എന്റേത് മാത്രം: ഭാഗം 38

entethu mathram

എഴുത്തുകാരി: Crazy Girl

"കഴിക്ക് " ആയിഷക്കും മറിയുവിനും നേരെ ഭക്ഷണം നീട്ടി കൊണ്ട് ആദിയും മിന്നുവിനെയും എടുത്ത് ചെയറിൽ ഇരുന്നു... ആയിഷുവും മറിയുവും നുള്ളിപ്പൊറുക്കി കഴിക്കുന്നത് കണ്ടു അമനും ആദിയും പരസ്പരം നോക്കി... "നോക്ക് വിഷമിക്കണ്ടാ എന്ന് പറയില്ല അറിയാം നമ്മക്ക് വേണ്ടപ്പെട്ടവർ പോയാൽ എത്രമാത്രം വേദന ഉണ്ടാവും എന്ന്... പക്ഷെ നിങ്ങള് ഇങ്ങനെ കളിച്ചാൽ നിങ്ങള്ടെ ഉപ്പാക്ക് ഒരിക്കലും ഇഷ്ടമാവില്ല... " ആദി പറഞ്ഞത് കേട്ട് ആയിശുവിന്റെ കണ്ണ് നിറഞ്ഞു...അവന് അവൾക്കടുത്തേക്ക് നീങ്ങിക്കൊണ്ട് കണ്ണീരൊപ്പാൻ നിന്നതും കുഞ്ഞികയ്യ്കൊണ്ട് അവള്ടെ മുഖത്ത് തലോടുന്ന മിന്നുവിനെ കണ്ടു അയിശു വാത്സല്യത്തോടെ അവന്റെ മടിയിലെ മിന്നുവിനെ അവൾ മടിയിൽ ഇരുത്തി... "ഉമ്മിക്ക് നാനില്ലേ "അവൾ കൊഞ്ഞരി പല്ലു കാട്ടി പറഞ്ഞത് കേട്ട് അയിശു അവളുടെ കവിളിൽ മുത്തി... എല്ലാവരിൽ ചെറുച്ചിരി പടർത്തി... "ഒന്നുല്ലേലും നിങ്ങടെ ഉപ്പ സന്തോഷത്തോടെ അല്ലെ പോയത്.... കുറച്ചു കഴിഞ്ഞാൽ നിങ്ങള്ക് അത് നോവായി മാറുക മാത്രമേ ഉള്ളൂ... ഇപ്പോഴും വേണ്ടപ്പെട്ടവർ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നറിയാതെ തീ തിന്നുന്ന ആൾക്കാരുടെ അവസ്ഥ ഇതിനേക്കാൾ സങ്കടമുള്ളത് അല്ലെ... എന്നിട്ടും മനസ്സിൽ ഒതുക്കി ജീവിക്കുന്നില്ലേ " അമൻ ഏതോ ഒരു യാമത്തിൽ എന്ന പോലെ പറഞ്ഞതും എല്ലാവരുടെ കണ്ണുകളും അവന് മേലേ പതിഞ്ഞു... അതൊന്നുമറിയാതെ അവന് അവസാനമായി കവിളിൽ തട്ടി വേദനയുള്ള ചിരിയോടെ നടന്നകലുന്ന അവന്റെ ഉപ്പയെ മനസ്സിൽ തെളിഞ്ഞു.. തൊട്ടടുത്തു ഇരുന്ന മറിയുവിന്റെ കൈകൾ അവന്റെ കൈകളിൽ ഇഴഞ്ഞു ... അവൻ ഞെട്ടി... "ഏയ് നിങ്ങള് കഴിക്ക് "അവന് പറഞ്ഞത് കേട്ട് അവർ അവനെ നോക്കി കഴിക്കാൻ തുടങ്ങി... അപ്പോഴും മറിയുവിന്റെ സഹതപിച്ച നോട്ടം കണ്ടു അവന് കണ്ണുരുട്ടി... അവൾ കൈകൾ എടുത്തു വേഗം വാരി വായിലിടാൻ തുടങ്ങി....

