Oh my love 😱: ഭാഗം 6

oh my love

രചന: AJWA

"അവളാണ് ഇത് ചെയ്തത് എങ്കിൽ അവൾ ഇന്നത്തോടെ ഞങ്ങൾ ആരാണെന്ന് അറിയും....ഇനി അവളല്ല എങ്കിൽ ഞങ്ങൾ ആരാണെന്ന് നീയും അറിയും...." എന്നും പറഞ്ഞു ദാസ് പോയതും ശ്രീദേവ് അറിയാതെ അവിടെ ഇരുന്നു.... അവളെ കാര്യം തീരുമാനം ആയി....! "എന്തൊരു ഇടിയാടാ ആ കാലമാടൻ ഇടിച്ചത്.... ഇവനാര് ഹിറ്റ്ലർ ദാസനോ...." കവിളിൽ കയ് വെച്ച് രതീഷ് അവറ്റകൾ പോയ വഴിയേ നോക്കി പറഞ്ഞു....! "അവൾ വന്ന് ഇളിച്ചു കാണിച്ചപ്പോഴേക്കും നീ എന്തിനാ ഫോൺ എടുത്തു അവൾക്ക് നീട്ടിയത്.... അതിനുള്ള തല്ലാണെന്ന് കരുതിയാൽ മതി...." "നീ അന്ന് ഇവന്മാരെ കാര്യം പറയുമ്പോൾ ഇവറ്റകൾ ഇത്രക്ക് ഭീകരന്മാർ ആണെന്ന് കരുതീല....ഒരുമിച്ച് പഠിച്ചതല്ലേ ആ നന്ദൻ...ഏട്ടനെ ഒന്ന് പിടിച്ചു മാറ്റാം ആയിരുന്നില്ലേ...." "പെങ്ങന്മാരെ കാര്യം വന്നാൽ എല്ലാ ആങ്ങളമാരും ഇങ്ങനെയാടാ...." ശ്രീ അവന്റെ തോളിൽ കയ്യിട്ട് അവനെ ആശ്വസിപ്പിക്കാൻ എന്ന പോലെ പറഞ്ഞു....! 💕💕💕 "ദേവൂട്ടി.... എടീ ദേവൂട്ടി...."😬 ദൈവമേ ദാസേട്ടൻ എല്ലാം കണ്ട് പിടിച്ചോ.... ദേവൂ മുറിയിൽ നിന്ന് താഴേക്ക് പതിയെ ഇറങ്ങി വന്നു....! "വാടി ഇവിടെ....?!!" ദാസ് അവളെ മുടി കുത്തിൽ പിടിച്ചു വലിച്ചു മുന്നിൽ നിർത്തി....! "നീയാണോ രതീഷിന്റെ ഫോണിൽ നിന്ന് ആ ഡോക്ടർക്ക് മെസേജ് ചെയ്തത്...." അവൾ അല്ലെന്നും ആണെന്നും ഒരു പോലെ തലയാട്ടി.... 😟നന്ദൻ ആണെങ്കിൽ വായും പൊളിച്ചു നിൽപ്പാണ്....! "ആണെന്നോ,,,,അല്ലെന്നോ....?!!"😬 "ഞാൻ തന്നാ...." "എന്തിന്....?!!"

"എനിക്ക് ആ ഡോക്ടറേ കെട്ടണ്ട അത് കൊണ്ട്...." അവൾ പറഞ്ഞു തീരുന്നതിനു മുന്നേ ദാസ് അവളുടെ മുഖത്ത് ആഞ്ഞു തല്ലിയതും ദേവൂ പിന്നിലേക്ക് വേച്ചു വീണു....! "ദാസേട്ടാ എന്താ ഈ കാണിക്കുന്നത്...." ഏട്ടത്തി വന്ന് ദാസിനെ പിടിച്ചു നിർത്തി.... ദേവൂ അവിടെ തന്നെ കവിളിൽ കയ് വെച്ച് കൊണ്ട് ഇരുന്നു....! "മോളെ ഈ കുഞ്ഞേട്ടനോട് പറ നീ എന്തിനാ അങ്ങനെ ചെയ്തത്...." നന്ദൻ അവളെ ആശ്വസിപ്പിച്ചു കൊണ്ട് ചോദിച്ചു....! "അത് എനിക്ക് ഒരാളെ ഇഷ്ടാ...." "😬ആരെ.... തെങ്ങ്കയറ്റക്കാരനോ അതോ ആ രതീശോ...." "ഇത് വേറെ ആളാ...." "അത് ആരാണെന്നാ ചോദിച്ചത്...." "അത് ഞാൻ പറയൂല...." "അതെന്താ പറഞ്ഞാൽ...."😬 ദാസ് കലിപ്പോടെ അവളെ അടുത്ത് ചെന്നു....! "അയാൾക്ക് എന്നെ ഇഷ്ടല്ല...." "😦നിന്നെ ഇഷ്ടം അല്ലാത്ത ഒരാളെ എന്തിനാ നീ പ്രേമിക്കുന്നെ...." "അങ്ങനെ ആണെങ്കിൽ നമുക്ക് മമ്മൂട്ടിയെയും മോഹൻലാലിനെയും ഒക്കെ ഇഷ്ടം അല്ലെ അത് അവർക്ക് നമ്മളെ ഇഷ്ടം ആയിട്ടാണോ...." "🙄അവരെയാണോ മോളെ നീ പ്രേമിക്കുന്നെ.... എടീ അവരൊക്കെ കാണാൻ പയ്യൻ ആണേലും നിന്റെ അച്ഛൻ ആയ എന്നേക്കാൾ പ്രായം ഉള്ളവരാടി...." "ഒന്ന് പോ അച്ഛാ അവരൊന്നും അല്ല.... ഇത് നല്ല ചുള്ളൻ ചെക്കനാ...."🥰 "😬എത്ര കിട്ടിയാലും നീ പഠിക്കില്ലെടി....

