എന്റേത് മാത്രം: ഭാഗം 24

entethu mathram

എഴുത്തുകാരി: Crazy Girl

"കേട്ടില്ലേ ആ അഹങ്കാരി പറഞ്ഞിട്ട് പോയത്..." മിസ്രി പോയ വഴിയേ നോക്കി സീനത്ത് പറഞ്ഞു.... "ആ പറഞ്ഞതിൽ എന്താ തെറ്റ്... അയ്ഷയ്ക്ക് കുഞ്ഞിനെ നോക്കാൻ ഉള്ള അവകാശം ഉണ്ടെന്നല്ലേ പറഞ്ഞുള്ളു "ആദി കൂസൽ ഇല്ലാതെ പറഞ്ഞത് കേട്ട് ഉപ്പയും ഉമ്മയും പരസ്പരം നോക്കി "മോനെ ആദി നിന്റെ ജീവിതത്തിൽ നിന്ന് ഇറങ്ങിപോയവളാ... നിന്റെ കുഞ്ഞിനെ വീട്ടുമുറ്റത് ഇട്ടിട്ട് പോയവളാ എന്നിട്ടും നിനക്കവളോട് ഒന്നും തോന്നുന്നില്ലേ "നിസാർ ആദിയെ നോക്കി പറഞ്ഞു "മൂത്താപ്പ ഞങ്ങൾടെ കല്യാണം എങ്ങനെ ആയിരുന്നു എന്ന് നിങ്ങള് ഓർക്കുന്നത് നല്ലതാ... പിന്നെ അവൾ എന്നെയാ ഇട്ടിട്ട് പോയത്...എനിക്കില്ലാത്ത ദേഷ്യം നിങ്ങൾക്കെന്തിനാ "ആദി ഉള്ളിലെ ദേഷ്യം മറച്ചുകൊണ്ട് പറഞ്ഞു... "മോനെ " "ഉമ്മാ വേണ്ടാ... എനി വീണ്ടും ഓരോന്ന് പറയല്ലേ... മിന്നു വീണു... ഇപ്പൊ അവൾക് കുഴപ്പമില്ല... മിസ്രി നാളെ പോകും അത് വരെ അവൾ മിന്നുവിന്റെ അടുത്ത് തന്നെ ഉണ്ടാകും "ആദി കടുപ്പിച്ചു പറഞ്ഞു കൊണ്ട് കോണിപ്പടി കയറാൻ തുടങ്ങി...

"ആയിഷ " എല്ലാം കേട്ട് തറഞ്ഞു നിൽകുമ്പോൾ ആണ് ആദി കോണിപടിയിൽ നിന്ന് വിളിക്കുന്നത് കേട്ടത് അവൾ ഞെട്ടി അവനെ നോക്കി... "മേലേ വാ " അവന് വിളിച്ചത് കേട്ട് അവൾ എല്ലാരേയും നോക്കി മുഖളിലേക്ക് നടന്നു ഷാന കലിയോടെ നോക്കി നിന്നു... "ഇക്കാ അവന് " "വേണ്ട സീനത്തെ ആദി പറഞ്ഞതിൽ എനിക് തെറ്റൊന്നും തോന്നുന്നില്ല... എനി ഓരോന്ന് തുടങ്ങി വെക്കല്ലേ "എന്തോ പറയാൻ തുനിഞ്ഞ സീനത്തിനെ നോക്കി ഉപ്പ പറഞ്ഞുകൊണ്ട് മുറിയിലേക്ക് കയറി കൂടെ ഉമ്മയും... മൂന്നുപേർക്കും എല്ലാം കയ്‌വിട്ടു പോകുന്ന പോലെ തോന്നി... "എല്ലാം അവൾക് മനസ്സിലായി എന്ന് തോന്നുന്നു"ഷാന "മനസ്സിലാക്കട്ടെ പക്ഷെ ആധിയെന്തിനാ ഇപ്പോഴും അവൾക് വക്കാലത്തു പറയുന്നേ "സീനത്ത് "ഹും പണ്ടും അങ്ങനെ ആയിരുന്നല്ലോ "ഷാന കോപത്തോടെ പറഞ്ഞു "ശ്യേ... ആകെ കൈവിട്ടു പോയി എനി നല്ല രീതിയിൽ നിന്നില്ലെങ്കിലും ഇവിടെ കയറാൻ പോലും പറ്റിയെന്നു വരില്ല"അപമാനത്താൽ നിസാറിന്റെ കയ്കൾ ഭിത്തിയിൽ ഇടിച്ചു കൊണ്ട് പുറത്തേക്കിറങ്ങി **************

