Oh my love 😱: ഭാഗം 50

oh my love

രചന: AJWA

"ഏട്ടനെന്ന് വെച്ചാൽ നിനക്ക് ജീവൻ അല്ലെ.... എന്നിട്ടും നീ എന്താ ഏട്ടനെ ഉപേക്ഷിച്ചു വന്നത്.... അതിന് മാത്രം എന്താ ഏട്ടൻ പറഞ്ഞത്...."😒 ശ്രീക്കുട്ടി വിഷമത്തോടെ ദേവൂട്ടിക്കരികിൽ വന്നിരുന്നു കൊണ്ട് പറഞ്ഞു....! "നീയും കേട്ടതല്ലേ ഞാൻ പിന്നാലെ നടന്ന് കെട്ടിച്ചതാണെന്ന് ശ്രീയേട്ടൻ പറഞ്ഞത്...." "🙄അത് സത്യം അല്ലെ...." "എനിക്ക് ഒത്തിരി ഇഷ്ടായിട്ടാ ഞാൻ ഇവളെ കെട്ടിയത് എന്നാ ശ്രീയേട്ടൻ പറഞ്ഞിരുന്നത് എങ്കിൽ ഞാൻ എന്ത് മാത്രം സന്തോഷിച്ചേനെ...." "നമ്മുടെ അമ്മമാരുടെ ജീവിതം പിന്നെയും കൊള്ളിക്കാം.... അതിനേക്കാൾ ഭീകരം ആവും നമ്മുടെ അവസ്ഥയെന്നാ എനിക്ക് തോന്നുന്നത്....ഇപ്പൊ തോന്നാ കുടുംബത്തിൽ ഉള്ള ഈ പ്രേമം വേണ്ടായിരുന്നു എന്ന്...." അത് കേട്ട് കൊണ്ടാണ് നന്ദൻ മുറിയിലേക്ക് വന്നത്....! ശ്രീക്കുട്ടി നന്ദനെ കണ്ടതും ഒന്നും മിണ്ടാതെ ഇറങ്ങിപോയി.... നന്ദൻ അവളെ ഒന്ന് നോക്കി ദേവൂട്ടിയുടെ അരികിൽ ആയി ഇരുന്നു....! "അവനെ തോൽപിക്കണം എന്ന ആഗ്രഹം ഒക്കെ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ന് നീ ഈ കാണിച്ചത് തീരെ ശരിയായില്ല മോളെ..." "അതിന് കാരണക്കാരൻ നിങ്ങൾ ഒക്കെ തന്നെയാ.... ഇപ്പൊ നിങ്ങൾ ജയിച്ചു എന്റെ ശ്രീയേട്ടൻ തോറ്റു.... എന്തിനാ പരസ്പരം ഇങ്ങനെ മത്സരിക്കുന്നത്....

ഉള്ളിൽ ഉള്ള സ്നേഹം പോലും പലപ്പോഴും നിങ്ങൾ പുറത്ത് കാണിക്കുന്നില്ല.... എല്ലാരും തെറ്റി നടക്കുമ്പോഴും എന്നെയും ശ്രീക്കുട്ടിയെയും പോലെ കുഞ്ഞേട്ടനും ശ്രീയേട്ടനും ഒരിക്കലും പിരിയാൻ പറ്റാത്ത അടുപ്പം അല്ലായിരുന്നോ.... പിന്നെ എപ്പോഴാ ഈ വാശിയും മത്സരവും തുടങ്ങിയത് പെങ്ങന്മാരെ കെട്ടിയപ്പോഴോ....നിങ്ങൾ മത്സരിച്ചു ജയിക്കുമ്പോൾ ഞങ്ങൾക്ക് ഒരു മനസുണ്ടെന്ന് നിങ്ങൾക്ക് ഓർത്തൂടെ.... കുഞ്ഞ് നാളിൽ തൊട്ടേ കാണുന്നതാ അച്ഛന്മാരുടെ പിണക്കം.... എന്നിട്ടും ഞങ്ങൾ ഇഷ്ടപ്പെട്ടുപോയി.... തെറ്റായിപ്പോയി...." അവൾ അത്യധികം വിഷമത്തോടെ പറഞ്ഞതും നന്ദൻ അവളോട് ഒന്നും പറയാൻ ആവാതെ നിരാശയോടെ പുറത്തേക്ക് ഇറങ്ങി....! എല്ലാരും ഒരുമിച്ച് ഫുഡ്‌ കഴിക്കാൻ ഇരുന്നെങ്കിലും ദേവൂട്ടി മാത്രം ആരോടും ഒന്നും സംസാരിച്ചില്ല.... ഇത്തിരി കഴിച്ചെന്നു വരുത്തി അവൾ അമ്മയുടെ മുറിയിൽ ചെന്നു കിടന്നു....! ശ്രീക്കുട്ടിയും നന്ദനോട് ഒന്നും മിണ്ടാതെ വിഷമത്തോടെ തന്നെ കിടന്നു....! "അവളെ ആരെക്കാളും മനസ്സിൽ ആക്കിയവനാ ശ്രീദേവ്.... അവൾക്ക് ഒരു വിഷമം വന്നപ്പോൾ കണ്ടറിഞ്ഞു പരിഹരിച്ചവൻ.... അങ്ങനെ ഉള്ള അവൻ പെങ്ങൾക്ക് ഒരു പനി വന്നപ്പോൾ നോക്കിയില്ലെന്ന് പറഞ്ഞു വിളിച്ചു കൊണ്ട് വന്നതാണല്ലോ....

