Oh my love 😱: ഭാഗം 7

oh my love

രചന: AJWA

ഇത്തിരി നേരം കൂടി കഴിഞ്ഞു പെണ്ണ് ഫോൺ എടുത്തു ശ്രീക്കുട്ടിയെ വീണ്ടും വിളിച്ചു....! "എന്താ ദേവൂട്ടി...." "നീ നേരത്തെ എവിടെ പോയി കിടക്കായിരുന്നു...." "ഞാൻ കുളിക്കായിരുന്നു.... എന്താ...." "നിന്റെ ശ്രീയേട്ടൻ അടുത്തൊന്നും ഇല്ലല്ലോ അല്ലെ..." "ഇല്ലടി എന്താ കാര്യം...." "ഞാൻ നേരത്തെ വിളിച്ചു നീയാണെന്ന് കരുതി എന്തൊക്കെയോ പറഞ്ഞു....അതാണെങ്കിൽ കേട്ടത് മുഴുവനും നിന്റെ ഏട്ടനാ..." "ബെസ്റ്റ്.... ആരാണെന്ന് അറിഞ്ഞിട്ട് പോരായിരുന്നോ...." "ആ ഒരു അബദ്ധം ഒക്കെ ആർക്കും പറ്റും.... ഞാൻ ഇപ്പൊ വിളിച്ചത് നിന്നോട് വേറൊരു സീക്രെട് കാര്യം പറയാൻ വേണ്ടിയാ...." "🙄എന്താ അത്....?!!" "നീ ഇന്ന് നിന്റെ വീടിന്റെ അടുക്കള ഭാഗത്തെ ഡോർ ലോക്ക് ചെയ്യരുത്...." "അത് ഞാൻ അല്ല അമ്മയാ ചെയ്യാറ്....!😨ഏ അയ്യോ എന്താ നീ പറഞ്ഞത്...." "എടീ അമ്മ ഡോർ ലോക്ക് ചെയ്‌താൽ നീ അത് ഓപ്പൺ ചെയ്തു വെക്കണം...." "അപ്പൊ ആ സാമി പറഞ്ഞ പോലെ ഏട്ടന്റെ മുന്നിൽ വരാൻ ആണോ നിന്റെ ഉദ്ദേശം...." "അങ്ങനെ വരാൻ അല്ലടി നേരെ ചൊവ്വേ വരാനാ...." ഒരു അബദ്ധം പറ്റിയപ്പോൾ തന്നെ വെറുതെ വിടാത്തവനാ....!അപ്പോഴാ സാമി പറഞ്ഞ പോലെ....!! "എന്തിന്.....!!" "എന്നോട് ഇന്ന് തന്നെ ഇഷ്ടം ആണെന്ന് പറയും നിന്റെ ഏട്ടൻ.... അല്ലെങ്കിൽ ഞാൻ പറയിപ്പിക്കും...."

"എങ്ങനെ....?!!"🙄 "അതൊക്കെ ഉണ്ട്.... തത്കാലം നീ ഞാൻ പറഞ്ഞത് അനുസരിച്ചാൽ മതി...." "എടീ ആരെങ്കിലും കണ്ടാൽ എന്താവും...." "ഉടനെ ഞങ്ങളെ പിടിച്ചു കെട്ടിക്കും അല്ലാതെന്താ...." "അതല്ല അച്ഛനോ അമ്മയോ കണ്ടാൽ...." "എങ്കിൽ നീ ഒരു കാര്യം ചെയ്യ്.... ഞാൻ വരുന്നത് വരെ അവിടെ ഇരിക്ക്...." ഇനി ഇതിന്റെ ടെൻഷനും എന്റെ തലയിൽ ആയോ....! ദേവൂട്ടി പറഞ്ഞ പോലെ ശ്രീക്കുട്ടി അമ്മ പോയതും ഡോർ ലോക്ക് ഊരി വെച്ചു അവളെയും വെയിറ്റ് ചെയ്തു ഇരുന്നു....!! വീട് മുഴുവനും ഉറങ്ങിയതും ദേവൂട്ടി എണീറ്റ് ഫോണും എടുത്തു പുറത്തേക്ക് ഇറങ്ങി.... ദൈവമേ എന്നെ കാത്തോണെ.... ഒരുത്തന്റെ ഇഷ്ടം കിട്ടാൻ എന്തൊക്കെ ചെയ്യണം.... എന്റെ ഒരു തലയിൽ എഴുത്ത് നോക്കണേ.... പെണ്ണ് എന്തൊക്കെയോ സ്വയം പറഞ്ഞു ശ്രീ നിലയത്തിലേക്ക് നടന്നു....! നിലവിളക്കും കയ്യിൽ പിടിച്ചു വലതു കാലും വെച്ച് കേറേണ്ട ഞാൻ ആണ് ഇങ്ങനെ കള്ളനെ പോലെ പിന്നാമ്പുറം വഴി കേറുന്നേ....! "എടീ.... എണീക്കെടി...." ശ്രീക്കുട്ടി ഇരുന്നു ഉറങ്ങുന്നത് കണ്ട് ദേവൂട്ടി അവളെ തട്ടി വിളിച്ചു....! "നീ വന്നോ.... നിനക്ക് പേടിയും ഇല്ലേ...." "നമുക്ക് ഏറ്റവും കൂടുതൽ ധൈര്യം വരുന്നത് എപ്പോഴാണെന്ന് നിനക്ക് അറിയോ മനസ്സിൽ പ്രേമം കടന്ന് കൂടിയാൽ ആണ്...." "അത് ഏതോ കവി പറഞ്ഞതല്ലേ...."

