Oh my love 😱: ഭാഗം 51

oh my love

രചന: AJWA

"എന്നോട് ഇത്രയൊക്കെ സ്നേഹം ഉണ്ടായിട്ടും നീ എന്തിനാ ദേവൂട്ടി എന്നിൽ നിന്നും അകന്നു നിൽക്കുന്നത്....?!!" "ശ്രീയേട്ടന് എന്നോട് സ്നേഹം ഇല്ലാത്തത് കൊണ്ട്.... ഉണ്ടായിരുന്നെങ്കിൽ അന്ന് അങ്ങനെ ഒക്കെ പറയുവായിരുന്നോ....പിറകെ നടന്ന് ശല്യം ചെയ്തത് കൊണ്ടല്ലേ ശ്രീയേട്ടൻ എന്നെ കെട്ടിയത്...." "നിനക്ക് തോന്നുന്നുണ്ടോ അത് കൊണ്ട് മാത്രം ആണെന്ന്...." അവൻ അവളെ തന്നിൽ നിന്ന് അടർത്തി മാറ്റി ആ കണ്ണുകളിൽ നോക്കി കൊണ്ട് ചോദിച്ചു....! "പക്ഷെ ശ്രീയേട്ടൻ എന്നോട് കാണിക്കുന്ന സ്നേഹം ഒന്നും ആരോടും കാണിക്കുന്നില്ല.... എല്ലാരേയും തോൽപിക്കണം എന്ന വാശിയാ ശ്രീയേട്ടന്...." "അപ്പൊ നിന്റെ ഏട്ടന്മാർക്കോ...." "എനിക്കറിയാം അവർക്കും വാശിയാണെന്ന്.... ആരും തോറ്റു കൊടുക്കില്ലെന്നും അറിയാം.... അത് കൊണ്ട് തന്നെയാ ഞങ്ങൾ തോൽക്കാൻ തീരുമാനിച്ചത്... ഞങ്ങളോടൊപ്പം കൂടെ ജീവിക്കണം എന്നുള്ള ആഗ്രഹം ഉണ്ടെങ്കിൽ ഈ വാശിയൊക്കെ കളഞ്ഞിട്ട് വാ...." "നീ എന്തൊക്കെയാ ഈ പറയുന്നത് ദേവൂട്ടി.... എനിക്ക്...." "വേണ്ട.... അച്ഛനെയും മാമനെയും പോലെ നിങ്ങൾ തമ്മിൽ കാണുമ്പോഴൊക്കെ വഴക്കാണ്....എന്റെ ചുറ്റിലും ഉള്ളവർ സ്നേഹത്തോടെ കഴിയുന്നത് കാണാനാ എന്റെ ആഗ്രഹം...."

അവൾ വാശിയോടെ തന്നെ അവനെ നോക്കി കൊണ്ട് പറഞ്ഞു....! "നീ വെറുതെ ഓരോന്ന് ചിന്തിച്ചും വാശി കാണിച്ചും ഇപ്പൊ തന്നെ ഒരുപാട് ക്ഷീണിച്ചു...." "എനിക്ക് വാശി തന്നെയാ.... നിങ്ങൾക്ക് മാത്രേ ഈ വാശി പാടുള്ളൂ എന്നുണ്ടോ....നിങ്ങൾ തമ്മിൽ ഉള്ള വഴക്ക് എന്ന് നിക്കുന്നോ അന്നേ ഞാൻ ശ്രീയേട്ടന്റെ കൂടെ വരൂ...." എന്നും പറഞ്ഞു അവൾ അവിടെ തന്നെ കിടന്നു....! "നിന്നെ കാണാതെ ഉറങ്ങാൻ പോലും പറ്റാതെ വന്നതാ ഞാൻ.... അല്ലെങ്കിലും നിനക്ക് സ്നേഹം നിന്റെ ഏട്ടന്മാരോട് തന്നെയാ....ഇതിനൊക്കെ കാരണം നിന്റെ വല്യേട്ടനും കൂടിയാ അത് മറക്കണ്ട.... ശല്യം ചെയ്തതിന് സോറി....നീ ഉറങ്ങിക്കോ ഞാൻ പോവാ ദേവൂട്ടി...." അവൻ വിഷമത്തോടെ അതും പറഞ്ഞു എണീറ്റതും അവൾക്കും സങ്കടം ആയി....! "ശ്രീയേട്ടാ...." അവൾ എണീറ്റ് അവനെ കെട്ടിപ്പിടിച്ചു നിന്നതും അവനും ഒരു പുഞ്ചിരിയോടെ അവളെ ചേർത്തു പിടിച്ചു....! "ഐ ലവ് യു ശ്രീയേട്ടാ...." "ലവ് യൂ മൈ സ്വീറ്റ് ദേവൂട്ടി...."😘

