എന്റേത് മാത്രം: ഭാഗം 32

entethu mathram

എഴുത്തുകാരി: Crazy Girl

അടർത്താൻ ആഗ്രഹമില്ലാതെ അവന് ഒന്നൂടെ അവളിൽ അമർത്തിയതും അവൾ പിടഞ്ഞുകൊണ്ട് അവനിലെ പിടി മുറുക്കി... അവളിലെ ഹൃദയമിടിപ്പ് അവനറിഞ്ഞുകൊണ്ട് അവന് പതിയെ നെറ്റിയിൽ നിന്ന് ചുണ്ടുകൾ അടർത്തി അവളിൽ നിന്നു ഒരിഞ്ചു മാറി നിന്നു... എങ്കിലും അവളിലെ ചൂടുകാറ്റ് അവന്റെ കഴുത്തിലടിച്ചു കൊണ്ടിരുന്നു... കണ്ണുകൾ തുറക്കാൻ അവൾക് ആവുമായിരുന്നില്ല... അവന്റെ ശ്വാസം നെറ്റിയിൽ തട്ടുമ്പോൾ ശരീരം വിറക്കുന്നുണ്ടായിരുന്നു ... അവൾടെ കുഞ്ഞുമേനി വിറക്കുന്നത് കണ്ടതും അവന് അവളിൽ നിന്നു അടർന്നു മാറി... "നിക്ക്....വീട്ടി.... പോണം " അവന് മാറി നിന്നതും കണ്ണുകൾ വിടർത്താതെ നിലത്തേക്ക് പതിപ്പിച്ചു കൊണ്ട് അവൾ എങ്ങനെയോ പറഞ്ഞു.... കുറച്ചു നേരം അമൻ അവളെ നോക്കി നിന്നു...പതിയെ തിരിഞ്ഞു.. "വാ "അവന് അവളെ ഒന്ന് നോക്കി കൊണ്ട് ഡോർ തുറന്നു... അവന് പോയതറിഞ്ഞതും അവൾ തളർച്ചയുടെ ഷെൽഫിൽ ചാരി നിന്നു....നെഞ്ചിൽ കയ്യ് വെച്ച് തടവി.... അവന് പോയെങ്കിലും ഇപ്പോഴും ആ ഒരു ഞെട്ടലിൽ അവൾ നിന്നു... "അതിനർത്ഥം... " അവൾ സ്വയം പറഞ്ഞുകൊണ്ട് കണ്ണുകൾ മിഴിച്ചു... ശേഷം ഒരു കുതിപ്പോടെ പുറത്തേക്കിറങ്ങി....

വേഗം ഇറങ്ങി ഓടാൻ നിന്നെങ്കിലും പുറത്ത് തന്നെ കാറും ഓൺ ആക്കി കാത്ത് നില്കുന്നത് കണ്ടു അവൾ ഒന്ന് നിന്നു.... അമൻ അവളെ ഒന്ന് നോക്കിയതും ഓടി ചെന്ന് കാറിൽ കയറി.... വീടെത്തും വരും ഒന്നും മിണ്ടിയില്ല... കൈകൾ പരസ്പരം ഉരച്ചുകൊണ്ട് അവൾ ഇരുന്നു വല്ലാത്തൊരു പരവേഷം തോന്നി.... കാർ നിർത്തിയതും അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഡോർ തുറന്ന് ഇറങ്ങി വേഗം നടന്നു... വീടിന്റെ താക്കോൽ എടുത്ത് ഡോർ തുറന്നപ്പോൾ കാർ മുറ്റത് നിന്നു പോകുന്ന ശബ്ദം അവൾ കേട്ടു... ----------------------------------- കണ്ണിൽ കൊരുത്തുപോയി.... അടുക്കുംതോറും അവന്റെ ചൂട് ശ്വാസം നെറ്റിയിൽ തട്ടികൊണ്ടിരുന്നു... ശരീരമാകെ അവന്റെ ശ്വാസത്തിൽ ചൂടുപിടിച്ചു. എന്നാൽ നെറ്റിയിൽ ചുണ്ടുകൾ പതിഞ്ഞപ്പോൾ വിറച്ചു..... വീണ്ടും ചുണ്ടമർത്തികൊണ്ടാ അകന്നത്... മറിയു നെറ്റിയിൽ ഒന്ന് തൊട്ടു നോക്കി....ഇപ്പോഴും ആ തണുപ്പ് അവിടെ ഉള്ളത് പോലെ.. അയ്യോ അയ്യയ്യോ... എന്നിട്ടും ഞാനെന്താ പൊട്ടത്തിയെ പോലെ നിന്നെ... ഈ കൈയെന്താ അയാളെ തള്ളാഞ്ഞേ... പകരം ഇറുക്കെ പിടിക്കുകയല്ലേ ചെയ്തത്.... ച്ചേ ച്ചേ... മറിയു മുഖം പൊത്തി നിന്നു... "മറിയു നീയെന്താ കാട്ടണെ... ചായക്ക് വെച്ചിട്ട് മുഖം പൊത്തുവാണോ "ഉപ്പ വന്നു ഗ്യാസ് ഓഫ്‌ ആക്കികൊണ്ട് പറഞ്ഞത് കേട്ട് അവൾ ഞെട്ടി...

