Oh my love 😱: ഭാഗം 53

oh my love

രചന: AJWA

അടുത്ത് തന്നെ മൂടി പുതച്ചുറങ്ങുന്ന ശ്രീക്കുട്ടിയെ അവൻ ദയനീയമായി നോക്കി....! ഇന്ന് തൊട്ട് ഉറക്കം കുറക്കണം.... അല്ലെങ്കിൽ ഞാൻ ഇങ്ങനെ നിക്കത്തെ ഉള്ളു....! നന്ദൻ അവളെ അടുത്തായി അലാറം വെച്ചുണർത്തിയതും പെണ്ണ് കിളി പോയ ഇരിക്കുന്ന നന്ദനെ ഒന്ന് നോക്കി ബാത്‌റൂമിൽ കയറി...! ഇറങ്ങി വരുമ്പോഴും അവൻ അതെ ഇരിപ്പ് തന്നെ....! "എന്ത് പറ്റി നന്ദേട്ടാ....?!!" "😒ഇതിൽ കൂടുതൽ ഇനി എന്ത് പറ്റാൻ...." പെണ്ണ് കാര്യം മനസ്സിൽ ആവാതെ അവനെ നോക്കി....! "ചാൻസ് കൂടുതൽ നമുക്ക് ആയിരുന്നു.... എന്നിട്ട് ആദ്യം അച്ഛൻ ആവുന്നത് നിന്റെ ഏട്ടനും...." "അച്ഛനോ.... ഏട്ടനോ...." "മ്മ്.... ദേവൂട്ടി പ്രെഗ്നന്റ് ആണെന്ന്...." "സത്യം ആണോ നന്ദേട്ടാ...." "നിന്റെ ഏട്ടൻ അല്ലെ ആള്.... അവൻ അങ്ങനെ ചുമ്മാ പറയോ...." "എനിക്കങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല.... ഞാൻ ദേവൂട്ടിയെ വിളിക്കട്ടെ...." അവളുടെ സന്തോഷം കണ്ട് അവൻ അതും നോക്കി നിന്നു.... ദേവൂട്ടിയെ വിഷ് ചെയ്തു ഫോണും വെച്ച് അവൾ നന്ദനരികിൽ വന്നിരുന്നു....! "നമുക്ക് ഇത് ആഘോഷിക്കണം അല്ലെ നന്ദേട്ടാ...." "അത് ശ്രീ ആഘോഷിച്ചോളും.... അല്ലേലും നിനക്ക് എന്നേക്കാൾ വലുതല്ലേ ഉറക്കം....

അതാ അവൻ പ്രൈസും കൊണ്ട് പോയത്....ഇന്ന് തൊട്ട് ഉറക്കം കുറക്കണം...."😟 "പ്രയ്‌സോ....ആകെ കൂടെ ഉള്ള പെങ്ങൾ പ്രെഗ്നന്റ് ആയി ഇരിക്കുമ്പോ ഇങ്ങനെ ഇരിക്കാതെ നന്ദേട്ടാ....ദേവൂട്ടി പറഞ്ഞത് ശരിയാ....പട്ടിയുടെ വാല് ഒരു കുഴൽ കൊണ്ടൊന്നും നേരെ ആവില്ലെന്ന്...അപ്പൊ എന്താ പറഞ്ഞത് ഇനി പ്രശ്നം ഉണ്ടായാൽ നിങ്ങൾ പോയിക്കോ എന്നല്ലേ...." "അവൾ പ്രെഗ്നന്റ് ആയതിൽ എനിക്ക് സന്തോഷം ഒക്കെ തന്നെയാ.... പക്ഷെ നിന്റെ ഏട്ടൻ...." "അതിനാ അസൂയ കുശുമ്പ് എന്നൊക്കെ പറയുന്നത്.... അവരാ ആദ്യം പ്രേമിച്ചത്.... അവരുടെ കല്യാണവാ ആദ്യം കഴിഞ്ഞതും...." "പക്ഷെ ഫസ്റ്റ് നൈറ്റ്‌ നമ്മുടെതല്ലേ...." "നമ്മൾ മാത്രം വിചാരിച്ചാൽ പോരാ ദൈവം കൂടി വിചാരിക്കണം എന്നാ ദേവൂട്ടി പറഞ്ഞത്...." "എന്നും ക്ഷേത്രത്തിൽ പോവാറുള്ള അവളുടെ പ്രാർത്ഥന തന്നെയല്ലേ ദൈവം കേൾക്കുക...." "നന്ദേട്ടൻ ഇവിടെ അതും പറഞ്ഞു ഇരിക്ക്.... ഞാൻ ഇത് എല്ലാരോടും പറയട്ടെ...." പെണ്ണ് ചേട്ടത്തിയോടും അമ്മയോടും ആയി കിച്ചണിൽ ചെന്നു പറഞ്ഞതും അച്ഛനും ദാസും ഒന്ന് ചിരിച്ചു....