"അത് ആരെങ്കിലും ആവട്ടെ....നീ വാ എനിക്ക് ശ്രീയേട്ടനെ കാണാൻ കൊതി ആവുന്നു...." രണ്ടും സ്റ്റെയർ കയറി ശ്രീദേവിന്റെ മുറിയുടെ മുന്നിൽ എത്തി....! "ഇനി നീ ഇവിടെ നിക്ക്....ആരെങ്കിലും വരുന്നുണ്ടെങ്കിൽ ക്ലൂ തരണം...." "☹️നീ എന്ത് ചെയ്യാൻ പോവാ....?!!" "നിന്റെ ഏട്ടനെ ഞാൻ പീഡിപ്പിക്കാൻ പോവാ...." "അതിന്റെ ആവശ്യം ഒന്നും ഉണ്ടാവില്ല.... മിക്കവാറും ഏട്ടൻ ആവും ചെയ്യുന്നത്...." "അങ്ങനെ ആണേൽ പീഡനത്തിന് കേസ് കൊടുത്ത് അങ്ങേരെ ഞാൻ കെട്ടിക്കോളാം...." എന്നും പറഞ്ഞു പെണ്ണ് പതിയെ ഡോർ തുറന്ന് അകത്തേക്ക് കയറി.... 😨എന്റെ ഏട്ടന്റെ ബോധം പോവാതെ നീ കാത്തോണേ ദൈവമേ.... ശ്രീ കുട്ടി പ്രാർത്ഥനയോടെ നിന്നു....! ഫസ്റ്റ് നൈറ്റ്‌ കയ്യിൽ പാലും ആയി ഈ മുറിയിൽ കേറി വരേണ്ട ഞാൻ ആണ്....!😒 പെണ്ണ് ബെഡിൽ കിടന്നുറങ്ങുന്ന ശ്രീദേവിനെ നോക്കി പുഞ്ചിരിയോടെ ഒന്ന് നിന്നു....🥰കണ്ടാൽ ഒന്ന് പീഡിപ്പിക്കാൻ ഒക്കെ തൊന്നും....! ഒരു ഫ്ലയിങ് കിസ്സും കൊടുത്തു അവൾ അവിടെ ഒക്കെ ഒന്ന് നോക്കി....നമ്മളോടുള്ള ഇഷ്ടം തെളിയിക്കാൻ ഉള്ള ഒരു തെളിവും ഇവിടെ ഇല്ലല്ലോ....!