"ഉപ്പ വന്നോ " "പിന്നെ... എന്താ നിന്റെ മുഖം ചുവന്നെ.... ഹും...എന്തേലും പറ്റിയോ "കവിളിൽ തലോടിക്കൊണ്ട് ഉപ്പ പറഞ്ഞത് കേട്ട് അവൾ ഒന്ന് ഞെട്ടി.. "അതോ ഗ്യാസിന്റെ ചൂടിൽ ആയിരിക്കും.."അവൾ വേഗം മുഖം തിരിച്ചുകൊണ്ട് ചായപാത്രത്തിൽ നിന്നു ചായ കപ്പിലേക്ക് ഒഴിക്കാൻ തുടങ്ങി.... "മോളെ അമൻ നിന്നെ കൂട്ടി ഓഫീസിൽ പോകും പറഞ്ഞിരുന്നു... എന്നിട്ട് പോയോ... എന്തിനാ അവന് കൊണ്ട് പോയത് "നൗഫൽ ചോദിച്ചതും "എന്റുമ്മാ "മറിയു അലറി "സ്സ് എന്താ മറിയു നിന്റെ ശ്രെദ്ധ ഇപ്പൊ എവിടെയാ... കയ്യ് പൊള്ളിയല്ലോ... നോക്കട്ടെ "അയാൾ വേഗം കൈ നോക്കി ചുവന്നിട്ടുണ്ട്... "ഇപ്പൊ അല്ല കുറച്ചു കഴിഞ്ഞാല നീറ്റൽ വരുവാ നീ ഇങ് വാ ഞാൻ പേസ്റ്റ് പുരട്ടിത്തരാം " അവളേം കൊണ്ട് ഉപ്പ ഹാളിൽ സോഫയിൽ ഇരുന്നു...പേസ്റ്റ് എടുക്കാൻ പോയി... "ഇയ്യ്പ്പാക്ക് ചോയ്ക്കാൻ കണ്ട നേരം അങ്ങേരെന്നെ ഉമ്മ തരാൻ കൊണ്ടോയതാ എന്ന് എങ്ങനെയാ ഞാൻ പറയാ.... ഊ...ന്റെ കൈ "നീറ്റൽ കാരണം കാരണം കയ്യ് കുടഞ്ഞു... ഉപ്പ വേഗം ഐസ് വെച്ച് തന്നു... ഐസ് വെച്ചപ്പോൾ വേദന അറിഞ്ഞില്ലാ...ശേഷം പേസ്റ്റ് പുരട്ടികൊണ്ട് നിന്നു "വേദനയുണ്ടോ മോളെ "ഉപ്പാന്റെ നെറ്റി ചുളിഞ്ഞു "ഇല്ലുപ്പാ..."എന്നും പറഞ്ഞവൾ അയാളുടെ തോളിൽ തല ചാരി...

