Oh my love 😱: ഭാഗം 56

oh my love

രചന: AJWA

മുറിയിൽ ഷിഫ്റ്റ്‌ ആയതും ദേവൂട്ടി കുഞ്ഞിനെ നോക്കി ഇരുന്നു....! "ശ്രീയേട്ടാ.... എനിക്കും ഇത് പോലെ ശ്രീയേട്ടനെ പോലെ ഉള്ള മോൻ വേണം...." "😨എന്റെ ദേവൂട്ടി.... ഒരു ഡെലിവറി കഴിഞ്ഞ ക്ഷീണം തീർന്നിട്ട് പോരെ.... അല്ലെങ്കിൽ ഞാനും ആ അജുവും തമ്മിൽ എന്താ വിത്യാസം...." "എനിക്ക് ക്ഷീണം ഒന്നും ഇല്ലല്ലോ ശ്രീയേട്ടനല്ലേ ക്ഷീണം ഒക്കെ...." 😍അതിനവൻ അവളെ നോക്കി ഒന്ന് ചിരിച്ചു....! "ആ എന്നെ പോലെ ഒന്നിനെ തന്ന് നിന്റെ വീട്ടുകാരെ കൊണ്ട് എന്നെ പോലെ ഉണ്ടെന്ന് പറയിക്കണം അതാ എന്റെ ലക്ഷ്യം...." അച്ഛനും ചേട്ടത്തിയും ദാസും ദേവൂട്ടിയും ശ്രീയും തിരികെ ദേവ നിലയത്തിൽ വന്നതും ശ്രീ അന്ന് അവിടെ തന്നെ ആയിരുന്നു....! "നീ വാ നമുക്ക് ഇവിടെ കിടക്കാം...." ദാസ് അനുവിനെ ദേവൂട്ടിയുടെ കൂടെയാക്കി ശ്രീയോടൊപ്പം മുറിയിൽ കിടന്നു....പരസ്പരം നോക്കി ഒന്ന് ചിരിച്ചു കൊണ്ട് രണ്ടും തിരിഞ്ഞു കിടന്നു.... കുഞ്ഞ് നാളിൽ തറവാട്ടിൽ വല്ല ചടങ്ങിനും ചെന്നാൽ ഇങ്ങനെ കിടന്നത് ഇരുവരും ഓർത്തു....! 😟

ഉറക്കിൽ എങ്ങാനും ദേവൂട്ടി ആണെന്ന് കരുതി വല്ല കുരുത്തക്കേടും കാണിക്കോ ആവോ....!ശ്രീ സ്വയം വിശ്വാസം ഇല്ലാത്ത പോലെ ചിന്തിച്ചാണ് കിടന്നത് എങ്കിലും കാലത്ത് നോക്കുമ്പോൾ ദാസ് കാലും കയ്യും അവന്റെ മേലെ ഇട്ട് ഉറങ്ങുന്നത് കണ്ട് ശ്രീ ഒന്ന് ചിരിച്ചു.... ഇനി ഇങ്ങേർ കെട്ടിയോൾ ആണെന്ന് കരുതി പിടിച്ചത് ആവോ.... 🙄 "ഡെലിവറി കഴിഞ്ഞിട്ട് മൂന്ന് മാസം ഒക്കെ കഴിഞ്ഞില്ലേ.... ശ്രീക്കുട്ടി ഇന്ന് ഡിസ്ചാർജ് ആണ്.... നാളെ തന്നെ നിന്നെ വീട്ടിൽ കൊണ്ട് പോവുന്ന ചടങ്ങ് നടത്താൻ ഞാൻ അമ്മയോട് പറയും...." "അവിടെ അമ്മയ്ക്ക് ശ്രീക്കുട്ടിയെയും എന്നെയും നോക്കാൻ ബുദ്ധിമുട്ട് ആവില്ലേ.... അത് കൊണ്ട് ഇത്തിരി കൂടി കഴിയട്ടെ ശ്രീയേട്ടാ...." "നിനക്ക് ഇവിടെ നിന്ന് ഇപ്പൊ എന്നെ വേണ്ടതായി അല്ലെ...."😒 ശ്രീ പരിഭവത്തോടെ അവളെ നോക്കി പറഞ്ഞതും പെണ്ണ് ഒന്ന് ചിരിച്ചു....! "എങ്കിൽ എന്റെയും മോളുടെയും കാര്യം ശ്രീയേട്ടൻ നോക്കേണ്ടി വരും... കുഞ് കരഞ്ഞാൽ എടുക്കേണ്ടി വരും.... ശ്രീയേട്ടന് ആണെങ്കിൽ കുഞ്ഞിനെ നേരെ ചൊവ്വേ എടുക്കാൻ പോലും അറിയില്ല...." "അത് പിന്നെ എനിക്ക് അറിയുകയൊക്കെ ചെയ്യാം.... പിന്നെ കുഞ് എങ്ങാനും താഴെ വീഴുമോ എന്നൊരു പേടി അത്രയേ ഉള്ളു.... അത് കുറച്ച് കഴിഞ്ഞാൽ ശരിയായിക്കോളും...." "എങ്കിൽ ഞാൻ അപ്പൊ വരാം.... എന്റെ നല്ല ശ്രീയേട്ടൻ അല്ലെ...."

