Oh my love 😱: ഭാഗം 55

oh my love

രചന: AJWA

 "അയ്യോ എനിക്ക് പറ്റില്ല അത്രയും കാലം നന്ദേട്ടനെ കാണാതെ...." "അപ്പൊ ശ്രീയുടെയും ദേവൂട്ടിയുടെയും അവസ്ഥ എന്തായിരിക്കും.... ചേട്ടത്തിയുടെ ചടങ്ങ് പോലും വേണ്ടെന്ന് വെച്ചത് ദേവൂട്ടിയാ.... അവൾക്ക് ആരെയും പിരിഞ്ഞിരിക്കാൻ പറ്റില്ല.... അത്രയ്ക്ക് സ്നേഹവാ എല്ലാരോടും...." "പിന്നെന്താ നാളത്തെ ചടങ്ങ് നടത്തേണ്ടെന്ന് ദേവൂട്ടി പറയാതിരുന്നത്...." "അവൾക്കറിയാം ഇനി അതിന്റെ പേരിൽ കുടുംബകലഹം ഉണ്ടാവും എന്ന്....ഇപ്പൊ കുറച്ചായി പ്രശ്നം ഒന്നും ഇല്ലല്ലോ.... ഇനിയും അങ്ങനെ തന്നെ പോവട്ടെ എന്ന് കരുതി കാണും...." ശ്രീക്കുട്ടി വിഷമത്തോടെ അതും ശരിയാ എന്നും ചിന്തിച്ചു ഇരുന്നു....! ദാസും അമ്മയും അച്ഛനും ചേട്ടത്തിയും എല്ലാ ദേവൂട്ടി വരുന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു....! "അനു നീ അവളുടെ മുറി ഒക്കെ ക്ളീൻ ചെയ്തോ...." "അവൾക്ക് താഴെയുള്ള മുറിയാ റെഡി ആക്കിയത്....പഴയ പോലെ സ്റ്റെയർ കയറാനും ഉറങ്ങാനും ഒന്നും അവൾക്ക് പറ്റില്ല...." അനു പറഞ്ഞതും ദാസ് ചിരിച്ചു...അമ്മയാണെങ്കിൽ അവൾക്ക് ഇഷ്ടപ്പെടുന്ന പലഹാരം ഒക്കെ ഉണ്ടാക്കുന്ന തിരക്കിൽ ആണ്....! "ദാസേട്ടന് തോന്നുന്നുണ്ടോ ദേവൂട്ടി രണ്ട് ദിവസത്തിൽ കൂടുതൽ ഇവിടെ നിൽക്കുമെന്ന്....

എന്നെ പോലും പിരിഞ്ഞിരിക്കാൻ പറ്റാതെ ഇവിടെ നിർത്തിയ ആളാ...പിന്നെയാ അവൾ ശ്രീയെ വിട്ടു ഇവിടെ വന്ന് നിൽക്കുന്നത്...." അനു എല്ലാ കഴിഞ്ഞു ദാസിനരികിൽ വന്നിരുന്നു പറഞ്ഞതും അവന്റെ ചിരി മാഞ്ഞു....! "അവൾ ദേവൂട്ടിയാ....ഞങ്ങളുടെ സ്നേഹം അവൾക്ക് വേണ്ടെന്ന് വെക്കാൻ ഒന്നും പറ്റില്ല.... അവൾക്ക് ശ്രീയേ വിട്ടു നിക്കാൻ പറ്റും എന്ന് ഒരിക്കൽ അവൾ തന്നെ തെളിയിച്ചത് നീയും കണ്ടത് അല്ലെ...." "അത് പോലെ ആണോ ഇത് അവൾ ഇപ്പൊ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ശ്രീയുടെ സാമിപ്യം ആയിരിക്കും.... അത് ആരെക്കാളും എനിക്ക് മനസ്സിൽ ആവും...." "അതൊക്കെ ഇവിടെ വന്നാൽ ഞങ്ങൾ നോക്കിക്കോളാം...." ദാസ് കെട്ടിയോളെ നോക്കി ആത്മവിശ്വാസത്തോടെ പറഞ്ഞതും അവർ ചിരിച്ചു കൊണ്ട് തലയാട്ടി....! 💕__💕 ദേവൂട്ടിയുടെ വീട്ടുകാർ വന്നതും അവരെ ഒക്കെ പുഞ്ചിരിയോടെ അകത്തേക്ക് സ്വീകരിക്കുമ്പോഴും ശ്രീയുടെ മനസ് പിടയുകയായിരുന്നു.... തന്റെ ജീവനെ അടർത്തി മാറ്റുന്ന വേദന ആയിരുന്നു അവനിൽ....! ദേവൂട്ടിയെയും കൊണ്ട് ചേട്ടത്തിയും ശ്രീക്കുട്ടിയും മുറിയിലേക്ക് നടന്നതും അവൾ ശ്രീയേട്ടനെ തിരിഞ്ഞു നോക്കികൊണ്ടാണ് പോയത്....!