"പറ അവന് എന്തിനാ കൊണ്ട് പോയത് "ഉപ്പ വീണ്ടും ചോദിച്ചു "ഉപ്പ അത് അന്ന് ഞാൻ അവിടെ ചെന്നപ്പോൾ ഒരു ഇക്കാ ഉണ്ടായിരുന്നു പറഞ്ഞില്ലേ എന്നേ സങ്കടപെടുത്തിയ... ആ ഇക്കാനെ ഒരു ചേട്ടനേം ഒക്കെ സർ പിരിച്ചു വിട്ടു.... ആ ഉപ്പാക്ക് അറിയോ ആാാ ഇക്കാന്റെ കവിളിൽ ഒറ്റ അടിയായിരുന്നു സർ....കണ്ടിരുന്ന എന്റെ കിളി പോയെങ്കിൽ ആ ഇക്കാന്റെ എല്ലാം പോയിട്ടുണ്ടാവില്ലേ "അവൾ ആവേശത്തോടെ തല പൊക്കികൊണ്ട് പറഞ്ഞു.. "അപ്പൊ എന്റെ മോൾക് ചോദിക്കാനും പറയാനും ആളുണ്ടല്ലെ "നൗഫൽ പുഞ്ചിരിയോടെ പറഞ്ഞത് കേട്ട് അവൾ എന്ത് പറയണം എന്നറിയാതെ വീണ്ടും അയാളുടെ തോളിൽ തല വെച്ച് കിടന്നു..... "അമൻ ആള് കൊള്ളല്ലേ മോളെ " "ഉപ്പ എന്താ ഇങ്ങനെയൊക്കെ പറയുന്നേ..."അവൾ ചിണുങ്ങി... "ഞാൻ ഉള്ളതല്ലേ പറഞ്ഞത്... വേറെന്തെലും അവന് പറഞ്ഞോ... എന്നോട് പറഞ്ഞത് പോലെ" ഉപ്പയുടെ സംസാരത്തിലെ വെപ്രാളം കണ്ടു അവൾ ഉപ്പാനെ നോക്കി കണ്ണിലെ തിളക്കം കണ്ടു അവൾക് ചിരി വന്നു.... "പറഞ്ഞില്ല പക്ഷെ ഉമ്മ തന്നു "അവൾ ചിരിയോടെ പറഞ്ഞു... "പിന്നെ... നിന്റെ വായാടിത്തം കൂടുന്നുണ്ട്... പൊ... പോയി ഇരുന്നു പടിക്ക് "അവള്ടെ ചെവിക്ക് പിടിച്ചു... അയാൾ റൂമിലേക്ക് നടന്നു... "ശ്യെട സത്യം പറഞ്ഞപ്പോൾ പോലും ഇവിടെ വിശ്വസിക്കാൻ ആരുമില്ലേ "അവൾക്ക് ചിരി പൊട്ടി പോയി ************* "അമൻ നിക്ക് " മുറിയിലേക്ക് പോകുമ്പോൾ സുബൈദയുടെ വിളി കേട്ട് അമൻ നിന്നത്....

അവന് എന്തെന്ന മട്ടിൽ അവരെ നോക്കി... "നീ ഇന്ന് കമ്പനിയിൽ ആരെയെങ്കിലും ഡിസ്മിസ്സ് ചെയ്തോ " "ആ ചെയ്തു എന്തെ "അവന് ഗൗരവത്തിൽ പറഞ്ഞു "അവരെ കമ്പനിയിൽ പണി കൊടുത്തത് അബ്ദുള്ളക്ക ആണ്... അപ്പൊ പിരിച്ചു വിടാനും അവർക്കാണ് അവകാശം "സുബൈദ അവനെ നോക്കി ദേഷ്യത്തിൽ പറഞ്ഞു "ഞാൻ പറഞ്ഞോ എന്റെ കമ്പനി നോക്കി നടത്താൻ ആയാളോട്... ഇല്ലല്ലോ ആക്രാന്തം മൂത്ത് കമ്പനിയിൽ കേറിയതല്ലേ... എന്നാൽ കേട്ടോ എനി മുതൽ എന്റെ കമ്പനിയിൽ ആര് വേണം ആര് വേണ്ടാ എന്ന് ഞാൻ തീരുമാനിക്കും "അവന് കടുപ്പിച്ചു പറഞ്ഞു "അമൻ "അവർ അലറി "നിങ്ങളെന്റെ ഉമ്മയാണെന്ന് കരുതി നിങ്ങള് വിളിക്കുമ്പോ ഞാൻ പേടിക്കും എന്ന് കരുതരുത്... ഇവിടെ നീക്കണമെങ്കിൽ ഇതൊക്കെ സഹിച്ചേ പറ്റൂ... "അവന് പുച്ഛിച്ചുകൊണ്ട് പറഞ്ഞു തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും വീണ്ടും എന്തോ ഓർത്ത പോലെ സുബൈദയെ നോക്കി.. "പിന്നെ നിങ്ങള്ടെ ഭർത്താവ് തുടങ്ങി വെച്ച ഹോംബാർ ഒക്കെ ഞാൻ പൂട്ടിക്കും...ആരുടെയെങ്കിലും വീട് തന്ത്രത്തിൽ കയ്ക്കൽ ആക്കിയതാണേൽ അവർക്ക് ആ സ്ഥലം ഞാൻ നൽകും... അല്ലാത്ത ഹോംബാർ ഒക്കെ ഞാൻ പൊളിച്ചു വേറെ വല്ലതും പണിയും എന്ന് പറഞ്ഞേക്ക് "

അമൻ കനത്തിൽ പറഞ്ഞുകൊണ്ട് മുകളിലേക്ക് നടന്നു... സുബൈദ അവനെ പകയോടെ നോക്കി... ഉപ്പയുടെ അതേ ഉഷിരും വാശിയും ആണെങ്കിലും അവന്റെ ദേഷ്യം അയാളെ കാളും പത്തിരട്ടിയാണ്... അയാളെ മെരുക്കിയത് പോലെ ഒരിക്കലും ഇവനെ ആവത്തില്ല... പക്ഷെ ഒരു പെണ്ണ് ജീവിതത്തിൽ വന്നാൽ അവനെ കൈക്കൽ ആക്കിയാൽ അവളെ വെച്ച് ഇവനെ കൊണ്ട് പലതും നടത്തിക്കാൻ കഴിയും... അവരുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞു... ഡോർ അടച്ച് ഷർട്ടിന്റെ ബട്ടൺ അഴിച്ചുകൊണ്ട് അവന് ബെഡിൽ മലർന്നു കിടന്നു... അവന്റെ മനസ്സ് മുഴുവൻ അവളിൽ ആയിരുന്നു... പുലിയെ കണ്ട പേടിച്ച മാൻപെടിനെ പോലെ കണ്ണുകൾ നാലുപാട് പിടഞ്ഞുകൊണ്ട് നോക്കുന്നവളെ...ഉണ്ടക്കണ്ണു നിറച്ചുകൊണ്ട് ചുണ്ടുകൾ വിതുമ്പി ബാഗ് മാറിൽ പൊതിഞ്ഞുപിടിച്ചു കണ്ടപ്പോൾ ഞാൻ പോലും അറിയാതെയാ അവൾക്കടുത്തേക്ക് നടന്നത്... അവളെ നോക്കുമ്പോൾ ഞാൻ ഞാൻ അല്ലാതാവുന്നു... എനിക്ക് നിയന്ത്രിക്കാൻ പറ്റുന്നില്ല എന്റെ ഹൃദയത്തെയും തലച്ചോറിനെയും... അതുകൊണ്ടല്ലേ ഞാൻ പോലും അറിയാതെ അവള്ടെ നെറ്റിയിൽ.... അവന് ഓർത്തുകൊണ്ട് അവന്റെ ചുണ്ടിൽ ഒന്ന് തൊട്ടു..... അവന്റെ മനസ്സിൽ ആ ദൃശ്യം പതിഞ്ഞു..