പെണ്ണ് പിന്നെ ഫോണിൽ എങ്കിലും ഉണ്ടോ എന്ന് നോക്കിയെങ്കിലും അതിലെ വാൾപേപ്പർ സ്വന്തം ഫോട്ടോ തന്നെ വെച്ചത് കണ്ട് പെണ്ണ് കലിപ്പിൽ ഉറങ്ങികിടക്കുന്നവനെ ഒന്ന് നോക്കി....! ബാക്കി ഉള്ളവർ ഇയാൾ മനസ്സിൽ കേറി കൂടിയേ പിന്നെ സ്വന്തം ഫോട്ടോയെ സ്നേഹിച്ചിട്ടില്ല....!പെണ്ണ് അവിടെ തന്നെ തന്റെ ഫോണും വെച്ച് അവന്റെ അടുത്ത് താടിക്ക് കയ്യും കൊടുത്ത് അവനെ തന്നെ നോക്കി ഇരുന്നു....! അറിയാതെ അവളുടെ മുഖം അവന്റെ മുഖത്തോട് അടുത്തു.... അവന്റെ കവിളിൽ അവളുടെ ചുണ്ടുകൾ പതിഞ്ഞതും അവൻ ഒന്ന് അനങ്ങി.... അത് കണ്ടതും പെണ്ണ് കട്ടിലിനടിയിൽ കയറി....! അവൻ എണീറ്റു തന്റെ കവിളിൽ കയ് വെച്ചു....അവിടെ ഇപ്പോഴും അവളുടെ അധരങ്ങളുടെ ചൂട് ഉണ്ട്.... സ്വപ്നം കണ്ടതാവാം എന്ന് കരുതി ശ്രീദേവ് അത് തള്ളി കളഞ്ഞു ഒന്ന് ചിരിച്ചു....! അവന്റെ കാലുകൾ തറയിൽ വെക്കുന്നത് കണ്ടതും ദേവൂട്ടി ഉരുണ്ട് അറ്റത്തായി നീങ്ങി.... അവൻ അവിടെ ഇരുന്നു ജെഗിൽ നിന്ന് വെള്ളം എടുത്തു കുടിക്കുന്നത് കണ്ട് അവൾ ഞെട്ടി....അരയിൽ കയ് വെച്ചപ്പോൾ ആണ് ആണ് ഫോൺ ടേബിളിൽ ആണെന്ന് പെണ്ണ് ഓർത്തത്....!

😨 അവൻ ആദ്യം കിട്ടിയ ഫോൺ എടുത്തു ടൈം നോക്കി ഫോൺ ബെഡിൽ തന്നെ വെച്ച് അവിടെ തന്നെ കിടന്നു....ഉറക്കിൽ ആണെന്ന് തോന്നുന്നു ഫോൺ ഒന്നും അവൻ കണ്ടില്ല....ദേവൂട്ടി ആശ്വാസത്തോടെ നെഞ്ചിൽ കയ് വെച്ചു.... ഇങ്ങോട്ട് വന്ന ധൈര്യം ഒക്കെ ചോർന്നു....തന്നെ ഈ സമയത്ത് കണ്ടാൽ ശ്രീയേട്ടന്റെ പ്രതികരണം അവൾക്ക് ഓർക്കും തോറും പേടി തോന്നി....! അവൻ ഉറങ്ങി എന്ന് തോന്നിയതും അവൾ ഉരുണ്ട് വന്ന് തല പൊക്കി അവനെ നോക്കി....! 'ഐ ലവ് യൂ 'ശ്രീയേട്ടാ....! ഒരു ഫ്ലയിങ് കിസ്സ് കൂടി കൊടുത്തു ടേബിളിൽ ഉള്ള ഫോൺ എടുത്തു അരയിൽ ഇറുക്കി വെച്ച് അവൾ പുറത്തേക്ക് ഇറങ്ങി....! "എന്തായെടി...." "എന്താവാൻ...." "ഏട്ടൻ നിന്നെ ഇഷ്ടം ആണെന്ന് പറഞ്ഞോ...." "ഈ സമയത്ത് ഒരുത്തന്റെ മുറിയിൽ വന്ന് ഇഷ്ടം ആണോ എന്ന് ചോദിച്ചാൽ ഇഷ്ടം ആണെന്ന് അല്ല തന്തക്ക് പറയും...." "അല്ല അപ്പൊ പിന്നെ നീ എന്തിനാ വന്നത്...." "ഒന്ന് കാണാൻ.... പിന്നെ ഒരു ഉമ്മ കൊടുക്കാൻ...." "🙄ഏ.... എന്നിട്ട് കൊടുത്തോ....?!!" "മ്മ്...." അവൾ ചിരിച്ചു കൊണ്ട് താഴേക്ക് നടന്നതും ശ്രീ അവിടെ തന്നെ വായും പൊളിച്ചു നിന്നു....! പെട്ടെന്ന് ഹാളിൽ ലേറ്റ് ഓൺ ആയത് കണ്ട് ദേവൂട്ടി ഞെട്ടി തരിച്ചു നിന്നു....! "അയ്യോ മാമൻ...." എന്നും പറഞ്ഞു അവൾ സ്റ്റെയറിൽ തിരിഞ്ഞു സ്റ്റെക്ക് ആയി നിന്നു....!

