടി...." "എങ്കിൽ പിന്നെ ഉറങ്ങണായിരുന്നോ...." "അത് വിട്.... നിന്നെ ഇന്ന് പെണ്ണ് കാണാൻ വരല്ലേ...." "ആ...." "എന്നിട്ട് നിനക്ക് ഒരു വിഷമം ഒന്നും കാണുന്നില്ലല്ലോ...." "അതിനൊക്കെ ഉള്ള ഐഡിയ ഞാൻ കണ്ട് വെച്ചിട്ടുണ്ടെടി....

ഇത് കണ്ടോ ഇത് ആ ഡോക്ടറെ നമ്പർ ആണ്....വല്യേട്ടന്റെ ഫോണിൽ നിന്ന് ചേട്ടത്തി അടിച്ചു മാറ്റി തന്നതാ...." "ഇതെന്തിനാ നിനക്ക്...." "നീ വാ.... എന്തിനാണെന്ന് പറഞ്ഞു തരാം...." പെണ്ണ് ബസ്സ്റ്റോപ്പിൽ ചെന്നു നിന്ന് എല്ലായിടവും ഒന്ന് നോക്കി....! "അവനെ ഫോൺ ചെയ്യാൻ എന്താടി വഴി....നമ്മുടെ ഫോണിൽ നിന്ന് കോൾ ചെയ്‌താൽ പണി പാളും...." എന്നും പറഞ്ഞു അവിടെ ഒക്കെ നോക്കുമ്പോൾ ആണ് രതീഷ് തന്റെ കടയ്ക്ക് മുന്നിൽ ഇളിച്ചു നിക്കുന്നത് കണ്ടത്....ഇവന്നിട്ട് ഒരു പണി കൊടുക്കാം....!🙄 "നീ വാ...." എന്നും പറഞ്ഞു അവൾ ശ്രീയെയും കൊണ്ട് അങ്ങോട്ട് നടന്നു....! "🙄നീ എന്തിനാ അവിടേക്ക് പോണേ.... ഇനി അയാളെ വശീകരണം ഏറ്റോ...." "അതിനൊന്നും അല്ലേടി...." അവിടെ എത്തിയതും ദേവൂ അവനെ നോക്കി നന്നായി ഇളിച്ചു....! "ഒന്ന് ഫോൺ തരോ....എന്റെൽ ബാലൻസ് ഇല്ലാത്തോണ്ടാ...." "അതിനെന്താ...." എന്നും പറഞ്ഞു അവൻ കേട്ടപാടെ ഫോൺ എടുത്തു നീട്ടി....പാവം എന്തോ ദുരന്തം വരാൻ ഇരിക്കുന്നതേ ഉള്ളൂ....! പെണ്ണ് ഫോൺ വാങ്ങി കയ്യിൽ ഉള്ള നമ്പറിൽ നീണ്ട ഒരു മെസേജ് വിട്ടു....സീൻ ചെയ്‌തെന്ന് കണ്ടതും അപ്പൊ തന്നെ ക്ലിയർ ചെയ്തു ഒരു ഇളിയോടെ അവന് ഫോൺ കൊടുത്തു....ശ്രീ എല്ലാം കണ്ട് കിളി പോയി നിൽപ് ആണ്....! "😨പാവം അവൻ നിന്നെ ഒന്ന് ലൈൻ ഇട്ടു എന്ന് കരുതി ഇങ്ങനെ ശിക്ഷിക്കണമായിരുന്നോ...." "എങ്കിൽ നീ ഒരു കാര്യം ചെയ്യ്.... നിന്റെ ഏട്ടന്റെ ഫോൺ എടുത്തു എന്റെ കയ്യിൽ കൊണ്ട് താ.... ഞാൻ അങ്ങേർക്കിട്ട് കൊടുക്കാം...."