പിന്നെ നന്ദനെ കണ്ടതും ഒന്ന് നോക്കി.... അവൻ പിന്നെ നിഷ്കു ആയി ഒന്നും അറിയാത്തവനെ പോലെ നിന്നു....! "ദേവൂട്ടി മോളെ...." "ചേട്ടത്തി...." "മോളെ അമ്മയാണ്....ഈ സമയം നല്ലോണം സൂക്ഷിക്കണം...." "ദേവൂട്ടി.... എന്നാലും നിനക്ക് എന്നോട് ഒരു വാക്ക് പറയാം ആയിരുന്നു..." ചേട്ടത്തിയും അമ്മയും ശ്രീക്കുട്ടിയും മത്സരിച്ചു ഫോൺ തട്ടി പറിച്ചു ദേവൂട്ടിയോട് സംസാരിക്കുകയാണ്....! "അച്ഛനും വല്യേട്ടനും കുഞ്ഞേട്ടനും ഇല്ലേ...." "ഉണ്ട് കൊടുക്കാം...." അനു ഫോൺ വാങ്ങി ദാസിന്റെ കയ്യിൽ കൊടുത്തു....! "ദേവൂട്ടിയാ അവളോട് സംസാരിക്ക് ദാസേട്ടാ...." "മോളെ...." അവൻ ഫോൺ വാങ്ങി വാത്സല്യത്തോടെ വിളിച്ചു....! "വല്യേട്ടാ...." "ഞങ്ങൾ വൈകീട്ട് അങ്ങോട്ട് വരാം.... ഇപ്പൊ എനിക്ക് എന്താ നിന്നോട് പറയേണ്ടത് എന്ന് അറിയില്ല മോളെ...." "മ്മ്.... എല്ലാരും വരണം...." സന്തോഷം കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞു....! "അവരൊക്കെ വൈകീട്ട് വരാമെന്ന് പറഞ്ഞു ശ്രീയേട്ടാ...." 🙄ദൈവമേ ഇതൊരു പണി ആവോ.... ശ്രീ ചിന്തിക്കാതിരുന്നില്ല....! 💕___💕

വൈകീട്ട് എല്ലാരും കൂടി മധുരപലഹാരങ്ങൾ ഒക്കെ വാങ്ങി വന്നതും ശ്രീ അവരെ നല്ലത് പോലെ സ്വീകരിച്ചു....😟 ദേവൂട്ടി നടുവിലും ഇരു സൈഡിലുമായി അച്ഛനും അമ്മയും അതിനടുത്തായി നന്ദനും ദാസും അതിനരികിൽ അവറ്റകളെ കെട്ടിയോളും കൂടി ഇരുന്നു അവളെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കുന്നത് കണ്ട് ശ്രീ അതും നോക്കി തൊട്ട് മുന്നിൽ ആയി ഇരുന്നു....! ഉള്ള സ്വീറ്റ്സ് ഒക്കെ കഴിപ്പിച്ചതും പെണ്ണ് പെട്ടെന്ന് എല്ലാരേയും മാറ്റി ബാത്‌റൂമിലേക്ക് ഓടി.... അത് കണ്ട ശ്രീ അവൾക്ക് പിന്നാലെ ചെന്ന് പുറത്തായി കയ്കൾ തടവി....അവൾ മുഖം എല്ലാം കഴുകി ശ്രീയെ നോക്കി ഒന്ന് പുഞ്ചിരിച്ചു....! "അവരൊക്കെ നിർബന്ധിച്ചു കഴിപ്പിക്കുമ്പോൾ നിനക്ക് വേണ്ടെന്ന് പറയായിരുന്നില്ലേ എന്റെ ദേവൂട്ടി...." "അവർ സ്നേഹത്തോടെ തരുമ്പോ എങ്ങനെയാ ശ്രീയേട്ടാ...." എന്നും പറഞ്ഞു അവൾ ഇറങ്ങാൻ നിന്നതും അവൻ അവളെ പിടിച്ചു നിർത്തി....! "കുറച്ച് കൂടി കഴിഞ്ഞു പോവാന്നെ...."

അവൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞതും അവൾ അവന്റെ നെഞ്ചോരം ചേർന്ന് നിന്നു....! "അവരൊക്കെ അവിടെ വൈറ്റ് ചെയ്യാ.... നമുക്ക് പോവാം ശ്രീയേട്ടാ...." അവൾ ഇത്തിരി കഴിഞ്ഞു തലഉയർത്തി കൊണ്ട് പറഞ്ഞതും ശ്രീ അവളുടെ അധരങ്ങളിലേക്ക് തന്റെ ചുണ്ടുകൾ ചേർത്തു.... ഒരു ചിരിയോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി അധരങ്ങൾ നുണയാൻ തുടങ്ങിയതും അവൾ അവനെ തടയാൻ ആവാതെ നിന്നു....!പെണ്ണെങ്ങാനും അവരുടെ സ്നേഹം കണ്ട് കൂടെ ഇറങ്ങി പോവുമോ എന്ന് നല്ല പേടിയുണ്ട് അവന്....! "വാ ശ്രീയേട്ടാ...." അവൻ അവളിൽ നിന്ന് അകന്നതും പെണ്ണ് അവനെയും കൊണ്ട് ഇറങ്ങി.... ശ്രീ ആണെങ്കിൽ പെണ്ണിന്റെ തോളിൽ കയ്യിട്ട് പിടിച്ചു കൊണ്ടാണ് വന്നത്.... ഓ നമ്മൾ ഇതെത്ര കണ്ടതാ എന്ന പോലെ നന്ദനും ദാസും ഒരു പോലെ ഇരുന്നു....! പെണ്ണ് വീണ്ടും അവർക്കിടയിൽ ചെന്നിരുന്നു.... അവരൊക്കെ ഈ സമയത്ത് കൊടുക്കാൻ പറ്റുന്ന ഉപദേശം ഒക്കെ കൊടുത്തു....! നന്ദൻ ആണെങ്കിൽ തനിച്ചിരിക്കുന്ന ശ്രീയുടെ അടുത്ത് ചെന്നിരുന്നു....! "അളിയാ എന്തായാലും നീ പ്രൈസ് കൊണ്ട് പോയി.... ഇനിയെങ്കിലും ഡെലിവറി വരെ അവളെ വെറുതെ വിടണം....

ഈ സമയം അതൊന്നും പറ്റില്ല...." "എന്നാര് പറഞ്ഞു... ഞാൻ ഇതിനെ പറ്റി ഒക്കെ റിസർച്ച് ചെയ്തു.... ഈ സമയത്ത് അതൊക്കെ നല്ലതാ...."😍 ശ്രീ ചിരിയോടെ പറഞ്ഞതും നന്ദൻ കിളി പോയ പോലെ ഇരുന്നു....😦 "എടാ അപ്പൊ ഞങ്ങളെ പെങ്ങൾ...." "അതൊക്കെ ഞാൻ നോക്കിക്കളാം... സ്നേഹപ്രകടനം ഒക്കെ കഴിഞ്ഞെങ്കിൽ നീ ഇവറ്റകളെയും വിളിച്ചു ചെല്ലാൻ നോക്ക്....എന്നിട്ട് വേണം എനിക്ക് അവളെ ഒന്ന് സ്നേഹിക്കാൻ...."😘 "ഇതെങ്ങാനും റെക്കോർഡ് ചെയ്തു അവളെ കേൾപ്പിച്ചാൽ ഉണ്ടല്ലോ അതോടെ നീ തീർന്ന്...." "അങ്ങനെ ഒന്നും അവൾക്ക് എന്നോടുള്ള സ്നേഹം അവസാനിക്കില്ല.... പിണങ്ങി നിന്നപ്പോൾ പോലും അവൾ എന്നോട് അകന്നിട്ടില്ല...." "നോക്കിക്കോ എനിക്കും ഒരു അവസരം വരും...." "എന്താ ശ്രീയേട്ടാ രണ്ടാളും ഒരു സ്വകാര്യം പറച്ചിൽ...." എന്നും ചോദിച്ചു ദേവൂട്ടി അവർക്കിടയിൽ വന്നിരുന്നു....! "അത് പിന്നെ ഇവനും പെട്ടെന്ന് അച്ഛൻ ആവണം എന്ന്...." ശ്രീ നന്ദനെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു കൊണ്ട് പറഞ്ഞു.... നന്ദൻ ആണെങ്കിൽ ദേവൂട്ടിയെ നോക്കി വളിച്ച ഒരു ഇളി ആയിരുന്നു....! "ഞാൻ എന്നും പ്രാർത്ഥിക്കാറുണ്ട്.... കുഞ്ഞേട്ടന്റെ ആഗ്രഹം പെട്ടെന്ന് തന്നെ നടക്കും...."

