Oh my love 😱: ഭാഗം 8

oh my love

രചന: AJWA

പെണ്ണ് അപ്പൊ തന്നെ ചേട്ടത്തിയുടെ അടുത്ത് ചെന്നു ഫോൺ വാങ്ങി ശ്രീക്കുട്ടിയെ വിളിച്ചു....! "എടീ ഇത് ഞാനാ ദേവൂട്ടി...." "അത് നിന്റെ വോയിസ്‌ കേട്ടപ്പോൾ തന്നെ മനസ്സിൽ ആയി...." "എടീ ഇന്നലെ എന്റെയും ശ്രീയേട്ടന്റെയും ഫോൺ മാറിയിട്ടുണ്ട്...." "🙄ഏ...." "നീ ഇങ്ങനെ അന്തം വിട്ടു നിക്കാതെ ചെന്നു നിന്റെ ഏട്ടന്റെ മുറിയിൽ നിന്ന് എന്റെ ഫോൺ എടുത്തു മാറ്റ്...." "ഏട്ടൻ ഇന്ന് നേരത്തെ പോയെടി.... പോവുമ്പോ കയ്യിൽ ഫോൺ ഉണ്ടായിരുന്നു...." "എങ്കിൽ ശ്രീയേട്ടൻ അത് നോക്കി കാണില്ല....ഫോൺ മാച്ച് ആയോണ്ട് അത്ര പെട്ടെന്ന് ഒന്നും മനസ്സിൽ ആവില്ല.... അത് മാത്രം അല്ല എന്റെ ഡിപി പോലും അങ്ങേരെ പിക് ആടി.... അപ്പൊ പിന്നെ ഒരു ഡൗട്ടും ഉണ്ടാവില്ലല്ലോ...." "ബെസ്റ്റ്.... എങ്കിൽ പിന്നെ അത് തന്നെ ഏട്ടൻ യൂസ് ചെയ്തോട്ടെ.... മാറിയത് ഏട്ടൻ അറിയണ്ട...." "നിന്റെ ഏട്ടൻ പൊട്ടൻ ആണോ....ലോക്ക് ഓൺ ചെയ്യാൻ നോക്കിയാൽ പണി പാളും...." "അല്ല അതും ഏട്ടന്റെ പേര് ആവില്ലേ അപ്പൊ പിന്നെ ഈസിയല്ലേ...." "ഫിംഗർ പ്രിന്റ് ആടി....അല്ലേടി നിനക്ക് ഇതിന്റെ ലോക്ക് അറിയോ...." "അങ്ങനെ ആണെങ്കിൽ ഏട്ടന് അത് ലോക്ക് ചെയ്യേണ്ട ആവശ്യം ഉണ്ടോ...." അതും ശരിയാ....പെങ്ങന്മാർ ഉണ്ടെങ്കിൽ ആങ്ങളമാരും ആങ്ങളമാർ ഉണ്ടെങ്കിൽ പെങ്ങന്മാരും കയ്യിലെ ഫോൺ ലോക്ക് ചെയ്തിരിക്കും.....

ഫോൺ വെച്ച് പെണ്ണ് തന്റെ ഫോണിലേക്ക് വിളിച്ചാലോ എന്ന് ചിന്തിച്ചു.... പക്ഷെ എങ്ങനെ ഫോൺ മാറി എന്ന് ചോദിച്ചാൽ എന്ത് പറയും.... കാലത്ത് വീഴ്ചയിൽ മാറിയത് ആണെന്ന് പറയാം.... കക്ഷിക്ക് ഓർമയൊന്നും കാണില്ല.... അല്ലേൽ വേണ്ട അറിയാതെ തിരിച്ചു കിട്ടുവോന്ന് നോക്കാം.... പെണ്ണ് പിന്നെ കോളേജിൽ പോവാൻ റെഡിആയി.... അവന്റെ പിക് നോക്കി അതിൽ ഉമ്മ വെച്ച് ഫോണും കയ്യിൽ വെച്ചു....! അത് റിങ് ചെയ്യാൻ തുടങ്ങിയതും അഭി കോളിങ് എന്ന് കണ്ട് പെണ്ണ് ഒരു സംശയത്തോടെ കോൾ അറ്റൻഡ് ചെയ്തു....!അബി പെണ്ണാണോ ആണാണോ എന്ന് അറിയണമല്ലോ....! "എടാ ശ്രീ ഇന്ന് നീ പാർട്ടിക്ക് വരുന്നുണ്ടോ...." ഓഹ്.... ഭാഗ്യം മെയിൽ വോയിസ്‌ ആണ്....! "ഇല്ല...." "ഇതാരാ...." "ശ്രീയേട്ടന്റെ വൈഫ്...." എന്നും പറഞ്ഞു പെണ്ണ് ഫോൺ കട്ട് ചെയ്തു....ഇവൻ ഞങ്ങളോട് പറയാതെ പെണ്ണ് കെട്ടിയോ.... അവൻ വായും പൊളിച്ചു നിന്നു....! പിന്നെയും റിങ് ചെയ്തു നോക്കിയതും സിമി എന്ന് കണ്ട് അവൾ കലിപ്പിൽ കോൾ അറ്റൻഡ് ചെയ്തു...!😬 "ഹലോ...." "ഹലോ...ഇതാരാ....ഇത് ശ്രീയുടെ നമ്പർ അല്ലെ...."