അവൻ ആരായാലും ഇപ്പൊ മറന്നോണം അവനെ....ആ ഡോക്ടറോട് എന്തെങ്കിലും പറഞ്ഞു തിരികെ കൊണ്ട് വരാം...." "എങ്കിൽ ഞാൻ ഒളിച്ചോടും പറഞ്ഞില്ലെന്നു വേണ്ട...." "ആരെ കൂടെ....?!!"🙄 നന്ദൻ സംശയത്തോടെ അവളെ നോക്കി ചോദിച്ചു....! "ഒറ്റയ്ക്ക് അല്ലാതെ അങ്ങേര് എന്നെ കൊണ്ട് പോവൊന്നും ഇല്ല....." അത് കേട്ടതും നന്ദൻ ഒന്ന് ചിരിച്ചു....! "ആദ്യായിട്ടാ നീ ഒരാളെ ഇത്രയൊക്കെ ഇഷ്ടപ്പെട്ടിട്ട് നിന്നോട് ഇഷ്ടം അല്ലെന്ന് പറഞ്ഞെന്ന് കേള്ക്കുന്നെ.... അവന് ഒരു ഷേക്ക്‌ ഹാൻഡ് കൊടുക്കണം...." "ഭാവിയിൽ അളിയൻ ആയിട്ട് വരുമ്പോ കൊടുത്തോ...." "😬അത് മോളെ മനസ്സിൽ ഇരിക്കെ ഉള്ളൂ....അവൻ ആരാണെന്ന് നീ പറയേണ്ട ഞാൻ തന്നെ കണ്ട് പിടിച്ചോളാം...." "ഏഴു വർഷം ആയിട്ട് കണ്ട് പിടിച്ചില്ല പിന്നെയാ...."🥴 "ഏഴു വർഷം ആയോ....?!!"😨 "മ്മ്.... എന്നിട്ടും എന്നെ ഇഷ്ടം ആവുന്നില്ല.... എനിക്കെന്താ ഒരു കുറവ്...." "രണ്ട് കിട്ടാത്ത കുറവേ ഞാൻ കാണുന്നുള്ളൂ...." "അതല്ലേ ഇപ്പൊ തന്നത്....എന്റെ പ്രേമത്തിന്റെ കാര്യം ആയോണ്ടാ ഞാൻ കൊണ്ട് നിന്നത്...." 🙄ഇത് തലയ്ക്ക് പിടിച്ചതാ.... നന്ദനും ദാസും പരസ്പരം ഒന്ന് നോക്കി....! "നിന്റെ ഫോൺ എവിടെ....?!!" അത് കേട്ടതും പെണ്ണ് എണീറ്റ് മുറിയിലേക്ക് ഒരു ഓട്ടം ആയിരുന്നു.... കോളിങ്ങും ചാറ്റിങ്ങും ഒന്നും ഇല്ലേലും ഗാലറി മുഴുവനും അങ്ങേര് നിറഞ്ഞു നിൽപാണ്.....