"നീ ഇത് വരെ ഉറങ്ങിയില്ലേ മോളെ....ഈ പ്രായത്തിൽ ഉള്ള പെൺകുട്ടികൾ ഇങ്ങനെ ഉറങ്ങാതെ നടക്കുന്നത് അത്ര നല്ല ലക്ഷണം അല്ല....പോയി കിടന്ന് ഉറങ്...." അങ്ങേര് തിരിഞ്ഞു നിക്കുന്ന ദേവൂട്ടിയെ നോക്കി അതും പറഞ്ഞു കൊണ്ട് ഫ്രിഡ്ജ് തുറന്ന് വെള്ളം എടുക്കുന്നത് കണ്ട് ദേവൂട്ടി ഒന്ന് ചിരിച്ചു കൊണ്ട് മുകളിലേക്ക് തന്നെ ഓടി കയറി....! "മാമൻ കണ്ടെടി...." "അയ്യോ എന്നിട്ട്...." "നീയാണെന്ന് കരുതി എന്നോട് ചെന്നു ഉറങ്ങാൻ പറഞ്ഞു...." അത് കേട്ട് ശ്രീയും ആശ്വസിച്ചു....! "ഇങ്ങ് വന്ന ധൈര്യം ഒന്നും എനിക്ക് പോവാൻ ഇല്ലെടി....ഇരുട്ട് കാണുമ്പോ തന്നെ എനിക്ക് പേടിയാവാ...." "ഞാൻ കൂടെ വരണോടി...." "അപ്പൊ നീ എങ്ങനെ തിരിച്ചു വരും...." "അതും ശരിയാ.... അപ്പൊ പിന്നെ എന്ത് ചെയ്യും...." "വഴിയുണ്ട് നീ വാ...." എന്നും പറഞ്ഞു ശ്രീക്കുട്ടിയെയും കൊണ്ട് അവളുടെ മുറിയിലേക്ക് നടന്നു....! "ഇവിടെ എന്ത് വഴിയാടി...." "ഇവിടെ നമ്മൾ കെട്ടിപ്പിടിച്ചു സുഖം ആയി കിടന്നുറങ്ങുന്നു...." "😨ഏ...." "എന്താടി ഇങ്ങനെ പേടിക്കാൻ... നിന്റെ പേടി കണ്ടാൽ തൊന്നും ഞാൻ നിന്റെ കാമുകൻ ആണെന്ന്...." "അതല്ലടി ആരെങ്കിലും കണ്ടാൽ...." "ആര് കാണാൻ.... ഞാൻ വെളുപ്പിന് എണീറ്റ് പോയിക്കോളാം...." അത് കേട്ടതും പെണ്ണും ചിരിച്ചു.... രണ്ടും കെട്ടിപിടിച്ചു ഒരു പുതപ്പിനുള്ളിൽ കിടന്നു....!

