എന്റേത് മാത്രം: ഭാഗം 36

entethu mathram

എഴുത്തുകാരി: Crazy Girl

"everyone should focus in it... then only you can write the points... " ലാബിൽ പ്രാക്ടിക്കൽ ചെയ്തു കൊണ്ടിരിക്കുമ്പോൾ അമൻ പറഞ്ഞുകൊണ്ട് ഉലാത്തികൊണ്ടിരുന്നു... ഇതും കൂടി കഴിഞ്ഞാൽ ഈ വർഷത്തെ ലാബ് കഴിഞ്ഞു... അതുകൊണ്ട് തന്നെ എല്ലാരും ശ്രെദ്ധയിൽ ആണ്.... ക്ലാസ്സിൽ ഇരിക്കാത്തത് കൊണ്ട് തന്നെ മറിയു തപ്പിത്തടഞ്ഞു കളിക്കുമ്പോൾ നിഹാൽ ആണ് സഹായിക്കുന്നെ... കിട്ടാതെ ഇരിക്കുമ്പോൾ അവൾ അമൻ സർനെ സ്മരിക്കാൻ മറന്നില്ല... "അമൻകാ "ഷിഫാനയുടെ വിളി അവിടെ മുഴങ്ങിയതും എല്ലാരുടെയും ശ്രെദ്ധ അവളിലേക്ക് ചെന്നു...പരസ്പരം പിറുപിറുക്കാനും തുടങ്ങി.. മറിയു അവള്ടെ വിളി കേട്ട് ഞെട്ടി നില്കുവായിരുന്നു... അവൾ അമൻ സർ നെ നോക്കിയപ്പോൾ അവന്റെ മുഖം കാണെ അങ്ങോട്ട് നോക്കാൻ പോയില്ല... "കീപ് സൈലെൻസ് "അവന് അലറിയതും എല്ലാരും ശ്വാസം വിടാതെ പ്രാക്ടിക്കലിൽ മുങ്ങി തപ്പി... "sir i have a doubt "അമന്റെ നോട്ടം കണ്ടു ഷിഫാന ചെറിയ പേടിയോടെ പറഞ്ഞു... അവന് അവൾക്കടുത്തേക്ക് നടന്നു അവൾ ചോദിക്കുന്നതിനു കടുപ്പിച്ചു മറുപടി നൽകി... ഇടയ്ക്കിടെ മറിയുവിന്റെ കണ്ണുകൾ അങ്ങോട്ടേക്ക് പാളിക്കൊണ്ടിരുന്നു... മനസ്സിന്റെ പിടച്ചിൽ കാരണം അവൾക് ചെയ്യാൻ പറ്റിയില്ല... "ആഹ് "അവൾ മെല്ലെ അലറിയതും നിഹാൽ അവളെ ഞെട്ടി നോക്കി... "ടി മറിയു... നിന്റെ ശ്രെദ്ധ എവിടെയാ... സൂചി വെച്ച് ദേ അതിന്റെ ഇടക്ക് കുത്താനാ പറഞ്ഞത് അല്ലാതെ കൈക്ക് അല്ലാ "അവന് വേഗം അവള്ടെ കയ്യില് സൂചി വാങ്ങി.. ചൂണ്ടു വിരലിൽ ചെറുതായി ഒന്ന് കുത്തിയെ ഉള്ളൂ.. അവൾ കയ്യില് വന്ന രക്തം ഷാളിൽ തുടച്ചു... എന്തിനോ വല്ലാത്ത ദേഷ്യം തോന്നി...