"ആണെങ്കിൽ...." "ഇതാരാ....ശ്രീക്കുട്ടിയാണോ...." "അല്ല ശ്രീയേട്ടന്റെ വൈഫ്...." "ശ്രീയുടെ മാരേജ് കഴിഞ്ഞോ....?!!"🙄 "മ്മ്.... ഇന്നലെ ആയിരുന്നു.... നീ ആരാടി എന്റെ ശ്രീയേട്ടനെ വിളിക്കാൻ.... ഇനി മേലാൽ എന്റെ ശ്രീയേട്ടന്റെ ഫോണിൽ വിളിച്ചാൽ നിന്റെ ഫോൺ പിന്നെ കാണില്ല...." അവളും വായും പൊളിച്ചു നിന്നു....! "ഇനി നീയെങ്ങാനും എന്റെ ശ്രീയേട്ടന്റെ കൂടെ ബൈക്കിൽ കേറിയാൽ നിന്നെ ഞാൻ കൊന്ന് കളയും.... കേട്ടൊടി...."😬 എന്നും പറഞ്ഞു പെണ്ണ് കോൾ കട്ട് ചെയ്തു ഒന്ന് ചിരിച്ചു.... ഫോൺ മാറിയത് നന്നായി....ഇനി ഏതൊക്കെ പെണ്ണുങ്ങൾ വിളിക്കും എന്ന് കാണാലോ....!ഇത് എന്റെ കയ്യിൽ തന്നെ ഇരിക്കട്ടെ....! "ഓ ഇങ്ങേരെ ഫോണിന് റസ്റ്റ്‌ ഇല്ലല്ലോ....വെറുതെ അല്ല എന്നെ പറ്റി ഓർക്കാൻ സമയം കിട്ടാത്തത്...." വീണ്ടും ഫോൺ റിങ് ചെയ്യാൻ തുടങ്ങിയതും പെണ്ണ് അതും പറഞ്ഞു സ്‌ക്രീനിൽ ഒന്ന് നോക്കി.... രതീഷ് ആണെന്ന് കണ്ടതും ഒന്ന് ചിരിച്ചു....! "നിങ്ങൾ ഇപ്പൊ വിളിക്കുന്ന കസ്റ്റമർ വൈഫും ആയി റൊമാൻസിച്ചു കൊണ്ടിരിക്കുകയാ.... ദയവ് ചെയ്തു അല്പം കഴിഞ്ഞു വിളിക്കരുത്...." അത് കേട്ട് അവനും വായും പൊളിച്ചു നിന്നു....! പതിവ് പോലെ ശ്രീയേട്ടനെ കാണാതെ പെണ്ണ് ശ്രീക്കുട്ടിയോടൊപ്പം ബസ് വരുന്നത് നോക്കി നിന്നു....! "അപ്പൊ നീ ഈ ഫോൺ എന്ത് ചെയ്യാനാ പരിപാടി...."

"ഇന്ന് മുഴുവനും അങ്ങേരെ വിളിക്കുന്നത് ആരാണെന്ന് അറിയാലോ....വല്ല ലൈനും ഉണ്ടെങ്കിൽ അത് ഇന്നത്തോടെ നിർത്തി കൊടുക്കാം....അങ്ങനെ വല്ലതും ഉണ്ടായിട്ടാണോ എന്നെ ഇഷ്ടം ആവാത്തെ എന്ന് അറിയുകയും ചെയ്യാലോ...." "🙄പക്ഷെ ഇതൊക്കെ ഏട്ടൻ അറിഞ്ഞാൽ ഉള്ള അവസ്ഥയാ ഞാൻ ആലോചിക്കുന്നേ...." "നീ കൂടുതൽ ഒന്നും ആലോചിക്കേണ്ട...." പെണ്ണ് അതും പറഞ്ഞു ബസ് നോക്കി നിന്നു....! "ആ കാഞ്ചനയ്ക്ക് പോണ്ട... നെക്സ്റ്റ് ബസിൽ പോവാം....അതിലെ കണ്ടക്ടർ ഇന്നലെ തന്ന ടിക്കറ്റ് ആണ് ഇത്...." "നിന്നെ നോക്കി എപ്പോഴും ഇളിക്കുന്നത് കാണാം.... എന്താ അവൻ നിന്നെ പ്രപ്പോസ് ചെയ്തോ...." "മ്മ്...ഇന്നലെയാ അവൻ തന്ന ടിക്കറ്റിൽ ഞാൻ ഐ ലവ് യൂ എന്ന് കണ്ടത്....ഒപ്പം അവന്റെ ഫോൺ നമ്പരും...." "എന്നിട്ട് നീ എന്ത് പറഞ്ഞു...." "ഞാൻ ഒന്നും പറഞ്ഞില്ല...." "ദെ വരുന്നു കാഞ്ചനയുടെ മൊയ്തീൻ...." ബസ് വരുന്നത് കണ്ട് ശ്രീക്കുട്ടി പറഞ്ഞു....രണ്ടും അതിൽ പോണില്ലെന്ന് തീരുമാനിച്ചു അവിടെ തന്നെ ഇരുന്നു....! "കോളേജ്.... കോളേജ്...." അവൻ ലോട്ടറി പോലെ വിളിക്കുന്നുണ്ടെങ്കിലും രണ്ടും ഫോൺ നോക്കി ഇരുന്നു....!