അവൻ അവളുടെ മുഖം കയ്യിൽ എടുത്തു ചുംബനങ്ങൾ കൊണ്ട് മൂടി.... ഒടുവിൽ അത് അവളുടെ അധരങ്ങളിൽ ചേർന്ന് നിന്നു.... അവളും പ്രണയത്തോടെ അവനെ വരിഞ്ഞു മുറുക്കി.... അവളെയും ചേർത്തു പിടിച്ചു കൊണ്ട് അവൻ ബെഡിലേക്ക് വീണു.... ഇരുവരിലും പരസ്പരം പ്രണയം പങ്ക് വെക്കാൻ ഉള്ള ആവേശം ആയിരുന്നു....ആലസ്യത്തോടെ അവൾ അവന്റെ നെഞ്ചിൽ ചേർന്ന് കിടന്നു....! "ഇന്നെന്ത് പറ്റി പതിവില്ലാതെ എന്റെ ദേവൂട്ടിക്ക് ഒരു ക്ഷീണം...." "എനിക്ക് ഒരു ക്ഷീണവും ഇല്ല..." അവൾ ഒന്ന് കൂടെ അവനിലേക്ക് പറ്റി ചേർന്ന് കൊണ്ട് പറഞ്ഞു....! 💕___💕 നന്ദൻ മാമൻ കാണും എന്ന പേടിയോടെ ആണ് അകത്തു കയറിയത്....😦അങ്ങേര് എങ്ങാനും കണ്ടാൽ അമ്മായി അപ്പനെ കൊന്നെന്ന ചീത്തപ്പേര് കൂടിയാവും....! ഒടുവിൽ ശ്രീക്കുട്ടിയുടെ മുറിയിൽ എത്തിയതും അവൻ ശ്വാസം ആഞ്ഞു വലിച്ചു....! ഉറങ്ങികിടക്കുന്ന ശ്രീക്കുട്ടിയുടെ അടുത്ത് ചെന്നവൻ അവളെ ഉണർത്താൻ ശ്രമിച്ചു....

അത് നടക്കില്ലെന്ന് കണ്ടതും അവൻ അവളെയും കെട്ടിപ്പിടിച്ചു കിടന്നു....! ശ്രീ പിന്നെ വെളുപ്പിന് തന്നെ എണീറ്റ് ദേവൂട്ടിയുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് എല്ലാരും ഉണരുന്നതിന് മുൻപ് തന്നെ വീട്ടിൽ എത്തി.... മുറിയിൽ എത്തിയപാടെ അവൻ ഉറക്കക്ഷീണം ഒക്കെ തീർത്തു....! ശ്രീക്കുട്ടി അവൾ എണീക്കാറുള്ള ടൈം ആയപ്പോൾ എണീറ്റ് കോട്ട് വാ ഇടുമ്പോൾ ആണ് തന്റെ അടുത്തായി കിടക്കുന്ന നന്ദനെ കണ്ടത്....!😨 "അയ്യോ... നന്ദേട്ടാ.... എണീക്ക്...." അവൾ സ്വസ്ഥത കൊടുക്കാതെ വിളിച്ചുണർത്തിയതും അവൻ കണ്ണ് തുറന്നു....! "നന്ദേട്ടൻ എന്താ ഇവിടെ.....!!" "ഞാൻ ഒരു സിനിമ കാണാൻ വന്നതാ....🙂 "സിനിമയോ.... അപ്പൊ എന്നെ കൂടാതെ നിങ്ങൾക്ക് ഇതാ അല്ലെ പണി....എനിക്കറിയാം നന്ദേട്ടൻ ഞാൻ ഇങ്ങ് വന്നപ്പോൾ തൊട്ട് ആഘോഷിക്കുവാണെന്ന്...."🥺 "അതിന് ഇവിടെ എവിടെയാ സിനിമ.... നീ എന്നോട് അങ്ങനെ ചോദിച്ചപ്പോൾ ഞാൻ ഒരു ഫ്ലോയിൽ അങ്ങ് പറഞ്ഞു പോയതാ.... അത് മനസ്സിൽ ആക്കാൻ ബുദ്ധി ഇല്ലെന്ന് എനിക്കറിയോ...."🙄

"അത് പറഞ്ഞപ്പോഴാ നിങ്ങൾ എന്തിനാ ഇങ്ങോട്ട് വന്നത്...." "നിന്നെ കാണാൻ...." "ഓ.... പറച്ചിൽ കേട്ടാൽ തോന്നും എന്നെ കാണാത്തോണ്ട് ഉറങ്ങാറില്ലെന്ന്...." "സത്യം....! പക്ഷെ ഞാൻ വന്നത് പോലും അറിയാതെ നീ ഇങ്ങനെ ഉറങ്ങിയത് തീരെ ശരിയായില്ല...." "നിങ്ങളോട് ഞാൻ പറഞ്ഞൊ ഇങ്ങോട്ട് വരാൻ....അച്ഛൻ എങ്ങാനും കണ്ടാൽ അത് മതി....നിന്ന് കിണുങ്ങാതെ പോവാൻ നോക്ക്...." "അവരൊക്കെ എണീറ്റ് കാണുവോ...." "കാണുവോന്നോ....ഇനി ഇപ്പൊ എന്ത് ചെയ്യും....ടൈം എട്ട് കഴിഞ്ഞു...." "നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത്.... ഞാൻ നിന്റെ കെട്ടിയോൻ അല്ലെടി...." "അത് തന്നാ പേടി.... ഞാൻ ഒന്ന് നോക്കട്ടെ ആരേലും ഉണ്ടോ എന്ന്...." ശ്രീക്കുട്ടി എണീറ്റ് വന്ന് താഴേക്ക് നോക്കിയതും ഹാളിൽ തന്നെ ഇരിക്കുന്ന അച്ഛന്റെ കയ്യിൽ ചായയും കൊടുത്തു അമ്മ കിച്ചണിലേക്ക് പോന്നത് കണ്ടതും എല്ലാരും എണീറ്റിട്ടുണ്ടെന്ന് അവൾക്ക് മനസ്സിൽ ആയി.... ഏട്ടന്റെ മുറിയിൽ ഒന്ന് തലയിട്ട് നോക്കിയതും ആള് നല്ല ഉറക്കം ആണ്....! "ഇനി എന്ത് ചെയ്യും അച്ഛനും അമ്മയും താഴെ തന്നെയുണ്ട്..." "ഞാൻ നിന്റെ ഭർത്താവ് അല്ലെ ശ്രീക്കുട്ടി പിന്നെന്തിനാ നീ ഈ പേടിക്കുന്നെ...."

