Oh my love 😱: ഭാഗം 52

oh my love

രചന: AJWA

"ഇനിയും വേണോ ദേവൂട്ടി ഈ വാശി.... അവൾ ഈ സമയം നന്ദന്റെ കൂടെയല്ലേ നിൽക്കേണ്ടത്....എന്നോട് പിണങ്ങി പോയ നീയാണെങ്കിൽ അത് മറന്നു എന്നോട് സംസാരിക്കാനും തുടങ്ങി...." "അത് പിന്നെ എനിക്ക് ശ്രീയേട്ടനോട് പിണങ്ങി നിൽക്കാൻ പറ്റാത്തോണ്ടല്ലെ....! പക്ഷെ ശ്രീയേട്ടൻ ഞാൻ പിറകെ നടന്ന് കെട്ടിയത് അല്ലെ അപ്പൊ പിന്നെ ഇങ്ങനെ ഒക്കെ മതി...." "എടീ...." "പോടാ കള്ള സ്ത്രീദേവാ.... ഈ സ്നേഹപ്രകടനം ഒക്കെ എന്തിനാണെന്ന് എനിക്കറിയാം...." അവൾ മുന്നോട്ടേക്ക് നടന്ന് കൊണ്ട് പറഞ്ഞതും ശ്രീ ഒന്ന് ചിരിച്ചു.... നന്ദൻ ഒരു അച്ചൻ ആവാൻ പോവാണെന്നാണോ അവൾ പറഞ്ഞത്....! അവൻ അതും ചിന്തിച്ചു വീട്ടിലേക്ക് വന്നു.... ശ്രീക്കുട്ടി എണീറ്റ് വന്നതും അവൻ അവളെ നല്ലത് പോലെ നോക്കി....അവൾ ആണെങ്കിൽ ഒന്നും അറിയാതെ ഫുഡ്‌ ഒക്കെ വാരി വലിച്ചു കഴിക്കുന്നുണ്ട്.... 🙄ഇതിന് ഒരു ലക്ഷണവും ഇല്ലേ....! ദേവൂട്ടി കിടക്കാൻ നേരം ആണ് ദാസ് മുറിയിലേക്ക് വന്നത്....! "എന്താ വല്യേട്ടാ...." "അന്ന് ശ്രീ അങ്ങനെ പറഞ്ഞതിനുള്ള ദേഷ്യം കാരണവാ നീ ഇവിടെ വന്ന് നിൽക്കുന്നത് എന്നാ ഞാൻ കരുതിയത്....

പക്ഷെ നിനക്ക് ശ്രീയോട് അകൽച്ച ഒന്നും ഇല്ല അവനെ നീ എന്നും വിളിക്കാറുണ്ട്....അവൻ നിന്നെ കാണാൻ ഇവിടേക്കും നീ അവനെ കാണാൻ ക്ഷേത്രത്തിലേക്കും ഒക്കെ പോവാറുമുണ്ട്....നീ അകൽച്ച കാണിക്കുന്നത് ഞങ്ങളോടാണ്.... പിന്നെന്തിനാ നീ അവനെ വിട്ടു ഇവിടെ വന്ന് താമസിക്കുന്നത് എന്നാ എനിക്ക് മനസ്സിൽ ആവാത്തത്...." "ശ്രീയേട്ടൻ എന്ന് വെച്ചാൽ എനിക്ക് ജീവനാ.... ശ്രീയേട്ടനോട് പിണങ്ങി എനിക്ക് ഒരു ദിവസം പോലും നിൽക്കാൻ പറ്റില്ല.... നിങ്ങൾക്ക് ആണെങ്കിൽ എന്നോടുള്ള ഇഷ്ടം ഒന്നും ശ്രീയേട്ടനോട് ഇല്ല.... ഒരു നിസാര കാര്യത്തിന് പോലും അച്ഛന്മാരെ പോലെ ശ്രീയേട്ടന്നോട് വാശി കാണിക്കല്ലേ ഏട്ടന്മാർ...." "അതൊക്കെ നിന്റെ തോന്നലാ.... നിന്നെ പോലെ തന്നെ ശ്രീയെയും ഞങ്ങൾക്ക് ഇഷ്ടവാ...നീയും ശ്രീക്കുട്ടിയും ഇങ്ങനെ സ്വന്തം വീടുകളിൽ ആയി നിന്നാൽ കാണുന്നവർ എന്ത് കരുതും.... അച്ഛന്മാരെ പോലെ അവരും ഇപ്പോഴേ പൊരുത്തക്കേട് തുടങ്ങി എന്നല്ലേ....മോൾ പോണം.... സന്തോഷം ആയി ജീവിക്കണം.... അത് പോലെ ശ്രീക്കുട്ടിയോടും ഇങ്ങോട്ട് വരാൻ പറയണം...." "മ്മ്....കുറച്ച് ദിവസം കൂടി കഴിയട്ടെ വല്യേട്ടാ...." "മ്മ്...."