 "മിന്നുവിനെ ഇവിടെ നിർത്തിക്കൂടെ " "വേണ്ട മിന്നുവിനെ ഞാൻ കൊണ്ട് പോകാം ഇപ്പൊ നിന്നെ മറിയിവിനു ആണ് ആവിശ്യം.. നിങ്ങള്ടെ കൂടെ നിൽക്കാൻ ആഗ്രമില്ലാഞ്ഞിട്ടോ . തനിച്ചാക്കി പോകാൻ ഇഷ്ടമുണ്ടായിട്ടോ അല്ലാ...ഭാര്യ വീട്ടിൽ നില്കുന്നത് നല്ലതല്ല... മറിയുവിനെ കൂട്ടാം എന്ന് വെച്ചാൽ വീട്ടിൽ "ആദിയുടെ തല കുനിഞ്ഞു... "എന്നേ ഇവിടെ നിൽക്കാൻ സമ്മതിച്ചല്ലോ ... എന്റെ അനിയത്തിയോടുള്ള കരുതൽ ഉള്ളത് കൊണ്ടല്ലേ അവൾക് കൂട്ടായി എന്നേ നിർത്തിയത്... അത് മതി ഞങ്ങള്ക്ക് "തലകുനിഞ്ഞ ആദിയുടെ മുഖത്ത് ഉറ്റുനോക്കികൊണ്ടവൾ പറഞ്ഞു... അവന് അവൾക്കടുത്തേക്ക് നടന്നു മുഖം കയ്യിലെടുത്തു .... "എത്രയും പെട്ടെന്ന് ഒരു തീരുമാനം ആകും ഞാൻ "അവള്ടെ കണ്ണുകളിൽ നോക്കി അവന് പറഞ്ഞുകൊണ്ട് അവള്ടെ നെറ്റിയിൽ ചുംബിച്ചു... അവൾ കണ്ണുകൾ അടച്ചത് സ്വീകരിച്ചു... അവളിൽ നിന്ന് വിട്ട് മാറി തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും ഒരു കാറ്റ് പോലെ അവൾ അവനിൽ പുറകിൽ നിന്ന് വരിഞ്ഞു മുറുകി... അവന് ഒന്ന് ഞെട്ടി...അവളുടെ കണ്ണുനീർ പുറത്ത് നനയിച്ചതും അവന് വയറിൽ ചുറ്റിയ അവളുടെ കൈകളിൽ തലോടി... "എപ്പോഴും ഞാനുണ്ട് കൂടെ ....."അവൻ പതിയെ പറഞ്ഞു... അവൾ പതിയെ കൈകൾ അയച്ചുകൊണ്ട് കണ്ണുകൾ തുടച്ചു... അവന് തിരിഞ്ഞു നോക്കി... "പോട്ടെ " അവന് ചോദിച്ചതും അവൾ ആന്ന് തലയാട്ടി.. അവന് അവളുടെ തലയിൽ ഒന്ന് തലോടി കൊണ്ട് പുറത്തേക്ക് നടന്നു... മറിയുവിന്റെ കയ്യില് മിന്നുവിനെ അവന് വാങ്ങി... അവന് പുറത്തേക്ക് നടന്നു കൂടെ അമനും..

രണ്ടുപേരും യാത്ര പറഞ്ഞു ഇറങ്ങി... ആയിഷയെ നോക്കി മിന്നു കരഞ്ഞെങ്കിലും ആദി അവളേം കൊണ്ട് വേഗം കാറിൽ കയറി... കാർ കണ്ടപ്പോൾ അവളുടെ കരച്ചിൽ നിന്നു... അമൻ ആയിഷയോട് യാത്ര പറഞ്ഞു മറിയുവിനെ നോക്കി... അവൾക് നേരെ നോട്ടം എറിഞ്ഞു അവനും അവന്റെ കാറിൽ കയറി... രണ്ടുകാറുകളും മുറ്റത് നിന്ന് പോയതും മറിയു ആയിശുവിന്റെ തോളിൽ ചാഞ്ഞു... അവള്ടെ കവിളിൽ കൈവെച്ചു ആയിഷുവും നിന്നു.... "വേദനകൾ ഇല്ലാതെ പോയല്ലോ... അത് മതി... ഇന്നേവരെ ആ പാവം വീർപ്പുമുട്ടിയല്ലേ കഴിഞ്ഞേ എനി സുഗമായി ഉറങ്ങാലോ.. "മറിയുവിനെ തലോടി അയിശു പറഞ്ഞുകൊണ്ടിരുന്നു.... മറിയുവിന്റെ കണ്ണുനീർ പതിഞ്ഞതും അവൾ മറിയുവിനു നേരെ തിരിഞ്ഞു കിടന്നു... "കരയരുത്... ഉപ്പാക്ക് ഇഷ്ടവില്ല..."അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് അയിശു പറഞ്ഞു "അന്ന് അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഉപ്പ നമ്മടെ കൂടെ ഉണ്ടായിരുന്നേനെ ഇത്ത "മറിയു കരഞ്ഞുകൊണ്ട് പറഞ്ഞത് കേട്ട് അയിശു ബെഡിൽ നിന്ന് എണീറ്റു കയ്യെത്തിച്ചു ലൈറ്റ് ഇട്ടു... "എന്താ... എന്താ നീ പറയുന്നേ... എന്ത് നടന്നു എന്നാ " തലയണയിൽ മുഖം പൂഴ്ത്തി കരയുന്ന മറിയുവിനെ തട്ടി അയിശു വെപ്രാളത്തോടെ ചോദിച്ചു... "പറ മറിയു... എന്താ നീ പറഞ്ഞത് "ആയിഷക്ക് ദേഷ്യം വരുന്നത് പോലെ തോന്നി... മറിയു വിങ്ങി കരഞ്ഞുകൊണ്ട് ബെഡിൽ ഇരുന്നു... "അന്ന് രാത്രി ഉപ്പ സങ്കടത്തോടെയാ വന്നത്... എന്താ ചോദിച്ചപ്പോ സലീനത്തയെ കണ്ടുവെന്നു പറഞ്ഞു......" പിന്നീട് കരഞ്ഞു കൊണ്ട് മറിയു പറയുന്നത് കേട്ട് ആയിശുവിന്റെ കണ്ണുകൾ നിറഞ്ഞു... അവൾ മുഖം പൊത്തികരയുന്ന മറിയുവിനെ മാറോടു ചേർത്തു... "എന്തിനായിരുന്നു... തിരികെ വിളിച്ചതല്ലേ ആ പാവം "ആയിശുവിന്റെ മനസ്സ് പിടഞ്ഞു...

************** ആയിഷുവിനും മറിയുവിനും തണലായി കൂട്ടായി അവർ രണ്ടുപേരും കൂട്ടിരുന്നു... ഉപ്പയുടെ ഓർമകളുമായി ആ വീട്ടിൽ അവർ നിന്നു... തിരക്കുകൾ കാരണം ആദി ചെല്ലാറില്ലെങ്കിലും ഇടയ്ക്കിടെ അവന് അവളുടെ ശബ്ദം കേൾക്കാൻ വിളിച്ചു കൊണ്ടിരുന്നു... മിന്നുവിനെ ഉമ്മിയെ കാണിക്കാൻ എന്ന പേരിൽ വീഡിയോ കാൾ ചെയ്തു ഒരക്ഷരം മിണ്ടാതെ അവളെ നോക്കിയിരിക്കും അവന് .. അടുത്ത് ചെല്ലാൻ മനസ്സ് വെമ്പുന്നുണ്ടെങ്കിലും അവളുടെ അവസ്ഥ മനസ്സിലാക്കി അവന് അവൾക് കുറച്ചു സമയം നൽകി... "വാപ്പി ഉമ്മി എപ്പ ബെർന്നെ "അവന്റെ വയറിൽ ഇരുന്നുകൊണ്ട് മിന്നു ചോദിക്കുന്നത് കേട്ട് അവന് അവളെ നോക്കി... "എത്രയും പെട്ടെന്ന് കൊണ്ട് വരാം ചക്കരെ "അവന് അവളുടെ ഉണ്ടകവിൾ വലിച്ചു.. "ഉമ്മിനെ കാനനം"അവൾ ചുണ്ട് പിളർത്തി പറഞ്ഞു "കാണണോടാ " "മ്മ്മ്മ്മ്മ് "അവൾ നീട്ടി മൂളി.. "എന്ന ബാ വാപ്പിടെ മുത്തിന് കാണിച്ചു തന്നിട്ട് തന്നെ കാര്യം "അവന് അവളെ പൊക്കിയെടുത്തു കൊണ്ട് കാറിന്റെ ചാവിയുമായി താഴേക്ക് ഇറങ്ങി... "എങ്ങോട്ടാ ആദി ഈ നേരം "കിടക്കാൻ മുറിയിലേക്ക് നടക്കുന്ന ഉമ്മ മിന്നുവിനേം എടുത്ത് ഉമ്മറത്തെ വാതിൽ തുറക്കുന്നത് കണ്ടു സംശയത്തോടെ ചോദിച്ചു.. "ഞങ്ങൾ ഒന്ന് പുറത്ത് പോയിട്ട് വരാം " "ഈ നേരം എങ്ങോട്ടാടാ സമയം 10 ആയി "ഉമ്മ അവനെ നോക്കി കണ്ണുരുട്ടി "മിന്നുവിനെ അവള്ടെ ഉമ്മിയെ കാണണം എന്ന്. അല്ലെ മോളെ " മിന്നുവിനോട് അവന് ചോദിച്ചതും അവൾ ആണെന്ന് തലയാട്ടി "മോൾക്കണോ വാപ്പിക്കാണോ തിടുക്കം എന്ന് എനിക്കറിയാം... വരുന്നുണ്ടേൽ പെട്ടെന്ന് വന്നോളണം

"ഉമ്മ കനപ്പിച്ചു പറഞ്ഞത് കേട്ട് അവൻ കണ്ണുരുട്ടി "പെട്ടെന്ന് വരാം ഡോർ ലോക്ക് ചെയ്യണ്ടാ "കനത്തിൽ പറഞ്ഞുകൊണ്ടവൻ പുറത്തേക്ക് നടന്നു... ലൈറ്റ് ഓഫ്‌ ചെയ്ത് കിടക്കാൻ നേരം ആണ് ആയിശുവിന്റെ ഫോൺ അടിഞ്ഞത്... അവൾ അതെടുത്തു സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ടതും അവൾ ചെറുചിരിയോടെ കാൾ എടുത്തു... എതിരെ പറഞ്ഞത് കേട്ട് അവൾക് സന്തോഷം തോന്നി... അവൾ നേരത്തെ ഉറങ്ങികിടക്കുന്ന മറിയുവിനെ പുതപ്പിച്ചുകൊണ്ട് ഡോർ ചാരി പുറത്തേക്ക് നടന്നു... ആദി പുറത്ത് കാർ നിർത്തി ഇറങ്ങിയതും ഉമ്മറത്തു കാത്ത് നിൽക്കുന്ന ആയിശുവിനെ കാണെ അവന്റെ കണ്ണുകൾ തിളങ്ങി... "ഉമ്മി..."മിന്നു അവള്ടെ ദേഹത്തേക്ക് ചാഞ്ഞു... മിന്നുവിനെ ഇറുക്കെ പുണർന്നു കൊണ്ട് അവളുടെ കവിളിലും മുഖത്തും ഉമ്മകൾ കൊണ്ട് മൂടി... "എന്റെ മുത്തിനെ എത്രയായി കണ്ടിട്ട് ഉമ്മി... ചുഗാണോടാ "അവള്ടെ ഉണ്ടകവിളിൽ ചുംബിച്ചുകൊണ്ട് അയിശു ചോദിക്കുന്നത് കേട്ട് കോഞ്ഞരിപ്പല്ലു കാട്ടി അവൾ തലയാട്ടി.... അവൾ മിന്നുവിനെ തല തോളിൽ ചായ്ച്ചു കൊണ്ട് പുണർന്നു... അപ്പോഴാണ് അവൾ ആദിയെ ശ്രേദ്ധിച്ചത്... "വല്ലാതെ ക്ഷീണിച്ചല്ലോ... ഓഫീസിൽ തിരക്കാണോ " അയിശു അവനെ നോക്കി... "നിനക്കെന്നോടുള്ള സ്നേഹം കൊണ്ട് തോന്നുന്നതാ "അവന് പറഞ്ഞത് കേട്ട് അവള്ടെ മുഖം തുടുത്തു... അവന്റെ ചുണ്ടിൽ ഒളിപ്പിച്ച ചിരി നോക്കേ അവളിൽ വല്ലാത്തൊരു പിടപ്പ് തിരികെ വന്നു.... ഒരുപാട് നാളത്തെ അവളുടെ ഈ വെപ്രാളം കാണെ അവന് അവളുടെ മുഖത്ത് കണ്ണുകൾ തറഞ്ഞു നിന്നു... അവന്റെ നോട്ടം താങ്ങാൻ ആവാതെ അവൾ അകത്തേക്ക് കയറി ചെറുചിരിയോടെ അവനും... "മറിയു കിടന്നോ "അകത്തേക്കു കേറി കൊണ്ടവൻ ചോദിച്ചു "ഹ്മ്മ്... കോളേജിൽ പോകാത്തത് കൊണ്ട് ഇപ്പൊ ഇവിടെ ഇരുന്നാണ് പഠിത്തം...