അവനെ തോൽപിച്ചു പെങ്ങളെ കൊണ്ട് വന്ന് എന്റെ മക്കൾ ഇനി അവളെ എന്ത് ചെയ്യാനാ ഉദ്ദേശം..." "ഞങ്ങൾ വിളിച്ചു കൊണ്ട് വന്നതാണോ.... അച്ഛൻ കേട്ടതല്ലേ അവൻ പറഞ്ഞത്... അവൾക്ക് സഹിക്കാതായപ്പോൾ അവൾ തന്നെയല്ലേ ഇറങ്ങി വന്നത്...." ദാസ് മുറിയിലേക്ക് പോയതും അച്ഛൻ നിരാശയോടെ ഇരുന്നു.... ഞങ്ങൾ ആയിട്ട് നിസാര കാര്യത്തിന് തുടങ്ങിയ പ്രശ്നം ആണ്.... അതിപ്പോ മക്കളുടെ സന്തോഷം തല്ലി തകർക്കുന്നത് സഹിക്കാൻ ആവാത്ത പോലെ....! അച്ഛൻ മുറിയിലേക്ക് വരുമ്പോ ദേവൂട്ടി അമ്മയുടെ മടിയിൽ തല വെച്ച് കിടന്ന് ഉറക്കം ആയിരുന്നു....! "പനി ഇത്തിരി കുറവുണ്ട്....ക്ഷീണം കൊണ്ടാവും പെട്ടെന്ന് ഉറങ്ങിയത്...." അമ്മ അവളുടെ തലയിൽ തലോടികൊണ്ട് അച്ഛനോടായി പറഞ്ഞു....!അച്ഛൻ ഒന്ന് മൂളി അവിടെ ഇരുന്നു....! "പെങ്ങളോട് സ്നേഹം ആവാം.... പക്ഷെ അത് അവളുടെ ജീവിതം നശിപ്പിച്ചു കൊണ്ടാവരുത്...." അനുവും ദാസിനെ കണ്ടപാടെ അവനോടെന്ന പോലെ പറഞ്ഞു....! "ഞാൻ എന്ത് ചെയ്തു എന്നാ നിങ്ങൾ എല്ലാരും പറയുന്നത്... നീയും കേട്ടതല്ലേ അവൻ പറഞ്ഞത്...." "അത് അവർ തമ്മിൽ ഉള്ള പ്രശ്നം അല്ലെ.... അത് അവർ തമ്മിൽ പറഞ്ഞു തീർത്തോളും....

അങ്ങനെയാ പെങ്ങളെ സ്നേഹിക്കുന്ന ഏട്ടന്മാർ ചെയ്യേണ്ടത്....!" "അനു.... നീയും കൂടെ എന്നെ കുറ്റപ്പെടുത്തല്ലേ.... അവളുടെ മനസ് വിഷമിക്കുന്ന ഒരു കാര്യത്തിനും ഞാൻ കൂട്ട് നിൽക്കില്ല.... എന്റെ കയ്യിൽ കിടന്നാ അവൾ വളർന്നത്.... അവളെ നോക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെ അവൻ എന്തിനാ അവളെ കെട്ടിയത്...." "ശ്രീ അവളെ നോക്കില്ലെന്നോ.... ആരെക്കാളും ഒരു പക്ഷെ അവളുടെ ഏട്ടൻമാരേക്കാളും അവളെ കെയർ ചെയ്യുന്നത് ശ്രീ തന്നെയാ.... അവൾക്ക് രണ്ട് തവണ ഉണ്ടായ ദുരന്തം ഓർമയുണ്ടല്ലോ അപ്പോഴൊക്കെ നിങ്ങൾ ഉണ്ടായിട്ടും അവനാ അവളെ രക്ഷിച്ചത്...." "അത് അന്ന് അവന് അവളെ കെട്ടാൻ വേണ്ടിയാവും.... പിന്നെ രണ്ടാമത് ഞങ്ങളുടെ മുന്നിൽ ആളാവാൻ വേണ്ടി...." "കഷ്ടം.... ദേവൂട്ടി എന്തായാലും അവനെ പറ്റി അങ്ങനെ പറയില്ല.... അത് എനിക്കുറപ്പാ...." അനു അവനെ പുച്ഛത്തോടെ നോക്കി കൊണ്ട് പറഞ്ഞു മോനെയും കൊണ്ട് കിടന്നു....! നന്ദനും ദേവൂട്ടിയുടെ വാക്കുകൾ ഓർത്ത് സ്വസ്ഥത ഇല്ലാതെ മുറിയിൽ അങ്ങിങായി നടന്നു.... തന്റെയും ശ്രീയുടെയും കോളേജ് കാലം....കുടുംബവഴക്കിന് ഒന്നും മുഖം കൊടുക്കാതെ എല്ലാം ഒരുമിച്ചായിരുന്നു....

ആദ്യമായി മദ്യത്തിന്റെ രുചി അറിഞ്ഞ ദിവസം.... അന്ന് വെളിവ് പോയ എന്നെ അവൻ ആരും അറിയാതെ സുരക്ഷിതമായി മുറിയിൽ എത്തിച്ചു....! അന്ന് തൊട്ടാണ് ദേവൂട്ടി അവന്റെ മനസ്സിൽ കയറികൂടിയത്... അന്ന് തൊട്ട് അവന്റെ എല്ലാ ദുശീലവും നിർത്തി....കോളേജിൽ ഉള്ള ഭൂരിഭാഗം പെൺകുട്ടികളും അവന്റെ പിന്നാലെ ആയിരുന്നു.... മനസ് ഒരു പെണ്ണിന്റെ കൂടെ ആണെന്ന് പറഞ്ഞു അവൻ നെഞ്ചിൽ കയ് വെച്ച് കൊണ്ട് ഓരോ പെണ്ണിനേയും ഒഴിവാക്കുന്നത് കണ്ട് ചിരിച്ചു തള്ളി എന്നല്ലാതെ അത് ഒരിക്കലും ദേവൂട്ടി ആണെന്ന് കരുതിയില്ല.... അവന്റെ അതെ ഇഷ്ടം അവളിലും ഉണ്ടെന്ന് അറിഞ്ഞപ്പോൾ തെല്ലൊരു അസൂയ ഉണ്ടായിരുന്നു.... ദേവൂട്ടിയെ അവനെ ഏല്പിക്കുമ്പോഴും സന്തോഷം ആയിരുന്നു.... പിന്നീട് എപ്പോഴാണ് അവനോടൊരു മത്സരം തുടങ്ങിയത്.... ഒരു പക്ഷെ അച്ഛന്റെ പാരമ്പര്യം കിട്ടിയത് ആവാം....എപ്പോഴും ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന ദേവൂട്ടിയുടെ മുഖത്തെ വിഷമം അവനെ വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു.... അവിടന്ന് വന്നതിൽ പിന്നെ ശ്രീക്കുട്ടിയും തന്നോടൊന്ന് സംസാരിച്ചിട്ടില്ല....ജീവിച്ചു തുടങ്ങുന്നേ ഉള്ളു....

