Oh my love 😱: ഭാഗം 54

oh my love

രചന: AJWA

 "കൺഗ്രാജുലേഷൻ അളിയാ...,." ശ്രീ നന്ദന് ഷേക്ക്‌ ഹാൻഡ് കൊടുത്തതും നന്ദൻ ഒന്ന് പുഞ്ചിരിച്ചു....! "അങ്ങനെ ഒടുക്കം പൊരുതി ജയിച്ചു അല്ലെ...." "നമ്മൾ നിന്റെത്രയും ഓവർ അല്ലെ...." "അത് കൊണ്ട് എന്റെ പെങ്ങൾ രക്ഷപെട്ടു...." ശ്രീയും വിട്ടു കൊടുക്കാതെ ഒരു ചിരിയോടെ പറഞ്ഞു....! "നിന്റെ കുഞ്ഞേട്ടൻ ഡോക്ടർ ഇത് പറഞ്ഞപ്പോൾ അവരെ ഒരു കെട്ടിപ്പിടിത്തം ആയിരുന്നു.... ആ ഡോക്ടർ എന്ത് കരുതി കാണുവോ എന്തോ...." "ആണോ കുഞ്ഞേട്ടാ...." "അത് പിന്നെ പെട്ടെന്ന് കേട്ടപ്പോൾ അങ്ങനെ സംഭവിച്ചു പോയതാടി...." നന്ദൻ ഒരു വളിച്ച ഇളിയോടെ ദേവൂട്ടിയെ നോക്കി പറഞ്ഞു....! ദേവൂട്ടിയുടെ അവസ്ഥയിൽ ദാസിന് എന്തോ നല്ല വിഷമം തോന്നിയിരുന്നു....അവളെ കെട്ടിച്ചയക്കേണ്ടിയിരുന്നില്ല എന്ന് പോലും അവന് തോന്നി....! "ദേ ശ്രീയേട്ടാ അത് പറഞ്ഞാൽ പറ്റില്ല.... ഇത് കൂടെ കഴിച്ചേ പറ്റൂ...." ദേവൂട്ടി കഴിക്കുന്നിടത് നിന്ന് അവളുടെ കാര്യം പോലും ശ്രദ്ധിക്കാതെ ശ്രീയെ കഴിപ്പിക്കുന്നത് കണ്ട് ദാസിന് ദേഷ്യം ഇരച്ചു കയറി....! "മോൾ അവിടെ ഇരുന്നു കഴിക്ക്... അവൻ വേണ്ടുന്നത് ഒക്കെ എടുത്തു കഴിച്ചോളും.... നിന്റെ പരിചരണം കാണുമ്പോ അവനാണ് ഗർഭം എന്ന് തോന്നുമല്ലോ...." ദാസ് ശ്രീയെ നോക്കി പുച്ഛത്തോടെ പറഞ്ഞു....!

ശ്രീക്കും എന്തൊക്കെയോ പറയണം എന്നുണ്ടെങ്കിലും ദേവൂട്ടിയുടെ അവസ്ഥ ഓർത്ത് അവൻ ക്ഷമിച്ചിരുന്നു....! "എന്റെ വല്യേട്ടാ അവിടെ ഈ ശ്രീയേട്ടൻ എന്നെ കൂടെ നടന്ന് കഴിപ്പിക്കും...കഴിച്ചത് ഒക്കെ ചില നേരത്ത് വോമിറ്റ് ചെയ്താൽ പിന്നെ പറയെ വേണ്ട.... ഇവിടെ പിന്നെ ശ്രീയേട്ടൻ ഗസ്റ്റ്‌ അല്ലെ അപ്പൊ ഞാൻ അല്ലെ ശ്രദ്ധിക്കേണ്ടത്...." ശ്രീ ദാസിനെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു....ദാസും ഒട്ടും വിട്ടു കൊടുക്കാതെ അവനെ നോക്കി പുച്ഛിച്ചു....! കഴിച്ച് കഴിഞ്ഞു അവളെ ശ്രീ തന്നെ പിടിച്ചു ചെയറിൽ നിന്ന് എണീപ്പിക്കുന്നത് കണ്ട് അച്ഛനും അമ്മയും പുഞ്ചിരിച്ചു.... അവർക്കറിയാം മറ്റാരേക്കാളും ശ്രീ അവളെ കെയർ ചെയ്യും എന്ന്....! "ഞങ്ങൾ ഇറങ്ങട്ടെ മോളെ...." ശ്രീ പെങ്ങളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞതും അവൾ വിഷമത്തോടെ ആണെങ്കിലും ഒന്ന് പുഞ്ചിരിച്ചു....

