Oh my love 😱: ഭാഗം 9

oh my love

രചന: AJWA

അവൾ ഇത്തിരി പേടിയോടെ അവനെ നോക്കി നിന്നു.... എന്താ ഉദ്ദേശം എന്ന് അറിയില്ലല്ലോ...അവൻ അപ്പൊ തന്നെ പോക്കെറ്റിൽ കയ്യിട്ടു ഫോൺ കയ്യിൽ എടുത്തതും പെണ്ണ് വീണ്ടും ഞെട്ടി.....! "ഇത് നിന്റെ ഫോൺ അല്ലെ...." "മ്മ്...." അവൾ നിഷ്‌കു ആയി തലയാട്ടി കൊണ്ട് പറഞ്ഞു...! "ഇതെങ്ങനെ എന്റെ ബെഡ്‌റൂമിൽ വന്നു...." "അ.... അത്.... ബെഡ്‌റൂമിലോ..." "ആ... നീ വരാതെ നിന്റെ ഫോൺ മാത്രം നടന്നു വരാൻ അതിന് കയ്യും കാലും ഒന്നും ഇല്ലല്ലോ...." "അത്...അത്.... എനിക്ക് അറീല...." "നീ പറയുന്നോ അതോ ഞാൻ പറയിക്കണോ...." പെണ്ണ് എങ്ങനെ എന്ന പോലെ അവനെ നോക്കിയതും അവൻ അവളുടെ ഇരു സൈഡിലും കയ് കുത്തി നിന്നു....! "എങ്ങനെയാ നമ്മളെ ഫോൺ തമ്മിൽ മാറിയത്...." അവളുടെ മുഖത്തോട് മുഖം അടുപ്പിച്ചു കൊണ്ട് അവൻ ചോദിച്ചതും അവൾ പേടിച്ച പോലെ ഉമിനീരിറക്കി.... അന്നത്തെ സീൻ ഒക്കെ കണ്മുന്നിൽ തെളിഞ്ഞു വന്നു....! "അത് ഞാൻ അന്ന് ശ്രീയേട്ടന്റെ മുറിയിൽ വന്നിരുന്നു....അവിടന്ന് ഇറങ്ങുമ്പോഴാ ശ്രീയേട്ടന്റെ മുന്നിൽ പെട്ടത്...." 😨അത് കേട്ടതും അവൻ ഞെട്ടി.... ഇതിന് പേടിയും ഇല്ലേ....! "എന്തിനാ നീ വന്നത്...." "ശ്രീയേട്ടന് ഒരു ഉമ്മ തരാൻ....പക്ഷെ രണ്ട് ഉമ്മ തരാൻ പറ്റി...."😘 😨അത് കേട്ടതും അവൻ വായും പൊളിച്ചു നിന്നു....!

"ഒന്നല്ലേ തന്നുള്ളു....?!!" 🙄അതാണോ ഇവിടെ ഇപ്പൊ പ്രശ്നം....! "ഒന്ന് രാത്രി ശ്രീയേട്ടൻ ഉറങ്ങി കിടക്കുമ്പോ തന്നതാ.... അപ്പൊ തന്നെ ശ്രീയേട്ടൻ എണീറ്റപ്പോൾ ഞാൻ കരുതി പെട്ടു എന്ന്.... പക്ഷെ ശ്രീയേട്ടൻ വെള്ളവും കുടിച്ചു അപ്പൊ തന്നെ കിടന്ന്.... അത് കൊണ്ട് ഞാൻ രക്ഷപെട്ടു...." അപ്പൊ അന്ന് കണ്ടത് സ്വപ്നം അല്ല....! "അപ്പൊ നീ രാത്രി മുഴുവനും എന്റെ മുറിയിൽ ആയിരുന്നോ...എന്നെ വല്ലതും ചെയ്തോ നീ...നിന്നെ വിശ്വസിക്കാൻ കൊള്ളില്ല...." "ഞാൻ ഒന്നും ചെയ്തിട്ടൊന്നും ഇല്ല...ഞാൻ ശ്രീക്കുട്ടിയോടൊപ്പം ആയിരുന്നു....അല്ലേലും ഞാൻ ആണോ ഇയാൾ അല്ലെ എന്നെ അന്ന്...."😒 "അതൊക്കെ പോട്ടെ ഇത് നിന്റെ ഏട്ടന്മാർ അറിയോ....?!!" "ഹ്മ്മ്.... ഇല്ല...." "എന്നാൽ ഞാൻ അറിയിക്കാം...." "അയ്യോ വേണ്ട....എന്നെ തല്ലി കൊല്ലും...."😒 "എങ്കിൽ പിന്നെ എന്തിനാ വേണ്ടാത്ത പണിക്ക് നിക്കുന്നെ.... ഇനി ഒരിക്കൽ കൂടി എന്റെ വീട്ടിലേക്ക് വന്നാൽ അത് നിന്റെ വീട്ടിൽ അറിയിച്ചോളാം ഞാൻ...." അപ്പൊ തന്നെ പെണ്ണ് ഇല്ലെന്ന് കാണിച്ചു...! "എന്നിട്ട് എന്റെ ഫോൺ എവിടെ....?!!" പെണ്ണ് അരയിൽ കയ്യിട്ട് അപ്പൊ തന്നെ അത് എടുക്കുന്നത് കണ്ട് അവന്റെ നോട്ടം അവളുടെ വയറിൽ ഉടക്കിയതും അന്ന് സംഭവിച്ചത് ഓർത്തു അവൻ നോട്ടം മാറ്റി.... ഒരു കൈയബദ്ധം പറ്റിപോയാൽ പണി പാളും....!

