എന്റേത് മാത്രം: ഭാഗം 37

entethu mathram

എഴുത്തുകാരി: Crazy Girl

പന്തലിട്ട വീടിനു മുന്നിൽ ആളുകൾ വന്നു പോയി... മുന്നിലെ ഉപ്പയുടെ ജഡത്തിൽ എല്ലാവരും നോക്കി നിന്നു.... "പാവം മനുഷ്യനാ ആാാ കുട്ടികളെ നോക്കാൻ ഒരുപാട് കഷ്ടപ്പെട്ടതാ... എന്ത് ചെയ്യാനാ വിധി... അതിന്റെ ഇളയതിന്റെ കാര്യം ആലോചിക്കുമ്പോഴാ " പലരിലും പിറുപിറുക്കൽ ഉയർന്നു... അന്ന് വരെ മക്കളെ നോക്കാതെ പണത്തിനു വേണ്ടി ഓടി നടന്ന ആൾ ഇന്നവർക് ജീവിക്കാൻ കഷ്ടപ്പെട്ടവനായി... ജീവിച്ചിരിക്കുമ്പോൾ മറഞ്ഞു നിന്നു കുത്തുവാക്ക് പറയുന്നവർ മരിച്ചു കിടന്നപ്പോൾ നല്ലത് പറയാൻ വാക്കുകൾ കണ്ടെത്തികൊണ്ടിരുന്നു.... ആദി മകന് എന്ന പോലെ എല്ലാത്തിനും ഓടി നടന്നു... ഉള്ളിലെ സങ്കടം മറച്ചവൻ വീർപ്പുമുട്ടി... ഇടയ്ക്കിടെ ആയിഷയെയും മറിയുവിനേം നോക്കികൊണ്ടിരുന്നു... ആയിശുവിന്റെ മാറിൽ കിടന്നു കണ്ണീർ ഒഴുകുന്ന മറിയുവും... ഒരു തുള്ളി കണ്ണുനീർ പോലും പൊഴിക്കാതെ മുഖത്ത് ഭാവവ്യത്യാസം ഇല്ലാതെ മറിയുവിനെ നെഞ്ചോട് ചേർത്ത് പിടിച്ചു മൂലയിൽ ഇരിക്കുന്ന ആയിശുവിനെയും കാണെ അവന്റെ ഹൃദയം വിങ്ങി.... ആശുപത്രിയിൽ ബോധം വന്നപ്പോൾ അവൾ ഭ്രാന്തിയെ പോലെ ആയിരുന്നു... അലറിവിളിച്ചു കരഞ്ഞുകൊണ്ട് അവൾ ഭ്രാന്തിയെ പോലെ ഉപ്പയെ കാണാൻ ഓടി...മറിയു എല്ലാം കൊണ്ടും തകർന്നു നിലത്ത് ഇരുന്നുകൊണ്ട് കരഞ്ഞു അവിടെ കൂടെന്നിന്നവർക് പോലും ആ രംഗം കാണെ കണ്ണുകൾ നിറഞ്ഞു....