ദേവൂട്ടി ആണെങ്കിൽ എല്ലാരേയും കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു....! "നിന്റെ വല്യേട്ടന് എന്തൊരു കുശുമ്പാ.... പുള്ളിയുടെ മുന്നിൽ നീ എന്നെ സ്നേഹിക്കുന്നത് സഹിക്കാൻ പറ്റുന്നില്ല കേട്ടോ...." മുറിയിൽ വന്നതും ശ്രീ അതും പറഞ്ഞു ബെഡിൽ ഇരുന്നതും ദേവൂട്ടി അവന്റെ അരികിൽ വന്നിരുന്നു....! "എന്നോടുള്ള സ്നേഹം കൊണ്ടല്ലേ ശ്രീയേട്ടാ.... വല്യേട്ടൻ പാവാ...." "ഓ... ഞാൻ മാത്രം മോശം അല്ലെ...." "എന്നാര് പറഞ്ഞു....ശ്രീയേട്ടനും ഇപ്പൊ ഒത്തിരി പാവാ....ഈ ശ്രീയേട്ടനെ എനിക്ക് എന്ത് ഇഷ്ടം ആണെന്നോ...." അത് കേട്ടതും അവൻ ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ ചുംബിച്ചു.... അവളും പുഞ്ചിരിയോടെ അത് സ്വീകരിച്ചു....! "എനിക്ക് ദാഹിക്കുന്നു ഞാൻ പോയി വെള്ളം എടുത്തു വരാം...." "ഇവിടെ ഇരിക്ക്.... ഞാൻ ചെന്നു കൊണ്ട് വരാം.... ഈ ടൈം അതികം സ്റ്റെയർ കയറി ഇറങ്ങേണ്ട...." ശ്രീ അതും പറഞ്ഞു അവളെ ബെഡിൽ ഇരുത്തി വെള്ളം എടുത്തു കൊണ്ട് വന്നു അവൾക്ക് കൊടുത്തു....!

"എനിക്കും ഉണ്ട് നല്ല ദാഹം...." ശ്രീ അവളെ പ്രണയത്തോടെ നോക്കി കൊണ്ട് പറഞ്ഞതും അവൾ കയ്യിൽ ഉള്ള വെള്ളം അവന് നീട്ടി....! അവൻ വെള്ളം വാങ്ങും പോലെ അവളിലേക്ക് അടുത്ത് കൊണ്ട് അവളുടെ അധരങ്ങളിലേക്ക് ചുണ്ടുകൾ ചേർത്തു പതിയെ അത് നുണഞ്ഞു.... അവളും അവന്റെ ചുംബനലാളനയിൽ ലയിച്ചിരുന്നു....! "ഇപ്പൊ എന്റെ ദാഹം മാറി...." അല്പം കഴിഞ്ഞു അവളിൽ നിന്ന് അടർന്നു മാറി കൊണ്ട് അവൻ പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു....! "ഐ ലവ് യൂ ശ്രീയേട്ടാ...." അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞതും അവൻ പുഞ്ചിരിയോടെ അവളെ ചേർത്തു പിടിച്ചു....! അവൾ കാലത്ത് ക്ഷേത്രത്തിൽ പോവുമ്പോഴും ശ്രീയും അവൾക്കൊപ്പം ഉണ്ടാവും....ശ്രീക്കുട്ടിയോടൊപ്പം നന്ദനും വന്ന് തുടങ്ങി.... പരസ്പരം കാണുമ്പോൾ ശ്രീയുടെയും നന്ദന്റെയും ചിരിയും സംസാരവും ഒക്കെ കണ്ട് ദേവൂട്ടിയും ശ്രീക്കുട്ടിയും സന്തോഷിച്ചു....! "ദേവൂട്ടി.... ഇത് കൂടി കഴിക്ക്.... അല്ലെങ്കിൽ നിനക്കും നമ്മുടെ കുഞ്ഞിനും ഒരു പോലെ ദോഷമാ...." "മതി ശ്രീയേട്ടാ.... ഇപ്പൊ തന്നെ എന്റെ വയർ വീർത്തു...." "അത് നമ്മുടെ മോളൂട്ടി അവിടെ അല്ലെ അത് കൊണ്ടാ....!"