ചടങ്ങിനുള്ള സാരി അവളെ ഉടുപ്പിച്ചു കൊടുത്തു അവളുടെ ഓർണമെന്റ്സെല്ലാം അണിയിച്ചു... മുടിയിൽ മുല്ലപ്പൂ ചൂടി ചേട്ടത്തി അവളുടെ മുഖം ഉയർത്തി....! "ശ്രീയെ വിട്ടു വരുന്നതിന് നിനക്ക് വിഷമം ഉണ്ടോ ദേവൂട്ടി...." അതിനവൾ ഒന്ന് പുഞ്ചിരിച്ചതെ ഉള്ളു....! അവളെയും കൊണ്ട് താഴേക്ക് വന്നതും ശ്രീ അവളെ കണ്ണെടുക്കാതെ നോക്കി ഇരുന്നു.... എങ്ങനെ ഉണ്ടെന്ന് അവൾ കണ്ണ് കൊണ്ട് ചോദിച്ചതും അവൻ സൂപ്പർ എന്ന് കാണിച്ചു....! അവളെ പിടിച്ചിരുത്തി ഓരോ ചടങ്ങ് നടത്തുമ്പോഴും ശ്രീയും ദേവൂട്ടിയും ഒന്നും അറിയാത്ത പോലെ പരസ്പരം നോക്കി ഇരിക്കുകയായിരുന്നു.... എല്ലാരുടെയും കാലിൽ തൊഴുതു അനുഗ്രഹം വാങ്ങി അവൾ ശ്രീയുടെ അടുത്ത് ചെന്നു... കയ്യിൽ ഉള്ള വെറ്റിലഅവന് നേരെ നീട്ടിയതും അവൻ അത് വാങ്ങി അവളെ കെട്ടിപ്പിടിച്ചു.... രണ്ട് പേരുടെയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.... ഭക്ഷണം കഴിക്കാൻ ഇരുന്നെങ്കിലും അവർക്ക് ഒന്നും കഴിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.... ദേവൂട്ടിയും തന്റെ അവസ്ഥയിൽ ആണെന്ന് കണ്ടതും ശ്രീ അവൾക്കായി ഓരോ ഉരുള എടുത്തു കഴിപ്പിക്കാൻ തുടങ്ങി....! "പോട്ടെ മാമാ..." അവൾ മാമനെ കെട്ടിപിടിച്ചതും മാമൻ കണ്ണ് തുടച്ചു അവളെ ചേർത്തു പിടിച്ചു...! "മാമി...." "ഞങ്ങൾ എന്നും വരും മോളെ കാണാൻ... പിന്നെന്തിനാ മോൾ വിഷമിക്കുന്നെ...." മാമി അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു....!

"ശ്രീ.... യേ.... ട്ടാ...."🥺 അവൾ കണ്ണീരോടെ അവന്റെ നെഞ്ചിൽ വീണതും അവൻ അവളെ ചേർത്തു പിടിച്ചു....! "അയ്യേ എന്റെ ദേവൂട്ടി കരയാണോ.... സന്തോഷിക്കുകയല്ലേ വേണ്ടത്... നിന്റെ വീട്ടിലേക്ക് അല്ലെ പോന്നത്...അവിടെ നിന്നെ സ്നേഹിക്കാൻ ഒരുപാട് പേരില്ലേ...." ശ്രീ അവളെ സമാദാനിപ്പിച്ചു കൊണ്ട് അവളെയും കൊണ്ട് കാറിനടുത്തേക്ക് നീങ്ങി.... അവളെ അവൻ തന്നെ കാറിൽ ഇരുത്തി മനസിനെ നിയന്ത്രിച്ചു കൊണ്ടവൻ അവളെ നോക്കി പുഞ്ചിരിച്ചു....!അവളെ ഒന്ന് കൂടി നോക്കി നെറ്റിയിൽ ചുംബിച്ചു കൊണ്ട് അവൻ അവളോടായി കാതിൽ എന്തോ പറഞ്ഞതും അവൾ കണ്ണ് തുടച്ചു അവനെ നോക്കി ചിരിച്ചു....! നന്ദനും അവനെ ദയനീയമായി നോക്കിയതല്ലാതെ അവനെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്ന് അറിയില്ലായിരുന്നു....! "ഏട്ടൻ വിഷമിക്കേണ്ട.... ദേവൂട്ടിയല്ലേ ആള് രാത്രി തന്നെ എനിക്ക് ശ്രീയേട്ടനെ കാണണം എന്ന് പറഞ്ഞു വന്നോളും..." ശ്രീക്കുട്ടി അവനോടായി പറഞ്ഞതും അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു...! കാർ നീങ്ങിയതും ദേവൂട്ടി ശ്രീയെ നോക്കി പുഞ്ചിരിച്ചു ബൈ പറഞ്ഞു....! വീട്ടിൽ എത്തിയതും അവിടെയും പൂജയും സ്വീകരണവും ഒക്കെയായി അകത്തു കയറിയതും അവൾ മുറിയിൽ ചെന്നു സാരി മാറ്റി....!

"ഓരോ ചടങ്ങ്.... ഇതൊക്കെ ആരാണാവോ കണ്ട് പിടിച്ചത്..." "ഞാൻ കരുതിയത് നീ കരഞ്ഞു സീൻ ആക്കും എന്നാണ്...നിനക്ക് ശ്രീയേട്ടനെ വിട്ടു വന്നതിൽ ഒരു വിഷമവും ഇല്ലേ ദേവൂട്ടി...." "അതിന് ശ്രീയേട്ടനെ വിട്ടല്ല ഞാൻ വന്നത്... എന്റെ കൂടെ തന്നെ ശ്രീയേട്ടൻ ഉണ്ട്...." അവൾ പുഞ്ചിരിയോടെ തന്നെ പറഞ്ഞു..... അവൾ പിന്നെ ക്ഷീണത്തോടെ മുറിയിൽ കിടന്ന് ഉറങ്ങി വൈകീട്ട് ആണ് എണീറ്റത്.... എല്ലാരും മാറി മാറി സ്നേഹിക്കുന്നുണ്ടെങ്കിലും ശ്രീയേട്ടന്റെ സാമിപ്യം പോലെ ആവില്ലെന്ന് അവൾക്കും അറിയാം ആയിരുന്നു....! "അതേയ് നന്ദേട്ടാ.... ഞാനെ ഇന്ന് തൊട്ട് ദേവൂട്ടിയുടെ കിടന്നോട്ടെ...." ശ്രീക്കുട്ടി നന്ദനരികിൽ വന്നിരുന്നു കൊണ്ട് ചോദിച്ചതും അവൻ അവളെ ഒന്ന് തുറിച്ചു നോക്കി....! "അത് വേണ്ട.... രണ്ട് ഗർഭിണികൾ ഒരുമിച്ച് കിടന്നാൽ എങ്ങനാ...." "രണ്ട് ഗർഭിണികൾ ഒരുമിച്ച് കിടന്നാൽ എന്താ കുഴപ്പം...." "അത് അവളുടെ കൂടെ ആരെങ്കിലും വലിയവർ കിടക്കുന്നതാ ഇപ്പൊ നല്ലത്....അവൾക്ക് വല്ല ആവശ്യവും വന്നാലോ....

നിനക്ക് ഇതിനെ പറ്റി ഒന്നും അറിവ് ഇല്ലല്ലോ...." എന്നും പറഞ്ഞു അവൻ അവളെ ഇടംകണ്ണിട്ട് നോക്കിയതും അവൾ ശരിയാ എന്ന പോലെ ഇരിക്കുന്നത് കണ്ട് അവൻ ഒന്ന് ചിരിച്ചു....! ശ്രീ അവളെ തേടി വരുമെന്ന് അവനറിയാം.... ഇപ്പൊ അളിയന്റെ കൂടെ നിന്നാലെ അവനും കൂടെ നിൽക്കൂ....! "ഞാൻ ദേവൂട്ടിയുടെ കിടന്നാലോ ദാസേട്ടാ.... അവൾക്ക് രാത്രി വല്ല ആവശ്യവും വന്നാലോ....അത് മാത്രവും അല്ല ദാസേട്ടൻ ഇപ്പൊ പുറത്തല്ലേ.... അപ്പൊ പിന്നെ എനിക്കും ഒരു കൂട്ടാവുമല്ലോ...." "മോൻ കരഞ്ഞാൽ അവളുടെ ഉറക്കം ശരിയാവില്ല....അത് കൊണ്ട് നീ ഇവിടെ കിടന്നാൽ മതി.... അവളുടെ കൂടെ അമ്മ തന്നെ കിടന്നോട്ടെ...." ദാസ് പറഞ്ഞതും അനു അവനെ ദയനീയമായി നോക്കി.... അവർക്കറിയാം ശ്രീ എന്തായാലും അവളെ തേടി വരുമെന്ന്.... ഇതിപ്പോ അവൾ അമ്മയുടെ കൂടെ ആണെങ്കിൽ ശ്രീ എന്ത് ചെയ്യും എന്ന ചിന്ത ആയിരുന്നു അവരിൽ....!😒 അമ്മയും കിച്ചണിലെ പണി എല്ലാം തീർത്തു ദേവൂട്ടിയുടെ കൂടെ കിടക്കാൻ മുറിയിലേക്ക് കയറുമ്പോൾ ആണ് അനു വന്നത്....! "അമ്മേ... അമ്മ ഇങ്ങ് വന്നെ...." "എന്താ....?!!" "അമ്മ മുറിയിൽ പോയി കിടന്നോ...." "അല്ല അപ്പൊ ദേവൂട്ടി...." "അവൾ ഇപ്പൊ ആഗ്രഹിക്കുന്ന ആള് തന്നെ അവളുടെ കൂടെ ഉണ്ടാവും....

പിന്നെന്താ അമ്മേ പേടിക്കാൻ...." അമ്മയും അവളുടെ മുറിയിലേക്ക് നോക്കിയതും ശ്രീയുടെ നെഞ്ചിൽ തല വെച്ച് കിടക്കുന്ന ദേവൂട്ടിയേ കണ്ട് അവർ ഒന്ന് പുഞ്ചിരിച്ചു.... അവരെ ശല്യം ചെയ്യാതെ പുറത്ത് നിന്ന് വാതിൽ അടച്ചു അമ്മ മുറിയിൽ ചെന്നു കിടന്നു....! "നീ മോളെ കൂടെയല്ലേ...." "അത്... അനു.... ഉണ്ട്...." അമ്മയും ഒന്ന് പരുങ്ങി കൊണ്ട് അച്ഛനോടായി പറഞ്ഞു അവർക്കരികിൽ ആയി കിടന്നു....! "ശ്രീയേട്ടാ...." അവൾ അവന്റെ ഇടനെഞ്ചിൽ ചുണ്ടുകൾ അമർത്തി കൊണ്ട് വിളിച്ചു....! "എന്താ ദേവൂട്ടി...." "ശ്രീയേട്ടന് വിഷമം ഉണ്ടോ...." "എന്തിന്.... ഇവിടെ തന്നെയാ ഒരു കണക്കിന് നല്ലത്.... അവിടെ അച്ഛനും അമ്മയും മാത്രമല്ലേ ഉള്ളു.... ഇവിടെ ആവുമ്പോ നിന്നെ കരുതലോടെ കൊണ്ട് നടക്കാനും സ്നേഹിക്കാനും ഒരുപാട് പേരില്ലേ...." "എനിക്കും നമ്മുടെ കുഞ്ഞിനും ഇപ്പോൾ വേണ്ടത് ശ്രീയേട്ടനെയാണ്... പക്ഷെ ഇവരെ ആരെയും നിരാശരാക്കാൻ എനിക്ക് പറ്റില്ല ശ്രീയേട്ടാ...." "നിന്നെ ചേർത്തു പിടിച്ചു എന്റെ നെഞ്ചിൽ കിടത്തിയുറക്കാൻ ഞാൻ എന്നും വരും ദേവൂട്ടി....പിന്നെന്താ...." അതിനവൾ ഒന്ന് ചിരിച്ചു കൊണ്ട് അവന്റെ നെറ്റിയിൽ ചുംബിച്ചു.... അവനും അവളെ ചേർത്തു പിടിച്ചു കവിളിലും നെറ്റിയിലും ആയി ചുംബിച്ചു....!