പോരാത്തതിന് വാൾപേപ്പറും....! പെണ്ണ് ഡോർ ലോക്ക് ചെയ്തു ഫോൺ എടുത്തു അത് എവിടെ വെക്കും എന്ന ആലോചനയിൽ ആണ്.....! "ഡീ തുറക്കെടി...." "എടാ അവൾ വല്ല കടുംകയ്യും ചെയ്യും.... മിണ്ടാതെ പോടാ.... ആളാരാണെന്ന് ഞാൻ തന്നെ പതിയെ എങ്ങനെ എങ്കിലും അവളിൽ നിന്ന് അറിഞ്ഞോളാം...." അവൾ ഡോറിന് കാത് വേച്ചു അച്ഛൻ പറയുന്നത് കേട്ട് ആശ്വസിച്ചു....! "നിനക്ക് അറിയോടി ആളാരാണെന്ന്...." "ഇനി ഗർഭിണി ആയ പെണ്ണിന്റെ അടുത്ത് കൂടി വേണോ.... നീ ഒന്ന് അടങ്ങു ദാസാ.... ആളാരാണെന്ന് അറിഞ്ഞിട്ട് ഇപ്പൊ എന്തിനാ.... അവൻ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ.... ഇവളല്ലേ അവനെ ഇഷ്ടം ആണെന്ന് പറഞ്ഞിട്ടും അവൻ അംഗീകരിച്ചില്ലെന്ന് പറഞ്ഞത്...." അതോടെ ദാസ് ഒന്ന് കൂൾ ആയി....!പുറത്ത് നിന്നുള്ള ബഹളം ഒക്കെ നിന്നതും ഫോണിൽ ചിരിച്ചു നിക്കുന്ന ശ്രീദേവിനെ നോക്കി അതിൽ ചുംബിച്ചു കൊണ്ട് അവൾ ബെഡിലേക്ക് വീണു....! 💕💕💕 "എടീ ഞാൻ ഇന്ന് ലീവ് ആണ്.... നന്ദേട്ടന് പെണ്ണ് കാണലാ ഇന്ന്...." "ഓ അതിനെന്തിനാ നീ ലീവ് എടുക്കുന്നത്...." ശ്രീകുട്ടി പുച്ഛത്തോടെ ചോദിച്ചു....!

"ഒരേ ഒരു നാത്തൂൻ അല്ലെ അപ്പൊ ഞാൻ അല്ലെ മുന്നിൽ പോണ്ടത്....എനിക്ക് കൂടി ഇഷ്ടം ആയാലേ നന്ദേട്ടനെ കൊണ്ട് ഞാൻ ആ പെണ്ണിനെ കെട്ടിക്കൂ...." "അങ്ങനെ ആണോ...." "പിന്നല്ലാതെ.... അല്ലാതെ നിന്നെ പോലെ ഏട്ടനെ പ്രേമിക്കുന്ന പെണ്ണ് കണ്മുന്നിൽ ഉണ്ടായിട്ടും ഒന്നും ചെയ്യാതിരിക്കില്ല ഞാൻ...." "ഞാൻ എന്ത് ചെയ്യാൻ.... ഏട്ടൻ മനസ് വെച്ചാലെ നിന്നെ കെട്ടാൻ പറ്റൂ...." "ആ.... അതും ശരിയാ...." ശ്രീയും പിന്നെ അന്ന് ലീവ് എടുക്കാൻ തീരുമാനിച്ചു...! ദേവൂട്ടി ആണെങ്കിൽ ഫോണും വെച്ച് താഴേക്ക് ഇറങ്ങി....! "നീ എവിടെ പോവാടി...." "ഞാൻ ശ്രീക്കുട്ടിയോട് ഞാൻ ഇന്ന് ലീവ് ആണെന്ന് പറയാൻ...." "അത് ഫോൺ ചെയ്‌താൽ പോരടി...." "ബാലൻസ് ഇല്ല...." "ഈയിടെ ആയിട്ട് നിന്റെ ബാലൻസ് മുഴുവനും തെറ്റിയിരിക്കുകയാണെന്ന് എനിക്കറിയാം...." അച്ഛൻ പെണ്ണ് പോയ വഴിയേ നോക്കി പറഞ്ഞു....!ഒരു ദിവസം ശ്രീദേവിനെ കണ്ടില്ലെങ്കിൽ പെണ്ണിന് സ്വസ്ഥം ആയി ഉറങ്ങാൻ പറ്റില്ല.... അതിനുള്ള പോക്ക് ആണ് അത്....! അവൻ വരുന്നതും നോക്കി പെണ്ണ് കണ്ണിൽ എണ്ണയും ഒഴിച്ചു നിന്നു.... എന്താ വരാതെ,,,, ഇനി പോയി കാണോ....! ആലോചിച്ചു തീരുന്നതിനു മുന്പേ അവന്റെ ബൈക്ക് വരുന്നത് കണ്ട് അവൾ പുഞ്ചിരിയോടെ നിന്നു.... പക്ഷെ അതികം താമസിയാതെ അവളുടെ പുഞ്ചിരി മാഞ്ഞു...!