"ഞാൻ നിന്നെ എന്റെ ഏട്ടനെ കൊണ്ട് കെട്ടിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഏട്ടനിട്ട് തല്ല് കിട്ടുന്ന പണിക്ക് ഞാൻ ഇല്ല...." എക്സാം ഒക്കെ എഴുതി പറഞ്ഞ സമയത്ത് തന്നെ പെണ്ണ് വീട്ടിൽ എത്തി.... ഏട്ടന്മാരെ ബോധ്യപ്പെടുത്താൻ വേണ്ടി കുളിച്ചു സുന്ദരികുട്ടിയായി നിന്നു....! 😘ഇത്രയും സുന്ദരിയായ എന്നെയാണോ ആ ശ്രീയേട്ടൻ ഒരു മൈൻഡും ചെയ്യാതെ നടക്കുന്നത്....! "നീ ഒന്ന് വിളിച്ചു നോക്ക്.... പറഞ്ഞ സമയം കഴിഞ്ഞല്ലോ.... അവർക്ക് വഴി മാറിയത് ആണോ എന്ന് അറിയാലോ...." അച്ഛൻ പറയുന്നത് കേട്ടതും ദേവൂ ഇത്തിരി പേടിയോടെ ഇരുന്നു.... ദാസ് ആണെങ്കിൽ അപ്പൊ തന്നെ അവർക്ക് കോൾ ചെയ്യാനും തുടങ്ങി.... ആളെ മുഖം മാറുന്നത് പെണ്ണ് കാണുന്നുണ്ടായിരുന്നു....! "എന്തായെടാ.... അവർ എവിടെ എത്തി...." "അവർ വരുന്നില്ലെന്ന്....ആരോ മനഃപൂർവം പണി തന്നതാ അച്ഛാ..... അത് ആരാണെന്ന് എനിക്കറിയാം...." "എന്താ ഉണ്ടായത് എന്ന് നീ തെളിച്ചു പറയെടാ....." "ഇവളും ആയി മുടിഞ്ഞ പ്രേമം ആണെന്നും അവൻ പെണ്ണ് കാണാൻ വന്നാൽ രണ്ടാളും ഒളിച്ചോടും എന്ന് അവന് ഇവളുടെ കാമുകൻ മെസേജ് അയച്ചിട്ടുണ്ടെന്ന്...." 😦പണി പാളി എന്നാ തോന്നുന്നേ.... ദേവൂ എരിവ് വലിച്ചു എല്ലാരേയും നോക്കി ഒന്ന് ഇളിച്ചു....! "ആരാടി അവൻ...." "എനിക്ക് അറീല...." "അതൊക്കെ എനിക്കറിയാം.... നീ വാടാ നന്ദാ...."

ദാസ് നന്ദനെയും കൊണ്ട് പോവുന്നത് കണ്ട് ദേവൂ ഒന്നും മനസ്സിൽ ആവാതെ നിന്നു....😟രതീഷിനെ തല്ലാൻ ആണോ ഇനി ഈ പോണത്.... പാവം ഇത്രയ്ക്ക് വേണ്ടായിരുന്നു....! 💕💕💕 ദാസിനെയും നന്ദനെയും ഒരുമിച്ച് കണ്ടതും ശ്രീദേവ് ഒന്ന് ഞെട്ടാതേ ഇരുന്നില്ല....അവൾ എന്തെങ്കിലും ഒപ്പിച്ചു വെച്ചിട്ടുണ്ടെങ്കിൽ അത് തന്റെ തലയിൽ ആണെന്ന് അവനറിയാം....! "എന്താ ദാസേട്ടാ...." അവൻ ഒരു ചിരിയോടെ ചോദിച്ചതും ദാസ് അവന്റെ ഷർട്ടിൽ കുത്തി പിടിച്ചു....! "ദേവൂട്ടിയെ ഇന്ന് പെണ്ണ് കാണാൻ വരാൻ ഇരുന്ന ആ ഡോക്ടർക്ക് നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്നും ഒളിച്ചോടാൻ പോവാണെന്നും മെസേജ് വിട്ടിട്ട് ഇപ്പൊ ഒന്നും അറിയാത്ത പോലെ എന്താണെന്നോ...." "ഞാൻ അങ്ങനെ ചെയ്യാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് നേരെ മുന്നിൽ ചെന്നു പറയാൻ ഉള്ള ധൈര്യം ഒക്കെ എനിക്കുണ്ട്....ഇങ്ങനെ മറഞ്ഞു നിന്ന് മെസേജ് അയക്കേണ്ട കാര്യം ഒന്നും എനിക്കില്ല...." "😬നീയല്ലെങ്കിൽ പിന്നെ ആരാ അത് ചെയ്തത്...." "മെസേജ് ചെയ്തത് ആണെങ്കിൽ അതിന് ഒരു നമ്പർ ഉണ്ടാവില്ലേ...." അവന്റെ ചോദ്യം കേട്ടതും ദാസ് അതും ശരിയാണെന്ന പോലെ നിന്നു....! "എന്റെ നമ്പർ ആണെങ്കിൽ എന്റെ അടുത്ത് വാ.... ഞാൻ ഇവിടെ ഒക്കെ തന്നെ കാണും...." ദാസ് അവനെ ഒന്ന് നോക്കി തിരിച്ചു നടന്നു....