എന്നാൽ ഇവിടെ എത്തിയത് മുതൽ അവൾടെ കണ്ണു നിറഞ്ഞിട്ടില്ല ഒന്നും മിണ്ടിയിട്ടില്ല... വന്നത് മുതൽ ഈ സമയം വരെ മറിയുവിനേം പിടിച്ചു മൂലയിൽ ഇരികുവാണ്... വരുന്നവർ പറയുന്നത് ഒന്നും അവൾ കേൾക്കുന്നില്ല... സഹഥാപാത്തോടെ നോക്കി പലരും വന്നു പോയി... അവൾ ഒന്നും അറിയാത്തത് പോലെ ഇരുന്നു.... ഒരുനിമിഷം അവള്ടെ സമനില തെറ്റിയ പോലെ തോന്നി അവനു... ആദി നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് നടന്നു നീങ്ങി... ഒരു സഹായമെന്ന പോൽ അമനും അവന്റെ ഒപ്പരം കൂടി....പലരിലും പിരിമുറുക്കം ഉണ്ടെങ്കിലും അവർ അത് പാടെ അവഗണിച്ചു... സമയം നീങ്ങി... മയ്യത്ത് എടുക്കാനുള്ള സമയം അടുത്തു... "മോനെ അവളെ ചെന്ന് വിളിക്ക് അവസാനം ഒരു നോക്ക് അവൾ കാണട്ടെ... അവളെ കാണാനുള്ള ശക്തി എനിക്കില്ല നീ ചെല്ല് " ഉമ്മ മിന്നുവിനേം പിടിച്ചു ആദിയോട് പറഞ്ഞു... അവന് ഒന്ന് മൂളി... ആദി മുറിയിലേക്ക് നടന്നതും അവിടെ കൂട്ടം കൂടിയ സ്ത്രീകൾ പുറത്തേക്ക് നടന്നു.... എല്ലാവരും പോയതും മൂലയിൽ ഇരിക്കുന്ന ആയിഷുവിനേം മറിയുവിനേം അവന് നോക്കി.... അവന് കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് അവർക്കടുത്തേക്ക് നടന്നു അവർക്മുന്നിൽ മുട്ടുകുത്തിയിരുന്നു.... "ആയിഷ "അവന് പതിയെ വിളിച്ചു അവൾ അവനെ കണ്ണുകൾ ഉയർത്തി നോക്കി... അവള്ടെ ചോരമയം ഇല്ലാത്ത വിളർച്ച പിടിച്ച നോട്ടം അവന്റെ ഹൃദയത്തിൽ ചെന്നിടിച്ചു... അവളുടെ ഈ ഭാവം കാണെ അവന്റെ ഹൃദയം വിങ്ങി....

"എടുക്കാറായോ "ഭാവവ്യത്യാസം ഇല്ലാതെ അവൾ ചോദിക്കുന്നത് കേട്ട് അവന് അവളെ തറഞ്ഞുനോക്കി... അവളിലെ ഭാവം അവനു പേടി തോന്നി... അവന് പതിയെ തലയാട്ടി... "മോളെ മറിയു... വാ എണീക്ക്... യാത്രയാക്കാൻ സമയമായി... ഉപ്പ കാത്ത് നിൽകുവാ... എണീക്കെടി...അല്ലേലും ഉറങ്ങിയാൽ ഇവള് ഒന്നും അറിയില്ല " കരഞ്ഞു തളർന്നു കണ്ണുകൾ അടച്ച് മാറിൽ കിടക്കുന്ന മറിയുവിനെ അവൾ തട്ടിവിളിച്ചു... മറിയു തല ഉയർത്തി നോക്കി... "എണീക്ക് ഉപ്പ പോക്കായി... യാത്രയാക്കണം "അവൾ മറിയുവിന്റെ തലയിൽ തലോടി... ആയിശുവിന്റെ അവസ്ഥ കാണെ അവൾ വീണ്ടും കരയാൻ തുടങ്ങി... "കരയല്ലേ... കരഞ്ഞുകൊണ്ട് പോയാൽ ഉപ്പാക്ക് സമാധാനത്തോടെ പോവ്വാൻ കഴിയില്ല... നിനക്കോർമ ഇല്ലേ പണ്ട് ഉപ്പാക്ക് ദൂരെ യാത്ര പോവ്വാൻ നിന്നപ്പോൾ നമ്മളെ കൂട്ടാതെ പോകുന്നതിനു കരഞ്ഞത്... എന്നിട്ടോ പാവം നമ്മുടെ കണ്ണീർ കണ്ടു പോയില്ല... " ഏതോ ഓർമയിൽ എന്ന പോലെ അവൾ ചുണ്ടിൽ ചിരിനിറച്ചു പറഞ്ഞു... "വാ എണീക്ക്... എനി ഇത് പോലെ കരഞ്ഞാൽ ഉപ്പ എന്തായാലും പോകാതെ നിക്കില്ല... ഉപ്പാക്ക് പോയേ പറ്റൂ... പടച്ചോൻ വിളിച്ചാൽ ആർക്കായാലും പോയേ പറ്റൂ... വാ എണീക്ക്" അയിശു മറിയുവിനെ നോക്കി പറഞ്ഞുകൊണ്ട് എണീറ്റു അവളെ താങ്ങി പിടിച്ചു എണീപ്പിച്ചു... "ആദിക്ക ആദിക്കാനേ ഒരുപാട് ഇഷ്ടമായിരുന്നു... അന്ന് ഇവിടെ വന്നപ്പോൾ പറഞ്ഞു ഇങ്ങളെ പൊന്ന് പോലെ നോക്കണം എന്ന്...

