എന്റേത് മാത്രം: ഭാഗം 29

entethu mathram

എഴുത്തുകാരി: Crazy Girl

മുന്നിൽ തടസ്സമായി നിർത്തിയ കാർ കണ്ടു മറിയു സംശയത്തോടെ നോക്കി... കാറിൽ നിന്ന് ഇറങ്ങുന്ന അമനെ കണ്ടതും അവൾ ഞെട്ടി... അവൾക് മുന്നിൽ വന്നു അവന് കൈകെട്ടി നിൽക്കുന്നത് കണ്ടു അവൾ പേടിച്ചു... "നീയെന്താ ഇവിടെ... വീട്ടിലേക്കുള്ള വഴി ഇതല്ലല്ലോ "അവന്റെ കനപ്പിച്ചുള്ള ചോദ്യം കേട്ട് അവൾ വിയർത്തു... എന്നേ ഇവിടെ കണ്ടത് സർ വീട്ടിൽ വിളിച്ചു പറയുമോ എന്നവൾ ഭയന്ന്... "അത്... പിന്നെ... ഞാൻ...ഇത് വഴി...ഫ്രണ്ടിനെ... ആ ഫ്രണ്ടിനെ കാണാൻ പോയതാ "അവൾ പറഞ്ഞൊപ്പിച്ചു "ഏത് ഫ്രണ്ടിനെ " "അത് "അവൾ വല്ലാതെ വിയർത്തു... "നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ കള്ളം പറയരുത് എന്ന്.. നീ ആ കമ്പനിയിൽ നിന്ന് ഇറങ്ങുന്നത് ഞാൻ വെക്തമായി കണ്ടതാ....." അവന് ഒന്ന് നിർത്തി "പറ എന്തിനാ കരഞ്ഞത് " വീണ്ടും അവൾക് നേരെ ചോദിച്ചതും അവള്ടെ കണ്ണ് നിറഞ്ഞു അവനെ നോക്കാതെ തല കുമ്പിട്ടു നിന്നു... "ഓക്കെ... നിന്റെ ഉപ്പയോട് പറഞ്ഞേക്കാം മോൾക് ക്ലാസ്സ്‌ കഴിഞ്ഞു എന്താ പരിപാടി എന്ന് "അവന് പോക്കറ്റിൽ നിന്ന് മൊബൈലെ എടുത്തു ഡയൽ ചെയ്യാൻ നിന്നതും അവൾ ദ്രിതിയിൽ അവന്റെ കയ്യില് പിടിച്ചു... "സർ വിളിക്കല്ലേ "അവൾ കെഞ്ചി "എങ്കിൽ പറ എന്തിനാ ഇവിടെ വന്നത് "അവന് അവളെ ഉറ്റുനോക്കി കൊണ്ട് ചോദിച്ചു...

അവൾ അവന്റെ കയ്യില് നിന്ന് പിടി വിട്ടു നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു... "ഇത്താടെ കല്യാണത്തിന് ഉപ്പ ഇവിടെ വീട് പണയം വെച്ചിരുന്നു...കല്യാണം കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ തന്നെ വാങ്ങിയ പൈസ തിരികെ കൊടുക്കാൻ വന്നതാ... എന്നാൽ ഇവിടുത്തെ മാനേജർ പറയുവാ അവിടെ ഹോംബാർ തുടങ്ങണം എന്ന്... ആകെ ഇവിടെ നിന്ന് കടം വാങ്ങിയത് 3ലക്ഷമാ അത് ഉപ്പ കൊടുക്കാനും തയ്യാറാ... പക്ഷെ മൂന്ന് ലക്ഷം രൂപക്ക് അവർ വീടും സ്ഥലവും കൈക്കലാക്കി... ഇപ്പൊ പറയുവാ സ്ഥലം വേണമെങ്കിൽ അതിനിരട്ടി കൊടുക്കണം എന്ന്... തെറ്റല്ലേ അത് ഞങ്ങള്ക്ക് ആകെ ഉള്ള സമ്പാദ്യം ആ വീടാ .. കൊറേ പറഞ്ഞു നോക്കി... അപ്പൊ അതിനു മുഖളിലുള്ള ceo ആണ് ഇതൊക്കെ നടപ്പിലാക്കുന്നെ എന്ന് പറഞ്ഞു... എന്നിട്ട് മാനേജർ സർ കയ്യൊഴിഞ്ഞു അപ്പോഴാ ഇവിടെ വർക്ക്‌ ചെയ്യുന്ന ഷിയാസ് സർ ഹെല്പ് ചെയ്യാം പറഞ്ഞത്... പക്ഷെ അയാൾ എന്തോ പോലെ...