"നിങ്ങളെ ഇതിനകത്ത് വിളിച്ചു കേറ്റാൻ ആണെങ്കിൽ പിന്നെ എന്തിനാ ഞാൻ പിണങ്ങി വന്നെ എന്നല്ലേ അവർ ചോദിക്കാ...." "🙄പറയും പോലെ നീ എന്തിനാടി ഒരു കാര്യവും ഇല്ലാതെ എന്നോട് പിണങ്ങി വന്നെ....?!!" "ആദ്യം നിങ്ങടെ സ്വഭാവം മാറ്റ് അപ്പൊ പറയാം.... ഞാനും ദേവൂട്ടിയും കഷ്ടപ്പെട്ട് കല്യാണം കഴിച്ചത് നിങ്ങളെ പോലുള്ളവന്മാരെ ആണെന്ന് ഓർക്കുമ്പോഴാ...." "ഞങ്ങൾക്കെന്താ കുഴപ്പം...." "അത് ഇപ്പൊ പറഞ്ഞാൽ ഒന്നും തീരില്ല.... ഇപ്പൊ നന്ദേട്ടൻ എങ്ങനെ ആണോ വന്നത് അത് പോലെ പോവാൻ നോക്ക്...." അവൾ അവനെ ഉന്തി തള്ളി പുറത്തേക്ക് കൊണ്ട് വന്നതും നന്ദൻ മാമനെ കണ്ട് ഒരു ഓട്ടത്തിന് മുറിയിൽ തന്നെ എത്തി....! "എടീ നിന്റെ അച്ഛൻ ഇരിക്കുമ്പോൾ എങ്ങനെയാ...." "ഇതൊന്നും അല്ലല്ലോ ഡയലോഗ് കേട്ടത്.... അതൊക്കെ ദേവൂട്ടി അച്ഛൻ അവിടെ ഇരിക്കുമ്പോൾ അവൾ കൂൾ ആയിട്ട് ഇറങ്ങി പോവും...." "അത് പിന്നെ മരുമകൾ അല്ലെ.... പിന്നെന്താ പ്രശ്നം...." "അതല്ല കല്യാണത്തിന് മുൻപ് അവൾ ഏട്ടനെ കാണാൻ വേണ്ടി വന്ന അന്ന് ഇവിടെ കുടുങ്ങി... കാലത്ത് എണീറ്റ് അച്ഛന്റെയും അമ്മയുടെയും മുന്നിൽ കൂടിയാ അവരുടെ കണ്ണിൽ പോലും പെടാതെ അവൾ കൂൾ ആയിട്ട് ഇറങ്ങി പോയത്...."

അത് കേട്ട് നന്ദൻ വായും പൊളിച്ചു നിന്നു....!😨 "അപ്പൊ അവർക്ക് രണ്ടിനും ഇത് തന്നെയാണോ പണി.... എന്നിട്ടും പിന്നെന്താ അവൾ ശ്രീയെയും ഉപേക്ഷിച്ചു അവിടെ വന്ന് നിക്കുന്നത്...." "അത് തന്നാ ഞാൻ നേരത്തെ പറഞ്ഞത്.... നിങ്ങൾ ആണുങ്ങൾക്ക് ഒരു വിചാരം ഉണ്ട് അത് എന്താണെന്നും ഞങ്ങൾക്കറിയാം.... അത് മാറ്റി എടുക്കാൻ വേണ്ടി തന്നെയാ ഞങ്ങളുടെ തീരുമാനം...." എന്നിട്ട് മാറ്റിയത് തന്നെ എന്ന പോലെ നന്ദൻ നിന്നു....! ശ്രീക്കുട്ടിയുടെ ഫോൺ റിങ് ആയതും അവൾ നന്ദനെ ഒന്ന് നോക്കി കോൾ അറ്റൻഡ് ചെയ്തു....! "ഡീ കോളേജിൽ ഇറങ്ങാൻ റെഡി ആയോ...." "ഞാൻ അത് മറന്നു.... ഞാൻ കുളിക്കട്ടെ...." എന്നും പറഞ്ഞു അവൾ ഡ്രസ്സ്‌ എടുക്കാൻ തുടങ്ങി....! "എന്നെ ഇവിടെ നിർത്തി നീ കോളേജിൽ പോവാണോ...." "ഇവിടെ നിന്നോ....പറ്റുമ്പോ ഇറങ്ങിപോയിക്കോ...." 😨അല്ല എനിക്ക് എന്തിന്റെ കേടായിരുന്നു ഇന്നലെ ഇത്രയും റിസ്ക് എടുത്തു ഇതിനകത്ത് വലിഞ്ഞു കേറാൻ.... ഇനി എന്റെ മിസ്സിംഗ്‌ വിവരം അവിടെ അറിഞ്ഞു കാണുമോ....!