അവൾക്ക് ദേഷ്യവും സങ്കടവും ഒരു പോലെ വരുന്നുണ്ടായിരുന്നു....എങ്ങനെ തോന്നി എന്റെ കണ്മുന്നിൽ വെച്ച് മറ്റൊരു പെണ്ണിനെ പിന്നിൽ ഇരുത്തി പോവാൻ.... 😢 "😬ആരാടി ആ പിശാച്...." ദേവൂ രണ്ടിന്റെയും പോക്ക് വിഡിയോ റെക്കോർഡ് ചെയ്തു ശ്രീക്ക് സെൻറ് ചെയ്തു കൊടുത്ത് കൊണ്ട് ചോദിച്ചു....! "ഇതൊ.... ഇത് സിമി ചേച്ചി...." "ഓ അവളെ ഒരു സിമി ചേച്ചി.... ഏട്ടനെ പോലെ പെങ്ങൾക്കും അവളെ ഇഷ്ടം ആയെന്ന് തോന്നുന്നു.... എന്താ ഒലിപ്പീര്...." "ഏട്ടൻ അവളെ ബൈക്കിന്റെ പിന്നിൽ കേറ്റിയതിന് നീ എന്നോട് കലിപ്പ് ആയിട്ട് എന്താ കാര്യം...." "ഇത് കാണാൻ ആണോ ഞാൻ വന്നത്.... ഇങ്ങനെ ആണെങ്കിൽ വീട്ടിൽ തന്നെ നിന്നാൽ മതിയായിരുന്നു....രണ്ടിന്റെയും പോക്ക് കണ്ടില്ലേ....എന്നേക്കാൾ എന്താ അവൾക്ക് കൂടുതൽ...." "അത് നീ ഏട്ടനോട് ചോദിച്ചു നോക്ക്...." "ഞാൻ ചോദിക്കും..... എനിക്ക് നിന്റെ ഏട്ടൻ ആ സ്ത്രീ ദേവനെ പേടിയൊന്നും ഇല്ല...."😬 പെണ്ണ് കലിപ്പിൽ ഫോൺ കട്ട് ചെയ്തു....സ്ത്രീ ദേവോ.... ശ്രീ കുട്ടി വായും പൊളിച്ചു നിന്നു....! "ദൈവമേ രണ്ടും പോണ വഴി വല്ല പാണ്ടി ലോറി....! അയ്യോ വേണ്ട എന്റെ ശ്രീയേട്ടന് അപകടം ഒന്നും വരുത്തല്ലേ...."😢 പെണ്ണ് അതും പ്രാർത്ഥിച്ചു തിരിഞ്ഞതും മുന്നിൽ ഇളിച്ചു നിക്കുന്ന ഭാസിയെ കണ്ട് ഒന്ന് ഞെട്ടി....! "ഇതാ ദേവൂട്ടി ക്ഷീണം മാറും...."

അത് കേട്ടതും പെണ്ണ് അവന്റെ കയ്യിൽ ഉള്ള കരിക്ക് വാങ്ങി കുടിച്ചു....!ഇപ്പൊ കണ്ടതിന്റെ ക്ഷീണം ആണേ പെണ്ണിന്....! "ശ്രീദേവ് ദേവൂട്ടിയെ ചതിച്ചു അല്ലെ...." 🥺അങ്ങനെയും പറയാം.... അല്ലെ എന്റെ കണ്മുന്നിൽ അവളെയും കൊണ്ട് പോവോ.....! "ശ്രീദേവ് ആള് ശരിയല്ല ദേവൂട്ടി....പല പെണ്ണുങ്ങളും ആയി അവന് അവിഹിതം ഉണ്ട്.... ദേവൂട്ടി അവന്റെ വലയിൽ വീഴാതെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ...." 😨അത് കേട്ടതും ദേവൂട്ടി ഞെട്ടി....!അവിഹിതം ഒക്കെ ഉണ്ടായിട്ടും എന്നെ എന്താ അങ്ങോട്ട് അതിന് പോലും അടുപ്പിക്കാത്തത്....!ഇനി ഒരിക്കൽ കണ്ടത് കൊണ്ടാവോ....!😟 "ഇതൊക്കെ ഭാസിഏട്ടന് എങ്ങനെ അറിയാം...." "ഞാൻ കാണാറുള്ളതാ.... അവൻ പല പെണ്ണുങ്ങളെയും കൊണ്ട് ചുറ്റി കറങ്ങുന്നത്.... അത് മാത്രം അല്ല അവന്റെ ആ തുണിക്കടയിൽ ജോലി ചെയ്യുന്ന പെണ്ണുങ്ങളെ ഒക്കെ അവൻ വശീകരിച്ചു വെച്ചിരിക്കാ...." ദൈവമേ അത് കൊണ്ടാവോ ഈ എന്നെ കണ്ണിൽ പിടിക്കാത്തത്....😒പെണ്ണ് ചവിട്ടി തുള്ളി പോവുന്നത് നോക്കി ഭാസി ഒന്ന് ചിരിച്ചു....! പോയത് ഇത്തിരി സന്തോഷത്തിൽ ആണേലും തിരിച്ചു വരവ് അങ്ങനെ അല്ലെന്ന് പെണ്ണിന്റെ അച്ഛന് അവളെ വരവ് കണ്ടപ്പോഴേ മനസ്സിൽ ആയി....! "നിനക്ക് എന്ത് പറ്റി മോളെ...." "ഇതിൽ കൂടുതൽ എന്ത് പറ്റാൻ...."