ഇവിടെ വന്നപ്പോൾ പെരുമാറ്റം ഒക്കെ മാറിയത് പോലെ... എല്ലാരുടെ കണ്ണിലും പുച്ഛം...വീട് തിരിച്ചുപിടിക്കാൻ എന്തും ചെയ്യുന്നവളെ പോലെ നോക്കുവാ... ഉപ്പ എന്നോട് പറഞ്ഞിട്ടില്ല ഇതൊന്നും... അതുകൊണ്ടാ ഉപ്പയോട് പറയാതെ ഞാൻ ഇറങ്ങിയത്... എനിയും ഉപ്പയെ കഷ്ടപ്പെടുത്താൻ വയ്യ എനിക്ക് " അവള്ടെ ശബ്ദം ഇടറി അമന്റെ കൈകൾ മുറുകി...അവന് ശ്വാസം നീട്ടി വലിച്ചു... കണ്ണുകൾ അടച്ചു തുറന്നു... "എല്ലാത്തിനും കാരണം അയാളാ ആ ceo...

നോക്കിക്കോ വീട് തിരിച്ചു പിടിച്ചാൽ എന്റെ ഇക്കാനെ കൊണ്ട് അയൽക്കിട്ട് നല്ല അടി കൊടുക്കും ഞാൻ... അയാൾ ഞങ്ങളെ പോലെ പാവങ്ങളെ വകവെക്കില്ല എന്നറിയുന്നത് കൊണ്ടല്ലേ ഇവരൊക്കെ ഞങ്ങളെ മറ്റൊരു രീതിയിൽ നോക്കുന്നെ..... തിരക്കാണത്രെ... പാവങ്ങളെ പണം ഊറ്റിയെടുത്തു ഊരുതെണ്ടുന്നവനു തിരക്കാണ് പോലും... ഒരിക്കെ എന്റെ മുന്നിൽ അയാൾ വരും... അന്ന് അയാൾക് ഞാൻ കാണിച്ചു കൊടുക്കും.. ഹും " ആ സങ്കടം ഉണ്ടേലും വീറോടെ പറയുന്ന മറിയുവിനെ അവന് അന്തിച്ചു നോക്കി... "എസ്ക്യൂസ്‌മേ "അവന് മുരടനക്കിയപ്പോൾ ആണ് അവൾ ഞെട്ടിയത്... "പടച്ചോനെ ceo ഓർത്തപ്പോൾ വായിൽ വന്നതൊക്കെ വിളിച്ചു പറഞ്ഞത് ഇങ്ങേരോടാണോ... ഒരുനിമിഷം സർ നെ പോലും മറന്ന് പോയി... ശ്യേ എന്ത് കരുതി കാണും "അവൾ തല താഴ്ത്തി.. "ഹ്മ്മ് മുന്നിൽ വരുമ്പോൾ അല്ലെ അത് അപ്പൊ നോക്കാം ഇപ്പൊ കേർ വീട്ടിൽ കൊണ്ട് വിടാം നേരം വൈകി"അവന് പറഞ്ഞത് കേട്ട് അവൾ അവിടെ തന്നെ നിന്നു... കാറിൽ കയറാൻ നിന്ന അമൻ അവള്ടെ ഒറ്റനിർത്തം കണ്ടു അവളെ നോക്കി... "ഓക്കെ വരണ്ടാ... പക്ഷെ നിന്റെ ഉപ്പാന്റെ കൂടെ പോകാമല്ലോ... ഞാൻ വിളിക്കാം "അവന് വീണ്ടും മൊബൈലെ എടുത്തതും അവൾ കാറ്റ് പോലെ കാറിൽ കയറി ഇരുന്നിരുന്നു... കാറിൽ കയറി ഇരുന്ന മറിയുവിനെ കണ്ടു അവന് ഒന്ന് മന്ദഹസിച്ചു കൊണ്ട് കാറിൽ കയറി... "ആക്ച്വലി എനിക്ക് തന്റെ ഫാമിലി പ്രോബ്ലെംസ്സിൽ ഇടപെടണം എന്നില്ല...