അതുകൊണ്ട് നേരത്തെ കിടന്നു "അവൾ മിന്നുവിനെ തോളിൽ കിടത്തി കൊണ്ട് പറഞ്ഞു... അവന് സോഫയിൽ ഇരുന്നു... മിന്നുവിന് ഉറക്കം വന്നത് മനസ്സിലായി അവൾ മിന്നുവിന്റെ പുറത്ത് തലോടിക്കൊണ്ട് ഉലാത്തികൊണ്ടിരുന്നു... ഇവരെ കാണുമ്പോൾ അവളിലെ സന്തോഷം തിരികെ വരുന്നത് അത്ഭുതത്തോടെ അവൾ അറിഞ്ഞു... ഇത്രയും ദിവസം പിരിഞ്ഞു നിന്നപ്പോൾ എത്രമാത്രം ഇവരെന്റെ ഹൃദയത്തിൽ വേരുറച്ചു എന്നവൾക് മനസ്സിലായി.... മിന്നു ഉറങ്ങിയെന്നു മനസ്സിലായതും അവൾ ആദിക്കടുത്തു സോഫയിൽ ഇരുന്നു... അവളെ തന്നെ നോക്കി നിൽക്കുന്ന ആദിയെ നോക്കി അവൾ എന്തെന്ന് കണ്ണുകൊണ്ട് ചോദിച്ചു.. "സുഗാണോ "അവളെ നോക്കി നേർത്ത ശബ്ദത്തോടെ അവന് ചോദിച്ചു അവൾ അവനെ ഉറ്റുനോക്കിക്കൊണ്ട് ആണെന്ന് തലയാട്ടി... രണ്ടുപേരുടെ കണ്ണുകളും കോർത്തു... കാണാതിരുന്നതിന്റെ പരിഭവം സങ്കടം സ്നേഹം പ്രണയം എല്ലാം കണ്ണുകൾ തമ്മിൽ പങ്കുവെച്ചുകൊണ്ടിരുന്നു... അവന്റെ മുഖം അടുത്തുവരുന്നതവൾ അറിഞ്ഞെങ്കിലും അവന്റെ നോട്ടത്തിൽ തറഞ്ഞിരുന്നു പോയി... അവന്റെ ചൂടുശ്വാസം ചുണ്ടിൽ പതിഞ്ഞതും അവളുടെ ചുണ്ടുകൾ വിറച്ചുപോയി... പതിയെ അവള്ടെ ചുണ്ടുകളിൽ നേർമയായി മുട്ടി... അവൾ പിടഞ്ഞുകൊണ്ട് കണ്ണുകൾ അടച്ചു ... അവന്റെ കൈകൾ കഴുത്തിലൂടെ ഇഴഞ്ഞുകൊണ്ട് അവളുടെ ചുണ്ടിലെ തേൻ നുണഞ്ഞുകൊണ്ടിരുന്നു...വിട്ടുമാറാൻ ആവാതെ അവന് അതിൽ ലയിച്ചിരുന്നു... മിന്നു പിടഞ്ഞതും അവൾ ഞെട്ടി അവനെ തള്ളി മാറ്റാൻ നോക്കി എന്നാൽ അവന് അവളിലേക്ക് വീണ്ടും ആഴ്‌ന്നിറങ്ങുകയായിരുന്നു...

വിട്ട് മാറി നിന്നതിന്റെ പരിഭവം തീർക്കുകയായിരുന്നു...മിന്നു കുറുകികൊണ്ട് മുഖം തിരിച്ചു കിടന്നതും അവൾ ശക്തിയോടെ അവനെ തള്ളി മാറ്റി.... അവൾ വല്ലാതെ കിതച്ചുപോയി...കണ്ണുകൾ ഉയർത്താതെ അവൾ ഇരുന്നു... അവന് ശ്വാസമെടുത്തുകൊണ്ട് അവളെ തന്നെ നോക്കി... എനിയും നോക്കിയാൽ കൈവിട്ടുപോകുമെന്ന് തോന്നിയതും മിന്നുവിനെ വാങ്ങിക്കൊണ്ടവൻ യാത്രപറയാതെ ഇറങ്ങി.... അവന് പോകുന്നതും നോക്കി അവൾ നിന്നു... തിരികെ മുറിയിൽ എത്തുമ്പോൾ കവിളുകൾ ചുമന്നിരുന്നു... "ഞാൻ കാരണം ഇത്തുവിന് അവരെ വിട്ട് നിക്കേണ്ടി വന്നല്ലേ "കണ്ണുകൾ അടച്ച് പറയുന്ന മറിയുവിനെ അവൾ അന്തിച്ചു നോക്കി... ശേഷം അവളെ കെട്ടിപ്പുണർന്നു... "ഒരിക്കലും ഇല്ലാ... നിന്നെ ഏൽപ്പിക്കേണ്ട കൈകളിൽ ഏല്പിച്ചിട്ടേ ഞാൻ പോകൂ "അവള്ടെ നെറ്റിയിൽ മുത്തികൊണ്ട് അവൾ കണ്ണുകൾ അടച്ചു... ************** അയിശു കുളിച്ചിറങ്ങി കണ്ണാടിയിൽ നിന്ന് മുടി തുവർത്തുമ്പോൾ ആണ് ഡോർ തുറക്കുന്ന ശബ്ദം കേട്ടത്... "നീ ഇത്ര പെട്ടെന്ന് കുളിച്ചോ ഇപ്പൊ കേറിയതല്ലേ ഉള്ളൂ "അയിശു ചോദിച്ചു തിരിഞ്ഞതും മുന്നിൽ നിൽക്കുന്നവനെ കണ്ടു അവൾ ഞെട്ടി... "ആര ആര താൻ "ബെഡിൽ ഇരുന്ന തട്ടം തലയിൽ ഇട്ടു കൊണ്ട് അവൾ ഒച്ചയെടുത്തു... അയാളുടെ ചൂഴ്ന്നു നോട്ടം കണ്ടതും അവൾ അറപ്പോടെ മുന്നിലേക്ക് നടന്നു... "ഇറങ്ങടോ മുറിക് പുറത്ത്... ആര താൻ " അവൾ വാതിൽ തള്ളി പുറത്തേക്ക് ഇറങ്ങികൊണ്ട് അയാളോട് ഇറങ്ങാൻ കല്പ്പിച്ചു...