"താൻ പാതി ദൈവം പാതി എന്നല്ലേ...." ശ്രീയും എങ്ങോട്ടാ നോക്കി കൊണ്ട് പറഞ്ഞു....അവൻ ശ്രീയെ നോക്കി പല്ല് കടിച്ചു അവിടന്ന് എണീറ്റ് പോയി....! അവരൊക്കെ ഇറങ്ങിയതും ശ്രീ ആശ്വാസത്തോടെ നെഞ്ചിൽ കയ് വെച്ചു.... അങ്ങനെ പൊട്ടലും ചീറ്റലും ഇല്ലാതെ അത് അവസാനിച്ചു.... ഇനി എന്തൊക്കെ ചടങ്ങുകൾ കിടക്കുന്നു എന്താവോ എന്തോ....!🙄 ദേവൂട്ടി മുറിയിലേക്ക് വന്നതും അവൻ ഒരു കള്ളചിരിയോടെ അവൾക്കരികിൽ മുട്ട് കുത്തി ഇരുന്നു...! "നമ്മുടെ കുഞ് ഇവിടെ അല്ലെ ദേവൂട്ടി...." അവളുടെ വയറിലെ സാരി നീക്കി അവിടെ ചുംബിച്ചു കൊണ്ടവൻ പറഞ്ഞതും അവൾ ചിരിച്ചു കൊണ്ട് അവന്റെ തലയിൽ തലോടി....! അവന്റെ ചുണ്ടുകൾ അവളുടെ മറുകിൽ അമർന്നതും അവൾ കണ്ണുകൾ അടച്ചു....അവളിലെ മാറ്റത്തെ അവനും തിരിച്ചറിയാൻ പറ്റുന്നുണ്ടായിരുന്നു....! "ശ്രീയേട്ടാ....വേണ്ട...." അവൾ അവനെ ദയനീയമായി നോക്കി കൊണ്ട് പറഞ്ഞു....!അവൻ ചിരിയോടെ എണീറ്റ് അവളുടെ മടിയിൽ തല വെച്ച് കിടന്നു....!

"ദേവൂട്ടി...." "മ്മ്...." "നമ്മുടെ കുഞ് ഇങ്ങ് വന്നാൽ നീ എന്നെ പഴയ പോലെ സ്നേഹിക്കോ....നിന്റെ ഈ സ്‌നേഹം എനിക്കെന്നും തരുവോ...." "ഈ ലോകത്ത് എനിക്ക് ശ്രീയേട്ടനെ കഴിഞ്ഞെ എന്തും ഉള്ളു.... അത് പോലെ പ്രിയപ്പെട്ടതാണ് എനിക്ക് ശ്രീയേട്ടൻ സമ്മാനിച്ച ഈ കുഞ്ഞും....! പിന്നെ എന്റെ സ്നേഹം അതിനെന്നും ഒരേ ആഴം ആണ്....പഴയതെന്നോ പുതിയതെന്നോ ഇല്ല....!" "എനിക്ക് അപ്പോഴും നിന്റെ മടിയിൽ ഇങ്ങനെ കിടന്നുറങ്ങണം.... അപ്പോഴോ..." "എടാ കള്ള സ്ത്രീദേവാ.... എന്തൊരു കുശുമ്പാ ഇത്...." അവൾ അവന്റെ മൂക്ക് പിടിച്ചു തിരിച്ചു കൊണ്ട് പറഞ്ഞതും അവൻ ഒന്ന് ചിരിച്ചു....! "വാ കിടക്കാം...." അവളെയും തന്റെ നെഞ്ചിൽ ചേർത്തു പിടിച്ചു അവനും ഉറക്കത്തെ കൂട്ട് പിടിച്ചു....! 💕___💕 പ്രണയാലാസ്യത്തോടെ ശ്രീക്കുട്ടി നന്ദന്റെ നെഞ്ചിൽ തല വെച്ച് കിടന്നു....! "നന്ദേട്ടാ...." "മ്മ്...." "നന്ദേട്ടന് വിഷമം ഉണ്ടോ....? "എന്തിന്....?!!" "ആദ്യം അച്ഛൻ ആവാൻ പറ്റാത്തതിന്...." അതിനവൻ ഒന്ന് ചിരിച്ചു....! "അത് പോലെ തന്നെ സന്തോഷം തരുന്ന കാര്യം തന്നെയാ എനിക്ക് എന്റെ ദേവൂട്ടി പ്രെഗ്നന്റ് ആയത്.... പിന്നെ നിന്റെ ഏട്ടനെ തോൽപിക്കണം എന്നൊക്കെ ഉണ്ടായിരുന്നു....

സാരല്ല്യ നമുക്ക് സെക്കന്റ്‌ വൺ നോക്കാം...." "ഇവിടെ വൺ തന്നെ നടന്നില്ല.... അപ്പോഴാ...." "അതൊക്കെ ദേവൂട്ടി പറഞ്ഞ പോലെ ദൈവത്തിന്റെ കയ്യിൽ അല്ലെ...." അവൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു കൊണ്ട് അവന്റെ നെഞ്ചിൽ മുഖം അമർത്തി എപ്പോഴോ ഉറക്കിലേക്ക് വീണു....! വെളുപ്പിന് തന്നെ അലാറം അടിച്ചതും നന്ദൻ ഫോൺ കയ്യിൽ എടുത്തു ഓഫ്‌ ചെയ്ത് കിടന്നതും പെട്ടെന്ന് എന്തോ ഓർത്ത പോലെ ചാടി എണീറ്റു....! "ശ്രീക്കുട്ടി എണീക്ക്...." എങ്ങനെ ഒക്കെയോ അവളെ വിളിച്ചുണർത്തിയതും പെണ്ണ് കണ്ണ് തുറന്ന് നന്ദനെ ഒന്ന് നോക്കി....! "എന്താ....?!!" "നീ പോയി ഫ്രഷ് ആയി വാ പറയാം...." അവൾ അവനെ ഒന്ന് കൂടി നോക്കി ബാത്‌റൂമിൽ കയറി കുളി ഒക്കെ കഴിഞ്ഞു ഇറങ്ങി വന്നു....! "ഇന്ന് തൊട്ട് ഈ ടൈം അലാറം അടിക്കും.... അപ്പൊ മോൾ എണീറ്റ് ക്ഷേത്രത്തിൽ പോയിട്ട് പ്രാർത്ഥിക്കണം...." 🙄ദേവൂട്ടി വായും പൊളിച്ചു അവനെ നോക്കി.... ഇങ്ങേർക്ക് ഇതെന്തു പറ്റി....! "നീ കേട്ടിട്ടില്ലേ താൻ പാതി ദൈവം പാതി എന്ന്.... നിന്റെ ഏട്ടൻ തന്നെയാ എന്നോട് ഇത് പറഞ്ഞത്.... എന്റെ കാര്യം ഞാൻ ഭംഗിയായി നിറവേറ്റുന്നുണ്ട്.... ഇനി ദൈവത്തിന്റെ കാര്യം അത് നിന്റെ കയ്യിലാ...." "അതെന്താ നന്ദേട്ടൻ പ്രാർത്ഥിച്ചാൽ ദൈവം വിളി കേൾക്കില്ലെ...." "അതല്ല അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്....

കുടുംബത്തിൽ ഐശ്വര്യം ഉണ്ടാവാൻ പെൺകുട്ടികൾ കാലത്ത് കുളിച്ചു ഒരുങ്ങി പോയി പ്രാർത്ഥിച്ചാൽ ദൈവം പെട്ടെന്ന് വിളി കേൾക്കും എന്ന്...." "എങ്കിൽ നന്ദേട്ടൻ തന്നെ എന്നെ ക്ഷേത്രത്തിന് മുന്നിൽ കൊണ്ട് വിട്ടേക്ക്...." "എടീ എന്റെ ദേവൂട്ടി കഴിഞ്ഞ എട്ട്വർഷം ആയിട്ട് ഇവിടെ നിന്ന് നടന്നാ ക്ഷേത്രത്തിലേക്ക് പോയത് അല്ലാതെ...." "എനിക്ക് വയ്യ.... നന്ദേട്ടൻ കൊണ്ട് വിടുന്നോ ഇല്ലയോ...." അവൾ വാശിയോടെ നിന്നതും അവൻ എണീറ്റ് ബാത്‌റൂമിൽ പോയി ഫ്രഷ് ആയി ഇറങ്ങി.... അവന്റെ മുഖത്തെ ഭാവം കണ്ട് ശ്രീക്കുട്ടി ഒരു ചിരിയോടെ അവന്റെ കൂടെ ഇറങ്ങി.... അച്ഛൻ സിറ്റൗട്ടിൽ തന്നെ ഇരുന്നു രണ്ടിനെയും ഒന്ന് നോക്കാതിരുന്നില്ല....! "എന്റെ ദൈവമേ ഞാൻ ഈ കാണുന്നത് സ്വപ്നം വല്ലതും ആണോ....?!!" ശ്രീക്കുട്ടിയെ കണ്ടപാടേ ദേവൂട്ടി അരികിൽ ചെന്നു കൊണ്ട് ചോദിച്ചു....! "സ്വപ്നം ഒന്നും അല്ല.... നിന്റെ കുഞ്ഞേട്ടൻ ദൈവത്തിന്റെ പാതി വരത്തിന് എന്നെ വിട്ടതാ...." "അപ്പൊ കുഞ്ഞേട്ടന് അവിടെ കുശുമ്പ് തുടങ്ങിയല്ലേ...." "അത് പിന്നെ ഇല്ലാതിരിക്കോ.... പാരമ്പര്യം നിലനില്കണ്ടേ...." "എന്തായാലും നീ ഡെയ്‌ലി വരണം....ഞാൻ പ്രെഗ്നന്റ് ആയത് കൊണ്ട് ഇങ്ങനെ എങ്കിലും ഒരു ഉപകാരം ഉണ്ടായല്ലോ...."