ഒന്നും വേണ്ടായിരുന്നു എന്ന് അവർ ഇപ്പോഴേ ചിന്തിച്ചു തുടങ്ങി....! 💕___💕 അവരുടെ മുന്നിൽ ജയിക്കാൻ വേണ്ടി ആണെങ്കിലും അങ്ങനേ പറയേണ്ടി ഇരുന്നില്ല..... അവൾ ഇഷ്ടം ആണെന്ന് പറഞ്ഞു വരുമ്പോഴും അതിനേക്കാൾ അവളോടുള്ള ഇഷ്ടം മനസ്സിൽ ഉണ്ടായിരുന്നു.... ശ്രീ ഉറക്കം ഇല്ലാതെ ബാൽക്കണിയിൽ നിന്ന് ഓരോന്ന് ചിന്തിച്ചു....! അന്ന് അവൾ തന്നെ തിരക്കി വന്ന സമയം കഴിഞ്ഞു.... അവൾക്ക് എന്നെ കാണാതിരിക്കാൻ പറ്റില്ല എന്ന അവന്റെ വിശ്വാസം ഇല്ലാതായി....! അവളെ ഒന്ന് കാണാതെ പറ്റില്ലെന്ന് തോന്നിയതും ശ്രീ ചാവി എടുത്തു പുറത്തേക്ക് ഇറങ്ങി....! അച്ഛനും അമ്മയും ദേവൂട്ടി പോയതിൽ പിന്നെ പരസ്പരം ഒന്നും സംസാരിച്ചിട്ടില്ല.... പാരമ്പര്യം അവർക്കും പകർന്നു കിട്ടിയതാണെന്ന് അവരും ചിന്തിച്ചു തുടങ്ങി....! ദേവൂട്ടിയുടെ മുറിയിൽ വന്ന ശ്രീ അവളെ കാണാതെ ബെഡിൽ ഇരുന്നു....പനിയാണ് അത് കുറഞ്ഞു കാണുമോ അതല്ല അവൾക്ക് വല്ലതും പറ്റി കാണുമോ....അവൻ വിഷമത്തോടെ എണീറ്റ് താഴേക്ക് ചെന്നു.... അമ്മയെയും കെട്ടിപ്പിടിച്ചു കിടക്കുന്ന ദേവൂട്ടിയെ അവൻ വിഷമത്തോടെ നോക്കി നിന്നു....😒 ദേവൂട്ടിയും മെഡിസിൻ കഴിച്ച ക്ഷീണത്തിൽ മയക്കം ആയിരുന്നു.... അവൻ വീട്ടിൽ വന്ന് വീണ്ടും സ്വസ്ഥത ഇല്ലാതെ നടന്നു.... കാലത്ത് അവൾ ക്ഷേത്രത്തിലേക്ക് വരുമെന്ന് കരുതി കാത്ത് നിന്നെങ്കിലും അതും ഉണ്ടായില്ല....!

ദേവൂട്ടിയും വൈകിയാണ് എണീറ്റത്... അവൾ എണീറ്റ് സ്വയം ഒന്ന് തൊട്ട് നോക്കി.... പനി കുറവുണ്ട്.... എന്നാലും ക്ഷീണം കാരണം അവൾ അവിടെ തന്നെ ഇരുന്നു....! "ഇന്നെന്ത് പറ്റി ദേവൂട്ടി വൈകിയല്ലോ...." ചേട്ടത്തി അവൾക്കുള്ള ചായയും ആയി അരികിൽ വന്നതും അവൾ ഒന്ന് ചിരിച്ചു....! "വയ്യ ചേട്ടത്തി...." "പനിയൊക്കെ കുറവുണ്ടല്ലോ...." "മ്മ്...." "പാവം ശ്രീ അവൻ എന്തായാലും നിന്നെയും വൈറ്റ് ചെയ്തിട്ടുണ്ടാവും അല്ലെ...." "മ്മ്...." "ആരെക്കാളും ഈ ചേട്ടത്തിക്ക് അറിയാം നിനക്ക് അവനോടുള്ള ഇഷ്ടം...ഞാൻ ഇവിടെ വന്ന് കേറിയപ്പോ മുതൽ കേൾക്കുന്നതല്ലേ.... എന്നിട്ടും നീ നിന്റെ ഏട്ടന്മാരെ വാക്ക് കേട്ട് ഇറങ്ങി വന്നത് ശരിയായില്ല...." "എന്റെ ചേട്ടത്തി.... ചേട്ടത്തിക്ക് തോന്നുന്നുണ്ടോ ഞാൻ എന്റെ ശ്രീയേട്ടനെ ഉപേക്ഷിച്ചു വരുമെന്ന്.... ആരെക്കാളും ഈ ദേവൂട്ടിക്ക് ഇഷ്ടം ശ്രീയേട്ടനെ തന്നെയാ.... പക്ഷെ ശ്രീയേട്ടനും ഏട്ടന്മാരും തമ്മിൽ തല്ലുന്നത് മാത്രം എനിക്ക് കണ്ട് നിക്കാൻ വയ്യ....ഇവരൊക്കെ എന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ എനിക്ക് വേണ്ടി ഒന്നാവട്ടെ.... അതിന് വേണ്ടിയാ ഞാൻ ഇങ്ങോട്ട് വന്നത്...."😒 "അത് കൊണ്ട് വല്ല പ്രയോജനവും ഉണ്ടാവോ എന്റെ മോളെ...."