"നിന്ന് ഒച്ചയിടാതെടി നിന്റെ അളിയൻ ആണ് ഞാൻ "അയാൾ പുച്ഛിച്ചുകൊണ്ട് താഴേക്ക് ഇറങ്ങി... അവളും അയാൾക് പിറകെ ഇറങ്ങിയതും ഉപ്പയുടെ മുറിയിൽ നിന്ന് ഇറങ്ങുന്ന സലീനയെ കണ്ടു അവൾ ഞെട്ടി... ഞെട്ടലിൽ നിന്ന് പതിയെ അവളിൽ ദേഷ്യം ജ്വലിച്ചു... "ഓ ഉണ്ടായിരുന്നോ... ഞങ്ങൾ കരുതി വാതിലും തുറന്നിട്ട്‌ പോയെന്ന് "സലീന ആയിഷയെ കണ്ടു പറഞ്ഞു... "എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത് "അവളുടെ ശബ്ദം കടുത്തു... "ഏഹ് എന്തിനാ വന്നത് എന്നോ... എന്റെ വീട്ടിൽ ഞാൻ വരുന്നതിനു ചോദിക്കാൻ നീയാരാ "സലീന പുച്ഛിച്ചു... "വീട്ടിൽ നിന്ന് ഇറങ്ങിപോയവൾ അല്ലെ പിന്നെന്തിനാ ഉപ്പ മരിച്ച സമയം നോക്കി വന്നത് "ആയിശുവിന്റെ ശബ്ദം ഉയർന്നു... "ഓ ഉപ്പ തന്നെയാ എന്നോട് വരാൻ പറഞ്ഞത്... പിന്നെ ഞാൻ വന്നപ്പോളേക്കും ഉപ്പ മരിച്ചുപോയി അതെന്റെ തെറ്റാല്ലല്ലോ "അവളുടെ കൂസൽ ഇല്ലാത്ത സംസാരം കേട്ട് ആയിശുവിന്റെ കണ്ണിൽ തീ പാറി... അവൾക് പുറകിൽ നിൽക്കുന്ന കുഞ്ഞുപയ്യനെ കണ്ടതും അവൾ ദേഷ്യം കടിച്ചുപിടിച്ചുകൊണ്ട് നടന്നു... ഇറങ്ങി പോകാൻ പറഞ്ഞാൽ പോകില്ല എന്നവൾക് ഉറപ്പായിരുന്നു...അയല്പക്കത്തു ആൾകാർ ഉള്ളതിനാൽ ഒരു പ്രശ്നം ഉണ്ടാക്കാൻ അവളും നിന്നില്ല.... മറിയുവും ആയിഷുവും അവളുടെ പ്രവർത്തിയിൽ ക്ഷമിച്ചു നിന്നു.... എന്നാൽ അയാളുടെ കണ്ണിൽ നിന്നു രക്ഷപെടാൻ രണ്ടുപേരും പാടുപെട്ടുകൊണ്ടിരുന്നു.... ഇത്തയില്ലാത്ത നേരം നോക്കി അടുത്ത് വരുന്നത് ഒരു പതിവായി...