.അവനിൽ എന്തോ മൂടുന്നത് പോലെ തോന്നി....അവന് കമിഞ്ഞു കിടന്നു കൊണ്ട് തലയിണയിൽ മുഖമമർത്തി.. ************** ഒരു കാര്യവുമില്ലാതെ ആയിശു താഴെ മേലേം ഇറങ്ങിയും കേറിയും നടന്നു കൊണ്ടിരുന്നു... ആദിയെ കാണുമ്പോൾ മുന്നിൽ ചെന്ന് മുരടനക്കിയാലും നോക്കുക പോലും ചെയ്യാത്തത് കണ്ടു അവൾ ചുണ്ട് കൂർപ്പിച്ചു... മിന്നു ഓടികളിക്കുമ്പോൾ ആയിശു അവന്റെ മുന്നിൽ നടന്നു കളിക്കാൻ തുടങ്ങി.... എന്നാൽ ആദി ഒന്ന് നോക്കുക പോയിട്ട് ഇങ്ങനെ ഒരാൾ കൊറേ നേരമായി ചുറ്റിപ്പറ്റി നടക്കുന്നുണ്ട് എന്നത് പോലും അവന് കാര്യമാക്കാത്തത് കണ്ടു അവൾക് ദേഷ്യവും സങ്കടവും തോന്നി... "ആദി നീ എന്താ ഇന്ന് ആയിശുവിനെ കൂട്ടാതെ പോയത് നീ പോയത് കൊണ്ട് അവൾ ഇന്ന് സ്കൂളിൽ പോയില്ല " ഭക്ഷണം കഴിക്കുമ്പോൾ ഉമ്മ പറഞ്ഞത് കേട്ട് അയിശു ആദിയെ പാളി നോക്കി... അവന് മിന്നുവിനെ കഴിപ്പിക്കുന്ന തിരക്കിൽ ആണ് "പണ്ട് ഞാൻ ഉള്ളത് കൊണ്ടല്ലല്ലോ പോയത് "അവന് പറഞ്ഞത് കേട്ട് അവൾക് വല്ലാതായി.... അവൾ ഭക്ഷണം കയ്യിട്ട് നുള്ളിപ്പൊറുക്കി നിന്നു ആദി പറഞ്ഞത് കേട്ടും ആയിശുവിന്റെ വാടിയ മുഖം കണ്ടും അഹ്‌മദ്‌ ഭാര്യയെ നോക്കി എന്തെന്ന് കണ്ണ് കൊണ്ട് ചോദിച്ചു.. അവർ കണ്ണ് ചിമ്മി കാണിച്ചത് കണ്ടു അയാൾ ചെറുചിരിയോടെ ഭക്ഷണം കഴിച്ചു... "പാൽ കുടിക്ക് മിന്നു " "ഞാൻ കുച്ചൂലാ "അവൾ ചുണ്ട് കൂർപ്പിച്ചു...

"അതെന്ന കുടിക്കാതെ "അവന് അവളെ നോക്കി വാത്സല്യത്തോടെ ചോദിച്ചു "വാപ്പി ഉമ്മിനോട് കൂട്ടില്ലല്ലോ "അവൾ കെറുവെച്ചു പറയുന്നത് കേട്ട് അവന് നെറ്റിച്ചുളിച്ചു മിന്നുവിനെ നോക്കി "ആര് പറഞ് " "ഉമ്മി പഞ്ഞല്ലോ വാപ്പി ഉമ്മിനോട് കൂട്ടില്ലന്ന്... ഉമ്മി പാവോ വാപ്പി ചീച്ചി "അവൾ കണ്ണുരുട്ടി "എടി മഹാപാപി എന്റെ കുഞ്ഞിനെ ഓരോന്ന് പറഞ് വെച്ചേക്കുവാ അല്ലെ... "ആദി അടുക്കളയിൽ പാത്രം കഴുകുന്ന ആയിശുവിനെ നോക്കി... "ഏയ് കുറുമ്പി നിനക്കെന്തഅറിയാം നിന്റെ ആ ഉമ്മിനെ കുറിച്ച്... പോട്ടെ പോട്ടെ എന്ന് വെക്കുമ്പോ നിന്റെ ഉമ്മി തലേൽ കേറി നിരങ്ങുവാ... ഓള് വെല്ല്യ അഭിമാനവും തൂക്കി നടക്കുവല്ലേ.... ദേ നോക്ക് നിന്റെ വാപ്പിക്കും അഭിമാനവും ദേഷ്യയും സങ്കടവും ഉണ്ടെന്ന് അവളൊന്ന് അറിയട്ടെ... അല്ലേലും നിന്നോട് പറഞ്ഞിട്ടെന്താ കാര്യം നീയും പെണ്ണല്ലേ അതിന്റെ ബാക്കി ആയിരിക്കും നീ " ആരോടോ എന്ന ദേഷ്യം പോലെ ആദി മിന്നുവേ നോക്കി പറയുമ്പോ കണ്ണുവിടർത്തി എന്തോന്നാ ഇയാൾ പറയുന്നേ എന്ന മട്ടിൽ അവൾ നോക്കി നില്കുന്നത് കണ്ടു ആദി അവള്ടെ കവിളിൽ അമർത്തി മുത്തി... "എന്തേലും പറയുമ്പോ നിന്റെ ഇതേ നോട്ടമ്മാ നിന്റെ ഉമ്മിക്... അപ്പോ ആ ഉണ്ടക്കവിളിൽ ഇതുപോലെ മുത്താൻ തോന്നും പക്ഷെ എന്ത് ചെയ്യാനാ നിന്നെയല്ലേ എനിക്ക് പറ്റുള്ളൂ "എന്നും പറഞ്ഞു മിന്നുവിന്റെ മറ്റേ കവിളിലും അവന് അമർത്തി മുത്തി... അവളെ കൊണ്ട് പാലും കുടിപ്പിച്ചു മുറിയിലേക്ക് നടന്നു... അയിശു മുറിയിലേക്ക് ചെന്നപ്പോൾ ആദി മൊബൈലും നോക്കി കിടക്കുവായിരുന്നു അടുത്ത് തന്നെ മിന്നു ഉറങ്ങിയിട്ടുണ്ട്... അവൾ ഷെൽഫിൽ നിന്ന് ഡ്രസ്സ്‌ എടുത്ത് ബാത്‌റൂമിൽ കയറി..

ഫ്രഷ് ഇറങ്ങിയപ്പോളേക്കും നെറ്റിക്ക് മുകളിൽ ഒരു കയ്യ് വെച്ച് കിടക്കുന്ന ആദിയെ കണ്ടു അവൾ നെടുവീർപ്പിട്ടു... ലൈറ്റ് ഓഫ്‌ ചെയ്തു ബെഡിൽ കിടന്നു... "ഒരു ദിവസമായി ഒന്ന് മിണ്ടിയിട്ട്... ഞാൻ മനഃപൂർവം അല്ലല്ലോ...ആ സാഹചര്യത്തിൽ പറ്റിപോയതല്ലേ... അറിയാം തെറ്റാണു ചെയ്തത് എന്ന്.. സോറി പറയാനും തയ്യാറാ പക്ഷെ കേൾക്കാൻ മുന്നിൽ വരുന്നില്ലല്ലോ "അവൾ പിറുപിറുത്തുകൊണ്ട് കൊണ്ട് ചെരിഞ്ഞു കിടന്നു... ജനലിന്റെ നിലാ വെളിച്ചത്തിൽ അവന്റെ മുഖം കാണെ അവന് മിണ്ടാത്തത്തിൽ പരിഭവം തോന്നി... ചെരിഞ്ഞു കിടക്കുന്ന മിന്നുവിനെ കണ്ടു അവൾ അവളെ ഒന്ന് നോക്കി.. "ഉമ്മിനോട് ക്ഷമിക്ക് മുത്തേ..."എന്നും പറഞ്ഞു അവള്ടെ നെറ്റിയിൽ മുത്തി കൊണ്ട് അവളെ എടുത്തു ചുമരിനടുത്തു കിടത്തി പുതപ്പിച്ചു... ശേഷം ഒന്ന് നീട്ടിശ്വാസം എടുത്തുകൊണ്ടവൾ അവന്റെ നെഞ്ചിൽ തലവെച്ചു... ആദി ഒന്ന് ഞെട്ടി തിരിഞ്ഞു കിടക്കാൻ തുനിഞ്ഞതും അവൾ ഇറുക്കെ പിടിച്ചു നെഞ്ചിൽ മുഖം പൂഴ്ത്തി... "സോറി... എനി... എനി ഇങ്ങനെ ഉണ്ടാവൂല.. ഞാൻ... നോവിക്കണം... വെച്ച് ചെയ്തതല്ല... സത്യമായിട്ടും..... എനിക്കറിയാം എന്നോടും കുടുംബത്തോടും ഇഷ്ടമുണ്ടായിട്ട് ആണ് ചെയ്യുന്നത് എന്ന്.. പക്ഷെ മറ്റുള്ളവർ എന്ത് വിചാരിക്കുന്നെ... മിന്നുവിനെ നോക്കുന്നതിന്റെ കൂലി ആയിട്ടാണ് കരുതുന്നെ... അത് എനിക്ക് സഹിക്കാൻ വയ്യ.... അവൾ എന്റെ മോളാ... ഇതെന്റെ കുടുംബമാ... അപ്പൊ അവർ അങ്ങനെ പറഞ്ഞപ്പോ സഹിച്ചില്ല... അതാ ഞാൻ.. എനിയും മിണ്ടാതെ നിക്കല്ലേ... വേണേൽ.. വേണേൽ എന്നേ അടിച്ചോ... വഴക്ക് പറഞ്ഞോ... ദേഷ്യപ്പെട്ടോ...