"നിങ്ങൾ വരുന്നില്ലേ...." "ഇല്ല.... ഞങ്ങളെ കൊണ്ട് പോവാൻ ഇപ്പൊ കാർ വരും...." എന്നും പറഞ്ഞു രണ്ടും അവിടെ തന്നെ ഇരുന്നു....! അവൻ നിരാശയോടെ പെണ്ണിനെ തന്നെ നോക്കി.... ബസ് നീങ്ങിയതും അവൻ ഫോൺ എടുത്തു ദേവപ്രിയ എന്ന നമ്പർ ഡയൽ ചെയ്തു....ഐ ഡി കാർഡിൽ നിന്ന് നോട് ചെയ്തതാണ്.... ഇന്നലെയാണ് കംപ്ലീറ്റ് ആയത് തന്നെ....! കയ്യിൽ ഉള്ള ഫോൺ റിങ് ആയതും ശ്രീദേവ് ഫോണിൽ ഒന്ന് നോക്കി....! അറിയാലോ ഇവളെ ആരോക്കെ വിളിക്കാറുണ്ടെന്ന്....അവൻ ഒരു ചിരിയോടെ കോൾ അറ്റൻഡ് ചെയ്തു....! "തന്നെ റെഡ് കളർ ചുരിദാറിൽ കാണാൻ നല്ല ബംഗിയാ കേട്ടോ....എങ്കിലും എല്ലാ കളറും ഒരു പോലെ തനിക്ക് ചേരും..." 😬അത് കേട്ടതും അവൻ കലിപ്പിൽ എണീറ്റു....ഈ പന്നി ആരടാ....!അവൻ ആ നമ്പർ നോട് ചെയ്തു ഒന്നും മിണ്ടാതെ കട്ട് ചെയ്തു....! ലാൻഡ് ഫോണിൽ നിന്ന് അപ്പൊ തന്നെ അവനെ വിളിച്ചു....!ആരാണെന്നും എന്താണെന്നും അറിഞ്ഞു അവന്റെ അടുത്ത് ചെന്നു....! "😬നീ എന്താ ദേവൂട്ടിയോട് പറഞ്ഞത്....റെഡ് കളർ ചൂരിദാറിൽ അവളെ കാണാൻ ഭംഗിയുണ്ടെന്നോ.... നിനക്ക് ടിക്കറ്റ് കൊടുക്കലാണോ പണി അതോ കണ്ട പെൺപിള്ളേരെ സൗന്ദര്യം നോക്കി നടക്കലോ...." അവന്റെ കഴുത്തിന് കുത്തി പിടിച്ചു ചോദിച്ചതും ശ്രീദേവ് ചോദിച്ചതും അവൻ പേടിച്ചത് പോലെ നിന്നു....!

"ഇനി അവളെ ഒരു രോമത്തിൽ പോലും നീ നോക്കിയാൽ ഈ കണ്ണ് ഞാൻ കുത്തിപൊട്ടിക്കും.... പറഞ്ഞില്ലെന്ന് വേണ്ട...." "സോറി.... ഇനി ഞാൻ അങ്ങനെ ഒന്നും...." "എങ്കിൽ നിനക്ക് കൊള്ളാം.... അല്ല നീ അവളെ ഇങ്ങനെ നോക്കുന്നത് അവൾക്ക് അറിയോ..." "അത്....മ്മ്.... പക്ഷെ അവൾ റിപ്ലൈ ഒന്നും തന്നില്ല...." "നിനക്ക് എങ്ങനെ അവളെ നമ്പർ കിട്ടി...." "അത് ടിക്കറ്റ് കൊടുക്കുമ്പോ ഐഡി കാർഡിൽ നിന്ന് നോട് ചെയ്തതാ...." "അപ്പൊ നീ കുറഞ്ഞ പുള്ളി ഒന്നും അല്ലല്ലോ...." അവനെ പിന്നിലേക്ക് പിടിച്ചു തള്ളി കൊണ്ട് അവൻ പറഞ്ഞു...!ഒപ്പം പിടിച്ചു കരണം നോക്കി രണ്ടെണ്ണം കൂടി കൊടുത്തു....! "നിങ്ങൾ അവളുടെ ചേട്ടൻ ആണോ....?!!" അവളുടെ മനസ് മുഴുവനും ഞാൻ ആണ്.... അത് വെറും ഒരു പ്രണയം അല്ല...ആ പ്രണയം വർണിച്ചാൽ പോലും അത് കുറഞ്ഞു പോവുകയെ ഉള്ളൂ....❤️ അവൻ ഒരു പുഞ്ചിരിയോടെ ചിന്തിച്ചു...! "അവളുടെ ജീവനും ജീവിതവും എല്ലാം ഞാൻ ആണ്...." എന്നും പറഞ്ഞു അവൻ അവനെ ഒന്ന് കൂടി തുറിച്ചു നോക്കി തിരികെ വന്നു.... അവളുടെ ഫോൺ തന്നെ നോക്കി ഒരു പുഞ്ചിരിയോടെ ഓഫീസിലെ ചെയറിൽ ഇരുന്നു....! 💕💕💕