"ഇത് വെച്ച് നീ എനിക്കിട്ട് നല്ലത് പോലെ പണിതത് ഞാൻ അറിഞ്ഞു....ഇനി ആരോടെങ്കിലും വല്ലതും പറയാൻ ബാക്കി ഉണ്ടോ...." "വിളിച്ചവരോടൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്.... അങ്ങോട്ട് ആരെയും വിളിക്കാൻ പറ്റിയില്ല.... ഇതിന്റെ പാസ് വേർഡ് എത്രയാ...." "ഇനി അത് കൂടി ഞാൻ പറഞ്ഞു തരാം ഒന്ന് പോടീ....," "എങ്കിൽ എന്റെ ഫോൺ താ...." "ഇത് തത്കാലം എന്റെ കയ്യിൽ ഉണ്ടാവും.... എനിക്ക് ഇത് എന്റെ ബെഡ്‌റൂമിൽ നിന്ന് കിട്ടിയതാ...." "അപ്പൊ ഞാൻ ശ്രീയേട്ടന്റെ ഫോൺ തന്നില്ലേ...."😒 "അത് അങ്ങനെയാ...." എന്നും പറഞ്ഞു അവൻ അവളുടെ അടുത്ത് ഒന്ന് കൂടി ചേർന്ന് നിന്നു.... അവളുടെ ഷോൾഡറിൽ അവന്റെ കയ് പതിഞതും പെണ്ണ് ഞെട്ടി കൊണ്ട് അവനെ നോക്കി.... കയ് പതിയെ താഴേക്ക് ഊർന്ന് പോയതും പെണ്ണ് നിന്ന് വിയർത്തു.... കയ്യിൽ അവന്റെ കയ് കോർത്തു പിടിച്ചു അവളുടെ വിരൽ ഫോണിൽ അമർത്തിയതും അത് ഓൺ ആയത് കണ്ട് ശേ ഇതിനായിരുന്നോ എന്ന പോലെ പെണ്ണ് അവനെ തുറിച്ചു നോക്കി....! വലിയ ഡയലോഗ് ഒക്കെ പറഞ്ഞു പിന്നാലെ നടക്കുമെങ്കിലും ഇങ്ങേർ അടുത്ത് വരുമ്പോ തന്നെ ഒരു വിറയലാ.... കയ്യിലിരിപ്പ് അതാണല്ലോ.... അനുഭവം ഗുരു....! "എന്റെ ഫോൺ താ...." പെണ്ണ് അവനെ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞു....!