ആയിഷ അകത്തേക്ക് കയറിയതും ആദി ബെഡിൽഹെഡ്ബോർഡിൽ തലയണ വെച്ച് ചാരി ഇരുന്നു മൊബൈൽ നോക്കുക ആയിരുന്നു... "എന്തിനാ വിളിച്ചേ "അകത്തേക്ക് കയറി കൊണ്ടവൾ ചോദിച്ചു.. "ആ ഡോർ അടക്ക് "മൊബൈൽ നോക്കി കൊണ്ടവൻ പറഞ്ഞത് കേട്ട് അവൾ സംശയത്തോടെ അവനെ നോക്കി... "പറഞ്ഞത് കേട്ടില്ലേ ഡോർ അടക്കാൻ "മൊബൈലിൽ നിന്ന് കണ്ണുമാറ്റി അവളെ നോക്കി അവന്റെ കടുപ്പത്തിൽ പറഞ്ഞതും അവൾ പെട്ടെന്ന് ഡോർ അടച്ച് അവനെ ഇനിയെന്തെന്നുള്ള രീതിയിൽ നോക്കി... "ഇവിടെ ഇരിക്ക് "കലിപ്പിച്ചു പറഞ്ഞത് കേട്ട് വേഗം അവിടെ ചെന്നിരുന്നു... "അവർ പോകുന്നത് വരെ ഈ മുറിയിൽ നിന്ന് എന്റെ സമ്മതം ഇല്ലാതെ ഇറങ്ങരുത് "അവളെ നോക്കി താകീത് പോലെ പറയുന്നത് യാതൃച്ഛികമായി തലയാട്ടി വീണ്ടും ആദി മൊബൈൽ ഓരോന്ന് നോക്കാൻ തുടങ്ങി... "ഞാനെന്താ നോക്കു കുത്തിയോ"ബോധം വീണ്ടെടുത്തുകൊണ്ട് അവൾ സ്വയം ചോദിച്ചു... "എന്തിനാ ഇവിടെ പിടിച്ചു ഇരുത്തിയെ ചോദിച്ചാലോ...

അല്ലേൽ വേണ്ട എപ്പോഴാ ഹാൽ ഇളകുന്നെ പറയാൻ പറ്റില്ല "ഓരോന്ന് ആലോചിച്ചുകൊണ്ട് അവൾ ആദിയെ നോക്കി... മൊബൈലിൽ നോക്കുമ്പോൾ ഗോളങ്ങൾ അതിനനുസരിച്ചു പിടയുന്നതും ഇളംറോസ് ചുണ്ടുകൾ മൊബൈൽ നോക്കി മൊഴിയുന്നതും കാണവേ അവൾ എല്ലാം മറന്നു അവനെ നോക്കിയിരുന്നു... ചുണ്ടിൽ നിന്നു കഴുത്തിലേക്ക് നീണ്ടു പോയ കണ്ണുകൾ അവസാനം അവന്റെ നെഞ്ചിൽ കുരുങ്ങി നിന്നു.. "ഇന്നലെ ഈ നെഞ്ചിൽ കിടന്നേ ഉറങ്ങിയത്... എത്രയോവട്ടം ആ കൈകൾ ഇറുക്കെ നെഞ്ചിലേക്ക് ചേർത്തിരുന്നു... ശ്വാസം പോലും കിട്ടുന്നില്ലായിരുന്നു പക്ഷെ എന്തുകൊണ്ടോ ഞാനും ആഗ്രഹിച്ചില്ലേ ആ കയ്യ് വിടരുതേ എന്ന് "അവള്ടെ ചൂണ്ടിൽ പുഞ്ചിരി തത്തിക്കളിച്ചു... പെട്ടെന്നാണ് ഡോറിൽ മുട്ടിയത്... അവൾ ആലോചനയിൽ നിന്നു ഞെട്ടി... ആദി അവളെ നോക്കുന്നത് കണ്ടതും അവൾ പിടപ്പോടെ കണ്ണുകൾ മാറ്റി... വീണ്ടും ഡോറിലെ തട്ട് കേട്ട് അവൾ ദയനീയമായി ആദിയെ നോക്കി.. "തുറന്നോട്ടെ ഞാൻ"അവനെ നോക്കി ചോദിക്കുന്നത് കേട്ട് അവനു ചിരി വന്നു...