നന്ദൻ അതും ചിന്തിച്ചു ബെഡിൽ തന്നെ ഇരുന്നു....! 💕__💕 ദേവൂട്ടി കുളിച്ചു വന്ന് റെഡി ആവുമ്പോൾ ആണ് അവൾക്ക് മുന്നിൽ ഉള്ള സ്പ്രേയുടെ സ്മെൽ പിടിക്കാതെ എന്തൊക്കെയോ പരവേഷം തുടങ്ങിയത്....വയറിൽ കൂടി ഉരുണ്ടു കേറാൻ തുടങ്ങിയതും അവൾ ബാത്‌റൂമിൽ ഓടി വോമിറ്റ് ചെയ്തു കളഞ്ഞു....വായും മുഖവും കഴുകി അവൾ ക്ഷീണത്തോടെ മുറിയിൽ വന്ന് കണ്ണാടിക്ക് മുന്നിൽ നിന്നു....! "ദാസേട്ടാ സ്പ്രേ ഒക്കെ അങ്ങ് വെളിയിൽ ചെന്നു അടിച്ചാൽ മതി....എനിക്ക് അതിന്റെ സ്മെൽ പിടിക്കില്ല...." ചേട്ടത്തി ഗർഭിണി ആയിരിക്കുമ്പോൾ പറയുന്നത് അവൾ ഓർത്തെടുത്തു.... എന്തെങ്കിലും കഴിക്കാൻ ഇരുന്നാൽ വായും പൊത്തി വോമിറ്റ് ചെയ്യാൻ പോവാറുള്ളതും അവളുടെ ഓർമ്മയിൽ വരാൻ തുടങ്ങിയതും അവൾ തന്റെ പ്രതിബിംബം നോക്കി ഒരു നിമിഷം നിശ്ചലമായി നിന്നു....! അപ്പൊ ഞാൻ ഗർഭിണി ആണോ.... അതാണോ എനിക്ക് ഇങ്ങനെ ഒക്കെ.... അങ്ങനെ ആണെങ്കിൽ ഞാൻ ഈ ചെയ്യുന്നത് ഒക്കെ പാഴായി പോവുകയാണോ....! അവൾ എന്തൊക്കെയോ തീരുമാനിച്ചു പെട്ടെന്ന് റെഡി ആയി ഇറങ്ങി.... ഫുഡ്‌ കണ്ടപ്പോൾ തന്നെ അവൾക്ക് മുഷിപ്പ് തോന്നി.... വെള്ളം മാത്രം കുടിച്ചു അവൾ ഇറങ്ങി....

അമ്മയും ചേട്ടത്തിയും പരമാവധി നിർബന്ധിച്ചെങ്കിലും അവൾ ലേറ്റ് ആയെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി....! "അവനിത് കാലത്ത് തന്നെ എങ്ങോട്ടാ പോയത്.... വിളിക്കാമെന്ന് വെച്ച് ചെന്നപ്പോൾ മുറിയിൽ ഇല്ല...." അച്ഛൻ അതും പറഞ്ഞു കൊണ്ട് സ്റ്റെയർ ഇറങ്ങി വരുന്നത് കണ്ടതും പുറത്തേക്ക് ഇറങ്ങിയ ദേവൂട്ടി ഒന്ന് നിന്നു.... മിക്കവാറും കുഞ്ഞേട്ടൻ അവിടെ ആയിരിക്കും....! "അത് കുഞ്ഞേട്ടൻ കാലത്ത് തന്നെ എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞു പോയതാ...." "ഭാഗ്യം നിന്നോടെങ്കിലും അവന് പറയാൻ തോന്നിയല്ലോ...." അച്ഛൻ ആശ്വാസത്തോടെ പറഞ്ഞു....!കള്ളം പറഞ്ഞത് കൊണ്ട് തന്നെ ദേവൂട്ടി ചെയ്യാൻ ഉള്ള പ്രക്രിയകൾ ഒക്കെ ചെയ്തു കൊണ്ടാണ് നടന്നത്... ഒരു നല്ല കാര്യത്തിന് അല്ലെ ദൈവം ക്ഷമിച്ചോളും....! "റിസ്ക് എടുത്തു വന്നതല്ലേ.... ഒരു ഉമ്മയെങ്കിലും തന്നിട്ട് പോ ശ്രീക്കുട്ടി...." റെഡി ആവുന്ന ശ്രീക്കുട്ടിയെ നോക്കി നന്ദൻ നിരാശയോടെ പറഞ്ഞതും അവൾ അതൊന്നും മൈൻഡ് ചെയ്തില്ല.... എല്ലാം കഴിഞ്ഞു ബാഗും എടുത്തു ഇറങ്ങിയതും ഒരു ഓട്ടത്തിന് വന്ന് അവന്റെ കവിളിൽ ചുംബിച്ചു കൊണ്ടവൾ വന്നത് പോലെ തന്നെ പോയി... നന്ദൻ ഒരു ചിരിയോടെ തന്റെ കവിളിൽ കയ് വെച്ചിരുന്നു....!❤️

"എന്താടി മുഖത്ത് ഒരു വാട്ടം...." "ശ്രീയേട്ടനെ വിട്ടു നിക്കുന്നതല്ലേ അതിന്റെയാവും...." "ഇങ്ങനെ വിട്ടു നിൽക്കുന്നതിന് കെട്ടിയോന്മാർ മതിൽ ചാട്ടത്തിന് പ്രൈസ് നേടും എന്നല്ലാതെ ഒന്നും സംഭവിക്കും എന്ന് എനിക്ക് തോന്നുന്നില്ല...." "ശരിയാ എനിക്കും ഇപ്പൊ അങ്ങനെ തോന്നുന്നുണ്ട്.... കുഞ്ഞേട്ടൻ അവിടെ നിന്ന് എണീറ്റില്ലേ...." "എണീറ്റ്.... പക്ഷെ അപ്പോഴേക്കും അച്ഛനും അമ്മയും എണീറ്റിരുന്നു... കക്ഷി ഇപ്പോഴും മുറിയിൽ തന്നെയാ...." "അപ്പൊ ശ്രീയേട്ടൻ....?!!" "ആള് നല്ല ഉറക്കവാ ഇന്നലെ ഉറങ്ങിയിട്ടെ ഇല്ലെന്ന് തോന്നുന്നു...." "ശ്രീയേട്ടനോട് പിണങ്ങി നിക്കാൻ എനിക്ക് പറ്റുന്നില്ലെടി...." "എനിക്ക് പിന്നെ നന്ദേട്ടനോട് പിണങ്ങി നിക്കാൻ പറ്റും എന്നാണോ....ഇന്ന് തന്നെ ഞാൻ ആ പാവത്തിനെ വല്ലാണ്ട് പരീക്ഷിച്ചു...പാവം എന്റെ നന്ദേട്ടൻ...." "മ്മ്.... എന്തെങ്കിലും വഴി ദൈവം കണ്ടിട്ടുണ്ടാവും...." അതും പറഞ്ഞു രണ്ടും നടന്നു....ബസിൽ കയറിയെങ്കിലും രണ്ടും മുടിഞ്ഞ ചർച്ചയാണ്....! ഒച്ചയും ബഹളവും ഇല്ലെന്ന് മനസ്സിൽ ആയതും നന്ദൻ പതിയെ പുറത്തേക്ക് ഇറങ്ങി....താഴേക്ക് നോക്കി ഉറങ്ങണോ വേണ്ടയോ എന്ന് ഉറപ്പ് വരുത്തുമ്പോൾ ആണ് അവന്റെ തോളിൽ ഒരു കൈ വന്ന് വീണത്.... 😳

ദൈവമേ മാമൻ....നന്ദൻ ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കിയതും അവൻ ആശ്വാസത്തോടെ ശ്രീയെ നോക്കി വളിച്ച ഒരു ഇളി ആയിരുന്നു....! "നീ എന്താ ഇവിടെ.... ശ്രീക്കുട്ടി ഇവിടെ ഇല്ലല്ലോ...." "അവൾ ഇന്നലെ ഇവിടെ ഉള്ളപ്പോൾ വന്നതാ നീയും കണ്ടതല്ലേ പിന്നെ ഇറങ്ങാൻ പറ്റിയിട്ടില്ല...." "ഓ നിന്നെ കൊണ്ട് തോറ്റല്ലോ.... എടാ ഞാനും നിന്നെ പോലെ അങ്ങോട്ട് പോയതല്ലേ കൃത്യ ടൈമിന് ഇറങ്ങാൻ അറിയില്ലെങ്കിൽ ഈ പണിക്ക് നിക്കാരുത്....എവിടെ പോയാലും നീയൊക്കെ പറയിപ്പിച്ചേ അടങ്ങൂ.... വെറുതെ അല്ല നിന്റെ പെങ്ങൾ...." "അളിയാ നോ.... അമ്മാതിരി ഡയലോഗ് ഒക്കെ നിർത്തിയേക്ക്.... അല്ലെങ്കിൽ നമുക്ക് ഈ മതിൽ ചാട്ടം സ്ഥിരം ആക്കേണ്ടി വരും...." "അതും ശരിയാ.... തത്കാലം ഇപ്പോൾ നീ ഇറങ്ങാൻ നോക്ക്...." ശ്രീ തന്നെ അവനെ ഹെല്പ് ചെയ്തു പുറത്തേക്ക് ഇറക്കി....! ക്‌ളാസിലും ദേവൂട്ടിയുടെ ശ്രദ്ധ താൻ ഗർഭിണിയാണോ എന്ന ചിന്തയിൽ ആയിരുന്നു.... എങ്ങനെ ഒക്കെയോ ക്ലാസ് കഴിഞ്ഞു ഇറങ്ങിയതും കോളേജിന് അല്പം മാറിയുള്ള മെഡിക്കൽ ഷോപ്പിൽ അവളുടെ കണ്ണുകൾ എത്തി....!