അവൾ കൊഞ്ചി കൊണ്ട് പറഞ്ഞതും ശ്രീ സമ്മതിച്ചു....! "അളിയോ.... അളിയൻ പോവാണോ...." ഡിസ്ചാർജ് ആയി വന്ന് നന്ദൻ ഇറങ്ങിയതും ശ്രീ ആക്കി കൊണ്ട് ചോദിച്ചു....! "പോടാ...." അവൻ ദേഷ്യത്തോടെ വിളിച്ചു.... കുഞ്ഞിനേയും കെട്ടിയോളെയും കണ്ടിട്ട് കൊതി തീർന്നില്ല....അപ്പോഴാ അവന്റെ ഒരു.... 😒 അന്ന് തൊട്ട് രാത്രി കുഞ് ആണെങ്കിൽ അലമുറയിട്ട് കരച്ചിൽ ആണ്.... അതിനിടയിൽ ആണ് അമ്മ പറഞ്ഞത് നന്ദനും കുഞ് നാളിൽ ഇങ്ങനെ ആണെന്ന്.... അപ്പോഴാ ശ്രീ അവനെ കളിയാക്കിയത് ഓർത്ത് വായും പൊളിച്ചു നിന്നത്.... ബാക്കി ഉള്ളവരുടെ ഉറക്കം കളഞ്ഞു അവൻ അവിടെ കിടന്ന് സുഖം ആയി കിടന്നുറങ്ങുവായിരിക്കും....! പത്ത് പതിനഞ്ച് ദിവസം കഴിഞ്ഞു ദേവൂട്ടിയെ ശ്രീ നിലയത്തിലേക്ക് കൊണ്ട് വരുന്ന ചടങ്ങിന് ഒരു തീരുമാനം ആയി....രണ്ട് കുഞ്ഞിനും ഒരുമിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ചെന്നു പേരിടാൻ തീരുമാനം ആയത് കൊണ്ട് ആ ചടങ്ങ് നീണ്ടു.... മോളുടെ കാലിലും കയ്യിലും അരയിലും ഒക്കെയായി അമ്മ വകയും അച്ഛൻ വകയും രണ്ട് ഏട്ടൻമാർ വകയും ആഭരണം ഒക്കെ നിറഞ്ഞിട്ടുണ്ട്....അവരെ ഒക്കെ കെട്ടിപ്പിടിച്ചു ദേവൂട്ടി കണ്ണീരോടെ യാത്ര പറഞ്ഞു....!

"ഇങ്ങനെ കരഞ്ഞു പോവുന്ന നീ രണ്ട് ദിവസം കൊണ്ട് ഞങ്ങളെ ഒക്കെ മറക്കും.... ഇപ്പോഴാണെങ്കിൽ മോളും ആയില്ലേ...." "ഒന്ന് പോ കുഞ്ഞേട്ടാ.... ഇത് കുഞ്ഞേട്ടന്റെ ശ്രീക്കുട്ടിയല്ല ദേവൂട്ടിയാ...." അവൾ അവന്റെ വയറ്റിന്നിട്ട് ഒരു കുത്ത് കൊടുത്തു കൊണ്ട് പറഞ്ഞതും അവൻ ഒന്ന് ചിരിച്ചു.... അവളുടെ സങ്കടം മാറ്റാൻ വേണ്ടിയാണ് അവൻ അങ്ങനെ പറഞ്ഞത് തന്നെ....! കാറിൽ വന്നിറങ്ങിയ ദേവൂട്ടിയുടെ കയ്യിൽ നിന്ന് അമ്മ കുഞ്ഞിനെ വാങ്ങി.... പൂജ ഒക്കെ കഴിഞ്ഞു ആരതി ഉഴിഞ്ഞു ഇരുവരെയും അകത്തു കേറ്റി.... നന്ദൻ ആണെങ്കിൽ കിട്ടിയ ഗ്യാപ്പിൽ ശ്രീക്കുട്ടിയുടെ അടുത്ത് ചെന്നു....! "കുഞ് ഭയങ്കര കരച്ചിൽ ആണെന്ന് കേട്ടല്ലോ...." "അമ്മ പറഞത് നന്ദേട്ടൻ കുഞ്ഞിലേ എങ്ങനെ ആണോ അത് പോലെ ആണെന്ന്...."😟 "അത് പിന്നെ.... ഞാൻ.... അങ്ങനെ ഒന്നും...." നന്ദൻ വളിച്ച ഇളിയോടെ പറഞ്ഞു....! "നന്ദേട്ടന് ഏട്ടനെ പോലെ കുഞ്ഞിനെ എടുക്കാൻ പേടിയാണോ...." കുഞ്ഞിനെ തന്നെ നോക്കി ഇരിക്കുന്ന നന്ദനെ കണ്ട് ശ്രീക്കുട്ടി ചോദിച്ചു.....! "🙄ഏയ്‌.... എനിക്ക് പേടിയോ.... നിന്റെ ഏട്ടൻ അല്ല ഞാൻ...." എന്നും പറഞ് ആ ഒരു ഫ്ലോയിൽ അങ്ങ് കുഞ്ഞിനെ കയ്യിൽ എടുത്തതും കുഞ് കരച്ചിൽ തുടങ്ങി....