അവൻ വാത്സല്യത്തോടെ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു....! ദേവൂട്ടി ബെഡിൽ കിടന്നു ഉറക്കം ഇല്ലാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.... വിശപ്പ് ഉണ്ട്.... ഒന്നും കഴിക്കാൻ പറ്റുന്നില്ല.... ഒപ്പം ശ്രീയേട്ടനെ കാണാൻ ഉള്ള അതിയായ ആഗ്രഹവും....! "നമുക്ക് ഒരു ഡീൽ ഉണ്ടാക്കാം.... ഇനി ഒരിക്കലും അച്ഛന്മാരെ പോലെ വഴക്ക് കൂടില്ലെന്ന്....അങ്ങനെ വല്ലതും സംഭവിച്ചാൽ അപ്പൊ ഇറങ്ങിക്കോ എന്ന് പറഞ്ഞേക്കാം....ലാസ്റ്റ് ഒരു ചാൻസ് അല്ലെ....ദേവൂട്ടി ഞാൻ ഒന്ന് കരഞ്ഞു കാണിച്ചാൽ വീണോളും...." ശ്രീ നന്ദനും ആയി കോംപ്രമൈസ് ഉണ്ടാക്കാൻ ഉള്ള ശ്രമത്തിൽ ആണ്....! "😦ഇത് വല്ലതും നടക്കോ...." "അവളെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ ഞാൻ പലതും പറയും.... അതിന്റെ ഇടയിൽ കേറി നീ ചൊറിയാൻ നിക്കരുത്.... അപ്പൊ ഞാൻ വല്ലതും പറഞ്ഞു പോവും...അത് കൊണ്ടാ പറയുന്നേ നീ ആവശ്യം ഇല്ലാതെ വാ തുറക്കേണ്ട...." "അപ്പൊ എന്റെ ശ്രീക്കുട്ടി...." "ദേവൂട്ടിയെ വീഴ്ത്തിയാൽ അവളും വീണോളും...." ശ്രീ പറഞ്ഞതും നന്ദൻ അത് ശരി വെച്ചു....!

രണ്ടും വരുന്നത് കണ്ടതും ശ്രീ നിഷ്കു ഭാവത്തിൽ നന്ദനോട് ഓരോന്ന് പറഞ്ഞു ചിരിക്കാൻ തുടങ്ങി....! "രണ്ടും ഇന്ന് ഭയങ്കര ചിരിയും കളിയും ഒക്കെ ആണല്ലോ....," ദേവൂട്ടി രണ്ടിനെയും നോക്കി കൊണ്ട് പറഞ്ഞു അവർക്കരികിലേക്ക് നടന്നു....! "ഇത് എന്ത് പറ്റിയതാ ശ്രീയേട്ടാ നെറ്റിയിൽ...." "അത് ഒന്ന് വീണതാ...." അവൻ നിസാരമായി പറഞ്ഞതും ദേവൂട്ടി ദയനീയമായി അവനെ നോക്കി....! "എന്നിട്ടെന്താ എന്നോട് പറയാതിരുന്നേ...." "പിണങ്ങി നിൽക്കുന്ന നിന്നോട് ഇപ്പൊ അത് പറഞ്ഞിട്ട് എന്തിനാ.... അല്ലേലും ഇത് വെറും ഒരു മുറിവ് അല്ലെ...." "വേദനയുണ്ടോ ശ്രീയേട്ടാ...."🥺 😬പന്നി അവളെ മുതൽ എടുക്കുവാണല്ലോ... നന്ദൻ ഡീൽ ഒക്കെ മറന്നു അവനെ കലിപ്പിൽ നോക്കി....! "അത് സാരല്ല്യ.... നീ പോയെ പിന്നെ ഞാൻ അനുഭവിച്ച വേദനയുടെ അത്രയും ഇല്ല ഇത്...." "സോറി ശ്രീയേട്ടാ...." അവൾ അവനെ കെട്ടിപ്പിടിച്ചു പറഞ്ഞതും ശ്രീ അവളെ ചേർത്തു പിടിച്ചു നന്ദനെ നോക്കി സൈറ്റ് അടിച്ചു....! "ശ്രീക്കുട്ടി...."😢