ദേവൂട്ടി അവളെ നോക്കി ഒരു ചിരിയോടെ പറഞ്ഞതും അവൾ തലയാട്ടി....! ദേവൂട്ടി ചെന്നു ശ്രീയോട് കാര്യം പറഞ്ഞതും അവൻ നല്ലത് പോലെ ചിരിച്ചു....! നന്ദൻ മടി പിടിച്ചു കിടന്നാലും ശ്രീക്കുട്ടി എണീറ്റ് ഡെയ്‌ലി ക്ഷേത്ര ദർശനം നടത്തി.... ഒപ്പം രണ്ടിനും കെട്ടിയോന്മാരെ പറ്റി സംസാരിക്കുകയും ചെയ്യാലോ....! 💕___💕 "നമുക്ക് ഇന്ന് ദേവൂട്ടിയുടെ അടുത്ത് പോണം.... കുറെയായി അവളെ കണ്ടിട്ട്.... കഴിഞ തവണ എല്ലാരും പോവുമ്പോ ഞാൻ ഉണ്ടായിരുന്നില്ലല്ലോ...." "ഓ അപ്പൊ അതോർമയുണ്ടല്ലേ.... ഞാൻ കരുതി അസൂയ കൊണ്ട് വരാത്തത് ആണെന്ന്....ഏട്ടനും അങ്ങനെ തന്നെയാ കരുതിയത്....ദേവൂട്ടിക്ക് പിന്നെ അവളുടെ കുഞ്ഞേട്ടനെ ഭയങ്കര വിശ്വാസം ആണല്ലോ...." "അവൾ എന്റെ പെങ്ങളാ...." "ഓ ഹ്.... ഇപ്പൊ അങ്ങനെ ആയി.... അവൾ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞപ്പോൾ എന്തൊക്കെ ആയിരുന്നു...." പെണ്ണ് അവനെ നോക്കി പുച്ഛത്തോടെ അതും പറഞ്ഞു ഷെൽഫ് തുറന്ന് ഡ്രസ്സ്‌ എടുക്കാൻ തുടങ്ങി....! "ഇപ്പൊ തോന്നാ ലേറ്റ് ആയിട്ട് കുഞ് മതി എന്ന്.... ഇപ്പൊ തന്നെ ഏട്ടന്റെ അവസ്ഥ കണ്ടില്ലേ പലപ്പോഴും കുഞ്ഞിന്റെ കരച്ചിൽ കാരണം പുള്ളി പുറത്തെ സോഫയിലാ വന്ന് കിടക്കുന്നെ.... അതൊക്കെ കാണുമ്പോ ശ്രീയുടെ അവസ്ഥ ആലോചിച്ചു എനിക്ക് ചിരിയാ വരുന്നത്...." നന്ദൻ പറഞ്ഞു തീരുന്നതിനു മുന്നേ ഒരു സൗണ്ട് കേട്ട് അവൻ ഞെട്ടി കൊണ്ട് തിരിഞ് നോക്കിയതും ശ്രീക്കുട്ടി തറയിൽ വീണു കിടക്കുന്നത് കണ്ട് അവൻ അവൾക്കരികിലേക്ക് ഓടി....! അവൻ അവളെ വിളിച്ചു നോക്കിയെങ്കിലും പെണ്ണിന് അനക്കം ഇല്ല....

അല്ലേലും എന്റെ ഭാഗത്തും തെറ്റുണ്ട്....ഒരാഴ്ച മുൻപ് വരെ ഒരു കുഞ് എന്ന് പറഞ്ഞു ബുദ്ധിമുട്ടിച്ചതല്ലേ.... ഇപ്പൊ പിന്നെ പറയുന്നത് കേട്ടാൽ ആരുടെ ബോധവാ പോവാതിരിക്കുന്നത്....! അവൻ അവളെ എടുത്തു ബെഡിൽ കിടത്തി മുഖത്ത് വെള്ളം തെളിച്ചെങ്കിലും പെണ്ണിന് അനക്കം ഇല്ല....! "അച്ഛാ.... അമ്മേ.... ശ്രീക്കുട്ടി വിളിച്ചിട്ട് മിണ്ടുന്നില്ല...."😒 അവൻ പറഞ്ഞതും അമ്മയും അച്ഛനും അനുവും ദാസും കൂടെ മുറിയിലേക്ക് വന്നു....! "എന്താ ഉണ്ടായത്....?!!" ദാസ് അവനെ നോക്കി ചോദിച്ചതും അവൻ ഒന്ന് പരുങ്ങി....! "അ.... അത്.... ഞാൻ.... സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ചുമ്മാ വീണതാ ഏട്ടാ...." "🙄നീ എന്താടാ അതിന് മാത്രം സംസാരിച്ചത്....?!!" അച്ഛൻ അവനെ ഒന്ന് മൊത്തത്തിൽ നോക്കി കൊണ്ട് ചോദിച്ചു....! "ഭാവി കാര്യങ്ങൾ...."😟 "മ്മ്.... വെറുതെ അല്ല ആ കൊച്ചിന്റെ ബോധം പോയത്.... താങ്ങാൻ പറ്റാത്തത് വല്ലതും പറഞ്ഞു കാണും...." അതിനവൻ ഒന്ന് ഇളിച്ചു.... അതിന് മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ....! "എടാ ഇവളെ ഒന്ന് പിടിക്ക്... നമുക്ക് ഹോസ്പിറ്റലിൽ പോവാം...." ദാസ് പറഞ്ഞതും നന്ദൻ അവളെ എടുത്തു കാറിൽ കൊണ്ടിരുത്തി ഹോസ്പിറ്റലിലേക്ക് വിട്ടു....!