വൈകീട്ട് കോളേജ് കഴിഞ്ഞു ഇറങ്ങിയതും കാഞ്ചന ബസ് കണ്ട് ശ്രീ ദേവൂട്ടിയെ ഒന്ന് നോക്കി....! "ഈ ബസ് പോയാൽ പിന്നെ ഒരു മണിക്കൂർ എങ്കിലും ആവും അടുത്ത ബസ് വരാൻ..." "നമുക്ക് ഇതിൽ തന്നെ പോവാം...." രണ്ടും കാഞ്ചനയിൽ കയറിയപാടെ അവനെ ഒന്ന് നോക്കി.... മുഖം കടന്നൽ കുത്തിയത് പോലെ ഉണ്ട്.... കവിളിൽ അഞ്ച് വിരൽ പാടും തെളിഞ്ഞു കാണാം....അവൻ ആണെങ്കിൽ ദേവൂട്ടിയുടെ ഏഴയലത്തു പോലും വരാതെ ടിക്കറ്റും കൊടുത്തു പോയി....! "ഇവനിത് എന്ത് പറ്റിയെടി...." "ഇപ്പൊ നിന്നെ നോക്കാത്തത് ആയോ പ്രശ്നം...." "അതല്ലടി.... എന്നാലും...." "ആരോ നല്ല പോലെ പെരുമാറിയിട്ടുണ്ട്.... ആ മോന്ത നീ കണ്ടില്ലേ ഏതോ ഒരുത്തൻ അവനിട്ട് നല്ലത് പോലെ കൊടുത്തിട്ടുണ്ടെന്ന്...." "എന്ത് പറ്റി ചേട്ടാ....ആരോ ചേട്ടനെ തല്ലിയത് പോലെ ഉണ്ടല്ലോ..." പെണ്ണ് ഇറങ്ങാൻ നേരം അവനെ മുന്നിൽ കണ്ട് ചോദിച്ചു....! "കുട്ടിക്ക് ഏട്ടന്മാർ ഉണ്ടോ...." "രണ്ടെണ്ണം ഉണ്ട്...." "എങ്കിൽ പെങ്ങൾ പോയിക്കോ...." അവൻ കവിളിൽ തടവി കൊണ്ട് പെണ്ണിന്റെ മുന്നിൽ നിന്നും മാറി കൊണ്ട് പറഞ്ഞു....! "🙄അങ്ങനെ നിനക്ക് മൂന്ന് ആങ്ങളമാര് ആയി...." എന്നും പറഞ്ഞു ശ്രീ ചിരിച്ചു കാണിച്ചു....രണ്ടും ബസിൽ നിന്ന് ഇറങ്ങി വരുന്നതും നോക്കി ശ്രീദേവ് ബൈക്കിൽ ഇരിപ്പുണ്ടായിരുന്നു....

അവളെ കണ്ടതും അവൻ ബൈക്ക് എടുത്തു അവളെ ഒന്നും മൈൻഡ് ചെയ്യാതെ രതീഷിന്റെ കടയിലേക്ക് ചെന്നു....! "ഒന്ന് നോക്കിയാൽ എന്താ നിന്റെ ഏട്ടന് എന്നെ...." "ഏട്ടൻ അങ്ങനെ കോഴിയല്ലടി...." "ഓഹ്.... അത് കൊണ്ടാവും മറ്റവളെ അന്ന് ബൈക്കിന്റെ പിറകിൽ ഇരുത്തി പോയത്...."😬 "അതിന് നീ എന്നോട് ചൂടായിട്ട് എന്ത് കാര്യം...." അവൾ ഒന്ന് കൂടെ അവനെ തിരിഞ്ഞു നോക്കി വീട്ടിലേക്ക് നടന്നു....! "ആ പിന്നെ ഫോണിന്റെ കാര്യം ചോദിച്ചാൽ നീ ഒന്നും അറിയില്ല ഓകെ.... എന്ത് ചെയ്യണം എന്ന് എനിക്കറിയാം...." പെണ്ണ് അവന് വരുന്ന കോളിനൊക്കെ നല്ല ഉഗ്രൻ പണിയും കൊടുത്ത് അതും കൊണ്ട് നടന്നു....! "അല്ലേടാ ഞങ്ങളോട് ഒന്നും പറയാതെ നീ പെണ്ണ് കെട്ടിയോ...?!!" രതീഷിന്റെ ചോദ്യം കേട്ട് ശ്രീദേവ് വായും പൊളിച്ചു നിന്നു....! "പെണ്ണ് കെട്ടാനോ....?!!"🙄 "ആ... നിന്നെ കാലത്ത് വിളിച്ചപ്പോൾ നിന്റെ വൈഫ് ആണ് ഫോൺ എടുത്തത്...നിങ്ങൾ റൊമാൻസിൽ ആണെന്നാ പറഞ്ഞത്....അത് കൊണ്ട് കുറച്ചു കഴിഞ്ഞും വിളിക്കരുത് എന്നും പറഞ്ഞു.... നിന്നെ ശല്യം ചെയ്യേണ്ടെന്ന് കരുതി ഞാൻ പിന്നെ വിളിച്ചിട്ടും ഇല്ല...." അവന് അപ്പൊ തന്നെ അത് ദേവൂട്ടിയുടെ പണിയാണെന്ന് മനസ്സിൽ ആയി....!അഭിയും നൈറ്റ്‌ നേരിട്ട് കണ്ടപ്പോൾ പരാതി പറഞ്ഞു....