എന്നും വിളിച്ചു നന്ദൻ അവളെ ഒരു പിടുത്തം ആയിരുന്നു.... കിളി പോയ നിൽപ്പാണെങ്കിലും ഉള്ള എല്ല് മുഴുവനും ഒടിഞ്ഞോ എന്നൊരു ഡൌട്ട് ഇല്ലാതില്ല....! "എനിക്ക് നീ ഇല്ലാതെ പറ്റില്ല ദേവൂട്ടി....ഇവളെ അവിടെ നിർത്തിയിട്ട് എന്ത് കാര്യം... ഒരു ഗ്ലാസ് വെള്ളം പോലും ഇവളെ കയ്യീന്ന് വാങ്ങി കുടിക്കാൻ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല.... ഞാൻ നിന്നെ സ്നേഹിക്കുന്നില്ല എന്ന പരാതിയല്ലേ നിനക്ക്.... ഇന്ന് തൊട്ട് നീ എന്റെ പിറകെ നടന്നതിനോക്കെ നിന്റെ പിറകെ നടന്നു ഞാൻ നിന്നെ സ്നേഹിക്കും....നിന്റെ ഏട്ടൻമാരോട് ഒരിക്കലും അവരെ ഹാർട്ട്‌ ചെയ്യുന്ന രീതിയിൽ സംസാരിക്കില്ല.... സോറി ദേവൂട്ടി.... ഐ ലവ് യൂ...." അവൾ മൂക്കും കുത്തി വീഴാൻ അത് മതിയെന്ന് ശ്രീക്കും നന്ദനും ഒരു പോലെ അറിയാം....! "ഇനി അങ്ങനെ ഒരു വഴക്ക് കണ്ടാൽ നീ അപ്പൊ പോയിക്കോ.... എനിക്ക് ഒരു ചാൻസ് കൂടി തന്നൂടെ ദേവൂട്ടി...."🥺 "മ്മ്... ഞാൻ ശ്രീയേട്ടനോടൊപ്പം വരാം... ശ്രീയേട്ടൻ പറഞ്ഞ പോലെ ഇനി വല്ല പ്രശ്നവും കണ്ടാൽ ഞാൻ വീട്ടിൽ പോവുകയല്ല ചെയ്യാ.... വേറെ വല്ലവനെയും കെട്ടി ജീവിക്കും...." 😳അത് കേട്ട് ശ്രീ നല്ലത് പോലെ ഞെട്ടി....

പെണ്ണിന് ഒരുപാട് ഫാൻസ്‌ ഉള്ളതാ....! എല്ലാരേയും കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് ദേവൂട്ടി ശ്രീയേട്ടന്റെ കൂടെയും ശ്രീക്കുട്ടി നന്ദന്റെ കൂടെയും ഇറങ്ങി....!ശ്രീ ദാസിനെ നോക്കി ദേവൂട്ടി കാണാതെ പുച്ഛത്തോടെ ഒന്ന് ചിരിച്ചു.... എന്നെ തോൽപിച്ചു അവളെയും കൊണ്ട് ഇറങ്ങിയത് അല്ലെ ഇപ്പൊ കണ്ടില്ലേ എന്ന പോലെ....! ശ്രീക്കുട്ടി മുറിയിൽ വരേണ്ട താമസം നന്ദൻ അവളെയും കെട്ടിപ്പിടിച്ചു നിന്നു...! "എന്നോട് അനുസരണക്കേട് കാണിച്ചു പോയ കുറച്ച് ദിവസത്തെ കണക്ക് തീർക്കാൻ ഉണ്ട്...." അവൻ അവളുടെ കഴുത്തിൽ മുഖം അമർത്തി കൊണ്ട് പറഞ്ഞതും അവളും ഒരു പുഞ്ചിരിയോടെ അവനെ ഇറുകെ പുണർന്നു....! "സോറി നന്ദേട്ടാ...." "അതൊന്നും സാരല്ല്യന്നെ.... ആദ്യത്തെ തവണ ആയത് കൊണ്ട് ഞാൻ ക്ഷമിച്ചു...." അവൻ മീശ പിരിച്ചു കൊണ്ട് പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു.... അവരുടെ പ്രണയനിമിഷത്തിലേക്ക് ഇറങ്ങി ചെല്ലാൻ അതികസമയം വേണ്ടി വന്നില്ല....! ദേവൂട്ടിയെ കണ്ടതും ശ്രീ ചാടി എണീറ്റു കെട്ടിപ്പിടിക്കാൻ വന്നതും അവൾ കയ് നീട്ടി നിക്കാൻ കാണിച്ചു....!