"ഇങ്ങനെ എപ്പോഴാടി നമ്മൾ കിടക്കാ...." "ഞാൻ എന്റെ ശ്രീയേട്ടനെയും കൊണ്ട് എപ്പോഴാ ഇങ്ങനെ കിടക്കാ എന്നാ ആലോചിക്കുന്നെ.... നീ നിന്റെ കെട്ടിയോനോടൊപ്പം ഉള്ള കാര്യം ആലോചിച്ചാൽ മതി...." പെണ്ണ് അപ്പൊ തന്നെ പുഞ്ചിരിയോടെ ഒരു മുഖം ഓർത്തു.....ദേവൂട്ടി പിന്നെ ശ്രീയേട്ടനും ഒത്തുള്ള സ്വപ്നത്തിൽ ആണ്....! 🎶 പ്രിയന് മാത്രം ഞാൻ തരും മധുരമീ പ്രണയം.... കരളിലേഴകിൽ തൊടും കവിത ഈ പ്രണയം....🎶 💕💕💕 ശ്രീക്കുട്ടിയുടെ ഫോൺ അലാറം അടിച്ചപ്പോൾ ആണ് രണ്ടും കാലത്ത് കണ്ണ് തുറന്നത്....! രണ്ടും എണീറ്റ് ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ഇന്നലെ ഇവിടെ ആണെന്ന് ഓർത്ത് ഒന്ന് ചിരിച്ചു....! "ദൈവമേ.... ഏഴു മണിയായി...." "നീയല്ലേ പറഞ്ഞത് വെളുപ്പിന് എണീറ്റ് പോവും എന്ന്...." "അലാറം അടിച്ചില്ലല്ലോ...." "എല്ലാരും എണീറ്റ് കാണും... നീ എങ്ങനെ പുറത്ത് ഇറങ്ങും...." "അതൊക്കെ ഞാൻ ഇറങ്ങിക്കോളാം.... നീ ചെന്നു അവരൊക്കെ എവിടാണെന്ന് നോക്ക്...." ശ്രീ കുട്ടി ഒന്ന് വീക്ഷിച്ചു അകത്തേക്ക് തന്നെ വന്നു....! "അമ്മ അടുക്കളയിലാ.... ഏട്ടൻ ആണെങ്കിൽ ബൈക്കും തുടച്ചു നിൽപ്പുണ്ട്....അച്ഛൻ പുറത്ത് ചെടി നനക്കൽ ആണ്...." "അപ്പൊ അടുക്കള വഴി ഇറങ്ങാൻ പറ്റില്ല...." "മുൻവശം തീരെ പറ്റില്ല.... രണ്ടാളും അവിടെയാ...." "എനിക്കില്ലാത്ത പേടിയാണല്ലോ നിനക്ക്.... നീ വാടി...." സ്റ്റെയർ ഇറങ്ങി പെണ്ണ് മുൻവശത്തെ ഡോറിന് പിന്നിൽ മറഞ്ഞു നിന്നു....!! പുറത്തേക്ക് തലയിട്ട് നോക്കിയതും രണ്ടിനെയും കണ്ട് ശ്രീയെ നോക്കി....!

"നീ നിന്റെ അച്ഛനെ എങ്ങനെ എങ്കിലും റൂട്ട് മാറ്റി വിട്....ശ്രീയേട്ടന്റെ കാര്യം ഞാൻ ഏറ്റു...." "എങ്ങനെ....?!!" "എന്തെങ്കിലും കാരണം പറഞ്ഞു വിളിക്കെടി...." അത് കേട്ടതും ശ്രീ തലയാട്ടി....! "അച്ഛാ....അച്ഛാ...." ഇവൾ എന്താ നഴ്സറി പിള്ളേർ അച്ഛനെ വിളിക്കുന്നത് പോലെ.... ദേവൂട്ടി വായും പൊളിച്ചു നിന്നു....! "നീ ഡെയ്‌ലി നിന്റെ അച്ഛനെ ഇങ്ങനെ ആണോ വിളിക്കാറ്...."🙄 "പേടിച്ചിട്ടാടി...." ഇവൾക്കെന്തിനാ പേടി....!ദേവൂട്ടി ഒന്ന് കൂടെ പുറത്തേക്ക് നോക്കിയതും മാമൻ ഏകദേശം പിന്നാമ്പുറം എത്തിയിട്ടുണ്ട്....!മറ്റവൻ പിന്നെ ബൈക്കിനെ ആണ് പ്രേമിക്കുന്നത് എന്ന് തോന്നുന്നു.... പിന്നാലെ നടക്കുന്ന നമ്മളെ ഒന്നും ഒരു മൈൻഡും ഇല്ല....! പതുക്കെ പെണ്ണ് പുറത്തേയ്ക്കിറങ്ങി രണ്ടിനെയും ഒന്ന് നോക്കി നടക്കാൻ തുടങ്ങി.... കൊലുസിന്റെ ശബ്ദം കേൾക്കാതിരിക്കാൻ ഓരോ കാലും പതിയെ എടുത്തു വെച്ചു....! ശ്രീകുട്ടി ആണെങ്കിൽ വായും പൊളിച്ചു ഒരൊറ്റ നിൽപ് ആയിരുന്നു....!🙄 ശ്രീദേവിന്റെ പിന്നിൽ കൂടി അവനെ തന്നെ നോക്കി പതിയെ ഗേറ്റിന് അടുത്തേക്ക് നടന്നതും താഴെ കിടന്ന ഓസിൽ കാൽ കുരുങ്ങി പെണ്ണ് ഒരു വീഴ്ച ആയിരുന്നു.... 😨ദൈവമേ അവൾ പെട്ട് അപ്പൊ തന്നെ ശ്രീക്കുട്ടി അകത്തു കയറി ഡോറിന് പിന്നിൽ മറഞ്ഞു നിന്നു....! ശ്രീദേവ് നോക്കുമ്പോൾ വീണു കിടക്കുന്ന ദേവൂട്ടിയെ കണ്ട് ഒന്ന് ഞെട്ടി.... അവൻ ആദ്യം നോക്കിയത് നനച്ചു കൊണ്ട് ഇത്രയും നേരം ഇവിടെ ഉണ്ടായ അച്ഛനെയാണ്.... അങ്ങേര് ഒന്നും കണ്ടില്ലെന്ന് കണ്ടതും അവൻ ദേവൂട്ടിയെ ഒന്ന് നോക്കി....!