ബട്ട്‌ ഐ വാണ്ട്‌ ടു know..."അമൻ പറയുന്നത് കേട്ട് അവൾ അവനെ സംശയത്തോടെ നോക്കി "ആദിൽ പിന്നെ തന്റെ ഇത്ത ആയിഷയ്ക്കും ഉണ്ടായതല്ലേ മിൻഹ.. ഐ മീൻ അന്ന് നിന്റെ വീട്ടിൽ കണ്ട ആ കുട്ടി..." അമൻ പറഞ് നിർത്തിയതും അവൾ ഭാവവ്യത്യാസം ഇല്ലാതെ അവനിൽ നിന്ന് നോട്ടം മാറ്റി.. "അന്ന് ഹോസ്പിറ്റലിൽ വന്നപ്പോൾ തോന്നിയ ഡൌട്ട് ആണ്... അന്ന് അവിടെ വേറെ ഒരു സ്ത്രീയും ഉണ്ടായിരുന്നു " അവൻ വീണ്ടും സംശയം കൊണ്ട് പറഞ്ഞു... "എന്റെ ഇത്ത കല്യാണം കഴിച്ചത് രണ്ടാംകെട്ട് കാരനെ ആണ് " മറിയു പറയുന്നത് അമൻ അവളെ നോക്കി... യാതൊരു ഭാവവെത്യാസവും ഇല്ലാതെ നില്കുന്നവളെ കണ്ടു അവന് അത്ഭുതപ്പെട്ടു... "മിന്നുവിന്റെ ഉമ്മയെയാ അന്ന് ഹോസ്പിറ്റലിൽ കണ്ടത്... അവർക്ക് വേറെ ഭർത്താവുണ്ടെന്ന് കേട്ടിരുന്നു... ശെരിക്കും എന്തിനാ ഇക്കാ ഡിവോഴ്സ് ആയത് എന്നെനിക്ക് അറിയില്ല... പക്ഷെ എന്റെ ഇത്തയെ പൊന്ന് പോലെ നോക്കുന്ന ആളാണെന്നു അറിയാം... അത് മാത്രം അറിഞ്ഞാൽ മതി "അവൾ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു... "അപ്പൊ തന്റെ ഇത്തയുടെയും സെക്കന്റ്‌ മാര്യേജ് ആണോ " "അല്ലാ... ചില സാമ്പത്തിക ബുധിമുട്ട് കാരണമാ ഇത്താടെ കല്യാണം വൈകിയത്.. ഒരിക്കൽ പന്തൽ വരെ കെട്ടിയതായിരുന്നു എന്നാൽ ഉപ്പാക്ക് സ്ട്രോക്ക് വന്നു അത് മുടങ്ങി... പിന്നീട് കൊറേ കാലം ഇത്ത ട്യൂട്ടിഷൻ സ്കൂൾ ഒക്കെ ആയി മുന്നോട്ട് പോവുകയായിരുന്നു വീണ്ടും വന്ന ആലോചന ആണ് ഇക്കാന്റെ... "

അവൾ പറഞ്ഞു നിർത്തി "അപ്പൊ ആയിഷക്ക് അത് പ്രോബ്ലം ഇല്ലേ സെക്കന്റ്മാര്യേജ് ആയാ ഒരാളെ കല്യാണം കഴിക്കാൻ "അവനിൽ കൗതുകം നിറഞ്ഞു... "ഒരാളുടെ ഭൂത കാലം നോക്കി ഒരിക്കലും അളക്കരുത്... ഇത്താക് ആദ്യം ഒന്ന് സങ്കടം ഉണ്ടേലും ഇപ്പൊ ഒരുപാട് ഹാപ്പി ആണ് അതിനു കാരണം ഇക്കാക്ക തന്നെയാണ്... ഞാനും ഉപ്പയും മാത്രം