"എന്താ ഇനി നീ വല്ല വൃതവും നേർന്നോ...." "ആ ഒരു ചെറിയ വൃതം ഉണ്ടെന്ന് കൂട്ടിക്കോ...." എന്നും പറഞ്ഞു അവൾ ബെഡിൽ ഇരുന്നു... അവനാണെങ്കിൽ എന്നോട് ഇത് വേണ്ടായിരുന്നു എന്ന പോലെ അവളെ നോക്കി അരികിൽ ആയി ഇരുന്നു....! അവന്റെ നിരാശയോടെ ഉള്ള ഇരിപ്പ് കണ്ട് അവൾക്ക് ചിരി വരുന്നുണ്ടായിരുന്നു.... ഒരു അച്ഛൻ ആവാൻ പോവാണെന്ന് ഇനിയും പറഞ്ഞില്ലെങ്കിൽ അത് ശ്രീയേട്ടനോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണെന്ന് അവൾക്ക് തോന്നി.... അത് അറിയുമ്പോഴുള്ള ശ്രീയേട്ടന്റെ സന്തോഷം അതൊക്കെ ഓർത്തതും അവൾ കുസൃതിയോടെ അവനരികിലേക്ക് നീങ്ങി....! "ശ്രീയേട്ടാ നമുക്ക് പുറത്തേക്ക് പോയാലോ...." "നാളെ പോയാൽ പോരെ...."😒 "പറ്റില്ല എനിക്ക് ഇപ്പൊ പോണം...." അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞതും അവൻ എണീറ്റു ചാവി എടുത്തു....! "കാർ മതി ശ്രീയേട്ടാ...." "അയ്യേ കാറിൽ എന്ത് റൈഡ്...." "അതൊക്കെ ഉണ്ടെന്നേ.... ശ്രീയേട്ടൻ വാ..." അവൾ അവന്റെ കയ്യും പിടിച്ചു നടന്നു....

അച്ഛൻ ഇപ്പൊ നൈറ്റ്‌ പുറത്തിറങ്ങാറില്ല അത് കൊണ്ട് തന്നെ ആ പേടി ഇല്ലായിരുന്നു....അവൻ ദേവൂട്ടിയെ ഒന്ന് ഇരുത്തി നോക്കി കാർ മുന്നോട്ട് എടുത്തതും അവൾ പുഞ്ചിരിയോടെ അവന്റെ തോളിലേക്ക് ചാഞ്ഞു.... കുറെ ദൂരം പിന്നിട്ടതും അവളുടെ കണ്ണുകൾ വഴിയരികിൽ ഉള്ള തട്ട്കടയിൽ നീങ്ങി...! "എനിക്ക് മസാല ദോശ വേണം ശ്രീയേട്ടാ...." അവൾ പറയേണ്ട താമസം അവൻ കാർ നിർത്തി ഇറങ്ങി... അവളും അവനോടൊപ്പം ഇറങ്ങി അവിടെ കണ്ട ചെയറിൽ കയ്യും കഴുകി ഇരുന്നു....! "നല്ല ഉഴുന്ന് വടയുണ്ട് നിനക്ക് അത് വേണോ...." "എനിക്ക് മസാല ദോശ മതി...." ദേവൂട്ടിക്ക് മസാല ദോശയും അവന് ഉഴുന്ന് വടയും ഓർഡർ ചെയ്തു വന്നതും രണ്ട് പേരും അത് കഴിക്കാൻ തുടങ്ങി.... ദേവൂട്ടി വളരെ ആസ്വദിച്ചു കഴിക്കുന്നത് കണ്ട് അവൻ അതും നോക്കി ഇരുന്നു....! "എന്താ ശ്രീയേട്ടാ ഇങ്ങനെ നോക്കുന്നെ....?!!" "ഒന്നുല്ലന്നെ നീ കഴിച്ചോ...." അവൻ ഒരു ചിരിയോടെ പറഞ്ഞതും അവൾ അത് മുഴുവനും കഴിക്കാൻ തുടങ്ങി.... എണീറ്റ് കയ് കഴുകി കാറിൽ തന്നെ കേറിയതും ശ്രീ കേറുന്നതിന് മുന്നേ അവൾ അസ്വസ്ഥതയോടെ ഇറങ്ങി മുഴുവനും വോമിറ്റ് ചെയ്യാൻ തുടങ്ങി....! "എന്ത് പറ്റി ദേവൂട്ടി....!