ഇതൊന്നു കഴിഞ്ഞു കിട്ടിയാൽ മതി എന്ന് ആയി... ഓരോന്ന് ചെയ്തു തീർത്തവൾ എല്ലാവരും സബ്‌മിറ്റ് ചെയ്യാൻ അയാൾക് മുന്നിൽ പോകുമ്പോൾ മറിയു വേഗം നിഹാലിന്റെ കയ്യില് ഏല്പിച്ചു പുറത്തേക്ക് നടന്നു.... അവൾടെ പോക്ക് കാണെ അമന്റെ നെറ്റി ചുളിഞ്ഞു.... ലാസ്റ്റ് ഹവർ ആയത് കൊണ്ട് തന്നെ ഒരുവിധം എല്ലാരും പോയിരുന്നു... അവളും വേഗം ബാഗ് എടുത്തു പുറത്തേക്കിറങ്ങി... ദൂരെന്ന് നിഹാൽ ഓടി വരുന്നത് കണ്ടു അവൾ നെറ്റി ചുളിച്ചു... "ടി നിനക്ക് കൊടുത്ത പോരെ... നീ ചെയ്തത് മുഴുവൻ തെറ്റാണെന്ന്... അതുകൊണ്ടാ നീ എന്റെ കയ്യില് ഏല്പിച്ചു മുങ്ങിയത് എന്ന് പറഞ് ആയാൽ അവിടെ കിടന്ന് അലറുകയാ ..വേഗം ചെന്ന് എന്താ തെറ്റിയത് എന്ന് ചോദിക്ക്..."നിഹാൽ പറഞ്ഞത് കേട്ട് അവൾടെ നെഞ്ചിൽ ഇടി വെട്ടി... "പടച്ചോനെ പണി പാളിയോ "അവന്റെ കയ്യില് നിന്നു ബുക്കും വാങ്ങി അവൾ ലാബിലേക്ക് ഓടി... അകത്തേക്ക് കയറി കിതച്ചുകൊണ്ട് ഒരു മൂലയിൽ നിൽകുമ്പോൾ ഓരോരുത്തരുടെയും തെറ്റുകൾ കണ്ടു പിടിച്ചു അവരെ വഴക് പറയുന്ന തിരക്കിലായിരുന്നു... "നിന്നെയൊക്കെ ഇരുത്തി പഠിപ്പിച്ചിട്ടും കാര്യമില്ല... പറ്റില്ലെങ്കിലിൽ ഇറങ്ങി പോടോ "ക്ലാസ്സിലെ ആയുഷിന്റെ ദേഹത്തേക്ക് ബുക്ക്‌ എറിഞ്ഞു കൊണ്ട് സർ പറയുന്നത് കേട്ട് അവൾക് പേടി തോന്നി... "നാളെ ഇത് കറക്റ്റ് ആയിട്ട് എല്ലാം ക്ലാസ്സിൽ ഇരുന്നാൽ മതി അല്ലെങ്കിൽ നിന്റെയൊക്കെ അറ്റെൻഡൻസ് ഞാൻ അങ്ങ് കളയും " ടേബിളിൽ ചാരി നിന്നുകൊണ്ട് അവന് പറഞ്ഞത് കേട്ട് എല്ലാവരും തലയാട്ടി കൊണ്ട് പുറത്തേക്ക് നടന്നു... അവരുടെ കൂടെ പുറത്തേക്ക് പോണോ നിക്കണോ എന്ന സംശയത്തിൽ സർനെ നോക്കിയപ്പോൾ അവളെ തറപ്പിച്ചു നോക്കുന്നത് കണ്ടു കാലുകൾ കൂട്ടിമുട്ടാൻ തുടങ്ങി...

അവന്റെ തുറിച്ചു നോട്ടത്തിൽ അവനെ നോക്കാൻ പറ്റാതെ തല താണു... "നിന്റെ നിൽപ്പ് കാണാൻ വിളിച്ചതല്ല "അവന്റെ ശബ്ദം ഉയർന്നതും അവൾ ഒന്ന് ഞെട്ടി.. പരുങ്ങി പരുങ്ങി മുന്നോട്ട് നടന്നു കൊണ്ട് അവനു നേരെ ബുക്ക്‌ നീട്ടി... അവന് അത് തട്ടിപ്പറിക്കും പോലെ വലിച്ചു... റെഡ് പെൻ വെച്ച് തെറ്റ് പറ്റിയ ഭാഗത്ത് റൗണ്ട് വരയുന്നത് അവൾ ഒളിക്കണ്ണോടെ നോക്കി... ശേഷം അവൾക് നേരെ നോട്ട് നീട്ടി... രണ്ട് മൂന്ന് ഭാഗത്തു വരഞ്ഞിട്ടുണ്ട്... "തെറ്റ് ആണെന്ന് അറിഞ്ഞിട്ടല്ലേ ബുക്ക്‌ മറ്റൊരുത്തനു ഏല്പിച്ചു ചാടി തുള്ളി പോയത്...