സ്നേഹം പങ്ക് വെച്ച് എപ്പോഴോ ദേവൂട്ടി ഉറക്കിലേക് വീണതും അവനും ഒരു ചിരിയോടെ അവളെ ചേർത്തു പിടിച്ചു ഉറക്കത്തെ കൂട്ട് പിടിച്ചു....! കാലത്ത് എണീറ്റ് ശ്രീ പോവുമ്പോ അവൾ നല്ല ഉറക്കം ആയിരുന്നു....ശല്യം ചെയ്യാതെ അവളെ പുതച്ചു കൊടുത്ത് അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ടാണ് അവൻ ഇറങ്ങിയത്....ദാസും ശ്രീയുടെ വരവ് അറിഞ്ഞിരുന്നു എങ്കിലും അവളെ വിഷമിപ്പിക്കേണ്ടെന്ന് കരുതി അവനും എതിർത്തില്ല....! ശ്രീയുടെ അമ്മയും എന്നും അവൾക്ക് ഓരോ പലഹാരം ഉണ്ടാക്കി വന്ന് മതി വരുവോളം അവളെ കഴിപ്പിക്കും.... മാമനും അവളെ കാണാതിരിക്കാൻ വയ്യ.... അത് കൊണ്ട് തന്നെ ചമ്മൽ ഒക്കെ മറച്ചു വെച്ച് അങ്ങേരും ദേവൂട്ടിയേ കാണാൻ വരും.... അതോടെ അവളും ഹാപ്പി....അന്നത്തോടെ കേറികൂടിയ പ്രേതം ഇറങ്ങിപോയെന്ന് കരുതി കക്ഷിക്ക് ഇപ്പൊ ഒരു സമാദാനം ഉണ്ട്....🙄ഇനി എങ്ങാനും ശ്രീക്കുട്ടി ഏഴാം മാസം അങ്ങോട്ട് പോയാൽ ഈ നന്ദൻ ചെന്നു അത് കൂടി തകർക്കുമോ ആവോ....! "ശ്രീയേട്ടാ.... നമ്മുടെ മോൻ അനങ്ങി തുടങ്ങി കേട്ടോ.... ചില സമയത്ത് എന്തൊരു അനക്കവാണെന്ന് അറിയോ.... എന്റെ പേടി കാണുമ്പോ ചേട്ടത്തിയാ പറഞ്ഞത് ഇനി ഡെലിവറി വരെ അതുണ്ടാവും എന്ന്...."

ശ്രീ അവളെ വാത്സല്യപൂർവ്വം തലോടി ഒന്ന് ചിരിച്ചു....! "ഒരു പെണ്ണ് അമ്മയാവാൻ എന്തൊക്കെ സഹിക്കണം അല്ലെ ദേവൂട്ടി...." "അതിലാ ഒരു പെണ്ണ് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ശ്രീയേട്ടാ....ആ കുഞ് അവളുടെ പ്രിയപ്പെട്ടവൻ സമ്മാനിച്ചത് അല്ലെ.... അത് അവരുടെ സ്നേഹത്തിന്റെ പ്രതീകം അല്ലെ....ശ്രീയേട്ടന്റെ ഒരായിരം മക്കളെ പ്രസവിക്കാനും എനിക്ക് സന്തോഷമേ ഉള്ളു ശ്രീയേട്ടാ...." "നിനക്ക് എന്താ ഗിന്നസ് ബുക്കിൽ കേറാൻ ഉള്ള വല്ല പ്ലാനും ഉണ്ടോ....അത്രയും പിള്ളേരെ ഒക്കെ ഞാൻ നിനക്ക് തന്നാൽ നിന്റെ വീട്ടുകാർ ആവും ആദ്യം എന്നെ അടിച്ചോടിക്കുന്നെ...." അവളും അവന്റെ പറച്ചിൽ കേട്ട് ഒന്ന് ചിരിച്ചു....! അവൻ തന്റെ കുഞ്ഞിനെന്ന പോലെ അവളുടെ വയറിൽ ചുംബിച്ചു... ഇടക്ക് അവിടെ അനക്കം വെച്ച് തുടങ്ങുമ്പോൾ എല്ലാം അവൾ അവന്റെ കയ് എടുത്തു വയറിൽ വെച്ച് അതിന്റെ ചലനം അവനെയും അറിയിക്കും....! "ഐ ലവ് യൂ ദേവൂട്ടി....!😘 എന്നെ ഇത്രയധികം സ്നേഹിക്കുന്നതിന്.... എന്റെ കുഞ്ഞിന്റെ അമ്മയാവാൻ തയാർ എടുക്കുന്നതിന്....എത്രയൊക്കെ സഹിച്ചിട്ടും എന്നെ ഒരു തരി പോലും വെറുക്കാത്തതിന്...." "ഈ ശ്രീയേട്ടൻ എന്റെ ജീവനാണ്.... ഈ ജീവൻ ഇല്ലെങ്കിൽ ഞാൻ ഇല്ല...."❤️

അവളുടെ വാക്കിൽ അവന്റെ കണ്ണ് നിറഞ്ഞു....! 💕__💕 "പോട്ടെ ദേവൂട്ടി...." കാലത്ത് അവൻ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു ഇറങ്ങാൻ നിന്നതും അവളെന്തോ അവനെ വിടാൻ മനസില്ലാത്ത പോലെ അവന്റെ കയ്യിൽ അമർത്തി പിടിച്ചു....! "ശ്രീയേട്ടൻ ഇന്ന് പോവേണ്ട...." "ഞാൻ ഇവിടെ നിന്നാൽ പിന്നെ നിനക്ക് എന്റെ കാര്യങ്ങൾ ശ്രദ്ധിക്കാനെ നേരം കാണൂ....നല്ല കുട്ടിയായി ഫുഡ്‌ ഒക്കെ കഴിച്ചു നിൽക്കുമ്പോഴേക്കും ഞാൻ ഇങ്ങ് വരില്ലേ...." "എങ്കിൽ ശ്രീയേട്ടൻ പോയിക്കോ... വല്യേട്ടൻ കണ്ടാൽ ചിലപ്പോൾ ഇഷ്ടം ആയില്ലെങ്കിലോ...." "ഒരു വിളിപ്പുറത് ഞാൻ ഉണ്ട്....എന്റെ ദേവൂട്ടി പേടിക്കേണ്ട...." ശ്രീ ഒന്ന് കൂടെ അവളെ ചുംബിച്ചു എല്ലാരും എണീക്കുന്നതിന് മുന്നേ അവിടെ നിന്ന് ഇറങ്ങി....! തന്റെ നിറവയറിൽ കയ് വെച്ച് കൊണ്ടവൾ അവൻ പോവുന്നതും നോക്കി നിന്നു....😒 എല്ലാരും കൂടി പ്രാതൽ കഴിക്കാൻ ഇരുന്നപ്പോൾ ദേവൂട്ടി സോഫയിൽ ഇരുന്നതും അമ്മ അവളുടെ കയ്യിൽ ഫുഡ്‌ എടുത്തു കൊടുത്തു....അവളുടെ കയ്യിൽ നിന്ന് പ്ലേറ്റ് താഴെ വീഴുന്നത് കണ്ടതും എല്ലാരും ഞെട്ടലോടെ ചാടി എണീറ്റു....! "ദേവൂട്ടി.... മോളെ.... എന്ത് പറ്റി....?!!" അവൾ ഒന്നും പറയാൻ ആവാതെ വയറിൽ കയ് വെച്ച് കണ്ണീരോടെ ദാസിനെ നോക്കി....