ഒതുങ്ങിയ ജീവിതത്തിൽ ഇപ്പൊ ഇക്കാക്കും മിന്നുമോൾക്കും വലിയ സ്ഥാനം ഉണ്ട്.... എന്റെ ഇത്ത കാരണം ഉമ്മയില്ലാത്ത മിന്നുമോൾക് ഒരു ഉമ്മ ആയില്ലേ... ഒറ്റക്ക് ജീവിതം തള്ളിതീർക്കണ്ട ഇക്കാക്ക് ഒരു പാതിയെ കിട്ടിയില്ലേ... അതാണ്‌... ചിലപ്പോൾ അവരുടെ ജീവിതം എങ്ങനെ ആയിരുന്നു എന്നല്ല... ഞങ്ങൾ കാരണം അവരുടെ ജീവിതത്തിൽ ഒരു ചെറിയ സന്തോഷം ഉണ്ടെങ്കിൽ ... അവിടെയാണ് മനുഷ്യൻ വിജയിക്കുന്നത്...." ഏതോ ഓർമയിൽ എന്ന പോലെ അവൾ പറഞ്ഞു നിർത്തികൊണ്ട് അമനിനെ നോക്കി... അവന്റെ മുഖത്തെ ചിരി കണ്ടു അവൾ അവനിൽ ഉറ്റുനോക്കി.. "എന്തിനാ ചിരിക്കൂന്നേ "അറിയാതെ അവൾ ചോദിച്ചു.. "എനിക്ക് തോന്നുമ്പോൾ ഞാൻ ചിരിക്കും... അത് നിന്നോട് പറയേണ്ട ആവിശ്യം എനിക്കില്ല "കൂർപ്പിച്ചു അവളെ നോക്കികൊണ്ടവൻ പറഞ്ഞു കൊണ്ട് ഡ്രൈവിങ്ങിൽ ശ്രെദ്ധ കൊടുത്തു...

"ഇതേതോ ഓന്തിന്റെ ഇനത്തിൽ പെട്ട ജന്മം ആണ്... എത്രവഗമാ മുഖം മാറിയെ... സൂക്ഷിക്കേണ്ടിയിരിക്കുന്നു.... അല്ലേലും എന്ത്‌ ദൈര്യത്തിലാ ഇയാളോട് ഞാൻ പറഞ്ഞത് എന്നേ സമ്മധിക്കനം "പിറുപിറുത്തുകൊണ്ടവൾ പുറത്തേക്ക് കണ്ണിട്ടിരുന്നു... ************** "പാൽ കുടിക്ക്... മ്മക്ക് ചാച്ചണ്ടേ " "ഇച്ചീച്ചി പാൽ "മിന്നു ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞത് കേട്ട് അയിശു അവള്ടെ ചുണ്ടിൽ മുത്തി.. "പാൽ കുടിക്ക് മോളെ.... ഉമ്മി കഥ പറഞ്ഞു തരാം " "പിരോമിസ് "അവൾ കൈ നീട്ടി "ആ പ്രോമിസ് "അയിശു കൈ കൊടുത്തു കുലുക്കികൊണ്ട് പറഞ്ഞു മിന്നു കുണുങ്ങി ചിരിച്ചുകൊണ്ട് പാൽ മുഴുവൻ കുടിച്ചു... ലൈറ്റ് ഓഫ്‌ ചെയ്തു മുറിയിലേക്ക് നടന്നു ഡോർ അടച്ച് മിന്നുവിനെ ബെഡിൽ ഇരുത്തി അയിശു ബൾക്കണിയിലേക്ക് നോക്കി "പറ ഷാന "ആദി സംസാരിക്കുന്നത് കേട്ടതും അവൾ കാര്യമാക്കാതെ നടക്കാൻ തുടങ്ങി.. പെട്ടെന്ന് സഡൻ ബ്രേക്ക്‌ ഇട്ട പോലെ നിന്നു.. "ഷാനക്ക് എന്നോട് വെല്ല്യ ഇഷ്ടമൊന്നുമില്ലായിരുന്നു പക്ഷെ ആദിയോട് അവൾക് അടുപ്പം കൂടി വന്നു "മിസ്രിയുടെ വാജകം ഓർമ വന്നതും അയിശു ഒന്നൂടെ ബാൽക്കണിയിൽ നോക്കി.. എന്നാൽ അവന് നടന്നു കൊണ്ട് സംസാരിക്കുന്നതിനാൽ ഒന്നും കേൾക്കുന്നില്ലായിരുന്നു... ആദിയെ സംശയമൊന്നും ഇല്ലെങ്കിൽ അവൾ എന്താ പറയുന്നത് എന്ന് കേൾക്കാനുള്ള ത്വര കാരണം അയിശു ഡോറിനു പുറം ചാരി നിന്നു നിന്നു... ശേഷം ചെവി നന്നായി കൂർപ്പിച്ചു... "എനിക്ക് പറ്റില്ല ഷാന "ആദി "എന്ത് പറ്റില്ലാന്നു

"അയിശു ആത്മ "ഉമ്മി "മിന്നു അവളെ നോക്കി വിളിച്ചു.. "ശ്ശ്... "അയിശു ചുണ്ടിനു ചൂണ്ടു വിരൽ വെച്ച് ഒച്ചയക്കല്ലേ എന്ന് കാണിച്ചതും മിന്നുവും അത് പോലെ വെച്ച്... അവളെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് വീണ്ടും ചെവി ഡോറിൽ മുട്ടി കൂർപ്പിക്കാൻ നിന്നതും ഡോർ തുറന്ന് ബാലൻസ് കിട്ടാതെ മുന്നോട്ട് വേച്ചു കൊണ്ട് എവിടെയോ തട്ടി നിന്നിരുന്നു... "ഇപ്പൊ വീണേനെ "അവൾ പറഞ്ഞുകൊണ്ട് കയ്യ് അമർത്തിയതും എന്തോ സോഫ്റ്റ്‌ പോലെ തോന്നിയത് കാരണം അവൾ കണ്ണ് തുറന്നു..... മുന്നിൽ ബ്ലാക്ക് ടീഷർട് ഇട്ടു നിൽക്കുന്ന ആദിയെ കണ്ടതും അവള്ടെ കണ്ണ് മിഴിഞ്ഞു... അവന് എന്നാൽ അവള്ടെ മുഖത്ത് നോക്കി ശേഷം അവന്റെ നെഞ്ചത് തന്നെ നോക്കുന്നത് അവൾ സംശയത്തോടെ അവന്റെ നെഞ്ചിൽ നോക്കി... അവന്റെ നെഞ്ചിൽ അമർത്തി നോക്കുന്ന കയ്യ് അവൾ പെട്ടെന്ന് വലിച്ചു... "അയ്യേ... ഞാൻ എന്താ കാണിച്ചേ "അവൾ അവന്റെ മുഖത്ത് നോക്കാതെ ഓർത്തു.. "ഒളിഞ്ഞു നോക്കിയതാണോ "കൈകെട്ടി അവളെ ഉറ്റുനോക്കി പറയുന്ന ആദിയെ കണ്ടതും അവൾ ഒന്ന് ഞെട്ടിയെങ്കിലും അത് പുറത്ത് കാണിച്ചില്ല.. "ഏയ്... ഞാൻ..... ആഹ്.. മിന്നൂവിനെ കളിപ്പിക്കുകയായിരുന്നു "ആയിശു ബെഡിൽ ഇരിക്കുന്ന മിന്നുവിനെ ചൂണ്ടി പറഞ്ഞുകൊണ്ട് വേഗം മുറിയിലേക്ക് കയറി..