മൊത്തം തെറ്റാണു "അവന് കടുപ്പിച്ചു പറഞ്ഞത് കേട്ട് അവൾ തല ഉയർത്തി.. "മൂന്നെണ്ണം അല്ലെ തെറ്റുള്ളൂ "അവള്ടെ ചോദ്യം കേട്ട് അവന് അവളെ തറഞ്ഞു നോക്കി... "മൂന്നെണ്ണം തെറ്റിയത് പോരാ എന്നിട്ട് പറയുന്ന കേൾക്കുന്നില്ലേ മൂന്നെണ്ണമേ തെറ്റിയുള്ളൂ എന്ന്... നീയൊക്കെ ക്ലാസ്സിൽ ശ്രെദ്ധിക്കാതെ ഏത് സ്വപ്ന ലോകതാ "അവന് അലറുന്നത് കേട്ട് അവൾ തല കുമ്പിട്ടു.. "ക്ലാസ്സിൽ നിന്ന് പുറത്താക്കുമ്പോ ഓർകണം "അവൾ അവന് കേൾക്കാതെ പിറുപിറുത്തു.... കുറച്ചു നേരം അനക്കം ഒന്നും കാണാത്തത് കണ്ടതും ചെറുതായി തല പൊക്കി നോക്കി.... അവന്റെ നോട്ടം കണ്ടതും അവള് തല കുമ്പിട്ടു... "നിന്റെ പ്രശ്നമെന്താ "അവന്റെ സ്വരം നേർത്തുവന്നു... "ഞാൻ.. ഞാൻ എന്ത് "അവൾ തല ഉയർത്താതെ വിക്കി "എന്തിനാ വേഗം ഇറങ്ങി പോയത് " അവന്റെ ചോദ്യത്തിൽ എന്ത് പറയണം എന്നറിയാതെ അവൾ നിന്നു... എനിക്ക് കുശുമ്പ് തോന്നിയിട്ട പോയത് എന്ന് എങ്ങനെയാ പറയുവാ... അവൾ ആത്മകദിച്ചു അവന് അവൾക് തൊട്ടടുത്ത് വന്നു നിന്നു ഒരടി മാറാതെ കാലുകൾക് ശക്തിയില്ലാതെ അവൾ തറഞ്ഞു നിന്നു പോയി...

"ഷിഫാനയുമായി എന്റെ കല്യാണം ഉറപ്പിച്ചു " കുമ്പിട്ടു നിൽക്കുന്ന മറിയുവിനോട് പറഞ്ഞതും അവൾക്ക് ഹൃദയത്തിൽ ആരോ കുത്തിയത് പോലെ ഞെട്ടി അവനെ നോക്കി... "പറ..ഞ്ഞി... ല്ല ല്ലോ "അവള്ടെ വാക്കുകൾ ഇടറി ഉണ്ട കണ്ണു നിറയുന്നത് അവന് കണ്ടു... കണ്ണുകൾ മറക്കാനായി അവൾ തല താഴ്ത്തി... അവള്ടെ കണ്ണുകൾ നിറഞ്ഞത് കാണെ അവന് അവളെ ഉറ്റുനോക്കി.... അവന് അവൾക്കടുത്തേക്ക് ഒരടി വെച്ചു... അവള്ടെ മുഖത്തേക്ക് കണ്ണുകൾ പതിപ്പിച്ചു വെച്ചു... "റിയാ.... "അവന് ആർദ്രമായി അവളെ നോക്കി വിളിച്ചു... അവന്റെ വിളിയിൽ അവള്ടെ ഹൃദയം നിലച്ചത് പോലെ അവൾ അവനെ നോക്കി... ചുണ്ടുകൾ വിതുമ്പി.... വീണ്ടും ആ വിളി കേൾക്കണം എന്ന് തോന്നി... "റിയാ....." അത് മനസ്സിലാക്കിയ പോലെ അവന് വീണ്ടു വിളിച്ചതും ദേഹത്താകെ വിറയൽ അനുഭവപ്പെട്ടത് പോലെ തോന്നി അവൾക്.....കണ്ണിൽ നിന്നു ഒരു തുള്ളി കവിളിൽ ഉറ്റി.... അത് കാണെ അവനു സ്വയം നഷ്ടപെടുന്ന പോലെ തോന്നി... അവള്ടെ കുഞ്ഞു മുഖം കൈകുമ്പിളിലൊതുക്കി പിടിച്ചവൻ അവളെ ഉറ്റു നോക്കി.... അവന്റെ നോട്ടം കാണെ ദേഹം കുഴഞ്ഞുപോകുന്ന പോലെ തോന്നി... "റിയാ..." അവന്റെ വിളി കാതിൽ അലയടിച്ചതും അവൾ ഞെട്ടി അവനിൽ നിന്ന് കുതറി പുറത്തേക്കൊടി... എനിയും അവിടെ നിന്നാൽ അവന്റെ നോട്ടത്തിൽ വിളിയിൽ അവൾക് പിടിച്ചു നിൽക്കാൻ പറ്റില്ലാ എന്ന് തോന്നി.... "റിയ.... റിയ.."അവന്റെ വിളി അവള്ടെ കാതിൽ പതിഞ്ഞുകൊണ്ടിരുന്നു... ആരും എന്നേ ഇങ്ങനെ വിളിച്ചിട്ടില്ല... എന്നവൾ ഓർത്തു... ചുണ്ടിൽ മനോഹരമായ പുഞ്ചിരി തടഞ്ഞു നിന്നു... മുന്നിൽ അവന് വട്ടമിട്ട തെറ്റുകളിൽ അവൾ വിരലോടിച്ചു... കുറച്ചു നേരം കൂടി അവിടെ നിന്നുരുന്നേൽ ചിലപ്പോ തളർന്നു പോയേനെ... ആ കണ്ണുകൾക്ക് വല്ലാത്തൊരു വശ്യത ഉണ്ട്...