"നീ വന്ന് വന്ന് മുറ്റത്ത് കേറി തുടങ്ങിയോ...." ഭാഗ്യം ഇപ്പൊ വന്നതാണെന്നാ കക്ഷി കരുതിയിരിക്കുന്നെ.... ഇന്നലെ തൊട്ടേ ഇവിടെ ആണെന്ന് അറിഞ്ഞില്ല....! അതിന് അവൾ ഒന്ന് ഇളിച്ചു കൊണ്ട് ഓസ് മാറ്റാൻ നോക്കി.... അത് കുരുങ്ങി കിടക്കുന്നത് കണ്ട് അവൻ തന്നെ മാറ്റി കൊടുത്തു.... അപ്പോഴെല്ലാം പെണ്ണ് പരിസരം മറന്നു അവനെയും നോക്കി നിൽപ്പാണ്....!😍 കാലിൽ ഉള്ള കുരുക്ക് മാറ്റിയെങ്കിലും പെണ്ണിന് അനക്കം ഒന്നും കാണാത്ത കൊണ്ട് ശ്രീദേവ് പെണ്ണിനെ ഒന്ന് നോക്കിയതും പെണ്ണ് അവന്റെ ബോഡിയും നോക്കി വായും പൊളിച്ചു ഇരിപ്പാണ്.... അത് കണ്ടതും അവന് ചിരി വന്നെങ്കിലും അവൻ അവളുടെ മുഖത്തിന്‌ നേരെ വിരൽ നൊടിച്ചു.... ഞെട്ടി കൊണ്ട് ബോധത്തിലേക്ക് വന്ന പെണ്ണ് അവനെ നോക്കി വീണ്ടും ഇളിച്ചു....! "എണീറ്റ് പോടീ...."😬 അവൻ കലിപ്പിട്ടതും പെണ്ണ് കയ് തറയിൽ കുത്തി എണീക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും നനവ് കാരണം കയ് സ്ലിപ് ആയി അവിടെ തന്നെ ഇരുന്നു....! അത് കണ്ടതും അവൻ അവൾക്ക് നേരെ കയ് നീട്ടിയത് കണ്ട് പെണ്ണ് അവന്റെ കയ്യിലേക്കും മുഖത്തേക്കും മാറി മാറി നോക്കി....!ഉള്ളിൽ ഒരു ചിരിയോടെ പെണ്ണ് അവന്റെ കയ്യിൽ കയ് കോർത്തു പിടിച്ചു ഒറ്റ വലിയായിരുന്നു....അവൻ വന്ന് അവളെ മേലേക്ക് വീണതും പെണ്ണ് ഒന്ന് ഉയർന്നു പൊങ്ങിപ്പോയി....