അവനും അത് കണ്ട് സഹിക്കാൻ ആയില്ല...! "മോളെ...." "വ... ല്യേട്ടാ...." അവളും ഒരു തളർച്ചയോടെ വിളിച്ചു അവന്റെ തോളിലേക്ക് ചാഞ്ഞു....! "നന്ദാ വണ്ടി എടുക്ക്.... ഹോസ്പിറ്റലിൽ പോവാം...." "ശ്രീയേട്ടൻ...." "അവനെയൊക്കെ വിളിക്കാം.... മോൾ വാ...." ദാസ് അവളെയും കൊണ്ട് നടന്നു എങ്കിലും അവൾ ഫോൺ എടുത്തു അവനെ വിളിച്ചു വേദന സഹിച്ചു പിടിച്ചു അവിടെ തന്നെ നിന്നു....! "ദേവൂട്ടി...." "ശ്രീയേട്ടാ.... ഞാൻ.... എനിക്ക്....വയ്യ....ഞങ്ങൾ ഹോസ്പിറ്റലിൽ പോവാ.... എനിക്ക് ശ്രീയേട്ടനെ കാണണം...." "ദേവൂട്ടി....മോളെ....ഞാൻ വരാം...." അവൻ നിമിഷനേരം കൊണ്ട് തന്നെ അവൾക്കരികിലേക്ക് ഓടിയെത്തി....! "ശ്രീയേട്ടാ...." "ദേവൂട്ടി...." അവൻ അവളുടെ മുഖം കയ്യിൽ എടുത്തു ആർദ്രമായി വിളിച്ചു....! "അവൾക്ക് വയ്യ ഇപ്പൊ തന്നെ നിന്നെ കാത്തിരുന്നു സമയം വൈകി...." ദാസ് ക്ഷമനഷ്ടപ്പെട്ട് തുടങ്ങിയത് കൊണ്ട് തന്നെ ഒച്ചയിട്ട് പറഞ്ഞു.... ശ്രീ ഒന്നും പറയാതെ പുഞ്ചിരിയോടെ അവളെ കയ്യിൽ എടുത്തു നടന്നു വണ്ടിയിൽ ഇരുത്തി.... നന്ദൻ ആയിരുന്നു വണ്ടി എടുത്തത്.... അവൾ ശ്രീയുടെ നെഞ്ചോരം ചേർന്ന് കിടന്ന് തളർച്ചയോടെ കണ്ണുകൾ അടച്ചു....! ശ്രീ ഓരോന്ന് പറഞ്ഞു അവളെ ആശ്വസിപ്പിക്കുന്നുണ്ട്....

ഹോസ്പിറ്റലിൽ എത്തിയതും സ്‌ട്രെക്ചറിൽ കിടത്തി അവളെ അകത്തേക്ക് കൊണ്ട് പോയി.... അവളുടെ കയ്യിൽ ചേർത്തു പിടിച്ചു കൊണ്ടവൻ കൂടെ തന്നെ ഉണ്ടായിരുന്നു.... ഒടുക്കം അതിനകത്തേക്ക് കയറാൻ അനുവദിക്കാതെ ആയതും അവന്റെ കയ്കൾ അവളുടെ കയ്യിൽ നിന്നും വേർപ്പെട്ടു....! അക്ഷമയോടെ തന്നെ അവർ എല്ലാവരും പുറത്ത് നിന്നു.... ശ്രീയുടെ നെഞ്ച് പിടയുകയായിരുന്നു.... തന്റെ പ്രണയം.... തന്റെ ജീവൻ.... തന്റെ ശ്വാസം പോലും ഇന്നവൾ ആണ്....!❤️ "ദേവപ്രിയ പ്രസവിച്ചു....പെൺകുട്ടിയാണ്...." അത് കേട്ടതും ശ്രീയുടെ കണ്ണ് നിറഞ്ഞു....! 🙄അപ്പൊ ആ ചാൻസും അവൻ കൊണ്ട് പോയി.... ആദ്യമായി അച്ഛൻ ആവാൻ കഴിഞ്ഞില്ലെങ്കിലും കുടുംബത്തിൽ ഒരു പെൺകുട്ടിയെ കൊടുക്കണം എന്നായിരുന്നു... നന്ദൻ വായും പൊളിച്ചു ഇരുന്നു....! പൊതിഞ്ഞു കൊണ്ട് വന്ന കുഞ്ഞിനെ ശ്രീ കയ്യിൽ വാങ്ങി... കുഞ്ഞിലേ ഉള്ള ദേവൂട്ടി തന്നെയാണെന്ന് അവന് തോന്നി....! "ദേവൂട്ടിയും കുഞ്ഞിലേ ഇങ്ങനെ തന്നെ ആയിരുന്നു...." അവളുടെ അമ്മ തന്നെ കുഞ്ഞിനെ കയ്യിൽ വാങ്ങി കൊണ്ട് പറഞ്ഞതും ശ്രീ ഒന്ന് ചിരിച്ചു....! നന്ദനും വായും പൊളിച്ചുള്ള ഇരിപ്പ് ആണെങ്കിലും കുഞ്ഞിനെ കണ്ടതും അവൻ പുഞ്ചിരിച്ചു....! "നമുക്കും മോൾ ആയിരിക്കും അല്ലെ നന്ദേട്ടാ...." "അതെന്താ നീ അങ്ങനെ പറഞ്ഞത്...."