വീട് അച്ഛനെ ഏല്പിച്ചു അനുവും അമ്മയും കൂടെ പോയി....! ശ്രീക്കുട്ടിയെ ചെക്കപ്പിന് വേണ്ടി കേറ്റിയതും നന്ദൻ ഇരിപ്പ് ഉറക്കാതെ അങ്ങിങായി നടന്നു....! "ആരാ ആ കുട്ടിയുടെ ഹസ്ബൻഡ്...." അത് കേട്ട് നന്ദൻ ഒന്ന് ഞെട്ടാതിരുന്നില്ല...! "ഞാ... ഞാനാ...." "കൺഗ്രാജുലേഷൻ...." "🙄എന്തിന്....?!!" "താൻ ഒരു അച്ഛൻ ആവാൻ പോവുന്നതിന്...." അത് കേട്ടതും നന്ദൻ ഞെട്ടി തരിച്ചു നിന്നു.... പിന്നെ പെട്ടെന്ന് വെളിവ് വന്ന പോലെ ഡോക്ടറെ ഒരു പിടുത്തം ആയിരുന്നു.... ഇവനെന്തുവാ ഈ കാണിക്കുന്ന പോലെ ദാസും അമ്മയും അനുവും വായും പൊളിച്ചു നിന്നു....! "നന്ദേട്ടാ...."🥺 ഇറങ്ങി വന്ന ശ്രീക്കുട്ടി ആ നിൽപ് കണ്ട് ദയനീയമായി വിളിച്ചു....! "സോറി.... പെട്ടെന്ന് കേട്ടപ്പോൾ...." ഡോക്ടർ ചിരിച്ചു കൊണ്ട് പോയതും തന്നെ തുറിച്ചു നോക്കുന്ന ശ്രീക്കുട്ടിയെ നോക്കി അവൻ ഒന്ന് ഇളിച്ചു....! "വാ ദാസേട്ടാ നമുക്ക് പോവാം...." അവൾ ദേഷ്യത്തോടെ ദാസിനരികിൽ വന്ന് പറഞ്ഞതും അവൻ മുന്നിൽ ആയി നടന്നു.... നന്ദനെ നോക്കി ഒന്ന് ചിരിച്ചു പിന്നാലെ അനുവും അമ്മയും....! "എടീ ഞാൻ അപ്പോഴത്തെ സന്തോഷം കൊണ്ട് അവരെ പിടിച്ചു പോയതാ.... അല്ലാതെ നീ കരുതും പോലെ അല്ല...."