നിങ്ങള് പറയണേ അയിശു ഉപ്പാനെ അനുസരിച്ചിട്ടേ ഉള്ളൂ എന്ന്... അന്ന് സങ്കടം കൊണ്ട് മിണ്ടാതെ വീട്ടിൽ നിന്ന് ഇറങ്ങിയതാ... നിങ്ങള് പറയണേ ആയിഷുവിനു ഉപ്പാനെ ഒരിക്കലും വെറുക്കാൻ കയ്യൂല എന്ന്... നിങ്ങള് പറഞ്ഞാൽ ഉപ്പാക്ക് സന്തോഷവും..." അവള്ടെ അവസ്ഥ ദയനീയമായി നോക്കി നിൽക്കുന്ന ആദിക്ക് അടുത്ത് ചെന്ന് അവൾ പറഞ്ഞു... ശേഷം മറിയുവിനേം ചേർത്ത് പിടിച്ചവൾ പുറത്തേക്കിറങ്ങി... ആദി വല്ലാത്തൊരു ഭാവത്തോടെ അവൾ പോകുന്നത് നോക്കി നിന്നു..... ആയിശുവിന്റെ കയ്യില് ചുരുണ്ടു കൊണ്ട് മറിയുവും അവളും നടന്നു ഹാളിൽ വന്നു... എല്ലാവരുടെയും ദൃഷ്ടി അവരിലേക്ക് പതിഞ്ഞു... മറിയു ഉപ്പയെ നോക്കാനുള്ള ത്രാണി ഇല്ലാതെ ആയിശുവിന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി അലറി കരഞ്ഞുകൊണ്ടിരുന്നു... അമൻ നടന്നു വരുന്നവരെ നോക്കി... എന്തിനോ ആ വരവ് അവനിൽ നോവ് പടർത്തി... അവനകടുത്തു ആദിയും വന്നു നിന്നു... ആയിഷുവും മറിയുവും ചലനമറ്റ ശരീരത്തിന് മുന്നിൽ നിലത്തിരുന്നു... "നിന്ന് കരയാതെ നോക്ക് മറിയു... ഉപ്പയും നിന്റെ മുഖം കാണാൻ ആഗ്രഹിക്കുന്നുണ്ടാവും..."നെഞ്ചിൽ മുഖം ചേർത്ത് കിടക്കുന്ന മറിയുവിനോട് അയിശു പറഞ്ഞു... "ഉമ്മി "ആയിശുവിനെ കണ്ട മിന്നു വിളിച്ചതും... ഉമ്മ അവളേം എടുത്തു മാറി നിന്നു... അവരുടെ അവസ്ഥ കാണെ ഉമ്മയുടെ കണ്ണുകളും നിറഞ്ഞിരുന്നു.... ആദി അവർക്കു മുന്നിൽ വന്നു നിന്നു... കുനിഞ്ഞു... "അയിശു "അവന് അവളെ പതിയെ വിളിച്ചു...