ഉള്ള ഫ്രണ്ട്സിനും മുഴുവനും ഈ ഒരു പരാതി മാത്രമേ പറയാൻ ഉള്ളൂ....എന്നാലും ഇവൾ ഇത് എന്ത് ഭാവിച്ചാ അങ്ങനെ ഒക്കെ അവരോട് പറഞ്ഞത്....പക്ഷെ ഈ ഫോൺ എങ്ങനെ മാറി എന്ന ചിന്തയിൽ തന്നെയാണ് അവൻ....! "എടീ നിന്റെ ഏട്ടൻ നിന്നോട് ഫോണിനെ പറ്റി ഒന്നും ചോദിച്ചില്ലേ...." "ഇല്ലടി....അതെങ്ങനാ വാൾപേപ്പർ പോലും ഏട്ടനല്ലേ....മനസ്സിൽ ആയി കാണില്ല.... ഇനി ഫിംഗർ പ്രിന്റ്റും ഏട്ടന്റെത് വർക്ക്‌ ആയോ ആവോ...."🙄 "നാളെ സൺ‌ഡേ അല്ലെ ടെക്സ്റ്റൈൽസിൽ ചെന്നു എങ്ങനെ എങ്കിലും ഫോൺ മാറ്റി എടുക്കാം.... നീയും കൂടെ വരണം...." "നിന്നെയും കൊണ്ട് അങ്ങോട്ട് ചെന്നാൽ ഏട്ടന്റെ വായിൽ ഇരിക്കുന്നത് മുഴുവനും ഞാൻ കേൾക്കേണ്ടി വരും...."😒 "എനിക്ക് വേണ്ടിയല്ലെടി...." ദേവൂട്ടി ചിരിച്ചു കൊണ്ട് പറഞ്ഞതും അവളും ഒന്ന് ചിരിച്ചു....! അവന്റെ ഫോണും നോക്കി ദേവൂട്ടി കിടന്നു.... ലോക്ക് ഓൺ ചെയ്യാൻ പരമാവധി ശ്രമം തുടർന്നു കൊണ്ടിരിക്കുകയാണ്....എന്നാലും എന്താവും ഇതിന്റെ പാസ് വേർഡ്.... എന്തെങ്കിലും ആവട്ടെ.... നാളെ ഇത് കക്ഷി അറിയാതെ എങ്ങനെ എങ്കിലും ഒന്ന് ചേഞ്ച്‌ ചെയ്ത് എടുക്കണം....! ടേബിളിൽ വെച്ചപ്പോൾ തന്നെ ഫോൺ റിങ് ചെയ്യാൻ തുടങ്ങിയതും പെണ്ണ് എണീറ്റ് അത് കയ്യിൽ എടുത്തു നോക്കി....നന്ദൻ കോളിങ്.... ഇത് കുഞ്ഞേട്ടൻ ആവോ....കോൾ അറ്റൻഡ് ചെയ്തു പെണ്ണ് കാതിൽ വെച്ചു....! "എടാ ശ്രീ നീ ഇത് എവിടെ പോയി കിടക്കാ...." 😨ദൈവമേ ഇത് കുഞ്ഞേട്ടൻ തന്നെയാണല്ലോ....