"ഹ്മ്മ് "അവന് ഒന്ന് മൂളിയതും അടുത്ത മുട്ട് കേൾക്കുന്നതിന് മുന്നേ ഡോർ തുറന്നു... പുറത്ത് നിൽക്കുന്ന മിസ്രിയെ കണ്ടതും അവള്ടെ കണ്ണുകൾ വിടർന്നു... അവൾ മിസ്രിക്ക് നേരെ പുഞ്ചിരിച്ചു... "അയിഷക്ക് തിരക്കുണ്ടോ "മിസ്രി "ഹ്മ്മ്മ് ഇല്ലാ " "എന്റെ കൂടെ ഒരിടം വരെ വരുമോ"മിസ്രി ചോദിച്ചത് കേട്ട് അയിശു ചുണ്ട് പിളർത്തി ആദിയെ നോക്കി... അവനു ചിരി വന്നു... "പൊക്കോട്ടെ "നിഷ്കളങ്കതയോടെ നോക്കി ചോദിക്കുന്ന ആയിശുവേ കണ്ടതും അവന് അടക്കിവെച്ച ചിരിയോടെ തലയാട്ടിയതും അവളും സന്തോഷത്തോടെ മിസ്രിയോട് വരാമെന്ന് പറഞ്ഞു.... ************* "ഞാൻ ഇന്നലെയും വന്നിരുന്നു മാനേജറിനെ കാണണം എന്ന് പറഞ്ഞപ്പോൾ ആണ് ഇവർ ഇന്നലെ ലീവ് ആണെന്ന് പറഞ്ഞത് " മുന്നിൽ നിൽക്കുന്ന മാനേജർ രൂപേഷിനെ നോക്കി മറിയു പറഞ്ഞു... "ഓക്കെ കുട്ടിക്കെന്താ ഇപ്പൊ വേണ്ടത് "അയാൾ കൈകൾ കെട്ടി അവളെ നോക്കി "സർ എന്റെ ഉപ്പ ഇവിടെ വീട് പണയം വെച്ചിരുന്നു...ആ തുക തിരികെ നൽകാൻ ഞങ്ങൾ തയ്യാറുമാണ്...

എന്നാൽ അവിടെ ഹോംബാർ തുടങ്ങണമെന്നും അതിനു വീട് ഒഴിച്ച് തരണം എന്നൊക്കെ പറയുന്നുണ്ട്... അതിനു സമ്മതമല്ലെങ്കിൽ ഇരട്ടി പൈസ നൽകണം... ഇതൊക്കെ എവിടുത്തെ ന്യായമാണ്.. കാശിനു ബുദ്ധിമുട്ടുള്ളത് കൊണ്ടല്ലേ വീട് പണയം വെച്ചത്... ഇപ്പൊ അത് നിങ്ങള്ടെ പേരിലാക്കണം എന്ന് പറഞ്ഞാൽ എങ്ങനാ സാധിക്കും "സങ്കടം ദേഷ്യവും കലർന്ന രീതിയിൽ മറിയു അയാളോട് ചോദിച്ചു... "ഞങ്ങളുടെ മെക്കിട്ട് കേറിയിട്ട് ഒരുകാര്യവും ഇല്ലാ.. ഇതൊക്കെ കയ്കാര്യം ചെയ്യുന്നത് മുകളിൽ നിന്നുള്ള ഓർഡർ ആണ്... താൻ വേണമെങ്കിൽ CEO യെ കാണു..."രൂപേശ്... "സർ... ഞാൻ... okayy കാണാം... എനിക്ക് എന്റെ വീട് തിരിച്ചുപിടിച്ചേ പറ്റുള്ളൂ... എവിടെയാ അയാൾ "മറിയു വാശിയോടെ പറഞ്ഞു "സർ വന്നില്ല... may ബി ഇന്ന് വരില്ലായിരിക്കാം തനിക് ചെല്ലം "രൂപേഷ് പറഞ്ഞുകൊണ്ട് അവൾ പറയുന്നത് കേൾക്കാതെ നടന്നു... "ഏതാ ചേട്ടാ ആ പെണ്ണ്... നല്ലോണം തർക്കിക്കുന്നുണ്ടല്ലോ "ഷിയാസ് നടന്നു വരുന്ന രൂപേഷിനോടായി ചോദിച്ചു... "ആ മറ്റേ ഹോംബാർ തുടങ്ങാൻ വേണ്ടി അബ്ദുള്ള സർ ഒരു സ്ഥലം കണ്ടു വെച്ചില്ലേ... ആ വീട്ടിലെ പെണ്ണാ..."രൂപേഷ് ഇപ്പോഴും അവിടെ നിന്ന് ആലോചിന്ന മറിയുവിനെ നോക്കി പറഞ്ഞു...