എന്നും പറഞ്ഞു പെണ്ണ് കലിപ്പോടെ അകത് ചെന്നു....! "അതൊക്കെ ആ ഭാസി നിന്നെ ചുമ്മാ പറഞ്ഞു പേടിപ്പിച്ചതാവും.... കഴിഞ്ഞ ഏഴു വർഷം ആയിട്ട് നീ അവന്റെ പിന്നാലെ അല്ലെ....എന്നിട്ട് അങ്ങനെ വല്ലതും കണ്ടിരുന്നോ...." ചേട്ടത്തി പെണ്ണിന്റെ സങ്കടം കണ്ട് ആശ്വസിപ്പിക്കാൻ എന്ന പോലെ പറഞ്ഞു....! കയ്യിലിരിപ്പ് ഏഴു വർഷം മുന്നേ ഞാൻ കണ്ടതാ എന്ന പോലെ പെണ്ണും ഇരുന്നു....! "നിന്റേതോ നീ മുടക്കി.... ഇനി ഇതിന് കൂടി എതിര് പറഞ്ഞാൽ അറിയാലോ നിനക്ക് ദാസേട്ടനെ.....അത് കൊണ്ട് മോൾ പെട്ടെന്ന് റെഡി ആയി വാ...." "ചേട്ടത്തിയുണ്ടോ...."😒 "പിന്നെ ഞാൻ ഇല്ലാതെ....എനിക്ക് അനിയനും അനിയത്തിയും ആയി നീയും നന്ദനും അല്ലെ ഉള്ളൂ...." "എന്നാൽ ഞാൻ റെഡി ആവാം.... എന്നാലും ആ സ്ത്രീ ദേവനെ ഞാൻ വെറുതെ വിടാൻ ഒന്നും പോണില്ല...." "ആ.... ഇതാണ് എന്റെ ദേവൂട്ടി...." "മതി സുഖിപ്പിച്ചത്...." "മനസ്സിൽ ആയി അല്ലെ...." "മ്മ്...." അത് കേട്ടതും ചേട്ടത്തി ഒന്ന് ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങിയതും ദാസിനെ കണ്ട് കക്ഷി ഒന്ന് ഞെട്ടി....! "നീ ഇങ്ങ് വന്നെ...." കെട്ടിയോളെയും പിടിച്ചു കക്ഷി മുറിയിൽ ചെന്നു....! "നിനക്ക് അറിയാതിരിക്കില്ല അവൾ ആരെ പിന്നാലെയാ നടക്കുന്നത് എന്ന്.... ആ പേരെങ്കിലും ഒന്ന് പറഞ്ഞാൽ മതി.... ബാക്കി ഞാൻ കണ്ട് പിടിച്ചോളാം...." "ഇല്ല ദാസേട്ടാ.... അവൾ എന്നോടും പേര് പറഞ്ഞിട്ടില്ല...." "തല്ലി പറയിപ്പിക്കാം എന്ന് വെച്ചാൽ അത് നടക്കില്ല.... പിന്നെ എങ്ങനെ അതിന്റെ വായിന്ന് ഒന്ന് അത് കേൾക്കും...."