അപ്പൊ അവർ തമ്മിൽ ഇപ്പോഴും കമ്പനിയാണോ.... എന്നിട്ട് ഒന്നും കാണാറില്ലല്ലോ....അപ്പൊ മറ്റുള്ളവരെ മുന്നിൽ രണ്ടും ഡ്രാമ കളിക്കാ അല്ലെ....പെണ്ണ് പിന്നെ ഒരു ചിരിയോടെ ബെഡിലേക്ക് വീണു....! കാലത്ത് തന്നെ പെണ്ണ് എണീറ്റ് ക്ഷേത്രത്തിലേക്ക് ഇറങ്ങി.... പ്രാർത്ഥന ഒക്കെ കഴിഞ്ഞു ശ്രീദേവിനെ നോക്കാൻ മതിലും ചാരി നിന്നു....! "ഓയ്.... ഐ ലവ് യൂ...."😍 ബൈക്കും മിനുക്കി നിൽക്കുന്ന ചെക്കനെ നോക്കി പെണ്ണ് പറഞ്ഞതും അവൻ അവളെ ഒന്നും മൈൻഡ് ചെയ്യാതെ ആ പണി തുടർന്നു കൊണ്ടേ ഇരുന്നു....!മിററിൽ കൂടി അവളെ നല്ലത് പോലെ അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു....! "എന്തെങ്കിലും ഒന്ന് തിരിച്ചു പറഞ്ഞൂടെ...." "എല്ലാം നീ പറയുന്നുണ്ടല്ലോ പിന്നെ ഞാൻ എന്ത് പറയാൻ...." "എന്നെ ഇഷ്ടം ആണെന്ന്...." "അത് അല്ലല്ലോ പിന്നെ എങ്ങനെ പറയും...." "അത് എന്ത് കൊണ്ടാണെന്നാ ചോദിച്ചേ...." അത് കേട്ടതും അവൻ ചുറ്റിലും ഒന്ന് നോക്കി ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി....! "ഒരിക്കൽ കണ്ടതല്ലേ പിന്നെയും എന്തിനാ...." 😬പെണ്ണ് ദേഷ്യം കൊണ്ട് പല്ല് കടിച്ചു അവനെ നോക്കി....! "എന്നിട്ടാണോ അന്ന് എന്നെ....എന്നെ കെട്ടും എന്ന് കരുതിയാ അന്ന് ഞാൻ ഒന്നും ആരോടും പറയാതിരുന്നത്....കണ്ടോ ഞാൻ എല്ലാരോടും എല്ലാം പറയാൻ പോവാ...." "അങ്ങനെ ആണെങ്കിൽ ഞാനും പലതും പറയും...." "🙄എന്ത്....?!!" "അന്ന് എന്നെ കുളക്കടവിൽ വെച്ച് പിടിച്ചു ഉമ്മ വെച്ചത്....പിന്നെ...." "പിന്നെന്താ ഞാൻ ചെയ്തേ...."

"അത്.... അത്.... ആ.... അന്ന് നീ എന്നെ വിളിച്ചു വരുത്തിയിട്ടാ ഞാൻ നിന്റെ മുറിയിൽ വന്നത് എന്നും പറയും...." "അന്ന് ഞാൻ ചെറിയ പെണ്ണല്ലേ.... അപ്പൊ ആരും അത് വിശ്വസിക്കില്ല...." "ഇപ്പൊ നീ വളർന്നോ..." "മ്മ്..."😒 "പക്ഷെ എനിക്ക് തോന്നുന്നില്ല.... നീ ഒന്ന് കൂടെ ആ സാമി പറഞ്ഞ പോലെ എന്റെ മുന്നിൽ വന്നാൽ...." 😬ഇതിനെ ഞാൻ ഇന്ന്.... പെണ്ണ് കയ്യിൽ കിട്ടിയ കല്ല് എടുത്തു ഒരു ഏറു കൊടുത്തു തിരിച്ചു നടന്നു....എന്തോ ചിന്തിച്ച പോലെ നിന്ന് വീണ്ടും തിരിച്ചു വന്നു....! "അങ്ങനെ നിന്നാൽ എന്നെ കെട്ടോ...."😘 അത് കേട്ടതും അവൻ ഒന്ന് ഞെട്ടി നിന്നു....! "ഒന്ന് പോടീ.... ഇനി അതിന്റെ കുറവ് കൂടിയേ ഉള്ളൂ...." "നോക്കിക്കോ ഇന്ന് ഞാൻ ഇയാളെ അടുത്ത് അങ്ങനെ തന്നെ വരും...." എന്നും പറഞ്ഞു പെണ്ണ് ഓടി.... ശ്രീദേവ് ഒരു പുഞ്ചിരിയോടെ അവൾ പോവുന്നതും നോക്കി നിന്നു....! 💕💕💕 ടെക്സ്റ്റൈൽസിൽ കയറിയതും ശ്രീദേവിനെ സിമി നല്ലത് പോലെ ഒന്ന് നോക്കി....! "എന്താടി ഇങ്ങനെ നോക്കുന്നെ....?!!" "നിന്റെ മാരേജ് എപ്പോഴാ കഴിഞ്ഞത്...." "നീ എന്റെ ഫോണിൽ വിളിച്ചായിരുന്നോ...." "അത് കൊണ്ടാണല്ലോ അറിഞ്ഞത്...." "എടീ എങ്ങനെയോ എന്റെയും ദേവൂട്ടിയുടെയും ഫോൺ തമ്മിൽ മാറിയിട്ടുണ്ട്.... അവൾ അതും വെച്ച് നല്ലത് പോലെ എനിക്ക് പണിയുന്നുണ്ട്...." "അപ്പൊ അവളുടെ ഫോൺ നിന്റെ കയ്യിൽ ആണോ....?!!" "അതെ..." "അപ്പൊ അവൾക്ക് ഉള്ള പണി നീയും കൊടുക്കുന്നുണ്ടാവുമല്ലോ...."