"അത് ഇപ്പൊ തരാൻ പറ്റില്ല....ഡി എസ്...!ഡി,,,, ദേവ പ്രിയ....ആരാ ഈ എസ്...." അറിയാഞ്ഞിട്ടാണോ....എന്റെ മനസ് മുഴുവനും ഇയാൾ ആണെന്ന്....! "അത് ശ്രീയേട്ടൻ തന്നെയാ..." "നിനക്കെന്താടി വട്ടാണോ...." "മ്മ്.... ഇയാൾ അല്ലെ അന്ന് എന്നെ വട്ട് ആക്കിയത്...." അത് കേട്ടതും അവൻ ഞെട്ടി കൊണ്ട് അവളെ നോക്കി....! "എടീ അന്ന് നീ ഒരു കൊച് പെണ്ണല്ലേ.... എനിക്കാണെങ്കിൽ വെളിവും ഉണ്ടായിട്ടില്ല.... അറിയാതെ പറ്റിപ്പോയതാ.... ഞാൻ ഒന്നും ശരിക്കും കണ്ടിട്ട് പോലും ഇല്ല...." അത് കേട്ടതും പെണ്ണ് മോങ്ങാൻ തുടങ്ങി....! "കാണാതെയാണോ എന്നെ...." അവൻ ബാക്കി പറയാൻ സമ്മതിക്കാതെ അവളെ വാ അടച്ചു പിടിച്ചതും പെണ്ണ് ഒന്ന് ഉയർന്നു പൊങ്ങിപ്പോയി....! അവന്റെ കയ്യിൽ അവൾ ചുംബിച്ചതും അവൻ അവളുടെ അധരങ്ങളിൽ നിന്നും കയ് മാറ്റി....!രണ്ട് പേരുടെയും നോട്ടത്തിൽ കണ്ണുകൾ തമ്മിൽ ഉടക്കി....പിന്നെ അവന്റെ കണ്ണുകൾ അവളുടെ മുഖം ആകെ ഓടി നടന്നതും ചെന്നു നിന്നത് അവളുടെ ചുവന്നു തുടുത്ത അധരങ്ങളിൽ ആണ്....അവന്റെ മുഖം അവളിലേക്ക് അടുത്തു....പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൻ പിന്മാറാൻ തുടങ്ങിയതും പെണ്ണ് അവനെ പിടിച്ചു അവന്റെ അധരങ്ങളിൽ അമർത്തി ചുംബിച്ചതും അവന്റെ കണ്ണുകൾ വിടർന്നു....

എല്ലാം താൻ ആഗ്രഹിക്കുന്നതാണ്.... പക്ഷെ എല്ലാം അവൾ ആയിട്ട് തരുന്നുമുണ്ട്....! "എനിക്കറിയാം ശ്രീയേട്ടൻ എന്നെ ഉമ്മ വെക്കാൻ വന്നതാണെന്ന്....അത് കൊണ്ടാ ഞാൻ തന്നത്...." "ഞാൻ അതിനൊന്നും അല്ല...." അവൻ അവളിൽ നിന്നും മുഖം വെട്ടിച്ചു കൊണ്ട് പറഞ്ഞു....! "പിന്നെന്തിനാ എന്റെ അടുത്ത് വന്നെ...." "അത്.... അത്.... നിന്നെ ഒന്ന് പേടിപ്പിക്കാൻ.... അല്ലാതെ...." "എനിക്ക് ഇയാളെ പേടിയൊന്നും ഇല്ല...." "നീ എന്നെ പ്രലോബിപ്പിച്ചു പണി വാങ്ങാൻ നിക്കല്ലേ.... എന്നിട്ട് അതും പറഞ്ഞു എന്നെ ഭീഷണിപ്പെടുത്തി എന്റെ പിന്നാലെ നടക്കാൻ ആണോ...." "അത് ഇയാൾ എന്നെ ഇഷ്ടം ആണെന്ന് പറയാത്തത് കൊണ്ടല്ലേ....ഇപ്പൊ പറയോ പ്ലീസ് നല്ല ശ്രീയേട്ടൻ അല്ലെ...." "ഞാൻ ഒന്ന് ആലോചിക്കട്ടെ...." എന്നും പറഞ്ഞു അവൻ ലിഫ്റ്റ് ഓൺ ബട്ടൺ അമർത്തി....! ഈ ഏഴു വർഷം പിന്നെ ഇവൻ എന്തോ ചെയ്യുവായിരുന്നു....! "എന്നാ എന്റെ ഫോൺ താ...." "ഇത് എനിക്ക് എവിടെ നിന്നാണോ കിട്ടിയേ അവിടെ തന്നെ ഞാൻ കൊണ്ട് വെച്ചോളാം...." 🙄അപ്പൊ ഞാൻ ഇന്നും ഇങ്ങേരെ മുറിയിൽ പോണോ....! "ഇനി രാത്രി എങ്ങാനും എന്റെ വീടിന്റെ പരിസരത്തു വന്നാൽ ഉണ്ടല്ലോ നിന്നെ പിന്നെ ഒരിക്കലും ഞാൻ ഇഷ്ടം ആണെന്ന് പറയില്ല... കേട്ടല്ലോ...." "😒മ്മ്...." ഭാഗ്യം രാത്രി മാത്രേ എന്നെ പറഞ്ഞുള്ളൂ.... അപ്പൊ കാലത്ത് പോവാം.... പെണ്ണ് ഒന്ന് ചിന്തിച്ചു....! ലിഫ്റ്റ് ഓപ്പൺ ആയതും ശ്രീദേവ് പുറത്തേക്ക് ഇറങ്ങി....! "ശ്രീയേട്ടാ.... ഐ ലവ് യൂ...."😍