"കാലത്ത് നെഗറ്റീവ് അടിക്കാതെ ചേട്ടത്തി...." "ഓ ഇല്ലേ.... എന്റെ ദേവൂട്ടിയുടെ...." "ശ്രീയേട്ടന്റെ ദേവൂട്ടി എന്ന് പറ ചേട്ടത്തി...." "എങ്കിൽ ശ്രീയേട്ടന്റെ ദേവൂട്ടിയുടെ ആഗ്രഹം പോലെ തന്നെ എല്ലാം നടക്കട്ടെ...." അവൾ ചായ കപ്പ് വായിൽ വെച്ച് ഒന്ന് ചിരിച്ചു....! "🥺പാവം ശ്രീയേട്ടൻ ഇന്നലെ എന്നെ കാണാതെ ഉറങ്ങി കാണില്ല...." "എങ്കിൽ പിന്നെ നിന്റെ ഉദ്ദേശം എങ്കിലും ശ്രീയോട് തുറന്ന് പറയാം ആയിരുന്നില്ലേ...." "ശ്രീയേട്ടൻ ആള് നിസാരക്കാരൻ ഒന്നും അല്ല.... മാമനെക്കാൾ കൂടുതൽ വാശിയാ....മാമനെ പിന്നെയും മെരുക്കി എടുക്കാം.... ഈ ദേവൂട്ടിയെ വേണെങ്കിൽ ഇത്തിരി കോംപ്രമൈസ് ഒക്കെ ചെയ്യട്ടെ...." "മ്മ്.... അല്ല മോളെ എങ്ങനാ ഇപ്പോഴും വൃതത്തിൽ തന്നെയാണോ...."😉 ചേട്ടത്തി അവളെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു....! "അതൊക്കെ തീർന്നു.... അല്ലെങ്കിൽ അതും പറഞ്ഞു ആളെ മെരുക്കി എടുക്കാം ആയിരുന്നു...." "അപ്പൊ നിന്റെ വല്യേട്ടനോ.... ആളെ എന്ത് ചെയ്തു മെരുക്കി എടുക്കാനാ നിന്റെ പ്ലാൻ.... ഞാൻ പറഞ്ഞു മടുത്തു...." "വല്യേട്ടന് ഞാൻ എന്ന് വെച്ചാൽ ജീവനാ.... എന്റെ സന്തോഷത്തിന് വേണ്ടി വല്യേട്ടൻ എന്തും ചെയ്യും...." "അതാ കുഴപ്പം ആയത്.... ആള് കരുതുന്നത് നീ എപ്പോഴും മൂപ്പരെ കണ്മുന്നിൽ തന്നെ വേണം എന്നാ...." "എല്ലാം ശരിയാവും എന്റെ ചേട്ടത്തി...." അവൾ പ്രതീക്ഷയോടെ എണീറ്റ് ചായ കപ്പ് ചേട്ടത്തിക്ക് നീട്ടി....!

വയറ്റിൽ കൂടി തിരച്ചു വന്നതും അവൾ എണീറ്റ് ബാത്‌റൂമിൽ ചെന്നു കുടിച്ച ചായ മുഴുവനും വോമിറ്റ് ചെയ്തു കളഞ്ഞു.... മുഖം കഴുകി അവൾ മുറിയിലേക്ക് വന്നതും ചേട്ടത്തിക്ക് പകരം ഇരിക്കുന്നു ശ്രീക്കുട്ടി....!🙄 "ആഹാ നീ ഇന്ന് നേരത്തെ എണീറ്റൊ...." "പോടീ.... ഉറങ്ങിയിട്ട് വേണ്ടേ എണീക്കാൻ...." "കുഞ്ഞേട്ടൻ സമ്മതിച്ചില്ലെ ഉറങ്ങാൻ...."😍 അവൾ ഇളിച്ചു കൊണ്ട് ചോദിച്ചതും ശ്രീകുട്ടി അവളെ തുറിച്ചു നോക്കി....! "എന്റെ ഏട്ടനെ തേച്ചില്ലേ നീ....ഈ ചതി ഏട്ടനോട് വേണ്ടായിരുന്നു...."🥺 അത് കേട്ടതും അവൾ ചിരിച്ചു....! "എടീ നിനക്ക് കുഞ്ഞേട്ടനെ വിട്ടു രണ്ട് ദിവസം മാറി നിക്കാൻ പറ്റോ...." "😒എന്തിനാ... നീ എന്നെയും കൂടെ വഴിയാധാരം ആക്കാൻ തന്നെ തീരുമാനിച്ചോ...." "നമ്മുടെ കെട്ടിയോന്മാർക്ക് നമ്മളോടുള്ള സ്നേഹം പോലെ തന്നെ നമ്മുടെ വീട്ടുകാരോട് ഉണ്ടാവാൻ വേറെ വഴിയില്ല.... അതിന് വേണ്ടിയാ ഞാൻ ചോദിക്കുന്നത്...." "🙄അതെങ്ങനെ....?!!" "അതൊക്കെ ഉണ്ട്.... സ്നേഹം ഉള്ളിടത്തെ പരിഭവം ഉള്ളു എന്നല്ലേ....ഉള്ളിൽ സ്നേഹം ഒക്കെ ഉണ്ട് പക്ഷെ അതിനേക്കാൾ വാശിയ.... തോറ്റു കൊടുക്കില്ലെന്ന വാശി...." "അത് ശരിയാ....! എങ്കിൽ ഇപ്പൊ ശരിയാക്കി തരാം...."