ആ കണ്ണുകളിലേക്ക് നോക്കുമ്പോൾ ശരീരമാകെ ഒരു തളർച്ച ആണ്... മറിയു മുന്നിലെ ബുക്കിൽ നോക്കി നിന്നു ഓർത്തു .... പെട്ടെന്ന് ഡോർ തുറന്ന് വരുന്ന നൗഫലിനെ കണ്ടു അവൾ ഓർമയിൽ നിന്ന് ഞെട്ടി.. "ഓ ഉപ്പയായിരുന്നോ ഞാൻ പേടിച്ചു പോയി എന്തേ വൈകിയേ.."അവൾ ചെയറിൽ നിന്ന് എണീറ്റു കൊണ്ട് ചോദിച്ചു.. "എനിക്ക് ചായ വേണം മോളെ "അയാളുടെ ശബ്ദത്തിലെ മാറ്റം കണ്ടു അവൾ ഒന്ന് ഉപ്പയെ നോക്കി കൊണ്ട് അടുക്കളയിലേക്ക് നടന്നു... കയ്യിലെ ചായയുമായി വന്നപ്പോൾ ഉപ്പ ഉമ്മറത്തു ഇരിക്കുന്നത് കണ്ടു അവൾ ഉപ്പാക്ക് അടുത്ത് നിലത്തിരുന്നു കൊണ്ട് ചായ നീട്ടി... "എന്തുപറ്റി എന്റെ മൊട്ടത്തലയന് "അയാളുടെ കഷണ്ടി നിറഞ്ഞ മൊട്ടയിൽ തലോടി അവൾ ചോദിച്ചു... "ഇന്ന് ഞാൻ സലീനയെ കണ്ടു "അയാൾ വിദൂരതയിൽ നോക്കി പറയുന്നത് കേട്ട് അവൾ ഞെട്ടി ഉപ്പയെ ഉറ്റുനോക്കി... ആ മുഖത്തെ വേദന കണ്ടപ്പോൾ സങ്കടം നിറഞ്ഞ എന്തോ ഉപ്പാക്ക് പറയാനുണ്ട് എന്ന് തോന്നി... "എന്നിട്ടോ.. ഇത്ത വന്നു മിണ്ടിയോ " അവൾ ആകാംഷയോടെ ചോദിച്ചു... "അവൾ വന്നില്ല... ഞാനും മിണ്ടില്ല എന്ന് കരുതിയതാ... പക്ഷെ അവള്ടെ കൂടെ 6 വയസ്സ് തോന്നിക്കുന്ന ഒരു കുഞ്ഞു മോന്... കണ്ടപ്പോൾ മനസ്സ് വിങ്ങി.. ഒന്ന് തൊടാൻ ചെന്നു..." "എന്നിട്ടോ "മറിയു ഉപ്പയുടെ മുഖത്ത് ഉറ്റുനോക്കി "അവനെ വിളിച്ചപ്പോൾ അവൾ അവനെ പുറകിലേക്ക് മാറ്റി..." അയാളുടെ ശബ്ദം ഇടറി "വീട്ടിലേക്ക് വരുമോ ചോദിച്ചപ്പോൾ വരാം എന്ന് പറഞ്ഞു... പക്ഷെ വീട് ഭാഗം വെക്കണമത്രേ " ഉപ്പ പറഞ്ഞത് കേട്ട് അവൾക് ദേഷ്യവും സങ്കടവും തോന്നി... ഉപ്പയെ അഭമാനിച്ചു ഇറങ്ങിപോയിട്ട് അവസാനം മോളോടുള്ള സ്നേഹം കാരണം തിരികെ വിളിച്ചപ്പോൾ അവൾ പറഞ്ഞത് കേട്ടില്ലേ വീടിന്റെ ഓഹരി വേണമത്രേ... മറിയു മനസ്സിൽ പറഞ്ഞു...അവൾ ഉപ്പയെ ഒന്ന് നോക്കി അയാളുടെ കണ്ണുകൾ നിറഞ്ഞത് കാണെ അവൾ അയാളുടെ തോളിൽ തല വെച്ചു കിടന്നു...