എനിക്ക്...നിക്ക് കൊയപ്പില്ല... പക്ഷെ മിണ്ടാതെ നിൽക്കല്ലേ..."അവൾ അവനെ ഇറുക്കേ പിടിച്ചുകൊണ്ടു നെഞ്ചിൽ മുഖം പൂഴ്ത്തി പറയുമ്പോൾ അവള്ടെ കണ്ണുനീർ ടീഷർട്ടിൽ നനയ്ച്ചിരുന്നു... ഇപ്പോഴും തന്നെ ചേർത്ത് പിടിക്കാത്ത കൈകളിൽ വെറുതെ നോക്കി... ചേർത്ത് പിടിക്കില്ലെന്ന് മനസ്സിലായതും വേദനയോടെ ചിരിച്ചുകൊണ്ട് അവന്റെ നെഞ്ചിൽ ചെവിയോർത്തു കിടന്നു... അവന്റെ നെഞ്ചിൽ കാതോർക്കേ ഉയർന്നു വരുന്ന നെഞ്ചിടിപ്പ് തനിക് വേണ്ടിയാണെന്ന് അറിയവേ അവള്ടെ ചുണ്ടിൽ എന്തിനോ പുഞ്ചിരി നിറഞ്ഞു... ഒന്നൂടെ കുറുകി കൊണ്ട് അവന്റെ നെഞ്ചിൽ പറ്റി കിടന്നു... ആദി ഹൃദയമിടിപ്പ് കുറഞ്ഞുവന്നതും എന്താ ഇപ്പൊ നടന്നെ എന്ന പോൽ ഉടുമ്പിനെ പോലെ പറ്റി കിടക്കുന്ന ആയിശുവിനെ നോക്കി... "രാത്രി ആകുമ്പോ അവൾക് അടുക്കാം കിടക്കാം വായിൽ ഉള്ളതൊക്കെ പറയാം... രാവിലെ ഇച്ചിരി സ്നേഹത്തോടെ നോക്കിയാൽ പേടിയും വെപ്രാളവും..." അവനു പിറുപിറുത്തു... എന്നാൽ അവൾ പറഞ്ഞത് ഓർക്കവേ അവനു ദേഷ്യം വന്നു... മൂത്തുവും ഷാനയും വന്നാൽ ഇവൾക്കെന്നും സങ്കടം ആണ്... അവൾ പറഞ്ഞതിലും തെറ്റില്ല... പക്ഷെ എന്നോട് അങ്ങനെ ചെയ്യേണ്ടിയിരുന്നു... അവന് അവള്ടെ ശ്വാസം നെഞ്ചിൽ തട്ടിയതും അവന് തല കുനിച്ചു നോക്കി... അവൾ ഉറങ്ങി എന്ന് മനസ്സിലായതും പുഞ്ചിരിയോടെ അവളെ നോക്കികൊണ്ട് അവന് അവളുടെ മുടിയിൽ തലോടി....കിടന്നു.... "പൊട്ടി "അവന് ഓർത്തു കൊണ്ട് അവളെ ചേർത്ത് പിടിച്ചു..........................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story