"ഒരിക്കൽ തല്ലിയതിന് ദാസേട്ടൻ അവളോട് ഒരു സോറി പോലും പറഞ്ഞിട്ടില്ല...." "പെങ്ങന്മാർ ആവുമ്പോ ചേട്ടന്മാർ തല്ലി എന്നൊക്കെ വരും...." "ഓ.... നിങ്ങളെ അതെ സ്വഭാവം തന്നെയാ അവൾക്കും കിട്ടിയിരിക്കുന്നെ...." "അത് പിന്നെ എന്റെ പെങ്ങൾ അല്ലേടി.... ഇനി ഇപ്പൊ എന്റെ മോൾക്കും എന്റെ സ്വഭാവം തന്നെയാവും.... അപ്പൊ പരാതി ഒന്നും പറഞ്ഞു വന്നേക്കരുത്....അല്ലേടാ മോളൂസേ...." "മ്മ്.... അപ്പൊ മോൾ ആണെന്ന് ഉറപ്പിച്ചോ...." "എനിക്ക് മോൾ മതി.... ദേവൂട്ടിയെ പോലെ ഒരു മോൾ...." "ഇത്രയ്ക്ക് ഇഷ്ടം ഒക്കെ ഉണ്ടായിട്ടാണോ അവളെ പിടിച്ചു തല്ലിയത്...." "അത് അവൾക്ക് നല്ലൊരു ജീവിതം കിട്ടാൻ ആഗ്രഹിച്ച ഞാൻ ആ ആലോചന കൊണ്ട് വന്നത്.... അത് അവൾ തകർത്ത ദേഷ്യം അല്ലെ...." "അത് അവൾക്കും അറിയാം.... ഒരു പരാതി പോലും അവൾ പറഞ്ഞിട്ടില്ല....ദാസേട്ടനോട് ഒന്ന് പിണങ്ങുക പോലും ചെയ്തിട്ടില്ല അവൾ...." "അതാണ് എന്റെ പെങ്ങൾ ദേവൂട്ടി...." "എന്നാൽ പിന്നെ അവളെ സന്തോഷം അതാണെങ്കിൽ ആ പയ്യനെ കൊണ്ട് അവളെ കെട്ടിച്ചൂടെ...." "അത് വേണ്ട.... അവൾക്ക് ജീവിതത്തെ പറ്റി കൂടുതൽ ഒന്നും അറിവില്ല.... അത് കൊണ്ട് ഏതെങ്കിലും ചെക്കനെ ഇഷ്ടം ആണെന്ന് പറഞ്ഞു നടക്കുന്നു എന്ന് കരുതി അവനെ പിടിച്ചു കെട്ടിക്കണോ....

അവൻ ഒഴിഞ്ഞു മാറിയാൽ അവൾ തനിയെ ഞങ്ങൾ തീരുമാനിക്കുന്ന ചെക്കനെ കെട്ടിക്കോളും...." "ആവോ.... എനിക്ക് തോന്നുന്നില്ല...." എന്നാലും അത്രയ്ക്ക് അവളെ മനസ്സിൽ ഇടം പിടിച്ചത് ആരാവും.... ദാസ് ആ ചിന്തയോടെ നിന്നു....!! 💕💕💕 കയ്യിൽ ട്രെയും ആയി വന്ന പെണ്ണിനെ കണ്ട് ദേവൂട്ടി വലിയ ചിന്തയിൽ ആണ്.... ശ്രീദേവ് ഇത് പോലെ ഇരിക്കുന്നത് കയ്യിൽ ചായയും ആയി നാണത്തോടെ വരുന്ന ദേവൂട്ടിയെയും അവൾ സ്വപ്നം കണ്ടിരുന്നു....ചേട്ടത്തി നോക്കുമ്പോൾ പെണ്ണ് സ്വപ്‌നലോകത്ത് ആണ്....ഒരു തട്ട് തട്ടിയപ്പോൾ ആണ് പെണ്ണിന് ബോധം വന്നത്.... ചുറ്റിലും നോക്കിയതും സീൻ ഒക്കെ വേറെയാ.... നമ്മക്ക് അതിനുള്ള യോഗം ഒന്നും ഇല്ലേ....! "നിനക്ക് ഇഷ്ടം ആയോ....?!!" ചേട്ടത്തി ചോദിച്ചതും പെണ്ണ് ആ വന്ന് നിന്ന പെണ്ണിനെ ഒന്ന് നോക്കി കഴിഞ്ഞു നന്ദനെ കൂടി ഒന്ന് നോക്കി.... കക്ഷി വേറെ അതിനേക്കാൾ വലിയ ചിന്തയിൽ ആണ്....! പെണ്ണ് നന്ദനെ തട്ടി ഇഷ്ടം ആയോ എന്ന് ആക്ഷൻ ഇട്ടതും അവൻ നിരാശയോടെ അവളെ നോക്കി....ഇങ്ങേരെ മനസ്സിൽ ആരോ ഉണ്ട്.... ഒരു പ്രണയിനിക്ക് മാത്രമേ മറ്റൊരു പ്രണയനെ തിരിച്ചറിയാൻ പറ്റൂ....! "എനിക്ക് ഇഷ്ടം ആയില്ല...." കാറിൽ കേറിയതും ദേവൂട്ടി പറഞ്ഞു....! "അത് നന്ദനാ പറയേണ്ടത്...." "എന്റെ ഇഷ്ടാവാ കുഞ്ഞേട്ടന്റെ ഇഷ്ടം.... അല്ലെ കുഞ്ഞേട്ടാ...."