"ഉപ്പാക്ക് ഞാനില്ലേ.. പിന്നെ നമ്മുടെ ആയിഷുമ്മയും ഇല്ലേ... സലീനത്താക്ക് ഉപ്പാന്റെ സ്നേഹം കിട്ടാനുള്ള ഭാഗ്യം ഇല്ലാ... അവൾ എങ്ങനേലും ജീവിച്ചോട്ടെ...ഉപ്പാക്ക് ഞാനും ഇത്തയും പിന്നെ നമ്മുടെ ഉമ്മാന്റെ ഓർമകൾ ഉള്ള വീടും മതി "അവൾ അയാളെ ഇറുക്കെ പിടിച്ചുകൊണ്ട് പറഞ്ഞു... അയാൾ അവളുടെ നെറ്റിയിൽ ചുണ്ടമർത്തി... "വാ കഴിക്കാം വിശക്കുന്നു"അവൾ എണീറ്റു കൊണ്ട് ഉപ്പയുടെ കയ്യ് വലിച്ചുകൊണ്ട് വിളിച്ചു... അയാൾ ചിരിയോടെ എണീറ്റു അകത്തേക്ക് നടന്നു... ഭക്ഷണം കഴിച്ചു ഉപ്പ വേഗം കിടന്നു അവൾക് കുറച്ചു എഴുതാൻ ഉള്ളതിനാൽ ടേബിളിൽ ഇരുന്നു നോട്ട് എഴുതാൻ തുടങ്ങി... കുറച്ചു കഴിഞ്ഞതും അവൾ തൂങ്ങിക്കൊണ്ട് ടേബിളിൽ തല വെച്ചു കിടന്നു..... പെട്ടെന്നെന്തോ ശബ്ദം കേട്ടതും അവൾ ഞെട്ടിയുണർന്നു... ചുറ്റും കണ്ണോടിച്ചപ്പോൾ ഒന്നും ഇല്ലാ... മനസ്സ് എന്തിനോ വല്ലാതെ പിടച്ചു... അരുതാതെന്തോ നടക്കും പോലെ.... ഏതോ ഒരു ഉൾവിളിയിൽ അവൾ ഉപ്പയുടെ മുറിയിലേക്ക് പാഞ്ഞു... ഡോർ തുറന്ന് ലൈറ്റ് ഇട്ടതും നിലത്ത് പൊട്ടികിടക്കുന്ന ഉമ്മയുടെയും ഉപ്പയുടെയും ഫ്രെയിം ഫോട്ടോ കണ്ടു അവൾ നെടുവീർപ്പിട്ടു... ബെഡിൽ കിടന്ന് ഉറങ്ങുന്ന ഉപ്പയെ ഒന്ന് നോക്കി അവൾ ചിതറികിടക്കുന്ന ഫോട്ടോക്ക് അടുത്ത് നടന്നു... "നല്ല ആളാ ഫോട്ടോയും കെട്ടിപിടിച്ചു ഉറങ്ങിയിട്ട് നിലത്ത് വീണു പൊട്ടിയില്ലേ..."ഓരോ ചില്ലും പൊറുക്കികൊണ്ടവൾ പറഞ്ഞു "സാരില്ല... നമ്മക്ക് പുതിയ ഫ്രെയിം വാങ്ങി ഒട്ടിക്കാം "അവൾ കയ്യില് ചില്ലു പിടിച്ചു കൊണ്ട് പറഞ്ഞു പുറത്തേക്ക് നടക്കാൻ ഒരുങ്ങിയതും ഒന്നൂടെ ഉപ്പയെ നോക്കി.... ശേഷം ബെഡിൽ ഇരുന്നു കൊണ്ട് അയാളുടെ നെറ്റിയിൽ മുത്തി... "ഉപ്പാക് ഞാനും ആയിഷത്തയും ഉണ്ട് ട്ടോ "അവൾ മുഖത്തേക്ക് ഉറ്റുനോക്കി പറഞ്ഞു... എന്നാൽ അയാളുടെ ഉറക്ക് കാണെ ഒന്നനങ്ങുന്നത് പോലും കാണാത്തത് കണ്ടു അവൾ ഒന്നൂടെ ഉപ്പാക്ക് ചേർന്നിരുന്നു...