എന്നും പറഞ്ഞു ശ്രീക്കുട്ടി എണീറ്റ് ഒരു പോക്ക് ആയിരുന്നു.... മുറിയിൽ നന്ദനെ കണ്ടെങ്കിലും മൈൻഡ് ചെയ്യാതെ അവൾ ബാഗ് എടുത്തു ഡ്രസ്സ്‌ എല്ലാം കുത്തി തിരുകി വെച്ചു.... 🙄നന്ദൻ ആണെങ്കിൽ ഇവൾ എന്താ ഈ കാണിക്കുന്നത് എന്ന പോലെ വായും പൊളിച്ചു നിൽപ്പാ....! "എല്ലാം കൂടെ വലിച്ചു വാരി എടുത്തു നീ എങ്ങോട്ടാ....?!!" "ഞാൻ എന്റെ വീട്ടിൽ പോവാ...." "വീട്ടിലോ....?!!അവിടെ എന്താ....?!!" "കുന്തം.... ഒരു സ്നേഹവും ഇല്ലാത്ത നിങ്ങടെ കൂടെ കഴിയാൻ എനിക്ക് മനസില്ല...." "സ്നേഹം ഇല്ലെന്നോ.... ചങ്കിൽ കൊള്ളുന്നത് ഒന്നും പറയല്ലേ എന്റെ ശ്രീക്കുട്ടി...." അവൻ ഒരു കോംപ്രമൈസ് എന്ന പോലെ അവൾക്കരികിലേക്ക് പോയതും അവൾ അവനെ പിടിച്ചു തള്ളി....! "ഏട്ടനെ തോല്പിക്കാൻ വേണ്ടിയല്ലേ നന്ദേട്ടൻ എന്നെ കല്യാണം കഴിച്ചത്....ഇപ്പൊ ഏട്ടൻ തോറ്റു.... നന്ദേട്ടന്റെ പെങ്ങൾ തന്നെ ഏട്ടനെ തോൽപിച്ചു.... എനിക്കും ഉണ്ട് വാശി.... ഇങ്ങനെ എങ്കിലും ഏട്ടൻ ജയിക്കട്ടെ...." എന്നും പറഞ്ഞു അവൾ ബാഗും കയ്യിൽ എടുത്തു ഇറങ്ങി....!

"ശ്രീക്കുട്ടി...." നന്ദൻ അവളുടെ പിന്നാലെ ചെന്നെങ്കിലും അവൾ അതൊന്നും കേൾക്കാതെ താഴേക്ക് ഇറങ്ങി.... ഹാളിൽ ഇരിക്കുന്ന ദാസ് അത് കണ്ട് എണീറ്റ് കാര്യം മനസ്സിൽ ആവാതെ അവരെ തന്നെ നോക്കി.... അച്ഛനും അമ്മയും അനുവും എല്ലാം മുന്നിൽ തന്നെ ഉണ്ടെങ്കിലും അവൾ അവരെ ഒന്നും നോക്കാതെ തന്നെ നടന്നു.... പിന്നെ ഒന്ന് നിന്ന് അവരെ തിരിഞ്ഞു നോക്കി....! "ഞാൻ പോവാ.... ദേവൂട്ടിക്ക് അവളുടെ ഏട്ടൻമാരാ വലുതെങ്കിൽ എനിക്കും എന്റെ ഏട്ടനാ വലുത്...." എന്നും പറഞ്ഞു അവൾ പുറത്തേക്ക് ഇറങ്ങിയതും നന്ദൻ തലയിൽ കയ് വെച്ച് അവൾക്ക് പിന്നാലെ നടന്നു....! "ശ്രീക്കുട്ടി.... ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ...." "തെറ്റ് ചെയ്യാതെ പിന്നെ.... നന്ദേട്ടന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെ ഏട്ടൻ.... ഇപ്പൊ ബെസ്റ്റ് എനിമി അല്ലെ.... എന്നോട് നന്ദേട്ടന് സ്നേഹം ഉണ്ടെങ്കിൽ അത് ഏട്ടനോടും കാണിക്കണം...." അവൾ എന്ത് പറഞ്ഞിട്ടും നിൽക്കുന്നില്ലെന്ന് കണ്ടതും നന്ദൻ നിരാശയോടെ അവൾ പോവുന്നതും നോക്കി നിന്നു....! എല്ലാവരും ഒരു പോലെ നന്ദനെ നോക്കിയെങ്കിലും അവൻ ആരോടും ഒന്നും മിണ്ടാതെ നിരാശയോടെ മുറിയിലേക്ക് നടന്നു....! 💕___💕 ശ്രീ ദേവൂട്ടിയുടെ ഫോണിൽ കാലത്ത് തൊട്ട് വിളിക്കുന്നതാണ്....റിങ് ചെയ്യുന്നതല്ലാതെ കോൾ അറ്റൻഡ് ചെയ്യാത്തത് കണ്ട് അവൻ വിഷമത്തോടെ നിന്നു....😒എന്റെ കോൾ അവഗണിക്കാൻ മാത്രം നീ എന്നെ വെറുത്തു അല്ലെ....!

അപ്പോഴാണ് ബാഗും തൂക്കി വരുന്ന ശ്രീക്കുട്ടിയെ അവൻ കണ്ടത്....! "🙄നീ എന്താ ഈ നേരത്ത്...." "ഈ നേരത്തിന് എന്താ കുഴപ്പം.... അല്ലേലും എന്റെ വീട്ടിലേക്ക് വരാൻ ഇനി ഞാൻ ജാതകം നോക്കണോ.... എന്റെ ഏട്ടനെ വേണ്ടാത്തവരെ എനിക്കും വേണ്ട...." എന്നും പറഞ്ഞു അവൻ അകത്തേക്ക് കയറി....! "എന്നെ പോലെയാണോ നീ.... നിന്റെ ജീവിതം എനിക്ക് വേണ്ടി ഇല്ലാതാക്കണോ...." "ഏട്ടന് ഇല്ലാത്ത ജീവിതം ഒന്നും എനിക്ക് വേണ്ട...." അവൾ വാശിയോടെ പറഞ്ഞു സ്റ്റെയർ കയറി പോവുന്നത് നോക്കി അച്ഛനും അമ്മയും ശ്രീയും ഒരു പോലെ നിന്നു....! "അതെങ്ങനാ നിന്റെയല്ലേ...." അച്ഛൻ പറഞ്ഞു തീരുന്നതിന് മുന്നേ ശ്രീയുടെ നോട്ടം കണ്ട് അതും നിർത്തി അങ്ങേര് സിറ്റൗറ്റിലേക്ക് നടന്നു....! ആരുമായും വലിയ അടുപ്പം ഒന്നും ഇല്ലാതെ രണ്ടും ഫുൾ ടൈം അവരവരുടെ മുറിയിൽ ആയിരുന്നു....! രാത്രി ദേവൂട്ടി ഏട്ടനെയോ അച്ഛനെയോ ഒന്ന് നോക്കാതെ കിച്ചണിൽ ചെന്നു ചപ്പാത്തി എടുത്തു പ്ലേറ്റിൽ ഇട്ടു സ്ലാബിൽ കയറി ഇരുന്നു കഴിക്കാൻ തുടങ്ങി.... അമ്മയും ചേട്ടത്തിയും വായും പൊളിച്ചു നോക്കിയതല്ലാതെ ഒന്നും പറയാൻ പോയില്ല....! അത് കഴിക്കാൻ പറ്റാത്ത പോലെ വയറിൽ അസ്വസ്ഥത തുടങ്ങിയതും അവൾ അത് അവിടെ വെച്ചു....! "വേറെ ഒന്നും ഇല്ലേ അമ്മേ കഴിക്കാൻ...." "ചോറുണ്ട്...." "എങ്കിൽ അത് താ...."