അവന് മിന്നുവിനെ നോക്കി ചിരിച്ചുകൊണ്ട് മുറിയിൽ കയറി ബാൽക്കണിയിലെ ഡോർ അടച്ചു പെട്ടെന്ന് തിരിഞ്ഞുകൊണ്ട് ... ബെഡിലേക്ക് ഇരിക്കാൻ പോകുന്ന ആയിഷയെ പിടിച്ചു തിരിച്ചു കൊണ്ട് രണ്ടുകയ്യും പുറകിൽ പിടിച്ചു ഡോറിനു പുറം ചാരി നിർത്തി... "മിന്നൂട്ടി... എനി വാപ്പി ഒരു കളി കാണിച്ചു താരാം "ആദി ബെഡിൽ ഇരിക്കുന്ന മിന്നുവിനെ നോക്കി പറഞ്ഞുകൊണ്ട് കണ്ണിറുക്കി.....മിന്നു കുണുങ്ങി ചിരിച്ചു ആദി ആയിഷയിലേക്ക് തലചെരിച്ചു... ശ്വാസം പോലും വിടാതെ തറഞ്ഞു നിൽക്കുന്ന അവളെ കണ്ടു അവന് താടി ഉഴിഞ്ഞു... കുതറിയാൽ രാവിലെ പോലെ പിടി മുറുകും എന്നറിയുന്നത് കൊണ്ട് അവൾ അനങ്ങാതെ നിന്നു... അവള്ടെ കണ്ണിലേ പിടപ്പ് അവനിൽ കുസൃതി നിറച്ചു... വലത് കയ്യ് അവള്ടെ പുറകിലെ പിടിയിട്ട കൈകളിൽ മുറുക്കികൊണ്ട് ഇടത് കൈ അവള്ടെ മൂക്കിൽ തൊട്ടു.... അവിടെ ചുവക്കുന്നത് അവന് അടുത്ത് നിന്ന് കണ്ടു. അവൻ ഒന്ന് മന്ദഹസിച്ചു .. പതിയെ കൈകൾ താഴോട്ട് നീങ്ങിയതും അവള്ടെ ചുണ്ട് വിറച്ചു... ചുണ്ടിനു മുകളിൽ വിയർപ്പ് പൊടിഞ്ഞു... തള്ളവിരൽ കൊണ്ട് അവന് അത് തുടച്ചതും അവൾ ഒന്ന് പിടഞ്ഞുകൊണ്ട് കൊണ്ട് കണ്ണുകൾ ഇറുക്കെ അടച്ചു... ശ്വാസഗതി ഉയർന്നു വന്നു... മാറിടങ്ങൾ ഉയർന്നു താഴ്ന്നുകൊണ്ടിരുന്നു.... പെട്ടെന്ന് ഫോൺ ബെല്ലടിഞ്ഞതും അവൾ ഞെട്ടി കണ്ണുകൾ തുറന്നു എന്നാൽ ഇപ്പോഴും മുഖത്തേക്ക് നോക്കി നിൽക്കുന്ന ആദിയെ കണ്ടു അവൾ ലജ്ജയാൽ മുഖം തിരിച്ചു...