അത് കേട്ടതും അവൻ അതെ എന്നും പറഞ്ഞു ചിരിച്ചു.... കണ്ട് പിടിച്ചോളാം ഞാൻ മനസ്സിൽ ആരാണെന്ന്....! "എന്തായെടി പെണ്ണ് കാണാൻ പോയിട്ട്... നന്ദേട്ടന് ഇഷ്ടം ആയോ...." ശ്രീ കോൾ ചെയ്തു ചോദിക്കുന്നത് കേട്ട് ദേവൂട്ടി ഒന്ന് ചിരിച്ചു....! "പിന്നല്ലാതെ ഏട്ടന് ആ പെണ്ണിനെ ഭയങ്കര ഇഷ്ടായെടി...." "എന്നിട്ട്...." "പക്ഷെ എനിക്ക് ഇഷ്ടം ആയില്ല.... അത് കൊണ്ട് അത് ക്യാൻസൽ ചെയ്തു...." "അത് നന്നായി...." "എന്താ...." "അല്ല ഇഷ്ടം അല്ലാത്ത ഒരു ചേട്ടത്തിയെ എന്തിനാ നിനക്ക്....എന്നും നിങ്ങൾ തമ്മിൽ പ്രശ്നം ആയിരിക്കും...." "ഓ ഇഷ്ടത്തോടെ കെട്ടിയ നമ്മളെ ഫാമിലിയെക്കാൾ ബേധം ആയിരിക്കും...." എന്നും പറഞ്ഞു പെണ്ണ് ഫോൺ വെച്ചു....! "ഇനി പെണ്ണിന്റെ ഫോട്ടോ ഒക്കെ കണ്ട് എല്ലാർക്കും ഇഷ്ടം ആയെങ്കിൽ അങ്ങോട്ട് പോയാൽ മതി... വെറുതെ പോയി ചായ കുടിച്ചത് പോലെയായി ഇത്...." അച്ഛൻ പറഞ്ഞതും ദേവൂട്ടി അവരെ അടുത്ത് വന്നു....! "അതിന് ചായ ആര് കുടിച്ചു.... അച്ഛനെ കുടിച്ചുട്ടുള്ളൂ... അച്ഛന് പിന്നെ തിടുക്കം ഇത്തിരി കൂടുതൽ ആണല്ലോ...." "അത് പിന്നെ ഇത്രയും ദൂരം യാത്ര ചെയ്തു അവിടെ പോയതല്ലെടി.... ദാഹം കാണില്ലേ...." "ഞങ്ങൾക്കും ദാഹിച്ചതാ....പിന്നെ അവിടെ കണ്ട ലഡു കണ്ടപ്പോൾ ഒന്ന് എടുത്തു കഴിക്കാൻ ഒക്കെ തോന്നിയതാ.... നമ്മൾ എന്തും നിയന്ത്രിക്കാൻ പഠിക്കണം അച്ഛാ...."

"🙄അങ്ങനെ ആണെങ്കിൽ നീ നിന്റെ പ്രേമം ഒന്ന് നിയന്ത്രിക്കെടി....ഞങ്ങൾക്കും ഉണ്ടാവില്ലേ നിന്നെ കെട്ടിച്ചയക്കാൻ ആഗ്രഹം...." "അത് മാത്രം നടക്കില്ല അച്ഛാ...." "എടീ....ഒരാഴ്ച സമയം തരും.... അതിനിടയിൽ എല്ലാം മറന്നോണം,,,, പറഞ്ഞില്ലെന്നു വേണ്ട...." പെണ്ണ് ദാസിനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു....! "ഒരാഴ്ച അല്ല ഒരു ജന്മം മുഴുവൻ തന്നാലും എനിക്ക് അവനെ മറക്കാൻ പറ്റില്ല...." എന്നും പറഞ്ഞു പെണ്ണ് മേലേക്ക് കയറിപോയതും ബാക്കി ഉള്ളവർ ഒക്കെ ദയനീയമായി നോക്കി നിന്നു....!🙄 "ഇനി ഇപ്പോ എന്ത് ചെയ്യും ഏട്ടാ...." "അവൻ ആരായാലും കണ്ട് പിടിച്ചേ പറ്റൂ...അതെ ഇനി വഴിയുള്ളൂ...." "😍എന്തിനാ എന്നെ പിടിച്ചു കെട്ടിക്കാൻ ആണോ....?!!" പെണ്ണ് പെട്ടെന്ന് വെളിയിലേക്ക് തലയിട്ട് ചോദിച്ചതും എല്ലാരും വായും പൊളിച്ചു നിന്നു....! "ആ വെള്ളം അങ്ങ് മാറ്റി വെച്ചേര്...."😬 അത് കൂടി കേട്ടതും പെണ്ണ് നിരാശയോടെ മുറിയിൽ ചെന്നു.... ഇവരെ ഒക്കെ നേരെയാക്കി എടുക്കാം.... പക്ഷെ ആ ശ്രീയേട്ടനെ മാത്രം എങ്ങനെ മാറ്റി എടുക്കും എന്തോ....!😒 പെണ്ണ് അപ്പൊ തന്നെ ശ്രീക്കുട്ടിയെ വിളിച്ചു....! റിങ് ചെയ്യുന്നത് കേട്ട് അത് വഴി വന്ന ശ്രീദേവ് ശ്രീകുട്ടിയുടെ ഫോൺ ഒന്ന് നോക്കി.... ദേവൂട്ടിയാണെന്ന് കണ്ടതും അവൻ അറ്റൻഡ് ചെയ്തു കാതിൽ വെച്ചു....! "എടീ നിന്റെ ഏട്ടൻ ആ സ്ത്രീദേവൻ ഉണ്ടോ അവിടെ....?!!"