"മോൾ അല്ല എന്റെ ശ്രീയേട്ടനെ പോലെ ഒരു മോൻ...." "അത് നെക്സ്റ്റ് ടൈം മതി.... ഇപ്പൊ എനിക്ക് ഈ ദേവൂട്ടിയെ പോലെ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു മോളെ മതി...." അതിനവൾ ഒന്ന് ചിരിച്ചു....അവരുടെ സ്നേഹം പരസ്പരം അവരുടെ കണ്ണുകൾ പോലും നിറയ്ക്കുന്നുണ്ടായിരുന്നു....!❤️ "നാളെയാ ദേവൂട്ടിക്ക് ഏഴാം മാസം തുടങ്ങുന്നേ..... ഇവൾ പ്രസവം വരെ പിന്നെ ദേവനിലയത്തിൽ അല്ലെ... അപ്പൊ എന്റെ മോൻ എന്ത് ചെയ്യും...." മാമി അവർക്കരികിൽ വന്ന് കൊണ്ട് ശ്രീയും ദേവൂട്ടിയും പരസ്പരം ഒന്ന് നോക്കി....രണ്ട് മനസും ഒരു പോലെ പിടയുകയായിരുന്നു....! "അതൊക്കെ പഴയ ചടങ്ങല്ലേ അമ്മേ.... അത് വേണ്ടെന്ന് വെച്ചാൽ തീരുന്ന പ്രശ്നം അല്ലെ ഉള്ളു.... ഇവളുടെ ചേട്ടത്തി ഈ സമയത്ത് ഇവളുടെ വീട്ടിൽ ആയിരുന്നില്ലേ...." "അതൊക്കെ ശരിയാ.... പക്ഷെ ഇവളുടെ വീട്ടുകാർ അതിന് സമ്മതിക്കോടാ...." കൂടെ ഇല്ലാതെ ഒരു നിമിഷം പോലും പറ്റില്ലെന്ന് അറിയാം.... ദേവൂട്ടി ഒന്നും മിണ്ടാൻ ആവാതെ മുറിയിലേക്ക് നടന്നു....

അവനും വിഷമത്തോടെ അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചു അവൾക്ക് പിന്നാലെ പോയി....! "എന്റെ ദേവൂട്ടി ഇവിടെ വന്ന് നിക്കാണോ...." ബാൽക്കണിയിൽ വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന ദേവൂട്ടിക്കരികിൽ വന്ന് കൊണ്ട് അവൻ ചോദിച്ചു.....! "ഞാൻ പോയാൽ ശ്രീയേട്ടന് വിഷമം ആവോ...." "ഏ... യ്.... എ.... എന്തിന്.... നീ നിന്റെ വീട്ടിലേക്ക് അല്ലെ പോന്നത്...." ശ്രീയും വിഷമം മറച്ചു പിടിച്ചു കൊണ്ട് പറഞ്ഞു....! "അപ്പൊ ഞാൻ പോണം എന്നാണോ...." "അത്.... നീ പോയില്ലെങ്കിൽ അത്രയും സന്തോഷം...." അവൻ അവളുടെ കവിളിൽ പിച്ചി കൊണ്ട് പറഞതും അവൾ ഒന്ന് ചിരിച്ചു....! "അതൊക്കെ ഒരു ചടങ്ങല്ലേ ശ്രീയേട്ടാ.... അതൊക്കെ അതിന്റെ മുറ പോലെ നടക്കട്ടെ...." അവൾ അവന്റെ നെഞ്ചോരം ചേർന്ന് നിന്ന് കൊണ്ട് പറഞ്ഞതും അവൻ അവളെ ചേർത്തു പിടിച്ചു നിന്നു....! 💕____💕

"നാളെ ദേവൂട്ടിയെ പ്രസവത്തിന് കൊണ്ട് വരുന്ന ചടങ്ങല്ലേ....അപ്പൊ പിന്നെ ഞാൻ ദേവൂട്ടിയുടെ കൂടെ തന്നെ ആയിരിക്കും....ഹോ അവളോടൊപ്പം മൂന്ന് നാല് മാസം കഴിയാം..." ശ്രീക്കുട്ടി എക്സൈറ്റ്മെന്റിൽ നന്ദനോടായി പറഞ്ഞതും അവൻ ഒന്ന് ചിരിച്ചു....! "നിനക്ക് തോന്നുന്നുണ്ടോ അത്രയും ദിവസം ശ്രീ കൂടെ ഇല്ലാതെ ദേവൂട്ടി ഇവിടെ നിക്കുമെന്ന്.... ശ്രീയും അതിന് സമ്മതിക്കോ.... പിന്നെ നീ പറഞ്ഞല്ലോ മൂന്നാല് മാസം അവളുടെ കൂടെ കഴിയാം എന്ന്.... അവളുടെ ഡെലിവറി ആവുമ്പോഴേക്കും നിനക്ക് ഏഴാം മാസം ആവില്ലേ.... അപ്പൊ നീയും അങ്ങോട്ട് പോവണ്ടേ...." അതൊക്കെ കേട്ടതും അത് വരെ ചിരിച്ചു നിന്ന ശ്രീക്കുട്ടിയുടെ മുഖത്തെ ചിരിയും മാഞ്ഞു....!...തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story