അത് കേട്ടതും അവൻ ഒന്ന് നിന്ന് അവളെ അടുത്തേക്ക് നടന്നു....! "ഇന്ന് അമാവാസിയാ...." "🙄അതിന്...." "ഇന്ന് രാത്രി പെൺകുട്ടികൾ സാരിഒക്കെ ഉടുത്തു കുറി തൊട്ട് മുടിയിൽ തുളസി കതിർ ചൂടി പ്രാർത്ഥനയോടെ കിടന്നാൽ ദൈവം അവരുടെ എന്ത് ആഗ്രഹവും സാധിച്ചു കൊടുക്കും...." പെണ്ണിന് ദൈവവിശ്വാസം ഇത്തിരി കൂടുതൽ ഉള്ളോണ്ട് അത് ചെയ്യും എന്ന് അവന് നല്ല പോലെ അറിയാം....! "സത്യാണോ....?!!" "മ്മ്.... ചിലപ്പോൾ നിന്റെ ആഗ്രഹം നടക്കാൻ വേണ്ടി ദൈവം എന്റെ മനസ്സിൽ നിന്നോട് ഇഷ്ടം തോന്നിച്ചാലോ...." എങ്കിൽ പിന്നെ ഇത് ചെയ്തിട്ട് തന്നെ കാര്യം.... പെണ്ണ് ഒരു ചിരിയോടെ പുറത്തേക്ക് ഓടി....! ശ്രീക്കുട്ടിയോട് സംസാരിച്ചു നിൽക്കുന്ന സിമിയേ കണ്ടതും ദേവൂട്ടി കുശുമ്പോടെ അടുത്ത് ചെന്നു.... ശ്രീയേട്ടനെ തട്ടിയെടുക്കാൻ അവളെ കയ്യിൽ എടുക്കൽ ആവും....! "ഹായ് ദേവൂട്ടി.... എന്നെ ഇന്നലെ ശ്രീയുടെ ഫോണിൽ നിന്ന് ഭീഷണിപ്പെടുത്തിയത് ദേവൂട്ടി അല്ലെ...." "നിങ്ങൾ എന്തിനാ എന്റെ ശ്രീയേട്ടന്റെ ബൈക്കിൽ കേറിയത്....ഇനി കേറിയത് കണ്ടാൽ കൊല്ലും ഞാൻ...."😬 "അത് എന്റെ കാൽ ഒന്ന് ഉളുക്കിയിരുന്നു.... അവൻ നിർബന്ധിച്ചപ്പോൾ കേറിയെന്നെ ഉള്ളു...ഇനി നിന്റെ ശ്രീയേട്ടന്റെ ബൈക്കിൽ ഞാൻ കേറില്ല പോരെ.... എന്റെ ഹസ്ബൻഡ് നാട്ടിൽ വരുന്നുണ്ട്...." 😨

അത് കേട്ടതും പെണ്ണ് ഞെട്ടി....! "അപ്പൊ നിങ്ങളെ കല്യാണം കഴിഞ്ഞതാണോ....?!!" "മ്മ്.... രണ്ട് വർഷം ആയി....പ്രണയിച്ചു വിവാഹം കഴിച്ചതാ.... രണ്ട് ജാതി ആയത് കൊണ്ട് കുടുംബം ഒക്കെ കയ് ഒഴിഞ്ഞു.... ആകെ ഒരു ഹെല്പ് ശ്രീയാ....അത് കൊണ്ടാ അവനെ ഞാൻ ശല്യം ചെയ്യുന്നത്.... അല്ലാതെ നിന്റെ ശ്രീയേട്ടനെ തട്ടിയെടുക്കാൻ വേണ്ടിയൊന്നും അല്ല...." "എങ്കിൽ ചേച്ചി എത്ര വേണേലും ബൈക്കിൽ കേറിക്കോ...." "ഇപ്പൊ ചേച്ചി ഒക്കെ ആയോ...." "മ്മ്.... ഇനി വല്ല ഹെല്പും വേണേൽ എന്നോടും ചോദിക്കാം.... പോട്ടെ ചേച്ചി...." പെണ്ണ് സന്തോഷത്തോടെ അവളെ നോക്കി റ്റാറ്റാ ഒക്കെ കാണിച്ചു നടന്നു....! "അപ്പൊ സിമി ചേച്ചിടെ കല്യാണം കഴിഞ്ഞത് നീ അറിഞ്ഞില്ലേ...."🙄 ശ്രീയുടെ ചോദ്യം കേട്ടതും പെണ്ണ് ഒന്ന് നിന്ന് അവളെ തുറിച്ചു നോക്കി....! "അറിഞ്ഞെങ്കിൽ അത് ആദ്യേ പറയൽ അല്ലേടി.... ആ പെണ്ണിനെ ഞാൻ എങ്ങാനും കൊന്നിരുന്നെങ്കിലോ...." "ഞാൻ കരുതി നീ അറിയും എന്ന്...." "എങ്കിൽ അവൾ എന്റെ ശ്രീയേട്ടനെ തട്ടിയെടുക്കും എന്ന് കരുതി ടെൻഷൻ അടിക്കണായിരുന്നോ...." "അത് ഇപ്പൊ ഏട്ടനോട് ആര് മിണ്ടിയാലും നിനക്ക് ടെൻഷൻ തന്നെയല്ലേ...." അതും ശരിയാ....!പെണ്ണ് പിന്നെ സാരി കയ്യിൽ എടുത്തു അതിലേക്ക് ഒന്ന് നോക്കി....! "ഇന്നൂടെ ഞാൻ നോക്കും...

