Oh my love 😱: ഭാഗം 57 | അവസാനിച്ചു

oh my love

രചന: AJWA

"കാലത്ത് റെസ്റ്റോറന്റിൽ നിന്ന് കഴിച്ചപ്പോൾ തൊട്ട് തുടങ്ങിയതാ ഈ ഉരുണ്ട് കയറ്റം.... ഇപ്പോഴാ ഒന്ന് ആശ്വാസം ആയത്...." ദേവൂട്ടി മുഖവും കഴുകി വന്നിരുന്നു കൊണ്ട് പറഞ്ഞതും എല്ലാരും പിന്നെ അത് വിട്ടു.... അവൾ പിന്നെ ഒന്നും കഴിക്കാൻ തോന്നാതെ വെള്ളവും എടുത്തു കുടിച്ചു എണീറ്റു...ശ്രീ മുറിയിലേക്ക് വരുമ്പോൾ ദേവൂട്ടി മോളെയും ചേർത്തു പിടിച്ചു കിടക്കുന്നത് ആണ് കണ്ടത്....! "എന്ത് പറ്റി ദേവൂട്ടി..." അവൻ അവളുടെ നെറ്റിയിൽ തൊട്ട് പനി വല്ലതും ഉണ്ടോ എന്ന് നോക്കി കൊണ്ട് ചോദിച്ചു.... അത് കണ്ടതും അവൾ എണീറ്റ് അവന്റെ തോളിൽ തല വെച്ചു കിടന്നു....! "വീണ്ടും ഒരു അച്ഛൻ ആവാൻ റെഡി ആയിക്കോ...." "മ്മ്....! 😨ഏ.... എന്ത്....?!!" "അതേന്നെ....ഈ ശ്രീയും ദേവൂട്ടിയും വീണ്ടും ഒരു അച്ഛനും അമ്മയും ആവാൻ പോവാ....നമ്മുടെ മോൾ ഒരു ചേച്ചിയും....ഇത് അതിന്റെ ലക്ഷണവാ ശ്രീയേട്ടാ...." "സത്യം ആണോ...." "മ്മ്.... എന്നാലും നമുക്ക് നാളെ ഹോസ്പിറ്റലിൽ പോവാം...." "മ്മ്...." അവൻ അവളെ ചേർത്തു പിടിച്ചു പുഞ്ചിരിച്ചു....!ദൃതി അല്പം കൂടിയോ.... അവൻ ഉറങ്ങി കിടക്കുന്ന മോളെ നോക്കി ഒന്ന് ചിന്തിക്കാതിരുന്നില്ല....! ഹോസ്പിറ്റലിൽ ചെന്നു കൺഫോം ചെയ്തു വന്നതും ശ്രീ ഇതെങ്ങനെ പറയും എന്ന് കരുതി ഒടുവിൽ അച്ഛനോടും അമ്മയോടും എങ്ങനെ ഒക്കെയോ പറഞൊപ്പിച്ചതും അവർക്ക് വലിയ ഭാവമാറ്റം ഒന്നും ഇല്ല....

ഇന്നലെ തന്നെ അവർ മനസ്സിൽ ആക്കിയത് ആണെന്ന്....! പക്ഷെ ഇത് കേട്ട നന്ദൻ ഒന്നും പറയാൻ ആവാതെ വായും പൊളിച്ചു നിന്നു.... 😨 ദാസ് ആണെങ്കിൽ അവൻ അവളെ സ്നേഹിച്ച് കൊല്ലുവോ എന്ന അവസ്ഥയിൽ ആയിരുന്നു.... കുഞ്ഞുങ്ങൾ ദൈവത്തിന്റെ അനുഗ്രഹം ആണെന്ന് മാത്രമേ അച്ഛനും അമ്മയ്ക്കും പറയാൻ ഉണ്ടായിരുന്നുള്ളൂ....! അതിന്റെ വകയിൽ ഉള്ള ചടങ്ങുകൾ ഒക്കെ മോൾ കൂടെ ഉള്ളത് കൊണ്ട് തെറ്റി....ശ്രീ നിലയത്തിൽ തന്നെ ആയിരുന്നു ദേവൂട്ടി...അത് കൊണ്ട് ശ്രീ അവളെയും മോളെയും കൂടെ തന്നെ ഇരുന്നു കെയർ ചെയ്തു....! "ആൺകുട്ടിയാണ്...." അത് കേട്ടതും ഒരു കുഞ്ഞ് ശ്രീയെ കിട്ടിയ സന്തോഷം ആയിരുന്നു ദേവൂട്ടിയിൽ... ശ്രീയിലും അവളുടെ ആഗ്രഹം സാധിച്ചു കൊടുത്ത കള്ള ചിരി ആയിരുന്നു....! "എന്നാലും എന്റെ അളിയാ.... ഇത് ഇത്തിരി നേരത്തെയല്ലേ...." "നിന്റെ കുഞ് പെങ്ങൾ എന്നെ ഇങ്ങനെ സ്‌നേഹിക്കുമ്പോൾ എങ്ങനെയാടാ...."😍 "നിന്റെ പെങ്ങൾ എന്നെ സ്നേഹിക്കുന്നുണ്ട്.... എന്നിട്ട് ഞാൻ...." "അത് പറ്റാത്തത് കൊണ്ടല്ലേ അല്ലെങ്കിൽ കാണായിരുന്നു...." 🙄ആ.... അതും ശരിയാ....! "ഇനിയെങ്കിലും ഒന്ന് കൺട്രോൾ ചെയ്യ്....