"അത് പിന്നെ ഞാനും ദേവൂട്ടിയും ഒരുമിച്ച് വളർന്നത് പോലെ നമ്മുടെ മക്കളും...." "അതൊക്കെ ദൈവം തീരുമാനിക്കട്ടെ...." നന്ദൻ തന്നെ അങ്ങനെ പറയുന്നത് കേട്ട് അവൾ ഒന്ന് ചിരിച്ചു....! ദേവൂട്ടിയെ മുറിയിലേക്ക് മാറ്റിയപ്പോൾ ആണ് എല്ലാർക്കും ആശ്വാസം ആയത്....ശ്രീ അവൾക്കരികിൽ ചെന്നു അവളുടെ നെറ്റിയിൽ ചുംബിച്ചു....! "ഞാൻ ആഗ്രഹിച്ചത് പോലെ ഒരു കുഞ്ഞ് ദേവൂട്ടിയെ തന്നതിന് താങ്ക്സ്...." അവൻ അവളുടെ കാതിലായി പതിയെ പറഞ്ഞു....! "അപ്പൊ കുഞ് ശ്രീയേട്ടൻ...." "നെക്സ്റ്റ് ടൈം നോക്കാന്നെ...." അതിനവൾ ഒന്ന് ചിരിച്ചു....! "ഐ ലവ് യൂ ദേവൂട്ടി...." "ലവ് യൂ ശ്രീയേട്ടാ...." "ഇപ്പൊ എന്റെ ദേവൂട്ടി ഉറങ്ങിക്കോ...." അവൻ അവളുടെ തലയിൽ വാത്സല്യപൂർവം തലോടി കൊണ്ട് പറഞ്ഞതും അവൾ ഒരു പുഞ്ചിരിയോടെ തന്നെ അവനെ നോക്കി കിടന്നു.... പതിയെ അവൾ ഉറക്കത്തെ കൂട്ട് പിടിച്ചതും ശ്രീയുടെ കണ്ണുകളും അവളെ തന്നെ നോക്കി ഇരിപ്പായിരുന്നു....! 💕__💕 ഡിസ്ചാർജ് ആയി ദേവൂട്ടി പോയതും അവളുടെ വീട്ടിലേക്ക് തന്നെയാണ്.... കുഞ്ഞിനേയും അവളെയും കണ്ട് മതി വരാത്ത പോലെ ശ്രീ അവർക്കരികിൽ തന്നെ ഉണ്ടായിരുന്നു....

രണ്ട് പേരുടെയും നെറ്റിയിൽ വാത്സല്യത്തോടെ അവൻ ചുണ്ടുകൾ അമർത്തി....! "പോട്ടെ ദേവൂട്ടി...." "ശ്രീയേട്ടൻ രാത്രിയിൽ വരുവോ...." "രാത്രിയിൽ അമ്മ കൂടെ ഉണ്ടാവുന്നതാ നല്ലത്.... ഞാൻ രാവിലെയും വൈകീട്ടും വരാം...." "മ്മ്...." "നിനക്ക് വേറെ വല്ലതും വേണോ ദേവൂട്ടി...." "മ്മ്...." അവൾ ഒരു ചിരിയോടെ മൂളി....! "എന്ത്....?!!" "എന്നും ഞാൻ ശ്രീയേട്ടനുള്ള പതിവ് തരാറില്ലേ അത് പോലെ ഒന്ന്...." അത് കേട്ടതും അവൻ ഒരു ചിരിയോടെ അവളുടെ അധരങ്ങളിലേക്ക് തന്റെ ചുണ്ടുകൾ ചേർത്തു വെച്ചു.... ഇത്തിരി കഴിഞ്ഞതും അവൻ അവളെ മോചിപ്പിച്ചു നെറ്റിയിൽ ഒന്ന് കൂടി ചുംബിച്ചു അവിടെ നിന്ന് ഇറങ്ങിയതും പുറത്ത് നിൽക്കുന്ന നന്ദനെ കണ്ട് അവൻ ഒന്ന് ഇളിച്ചു....അവന്റെ നോട്ടത്തിൽ തന്നെ എല്ലാം കണ്ടെന്ന് അവന് മനസ്സിൽ അയി....! "😍അവൾ ചോദിച്ചു വാങ്ങിയതാടാ.... അല്ലാതെ ഞാൻ...." "മ്മ്.... മനസ്സിൽ ആയി...." "എങ്കിൽ പോട്ടെ അളിയാ.... ബൈ...." എന്നും പറഞ്ഞു അവൻ ഇറങ്ങിയതും നന്ദൻ അവൻ പോവുന്നതും നോക്കി ഇരുന്നു....എന്റെയും ഗതി ഇത് തന്നെ ആവുമല്ലോ....അപ്പോഴാണ് ശ്രീക്കുട്ടി വീർത്ത വയറും ആയി അവനരികിലേക്ക് വന്നത്....!

"നന്ദേട്ടാ...." "എന്താ ശ്രീക്കുട്ടി...." "അത് അമ്മ പറഞ്ഞപ്പോഴാ ഞാനും ഓർത്തത്... നാളെയാ എന്റെ ഏഴാം മാസം തുടങ്ങുന്നത്... മറ്റന്നാൾ ചടങ്ങ് നടത്താം എന്നാ തീരുമാനം...." വെറുതെ അല്ല അവന്റെ ഒരു അളിയാ എന്നുള്ള ആക്കിയുള്ള വിളി വന്നത്....!🙄നന്ദൻ കാര്യായിട്ടുള്ള ചിന്തയിൽ ആണ്....! "നന്ദേട്ടാ.... നന്ദേട്ടന് എന്താ ഞാൻ പറഞ്ഞത് കേട്ടിട്ടും ഒരു വിഷമവും ഇല്ലാത്തത്...." പെണ്ണ് അവന്റെ കൂസൽ ഇല്ലാത്ത നിൽപ് കണ്ട് ചോദിച്ചതും അവൻ ദയനീയമായി അവളെ നോക്കി....! "ദേവൂട്ടി ഈ വക ചടങ്ങ് ഒക്കെ കുളം തോണ്ടുമെന്നാ ഞാൻ കരുതിയത്....അത് കൊണ്ട് ആ പേരും പറഞ്ഞു ഞങ്ങടെ കാര്യവും അത് പോലെ ചെയ്യാം എന്ന് കരുതി....അതെല്ലാം മുറ പോലെ നടന്ന സ്ഥിതിക്ക് ഇനി ഞാൻ ആയിട്ട് എങ്ങനാ ശ്രീക്കുട്ടി ഈ ചടങ്ങ് വേണ്ടെന്ന് വെക്കുന്നത്.... ഇപ്പൊ ഒന്ന് കെട്ടടങ്ങിയ കുടുംബപ്രശ്നം വീണ്ടും തല പോക്കും...." "അതും ശരിയാ....ഞാൻ ഇവിടന്ന് പോയാൽ ഏട്ടൻ വന്നത് പോലെ നന്ദേട്ടൻ ഡെയ്‌ലി എന്നെ കാണാൻ വരണം....ഇവിടെ സുഖം ആയി കിടന്നുറങ്ങാം എന്ന് കരുതേണ്ട...." 🙄അവൾ കലിപ്പിട്ട് പോയതും നന്ദൻ വായും പൊളിച്ചു നിന്നു....! അങ്ങനെ അവളുടെ ചടങ്ങും മുറപോലെ നടന്നു....

പെണ്ണ് നന്ദനെക്കാൾ കെട്ടിപ്പിടിച്ചു കരഞ്ഞത് ദേവൂട്ടിയെയാണ്.... ദേവൂട്ടി ഇവിടെ വന്നതിൽ പിന്നെ പകൽ മുഴുവനും അവളോടൊപ്പം ആണ്.... ഇനി അതിന് പറ്റില്ലെന്ന് ഓർത്താ അവളുടെ സങ്കടം....! "അച്ഛാ അമാവാസി തുടങ്ങി എന്നാ കേട്ടത്.... പ്രേതങ്ങൾ ഇറങ്ങി നടക്കുന്ന സമയം ആണത്രേ.... അത് കൊണ്ട് അച്ഛൻ രാത്രിയിൽ അനാവശ്യം ആയി മുറിയിൽ നിന്ന് ഇറങ്ങേണ്ട....അല്ലേലും അവറ്റകൾ അച്ഛന്റെ മുന്നിലെ വരുന്നുള്ളൂ.... അത് കൊണ്ട് അച്ഛൻ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ...." ശ്രീ അച്ഛനോടായി പറഞ്ഞതും അച്ഛൻ അന്തം വിട്ടു നിന്നു....! "ആവശ്യത്തിന് പോയിട്ട് അത്യാവശ്യത്തിന് പോലും ഞാൻ ഇറങ്ങില്ല.... ദൈവമേ... കാത്തോണേ...." എന്നും പ്രാർത്ഥിച്ചു കൊണ്ടാണ് അച്ഛൻ മുറിയിലേക്ക് പോയത്.... അത് കണ്ടതും ശ്രീക്കുട്ടി ഏട്ടനെ നോക്കി ചിരിച്ചു....! അച്ഛന്റെ കാര്യം സെറ്റ് ആക്കിയത് കൊണ്ട് തന്നെ നന്ദൻ ധൈര്യം ആയിട്ട് അകത്തേക്ക് കയറി.... ശ്രീ പിന്നെ കാലത്തും വൈകീട്ടും പോവുന്നത് കൂടാതെ നൈറ്റ്‌ ഉള്ള വിഡിയോ കോളും കഴിഞ്ഞു സുഖനിദ്രയിൽ ആണ്....! "മസാല ദോശ വാങ്ങിച്ചില്ലേ...." നന്ദൻ വന്നപ്പോൾ തന്നെ ശ്രീക്കുട്ടി അവനെ ഒന്നും നോക്കാതെ അവന്റെ കയ്യിലേക്ക് നോക്കി കൊണ്ട് ചോദിച്ചു....

ഇതിനാണോ ഇവൾ എന്നെ വിളിച്ചു വരുത്തിയത്....!🙄 "മ്മ് വാങ്ങിച്ചു ഇതാ...." അവൾ അത് കിട്ടേണ്ട താമസം ഇരുന്നു കഴിക്കാൻ തുടങ്ങി.... നന്ദൻ ആണെങ്കിൽ അതും നോക്കി താടിക്ക് കയ്യും കൊടുത്തു ഇരുന്നു....! "അലാറം വെച്ച് കാലത്ത് എണീറ്റ് പൊയ്ക്കോണം.... അല്ലെങ്കിൽ അന്നത്തെ പോലെ നാണം കെടും... പറഞ്ഞില്ലെന്നു വേണ്ട...." എന്നൊരു സൂചന കൊടുത്തു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചേർന്ന് കിടന്നു.... മര്യാദക്ക് അവിടെ കിടന്നുറങ്ങി തോന്നുമ്പോൾ എണീറ്റാൽ മതിയായിരുന്നു.... അവൻ ചിന്തിക്കാതെ ഇരുന്നില്ല....! കാലത്ത് അലാറം അടിച്ചതും അവൻ എണീറ്റ് ശ്രീക്കുട്ടിയെ ഒന്ന് നോക്കി....ഇടതു കയ് തണ്ടയിൽ മുഖം ചേർത്തുറങ്ങുന്ന അവളുടെ കവിളിൽ ചുംബിച്ചു കൊണ്ടവൻ അവളെ ശല്യം ചെയ്യാതെ പുറത്തേക്ക് ഇറങ്ങി....! വീട്ടിൽ എത്തിയതും അവൻ ബാക്കി ഉറങ്ങാൻ എന്ന പോലെ ബെഡിലേക്ക് ഒരു വീഴ്ച ആയിരുന്നു....! ഇത് തന്നെ ആയിരുന്നു അവന് പിന്നെ പണി....! 💕___💕 ഡേറ്റ് അടുത്തതും ഡോക്ടറുടെ നിർദേശപ്രകാരം ശ്രീക്കുട്ടിയെ ഹോസ്പിറ്റലിൽ അഡ്മിറ് ചെയ്തു....!