ഞെട്ടലോടെ അവനും അവളെ ഒന്ന് നോക്കി....അവളുടെ പിടക്കുന്ന മിഴികളിലേക്കും ചുവന്ന അധരങ്ങളിലേക്കും അവന്റെ കണ്ണുകൾ ഉടക്കിയതും അവൻ സ്വയം നിയന്ത്രിച്ചു എണീക്കാൻ ശ്രമിക്കുന്നതിനു മുന്നേ അവളുടെ അധരങ്ങൾ അവന്റെ കവിളിൽ പതിഞ്ഞു....! ☹️ഇവൾക്ക് ഇത് തന്നെയാണോ പണി....ഇന്നലെ രാത്രി അല്ലെ ഒന്ന് കൊടുത്തത് ശ്രീകുട്ടി അത് കണ്ട് ചിന്തിച്ചു....! കവിളിൽ അവളുടെ അധരങ്ങൾ പതിഞ്ഞതും ശ്രീദേവ് അവളെയും നോക്കി സ്വയം മറന്നു അവളെ മേലെ തന്നെ കിടന്നു....!😘 "എന്തൊരു വെയിറ്റ് ആണെന്നോ എണീറ്റ് പോയെ...." പെണ്ണ് അവനെ പിടിച്ചു പിന്നിലേക്ക് തള്ളി കൊണ്ട് പറഞ്ഞതും ബോധം വന്ന അവൻ അവളെ കണ്ണ് തള്ളി നോക്കി കൊണ്ട് എണീറ്റു....പിടിച്ചു വലിച്ചു മേലെ ഇട്ടതും പോരാ....!☹️ "അതേയ് ഈ ജിമ്മൻ ബോഡി ഒക്കെ ഒന്ന് സ്ലിം ആക്കണം കേട്ടോ.... അല്ലെങ്കിൽ ഭാവിയിൽ നമുടെ ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാവും...." പെണ്ണ് എണീറ്റ് കയ് കുടഞ്ഞു കൊണ്ട് താഴെ കിടന്ന ഫോണും എടുത്തു കൊണ്ട് പറയുന്നത് കേട്ട് ശ്രീദേവ് കിളി പോയ പോലെ നിന്നു....! "അതിന് നിന്നെയാരാ കെട്ടുന്നേ.... ഞാൻ എന്റെ ഈ ബോഡി താങ്ങാൻ പറ്റുന്ന വല്ല പെണ്ണിനേയും കെട്ടിക്കോളാം...." "അങ്ങനെ പറയല്ലേ.... സാരല്ല ഈ ബോഡി ശ്രീയേട്ടന് ഇഷ്ടം ആണെങ്കിൽ ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം...."😘 "ഒന്ന് പോടീ...."😬 അത് കേട്ടതും പെണ്ണ് പേടിച്ച പോലെ ഒരു ഓട്ടം ആയിരുന്നു....!അത് കണ്ടതും അവനും ഒരു പുഞ്ചിരിയോടെ നിന്നു....!!

"ക്ഷേത്രത്തിൽ പോയിട്ട് എന്താ മോളെ കുറി തൊടാതെ വന്നത്...." അതിന് ആര് അമ്പലത്തിൽ പോയി....! "അത് മാഞ്ഞു പോയി...." ദേവൂട്ടി അച്ഛനെ നോക്കി ഒന്ന് ഇളിച്ചു അകത്തേക്ക് കയറി....! "അല്ല മോളെ നീ എപ്പോഴാ പുറത്തേക്ക് പോയെ...." "ഞാൻ ഇന്ന് വെളുപ്പിന് പോയി.... ഇന്ന് ഇത്തിരി കൂടുതൽ പ്രാർത്ഥിക്കാൻ ഉണ്ടായിരുന്നു..." "ഇനി ആ അമ്പലത്തിലെ പൂജാരിയെ എങ്ങാനും ആണോടി നീ പ്രേമിക്കുന്നത്...." "അങ്ങേർക്ക് എന്റെ അത്രയും പ്രായം ഉള്ള ഒരു മോൾ ഉണ്ട് അച്ഛാ...." അത് കേട്ടതും അച്ഛൻ വായും പൊളിച്ചു ഇരുന്നു.... ഇപ്പോഴത്തെ പിള്ളേരെ കാര്യം ആണ്....എന്താ എപ്പോഴാ സംഭവിക്കുക എന്ന് പറയാൻ പറ്റില്ല....! "എന്താടി അവൻ നിന്നെ ഇഷ്ടം ആണെന്ന് പറഞ്ഞോ എന്താ ഒരു സന്തോഷം...." പെണ്ണ് അവന്റെ കവിളിൽ ഉമ്മ വെച്ചത് ഓർത്ത് ചിരിച്ചു കൊണ്ട് സ്റ്റെയർ കയറുന്നത് കണ്ട് നന്ദൻ ചോദിച്ചതും പെണ്ണ് മുഖം ചുളിച്ചു....! "അങ്ങനെ ഒന്നും അവൻ ഇഷ്ടം ആണെന്ന് പറയും എന്ന് തോന്നുന്നില്ല...." "എങ്കിൽ അവന് കൊള്ളാം...." അത് കേട്ടതും പെണ്ണ് അങ്ങേരെ ഒന്ന് ദയനീയമായി നോക്കി മുറിയിൽ ചെന്നു ബെഡിലേക്ക് ഒരു വീഴ്ച ആയിരുന്നു.... അവൻ തന്റെ മേലേക്ക് വന്നു വീണതും അവന്റെ കവിളിൽ തന്റെ ചുംബനം പകർന്നതും എല്ലാം ഓർത്ത് പുഞ്ചിരിയോടെ അവൾ കിടന്നു....!! 💕💕💕