ഞാൻ അപ്പോഴേ പറഞ്ഞതല്ലേ അത് കഴിക്കേണ്ടെന്ന്...." അത് കഴിച്ചത് കൊണ്ടല്ല ഇയാളുടെ കയ്യിലിരിപ്പ് ആണെന്ന് പറയാൻ തോന്നിയെങ്കിലും പെണ്ണ് അവനെ ദയനീയമായി നോക്കി....അവൻ തന്നെ അവളുടെ മുഖം കഴുകി തുടച്ചു കൊടുത്തു കുടിക്കാൻ ഉള്ള വെള്ളവും കൊടുത്തതും അവൾ പുഞ്ചിരിയോടെ തന്നെ അവനെ നോക്കി....! "വാ...." അവളെ കാറിൽ പിടിച്ചു ഇരുത്തി അവൻ കാർ മുന്നോട്ട് എടുത്തതും അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു....! "നമുക്ക് കടൽ തീരത് പോയാലോ ശ്രീയേട്ടാ...." "ഈ സമയത്തോ....?! ഇനി പോയാൽ തന്നെ നിനക്ക് വല്ല തണുപ്പും കൊണ്ട് പനി പിടിച്ചാൽ എനിക്ക് അത് താങ്ങില്ല എന്റെ ദേവൂട്യേ.... ഒരു പനി പിടിച്ച ക്ഷീണം അനുഭവിച്ചു തീർന്നില്ല...." അവളുടെ വാശിക്ക് മുന്നിൽ അവൻ അനുസരണയോടെ അങ്ങോട്ട് വിട്ടു.... അവന്റെ തോളിൽ തല ചായ്ച്ചു കൊണ്ടവൾ തണുത്ത കാറ്റിനെ വരവേറ്റു....അവളിൽ ഉറക്കം പിടിച്ചു തുടങ്ങിയതും തിരികെ വന്നു ശ്രീ അവളെ പിടിച്ചു ബെഡിൽ കിടത്തി....

അവളെയും ചേർത്തു പിടിച്ചു കൊണ്ടവൻ ഉറക്കത്തിലേക്ക് വീണു....! കാലത്ത് എണീറ്റ ദേവൂട്ടി അവന്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് എണീറ്റ് ഫ്രഷ് ആയി ക്ഷേത്രത്തിൽ പോയി തിരികെ വന്നു....മാമനുള്ള ചന്ദനവും തൊട്ട് അവൾ ശ്രീയേട്ടനുള്ള ചായയും ആയി മുറിയിലേക്ക് ചെന്നു....ശ്രീയേട്ടൻ ബാത്‌റൂമിൽ നിന്ന് ഇറങ്ങുന്നത് വരെ അവൾ പുഞ്ചിരിയോടെ ഇരുന്നു....! ശ്രീ ഇറങ്ങുമ്പോൾ തന്നെ കണ്ടത് ദേവൂട്ടി ഏതോ ചിന്തയിൽ ഇരിക്കുന്നതാണ്.... അവൻ അവൾക്കരികിൽ ചെന്നു തല കുടഞ്ഞതും അവൾ ഞെട്ടി കൊണ്ട് അവനെ നോക്കി....! "ഈ ലോകത്ത് ഒന്നും അല്ലല്ലോ എന്റെ ദേവൂട്ടി....ആരെ പറ്റി അലോചിച്ചാ ഇങ്ങനെ ചിരിക്കുന്നെ.... എന്നെ പറ്റിയാണോ...." "ഏയ്‌....ഇത് ശ്രീയേട്ടനെ പറ്റി ഒന്നും അല്ല.... വേറൊരാളെ കുറിച്ചാ...." ഷെൽഫിൽ നിന്ന് ഷർട്ട്‌ എടുത്തു അവൻ അവളെ ഒന്ന് നോക്കി അരികിലേക്ക് നടന്നു....! "എനിക്കറിയാം ഈ ദേവൂട്ടിയുടെ മനസ് മുഴുവനും ഞാൻ ആണെന്ന്...." "അല്ലന്നേ.... ഇപ്പൊ വേറൊരാളാ...."