. എന്നിട്ടും ശ്രീയേട്ടന് എന്നെ ഇഷ്ടം ആയില്ലെങ്കിൽ...." ശ്രീ കുട്ടി വായും പൊളിച്ചു അവളെ നോക്കി....! "ആയില്ലെങ്കിൽ...."🙄 "വേറെ എന്തേലും വഴി നോക്കണം...." ഓഹ് അത്രയേ ഉള്ളു....വെറുതെ പേടിച്ചത് മിച്ചം....! "അപ്പൊ അത്രയും സമയം ഏട്ടൻ നിന്നോട് പിന്നെന്താ പറഞ്ഞത്...." "ഭാവി കാര്യങ്ങൾ...." "ഭാവി കാര്യങ്ങളൊ....?!!" "മ്മ്.... കല്യാണം കഴിഞ്ഞിട്ട് എവിടെ ഒക്കെ പോണം എത്ര പിള്ളേർ വേണം എന്നൊന്നും അല്ല.... എന്നെ കുറെ ഉപദേശിച്ചു വിട്ടതാടി.... രാത്രി നിന്റെ വീടിന്റെ പരിസരത്ത് കണ്ടാൽ ഒരിക്കലും എന്നെ പ്രേമിക്കില്ലെന്ന് പറഞ്ഞു....എന്റെ ഫോണും കിട്ടീല...." "അപ്പൊ ഏട്ടൻ പകുതി വീണു അല്ലെ...." "മ്മ്.... ഇനി പകുതി കൂടി വീഴ്ത്തുന്ന കാര്യം ഞാൻ ഏറ്റു...."😍 എന്നും പറഞ്ഞു പെണ്ണ് അവളെയും കൊണ്ട് നടന്നു....! "എന്തായിരുന്നു ലിഫ്റ്റിൽ പരിപാടി...." സിമി വന്നു സ്വപ്നലോകത്ത് ഇരിക്കുന്ന ശ്രീദേവിനെ ഒന്ന് തട്ടി കൊണ്ട് ചോദിച്ചു....! "അതൊക്കെയുണ്ട്...." അവൻ അവൾ ചുംബിച്ചത് ഓർത്ത് ചിരിച്ചു കൊണ്ട് പറഞ്ഞു....!! "എന്റെ മാരേജ് കഴിഞ്ഞത് അറിഞ്ഞപ്പോൾ എന്നെ ചേച്ചി എന്നൊക്കെ വിളിച്ചാ കക്ഷി പോയത്...." "ഞാൻ എന്ന് വെച്ചാൽ അവൾക്ക് സ്വാർത്ഥതയാ....ഏത് കാമുകന് കിട്ടും അങ്ങനെ ഒരു ഭാഗ്യം....ഒന്ന് വഴക്കിട്ടാൽ അല്ലെങ്കിൽ എന്തെങ്കിലും ആഗ്രഹം സാധിച്ചില്ലെങ്കിൽ ഒക്കെ പിരിഞ്ഞു പോവുന്നവർ അല്ലെ പലരും...കഴിഞ്ഞ ഏഴു വർഷം ആയി ഒരു മടുപ്പും ഇല്ലാതെ അവൾ എന്റെ പിന്നാലെ നടന്നില്ലേ....