നന്ദൻ അവളെ പിന്നാലെ നടന്നെങ്കിലും അവൾക്ക് മൈൻഡ് ഇല്ല....! "ഡോക്ടർ എന്താ പറഞ്ഞത്....?!!" കേറി വരുമ്പോൾ തന്നെ അച്ഛൻ നന്ദനെ നോക്കി കൊണ്ട് ചോദിച്ചു....! "അത്.... അവൾ പ്രെഗ്നന്റ് ആണെന്ന്...." "എന്നിട്ട് എന്താടാ നിനക്ക് ഒരു സന്തോഷം ഇല്ലാത്തത്...." "അത് പുറത്തെടുത്തതാ അബദ്ധം ആയത്...."😒 അച്ഛൻ ഒന്നും മനസ്സിൽ ആവാതെ നിന്നു....! "ഇവൻ അവളുടെ ആ മുന്നിൽ ആ ഡോക്ടറെ കെട്ടിപ്പിടിച്ചു....അതിന്റെയാ...." "അല്ലേലും നിന്നെ കൊണ്ട്...." "സന്തോഷം കൊണ്ടാ അച്ഛാ.... അല്ലേലും അവർക്ക് ചേട്ടത്തിയുടെ പ്രായം എങ്കിലും കാണും അച്ഛാ...." "ഓ അതും എന്റെ മോൻ ശ്രദ്ധിച്ചോ.... ആട്ടെ അവർ തടിച്ചിട്ടോ മെലിഞ്ഞിട്ടോ...." "അത്ര മെലിഞ്ഞതും അത്ര തടിച്ചതും അല്ല.... ആവശ്യത്തിന് വണ്ണം ഉണ്ട്...." 😳പറഞ്ഞു തീർന്നപ്പോൾ ആണ് അവൻ തന്നെ തുറിച്ചു നോക്കുന്ന കെട്ടിയോളെ കണ്ടത്.... അത് കണ്ടതും നന്ദൻ ഞെട്ടി തരിച്ചു നിന്നു....! "അച്ഛന് അത് അറിയാഞ്ഞിട്ട് എന്തായിരുന്നു.... സമാദാനം ആയല്ലോ...." "ഞാൻ ചുമ്മാ...." അച്ഛൻ ഇളിച്ചു കൊണ്ട് പറഞ്ഞു....!നന്ദൻ ആണെങ്കിൽ ശ്രീക്കുട്ടിയുടെ പിന്നാലെ മുറിയിലേക്ക് ചെന്നു....! "ശ്രീക്കുട്ടി.... ഞാൻ സത്യം ആയിട്ടും...."

"എനിക്ക് എല്ലാം മനസ്സിൽ ആയി.... ഇതാണല്ലേ നന്ദേട്ടന്റെ മനസിലിരിപ്പ്...." "നീ മനസ്സിൽ കേറി കൂടിയപ്പോൾ തൊട്ട് ഞാൻ ഒരു പെണ്ണിന്റെ മുഖത്ത് പോലും നോക്കിയിട്ടില്ല.... നീ പ്രെഗ്നന്റ് ആണെന്ന് കേട്ടപ്പോൾ എനിക്ക് എന്ത് ചെയ്യണം എന്ന് പോലും അറിയില്ലായിരുന്നു.... അത് കൊണ്ടാ ഞാൻ അവരെ കെട്ടിപ്പിടിച്ചത്...."😟 "😬അതല്ല.... നന്ദേട്ടന് ഇപ്പൊ കുഞ്ഞുങ്ങൾ വേണ്ടെന്ന് പറഞ്ഞതാ ഞാൻ ചോദിച്ചത്...." "ഹാവൂ.... അതാണോ....! അത് ഞാൻ ചുമ്മാ പറഞ്ഞതാ.... ഇപ്പൊ എനിക്ക് എന്ത് സന്തോഷം ആയെന്നോ...." അവൻ അവളെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു അവളുടെ നെറ്റിയിൽ ചുംബിച്ചു....! "ലവ് യൂ ഡീ...." "നമുക്ക് വീട്ടിൽ പോവണ്ടേ...." "ഇനി അവരൊക്കെ ഇങ്ങോട്ട് വരട്ടെ.... ദേവൂട്ടിയുടെ കാര്യം അറിഞ്ഞപ്പോൾ ഞങ്ങൾ അങ്ങോട്ട് പോയതല്ലേ...." 😟ഇവറ്റകളുടെ കോംപ്ലക്സ് അങ്ങനെ ഒന്നും തീരില്ലല്ലോ ദൈവമേ....! 💕___💕 നന്ദൻ തന്നെ ശ്രീയെ വിളിച്ചു കാര്യം പറഞ്ഞതും അവരെല്ലാരും കൂടെ ഇങ്ങോട്ട് വരാൻ റെഡി ആയി.... ആരെക്കാളും ദേവൂട്ടിക്കായിരുന്നു സന്തോഷം....! അഞ്ചാം മാസം ആയത് കൊണ്ട് തന്നെ ദേവൂട്ടിയുടെ വയറൊക്കെ ചെറുതായി വീർത്തു തുടങ്ങിയിരുന്നു.... ശ്രീ അവളെ കരുതലോടെ പിടിച്ചു കാറിൽ നിന്ന് ഇറക്കി കയ്യും പിടിച്ചു അകത്തേക്ക് നടന്നു....! "ശ്രീക്കുട്ടി...." ദേവൂട്ടി അവളെ കണ്ടപാടേ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വെച്ചു.... ശ്രീയും അമ്മയും അച്ഛനും അവൾക്കരികിൽ ആയി ഇരുന്നു അവളെ സ്നേഹം കൊണ്ട് മൂടുന്നത് നന്ദൻ നോക്കി ഇരുന്നു....!...തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story