"ഉപ്പാ "അവൾ പതിയെ വിളിച്ചു... "ഉപ്പാ വെള്ളം വേണോ "അയാളുടെ വിയർത്ഥ നെറ്റി അവൾ തുടച്ചുകൊണ്ട് ചോദിച്ചു... അയാളുടെ അനക്കം കാണാത്തത് കണ്ടു അവൾ അയാളെ തട്ടിവിളിച്ചു... കയ്യിലെ ചില്ലു കയ്യില് ഒന്ന് തറഞ്ഞുകൊണ്ട് നിലത്തേക്ക് വീണു... കയ്മുറിഞ്ഞത് പോലും അറിയാതെ അവൾ അയാളെ തട്ടികൊണ്ടിരുന്നു.... "ഉപ്പാ എണീക്കുപാ... എനിക്ക് പേടിയാവുന്നു... എണീക്കുപ്പാ..എന്നേ പേടിപ്പിക്കല്ലേ ഉപ്പാ... ഉപ്പാക്ക് ഞാനില്ലേ "അവൾ അയാളെ മുഖത്ത് തട്ടിക്കൊണ്ടു വിളിച്ചു എന്നിട്ടും കണ്ണുകൾ തുറക്കാത്തത് കണ്ടു അവളുടെ ശബ്ദം ഉയർന്നു കണ്ണിൽ നിന്നു വെള്ളം ഒഴുകി... ഒരു കരച്ചിലോടെ അവൾ മുറിയിൽ നിന്ന് ഇറങ്ങി പുറത്തെ ഡോർ തുറന്നു... ആകെ ഇരുട്ട്... അവൾക് പേടി തോന്നി... എങ്കിലു അത് മറച്ചുകൊണ്ട് അവൾ അയല്പക്കത്തെ വീട്ടിലേക്ക് ഓടി...  "മോളെ ചേട്ടൻ പുറത്തുണ്ടാവും ആവിശ്യമുണ്ടെൽ വിളിക്ക് " അപ്പുറത് സൂരാജേട്ടൻ പറഞ്ഞത് കേട്ട് അവൾ കണ്ണീരോടെ തലയാട്ടികൊണ്ട് ഐസിയുവിലെക്ക് നോക്കി.... ഇപ്പൊ കയറ്റിയെ ഉള്ളൂ ... ഡോക്ടറെ ആണേൽ പുറത്ത് കാണുന്നുമില്ല... അവൾ ആകെ തളർന്നു... ഇത്തയേ വിളിക്കാൻ മൊബൈലും എടുത്തില്ല... അവൾ ഓർത്തു... കണ്ണീർ തുടച്ചുകൊണ്ട് ദൈര്യം വരുത്തി അവൾ അവിടെ ഇരുന്നു... ഐസിയു ഡോർ തുറന്ന് ഡോക്ടർ ഇറങ്ങി വന്നതും അവൾ പിടപ്പോടെ എണീറ്റു.. "എന്റെ ഉപ്പ "അവൾ വെപ്രാളത്തോടെ പറഞ്ഞു "ആം സോറി... സൈലന്റ് അറ്റാക്ക് ആണ് "അയാൾ പറഞ്ഞത് കേൾക്കെ അവൾ തറഞ്ഞു നിന്നു.. പിന്നീട് ഡോക്ടർ പറയുന്നത് ഒന്നും കേട്ടില്ല... അവള്ടെ ശബ്ദം പോലും നിലച്ച പോലെ അവൾ നിന്നു... ഡോക്ടർ കണ്മുന്നിൽ നിന്ന് പോയതും കണ്ണുകൾ പോലും ചലിക്കാതെ അവൾ അതേ നിർത്തം തുടർന്നു..... "താൻ എന്താ ഇവിടെ "പെട്ടെന്നൊരു ചോദ്യം കേട്ടതും അവൾ ഞെട്ടി... മുന്നിൽ നിൽക്കുന്ന അമനിനെ കണ്ടു അവൾ അവനെ നോക്കി... "ഏയ്... താനെന്താ... മിണ്ടാതെ... "അവള്ടെ അനക്കമില്ലാത്ത നിർത്തം കണ്ടു അവന് അവള്ടെ കവിളിൽ തട്ടി... അവൾ പിടഞ്ഞുകൊണ്ട് നെഞ്ചിലേക്ക് വീണു...അവന് ഒന്ന് ഞെട്ടി...