അങ്ങനെ ഒരു പെണ്ണ് ഏതൊരു പുരുഷന്റെയും ഭാഗ്യം ആണ്....അവളോടുള്ള എന്റെ ഇഷ്ടം ഇനിയും എന്റെ മനസ്സിൽ അടക്കി വെക്കാൻ ആവാത്ത പോലെ.... അവളെ കാണുന്ന ഓരോ നിമിഷവും ഹൃദയം പുറത്തേക്ക് വന്നു എന്റെ പ്രണയം അവൾക്ക് മുന്നിൽ തുറന്ന് കാണിക്കുമെന്ന ഒരു തോന്നൽ...." "അവളോട് നീ അത് തുറന്നു പറഞ്ഞാൽ അവൾ എന്ത് മാത്രം സന്തോഷിക്കും...." "അങ്ങനെ വല്ലതും സംഭവിച്ചാൽ അതോടെ ഞങ്ങടെ ഫാമിലി പ്രശ്നം കൂടും.... അതിന് മുൻപ് ഫാമിലിയേ ഒരുമിപ്പിക്കണം....നിസാര കാര്യത്തിന് പോലും പിണങ്ങി നിൽക്കുന്നവരാ അവർ....ഇനി ഒരുമിപ്പിച്ചാലും ഞങ്ങൾ തമ്മിൽ ഉള്ള ഇഷ്ടം വീട്ടുകാർ അംഗീകരിച്ചു എന്ന് വരില്ല...." "അങ്ങനെ ഒക്കെ നോക്കിയാൽ പ്രേമിക്കാൻ പറ്റോ... നീ ആദ്യം അവളോട് നിന്റെ ഇഷ്ടം തുറന്ന് പറയ്.... ബാക്കി ഒക്കെ പിന്നെയല്ലേ...." "മ്മ്.... എന്റെ ഇഷ്ടം അവളെ ഇന്ന് തന്നെ അറിയിക്കണം....ഇനിയും അവളെ കണ്ടില്ലെന്ന് നടിക്കാൻ എനിക്കും പറ്റില്ല...." എന്നും പറഞ്ഞു അവൻ ഒരു ചിരിയോടെ എണീറ്റ് പോയി....! 💕💕💕 "നീ എന്താടി നട്സ് പോയ അണ്ണാനെ പോലെ ഇരിക്കുന്നത്...." ദേവൂട്ടിയുടെ താടിക്ക് കയ്യും കൊടുത്തുള്ള ഇരിപ്പ് കണ്ട് നന്ദൻ ചോദിച്ചു....! "ഒരാളുടെ മനസ്സിൽ എന്താണെന്ന് കണ്ട് പിടിക്കാൻ ഉള്ള വല്ല സൂത്രവും ഉണ്ടോ....?!!" "🙄

അതെന്തിനാ ഇപ്പോ നീ മറ്റുള്ളവരുടെ മനസ്സിൽ ഇരിപ്പ് ചൂഴ്ന്ന് അറിയുന്നത്...." നന്ദൻ ഇത്തിരി പതർച്ചയോടെ പറഞ്ഞു....!ഉള്ളിലിരിപ്പ് വല്ലതും കണ്ട് പിടിച്ചാലോ....! "ഒരാൾക്ക് നമ്മളോട് എത്രത്തോളം ഇഷ്ടം ഉണ്ടെന്ന് അറിയാൻ എന്താ വഴി...." "നീ ആ പ്രേമം ഇത് വരെ വിട്ടില്ലേ..." "അത് അങ്ങനെ ഒന്നും വിടാൻ പറ്റൂല...." "എടീ മോളെ നീ കുഞ്ഞേട്ടനോട് പറ ആളാരാണെന്ന്....ഞാൻ ആരോടും പറയില്ല....വല്യേട്ടൻ ചേട്ടത്തിയെയും കൊണ്ട് ചെക്കപ്പിന് പോയിട്ട് വന്നില്ല...." "എങ്കിൽ ആദ്യം കുഞേട്ടൻ പ്രേമിക്കുന്ന പെണ്ണ് ആരാണെന്ന് പറ...." 🙄പണി പാളിയോ... നന്ദൻ പെണ്ണിനെ നോക്കി ഒന്ന് ഇളിച്ചു....! "എനിക്ക് അങ്ങനെ ഒന്നും...." "ഇപ്പോ മനസ്സിൽ ആയോ ആരും അറിയാതെ പ്രേമിക്കാൻ എന്തോരം കഷ്ടപ്പാട് ഉണ്ടെന്ന്...." "അതിന് നീ എന്തിനാ നിന്നെ ഇഷ്ടം അല്ലാത്ത ആളെ തന്നെ പ്രേമിക്കുന്നെ..." "എന്റെ സ്നേഹം സത്യവാ....അത് കൊണ്ട്...." എന്നും പറഞ്ഞു പെണ്ണ് എണീറ്റ് പോയി....!ശ്രീയേട്ടന്റെ കാര്യം ചോദിച്ചാൽ അങ്ങേരെയാ ഞാൻ പ്രേമിക്കുന്നത് എന്ന് മനസ്സിൽ ആവും.... അത് കൊണ്ട് ഇപ്പൊ വേണ്ട....! എന്നാലും ആരാവും അവൻ.... ഇവൾ ഇത്ര മാത്രം സ്നേഹിച്ചിട്ടും ഇവളെ എന്താ അവന് ഇഷ്ടം ആവാത്തത്....!നന്ദൻ ചിന്തയോടെ ഇരുന്നു....! ശ്രീ കുട്ടിയെ വിളിക്കാൻ പറ്റാതെ പെണ്ണ് മുറിയിൽ അങ്ങിങായി നടന്നു....