അത് കണ്ട് ശ്രീക്കുട്ടി ഒന്ന് ചിരിച്ചു....! അവൻ പിന്നെ അതിന്റെ കരച്ചിൽ നിർത്താൻ ആവുന്ന ശ്രമം നടത്തുന്നുണ്ട്....അവന്റെ കാട്ടികൂട്ടൽ കണ്ട് പെണ്ണ് നല്ലത് പോലെ ചിരിച്ചു....! "എടാ കുഞ്ഞിനെ പിടിക്കെടാ...." "😟ഞാ.... നോ...." ശ്രീ അമ്മയെ നോക്കി വായും പൊളിച്ചു നിന്ന് കൊണ്ട് ചോദിച്ചതും ദേവൂട്ടി ഒന്ന് ചിരിച്ചു....! "നീയല്ലാതെ പിന്നെ.... കുഞ്ഞിന്റെ അച്ഛൻ അല്ലേടാ നീ...." "അത് പിന്നെ അമ്മേ...." അവൻ പരുങ്ങി കൊണ്ട് മോളെ കയ്യിൽ വാങ്ങി.... അവിടെ ചെന്നാൽ ദേവൂട്ടി കുഞ്ഞിനെ കയ്യിൽ വെച്ചു തന്നിട്ടുണ്ടെങ്കിലും അപ്പൊ തന്നെ അവളുടെ കയ്യിൽ വെച്ച് കൊടുക്കും.... കുഞ്ഞിന്റെ ഞെരുക്കം കാണുമ്പോ തന്നെ തന്റെ കയ്യിൽ നിന്ന് താഴെ വീഴുമെന്ന ഒരു തോന്നൽ ആണ്....!😟 ആ കുഞ്ഞ് മുഖത്തേക്ക് ഒന്ന് നോക്കിയതും അത് തന്നെ നോക്കി പാൽപുഞ്ചിരി പൊഴിക്കുന്നത് കണ്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... പഴയ പോലെയല്ല ഇപ്പൊ കയ്യിൽ എടുക്കാൻ പാകത്തിന് വളർന്നു....തന്റെ മുഖത്തോട് അടുപ്പിച്ചു കൊണ്ട് അവൻ ആ കുഞ് കവിളിൽ ചുംബിക്കുന്നത് കണ്ട് ദേവൂട്ടി പുഞ്ചിരിയോടെ അത് നോക്കി ഇരുന്നു....! കുറച്ചു കഴിഞ്ഞതും കുഞ് കരച്ചിൽ തുടങ്ങിയതും അവൻ ഇത് വരെ ദേവൂട്ടി ഇരുന്നിടത് ഒന്ന് നോക്കി....

അവിടെ അവൾ ഇല്ല.... ശ്രീക്കുട്ടിയുടെ മുറിയിൽ നിന്ന് മൂന്ന് പേരുടെയും ചിരിയും സംസാരവും കേൾക്കാം.... പതിയെ അവൻ അതിന്റെ കരച്ചിൽ നിർത്താൻ എന്ന പോലെ മോളെയും മടിയിൽ വെച്ച് അവിടെ ഇരുന്നു കൊഞ്ചിക്കാൻ തുടങ്ങി....! "അച്ഛന്റെ പൊന്നല്ലേ കരയല്ലേ.... അമ്മ ഇപ്പൊ വരും....! അച്ഛന്റെ മുത്തല്ലേ ചക്കരയല്ലേ.... കരയല്ലേന്നെ...." സ്റ്റെയർ ഇറങ്ങി വരുന്ന ദേവൂട്ടി അത് കണ്ട് ചിരിച്ചു കൊണ്ടാണ് അവനരികിൽ വന്നത്....! "അച്ഛന്റെ പൊന്നിനെ ഇങ്ങ് തന്നേക്ക്....അതിന് വിശന്നിട്ട് ആവും...." "നിന്റെ വാശി തന്നെയാ ഇതിന്...." ശ്രീ അവളുടെ കയ്യിൽ മോളെ വെച്ച് കൊടുത്തു കൊണ്ട് പറഞ്ഞു...! "ഏയ്‌ ശ്രീയേട്ടന്റെ അമ്മ പറഞ്ഞത് കാണാൻ എന്നെ പോലെ ഉണ്ടെങ്കിലും കരച്ചിൽ ശ്രീയേട്ടന്റെയാണെന്നാ....!" "ഓ.... കുഞ്ഞ് രണ്ടും ദേവ നിലയത്തിലെ ദേവൂട്ടിയെയും നന്ദനെയും പോലെ... കരച്ചിൽ മാത്രം ഞങ്ങൾ ആണുങ്ങളെ പോലെ അല്ലെ...." അതിന് ദേവൂട്ടി ഒന്ന് ചിരിച്ചു കൊണ്ട് മുറിയിലേക്ക് പോയി.... കുഞ്ഞിനെ പാലൂട്ടുമ്പോൾ ആണ് ശ്രീ മുറിയിലേക്ക് വന്നത്....!അത് കണ്ടതും കുറെ നാളായി മിസ് ചെയ്ത അവന്റെ കള്ള ചിരി കണ്ട് ദേവൂട്ടി സാരി നേരെയാക്കി....!