"കൊള്ളാല്ലേ..."ഷിയാസ് അവളെ നോക്കികൊണ്ട് പറഞ്ഞു.. "നിനക്ക് ഏത് പെണ്ണാ കൊള്ളാത്തത് "രൂപേഷ് അവനെ കളിയാക്കികൊണ്ട് നടന്നു നീങ്ങി... ഷിയാസ് ചെറുചരിയോടെ അവൾക്കടുത്തേക്ക് നടന്നു നീങ്ങി... "ഹായ് ഞാൻ ഷിയാസ്... ഇവിടുത്തെ എംപ്ലോയ് ആണ് എന്തേലും. ഹെല്പ് വേണോ" "സർ എനിക്ക് ഇവിടുത്തെ ceo എപ്പോഴാ വരുന്നേ ഒന്ന് പറഞ്ഞു തരുമോ... മാനേജരെ കണ്ടപ്പോൾ അയാൾ ചോദിക്കുന്നതിനു മുന്നേ പോയി "മറിയു ദയനീയഭാവത്തോടെ പറഞ്ഞു... "എന്തയാലും ഇന്നെനി വരില്ലാന്ന് തോന്നുന്നു... ഒരുകാര്യം ചെയ്യ് തന്റെ നമ്പർ തരൂ... സർ വന്നാൽ ഞാൻ അറിയിക്കാം " ഷിയാസ് പറഞ്ഞത് കേട്ട് അവൾക് അത് ശെരിയാണെന്ന് തോന്നി... അവൾ നമ്പർ കൊടുത്തു.. അവനോട് ഒന്നൂടെ പറഞ്ഞു കൊണ്ട് അവിടെ നിന്നു നടന്നു... ഹോസ്പിറ്റലിലെ ഡ്യൂട്ടി കഴിഞ്ഞു കമ്പനിയിലെ ഗേറ്റ് കടക്കുമമ്പോൾ ആണ് പരിജിതമായ മുഖം ഗേറ്റ് കണ്ടാന്ന് പോകുന്നത് കണ്ടു അവന് വണ്ടി ബ്രേക്ക്‌ ഇട്ടു നിർത്തി... കണ്ടത് അവൾ തന്നെയാണോ എന്നുറപ്പിക്കാൻ കാറിൽ നിന്നു ഇറങ്ങി പുറകിലേക്ക് നടന്നതും ആരെയും കണ്ടില്ല...