"ഫോ... ഫോൺ "അവൾ വിക്കി... അവന് കേൾക്കാത്ത പോലെ ഒന്നൂടെ അവളിൽ അമർന്നു നിന്നു... "ഫോൺ... റിങ്...."അവൾക്ക് വാക്കുകൾ പുറത്ത് വന്നില്ല...അവന് അവളുടെ മുഖത്ത് കണ്ണുകൾ പാഞ്ഞുനടന്നു... അവൾ വല്ലാത്തൊരു ഭാവത്തോടെ അവന്റെ കണ്ണുകളിൽ നോക്കി.... അതിൽ ആഴ്ന്നിറങ്ങിപോയി .. പുറകിലെ അവള്ടെ കൈകളിലെ പിടി വിട്ടത് അവൾ അറിഞ്ഞില്ല... അടിഞ്ഞുകൊണ്ടിരിക്കുന്ന മേശക്ക് മുകളിലെ ആയിശുവിന്റെ മൊബൈലെ അവളിൽ നിന്ന് ഒരടി മാറാതെ അവന് കയ്യെത്തിച്ചു എടുത്തു...അവൾക് ചെവിയിൽ വെച്ചതും അവൾ ഞെട്ടി... അവൾ വേഗം ഫോൺ തട്ടിപ്പറിച്ചു കൊണ്ട് കാൾ എടുത്തു ചെവിയിൽ വെച്ചു... "ഹ... ഹലോ "ദേഹത്തു ചേർന്ന് നിൽക്കുന്ന ആദിയിൽ നിന്ന് നോട്ടം മാറ്റി അവൾ പറഞ്ഞു.. ആദിയുടെ കൈകൾ അവള്ടെ ഇടുപ്പിൽ ഇഴഞ്ഞു... "ആാാ.... പറ... മാഷേ "അവൾ വിയർത്തു... അവന്റെ കൈകൾ അവിടെ അമർന്നതും "മാഷേ... "അവൾ വിളിച്ചുപോയി... ആദിക്ക് ചിരി വന്നു... വീണ്ടും അവന്റെ കൈകൾ അവിടം ഉഴിയാൻ തുടങ്ങിയതും അവൾക്ക് ശരീരമാകെ വിറയൽ അനുഭവപെട്ടു.. "ഞാൻ... ഞാൻ.. നാളെ വരും... വെക്കുവാ ശെരി "എന്ന് ഒറ്റയടിക്ക് പറഞ്ഞുകൊണ്ട് അവൾ ഫോൺ കട്ട്‌ ചെയ്തു അവൾ ആദിയെ കൂർപ്പിച്ചു നോക്കിയതും അവന് അവളിൽ പൊടുന്നനെ മുഖമടുപ്പിച്ചു അവളുടെ നുണക്കുഴിയിൽ പല്ലുകൾ ആഴ്ത്തിയിരുന്നു... അവൾ ശക്തിയോടെ അവനെ തള്ളിമാറ്റി... കവിൾ തടവി..

"എനിക്കിട്ട് പണി‌താൽ... പലിശയും കൂട്ടി തരാൻ ഈ ആദിൽ അഹ്‌മതിനു അറിയാം "കൈകൾ മാറിൽ പിണച്ചുകെട്ടി ഗമയോടെ പറയുന്ന ആദിയെ അവൾ അമർത്തി നോക്കി.. "ടീച്ചർക്ക് എന്തേലും പറയാനുണ്ടോ "അവന് പുരികം പൊക്കി ചോദിച്ചത് കേട്ട് അവൾ ചുണ്ട് കോട്ടി മിന്നുവിന് അടുത്ത് ചെന്നു... "വാപ്പിന്റെ കോപ്രായം കാണാതെ എന്റെ കുഞ്ഞു ഉറങ്ങിയത് നന്നായി അല്ലേൽ വീട്ടിൽ. പാട്ടായേനെ "അയിശു ഓർത്തുകൊണ്ട് മിന്നുവിനെ ശെരിക്കു കിടത്തി അവളും കിടന്നു... ആദി നോക്കി ച്ചിരിക്കുന്നത് കണ്ടതും അവൾ വേഗം തിരിഞ്ഞു കിടന്നു... അവന് ലൈറ്റ് ഓഫ്‌ ചെയ്ത് കിടന്നതും മിന്നുവിനെ കെട്ടിപ്പിടിക്കുന്നതും അവൾ അറിഞ്ഞു... എന്തിനോ അവൾടെ ചുണ്ടിൽ പുഞ്ചിരി തത്തികളിച്ചു... ************** ഓണം കഴിഞ്ഞു പരീക്ഷ പേപ്പർ കൊടുക്കാൻ ഉള്ളത് കൊണ്ടും പോർഷൻ തീക്കാനുള്ളത് കൊണ്ടും ആയിഷുവിനു മൂന്നുദിവസത്തെ ലീവ് എടുക്കാൻ പറ്റിയില്ലായിരുന്നു... എങ്കിലും മിന്നുവിനു ഇപ്പൊ സുഗമായി വന്നത് കൊണ്ട് ആദി അവളെ സ്കൂളിൽ കൊണ്ട് വിട്ടു... നജീം മാഷിനെ കണ്ടു സംസാരിച്ചു കൊണ്ടിരിക്കെ ഇന്നലെ എന്തോ പേടിച്ചുകൊണ്ട് ഫോൺ വെച്ചത് എന്ന് മാഷ് ചോദിച്ചപ്പോൾ ഇന്നലെത്തെ ഓർമകിൽ അവൾ വിയർത്തു... ഒന്നുമില്ല എന്ന് പറഞ്ഞു ക്ലാസ്സിലേക്ക് നടക്കുമ്പോൾ അവൾടെ മുഖം ചവന്നിരുന്നു.. എന്നാൽ അയിശു ഒരുപാട് അകന്നുപോയോ എന്ന് തോന്നി അവൾ പോകുന്നതും നജീം നോക്കി നിന്നു...