"എന്താ ദേവൂട്ടി നിർത്തി കളഞ്ഞത്...." "മോൾ ഉറങ്ങി.... " അവൾ അത്രയും പറഞ്ഞു മോളെ പതിയെ ബെഡിൽ കിടത്തി ശ്രീയേ ഒന്ന് നോക്കി....! "ശ്രീയേട്ടൻ ഇവിടെ തന്നെ ഉണ്ടാവില്ലേ...." "മ്മ്...." അവൻ ഒന്ന് മൂളിയതും അവൾ മുറിയിൽ നിന്ന് ഇറങ്ങാൻ പോവുന്നത് കണ്ട് ശ്രീ ഓടി ചെന്നു അവളെ പിടിച്ചു നിർത്തി.... അവളുടെ വയറിലൂടെ വട്ടം പിടിച്ചു കഴുത്തിൽ ആയി താടി കുത്തി നിന്നതും ദേവൂട്ടി ഒന്ന് പിടഞ്ഞു....! "എന്താ ശ്രീയേട്ടാ...." "എത്ര പെട്ടെന്നാ എന്റെ ദേവൂട്ടി ഒരു അമ്മയായത്.... ഒരു പെണ്ണ് അമ്മയാവുമ്പോൾ എന്തൊക്കെ മാറ്റങ്ങളാണ് അതൊക്കെ നിന്നിൽ കാണാം...." "അല്ലാതെ പിന്നെ ശ്രീയേട്ടനെ പോലെയാണോ..." അവൾ അവന് അഭിമുഖമായി നിന്ന് കൊണ്ട് ചോദിച്ചതും അവൻ ഒന്ന് ചിരിച്ചു....! "അതൊക്കെ നമുക്ക് ശരിയാക്കാം....കുറെയായില്ലേ നിന്നെ ഇത് പോലെ ചേർത്തു പിടിച്ചിട്ട്...." അവൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞതും അവളും അത് ആഹ്രഹിച്ച പോലെ അവന്റെ നെഞ്ചിലേക്ക് ചേർന്നു....അവന്റെ കയ്കൾ അവളുടെ ദേഹത്ത് നീങ്ങാൻ തുടങ്ങിയതും അവൾ തല ഉയർത്തി അവനെ നോക്കി....! "എന്റെ പതിവ് തരട്ടെ ഞാൻ...." "ദേ ശ്രീയേട്ടാ.... എനിക്ക്...."

അവൾ പറയാൻ വന്നത് ഒന്നും മുഴുമിപ്പിക്കാൻ ആവാത്ത വിധം അവൻ അവളുടെ അധരങ്ങളിലേക്ക് ചുണ്ടുകൾ ചേർത്തു....! "എടാ ശ്രീ ഞാൻ ഇറങ്ങി...." എന്നും പറഞ്ഞു മുറിയിലേക്ക് കേറിയതും ദേവൂട്ടി ഞെട്ടി കൊണ്ട് ശ്രീയെ പിടിച്ചു തള്ളി ചമ്മലോടെ പുറത്തേക്ക് ഓടി....! "നിനക്ക് ഒന്ന് ഡോർ നോക്ക് ചെയ്തു വന്നാൽ എന്താ...." "തുറന്ന് വെച്ചിരിക്കുന്ന ഡോർ ഞാൻ എവിടെ നോക്ക് ചെയ്യാനാ അളിയാ....എന്റെ സ്ഥനത് നിന്റെ അമ്മയോ അച്ഛനോ പെങ്ങളോ ആണ് വന്നതെങ്കിൽ നീ നാറി കുളിച്ചേനെ.... ഞാൻ ആയത് കൊണ്ട് നീ രക്ഷപെട്ടു എന്ന് പറ...." "ഓ പിന്നെ.... അവർക്കറിയില്ലേ ഇതൊക്ക കഴിഞ്ഞിട്ട് തന്നെയാ ദേ ഈ കിടക്കുന്നത് ഇണ്ടായത് എന്ന്...." ശ്രീ ഒരു കൂസലും ഇല്ലാതെ ബെഡിൽ ഉറങ്ങുന്ന മോളെ കാണിച്ചു കൊണ്ട് പറഞ്ഞതും നന്ദൻ അവനരികിൽ ചെന്നു....! "അതേയ്.... ഒരു അഞ്ചു വർഷം അല്ലെങ്കിൽ വേണ്ട ഒരു നാല് വർഷഗ്യാപ് എങ്കിലും അവൾക്ക് കൊടുക്കണം കേട്ടല്ലോ...." "അതൊക്കെ സർജറി കഴിഞ്ഞാൽ അല്ലെ.... ദേവൂട്ടി നോർമൽ ഡെലിവറി അല്ലെ.... അപ്പൊ പിന്നെ...." "പോടാ പന്നി...." നന്ദൻ കലിപ്പിട്ട് അവനെ ഒന്ന് തുറിച്ചു നോക്കിയതും അവൻ ഇളിച്ചു കാണിച്ചു....