അങ്ങോട്ട് ചെന്നാൽ പിന്നെ ഇഷ്ടം ആണെന്ന് ഒരിക്കലും പറയില്ല.... പിന്നെ എങ്ങനെ എന്റെ ഫോൺ എടുക്കും....! ശ്രീദേവ് ആണെങ്കിൽ പെണ്ണിന്റെ ഫോൺ എടുത്തു അതിലെ വാൾപേപ്പർ നോക്കി പുഞ്ചിരിച്ചു.... ഗാലറി മുഴുവനും താൻ ആണെന്ന് കണ്ടതും അവൻ ഒന്ന് ചിരിച്ചു.... കോളിങ് ടോണും അലാറം ടോണും ഒക്കെ അവന്റെ വോയിസ്‌ ആണ്.... തന്റെ നമ്പർ സേവ് ചെയ്തത് my love ❤️എന്നാണെന്ന് കണ്ടതും അവൻ താനും അവളെ നമ്പർ അത് തന്നെയാണ് സേവ് ചെയ്തത് ഓർത്ത് ഒന്ന് ചിരിച്ചു....! അവളുടെ നമ്പറിൽ ഉള്ള ബ്ലോക് പിൻവലിച്ചു.... അവന്റെ ഫോണിൽ ഉള്ള ഫോൾഡർ ഓപ്പൺ ചെയ്തതും അവൾ അറിയാതെ എടുത്ത അവളുടെ പിക് നോക്കി അവൻ അതിൽ വിരൽ ഓടിച്ചു....! "ദൈവമേ....ഇന്നെങ്കിലും ശ്രീയേട്ടന്റെ മനസ് ഒന്ന് ഇളകണെ...." ദേവൂട്ടി സാരിയും ചുറ്റി അവൻ പറഞ്ഞ പോലെ കുറി തൊട്ട് തുളസി കതിർ എടുത്തു തലയിൽ ചൂടി ബെഡിൽ ഇരുന്നു പ്രാർത്ഥന തുടങ്ങി.... ഉറക്കം ഒളിച്ചിരുന്ന് പ്രാർത്ഥന തുടർന്നു കൊണ്ടേ ഇരുന്നതും എപ്പോഴോ അറിയാതെ പെണ്ണ് അവിടെ ഇരുന്നു ഉറക്കം ആയി....! ലേറ്റ് മുഴുവനും അണഞ്ഞതും ശ്രീദേവ് പതിയെ വീട്ടിൽ നിന്നും ഇറങ്ങി....ദേവ വിലാസത്തിലേക്കുള്ള മതില് ചാടി കടന്നു....

നല്ല സമയം കേറി ഇറങ്ങിയത് കൊണ്ട് എല്ലാം നല്ലത് പോലെ അറിയാം....പതുങ്ങി കൊണ്ട് ദേവൂട്ടിയുടെ മുറിയിലേക്ക് നടന്നു.... ദാസേട്ടൻ എങ്ങാനും ഉണർന്നാൽ എല്ലാം ഇന്നത്തോടെ അവസാനിക്കും എന്ന് അവന് അറിയാം....! ദേവൂട്ടിയുടെ മുറി തുറന്ന് അകത്തേക്ക് കയറിയതും സാരി ചുറ്റി താൻ പറഞ്ഞ പോലെ ഇരുന്ന് ഉറങ്ങുന്ന പെണ്ണിനെ കണ്ടതും അവൻ ഒരു പുഞ്ചിരിയോടെ അടുത്തേക്ക് നടന്നു...! അവളുടെ അരികിൽ ആയി പെണ്ണിനെ തന്നെ കണ്ണ് എടുക്കാതെ നോക്കി ഇരുന്നതും അവന് സ്വയം നഷ്ടപ്പെടും എന്ന് തോന്നി.... അവളുടെ കവിളിൽ ചുംബിച്ചതും അവൾ തിരിഞ്ഞു അവന് അഭിമുഖമായി കിടന്നു.... അത് കണ്ടതും അവൻ ചിരിച്ചു കൊണ്ട് എണീറ്റ് അവളുടെ അടുത്തായി ഫോൺ വെച്ചു.... കാലത്ത് തന്നെ കണി കാണാൻ ഉള്ളത് കൊണ്ട് തന്നെ അലാറം വെച്ചിട്ടുണ്ട്....! "ഐ ലവ് യൂ...." അവളുടെ കാതിൽ അവൻ പതിയെ പറഞ്ഞു....അവന്റെ നിശ്വാസം അവളുടെ പിൻകഴുത്തിൽ തട്ടിയതും അവൾ തിരിഞ്ഞു കിടന്നു....സാരി നീങ്ങിയതും അവന്റെ കണ്ണുകൾ അവളുടെ വെളുത്തു മെലിഞ്ഞ വയറിൽ ഉടക്കി.... അന്ന് നടന്നത് ഓർത്ത് അവൻ ഒരു പുഞ്ചിരിയോടെ ടേബിളിൽ കണ്ട പെൻ എടുത്തു നാവേലിനു ചുറ്റും ഹാർട്ട്‌ ഷേപ്പ് വരച്ചു വെച്ചു...അതിൽ ഒരു വില്ലും....! I 💘