"വിട്ടകളയാൻ പാടില്ലായിരുന്നു "അവന് ഓർത്തു... സ്കൂൾ വിട്ട് കഴിഞ്ഞു പ്രധീക്ഷിച്ച പോലെ ആദിയുടെ കാർ കണ്ടു അവൾ വേഗം അതിൽ കയറി... "മിന്നു ഇല്ലേ " "ഇല്ലാ "അവന് കാർ എടുത്തുകൊണ്ടു പറഞ്ഞു... രണ്ടുപേരും പിന്നെ ഒന്നും മിണ്ടിയില്ല... "നമ്മള് എങ്ങോട്ടാ പോകുന്നെ "അവൾ മുന്നോട്ട് നോക്കി ചോദിച്ചു.. "നിന്റെ വീട്ടിൽ "അവന് ഭാവവ്യത്യാസം ഇല്ലാതെ പറഞ്ഞു "എന്റെ വീട്ടിലോ എന്തിനു "അവൾ സംശയത്തോടെ നോക്കിയെങ്കിലും അവന് ഒന്നും പറഞ്ഞില്ല...പിന്നെ അവൾ ഒന്നും ചോദിക്കാനും നിന്നില്ല... വീടിനു മുറ്റത് കാർ നിർത്തി ഇറങ്ങിയപ്പോൾ പുറത്ത് തന്നെ ഇരിക്കുന്ന ഉപ്പനെയും അമനിനെയും കണ്ടു അവൾ സംശയത്തോടെ ആദിലിനെ നോക്കി... അവന് ചെരുപ്പ് അഴിച്ചു അകത്തു കയറിയതും ആയിഷുവിനും പുറകെ കയറി... അപ്പോഴേക്കും കോളേജ് വിട്ട് നടന്നു വരുന്ന മറിയു വീട്ടിലുള്ള ആൾക്കാരെ കണ്ടു ദ്രിതിയിൽ നടന്നു... "പടച്ചോനെ സർ ചതിച്ചോ..."അവൾ പേടിച്ചുകൊണ്ട് അകത്തേക്ക് കയറി.. ഇത്തയെ നോക്കി കണ്ണ് കൊണ്ട് എന്താണെന്ന് ചോദിച്ചപ്പോൾ അയിശു തോൾ പൊക്കി അറിയില്ലെന്ന് ആക്ഷൻ ഇട്ടതും അവൾക്ക് കുറച്ചു സമാധാനം തോന്നി... ശേഷം അമനിനെ നോക്കിയപ്പോൾ അവളെ നോക്കുന്ന അമന് നേരെ "ഒന്നും പറയല്ലേ "എന്ന് ദയനീയ മായി അവന് മനസ്സിലാകാൻ പാകം പറഞ്ഞു എന്നാൽ അവന് കാണാത്ത ഭാവത്തിൽ മുഖം തിരിച്ചു... "ശൈത്താൻ "അവൾ മനസ്സിൽ പറഞ്ഞുകൊണ്ട് നല്ല കുട്ടിയായി എന്തും താങ്ങാൻ ഉള്ള പോലെ നിന്നു.........................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story