സെക്കന്റ്‌ ചാൻസും അവൻ കൊണ്ട് പോവുമെന്ന് നന്ദന് ഏകദേശം ഉറപ്പായി....അവൻ എല്ലാരോടും യാത്ര പറഞ് അവിടെ നിന്നും ഇറങ്ങി....! 💕___💕 ഉറങ്ങി കിടക്കുന്ന കുഞ്ഞിനരികിൽ ശ്രീയേ ഇരുത്തിയാണ് ദേവൂട്ടി ബാത്‌റൂമിൽ പോയത്.... അവൾ കുളി കഴിഞ്ഞു ഇറങ്ങി വരുന്നത് നോക്കി അവൻ അക്ഷമയോടെ തന്നെ ബെഡിൽ ഇരുന്നു....! ഉഫ്.... അവൾ ഇറങ്ങുന്നത് കണ്ടതും അവൻ നെഞ്ചിൽ കയ് വെച്ചു പോയി.... പെണ്ണ് അവനെ ഒന്നും നോക്കാതെ ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ ഒന്ന് നോക്കി അതിന്റെ കയ്നേരെ വെച്ച് കണ്ണാടിക്ക് മുന്നിൽ ചെന്നു നിന്നതും ശ്രീ ടവൽ എടുത്തു ബാത്‌റൂമിലേക്ക് കയറി....! പെട്ടെന്ന് തന്നെ ഫ്രഷ് ആയി ഇറങ്ങിയവൻ ദേവൂട്ടിക്കരികിൽ ആയി ചെന്നു കിടന്നു അവളെ ഒന്ന് നോക്കി.... അവളും അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കുഞ്ഞിന് നേരെ തിരിഞ്ഞു കിടന്നു....! "ദേവൂട്ടി...." അവന്റെ വിളി ആർദ്രമായിരുന്നു.... അവൾ അവന് നേരെ തിരിഞ്ഞതും അവന്റെ പ്രണയർദ്രമായ നോട്ടത്തിൽ അവൾ അവനെ നോക്കി വീണ്ടും പുഞ്ചിരിച്ചു....! "എന്താ ശ്രീയേട്ടാ...." "മോളെ കിട്ടിയപ്പോൾ എന്നെ വേണ്ടാതായി അല്ലെ...."

അവൻ കള്ളപരിഭവം നടിച്ചു പറഞ്ഞതും അവൾ തല ഉയർത്തി അവന്റെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി.... അവനും ഒരു ചിരിയോടെ അവളുടെ അരയിൽ കൂടി കയ്യിട്ട് പിടിച്ചു അവളുടെ നെറ്റിയിലും പിന്നെ ഇരു കണ്ണുകളിലും നാസികയിലൂടെ ഇറങ്ങി അവളുടെ അധരങ്ങളിലും അവന്റെ ചുണ്ടുകൾ അമർന്നു.... അവളുടെ ഇരു ചുണ്ടുകളും അവൻ മാറി മാറി നുണഞ്ഞു കൊണ്ട് തന്നെ അവളുടെ ദേഹം ആകെ അവൻ കയ്കൾ ഓടിച്ചു....! അവളുടെ അധരങ്ങളെ മോചിപ്പിച്ചു കൊണ്ടവൻ അവളുടെ കഴുത്തിലേക്ക് മുഖം അമർത്തി....! "ശ്രീയേട്ടാ...." അവളുടെ വിളിയിൽ തന്നെ അവൻ പ്രണയത്തോടെ ഒന്ന് മൂളി കൊണ്ട് സാരി നീക്കി മാറിലേക്ക് മുഖം അമർത്തിയതും അവൾ ഒന്ന് ഉയർന്നു പൊങ്ങി.... അവന്റെ ചുംബനത്തിൽ അവളും തന്നെ തന്റെ എല്ലാമായ ശ്രീയേട്ടന് നൽകാൻ എന്ന പോലെ ഇരു കയ്യും നീട്ടി അവനെ സ്വീകരിച്ചു....തന്നിലേക്ക് പ്രണയമായി പെയ്തിറങ്ങുന്ന അവന്റെ ഇടനെഞ്ചിൽ ആയി അവളുടെ ചുണ്ടുകൾ അമർന്നു....ഇരുവരുടെയും പ്രണയനിമിഷങ്ങൾ അവിടെ പൂവിട്ടു....! "ഐ ലവ് യൂ ശ്രീയേട്ടാ...." അവന്റെ മാറിലേക്ക് ചാഞ്ഞു കൊണ്ടവൾ പറഞ്ഞതും ഒരു ചിരിയോടെ അവൻ അവളെ ചേർത്തു പിടിച്ചു....!

അവന്റെ നെഞ്ചിൽ ആയി പരന്നു കിടക്കുന്ന തന്റെ കുങ്കുമം എടുത്തു അവൾ കുസൃതിയോടെ അവന്റെ കവിളിൽ വരച്ചു....! "ശ്രീയേട്ടൻ അല്ലെ പറഞ്ഞത് മോളെ കിട്ടിയപ്പോൾ എനിക്ക് ശ്രീയേട്ടനെ വേണ്ടെന്ന്...." "അത് നിന്റെ ഈ സ്നേഹം കിട്ടാൻ അല്ലെ ദേവൂട്ടി...." "ഞാൻ തന്നെ ഈ ശ്രീയേട്ടന്റെയല്ലേ...ശ്രീയേട്ടൻ തന്നത് അല്ലെ നമ്മുടെ ഈ മോളെ...." "നീയെന്ന് വെച്ചാൽ എനിക്ക് ഭ്രാന്ത് ആണ് ദേവൂട്ടി.... നീ തരുന്ന പ്രണയം നിന്റെ ചുംബനം... പിന്നെ എന്നിലൂടെ ആണെങ്കിലും നീ തന്ന നമ്മുടെ ഈ മോൾ...." മോളുടെ കുഞ്ഞികയ് എടുത്തു അവൻ ആ കയ് വെള്ളയിൽ ചുംബിച്ചതും ദേവൂട്ടി ഒരു ചിരിയോടെ അവന്റെ നെഞ്ചിൽ തല വെച്ചു കിടന്നു....! നല്ലൊരു പുലരിയേ വരവേറ്റവൾ വീണ്ടും ക്ഷേത്രത്തിലേക്ക് ചെന്നു.... തനിക്ക് തന്ന സൗഭാഗ്യത്തിന് അവൾ ദൈവത്തോട് നന്ദി പറഞ്ഞു കൊണ്ട് ഇറങ്ങി.... അവളോടൊപ്പം എണീറ്റ മോളെ മാമൻ കയ്യിൽ എടുത്തത് കണ്ട് അവൾ ചിരിയോടെ മാമന്റെ നെറ്റിയിൽ ചന്ദനം തൊട്ടു....! 💕___💕