ഞങ്ങടെ പെങളെ എങ്ങനെ നോക്കിയതാണെന്ന് അറിയോ നിനക്ക്...." "അതിനേക്കാൾ നന്നായി ഞാൻ നോക്കുന്നുണ്ട്...." അവനും അതെ ചിരിയോടെ പറഞ്ഞു....! സിമിയും കെട്ടിയോനും ഒരു കുഞ്ഞിക്കാല് കാണാൻ ഇനി നടത്താൻ വഴിപാട് ഒന്നും തന്നെയില്ല....ദേവൂട്ടിയോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ പറഞ്ഞാണ് അവർ അടുത്ത വഴിപാട് നടത്താൻ പോയത്....! 💕___💕 മൂന്ന് വർഷം കഴിഞ് നമ്മുടെ രതീഷ് അങ്ങനെ നാട്ടിൽ ലാൻഡ് ആയി.... താൻ ഒന്നും അല്ലാതെ നടന്ന കാലം അന്ന് തനിക്ക് ഒരു പുല്ല് വില പോലും തരാതിരുന്ന നാട്ടുകാരെ കാണിക്കാൻ എന്ന പോലെ അവൻ വലിയ വണ്ടി നിറയെ കാർഗോയും നിറച്ചു കൊണ്ടാണ് വന്നത്.... 🙄അതിൽ എന്താണെന്ന് ദൈവത്തിനറിയാം.... എന്നാലും നാട്ടുകാർ ഒക്കെ വായും പൊളിച്ചു നിന്നാണ് അവന്റെ വരവ് നോക്കികണ്ടത്....! നാട് വിട്ടതിന് ശേഷം ആരുമായും കോൺടാക്ട് ഇല്ലായിരുന്നു.... അത് കൊണ്ട് തന്നെ അവൻ കൊണ്ട് വന്ന ബോട്ടിൽ ഒക്കെ ഉടയാതെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.... അന്ന് വാക്ക് പറഞ്ഞ പോലെ എല്ലാരും ആയി ഒന്ന് കൂടണം....! വരവ് ഗംഭീരമാക്കിയത് കൊണ്ട് തന്നെ ഒരാഴ്ച കൊണ്ട് കെട്ടാൻ ഉള്ള പെണ്ണ് വരെ സെറ്റിൽഡ് ആയി....!😟

കല്യാണക്ഷണവും ഒപ്പം ഫ്രണ്ട്സിനെ ഒക്കെ ഒന്ന് കാണുകയും ചെയ്യാലോ എന്ന് കരുതി രതീഷ് അങ്ങനെ എല്ലാ ഇടവും കേറി ഇറങ്ങി....! ഭാഗ്യം അവൻ ഉണ്ട്.... ശ്രീയുടെ ബൈക്ക് നോക്കി ആശ്വാസത്തോടെ അവൻ കോളിങ് ബെൽ അമർത്തി.... അമ്മയാണ് ഡോർ തുറന്നത് എങ്കിലും അവർ ശ്രീയെ വിളിച്ചു....! ശ്രീയുടെ അച്ഛന്റെ കയ്യിൽ ഉള്ള മോളെ ഒന്ന് നോക്കി അവൻ ചിരിച്ചതും ശ്രീ അവനരികിൽ വന്നു..! "നിന്റെ മോളാണോ...." "മ്മ്...." "എടാ നീ മോനെ ഒന്ന് പിടിക്ക്... ഞാൻ ഇവന് ചായ എടുക്കട്ടെ...." എന്നും പറഞ്ഞു അമ്മ അവന്റെ കയ്യിൽ മോനെ വെച്ച് കൊടുത്തതും രതീഷ് വായും പൊളിച്ചു മോനെയും മോളെയും ഒന്ന് നോക്കി....! "ഇതും...."😨 "മ്മ്...."😍 അവൻ ഒരു ചിരിയോടെ തന്നെ മൂളി....! "ആഹാ... ആര് ഇത് രതീഷേട്ടനോ....ആളാകെ മാറിപ്പോയല്ലോ...." എന്നും ചോദിച്ചു ദേവൂട്ടി അവർക്കരികിൽ വന്നതും അവന്റെ കയ് അറിയാതെ കവിളിൽ ചെന്നു നിന്നു.... അന്നത്തെ അടി ചത്താലും മറക്കില്ല....! പക്ഷെ അവളെ ഒന്ന് നോക്കിയ അവന്റെ കിളികൾ എല്ലാം നാട് വിട്ടു....!മൂന്നാമതും അവൻ പണി പറ്റിച്ച തെളിവ് അവളെ വയർ നോക്കിയാൽ കാണാം....!

"എന്തിനാടാ ആ പാവത്തിനെ ഇങ്ങനെ ദ്രോഹിക്കുന്നെ...." "ഇക്കണ്ട കോഴികൾ ഒക്കെ പിന്നാലെ നടന്നിട്ടും അവൾക്ക് ഇഷ്ടം എന്നെയാ.... അവൾക്ക് എന്നോടുള്ള സ്നേഹം എങ്ങനെയാടാ കണ്ടില്ലെന്ന് നടിക്കുന്നത്....അത് മാത്രം അല്ല അവളെന്ന് വെച്ചാൽ എനിക്ക് ജീവനാടാ...." "നീ പറഞ്ഞ അതിലെ ഒരു കോഴി ആയിരുന്നു ഞാൻ... അവൾ എനിക്ക് തന്നതോ എട്ടും എട്ടും പതിനാറിന്റെ പണിയും.... അതും ചേർത്തു ഇരുപത്തി നാലിന്റെ പണി നീ അവൾക്ക് കൊടുക്കുന്നുണ്ടല്ലോ സമാദാനം ആയി....അല്ലേടാ ഇവളുടെ ഏട്ടൻ നന്ദൻ എവിടെയാ.... അവിടെ പോവാൻ ഉള്ള ധൈര്യം എനിക്കില്ല.... ആ ഹിറ്റ്ലർ ദാസ് അവിടെ കാണും...." "ഇവൾ മൂന്നാമത് പ്രെഗ്നന്റ് ആയതിന് അവൻ എന്നോട് പിണക്കവാ...വീട്ടിൽ തന്നെ കാണും ...." "എങ്ങനെ പിണങ്ങാതിരിക്കും.... കണ്ണിൽ ചോരയുള്ള ആങ്ങളമാർക്ക് സഹിക്കാൻ പറ്റുന്ന കാര്യം ആണോ ഇത്...." "ഏയ്‌ ആ crazy love ലെ അജുനെ വെച്ച് നോക്കുമ്പോൾ ഞാൻ ഒക്കെ എത്രയോ ബെറ്റർ.... അവൻ എട്ടും പൊട്ടും തിരിയാത്ത ആ പെങ്കൊച്ചിന് മൂന്ന് കുഞ്ഞുങ്ങളെയാ ഒരുമിച്ച് കൊടുത്തത്...." "നീ എന്താ അവനോട് മത്സരിക്കാൻ നിക്കുവാണോ....അല്ലേലും അവനെ തോൽപിക്കാൻ നീ ഒന്ന് കൂടെ ജനിക്കണം....! എന്തായാലും നീ ഭാര്യയെയും മക്കളെയും കൊണ്ട് എന്റെ കല്യാണത്തിന് വരണം.... നന്ദനെ ഞാൻ നേരിൽ കണ്ട് വിളിച്ചോളാം....