"നീ ഇവിടെ നിക്ക് ഞാൻ ഇപ്പൊ വരാം...." "എങ്ങോട്ടാ...." "എനിക്ക് വിക്സ് ഗുളിക വാങ്ങാൻ...." അവൾ അതും പറഞ്ഞു അങ്ങോട്ട് നടന്നു.... പ്രേഗ്നെന്സി കിറ്റ് വാങ്ങി ബാഗിൽ വെച്ച് രണ്ട് വിക്സ് ഗുളികയും വാങ്ങി തിരികെ വന്ന് ഒന്ന് അവൾക്ക് നീട്ടി....! "കഴിച്ചോ ഹിച് കിച്ചിന് നല്ലതാ...." അത് കേട്ടതും പെണ്ണ് അത് വാങ്ങി വായിൽ ഇട്ടു.... കെട്ടിയോൻ പോയോ എന്തോ.... ഫോൺ ചെയ്‌താൽ പിടിച്ചു നിർത്തിയ ബിൽഡപ്പ് ഒക്കെ പറന്നു പോവും....! ബസിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ കണ്ടത് ബൈക്കും ചേർന്ന് നിൽക്കുന്ന ശ്രീയേട്ടനെയാണ്....തൊട്ടടുത്തായി നന്ദനെ കൂടി കണ്ടതും രണ്ട് പേരും പരസ്പരം ഒന്ന് നോക്കി....!😦 "നിങ്ങൾ എന്താ ഇവിടെ....?!!" "നിങ്ങളുടെ രണ്ടിന്റെയും ഉദ്ദേശം എന്താണെന്ന് അറിയാൻ വന്നതാ...." ശ്രീ പറഞ്ഞതും ദേവൂട്ടി അവനെ തുറിച്ചു നോക്കി....! "എന്തായാലും പരസ്പരം തോൽപിക്കണം എന്ന വാശിയൊന്നും ഞങ്ങൾക്കില്ല.... നിങ്ങളുടെ ഈ ഫ്രണ്ട്ഷിപ്പ് ഞങ്ങൾ അകന്നപ്പോൾ അല്ലെ പഴയ പോലെ ആയത്.... അല്ലെങ്കിൽ പരസ്പരം പാരപണിയാൻ നടക്കുവല്ലേ.... അത് കൊണ്ട് ഞങ്ങൾ ഇങ്ങനെ തന്നെ മുന്നോട്ട് പോവാൻ തീരുമാനിച്ചു....വണ്ടി എടുക്ക് കുഞ്ഞേട്ടാ...."

എന്നും പറഞ്ഞു അവൾ നന്ദന്റെ ബൈക്കിനു പിന്നിൽ കേറി ഇരുന്നു....! "ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല എന്റെ ദേവൂട്ടി.... നീ വന്ന് ഇതിൽ കേറെടി...." "അത് ഞങ്ങൾക്ക് കൂടെ തോന്നണം...." "ശ്രീക്കുട്ടി നീ ഒരു കാര്യവും ഇല്ലാതെ അല്ലെടി എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നത്.... ഇവൻ പിന്നെ ഏതാണ്ട് ഒക്കെ പറഞ്ഞിട്ടുണ്ടെന്ന് എങ്കിലും കരുതാം...." "ഞാൻ എന്ത് പറഞ്ഞു എന്നാ...." "നീ ഏതാണ്ട് ഒക്കെ കാണിച്ചു കൂട്ടി ഇവൾക്ക് വേറൊരുത്തനെ കെട്ടാൻ പാകത്തിന് അല്ലാതാക്കിയത് കൊണ്ടല്ലേ ഇവൾക്ക് നിന്റെ പിന്നാലെ നടക്കേണ്ടി വന്നത്.... എന്നിട്ട് എന്താ അന്ന് നീ ഏട്ടനോട് പറഞ്ഞത് ഇവൾ പിന്നാലെ നടന്നത് കൊണ്ട് കെട്ടിയത് ആണെന്നല്ലേ...." 😦അത് കേട്ട് ദേവൂട്ടി വായും പൊളിച്ചു എണീറ്റു....! "കുഞ്ഞേട്ടൻ എന്താ ഈ പറയുന്നത് അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല...." "പിന്നെ എപ്പോ തൊട്ടാ നിനക്ക് ഇവനോട് പ്രേമം തോന്നിയത്...." "അപ്പൊ കുഞ്ഞേട്ടന് ഇവളോടോ...." "അ.... അത്.... ഞാൻ കൃത്യമായ ഡേറ്റും ദിവസവും ഓർത്ത് വെച്ചിട്ടില്ല...." രണ്ടും ഒരു കോംപ്രമൈസിൽ എത്തിക്കാൻ ഒരു ഡീൽ ഉണ്ടാക്കി വന്നതാ.... അത് തമ്മിൽ തല്ലി തീരുമെന്നാ തോന്നുന്നത്....!🙄 "ഇപ്പൊ കണ്ടല്ലോ പട്ടിയുടെ വാല് എന്നെങ്കിലും നേരെ നിക്കോ....

വാടി നമുക്ക് പോവാം...." എന്നും പറഞ്ഞു ദേവൂട്ടി ശ്രീക്കുട്ടിയെയും കൊണ്ട് നടന്നു....!ശ്രീയും നന്ദനും ഇതിൽ ആരെയാ ഡോഗ് എന്ന് വിശേഷിപ്പിച്ചത് എന്ന ചിന്തയിൽ ആയിരുന്നു....! 💕___💕 മുറിയിൽ എത്തിയ ദേവൂട്ടി ക്ഷീണത്തോടെ ബെഡിൽ കിടന്നതും പെട്ടെന്ന് തന്നെ ഉറങ്ങിപോയിരുന്നു.... ഇരുട്ടി തുടങ്ങിയപ്പോൾ ആണ് അവൾ എണീറ്റത്... നന്ദൻ ബാൽക്കണിയിൽ തന്നെയുണ്ട്....! അവൾ കിച്ചണിൽ ചെന്നു ഒന്നും തനിക്ക് കഴിക്കാൻ ആവില്ലെന്ന് തോന്നിയതും ആപ്പിൾ കണ്ടതും അതെടുത്തു കഴിക്കാൻ തുടങ്ങി.... അപ്പോഴാണ് അമ്മ പച്ച മാമ്പഴം അരിഞ് കൊണ്ടിരിക്കുന്നത് അവൾ കണ്ടത്.... അത് കണ്ടതും അവളുടെ കണ്ണുകൾ ആ മാമ്പഴത്തിൽ തന്നെ ആയിരുന്നു.... കയ്യിൽ ഉള്ള ആപ്പിൾ അവിടെ ഇട്ടു അവൾ അമ്മയുടെ അടുത്ത് ചെന്ന് അതും തട്ടി പറിച്ചു ഓടി....ടി വിയും ഓൺ ചെയ്തു അതിന് മുന്നിൽ ഇരുന്നു ആവേശത്തോടെ അത് കടിച്ചു തിന്നു....,! പഴയ ഒരു മൂവി ആയിരുന്നു.... അതിലെ നായിക ഗർഭിണി ആയപ്പോൾ ഉള്ള ലക്ഷണം ഒക്കെ കണ്ടതും അവൾ കയ്യിലുള്ള മാമ്പഴത്തിലേക്ക് ഒന്ന് നോക്കി.... അവിടെയും ഇതേ അവസ്ഥയിൽ മാമ്പഴം കടിച്ചു കൊണ്ടിരിക്കുകയാണ്....