നന്ദന്റെ ക്ഷമയോടെ ഉള്ള കാത്തിരിപ്പിന് വിരാമം കുറിച്ച് കൊണ്ട് അങ്ങനെ ശ്രീക്കുട്ടിയും കുഞ്ഞും ദേവനിലയത്തിലേക്ക് ചെന്നു....സർജറി ഒക്കെ ആയത് കൊണ്ട് തന്നെ കുറച്ച് കാലത്തേക്ക് പെണ്ണ് അവനെ അങ്ങോട്ട് അടുപ്പിച്ചിട്ടില്ല....! ദേവൂട്ടിയും ശ്രീയും ഇടക്ക് ഒക്കെ അങ്ങോട്ട് വരും.... അത് പോലെ തന്നെ അവരും.... കുഞ്ഞ് ഉള്ളോണ്ട് ഇപ്പൊ പഴയ പോലെ രണ്ടിനും വാശി പിടിക്കാനും പറ്റില്ല.... അച്ചന്മാർ രണ്ടും കാണുമ്പോ ഇത്തിരി ജാഡ ഇടുമെങ്കിലും പതിവ് വഴക്ക് ഒന്നും തന്നെയില്ല....! അനുവിന്റെ ആങ്ങളയുടെ കല്യാണം ഒടുവിൽ തീരുമാനം ആയി....ദേവനിലയത്തിൽ ക്ഷണം ഒക്കെ കഴിഞ്ഞു അവൻ പിന്നെ ചേട്ടത്തിയെയും കൊണ്ട് ശ്രീ നിലയത്തിലും ലാൻഡ് ആയി.... ശ്രീ വരുമ്പോൾ അവൻ തന്റെ മോളെയും കയ്യിൽ എടുത്തു കൊഞ്ചിച്ചു കൊണ്ടിരിക്കുകയാണ്.... മോൾ ആണെങ്കിൽ അതിനനുസരിച്ചു ചിരിക്കുന്നുമുണ്ട്....ദേവൂട്ടി ചേട്ടത്തിയെയും കൊണ്ട് അവനുള്ള ജ്യൂസും ആയി വരുന്നത് കണ്ട് ശ്രീ കുശുമ്പോടെ തന്നെ അവനെ നോക്കി....! ദേവൂട്ടി അവന്റ കയ്യിൽ നിന്ന് മോളെ വാങ്ങി അവനോട് ജ്യൂസ്‌ കുടിക്കാൻ പറഞ്ഞപ്പോൾ ആണ് ശ്രീയെ കാണുന്നത്....അവനെ കണ്ടതും അവൾ ചിരിച്ചു കൊണ്ട് അടുത്ത് ചെന്നു....! "ശ്രീയേട്ടാ ചേട്ടത്തിയുടെ അനിയൻ കല്യാണം ക്ഷണിക്കാൻ വന്നതാ...." "മ്മ്...."