അതും അവൾക്ക് കഴിക്കാൻ ആവാതെ അവിടെ തന്നെ വെച്ചു.... ഇത്തിരി വെള്ളം എടുത്തു കുടിച്ചതും അവൾ അസ്വസ്ഥതയോടെ ബാത്‌റൂമിലേക്ക് ഓടി....!കഴിച്ചത് മുഴുവനും വോമിറ്റ് ചെയ്തു പോയതും അവൾ ക്ഷീണത്തോടെ ബെഡിൽ വന്നിരുന്നു....! "അവൾ ഒന്നും കഴിച്ചില്ലല്ലോ അമ്മേ...." "മനസിൽ എന്തെങ്കിലും സങ്കടം ഉണ്ടായാൽ അവൾ അങ്ങനെയാ.... ഇത് ഇനി ആരോട് പറയാനാ ദൈവമേ...." അമ്മ വിഷമത്തോടെ തന്നെ പറഞ്ഞു.... ഫുഡ്‌ എടുത്തു ഡെയിനിങ് ടേബിളിൽ കൊണ്ട് വെച്ചെങ്കിലും ദേവൂട്ടിയെ കാണാതെ എല്ലാരും പരസ്പരം ഒന്ന് നോക്കി....! "നിങ്ങൾ കഴിച്ചോ.... ദേവൂട്ടി കഴിച്ചിട്ട് പോയി...." "ഒറ്റയ്ക്കോ...." "അവൾക്ക് തോന്നി കാണും ഇനി അങ്ങോട്ട് ഒറ്റക്ക് ആണെന്ന്....എന്തിനും പോന്ന രണ്ട് ഏട്ടൻമാർ ഉണ്ടായിട്ട് എന്താ കാര്യം...." ദാസും നന്ദനും ഒരു പോലെ ഇരുന്നു... നന്ദനും ഒന്നും ഇറങ്ങുന്നുണ്ടായിരുന്നില്ല... അവനും കഴിച്ചത് മതിയാക്കി എണീറ്റ് പോയി....!അത് പോലെ തന്നെ ദാസും....! ദേവൂട്ടി ആണെങ്കിൽ ക്ഷീണം കാരണം കിടന്നപ്പോൾ തന്നെ ഉറങ്ങിയിരുന്നു.... അവളോട് സംസാരിക്കാൻ പോയ നന്ദൻ അവൾ ഉറങ്ങുന്നത് കണ്ട് മുറിയിലേക്ക് തന്നെ പോയി....

ഫോൺ എടുത്തു ശ്രീക്കുട്ടിയെ വിളിച്ചതും അവൾ കോൾ അറ്റൻഡ് ചെയ്തു....! "ശ്രീക്കുട്ടി...." ആ വിളിയിൽ അവളുടെ നെൻജൊന്നു പിടഞ്ഞു....! "നന്ദേട്ടാ.... നന്ദേട്ടൻ ഉറങ്ങിയില്ലെ...." "ഉറങ്ങണം...." "ദേവൂട്ടിയോ...." "അവൾ ഉറങ്ങി...." "മ്മ്....! എങ്കിൽ ഞാൻ വെക്കട്ടെ നന്ദേട്ടാ...." "വയ്യെടി നിന്നെ കാണാതിരിക്കാൻ...." "സാരല്ല്യ നന്ദേട്ടാ എല്ലാം ശരിയാവും...." "മ്മ്...." പിന്നെ ഇത്തിരി നേരത്തെ മൗനം ആയിരുന്നു...! "എന്നാൽ ഞാൻ വെക്കട്ടെ നന്ദേട്ടാ.... എനിക്ക് നല്ല ഉറക്കം വരുന്നു...." അവൾ വിഷമത്തോടെ അതും പറഞ്ഞു കോൾ കട്ട് ചെയ്തു.... രണ്ട് പേരും ഒരേ വിഷമത്തോടെ ആയിരുന്നു കിടന്നത്....! ദേവൂട്ടിയെ കാണാതെ പറ്റില്ലെന്ന് തോന്നിയ ശ്രീ അവളുടെ അടുത്തേക്ക് വന്നു.... മുറിയിൽ അലസമായി കിടന്നുറങ്ങുന്ന അവളെ കണ്ട് അവൻ കാൽകീഴിൽ ഉള്ള പുതപ്പെടുത് അവളെ പുതച്ചു കൊടുത്തു.... പുഞ്ചിരിയോടെ അവളുടെ തലയിൽ തലോടി.... അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ച ശേഷം അവൻ അവളെയും കെട്ടിപ്പിടിച്ചു കിടന്നു.... ദേവൂട്ടിയും അവന്റെ ചൂടറിഞ്ഞ പോലെ ഉറക്കത്തിൽ തന്നെ അവന്റെ നെഞ്ചിലേക്ക് ചേർന്നു....! വെളുപ്പിന് തന്നെ ശ്രീ എണീറ്റ് പോയി.... ശ്രീയേട്ടന്റെ വോയ്‌സിൽ ഉള്ള അലാറം കേട്ടെങ്കിലും അവൾ അത് ഓഫ്‌ ചെയ്തു അവിടെ തന്നെ കിടന്നു.... അവൾ ക്ഷേത്രത്തിൽ പോവാൻ പോലും മറന്നത് എല്ലാരും ശ്രദ്ധിച്ചിരുന്നു....!