"ഇത്തിരി കോംപ്ലിക്കെറ്റ് ആണ് ആ കുട്ടിയുടെ കാര്യം....നോർമൽ ഡെലിവറിക്ക് സാധ്യത കുറവാണ്.... ഓപ്പറേഷൻ തന്നെ വേണ്ടി വരും....ഏത് ഹോസ്പിറ്റലിൽ കൊണ്ട് പോയാലും സർജറി ഇല്ലാതെ നടക്കില്ല.... അത് വേണെങ്കിൽ നിങ്ങൾക്ക് ശ്രമിക്കാം...." ഡോക്ടർ പറഞ്ഞതും ശ്രീ നന്ദനെ ആശ്വസിപ്പിച്ചു.... അവനും എന്തും ചെയ്യണം എന്ന് അറിയില്ലായിരുന്നു....! "അതാണ്‌ ഡോക്ടർ പറയുന്നതെങ്കിൽ പിന്നെന്തിനാ വൈകിപ്പിക്കുന്നത്.... എല്ലാം ദൈവത്തിന്റെ കയ്യിൽ അല്ലെ...." അച്ഛനും അവനോടായി പറഞ്ഞു....! എല്ലാരും കൂടി തീരുമാനമെടുത്തതും നന്ദൻ പേപ്പർസിൽ സൈൻ ചെയ്തു കൊടുത്തു....സ്‌ട്രെക്റ്ററിൽ കിടത്തി അവളെ കൊണ്ട് പോവുമ്പോ നന്ദൻ കണ്ണീരോടെ അവളുടെ നെറ്റിയിൽ ചുംബിച്ചു....! "പേടിക്കേണ്ട.... ദൈവം നമ്മെ കയ് വിടില്ല...." "മ്മ്...." അവളും പുഞ്ചിരിയോടെ ഒന്ന് മൂളി....അവനെ ആശ്വസിപ്പിച്ചു കൂടെ തന്നെ ശ്രീയും ഉണ്ടായിരുന്നു....! ദേവൂട്ടിയും വാശി പിടിച്ചു ഹോസ്പിറ്റലിൽ വന്നിരുന്നു....അവളും ചേട്ടത്തിയും റൂമിൽ തന്നെ ആണെങ്കിലും ബാക്കി ഉള്ളവർ ഒക്കെ തിയറ്ററിന് മുന്നിൽ തന്നെ ആയിരുന്നു....! "ശ്രീയേട്ടാ.... എന്തായി...." "കഴിഞ്ഞാൽ വിളിക്കാം ദേവൂട്ടി...."

"മ്മ്...." അവൾ ഫോണും വെച്ച് ശ്രീക്കുട്ടിക്കായുള്ള പ്രാർത്ഥനയോടെ ഇരുന്നു....!എന്റെ ശ്രീക്കുട്ടിയെ കയ് വിടല്ലേ ദൈവമേ....! തിയേറ്റർ റൂം തുറന്നു പുറത്തേക്ക് വന്നതും എല്ലാരും അവരെ ആകാംക്ഷയോടെ അവരെ നോക്കി....! "ആൺകുട്ടിയാണ്.... വേറെ കുഴപ്പം ഒന്നും ഇല്ല.... ബോധം വീണാൽ റൂമിലേക്ക് മാറ്റാം...." കുഞ്ഞിനെ പുറത്തേക്ക് കൊണ്ട് വന്നതും ഓരോരുത്തർ ആയി പുഞ്ചിരിയോടെ അതിനെ നോക്കി....! "ഇവൻ കുഞ് നാളിൽ ഉള്ളത് പോലെ തന്നെ ഉണ്ട് അല്ലെടി...." അച്ഛൻ കുഞ്ഞിനെ നോക്കി പറഞതും അമ്മയും അത് ശരി വെച്ചു.... അത് കേട്ട് ശ്രീക്കും അച്ഛനും ഇത്തിരി കുശുമ്പ് തോന്നാതില്ല....മോന്റെ കുഞ്ഞിനെ അവരെ മോളെ പോലെ ഉണ്ടെന്ന്.... മോളെ കുഞ്ഞിനെ ആണെങ്കിലോ അവരെ മോനെ പോലെ ഉണ്ടെന്ന്....കഷ്ടപ്പെട്ടത് ഒക്കെ വെറുതെ ആയല്ലോ ദൈവമേ....!😟 "ഡോക്ടർ എനിക്ക് അവളെ ഒന്ന് കാണണം...." "അതിനെന്താ കേറി കണ്ടോളൂ.... ആള് മയക്കത്തിലാ ഉണർത്തേണ്ട...." നന്ദൻ അകത്തു കയറി പുഞ്ചിരിയോടെ അവളെ നോക്കി.... ഉണർത്തേണ്ടെന്ന് ഡോക്ടർ പറഞ്ഞത് കൊണ്ട് തന്നെ അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു അവിടെ നിന്നും ഇറങ്ങി....!..തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story