അവൻ ഡേറ്റും ദിവസവും ഒക്കെ അപ്പൊ തന്നെ ശ്രീയോട് പറഞ് ക്ഷണവും കഴിഞ്ഞു ചേട്ടത്തിയെയും കൊണ്ട് ഇറങ്ങി....! "ആരെങ്കിലും വന്നാൽ എന്തിനാ മോളെ അവരുടെ കയ്യിൽ കൊടുക്കുന്നത് ദേവൂട്ടി...." "അതിനെന്താ...."😟 "അത്.... അത്.... അവൻ ദൂരെന്ന് വരുന്നത് അല്ലെ...." "ദേ ശ്രീയേട്ടാ അത് എന്റെ വല്യേട്ടന്റെ അളിയൻ ആയത് കൊണ്ടുള്ള കുശുമ്പല്ലേ ശ്രീയേട്ടന്...." "ഏയ്‌ അതല്ലടി.... സത്യം പറയാലോ അവൻ നിന്നെ ട്യൂൺ ചെയ്തതല്ലേ.... അതിന്റെയാ..." "ഞാൻ അപ്പോഴേ അവനോട് പറഞ്ഞതാ ഞാൻ ഈ ശ്രീയേട്ടന്റെ പ്രോപ്പർട്ടി ആണെന്ന്...."😍 അവൻ അവന്റെ കവിളിൽ പിച്ചി കൊണ്ട് പറഞ്ഞതും അവനും ഒന്ന് ചിരിച്ചു....! കല്യാണ ദിവസം എല്ലാരും ഓഡിറ്റൊറിയത്തിൽ എത്തി.... കെട്ടുന്ന പെണ്ണ് രണ്ടിന്റെയും ഫ്രണ്ട്‌സ് ആയത് കൊണ്ട് തന്നെ രണ്ടും കുഞ്ഞുങ്ങളെ അച്ചന്മാരെ കയ്യിൽ ഏല്പിച്ചു പെണ്ണിന്റെ കൂടെ പോയതാണ്.... ശ്രീയും നന്ദനും ഒരു ഭാഗത്ത് ഇരുന്നു കുഞ് കരയാതിരിക്കാൻ ഉള്ള പാട് പെടലാണ്....! "ശെടാ ഇവൾ ഇത് എവിടെ പോയി കിടക്കാ...." "അത് തന്നെയാ ഞാനും നോക്കുന്നെ.... രണ്ടിനും ഇങ്ങനെ രണ്ടെണ്ണം ഉണ്ടെന്ന ബോധം ഇല്ലേ ആവോ...." നന്ദൻ പറഞ്ഞതിനെ ശ്രീയും ശരിവെച്ച് കൊണ്ട് പറഞ്ഞു....! പെണ്ണിനെ റെഡിയാക്കി മണ്ഡപത്തിൽ ഇരുത്തിയതും ദേവൂട്ടിയുടെ കണ്ണുകൾ ശ്രീയേട്ടനെ തിരക്കി....

അവൻ ഒരു മൂലയിൽ ഇരുന്നു മോളെ കൊഞ്ചിക്കുന്നതും ഉള്ളം കയ്യിൽ ഉമ്മ വെക്കുന്നതും ഇടക്ക് ഇടക്ക് സെൽഫി എടുക്കുന്നതും എല്ലാം അവൾ ഒരു പുഞ്ചിരിയോടെ നോക്കി നിന്നു.... നന്ദനും തൊട്ടരികിൽ ഇരുന്നു അതെ അവസ്ഥയിൽ തന്നെയാണെന്ന് കണ്ടതും പെണ്ണ് ശ്രീക്കുട്ടിയേ തോണ്ടി നന്ദനെ കാണിച്ചു കൊടുത്തു....! "കഴിഞ്ഞോ...." രണ്ടും അവർക്കരികിൽ വന്നതും ശ്രീ ദേവൂട്ടിയേ നോക്കി കൊണ്ട് ചോദിച്ചു....! "കഴിഞ്ഞു.... അച്ഛന്റെ പൊന്ന് അച്ഛനെ ബുദ്ധിമുട്ടിച്ചോടാ...." "ഏയ്‌ ഇല്ല അല്ലെ മോളൂസേ...." ദേവൂട്ടി ചിരിച്ചു കൊണ്ട് മോളെ കയ്യിൽ വാങ്ങി.... ശ്രീ അവളെയും ചേർത്തു പിടിച്ചു മോളെയും ഫോണിലേക്ക് നോകിച്ചു സെൽഫി എടുത്തു.... അങ്ങനെ അവരെയും ഒരു വഴിക്ക് ആക്കി എല്ലാരും ഒരുമിച്ചിരുന്നു സദ്യ കഴിക്കാൻ ഇരുന്നു....! രണ്ട് അമ്മമാരും കുഞ്ഞുങ്ങളെ വാങ്ങി മക്കളോട് കഴിക്കാൻ പറഞ്ഞു.... അച്ഛനും മാമനും അരികിൽ ആയി ഇരുന്നു എന്തൊക്കെയോ സംസാരിച്ചു കൊണ്ട് കഴിക്കുന്നത് കണ്ട് ദേവൂട്ടി ശ്രീയേട്ടന് അവരെ കാണിച്ചു കൊടുത്തു.... അവനും അവരുടെ സംസാരം കണ്ട് പുഞ്ചിരിച്ചു.... എല്ലാം തിരികെ തന്നത് ദേവൂട്ടിയാണെന്ന് അവനറിയാം....