"മ്മ്.... അവളെ പിന്നാലെ ഇത്രയും പൂവാലന്മാർ ഉണ്ടെന്ന് ഞാൻ അറിയുന്നത് തന്നെ ഇപ്പോഴാ...." "എന്നിട്ടും അവൾ നിന്റെ പിന്നാലെയാണല്ലോ അല്ലെ...." "അതിലും ഒരു ത്രിൽ ഇല്ലേ...." "അപ്പൊ ഇഷ്ടം അല്ലാഞ്ഞിട്ടല്ല...അവളെ ഇങ്ങനെ കഷ്ടപ്പെടുത്താതെ തനിക്ക് അവളെ ഇഷ്ടം ആണെന്ന് തുറന്നു പറഞ്ഞൂടെ...." "എന്റെ പെങ്ങൾ അവളെ കൂടെയുള്ളപ്പോൾ ഞാൻ അവളെയും പ്രേമിച്ചു നടക്കണോ.... അത് കാണുമ്പോ അവൾക്കും തോന്നും വല്ലവനെയും പ്രേമിക്കണം എന്ന്....അത് മാത്രം അല്ല ഞങ്ങളെ കുടുംബങ്ങൾ തമ്മിൽ ഉള്ള പ്രശ്നം നിനക്കും അറിയാവുന്നതല്ലേ.... അതിനിടയിൽ ഞങ്ങളെ ഇഷ്ടം എങ്ങാനും അവർ അറിഞ്ഞാൽ പിന്നെ അത് മതി എല്ലാം അതോടെ അവസാനിക്കാൻ.... അത് കൊണ്ട് തത്കാലം ഇങ്ങനെ ഒക്കെ അങ്ങ് പോട്ടെ.... അവളെ പോലെ ഒരു പെണ്ണ് എന്റെ പിന്നാലെ ഇങ്ങനെ നടക്കുന്നത് എനിക്ക് ഒരു വൈറ്റ് ആണ്...." "അതിനെ ഇങ്ങനെ പിന്നാലെ നടത്തിക്കുന്നതിന് നിനക്ക് പാപം കിട്ടും...." "അതൊക്കെ ഡെയ്‌ലി എനിക്ക് വേണ്ടിയുള്ള അവളുടെ പ്രാർത്ഥനയിൽ ഇല്ലാതായിക്കോളും..." "അപ്പോ എല്ലാം അറിയാം...." അതിനവൻ ഒന്ന് ചിരിച്ചു....! "ആ പിന്നെ നിന്റെ ഹസ്ബൻഡ് വിളിച്ചിരുന്നോ...." "മ്മ്...നെക്സ്റ്റ് മന്ത് നാട്ടിൽ വരുന്നുണ്ട്....ഇനി അങ്ങോട്ട് ഇല്ലെന്നാ കക്ഷി പറയുന്നത്....ഇവിടെ തന്നെ വല്ല പണിയും നോക്കേണ്ടി വരും...." "നാട്ടിൽ ഇല്ലാത്ത പണിയുണ്ടോ...." "അത് പുള്ളി നാട്ടിൽ വന്നാലും നീ പറയണം....ജോലി നീ തന്നെ കണ്ട് പിടിച്ചു കൊടുക്കേണ്ടി വരും...."

ദേവൂട്ടി ശ്രീയെയും കൊണ്ട് അകത്തേക്ക് കയറിയതും കണ്ടത് സിമിയും ആയി കിഞരിച്ചു കൊണ്ട് നിക്കുന്ന ശ്രീദേവിനെയാണ്....! "😬ഇവളെ അങ്ങ് കൊന്നാലോ...." "നീ ജയിലിൽ പോവും.... ഏട്ടൻ വേറെ പെണ്ണ് കെട്ടും...." അത് കേട്ടതും പെണ്ണ് കലിപ്പിൽ രണ്ടിനെയും നോക്കി നിന്നു....! ശ്രീദേവ് ആണെങ്കിൽ ദേവൂട്ടിയേ കണ്ടതും ഉള്ളിൽ ഒന്ന് ചിരിച്ചു കൊണ്ട് അവളെ ഒന്നും മൈൻഡ് ചെയ്യാതെ സിമിയോടൊപ്പം തന്നെ ഇരുന്നു....! "എന്താ വേണ്ടത് കർച്ചീഫ് ആണോ...." "അല്ല.... സാരി...." "🙄സാരിയോ.... ആർക്കാടി...." "എനിക്ക്...." "അതെടുത്തു ഏട്ടനെ വശീകരിക്കാൻ ആണോ...." "വയർ കാണിച്ചു അവൾ സാരി എടുത്തു മുന്നിൽ നിന്നത് കൊണ്ടാവും ഇങ്ങനെ ഒലിപ്പിച്ചു നിക്കുന്നത്.... ഞാനും എടുത്തു അങ്ങനെ നിന്നാൽ എന്നെ നോക്കുവോന്ന് അറിയാലോ...." എന്നും പറഞ്ഞു പെണ്ണ് അവനെ ഒന്ന് തുറിച്ചു നോക്കി സാരി നോക്കാൻ തുടങ്ങി....! "ഞാൻ പോട്ടെ.... അല്ലെങ്കിൽ നിന്റെ ദേവൂട്ടി എന്നെ വെച്ചേക്കില്ല...." എന്നും പറഞ്ഞു സിമി പോവാൻ നിന്നതും ശ്രീദേവ് ഒന്ന് ചിരിച്ചു....! "അവളുടെ പ്രണയം ഞാൻ ആസ്വദിക്കുന്നത് അവളുടെ ആ കണ്ണുകളിലൂടെയാ.... നീ എന്റെ അടുത്ത് നിൽക്കും തോറും അവളുടെ ആ നോട്ടം ഒന്ന് കാണേണ്ടത് തന്നെയാ....അത് കൊണ്ട് നീ ഇവിടെ തന്നെ നിൽക്ക്...." "അത് വേണോടാ...." "മ്മ്....നോക്കാലോ അവൾ എന്ത് ഉദ്ദേശത്തിലാ വന്നത് എന്ന്...." പെണ്ണ് ഉള്ള സാരി മുഴുവനും തന്റെ മേലെ വെച്ച് നോക്കാൻ തുടങ്ങി....