"ആഹ്ഹ ഇപ്പൊ പോകാം...ഒരു മിനിറ്റ് "അവൾ അവനെ നോക്കി ചൂണ്ടു വിരൽ ഉയർത്തി ഒരു min എന്ന് പറഞ് കൊണ്ട് ഉപ്പയെ നോക്കി... മറിയു കരഞ്ഞുകൊണ്ട് അയാളുടെ നെറ്റിയിൽ മുത്തി... കവിളിലും മുത്തി അവള്ടെ കണ്ണീരാകെ ആ മുഖത്ത് ഒഴുകി... "മതി... മുഖത്താകെ കണ്ണീരാക്കി..."അയിശു അവളെ മാറ്റികൊണ്ട് തട്ടത്തിന്റെ അറ്റം വെച്ചു ഉപ്പയുടെ മുഖം തുടച്ചുകൊടുത്തു ... ശേഷം ഉയർന്നു കൊണ്ട് കവിളിലും നെറ്റിയിലും അവൾ മുത്തി...പലരിലും കണ്ണീർ പൊടിഞ്ഞു ആ ദൃശ്യം കാണെ.. ആദി മുറിഞ്ഞുപോയ മനസ്സോടെ അവരെ അടർത്തി മാറ്റി... ശേഷം അമനും ആദിയും കുറച്ചു പേരും ചേർന്ന് മയ്യത്ത് എടുത്തു പുറത്തേക്ക് നടന്നു... മറിയു കാണാൻ ആവാതെ ആയിശുവിന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി അപ്പോഴും അവളെ ചേർത്ത് കൊണ്ട് ചുണ്ടിൽ ചെറുചിരിയുമായി ഉപ്പയെ യാത്രയാക്കി ആയിഷു... മറവ് ചെയ്തു കഴിഞ്ഞു ആദിയും അമനും തിരികെ എത്തി...ആളുകൾ ഓരോരുത്തരായി പോയി തുടങ്ങി ആളുകൾ കുറഞ്ഞു വന്നു... അവസാനം ആദിയും ഉപ്പയും ഉമ്മയും മിന്നുവും അമനും മാത്രമായി അവിടെ... ഉമ്മ മിന്നുവിനേം കൊണ്ട് ആയിഷക്ക് അടുത്ത് ചെന്നു... ഉമ്മയെ കണ്ടവൾ പിടഞ്ഞെഴുനേറ്റു...ഉമ്മാടെ കയ്യിൽ നിന്നു മിന്നുവിനെ വാങ്ങി... "എന്റെ മോളെ ഞാൻ ഇന്ന് നോക്കിയേ ഇല്ലാ... ഉമ്മിയോട്‌ ഷെമിക്കട മുത്തേ "മിന്നുവോട് പറഞ്ഞു കൊണ്ട് അവള്ടെ കവിളിൽ അമർത്തി മുത്തി... മിന്നു അവൾക് പല്ല് കാട്ടി ചിരിച്ചു അത് കാണെ അയിശു വീണ്ടും അവളെ മുത്തി.... ഉമ്മ പതിയെ ആയിശുവിന്റെ തലയിൽ തലോടി...

"മറിയം ഉറങ്ങിയല്ലേ "കിടക്കയിൽ കിടക്കുന്ന മറിയുവിനെ നോക്കി ഉമ്മ പറഞ്ഞു.. "ഹ്മ്മ് ക്ഷീണം കാണും ഇന്നലെ ഒരു പോള കണ്ണാടിച്ചില്ല എന്റെ മറിയു "മറിയുവിനെ നോക്കി അയിശു പറയുമ്പോൾ ഉമ്മയുടെ കണ്ണുകൾ അവളിലേക്ക് ആയിരുന്നു... മിന്നൂവിനെ പോലെയാ അവൾ മറിയുവിനെ നോക്കുന്നെ... മറിയുവിനെ ചേർത്ത് പിടിച്ചാണ് അവൾ തലോടി ഉറക്കിയത് എന്നിട്ടും അയിശു ഒരു പോള കണ്ണടച്ചില്ല... ഇതുപോലെ ഒരു ഇത്തയെ കിട്ടാനും ഭാഗ്യം വേണം... അവർ ഓർത്തു... "അയിശു ഉമ്മ ഭക്ഷണം ആകിയിട്ട് ഈ നേരം വരെ എന്റെ കുട്ടി പച്ചവെള്ളം വരെ കുടിച്ചില്ലല്ലോ... കുടിക്ക് മോളെ " "വേണ്ടുമ്മ ഇപ്പൊ കഴിച്ചാൽ ഇറങ്ങില്ല ഞാൻ പിന്നെ കഴിച്ചോളാം " കുറച്ചു നേരം അവള്ടെ കൂടെ ഇരുന്നുകൊണ്ട് ഉമ്മയും ഉപ്പയും ഇറങ്ങി.... വീട്ടിൽ ശാമിൽ ഉള്ളതിനാൽ അവർക്ക് അവനെ ഒറ്റക്കാക്കി നിൽക്കാൻ പറ്റില്ലായിരുന്നു.... "ഉമ്മിക്ക് ഉവ്വ ണ്ടോ "മുഖത്താകെ കുഞ്ഞികയ്യ് കൊണ്ട് തലോടി മിന്നു "ഉമ്മിക്ക് ഒരു അവ്വ തരോ വാവേ "അയിശു ചോദിച്ചത് കേട്ട് അവൾ നിഷ്കളങ്കമായി തലയാട്ടി അവള്ടെ കവിളിൽ ഉമ്മ കൊടുത്തു... "ഇവിടേം അവ്വ വേണം"അയിശു ഇപ്പുറത്തെ കവിളും തൊട്ടു കാണിച്ചു മിന്നു അവിടേം മുത്തം കൊടുത്തു... കുണുങ്ങി ചിരിച്ചുകൊണ്ട് അവള്ടെ മാറിൽ പറ്റി കിടന്നു... ഇടക്കെപ്പോഴോ അവൾ ഉറങ്ങി... ഉറങ്ങുന്ന മറിയുവിനെ ഒന്ന് തലോടി കൊണ്ടവൾ ബെഡിൽ നിന്ന് എണീറ്റു അവള്ടെ മുറിയിലേക്ക് നടന്നു... അവിടെ മിന്നുവിനെ കിടത്തി കൊണ്ട് തിരിഞ്ഞതും ഡോർ അടച്ച് വരുന്ന ആദിയെ കണ്ടു അവൾ നിന്നു... ശേഷം അവനു നേരെ ദയനീയമായി ചിരിച്ചു... അവന് അവൾക് മുന്നിൽ നിന്നു...

അവൾ മാറാൻ നിന്നതും അവന് അവളെ പിടിച്ചു മുന്നിൽ നിർത്തി..ഇരുകൈകൾ കൊണ്ട് അവളുടെ മുഖം കയ്യിലെടുത്തു...അവൾ അവനെ തന്നെ നോക്കി.... അവന് അവളുടെ നെറ്റിയിൽ അമർത്തി മുത്തിയതും അവള്ടെ കണ്ണുകൾ അടഞ്ഞു...ശേഷം പതിയെ നെഞ്ചിൽ തലചായ്ച്ചു വെച്ചു... അവൾ പാവ പോലെ അവന്റെ നെഞ്ചിൽ തലചായ്ച്ചു വെച്ചു... "ഇനിയെങ്കിലും ഒന്ന് കരയെടി "പാവ കണക്കെ നിൽക്കുന്ന ആയിശുവിന്റെ മുടിയിൽ തലോടി അവന് പറഞ്ഞു... അവള്ടെ നെഞ്ചിൽ തിരമാലകൾ വീശിയടിച്ചു വന്നു... അത്രയും നേരം പിടിച്ചു വെച്ച സങ്കടം ഒരു കടൽ പോലെ കണ്ണിൽ ഒഴുകി...പതിയെ പതിയെ അവളുടെ ശബ്ദം ആ മുറിയാക്ക് ഉയർന്നു...അത്രയും നേരം താഴ്ന്നിരുന്ന കൈകൾ അവന്റെ പുറത്ത് ചുറ്റിവരിഞ്ഞുകൊണ്ടവൾ അലറിവിളിച്ചു കരഞ്ഞു... ശക്തിയോടെ അവനെ അവൾ ഇറുക്കേ പിടിച്ചു അവനും... കരഞ്ഞു കരഞ്ഞു തളർന്നവൾ നിലത്തേക്ക് ഊർന്നുവീഴുമ്പോൾ താങ്ങായി അവനും അവൾക്കൊപ്പം നിലത്തിരുന്നു... കുറച്ചുനീങ്ങിക്കൊണ്ടവൻ ചുമരിൽ ചാരി അവളെ നെഞ്ചിൽ കിടത്തി... പതിയെ അവളിലെ മൂളൽ മാത്രം കേട്ടു... നെഞ്ചിൽ പിടിച്ചിരുന്ന കൈകൾ അയഞ്ഞു വന്നത് കണ്ടു അവന് കാലുകൾ നീട്ടി വെച്ചു... ഉറക്കിലേക്ക് വഴുതിയവളെ പൊക്കിയെടുത്തു മടിയിൽ ഇരുത്തി... അവന്റെ കഴുത്തിൽ മുഖം ചേർത്തവൾ മയങ്ങി...