"സർ... എന്റെ... എന്റെ... ഉപ്പ... എന്നേ വിട്ട്... എനിക്ക്..... ഞാൻ "വാക്കുകൾ പുറത്ത് വരാതെ അവൾ നിന്നു... പതിയെ അവളിലെ ശബ്ദം ഉയർന്നു അവളുടെ കരച്ചിൽ ഉയർന്നു വന്നു.... അവന്റെ നെഞ്ചിൽ പിടിമുറുക്കി അലറി അലറി കരഞ്ഞു... അവിടമാകെ അവൾടെ ശബ്ദം മുഴുകി... ************* അയിശു കഴിക്കാൻ ഇരുന്നിട്ടും തൊണ്ടയിൽ നിന്ന് ഒന്നും ഇറങ്ങാത്തത് പോലെ... അവന്റെ കണ്ണുകളിൽ നിന്ന് രക്ഷപെടാൻ എന്ന പോൽ അവൾ മടിയിൽ ഇരിക്കുന്ന മിന്നുവിന് പുറകിൽ മുഖം ഒളുപ്പിച്ചു.... ചുണ്ടുകളിൽ ഇപ്പോഴും ആ വിറയൽ മാറിയിട്ടില്ല... അവൾ അവന്റെ മുന്നിൽ മുങ്ങി നടന്നു... കിടക്കാൻ മുറിയിലേക്ക് നടക്കുമ്പോൾ അവൾക് വല്ലാത്ത പരവേഷം തോന്നി... ദീർഘശ്വാസമെടുത്തു കൊണ്ടു അവൾ മുറിയിലേക്ക് കയറി ഡോർ കുറ്റിയിട്ടു തിരിഞ്ഞു നോക്കി... അവള്ടെ കണ്ണുകൾ മിഴിഞ്ഞു... എന്നും നടുക്ക് കിടത്താറുള്ള മിന്നുവേ അവന് തന്നെ അറ്റത്തു കിടത്തിയത് കണ്ടു അവളിൽ വെപ്രാളം വന്നു മൂടി... അവൾ പതിയെ നടന്നു കൊണ്ട് ബെഡിൽ ഇരുന്നു... അവനെ തല ഉയർത്തി നോക്കിയതും അവന്റെ നോട്ടം കാണെ നിമിഷനേരം കൊണ്ട് അവൾ ബെഡിലേക്ക് കിടന്നു... അവനു ചിരി വന്നു... അവന്റെ ചൂട് ശരീരം ദേഹത്തു തട്ടുമ്പോൾ അവൾ കണ്ണുകൾ ഇറുകെ അടച്ചു... പെട്ടെന്നവന്റെ ഫോൺ അടിഞ്ഞതും അവന് എണീറ്റിരുന്നു... "ഹലോ"ഫോൺ എടുത്തുകൊണ്ടു അവന് ചെവിയിൽ വെച്ചു... ഫോൺ ടേബിളിൽ വെക്കുന്നത് അവൾ അറിഞ്ഞു അവന്റെ കയ് അവള്ടെ തോളിൽ തട്ടി അവൾ ചെരിഞ്ഞുകൊണ്ടവനെ കണ്ണുകൾ ഉയർത്തി നോക്കി... അവന്റെ ഭാവം കണ്ടു അവളുടെ മുഖം ചുളിഞ്ഞു... "എന്ത് പറ്റി "അവൾ എണീറ്റിരുന്നു.. "നമ്മക് ഒരിടം വരെ പോകാം "അവന് പറഞ്ഞുകൊണ്ട് അവൾക് മുഖം കൊടുക്കാതെ എണീറ്റു "എവിടെ "ബെഡിൽ ഇരുന്നു കൊണ്ട് തിടുക്കത്തിൽ ഡ്രസ്സ്‌ മാറുന്ന ആദിയെ നോക്കി അവൾ ചോദിച്ചു... "പറയാം വേഗം ഒരുങ്ങു " അവന് ഉറങ്ങുന്ന മിന്നുവിനെ എടുത്തു തോളിൽ കിടത്തി കൊണ്ട് ചാവിയുമായി ഇറങ്ങുന്നത് കണ്ടു അവൾ സംശയത്തോടെ നോക്കി നിന്നു...