അത് കണ്ടതും അവൾ മുറിയിൽ ചെന്നു വാതിൽ അടച്ചു....ബാഗ് തുറന്നു കിറ്റ് എടുത്തു അവൾ അതിലേക്ക് നോക്കി.... പരിചയം ഇല്ലാതെ അവൾ യൂട്യൂബിൽ നോക്കി എല്ലാം മനസ്സിൽ ആക്കി....! കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു അവൾ അതുമായി ബാത്‌റൂമിൽ ചെന്നു....നിമിഷ നേരം കൊണ്ട് തന്നെ അതിൽ തെളിഞ്ഞു വന്ന രണ്ട് ലൈൻ കണ്ട് അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.....! മുറിയിൽ വന്ന് അവൾ കണ്ണാടിയിൽ നോക്കി നിന്നു.... താൻ ഒരു അമ്മയാവാൻ പോവുന്നു എന്നതിനേക്കാൾ അത്ഭുതം ശ്രീയേട്ടൻ ഒരു അച്ഛൻ ആവാൻ പോവുന്നു എന്നതായിരുന്നു.... അവൾക്ക് വിശ്വാസം വരാത്ത പോലെ വീണ്ടും വീണ്ടും അതിലേക്ക് നോക്കി.... ശ്രീയേട്ടനെ കെട്ടിപ്പിടിച്ചു കാതിൽ ആയി എന്റെ ശ്രീയേട്ടൻ ഒരു അച്ഛൻ പോവുന്നു എന്ന് പറയണം എന്നും അത് കേട്ട് ശ്രീയേട്ടൻ സന്തോഷം കൊണ്ട് തന്നെ എടുത്തു വട്ടം കറക്കുന്നതും എല്ലാം ഓർത്ത് അവൾ പുഞ്ചിരിയോടെ ഇരുന്നു....! ശ്രീയേട്ടനെ വിളിക്കാൻ അവൾ ഫോൺ കയ്യിൽ എടുത്തു എങ്കിലും പിന്നെ അത് വേണ്ടെന്ന് വെച്ചു....കുഞ്ഞേട്ടനെ ശ്രീയേട്ടൻ തോൽപിച്ചു എന്ന ചിന്ത അവളിൽ കടന്ന് കൂടി.... ഇത് അറിയുമ്പോൾ കുഞ്ഞേട്ടൻ വിഷമിക്കുമോ എന്നും....!

"കുഞ്ഞേട്ടാ...." അവൾ അവനരികിൽ ചെന്നു വിളിച്ചതും അവൻ ഒന്ന് പുഞ്ചിരിച്ചു....! "കുഞ്ഞേട്ടന് വിഷമം ഉണ്ടോ....?!!" "എന്തിന്...." "ഞാനും ശ്രീക്കുട്ടിയും ഇങ്ങനെ ഒക്കെ ചെയ്യുന്നതിന്...." "ഏയ്‌.... സ്വന്തം വീട്ടിൽ കുറച്ച് ദിവസം നിൽക്കാൻ ഉള്ള നിങ്ങളുടെ അടവാണെന്ന് ഒക്കെ എനിക്കും ശ്രീക്കും അറിയാം...." "അതൊന്നും അല്ല.... എവിടെ ആയാലും എനിക്ക് ശ്രീയേട്ടന്റെ കൂടെയും ശ്രീക്കുട്ടിക്ക് കുഞ്ഞേട്ടന്റെ കൂടെയും ഇരിക്കുന്നതാ സന്തോഷം...." "പിന്നെന്തിനാ രണ്ടും ഇങ്ങനെ ഒക്കെ ചെയ്യുന്നേ...." "ഞാൻ പറഞ്ഞല്ലോ നിങ്ങളെ മാറ്റി എടുക്കാൻ ആണെന്ന്.... പരസ്പരം വാശി ഒക്കെ കളഞ്ഞു സ്നേഹിക്കാൻ പറ്റുവൊന്ന് നോക്കട്ടെ... ഏതെങ്കിലും കാര്യത്തിൽ ശ്രീയേട്ടൻ കുഞ്ഞേട്ടനെ തോൽപ്പിച്ചാലോ കുഞ്ഞേട്ടൻ ശ്രീയേട്ടനെ തോൽപ്പിച്ചാലോ നിങ്ങൾ എന്ത് ചെയ്യും എന്ന് നോക്കാലോ...." "എടീ പൊട്ടി നിന്റെ ശ്രീയേട്ടൻ ജയിച്ചാൽ എനിക്ക് സന്തോഷം അല്ലെ.... അത് പോലെ ഞാൻ ജയിച്ചാലും അവൻ സന്തോഷിക്കുകയെ ഉള്ളു...." "അപ്പൊ കുഞ്ഞേട്ടൻ ശ്രീക്കുട്ടിയോട് പറഞ്ഞതോ ആദ്യം അച്ഛൻ ആവണം എന്നും ശ്രീയേട്ടനെ തോൽപിക്കണം എന്നും...." "അത്.... ഞാൻ ഒരു ആഗ്രഹം പറഞ്ഞതല്ലേ....