പിന്നാലെ അവനെ ഒന്ന് നോക്കി നന്ദനും....!അത് കണ്ടതും ശ്രീദേവ് നന്ദനെ നോക്കി ഒന്ന് ചിരിച്ചു....! "ഏട്ടൻ എന്താ ശ്രീദേവിനെ സംശയിക്കാൻ കാരണം...." "അത് അന്ന് ആ ഭാസി ഇവനെയും ദേവൂട്ടിയെയും ഏതോ അവസ്ഥയിൽ കണ്ടെന്നു പറഞ്ഞിരുന്നു....അന്നേ ഞാൻ ഇവനോട് ചോദിച്ചതാ.... അന്ന് അവൻ പറഞത് അപ്പൊ വിശ്വസിച്ചെങ്കിലും ഇപ്പൊ അത് കേട്ടപ്പോൾ ഇവനാണെന്നാ തോന്നിയത്...." "എന്റെ ഏട്ടാ.... ശ്രീദേവ് എന്തായാലും അങ്ങനെ ഒന്നും ചെയ്യില്ല....അകൽച്ചയിലും ആണെങ്കിലും അവൻ നമ്മളെ വേർതിരിച്ചു കാണാറില്ല...." "ഇപ്പൊ നമ്മൾ ചർച്ച ചെയ്യേണ്ടത് അതല്ല.... ആ പന്നി ആരാണെന്നാണ്...." "അന്ന് ഞാൻ ആ ഭാസിയെ അടിച്ചപ്പോൾ അവൾ പറഞ്ഞതാ കാണാൻ കൊള്ളാവുന്ന ഏതോ ഒരുത്തനും ആയി അവൾ പ്രേമത്തിൽ ആണെന്ന്.... അന്ന് ഞാനും അത് കാര്യം ആക്കിയില്ല...." നന്ദൻ പറഞ്ഞതും ദാസ് ഡോക്ടറെ അടുത്ത് അവനെയും കൊണ്ട് ചെന്നു.... നമ്പർ നോട് ചെയ്തു ആളെ മനസ്സിൽ ആയതും രണ്ടും കലിപ്പിൽ രതീഷിനെ തിരക്കി സലൂണിലേക്ക് വന്നു....! അവനെ അവിടെ കാണാതെ ഈ ടൈം ഉള്ള സ്ഥലം അന്വേഷിച്ചു അവർ രണ്ടും അങ്ങോട്ട് ചെന്നു....! കവലയിൽ രതീഷിനോടൊപ്പം ഇരിക്കുന്ന ശ്രീദേവ് രണ്ടിന്റെയും വരവ് കണ്ട് ഒന്ന് ഞെട്ടി....

പക്ഷെ ദാസ് വന്ന് ഒന്നും അറിയാതെ ഇരിക്കുന്ന രതീഷിനെ ഒരു ചവിട്ടിന് താഴെയിട്ടു....!അത് കണ്ടതും ശ്രീദേവ് ഞെട്ടി തരിച്ചു നിന്നു....! "😬നിനക്ക് ഞങ്ങടെ പെങ്ങളെ തന്നെ വേണം അല്ലേടാ പ്രേമിക്കാൻ...." രണ്ടും അവനെയിട്ട് ഇടിക്കാൻ തുടങ്ങിയതും ശ്രീ വായും പൊളിച്ചു നിന്നു....! "ദാസേട്ടാ.... എനിക്ക് അവളെ ഇഷ്ടം ആയിരുന്നു എന്നുള്ളത് സത്യാ... പക്ഷെ യോഗ്യത ഇല്ലെന്ന് മനസ്സിൽ ആയപ്പോൾ ഞാൻ വേണ്ടെന്ന് വെച്ചതാ...." "എന്നിട്ടാണോ ഇന്ന് നീ അവളെ കാണാൻ വരുന്ന ചെക്കന് നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്നും ഒളിച്ചോടാൻ പോവാണെന്നും മെസേജ് വിട്ടത്...."😬 അത് കേട്ട് രതീഷും ഞെട്ടി നിന്നു....! "നിന്റെ ഫോൺ ഇങ്ങ് എടുക്കെടാ...." ഫോൺ വാങ്ങി നോക്കിയെങ്കിലും അതിൽ അങ്ങനെ ഒരു മെസേജ് ഒന്നും ഇല്ല....! "ഈ നമ്പർ നിന്റേതു തന്നെയല്ലേ....മെസേജ് എങ്ങനെ ആവിയായെന്ന് കണ്ട് പിടിക്കേണ്ടവർ തന്നെ കണ്ട് പിടിച്ചോളും....

നീ വാ നമുക്ക് സ്റ്റേഷനിൽ ചെന്നു തീരുമാനം ആക്കാം...." രതീഷ് ഞെട്ടി തരിച്ചു കൊണ്ട് ശ്രീയെ ഒന്ന് നോക്കി....! "നിക്ക് ദാസേട്ടാ.... നീയല്ല മെസേജ് അയച്ചത് എങ്കിൽ പിന്നെ നിന്റെ ഫോണിൽ നിന്ന് എങ്ങനെ മെസേജ് പോയി...." "അത് എനിക്കറിയില്ലേടാ....അവളെ പെണ്ണ് കാണാൻ വരുന്നത് ആരാണെന്ന് പോലും എനിക്ക് അറിയില്ല....പിന്നെ ഞാൻ എങ്ങനെയാ അവർക്ക് മെസേജ് അയക്കുന്നെ...." "കടയിൽ ഉള്ളപ്പോൾ നിന്റെ ഫോൺ ആരെങ്കിലും വാങ്ങുകയോ എടുക്കുകയോ മറ്റൊ ചെയ്തിരുന്നോ...." അത് കേട്ടതും രതീഷ് ഓർത്തെടുക്കാൻ ശ്രമിച്ചു....! "ആ.... കാലത്ത് ദേവൂ വന്ന് ഫോണിൽ ബാലൻസ് ഇല്ലെന്ന് പറഞ്ഞു ആരെയോ കോൾ ചെയ്യാൻ ഫോൺ വാങ്ങിയിരുന്നു...." അത് കേട്ടതും ശ്രീദേവ് അറിയാതെ തലയിൽ കയ് വെച്ചു പോയി....!......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story