അല്ലേടാ അവന് കൊച്ചുങ്ങൾ ഒന്നും ആയില്ലേ...." "മ്മ്...ഒരു ആൺകുട്ടിയുണ്ട്.... ഇപ്പൊ അവൾ രണ്ടാമത് പ്രെഗ്നന്റ് ആണ്...." "പിണക്കം ആണെന്നൊക്കെ കേട്ടപ്പോൾ ഞാൻ കരുതി അവന് തീരെ പിള്ളേർ ആവാത്തത് കൊണ്ടാണെന്ന്.... ഇതിപ്പോ നിന്നെ തോൽപിക്കാൻ പറ്റാത്തത്തിനാണല്ലേ...." അതിന് ശ്രീ അതെ എന്ന പോലെ ചിരിച്ചു.... അമ്മ കൊണ്ട് വന്ന ചായയും കുടിച്ചു നിർവൃതിയോടെ അവൻ ഇറങ്ങി....! "ആരാ ഈ അജു ശ്രീയേട്ടാ.... ശ്രീയേട്ടൻ രതീഷേട്ടനോട്‌ പറയുന്നത് കേട്ടല്ലോ..." "അത് എന്റെ ഒരു പഴയ ഫ്രണ്ടാ ദേവൂട്ടി..." അവൻ ഒരു ചിരിയോടെ അതും പറഞ്ഞു മുറിയിലേക്ക് നടന്നു....! "ദേവൂട്ടി നിനക്ക് വിഷമം ഉണ്ടോ....പെട്ടെന്ന് ഇങ്ങനെ ഒക്കെ...." അവൾ അവനെ പറയാൻ സമ്മതിക്കാതെ അവന്റെ ചുണ്ടുകൾക്ക് മീതെ കയ് വെച്ചു....! "ഐ ലവ് യൂ ശ്രീയേട്ടാ...."😘 അവന്റെ നെഞ്ചോരം ചേർന്ന് നിന്ന് കൊണ്ടവൾ പറഞ്ഞതും അവൻ പ്രണയത്തോടെ അവളെ ചേർത്ത് പിടിച്ചു....! 💕____💕 വർഷങ്ങൾക്കപ്പുറം...! "ദക്ഷേട്ടാ....ഐ ലവ് യൂ...." അത് കേട്ട് ദാസിന്റെ മകൻ ദക്ഷ് ചുറ്റിലും ഒന്ന് നോക്കി....!ദേവ നിലയത്തിലെയും ശ്രീ നിലയത്തിലെയും ആദ്യത്തെ പെൺസന്തതി ആയത് കൊണ്ടും പേര് പോലെ തന്നെ രണ്ട് തറവാട്ടിലെയും നിധി തന്നെയാണ് അവൾ....!

"നിനക്ക് വേറെ പണി ഒന്നും ഇല്ലെ...." ദക്ഷ് അലസതയോടെ പറഞ്ഞു....ഡെയ്‌ലി ഇത് തന്നെയാണ് അവൾക്ക് പണി....പാരമ്പര്യം ആയി കിട്ടിയത് ആവും....! "ടാ എനിക്കെന്താ ഒരു കുറവ്....എന്റെ പിന്നാലെ എത്ര ചെക്കന്മാർ നടക്കുന്നുണ്ടെന്ന് അറിയോ.... അവരാരോടും തോന്നാത്ത ഒരു സ്പാർക്ക് എനിക്ക് ദക്ഷേട്ടനോട് തോന്നിപ്പോയി അത് കൊണ്ടാ ഞാൻ ഇങ്ങനെ പിന്നാലെ നടക്കുന്നത്.... അല്ലാതെ വേറെ ചെക്കനെ കിട്ടാത്തത് കൊണ്ടല്ല....ഇയാളുടെ മുറപ്പെണ്ണ് കൂടിയല്ലേ ഞാൻ എന്നെ ഇഷ്ടപ്പെട്ടാൽ എന്താ...." "അത് കൊണ്ട് തന്നെയാ എനിക്ക് ഇഷ്ടം അല്ലാത്തത്.... ഒന്നാമത് എന്റെ അച്ഛന് ഈ ലവ് എന്ന് പറയുന്നതെ ഇഷ്ടം അല്ലെ....നീ ആണെങ്കിൽ ശ്രീ നിലയത്തിലെ അല്ലെ....! പിന്നെ നിനക്ക് മാത്രം അല്ല വേറെ ചെക്കനെ കിട്ടുന്നത് എനിക്കും വേറെ പെണ്ണിനെ കിട്ടും...." "അതിന് ഈ നിധി സമ്മതിച്ചിട്ട് വേണ്ടേ.... ഞാൻ ദക്ഷേട്ടനെയും കൊണ്ടെ പോവൂ....! പോട്ടെ ദക്ഷേട്ടാ ഇനിയും നിന്നാൽ ലേറ്റ് ആവും...." അവൾ അവന് ഒരു ഫ്ലയിങ് കിസ്സ് കൊടുത്തു തന്റെ സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്തു....!