അവന് കുശുമ്പ് വന്ന് തുടങ്ങി എന്ന് കണ്ടതും അവൾ ഒന്ന് ചിരിച്ചു....!അവൻ തോർത്ത്‌ കൊണ്ട് അവളുടെ കഴുത്തിലേക്ക് ഇട്ടു തന്നിലേക്ക് വലിച്ചടുപ്പിച്ചു....! "ഈ മനസ്സിൽ ഞാൻ അല്ലാതെ വേറെ ആരും വേണ്ട കേട്ടോ...." "ശ്രീയേട്ടന് അസൂയ അല്ലെ.... പക്ഷെ ഇനി ശ്രീയേട്ടനെ പറ്റി മാത്രം എനിക്ക് ചിന്തിച്ചാൽ പോരാ...." അവൾ ഒരു ചിരിയോടെ പറഞ്ഞതും അവൻ ദേഷ്യം നടിച്ചു പിണങ്ങിയത് പോലെ ബെഡിലായി ഇരുന്നതും അവൾ ഒരു ചിരിയോടെ അവനരികിൽ ഇരുന്നു....! "ഇത്രയ്ക്കും കുശുമ്പ് പാടില്ല.... ഞാൻ അത്രയേറെ സ്നേഹിക്കുന്നത് ആരാണെന്ന് ശ്രീയേട്ടന് അറിയണ്ടേ...." "അതാരാ....നിന്റെ ഏട്ടൻമാർ ആണോ...." "ഇത് അതൊന്നും അല്ലന്നേ പുതിയ ഒരാളാ...." "ആര്...."😟 "ശ്രീയേട്ടൻ കണ്ണടക്ക്...." അവൻ അവളെ ഇരുത്തി നോക്കി കൊണ്ട് കണ്ണടച്ചതും അവൾ വിരൽ കൊണ്ട് അവന്റെ കണ്ണുകൾ പൊതിഞ്ഞു.... അവന്റെ കൈവെള്ളയിൽ പ്രേഗ്നെന്സി കിറ്റ് വെച്ച് കൊടുത്തതും പതിയെ കയ് മാറ്റി അവന്റെ കണ്ണുകളിലേക്ക് അവൾ നോക്കി ഇരുന്നു....!

കണ്ണുകൾ തുറന്ന ശ്രീ തന്റെ കയ്യിലേക്ക് നോക്കിയതും തന്റെ കയ്യിൽ ഒരിക്കലും പ്രതീക്ഷിക്കാത്തത് കണ്ടതും അവൻ അതും നോക്കി ഞെട്ടലോടെ ഇരുന്നു....! "ശ്രീയേട്ടാ...." അവന്റെ ഇരിപ്പ് കണ്ട് ദേവൂട്ടി അവനെ പിടിച്ചു കുലുക്കി....! "ഇത്.... ഇത്.... നീ...." അവന് വാക്കുകൾ കിട്ടാത്ത അവസ്ഥയിൽ ആയിരുന്നു....! "മ്മ്....ഇപ്പൊ മനസ്സിൽ ആയോ ഞാൻ അത്രയും സ്നേഹിക്കുന്ന ആള് ആരാണെന്ന്...." "ദേവൂട്ടി...."😘 അവൻ അവളുടെ മുഖം കയ്ക്കുള്ളിൽ ആക്കി അവളെ ചുംബനങ്ങൾ കൊണ്ട് മൂടി....! "എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.... സത്യം ആണോ...." അവൾ അവന്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ടാണ് പ്രതികരിച്ചത്.... അവൻ സന്തോഷം കൊണ്ട് അവളെ എടുത്തു വട്ടം കറക്കി.... താഴെ നിർത്തി അവളെ വീണ്ടും ചുമ്പിക്കാൻ തുടങ്ങി....! "ഐ ലവ് യൂ ദേവൂട്ടി...." "ലവ് യൂ ശ്രീയേട്ടാ...."😘 അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു....! "അപ്പൊ ഇന്നലെ മസാല ദോശ കടൽ തീരം ഇതൊക്കെ വെറുതെ അല്ല അല്ലെ...."