ദാസും നന്ദനും പോയി കഴിഞ്ഞാണ് ദേവൂട്ടി എണീറ്റത്.... ചായ കാണുമ്പോ തന്നെ വയറ്റിൽ നിന്ന് തികട്ടി വരുന്നത് പോലെ അവൾക്ക് തോന്നി....!അത് വേണ്ടെന്ന് വെച്ച് അവൾ മുറിയിലേക്ക് തന്നെ പോയി....സങ്കടം കാരണം ആണ് അവൾ ഒന്നും കഴിക്കാത്തത് എന്ന് കരുതി അമ്മയും ചേട്ടത്തിയും മുറിയിൽ ചെന്നു തന്നെ അവളെ നിർബന്ധിച്ചു കഴിപ്പിച്ചു....ഇത്തിരി കഴിഞ്ഞതും അവൾ അതും വോമിറ്റ് ചെയ്തു കളഞ്ഞു....! "ദേവൂട്ടി...." അവളുടെ കോൾ കണ്ടതും ശ്രീക്കുട്ടി വിഷമത്തോടെ തന്നെ വിളിച്ചു....! "നമുക്ക് നാളെ തൊട്ട് പഴയ പോലെ കോളേജിൽ പോണം...." "അത് വേണോ.... എനിക്കാണെങ്കിൽ ഒന്നിനും മൂഡില്ല...." "അതൊക്കെ ഉണ്ടാവാനാ കോളേജിലേക്ക് വരാൻ പറഞ്ഞത്...." "മ്മ്.... നന്ദേട്ടൻ എന്ത് ചെയ്യുവാ...." "കുഞ്ഞേട്ടൻ ഓഫിസിൽ പോയിരിക്കാ...." "നീയെന്താ ശ്രീയേട്ടനെ പറ്റി ചോദിക്കാത്തത്...." "ശ്രീയേട്ടൻ ഇപ്പൊ എന്ത് ചെയ്യുവാണെന്ന് എനിക്കറിയാം..." ദേവൂട്ടി പുഞ്ചിരിയോടെ പറഞ്ഞു....!അവൾ ചെന്ന് ബാൽക്കണിയിലേ ചാരുകസേരയിലിരുന്നു....! "മോളെ...." "എന്താ അച്ഛാ...." "എന്റെ മോൾ ഇങ്ങനെ ഒന്നും അല്ലല്ലോ.... ശ്രീ എന്ന് പറഞ്ഞാൽ നിനക്ക് ജീവൻ അല്ലെ....

ദാസിനോടുള്ള വാശിക്ക് അവൻ എന്തോ പറഞ്ഞെന്ന് കരുതി മോൾ ഇങ്ങനെ ചെയ്യും എന്ന് അവനും കരുതി കാണില്ല.... നിന്നെ ആരെക്കാളും കൂടുതൽ മനസ്സിൽ ആക്കിയവൻ അല്ലെ അവൻ.... എന്നിട്ടും നീ...." "ഞാൻ സ്നേഹിക്കുന്നവർ ഒക്കെ എന്നെയും അത് പോലെ തിരിച്ചു സ്നേഹിക്കുന്നുണ്ട്....ഒരു ഏട്ടന്റെ സ്ഥാനത് സ്നേഹിക്കുന്ന ഭാസിയേട്ടൻ പോലും ഒരു പെങ്ങളെ സ്ഥാനത് എന്നെ സ്നേഹിക്കുന്നു.... പക്ഷ ഞാൻ സ്നേഹിക്കുന്നവർ ഒക്കെ പരസ്പരം കാണുമ്പോ ഒരു മത്സരത്തിന് വേണ്ടി അവരുടെ സ്നേഹം പോലും ഉപയോഗിക്കുവാ.... അവരൊക്കെ സ്നേഹത്തിൽ കഴിയണം എന്ന് എനിക്ക് ആഗ്രഹിച്ചൂടെ അച്ഛാ.... അച്ഛനെയും മാമനെയും പോലെ എന്നെങ്കിലും ഒരുമിച്ച് കാണുവാണേൽ അന്ന് തല്ല് കൂടണം എന്നാണോ.... എല്ലാരും എന്നെ ആത്മാർത്ഥമായിട്ടാ സ്നേഹിക്കുന്നത് എങ്കിൽ അത് അവർ കാണിക്കട്ടെ...." "തുടങ്ങി വെച്ചത് ഞങ്ങൾ ആണെന്ന് അറിയാം.... പക്ഷെ മക്കളുടെ വിഷമം കാണുമ്പോൾ...." "അച്ഛൻ സങ്കടപ്പെടേണ്ട.... എനിക്ക് ഒരു വിഷമവും ഇല്ല...." അവൾ അച്ഛന്റെ കവിളിൽ പിച്ചി കൊണ്ട് ചിരിയോടെ പറഞ്ഞതും അച്ഛനും ആശ്വാസത്തോടെ പോയി....! രാത്രിയും എല്ലാരും ഒരുമിച്ചിരുന്നു ഫുഡ്‌ കഴിക്കുമ്പോഴും ദേവൂട്ടി മാത്രം ഉണ്ടായില്ല....! "മോൾ വരുന്നില്ലേ കഴിക്കാൻ...." "ഞാൻ കഴിച്ചു വല്യേട്ടാ...."