'ഐ ഹേറ്റ് യൂ....' തന്റെ വോയ്‌സിൽ ഉള്ള കോളിങ് ടോൺ കേട്ട് ശ്രീദേവ് ഞെട്ടി കൊണ്ട് ബെഡിൽ ഉള്ള ഫോൺ കയ്യിൽ എടുത്തു....! 'ശ്രീ 😍കോളിങ്....' അത് കണ്ടതും അവൻ സ്‌ക്രീനിൽ തന്നെ നോക്കി....വാൾപേപ്പർ താൻ ആണ്.... ഈ പിക് അല്ലല്ലോ എന്റെ ഫോണിൽ....ഇവൾ എന്താ തൊട്ടപ്പുറത്തെ മുറിയിൽ നിന്നും തന്നെ വിളിക്കുന്നത് ഒന്നും മനസ്സിൽ ആവാതെ അവൻ കോൾ അറ്റൻഡ് ചെയ്തു....! "മ്മ്.... ഞാൻ കണ്ടു....നീ ഏട്ടനെ പിടിച്ചു മേലെ ഇട്ടതും കിസ്സ് ചെയ്തതും ഒക്കെ...." അത് കേട്ട് അവൻ വായും പൊളിച്ചു നിന്നു....!നല്ല പോലെ ഒന്ന് കൂടെ ഫോൺ നോക്കിയതും അവന് ഇത് തന്റെ ഫോൺ അല്ലെന്ന് മനസ്സിൽ ആയി.... ലോക്ക് ഓപ്പൺ ചെയ്യാൻ നോക്കിയെങ്കിലും അതിന് സാധിച്ചില്ല....ശ്രീകുട്ടിയുടെ വിളിയും അതിലെ വാൾപേപ്പറും ടോണും എല്ലാം വെച്ച് നോക്കി അത് ദേവൂട്ടിയുടെ ഫോൺ ആണെന്ന് അവൻ മനസ്സിൽ ആക്കി....

ഇതെങ്ങനെ എന്റെ ബെഡിൽ വന്നു....ഇനി കാലത്ത് വന്നപ്പോൾ പെണ്ണ് ഈ ബെഡ്റൂമിൽ എങ്ങാനും വന്നു കാണോ.... എന്തൊക്കെയോ അവൻ ചിന്തിച്ചു ഓപ്പൺ ചെയ്തു നോക്കിയെങ്കിലും ഫിംഗർ പ്രിന്റ് ആണെന്ന് കണ്ട് അത് നോക്കി ഒന്ന് ചിരിച്ചു....നീ അപ്പൊ എന്റെ മുറിയിൽ എത്തിയിട്ടുണ്ട് അല്ലെ....!! ദേവൂട്ടി ആണെങ്കിൽ ഫോൺ കയ്യിൽ എടുത്തു ലോക്ക് ഓൺ ചെയ്യാൻ നോക്കിയെങ്കിലും അത് ഓപ്പൺ ആവാത്തത് കണ്ട് ഒന്ന് കൂടെ സൂക്ഷിച്ചു നോക്കി....😨ദൈവമേ ഇത് എന്റെ ഫോൺ അല്ല,,,,,ശ്രീയേട്ടന്റെ ഫോൺ ആണല്ലോ....! എല്ലാം തീർന്നെന്നാ തോന്നുന്നേ.... അത് ഒന്ന് വിളിച്ചു പറയാൻ ആണെങ്കിൽ ആ ശ്രീകുട്ടിയെ എങ്ങനെ വിളിക്കും....അങ്ങേര് എങ്ങാനും എല്ലാം അറിഞ്ഞാൽ എപ്പോഴേലും ഇഷ്ടം ആണെന്ന് പറയാൻ വിചാരിച്ചിട്ടുണ്ടെങ്കിൽ തന്നെ എല്ലാം നിക്കും....പെണ്ണ് അതും ചിന്തിച്ചു ഫോണും കയ്യിൽ പിടിച്ചു വായും പൊളിച്ചു ഇരുന്നു....!! .....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story