"മ്മ്.... ഇനി അങ്ങോട്ടും അങ്ങനെ തന്നെയാവും....ഒന്നും കഴിക്കാൻ പറ്റുന്നില്ല....വീട്ടിൽ വെച്ചേ അറിഞ്ഞതാ.... പിന്നെ കുഞ്ഞേട്ടന് വിഷമം ആവോ എന്ന് കരുതി ഞാൻ പറഞ്ഞില്ല.... ഇനിയും ശ്രീയേട്ടനോട്‌ പറയാതിരിക്കാൻ എനിക്ക് പറ്റില്ല.... സോറി ശ്രീയേട്ടാ...." "സാരല്ല്യ....നിന്റെ കുഞ്ഞേട്ടൻ സന്തോഷിക്കെ ഉള്ളു...." അവൾക്കും അത് കേട്ടപ്പോൾ ആശ്വാസം ആയി....! അച്ഛനോടും അമ്മയോടും ശ്രീ ഒരു ചമ്മലോടെ തന്നെ കാര്യം പറഞ്ഞതും അവരും അവനെ പിടിച്ചു മാറ്റി അവളെ സ്നേഹം കൊണ്ട് പൊതിഞ്ഞു.... 🙄അത് കണ്ട ശ്രീ വായും പൊളിച്ചു നിന്നു.... അപ്പൊ എന്റെ റോൾ കഴിഞ്ഞോ....! 💕___💕 നന്ദന്റെ ഫോൺ റിങ് ആയതും അവൻ ഉറക്കചടവോടെ എണീറ്റു കോൾ അറ്റൻഡ് ചെയ്തു....! "അളിയാ...." "നീയായിരുന്നോ.... എന്താടാ കാലത്ത് തന്നെ...." "ഒരു ഹാപ്പി ന്യൂസ്‌ ഉണ്ട്.... അളിയൻ ഒരു അമ്മാവൻ ആവാൻ പോവാ...." "🙄അമ്മാവനോ....ആരുടെ....?!!" "വേറെ ആരുടെ.... എന്റെയും ദേവൂട്ടിയുടെയും...." "ഓ....!

😳ഏ.... എന്താ പറഞ്ഞത്....?!!" നന്ദൻ ഞെട്ടലോടെ ആയിരുന്നു ചോദിച്ചത്....! "അതായത് ഞാൻ കേറി ഗോൾ അടിച്ചെന്ന്.... ഇപ്പോഴാ എനിക്ക് ആശ്വാസം ആയത്....വൃതം ഒക്കെ ആയപ്പോൾ ഞാൻ ഒന്ന് പേടിച്ചതാ...." "എന്നാലും ഇതെങ്ങനെ സംഭവിച്ചു...." "നീ എന്താ ചോദിക്കുന്നെ.... അതും നിനക്ക് അറിയില്ലേ...." "അതല്ല.... അവൾ വൃതത്തിൽ അല്ലെ.... അത് തീർന്നിട്ട് ഒന്നൊന്നര മാസം അല്ലെ ആയുള്ളൂ...." അവൻ കണക്ക് കൂട്ടി കൊണ്ട് പറഞ്ഞു....! "അത് തന്നെ എനിക്ക് ദാരാളം.... അപ്പൊ ഞാൻ വെക്കട്ടെ.... നീ തന്നെ ഈ ഹാപ്പി ന്യൂസ്‌ അവരെ ഒക്കെ അറിയിക്കണം....എനിക്ക് ഒരു ചമ്മൽ...." ശ്രീ ഫോൺ വെച്ച് പോയതും നന്ദൻ കിളി പോയ പോലെ ഇരുന്നു.... ശെടാ ഇവൻ ഇത് എങ്ങനെ ഇത്ര പെട്ടെന്ന് സാധിച്ചു....!😟 ....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story