അവളുടെ കരുതലോടെ ഉള്ള പെരുമാറ്റം തന്നെയാണ് അവരെ ഒരുമിപ്പിച്ചത്....! എല്ലാരും കൂടി കുഞ്ഞിന് പേരിടൽ ചടങ്ങ് കൂടി നടത്താൻ വീണ്ടും ഒരു യാത്ര പുറപ്പെട്ടു....ദേവൂട്ടിക്ക് പഴയ ഓർമയിൽ ഇത്തിരി പേടി തോന്നിയെങ്കിലും ശ്രീ താൻകൂടെ ഉണ്ടെന്നുള്ള ധൈര്യം അവൾക്ക് കൊടുത്തു....ശ്രീയും ദേവൂട്ടിയും അച്ഛനും അമ്മയും ഒരു കാറിലും നന്ദനും ശ്രീക്കുട്ടിയും അവന്റെ അച്ഛനും അമ്മയും ആയി മറ്റൊരു കാറിലും ആയാണ് പോയത്.... ആങ്ങളയുടെ വീട് കാണൽ ചടങ്ങ് ഉള്ളത് കൊണ്ട് തന്നെ ചേട്ടത്തി ദാസിനെയും കൊണ്ട് അവിടെയാണ്....! മോൾ ദേവൂട്ടിയുടെ കയ്യിൽ ആണെങ്കിലും ശ്രീയുടെ കയ്യിലേക്ക് ചായാൻ ശ്രമിക്കുന്നുണ്ട്... അത് കണ്ടതും അമ്മ പിൻ സീറ്റിൽ നിന്നും മോളെ വാങ്ങി.... അമ്മയും അച്ഛനും ഒരു പോലെ കൊഞ്ചിക്കുന്നത് കണ്ട് മോൾ അവരുടെ കയ്യിൽ അടങ്ങിഇരുന്നു... അത് കണ്ടതും ദേവൂട്ടിയും ശ്രീയും പരസ്പരം ഒന്ന് നോക്കി പുഞ്ചിരിച്ചു....! "ശ്രീനിധി ശ്രീദേവ്...." ശ്രീയും ദേവൂട്ടിയും കൂടി ഒരുമിച്ച് തീരുമാനിച്ച പേര് ആയിരുന്നു....! "ധ്യാൻ നന്ദൻ...." നന്ദന്റെ കുഞ്ഞിന്റെ പേര് കേട്ടതും ശ്രീ നന്ദനെ നല്ലത് പോലെ ഒന്ന് നോക്കാതിരുന്നില്ല....!😟

അതിന് നന്ദൻ ഒന്ന് ഇളിച്ചു കൊടുത്തു....! ദേവൂട്ടിയുടെ കണ്ണുകൾ ഇടക്ക് ക്ഷേത്രത്തിൽ തൊഴുതിറങ്ങുന്ന ശിവനിലും ഭാര്യയിലും ചെന്നു പതിഞ്ഞതും അവൾ പുഞ്ചിരിയോടെ അവരെ ശ്രീക്ക് കാണിച്ചു കൊടുത്തു.... അടുത്തേക്ക് ചെല്ലാൻ നിന്ന ശ്രീയെ അവൾ തടഞ്ഞു....! "ചില ഓർമ്മകൾ ഇല്ലാതാക്കാൻ നമുക്ക് കഴിയുമെങ്കിൽ നമ്മൾ അവന്റെ മുന്നിലേക്ക് കടന്ന് ചെല്ലാതിരിക്കുന്നതാ നല്ലത്....ഇപ്പൊ അവൻ ഹാപ്പി ആണ്...." ശ്രീയും അത് ശരി വെച്ചു....ചോറൂണും കൂടി കഴിഞ്ഞു അവർ അന്ന് ഒരു റൂം എടുത്തു അവിടെ കഴിഞ്ഞു.... മുറി ഒക്കെ നേരത്തെ ബുക്ക്‌ ചെയ്തത് കൊണ്ട് വേറെ പ്രശ്നം ഒന്നും ഉണ്ടായില്ല....പിറ്റേന്ന് വീട്ടിലേക്ക് തന്നെ തിരിച്ചു....ദേവൂട്ടി പിന്നെ കാണുന്ന ക്ഷേത്രത്തിൽ ഒക്കെ കയറി പ്രാർത്ഥന ഒക്കെ നടത്തിയാണ് തിരികെ വന്നത്....ദാസും ചേട്ടത്തിയും വീട്ടിൽ എത്തിയിരുന്നു.... അവരോട് വിശേഷങ്ങൾ ഒക്കെ പങ്ക് വച്ച് ഉച്ചയൂണും കഴിച്ചാണ് ദേവൂട്ടിയും ശ്രീയും അച്ഛനും അമ്മയും തിരികെ വന്നത്....!

"ഹാവൂ... അങ്ങനെ അത് കഴിഞ്ഞു.... ഞാൻ ഒന്ന് ഉറങ്ങട്ടെ ശ്രീയേട്ടാ നല്ല ക്ഷീണം.... മോളെ നോക്കിക്കോണെ...." "അത് ഞാൻ ഏറ്റു അല്ലേടാ മോളൂസേ...." ദേവൂട്ടിയേ ശല്യം ചെയ്യാതെ അവൻ മോളെയും കൊണ്ട് മുറിയിൽ നിന്ന് ഇറങ്ങി....താഴെ അച്ഛനും അമ്മയും ശ്രീയും കുറെ നേരം മാറി മാറി മോളെ നോക്കി.... സന്ധ്യആയതും ദേവൂട്ടി എണീറ്റ് ഫ്രഷ് ആയി താഴേക്ക് വന്നു.... ശ്രീ മോളെ ഏല്പിച്ചു പുറത്തൊക്കെ ഒന്ന് പോയി രാത്രിയാണ് വന്നത്.... ഫുഡ്‌ കഴിക്കാൻ ഇരുന്നതും ദേവൂട്ടിക്ക് എന്തോ വല്ലായ്മ പോലെ തോന്നി അവൾ പെട്ടെന്ന് എണീറ്റ് വായും പൊത്തിപിടിച്ചു വാഷ് വേസിനടുത്തേക്ക് ഓടി.... വോമിറ്റ് ചെയ്യാൻ തുടങ്ങിയതും അച്ഛനും അമ്മയും ശ്രീയെ ഒരു നോട്ടം ആയിരുന്നു....🙄അവനാണെങ്കിൽ ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന പോലെ ഇരുന്നു....!  ..തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story