😬അത് കേട്ടതും അവൻ കലിപ്പിൽ പല്ല് കടിച്ചു പിടിച്ചു നിന്നു....! "അങ്ങേര് ഇല്ലെടി ആള് ഒറിജിനൽ സ്ത്രീദേവൻ തന്നെയാ.... ടെക്സ്റ്റൈൽസിൽ ജോലി ചെയ്യുന്ന പെണ്ണുങ്ങളെ ഒക്കെ അങ്ങേര് ബൈക്കിന്റെ പിന്നിൽ കേറ്റി കൊണ്ട് പോവുക മാത്രം അല്ല വശീകരിച്ചു വെച്ചിരിക്കുകയും കൂടി ചെയ്തിട്ടുണ്ട്...." "😬ഡീ....എന്റെ പെങ്ങളെ വിളിച്ചു എന്നെ പറ്റി അനാവശ്യം പറഞ്ഞു കൊടുക്കുന്നോ...." ദൈവമേ റൂട്ട് മാറിയല്ലോ....!ഫോണും ഇട്ടിട്ട് അവൾ എവിടെ പോയി കിടക്കാ....!! "ഉള്ളതല്ലേ.... അത് കൊണ്ടല്ലേ ഇയാക്ക് എന്നെ ഇഷ്ടം ആവാത്തെ...." "അതേടി... നീ എന്ത് ചെയ്യും....അന്ന് പറഞ്ഞ പോലെ എന്റെ മുന്നിൽ വന്ന് നിക്കോ...." ഇവൻ പെണ്ണിനെ പ്രലോബിപ്പിക്കാണോ എന്നൊരു ഡൌട്ട്.... ദേവൂട്ടിയും ആ ചിന്തയിൽ ആണ്....! "ഞാൻ നിക്കും....എനിക്ക് ഇയാളെ പേടിയൊന്നും ഇല്ല...." "അത് കാണാൻ ഞാൻ നിന്റെ വീട്ടിലേക്ക് വരണോ അതോ നീ ഇങ്ങോട്ട് വന്നാണോ...." 😒അയ്യേ.... ഇങ്ങേർ എന്താ ഇങ്ങനെ....! "അതേയ് ആദ്യം എന്നെ ഇഷ്ടം ആണെന്ന് പറ.... എന്നാൽ ഞാൻ...." "വെച്ചിട്ട് പോടീ...."😬 അത് കേട്ടതും പെണ്ണ് ഫോൺ വെച്ചു ദേഷ്യത്തോടെ അവിടെ ഇരുന്നു....ഇവന്നിട്ട് ഒരു ഷോക്ക് കൊടുക്കണം....!ചേട്ടത്തി അന്ന് പറഞ്ഞ പോലെ ഉള്ളിൽ ഇത്തിരി എങ്കിലും ഇഷ്ടം എന്നോട് ഉണ്ടോ എന്ന് അറിയാലോ....! ഇന്ന് ഞാൻ ഇയാളെ മുറിയിൽ വരും... എന്നെ ഇഷ്ടംആണോ അല്ലയോ എന്ന് അറിയുകയും ചെയ്യും....അതും ചിന്തിച്ചു അവൾ ഒരു ചിരിയോടെ നിന്നു....!!🙄 .....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story