U അത് വരക്കും തോറും അവളുടെ മുഖത്ത് മിഞ്ഞി മറയുന്ന ഭാവങ്ങൾ അവൻ പുഞ്ചിരിയോടെ നോക്കി കണ്ടു....! 🎶നെഞ്ചിനുള്ളിൽ ആകെ മഞ്ഞു പെയ്യും പോലെ... നിന്നെ കണ്ട നേരത്ത്....! മയങ്ങും...!! ഒളി നോക്ക് കൊണ്ട് തന്നെ സഖിയാക്കി നിന്നെ ഓമലേ....!!🎶 അവളെയും നോക്കി മണിക്കൂറുകളോളം അവൻ സ്വയം മറന്ന പോലെ ഇരുന്നു....! "ഇപ്പൊ ഞാൻ പോവാ... ഇനിയും നിന്നാൽ പിന്നെ അന്ന് നടന്നതിന്റെ ബാക്കി കൂടെ സംഭവിക്കും.... അതൊക്കെ നമ്മൾ ഒന്നായിട്ട് മതി...." വീണ്ടും അവളുടെ കവിളിൽ ഒന്ന് ചുംബിച്ചു കൊണ്ട് പതിയെ അവൻ പുറത്തേക്ക് ഇറങ്ങി....! അവൻ അടുക്കള വാതിൽ തുറന്നു അകത്തേക്ക് കയറിയതും ഫ്രിഡ്ജിൽ നിന്ന് വെള്ളം എടുത്തു കുടിക്കുന്ന അച്ഛനെ കണ്ട് ഒന്ന് സ്റ്റെക്ക് ആയി.... ദൈവമേ പെട്ടു എന്നാ തോന്നുന്നേ.... ഇരുട്ടിൽ ശ്രേദേവിന്റെ രൂപം കണ്ടതും അച്ഛൻ ഞെട്ടി കൊണ്ട് അതിനേക്കാൾ വലിയ ഷോക്കിൽ നിന്നു....! "പ്രേ.... പ്രേതം...." എന്നും പറഞ്ഞു താഴേക്ക് ഒരു വീഴ്ച ആയിരുന്നു....! 💕💕💕 "ഐ ലവ് യൂ...."😘 ശ്രീദേവിന്റെ വോയ്‌സിൽ ഉള്ള അലാറം ടോൺ കേട്ടാണ് ദേവൂട്ടി കണ്ണ് തുറന്നത്.... അത് കയ്യിൽ എടുത്തു അവന്റെ പിക് നോക്കി ചിരിച്ചു ഓഫ്‌ ചെയ്യുമ്പോ ആണ് അവൾ ഒന്ന് ഞെട്ടിയത്....!ഫോൺ ശ്രീയേട്ടന്റെ കയ്യിൽ ആയിരുന്നില്ലേ പിന്നെ ഇതെങ്ങനെ ഇവിടെ....!😨 വീണ്ടും അലാറം ടോൺ കേട്ടതും ഐ ലവ് യൂ എന്ന ശ്രീയേട്ടന്റെ വോയ്‌സ് കേട്ട് പെണ്ണ് സ്തംഭിച്ചു നിന്നു....ഇത്രയും കാലം കാത്തിരുന്നത് ഇതിന് വേണ്ടിയാണ്.... പെണ്ണിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു....! ദൈവമേ എന്റെ പ്രാർത്ഥന ഫലിച്ചോ....!!.....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story