"തോന്നിയതാണോ "സ്വയം ചോദിച്ചു കൊണ്ട് അവന് തലകുടഞ്ഞു കൊണ്ട് കാറിലേക്ക് കയറി... ************** കോഫിഷോപ്പിലെ ചില്ലിനടുത്തു ഇരുന്നു പുറത്തേക്ക് കണ്ണിട്ടു നോക്കുന്ന മിസ്രിയെ അയിശു നോക്കി നിന്നു... വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ വരെ ഒരു പുഞ്ചിരി അല്ലാതെ തന്നോട് ഒന്നും സംസാരിച്ചിട്ടില്ല... പക്ഷെ എന്തൊക്കെയോ പറയാനുണ്ടെന്ന് ആ മുഖം കാണുമ്പോൾ തന്നെ അവൾക് മനസ്സിലായിരുന്നു... വൈറ്റെർ മുന്നിൽ കോഫിയുമായി വന്നതും മിസ്രി ആലോചനയിൽ നിന്നു ഉണർന്നു..... "കുടിക്ക് " മുന്നിലെ കോഫിയിൽ നോക്കി മിസ്രി പറഞ്ഞത് കേട്ട് അയിശു ഒരു സിപ് കുടിച്ചു... "തനിക്കെന്നോട് ഒന്നും ചോദിക്കാനില്ലേ "മിസ്രി ആയിഷയെ നോക്കി ചോദിച്ചതും ആയിശു ഒന്ന് ചിരിച്ചു.. "എനിക്കറിയാം ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നത് പറയാൻ ആണ് ഇത്ത ഇന്ന് എന്നേ വിളിച്ചത് എന്ന്" അവൾ പറഞ്ഞത് കേട്ട് മിസ്രിയുടെ കണ്ണുകൾ തിളങ്ങി... "ആദ്യം തന്നെ കണ്ടപ്പോൾ തന്നെ ഞങ്ങള്ക്ക് അറിയാമായിരുന്നു താൻ ഒരു ചുണക്കുട്ടി ആണെന്ന്...പക്ഷെ ഇന്നലെ ആദി പറഞ്ഞത് കേട്ടപ്പോൾ ശെരിക്കും ഞെട്ടി...

മിന്നുവിനെ അല്ലാതെ വേറൊന്നും താൻ ആ വീട്ടിൽ ആഗ്രഹിക്കുന്നില്ല... ആദിയെ പോലും.... എന്ത് ചോദിച്ചാലും മിണ്ടാതെ നിൽക്കുന്ന ഒരു മിണ്ടപ്രാണി ആണെന്ന് " മിസ്രി പറഞ്ഞത് കേട്ട് ആയിശു അവളെ അമ്പരപ്പോടെ നോക്കി... "എന്തിനാ ആ വീട്ടിൽ എന്റെ ഉപ്പയും ഉമ്മയും പറയുന്നത് സഹിച്ചു ജീവിക്കുന്നെ... ആദിയുടെ ജീവിതത്തിൽ നിന്ന് എന്തിനാ താൻ ദൂരെ നില്കുന്നെ എന്ന് എനിക്ക് നന്നായി അറിയാം..." മിസ്രി ഒന്ന് പറഞ്ഞു നിർത്തി ദീർഘശ്വാസം വിട്ടു... "ആയിഷ വിചാരിക്കുന്നത് പോലെ ഞാനും ആദിയും കല്യാണം കഴിച്ചു എന്നതിലുപരി അവന് എന്റെ ഏറ്റവും ബെസ്റ്റ് ബ്രദർ അതിലുപരി എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു അല്ലാതെ അവനും ഞാനും ഈ നിമിഷം വരെ ഒരു ഭാര്യാഭർത്താവായി കണ്ടിട്ടില്ല... പിന്നെ ഇന്നലെ ആദിയോട് അടുത്ത് പെരുമാറിയത് ഇയാളുടെ റീയാക്ഷൻ കാണാൻ ആയിരുന്നു എന്നാൽ തനിക്കതൊന്നുമല്ലെന്ന് മനസ്സിലായപ്പോൾ ശെരിക്കും എന്ത് പെണ്ണാണെന്ന് കരുതി പോയി ഞാൻ..."

മിസ്രി ഒന്ന് ചിരിച്ചു പക്ഷെ ഇപ്പോഴും മിസ്രി പറഞ്ഞത് പൊരുത്തപ്പെടാൻ പറ്റാതെ തറഞ്ഞിരിക്കുകയിരുന്നു അയിശു അത് മനസ്സിലാക്കിയവണ്ണം മിസ്രി അവളെ നോക്കി "എനിക്കറിയാം ഇപ്പൊ നിന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ അലയടിക്കുന്നുണ്ട് എന്ന്... അതിനൊക്കെ ഒരു മറുപടി തരാൻ ആണ് ഇന്ന് ഞാൻ നിന്നെ വിളിച്ചത്... കാരണം ഞാൻ എന്ന ഒരു കാരണത്താൽ എനി ആദിയുടെയും നിന്റെയും. മിന്നുവിന്റെയും ജീവിതത്തിൽ ഒരു വിള്ളലും വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല "മിസ്രി പറഞ്ഞുകൊണ്ട് ആയിഷയെ നോക്കി... എല്ലാം അറിയാനുള്ള ആകാംഷ നിറഞ്ഞ മുഖം കാണെ മിസ്രി പറയാൻ തുടങ്ങി... "ആദിന്റെ ഉപ്പ ഞങ്ങൾടെ വല്ലിക്കാന്റെ ഏക അനിയത്തി ആയിരുന്നു എന്റെ ഉമ്മ... വല്ലിക്കാന്റെയും ഉമ്മന്റേയും ഉപ്പയും ഉമ്മയും ദുബായിൽ ആയിരുന്നു ഒരു കാർ ആക്‌സിഡന്റ് അങ്ങനെയാ മരിച്ചത് എന്ന് കേട്ടത്... വലിക്കയും അമ്മായിയും ദുബായിൽ ആയിരുന്നു എന്നാൽ ഉപ്പാപ്പന്റേം ഉമ്മമ്മാന്റേം മരണത്തോടെ അവർ നാട്ടിൽ settle ആയി..