അവളുടെ കൈകളിൽ ചുംബിച്ചുകൊണ്ടവൻ അവളെ ചേർത്ത് പിടിച്ചു.... കവിളിൽ നിന്നു ഒരിറ്റു കണ്ണുനീർ അവള്ടെ കവിളിൽ ഉറ്റി..... അത് കാണെ അവന് അവിടെ പതിയെ ചുംബിച്ചുകൊണ്ട് ചുമരിലേക്ക് തലചായ്ച്ചു കിടന്നു... ഒരുകുഞ്ഞിനെ പോലെ മടിയിൽ ഇരുന്നു ഉറങ്ങുന്നവളെ ചേർത്തുകൊണ്ട്...

************** ആദി മുകളിലേക്ക് പോയത് മുതൽ ഉമ്മറത്തു ഒറ്റക്ക് ഇരിക്കുക ആയിരുന്നു അമൻ... അവനു നൗഫലുമായുള്ള നിമിഷങ്ങൾ മനസ്സിൽ തെളിഞ്ഞു....അയാളുടെ വാക്കുകൾ മനസ്സിൽ നിറഞ്ഞു...നിഷ്കളങ്കമായ ആ മുഖം കാണെ അവനു ശ്വാസം മുട്ടുന്നത് പോലെ തോന്നി... മറിയുവിനെ പറ്റി ഓർത്തപ്പോൾ അവനു ഹൃദയമൊന്നു പിടച്ചു... അവന് ചെയറിൽ നിന്ന് എണീറ്റുകൊണ്ട് അവളുടെ മുറിയിൽ നടന്നു... ചെരിഞ്ഞുകൊണ്ട് ഉറങ്ങുന്നവളെ അവന് ഒന്ന് നോക്കി... കണ്ണും മൂക്കും കവിളും ചുമന്നു തുടുത്തത് കണ്ടു അവന് അവൾക്കടുത്തേക്ക് നടന്നു... താഴെ ചുരുണ്ടു കിടക്കുന്ന പുതപ്പ് അവളെ പുതപ്പിച്ചുകൊണ്ട് അവന് അവിടെ ഇരുന്നു... അവളുടെ കരച്ചിൽ മനസ്സിൽ തെളിഞ്ഞതും അവന് നോവോടെ അവളുടെ മുടിയിൽ തലോടി... അവൾ ഒന്ന് കുറുകികൊണ്ടവന്റെ അവന്റെ ഇടത് കൈ കവിളിൽ ചേർത്കൊണ്ട് മടിയിൽ തല വെച്ചതും അവന് ഞെട്ടി... പതിയെ അവന് കവിളിളിലെ കയ്യെടുത്തു തലയെടുത്തു മാറ്റാൻ തുനിഞ്ഞു... എന്നാൽ അതിലും ശക്തിയായി അവൾ അവന്റെ കൈകൾ കവിളിൽ വെച്ചു മടിയിൽ കിടന്നു... "കുറച്ചു നേരം സർ "കണ്ണുകൾ തുറക്കാതെ ഇടറുന്ന ശബ്ദത്തോടെ പറയുന്നവളെ കണ്ടു അവന് അന്തിച്ചു... പതിയെ അവന് ഹെഡ്ബോർഡിൽ ചാരി ഇരുന്നു... അവളുടെ കണ്ണുനീർ അവന്റെ ഇടത്തെ കരം നനയിച്ചതറിഞ്ഞു അവന് അവളെ നോക്കി...പതിയെ വലത് കൈകൊണ്ട് മുടിയിടയിൽ തലോടികൊണ്ടവൻ അവിടെ ചാഞ്ഞിരുന്നു... അവന്റെ തലോടലിൽ... അവന്റെ ചൂട് കൈകൾക്കുള്ളിൽ കവിൾ ചേർത്തു....അവന്റെ മടിയിൽ തലവെച്ചു കിടന്നുകൊണ്ട് അവളും ഉറക്കിലേക്ക് വഴുതി....