എന്നും പറഞ്ഞു ദേവൂട്ടി ബെഡിൽ തന്നെ ഇരുന്നതും ദാസ് അവൾക്കരികിൽ ഇരുന്നു....! "വല്യേട്ടന്റെ ദേവൂട്ടി പറ ഈ വല്യേട്ടൻ എന്താ ചെയ്യേണ്ടത്.... ശ്രീയുടെ കാൽ പിടിക്കണോ... നിനക്ക് വേണ്ടി അതും ചെയ്യാൻ വല്യേട്ടൻ തയാറാ..." "ഒന്നും വേണ്ട വല്യേട്ടാ... എനിക്ക് വേണ്ടിയല്ല വല്യേട്ടൻ ശ്രീയേട്ടനോട് സ്നേഹം കാണിക്കേണ്ടത്...." അവളുടെ ആഴമേറിയ വാക്കുകൾ അവന്റെ നെഞ്ചിൽ തന്നെ കൊണ്ടു.... അവൻ ഒന്നും മിണ്ടാതെ അവളെ ഒന്ന് നോക്കി പുറത്തേക്ക് ഇറങ്ങി....! ശ്രീ ദേവൂട്ടിയെ കാണാൻ ദേവ നിലയത്തിലെ ഗേറ്റ് ചാടിയതും നന്ദനും ശ്രീക്കുട്ടിയെ കാണാൻ ഇറങ്ങുവായിരുന്നു....രണ്ട് പേരും പരസ്പരം കണ്ടതും ഒന്ന് നിന്നു....! "നീ എന്താ ഇവിടെ....?!!" "നീ എന്തിനാണോ ഇറങ്ങിയത് അതിന് തന്നാ...." "ഞാൻ.... ചുമ്മാ...." "അത് മനസ്സിൽ ആയി... പോവുമ്പോ അച്ഛനെ മാത്രം ഒന്ന് ശ്രദ്ധിച്ചാൽ മതി.... അല്ലെങ്കിൽ വല്ല കൂടോത്രവും ചെയ്തു നിന്നെ എന്നെന്നേക്കുമായി പടി ഇറക്കും...." 🙄രണ്ട് മക്കളുടെയും കെട്ട് കഴിഞ്ഞപ്പോ നിന്ന് കാണും എന്ന് കരുതിയതാ....

എവിടെ ഇങ്ങനെ പോയാൽ ഇത് സ്ഥിരം ആവും....! "ഇതിനൊക്കെ കാരണം നീയാ...." "ഞാനോ...?!!"😟 "പിന്നല്ലാതെ നീ അന്ന് അങ്ങനെ ഒക്കെ സംസാരിച്ചത് കൊണ്ടല്ലേ അവൾ ഇറങ്ങി വന്നത്.... ഒരു അവസരം കിട്ടാൻ വേണ്ടി കാത്ത് നിന്ന നിന്റെ പെങ്ങൾ ആണെങ്കി അത് നല്ലത് പോലെ മുതലെടുത്തു ഒരു കാര്യവും ഇല്ലാതെ ഇറങ്ങിപോയി...." "അല്ലെങ്കിലും ഞാൻ ഇങ്ങനെ നിക്കുമ്പോ നീ മാത്രം പൊട്ടലും ചീറ്റലും ഇല്ലാതെ കഴിയുന്നത് ശരിയാണോ...." "അപ്പൊ ഇത് സ്ഥിരം ആക്കാൻ ഉള്ള പ്ലാൻ ആണോ...." "ഏയ്‌ ഇന്നലെ വന്നപ്പോൾ അവൾ നല്ല ഉറക്കം ആയിരുന്നു....ഇന്നെങ്കിലും കാൽ പിടിച്ചു മാപ്പ് പറഞ്ഞു അവളെ കൊണ്ട് പോണം....അവൾ ഉറങ്ങി കാണുവോ എന്തോ...." ശ്രീ അവളുടെ മുറിയുള്ള ഭാഗത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു....! "അവിടെ പിന്നെ എപ്പോ കൂർക്കം വലി തുടങ്ങി എന്ന് ചോദിച്ചാൽ മതി...." "അവൾ അങ്ങനെ ഒക്കെയല്ലേ സ്വസ്ഥം ആയി ഉറങ്ങൂ...." "ഓ അപ്പൊ പിന്നെ നീ ചുമ്മാ നിക്കുവല്ലേ...."

"നിന്നോട് സംസാരിച്ചു നിന്നാലേ എന്റെ പെണ്ണ് ഉറങ്ങും... നീ പോവാൻ നോക്ക്...." എന്നും പറഞ്ഞു ശ്രീ കൂൾ ആയി കയറിപ്പോയി....😟സ്വന്തം പെങ്ങടെ മുറിയിലേക്ക് ആണ് പോന്നതെന്ന വല്ല ബോധവും ഉണ്ടോ.... നന്ദൻ അവനെ ചവിട്ടി പുറത്താക്കണോ എന്ന് പോലും ചിന്തിച്ചു.... പിന്നെ സ്വന്തം കാര്യം ഓർത്തപ്പോൾ വന്നത് പോലെ തന്നെ ശ്രീക്കുട്ടിയുടെ അടുത്തേക്ക് പോയി....! ശ്രീ അവളുടെ മുറിയിൽ കയറി വാതിൽ അടച്ചതും ദേവൂട്ടി ഉറങ്ങിയത് കണ്ട് അവൻ അവൾക്കരികിൽ ഇരുന്നു.... എന്നെ കാണാതെ നിനക്ക് ഉറക്കം വന്ന് തുടങ്ങി അല്ലെ....അവൻ നിരാശയോടെ അവളെയും നോക്കി ഇരുന്നതും പിന്നെ അവന്റെ ശ്രദ്ധ അവളുടെ വയറിലേക്ക് നീങ്ങി.... അവിടെ അവന്റെ ചുണ്ടുകൾ പതിഞ്ഞതും ദേവൂട്ടി ഞെട്ടി കൊണ്ട് കണ്ണ് തുറന്നു....ശ്രീയേട്ടനെ കണ്ടതും അവൾ ചാടി എണീറ്റ് അവനെ കെട്ടിപ്പിടിച്ചിരുന്നു....! ....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story