. നാട്ടിലേക്ക് വരുമ്പോ ശാമിൽകക്ക് 7ഉം ആദിക്ക് ഒരു വയസ്സ് ആയിരുന്നു... ആദി എന്നേക്കാൾ 5 മാസം മൂത്തത് ആണ്... ആദിയും ഞാനും ഒരേ സ്കൂളിൽ ഒരുമിച്ചു ഒരേ ബെഞ്ചിൽ ഇരുന്ന് പഠിച്ചു വളർന്നവരാ...എന്തിനു മിക്കദിവസങ്ങളിലും ഞാൻ അവന്റെയോ അവന് എന്റെയോ വീട്ടിൽ ആയിരുന്നു...ശാമിൽക്ക ഞങ്ങളോട് വലിയ അടുപ്പം ഒന്നുമില്ല... അയാൾക് പുറത്തായിരുന്നു കൂട്ടുകെട്ട്... അന്ന് ഞങ്ങൾ 2ൽ പഠിക്കുമ്പോഴാ ഷാനയുടെ ജനനം... ഞങ്ങള്ക്ക് രണ്ടുപേർക്കും കുഞ്ഞനുജത്തി... ഒരുപാട് സന്തോഷത്തിൽ ആയിരുന്നു... അവൾക് ഓരോന്ന് വാങ്ങികൊടുക്കാനും അവളെ കളിപ്പിക്കാനും ഒക്കെ... എന്നാൽ ഷാന വളർന്നു... അവൾക് എന്തുകൊണ്ടാ എന്നറിയില്ല എന്നോട് വലിയ അടുപ്പം ഒന്നുമില്ലായിരുന്നു... എന്നാൽ ആദിയെ അവൾക് ഒരുപാട് ഇഷവും... ഒരിക്കേ എട്ടിൽ പടികുമ്പോൾ ഞാനും ആദിയും സ്കൂളിൽ പോയി വരുന്ന വഴി അവളും ഉണ്ടായിരുന്നു അവൾ അന്ന് രണ്ടിൽ ആയിരുന്നു അവൾ ... എതിരെ വരുന്ന ബൈക്കിലെ ആൾ ഫോൺ ചെയ്തുകൊണ്ട് വരുന്നതിനാൽ സൈഡിൽ നടക്കുന്ന ഷാനയെ അയാൾ കണ്ടില്ലായിരുന്നു... ബൈക്ക് തട്ടുന്നതിനു മുന്നേ അവളെ പിടിച്ചു തള്ളി... അവൾ കുറച്ചു ദൂരെ തെറിച്ചു വീണു കൈകൾക്ക് ചെറിയ പരിക്ക്‌ പറ്റി....