************** "നിന്റെ ഉപ്പ മരിച്ചെന്നു..."ഓടിട്ട വീട്ടിലേയ്ക്ക് കയറികൊണ്ട് ഗഫൂർ പറഞ്ഞത് കേട്ട് അവൾ ഞെട്ടി... "മരിച്ചോ എപ്പോ "സലീന ഞെട്ടിക്കൊണ്ട് ചോദിച്ചു "ഇന്നലെ രാത്രിയാണെന്ന അറിഞ്ഞേ... ഹാർട്ട്‌ അറ്റാക്ക് ആണ് പോലും " അയാൾ ഭാവബദ്ധം ഇല്ലാതെ ബെഡിൽ ഇരുന്നുകൊണ്ട് പറഞ്ഞു... അവള്ടെ മനസ്സിൽ ഇന്നലെ ഉപ്പയെ കണ്ടത് വന്നു... തന്റെ മകന് നേരെ കൈനീട്ടിയപ്പോൾ അവൾ പുറകിലേക്ക് മാറ്റി നിർത്തിയത്... വീട്ടിലേക്ക് വരുമോ ചോദിച്ചപ്പോൾ വീട് ഭാഗം വെക്കുന്നതിനെ കുറിച്ച് ചോദിച്ചത്... ഉള്ളിൽ വളർത്തി വലുതാക്കിയ ഉപ്പയേ ഓർത്തു മനസ്സ് കലങ്ങി... ഗഫൂർ നിലത്ത് ഉറങ്ങുന്ന മോനെ നോക്കി വശ്യമായി ചിരിച്ചുകൊണ്ട് എന്തോ ഓർക്കുന്ന സലീനയെ നോക്കി... ആലസ്യമായി ചുറ്റിവരിഞ്ഞ സാരികിടവിൽ കാണുന്ന അവളുടെ ശരീരത്തിൽ അവന്റെ കണ്ണുകൾ പതിഞ്ഞു... കയ്യെത്തിച്ചു അവളെ വലിച്ചുകൊണ്ടവൻ ബെഡിലേക്ക് മറിഞ്ഞു.... അവളിലെ വസ്ത്രം അടർന്നു മാറുമ്പോൾ അവളിലെ ചിരി ഉയർന്നുകേട്ടു... "ഓടിട്ട ഈ വീട്ടിൽ നിന്നു നിന്റെ വീട് കയ്ക്കൽ ആകണം.. എന്നിട്ട് അവിടെ സുഗമായി ജീവിക്കാം നമ്മക്ക് " അവളിലേക്ക് പടർന്നുകൊണ്ടവൻ പറഞ്ഞു... അവളിലും ഗൂഢമായി ചിരി വിടർന്നു... ദേഹത്തു പുതപ്പ് ചുറ്റിക്കിടക്കുന്നവളെ മടുപ്പോടെ നോക്കിയവൻ... അവനിൽ രണ്ടു പെൺകുട്ടികളുടെ മുഖം തെളിഞ്ഞു.... അവളെ കിട്ടില്ല കല്യാണം കഴിഞ്ഞതാ... പക്ഷെ വീട് കയ്ക്കൽ ആക്കിയ മറ്റേതിനെ തന്റെ കൈവലയത്തിൽ ആക്കാം അവന്റെ കണ്ണുകൾ വശ്യമായി തിളങ്ങി... വീണ്ടും വികാരബരിതനായി അവന് ഉറങ്ങികിടക്കുന്നവളുടെ ദേഹത്തേക്ക് ചാഞ്ഞു...........................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story