ശ്രീദേവ് ആണെങ്കിൽ ഇവൾ ഇത് എന്ത് ഭാവിച്ചാ എന്ന പോലെ അവളെ ഇടക്ക് ഒന്ന് നോക്കും.... അവളുടെ നോട്ടം പതിക്കുമ്പോൾ എല്ലാം അവൻ സിമിയോട് സംസാരിക്കും....! "ഇത് കൊള്ളാം അല്ലേടി...." "മ്മ്.... കൊള്ളാം...." പെണ്ണ് റെഡ് കളർ സാരി ഒക്കെ സെലക്ട്‌ ചെയ്തത് കണ്ട് അവൻ കണ്ണെടുക്കാതെ അവളെ തന്നെ നോക്കി നിന്നു....!ആ സാരി ഒന്ന് മേലെ വെച്ചു നോക്കുമ്പോ തന്നെ പെണ്ണ് കൂടുതൽ സുന്ദരിയായ പോലെ.... അത് ഒന്ന് ഉടുത്തു കാണാൻ എന്താ വഴി എന്നായിരുന്നു അവന്റെ ചിന്ത....!! "എടീ.... എന്റെ ഫോൺ അങ്ങേരെ പോക്കറ്റിൽ ആണ്....അതെങ്ങനെ ചേഞ്ച്‌ ചെയ്യും...." "നീ സാരി വാങ്ങാൻ ആണോ ഫോൺ മാറ്റാൻ ആണോ വന്നത്...." "രണ്ടിനും....പക്ഷെ ഫോൺ മാറ്റാൻ ഒന്ന് കൂടെ നിന്റെ വീട്ടിൽ വരേണ്ടി വരും എന്നാ തോന്നുന്നത്...." "ദൈവമേ ഒരിക്കൽ കഷ്ടിച്ച് രക്ഷപെട്ടതാ...." "അതോർത്തു നീ പേടിക്കേണ്ട....ഒരിക്കൽ വന്നിട്ട് രക്ഷപെടാൻ അറിയാം എങ്കിൽ വീണ്ടും എനിക്ക് രക്ഷപെടാൻ അറിയാം...." അവൾ സാരി ഒക്കെ കവറിൽ ആക്കി കയ്യിൽ വാങ്ങി അവനെ അവിടെ ഒക്കെ നോക്കിയെങ്കിലും രണ്ടിന്റെയും നിഴൽ ഇല്ല....! "നീ ഇവിടെ നിക്ക്....സ്ത്രീദേവൻ എന്നെ ഒന്നും മൈൻഡ് ചെയ്യാതെ എങ്ങോട്ടാ പോയത് ഒന്ന് നോക്കട്ടെ...." എന്നും പറഞ്ഞു പെണ്ണ് അവിടെ ഒക്കെ അവനെ നോക്കിയെങ്കിലും അവിടെ ഒന്നും കാണാതെ അവൾ ലിഫ്റ്റിൽ കയറിയപ്പോൾ മാറിൽ കയ്യും കെട്ടി നിൽക്കുന്ന ശ്രീദേവിനെ കണ്ട് അവൾ ഒന്ന് ഞെട്ടി....! ഇത്തിരി പേടിയോടെ അവൾ ഇറങ്ങാൻ നോക്കിയതും അവൻ തന്നെ അത് സ്റ്റോപ്പ്‌ ചെയ്യുന്നത് കണ്ട് പെണ്ണ് ഞെട്ടി തരിച്ചു നിന്നു....എടീ ശ്രീകുട്ടി ഞാൻ നിന്റെ ഏട്ടന്റെ കയ്യിൽ പെട്ടെടി....!!😨 .....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story