എങ്കിലും ബൈക്ക് തട്ടിയില്ലല്ലോ എന്നോർത്തു ഞാനും ആദിയും അവളെ പിടിച്ചെഴുനേൽപ്പിച്ചു... എന്നാൽ എന്റെ കയ്യ് തള്ളിമാറ്റി വീട്ടിലേക്കോടി... വീട്ടിൽ എത്തിയ എന്നേ വരവേറ്റത് ഉമ്മാടെ അടി ആയിരുന്നു ആദ്യമായിട്ടാണ് ഉമ്മ തനിക്ക് നേരെ അടിക്കുന്നത്... ഒരു സൈഡിൽ മൂലയിൽ കരഞ്ഞുകൊണ്ടിരിക്കുന്ന ഷാനയെ കണ്ടു ഞാൻ വല്ലാതായി.... ആദിയും പറഞ്ഞതാ അവളെ വണ്ടിതട്ടുന്നത് രക്ഷിക്കാൻ വേണ്ടിയാ എന്ന് എന്നാൽ അതൊന്നും അവർ കേട്ടില്ലാ... പിന്നീട് ഇത് പോലെ തന്നെയായിരുന്നു... ഓരോ കാരണം ഉണ്ടാക്കി ഉമ്മ വഴക്ക് പറയാൻ തുടങ്ങി... വീട്ടിൽ ഇരിക്കുന്നതെ എന്നിൽ മടുപ്പ് വരുത്തി... മിക്കദിവസവും ആദിയുടെ വീട്ടിൽ ചിലവഴിച്ചു.... ഞങ്ങളും വലുതായി..... എന്നിൽ നിന്ന് ഷാന ഒരുപാട് അകന്നു എന്നാൽ ആദിയിൽ ഒരുപാട് അടുക്കാൻ നോക്കി... ആദിക്ക് എന്നാൽ അവളെ ഇഷ്ടമല്ലായിരുന്നു...അതിന് കാരണം അവൾക് എന്നോടുള്ള പെരുമാറ്റം ആയിരുന്നു....അവന് ഏത് നേരവും എന്റെ കൂടെ തന്നെയായിരുന്നു...അവനു പറയാൻ മാത്രം കൂട്ടുകെട്ടും ഇല്ലാ അവന്റെ ഇക്കാക്കയുടെ സ്വഭാവം കാരണം അവനിൽ അധികം സ്വതത്രം നൽകിയിയിട്ടുണ്ടായിരുന്നില്ല... അവനും അത് പോലെ ആകുമൊ എന്ന പേടിയായിരിക്കാം...

അങ്ങനെ ഡിഗ്രി ഫസ്റ്റ് ഇയർ എത്തിയപ്പോൾ ഞാനും അവനും ഒരേ കോഴ്സ് ഒരേ ക്ലാസ്സിൽ ഒരേ ബെഞ്ചിൽ.... നമ്മൾക്കു രണ്ടുപേർക്കുള്ള സന്തോഷം നമ്മള്. രണ്ടുപേരും മാത്രം കണ്ടെത്തി... എപ്പോഴും ക്യാന്റീനിൽ ആയിരിക്കും ഞങ്ങൾ എന്തേലും വാങ്ങി കഴിച്ചു ഓരോന്ന് പറഞ്ഞിരിക്കും... ഒന്നോ രണ്ടോ പേര് ഞങ്ങൾടെ കൂടെ ഉണ്ടെങ്കിലും എനിക്ക് ആദിയും അവനു ഞാനും മാത്രമായിരുന്നു.... അങ്ങനെയിരിക്കെയാണ് കോളേജിൽ തേർഡ്ഇയർസും ഞങ്ങൾടെ ക്ലാസ്സിലെ ഒരു കൂട്ടം ബോയ്സും തമ്മിൽ ഫുട്ബോൾ മാച്ച് നടക്കുന്നതിനിടെ വഴക്ക് ആയത്.... ആദി ലൈബ്രറിയിൽ ആയതിനാൽ ഞാൻ മാത്രമായിരുന്നു അത് കണ്ടത്... എന്തോ അടി കാണാൻ വേണ്ടിയോ അതോ അത് ത്രില്ല് അടിച്ചിട്ടാണോ അറിയില്ല അടുത്ത് നിന്ന് കാണാൻ വേണ്ടി ഞാൻ അടി നടക്കുന്നടുത്തു ചെന്നു... എവിടുന്നോ വന്ന ഒരു വടി തലയിൽ തട്ടുന്നത് മാത്രമേ ഞാൻ അറിഞ്ഞുള്ളു... മിസ്രിയുടെ ചുണ്ടിൽ പുഞ്ചിരി മിന്നി ഒരുനിമിഷം കോളേജിലെ സുന്ദരനിമിഷങ്ങളിലേക്ക് ഓർമകൾ പാഞ്ഞു................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story