താഴേക്ക് ഇറങ്ങുമ്പോൾ ഉമ്മയും ഉപ്പയും എണീറ്റുണ്ടായിരുന്നു... ഉമ്മാടെ മുറിയിൽ മിന്നുവിനെ കിടത്തികൊണ്ടവൻ പുറത്തേക്ക് ഇറങ്ങി... അയിശു ഉമ്മയെ ഒന്ന് നോക്കി അവരിലെ ഭാവം അവൾക് മനസ്സിലായില്ല... അവൾ ആദിക്ക് പുറകെ നടന്നു... ************* ആദിക്കൊപ്പം ഹോസ്പിറ്റലിൽ നടക്കുമ്പോൾ അവൾ നെഞ്ച് വല്ലാതെ പിടച്ചുകൊണ്ടിരുന്നു... മുന്നിലെ ഐസിയു കാണെ അവൾക് മിന്നുവിനെ ഓർമ വന്നു... "നമ്മള്... എന്തിനാ... ഇവിടെ "അവൾ ആദിയെ നോക്കി അവന് കണ്ണുകൾ പതിപ്പിച്ചിടത് അവളും നോക്കിയപ്പോൾ ചെയറിൽ ഇരിക്കുന്നവളെ കണ്ടു അയിശു പിടപ്പോടെ അവൾക്കടുത്തേക്ക് ഓടി... "മോളെ "അവൾക് തൊണ്ടയിൽ എന്തോ കുടുങ്ങിയത് പോലെ തോന്നി... മറിയുവിന്റെ കലങ്ങിയ കണ്ണുകൾ കണ്ടു എന്തിനോ അവള്ടെ കണ്ണും നിറഞ്ഞു... മുന്നിലെ ആയിഷയെ കണ്ടു മറിയു ചാടി എണീറ്റുകൊണ്ട് അവളെ പുണർന്നു... അവൾ ആയിഷയുടെ തോളിൽ മുഖം പൂഴ്ത്തി കരഞ്ഞു.. "മറിയു... മോളെ.. എന്താ നിനക്ക്... ഉപ്പാ എവിടെ... നീ എങ്ങനെ"മറിയുവിന്റെ പുറത്ത് തലോടികൊണ്ടവൾ ചോദ്യം ഉന്നയിച്ചു... "ഉപ്പാ... ഉപ്പ നമ്മളെ ഒറ്റക്കാക്കി....അങ്ങ്.. പോയി "കെട്ടിപിടിച്ചു അലറി കരഞ്ഞുകൊണ്ട് പറയുന്ന മറിയത്തിനെ കണ്ടു അവൾ പിടഞ്ഞുകൊണ്ടേവളെ അടർത്തി മാറ്റി... "നീ എന്താ പറഞ്ഞെ"അവള്ടെ ശബ്ദം മുറിഞ്ഞു പോയി ... മുന്നിൽ മറിയു മുഖം പൊത്തി കരയുന്നത് കാണെ അവള്ടെ കണ്ണുകളിൽ ഇരുട്ട് പടർന്നു... മനസ്സിൽ നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് ചേർത്തു പിടിക്കുന്ന ഉപ്പയുടെ മുഖം തെളിഞ്ഞു....കണ്ണുകൾ അടഞ്ഞു ശരീരം കുഴഞ്ഞുകൊണ്ട് വീഴാൻ നിന്നതും... ആദി പാഞ്ഞുവന്നവളെ താങ്ങി നിർത്തി... ബോധമറിഞ്ഞ ആയിഷയെ അവന് പൊക്കിയെടുത്തു... മറിയു പേടിയോടെ അലറി കരഞ്ഞു... അമൻ അത് കണ്ടു അവളെ ചേർത്തു പിടിച്ചു അവൾ നിലവിളിയോടെ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി.........................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story