"ആ പിന്നെ എന്റെ നമ്പറിൽ ഉള്ള ബ്ലോക് മാറ്റിയേക്ക്.... അല്ലെങ്കിൽ ഞാൻ പാതിരാത്രി മുറിയിൽ കേറി വരും പറഞ്ഞില്ലെന്ന് വേണ്ട...." എന്നും പറഞ്ഞു കൊണ്ടാണ്‌ അവൾ തന്റെ സ്കൂട്ടിയും എടുത്തു കോളേജിലേക്ക് വിട്ടത്....ബുദ്ധി ഉറച്ച കാലം തൊട്ട് തുടങ്ങിയതാണ് പെണ്ണിന് അവനോട് പ്രണയം....!❤️ ശ്രീക്കും ദേവൂട്ടിക്കും മൂന്നാമത് ജനിച്ചത് മോൾ ആണ്....അത് പോലെ നന്ദനും ശ്രീക്കുട്ടിക്കും രണ്ടാമത് മോൾ തന്നെയാണ്.... സിസേറിയൻ ആയത് കൊണ്ട് അത് രണ്ടിൽ ഒതുങ്ങി.... അതിന്റെ കുശുമ്പ് തന്നെ നന്ദന് തീർന്ന് വരുന്നേ ഉള്ളു....രണ്ട് ചെക്കന്മാരും ശ്രീയെയും നന്ദനെയും പോലെയും പെൺസന്തതികൾ ദേവൂട്ടിയെയും ശ്രീക്കുട്ടിയെയും പോലെയും ഒരേ ക്ലാസിൽ ഒരേ മനസുമായി നടക്കുന്നവർ ആണ്....!നാലിന്റെയും ഉള്ളിൽ പ്രണയം മൊട്ടിട്ട് തുടങ്ങിയത് പരസ്പരം പറഞ്ഞിട്ടില്ല....ഒരു അവസരത്തിനു വേണ്ടി കാത്തിരിക്കുകയാണ് എന്ന് വേണം പറയാൻ.....അവരുടെ കാര്യവും അവർ തന്നെ സെറ്റാക്കിക്കോളും....!ശ്രീയുടെയും നന്ദന്റെയും അല്ലെ മക്കൾ....!

ദാസും അനുവും രണ്ടാമത് ഒരു പരീക്ഷണത്തിന് നിന്നില്ല....! ദക്ഷ് ഒരു ചിരിയോടെ my love എന്ന സേവിങ് നമ്പറിലേക്ക് ഒന്ന് നോക്കി... അവൾ മുറിയിൽ കേറി വരും എന്ന് പറഞ്ഞാൽ അത് പോലെ ചെയ്യും എന്ന് ദക്ഷിനും അറിയാം....! "ഈ ദക്ഷിന്റെ ജീവിതത്തിൽ ഈ നിധി മാത്രമേ ഉണ്ടാവൂ.... നിന്നെ എനിക്ക് അത്രയ്ക്ക് ഇഷ്ടം ആണ് നീയെന്ന് വെച്ചാൽ എനിക്ക് ഭ്രാന്ത് ആണ്...."❤️ അവൻ അവളുടെ പിക്കും നോക്കി അതും പറഞ്ഞു നമ്പർ ബ്ലോക്കിൽ തന്നെയിട്ടു....! പുതിയൊരു പ്രണയത്തിന് അവിടെ തുടക്കം കുറിക്കുകയാണ്....!❤️ ഇതൊക്കെ തന്നെ മതി അവരുടെ അടുത്ത കുടുംബകലഹത്തിന്....! കുടുംബങ്ങൾ തമ്മിലുള്ള പിണക്കങ്ങളും ഇണക്കങ്ങളും അവസാനിക്കാതെ അവരുടെ കൂടെ തന്നെ കാണും... എങ്കിലും സ്നേഹം ഒരിക്കലും അവസാനിക്കില്ല....! ശുഭം...*

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story