അത് ശ്രീ ആയാലും ഞാൻ ഹാപ്പിയാ.... കാരണം അവൻ എന്റെ ദേവൂട്ടിയുടെ ശ്രീയേട്ടൻ അല്ലെ...." അവൻ അവളുടെ മൂക്കിൽ പിടിച്ചു തിരിച്ചു കൊണ്ട് പറഞ്ഞതും അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.... അവൾ മുറിയിൽ വന്ന് അപ്പൊ തന്നെ ശ്രീയേട്ടനെ വിളിച്ചു....! "ശ്രീയേട്ടാ...."😘 "എന്താ ദേവൂട്ടി...." "ശ്രീയേട്ടൻ ഉറങ്ങിയോ...." "ഇല്ല അങ്ങോട്ട് വന്നാലോ എന്നാ ഞാൻ ആലോചിക്കുന്നത്...." "ഏയ്‌ അത് വേണ്ട.... ഞാൻ ഇന്ന് അമ്മയുടെ കൂടെയാ...." "ആണോ എങ്കിൽ എന്റെ ദേവൂട്ടി അമ്മയോടൊപ്പം കിടന്നോ.... ഞാൻ ശല്യം ചെയ്യാൻ വരില്ല...." പിന്നെയും ഒത്തിരി സംസാരിച്ചെങ്കിലും അവൾ അത് മാത്രം പറഞ്ഞില്ല....രാവിലെ ക്ഷേത്രത്തിൽ പോണം എന്ന് പറഞ്ഞാണ് അവൾ ഫോൺ വെച്ചത്....! കാലത്ത് എണീറ്റ് അവൾ ക്ഷേത്രത്തിൽ എത്തി തന്റെ കുഞ്ഞിനും ശ്രീയേട്ടനും വേണ്ടി പ്രാർത്ഥനയോടെ നിന്നു.... ശ്രീയും അവൾക്കരികിലേക്ക് വന്നു....! "ദേവൂട്ടി...." അവൾ തിരിഞ്ഞു നോക്കിയതും മുന്നിൽ ശ്രീയേട്ടനെ കണ്ട് അവൾ അത്ഭുതത്തോടെ അവനെ നോക്കി നിന്നു.....തന്റെ എല്ലാം ആയ ശ്രീയേട്ടൻ തന്റെ കുഞ്ഞിന്റെ അച്ഛൻ....!❤️ "ഐ ലവ് യൂ ശ്രീയേട്ടാ...."

അവൾ അവനെ ഇറുകെ പുണർന്നു കൊണ്ട് പറഞ്ഞു....! "ഇത് ക്ഷേത്രം ആണ് എന്റെ ദേവൂട്ടി...." അവൾ അവനിൽ നിന്ന് വിട്ടു മാറി ഒന്ന് ചിരിച്ചു.... അവനെ ചുംബനങ്ങൾ കൊണ്ട് മൂടാൻ എന്റെ ശ്രീയേട്ടൻ ഒരു അച്ഛൻ ആവാൻ പോവാണെന്ന് പറയാൻ അവളുടെ മനസ് തുടിച്ചു....! അവളെയും കൊണ്ട് അവൻ അവിടെ നിന്നും നടന്നു....! "നിനക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ ദേവൂട്ടി...." അവന്റെ ചോദ്യം കേട്ടതും അവൾ അത് പറയാൻ സമയം ആയില്ലെന്ന ചിന്തയോടെ അവനെ നോക്കി....! "അ.... അത്....ശ്രീക്കുട്ടിയാ ആദ്യം പ്രെഗ്നന്റ് ആയത് എങ്കിൽ ശ്രീയേട്ടന് വിഷമം ആവോ...." "അതിൽ ഞാൻ എന്തിനാ വിഷമിക്കുന്നെ.... സന്തോഷിക്കുകയല്ലേ വേണ്ടത്....! ഇതായിരുന്നോ കാര്യം.... അവൾ പറയാൻ നിന്നെ ഏല്പിച്ചത് ആണോ.... എന്തായാലും അവൾ ഒരു അമ്മയാവാൻ പോവാണെന്ന് ഓർക്കുമ്പോ തന്നെ എനിക്ക് ചിരി വരാ....പിന്നെ നിന്റെ കുഞ്ഞേട്ടൻ ഒരു അച്ഛനും.... എന്താവോ എന്തോ...." അവനിലെ സന്തോഷം അവൾക്ക് കാണാം ആയിരുന്നു.... പക്ഷെ അവൻ പറയുന്നതെല്ലാം കേട്ട ദേവൂട്ടി വായും പൊളിച്ചു നിന്നു....!🙄 ....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story