"ഒരുപാട് ലീവ് ആയല്ലേ... നാളെ മുതൽ കോളേജ് പോകണം നീ... "അയിശു പറഞ്ഞത് കേട്ട് മറിയു തലയാട്ടി "പക്ഷെ ഇത്തയോ " "ഞാൻ സ്കൂളിലും പോയി തുടങ്ങണം "അവൾ എങ്ങോട്ടോ നോക്കി പറഞ്ഞു... "നീ പടിക്ക് ഞാൻ ചായ കൊണ്ട് വരാം..." "വേണ്ട ഇത്ത എനി രാത്രിയിലെ ഫുഡ്‌ കഴികാം " എണീറ്റു പോകാൻ നിന്ന ആയിശുവിനോട് അവൾ പറഞ്ഞു "സമയം ഏഴല്ലേ ആയുള്ളൂ ചായ കുടിച്ച ഉന്മേഷം കിട്ടും നീ പടിക്ക് ഞാൻ കൊണ്ട് വരാം " പുറത്തേക്ക് നടന്നു ഡോർ ചാരി കൊണ്ടവൾ താഴേക്ക് നടന്നു... അവർ വന്നതിൽ പിന്നെ അവളുടെ പഠിപ്പ് മുറിയിൽ നിന്നാണ്.. അയിശു താഴെ ചെന്നു ചായ വെച്ചു കപ്പിലേക്ക് ഒഴിച്ചുകൊണ്ട് നിന്നപ്പോൾ പുറകിലെ കാൽപ്പെരുമാറ്റം അറിഞ്ഞു തിരിഞ്ഞു നോക്കി... പുറകിൽ വശ്യമായി ചിരിക്കുന്ന ഗഫൂറിനെ അവൾ ദഹിപ്പിക്കും പോലെ നോക്കി... "മോളെ എനികും വേണം ചായ "അയാൾ വശ്യമായി പറഞ്ഞു "എന്റെ ഇത്ത ഇല്ലേ നിങ്ങള്ടെ ഭാര്യ ഓളോട് പറ "കനപ്പിച്ചുകൊണ്ട് പറഞ്ഞു നടക്കാൻ നിന്നതും അവള്ടെ കയ്യിലെ കപ്പിൽ അയാൾ പിടിച്ചു... അവളുടെ കയ്യില് ഉരസിയതും അവൾ ദേഷ്യത്തോടെ കൈ വലിച്ചു.... "അവൾ കുളിക്കാൻ പോയതാ "അയാൾ അവളെ ഉഴിഞ്ഞുകൊണ്ട് പറഞ്ഞു അയിശു ഷാൾ വെച്ചു ദേഹം മറച്ചുപിടിച്ചു "അവളെ പോലെ അല്ല നല്ല ടേസ്റ്റ് "ചായ കുടിച്ചുകൊണ്ട് പറഞ്ഞത് കേട്ട് അവൾ അറപ്പോടെ മുഖം തിരിച്ചു.... അയാൾ അടുത്തേക്ക് നടന്നതും അവൾ പുറകിലേക്ക് വേച്ചുപോയി... പൊടുന്നനെ അവള്ടെ കയ്യില് അയാൾ പിടുത്തമിട്ടു... "വിടെടോ "അവൾ കൈ കുതറി "എന്തേലും പറ്റിയോ മോളെ "കൈവിടാതെ അയാൾ ചോദിച്ചു..

"വിടടോ കയ്യ്"അവൾ ശക്തിയോടെ വലിച്ചു... "നോക്കട്ടെ എന്തേലും പറ്റിയോ എന്ന് " കയ്യില് അമർത്തികൊണ്ട് പറയുന്നത് കേട്ട് അവൾ കയ്കുടഞ്ഞുകൊണ്ടിരുന്നു എന്നാൽ അയാളുടെ ശക്തിയിൽ അവളുടെ കണ്ണുകൾ നിറഞ്ഞു... ഒച്ചവെക്കുമുന്നേ വലിയ ശബ്ദത്തോടെ അയാൾ തെറിച്ചു അടുക്കളയിലെ നിലത്ത് വെച്ചിരുന്ന പത്രങ്ങൾക്കിടയിൽ വീണിരുന്നു... അയിശു ഞെട്ടി തിരിഞ്ഞതും പുറകിൽ നിൽക്കുന്ന ആദിയെ കണ്ടു അവളുടെ കണ്ണുകൾ തുളുമ്പികൊണ്ട് വിടർന്നു... ആദി ആയിശുവിന്റെ കൈകളിൽ പിടിച്ചു നോക്കി വെളുത്ത കൈകളിൽ അവന്റെ വിരലുകൾ ചുവന്നു പതിഞ്ഞത് കണ്ടു അവന്റെ കണ്ണുകൾ അതിനേക്കാൾ ചുവന്നു വന്നു... അയിശു പേടിയോടെ അവനെ നോക്കി... "എന്തിനാടാ എന്നേ ചവിട്ടിയത് "ഗഫൂർ അപ്പോഴേക്കും എണീറ്റു നിന്നു കൊണ്ട് പറഞ്ഞത് കേട്ട് ആദി എരിയുന്ന കണ്ണോടെ അവന്റെ കോളറിൽ പിടിച്ചു കൊണ്ട് കിച്ചണിൽ നിന്ന് ഹാളിൽ വലിച്ചിട്ടു ... അയാൾ നിലംപതിച്ചു വീണു ശബ്ദം കേട്ട് മറിയു താഴേക്ക് ഇറങ്ങിവന്നപ്പോൾ ആദിയെയും നിലത്ത് കിടക്കുന്ന ഗഫൂറിനെയും കണ്ടു അവൾ പേടിയോടെ ആയിശുവിന്റെ പുറകിൽ നിന്നു... "ഗഫൂർക്ക... "സലീന കുളിച്ചു വന്നപ്പോൾ നിലത്ത് കിടക്കുന്ന ഗഫൂറിനെ കണ്ടു അവൾ അയാൾക്കടുത്തേക്ക് ഓടി...അവൾ അയാളെ പിടിച്ചെഴുനേൽപ്പിച്ചു ആദിയെ നോക്കി... ഒരുമാത്ര ആദിയിലേക്ക് അവള്ടെ കണ്ണ് പതിഞ്ഞു പോയി... "എന്തിനാ.. എന്റെ ഭർത്താവിനെ "അവൾ അവനിൽ കണ്ണുകൾ പതിപ്പിച്ചു ചോദിച്ചു. "സലീന... അവൾ വീഴാൻ പോയപ്പോ ഞാൻ താങ്ങി യതിനാടി ഇവന് എന്നേ "അയാൾ വേദന കൊണ്ട് ആദിയെ തറപ്പിച്ചു നോക്കി എന്നാൽ നിമിഷ നേരം കൊണ്ട് ആദിയുടെ ചവിട്ടിൽ അയാൾ ഉമ്മർത്തെ പടിയിൽ എത്തിയിരുന്നു... വീണു കൊണ്ട് അയാൾ എണീക്കാൻ തുനിഞ്ഞതും വീണ്ടും ശക്തിയോടെ ആദി അവനെ ചവിട്ടി...

സലീന അലറികരഞ്ഞുകൊണ്ടിരുന്നു... ആളുകൾ കൂടി വരാൻ തുടങ്ങിയതും അയിശു പാഞ്ഞു ചെന്നു ആദിയുടെ കൈയിൽ പിടിച്ചു... അവന് അവളെ ദേശിച്ചു നോക്കി "എനി... ച്ച... ത്ത്... പൊ.. കും "അവന്റെ നോട്ടത്തിൽ അവൾ പേടിയോടെ പറഞ്ഞു.... അപ്പോഴാണ് ആള്ക്കൂട്ടത്തിനിടയിൽ അമൻ കയറി വന്നത്... "മതി ഇന്നത്തോടെ ഇവിടെയുള്ള പൊറുതി മതി എന്റെ കൂടെ ഇപ്പൊ ഇറങ്ങി വന്നോളണം നീ "ആദി ആയിഷുവിനു നേരെ ചൂണ്ടി പറഞ്ഞു അവൾ പേടിയോടെ തലയാട്ടികൊണ്ട് മറിയുവിന്റെ അടുത്തു ചെന്നു... "നീയും വരണം " "അതെങ്ങനാ ശെരിയാവും.. ഇത്താടെ ഭർത്താവിന്റെ വീട്ടിൽ ഇവള് ചെന്നാൽ ഇയാൾ ഇതിനെ വല്ലതും ചെയ്യില്ലെന്ന് ആര് കണ്ടു "ഗഫൂർ വേദനയിലും വാശിയോടെ പറഞ്ഞത് കേട്ട് ആദി അയാൾക്കാടുത്തേക്ക് ചെല്ലുന്നതിനു മുൻപ് ആയിശുവിന്റെ കൈകൾ അയാളുടെ കവിളിൽ പതിഞ്ഞിരുന്നു.... "അതിനു താൻ അല്ലാ എന്റെ ഭർത്താവ് "അവളുടെ ഭാവം കാണെ ആദി പോലും പകച്ചവളെ നോക്കി.... അയാളെ ചുട്ടരിക്കാനുള്ള ഭാവം ആയിരുന്നു അവളിൽ... കൂടി നിന്നവരിൽ പിറുപിറുക്കൽ ഉയർന്നു... സലീന അവളെ തള്ളി മാറ്റി..... "എന്റെ ഭർത്താവിനെ തൊടുന്നോടി...." "നീ മിണ്ടരുത്... സ്വന്തം ഉപ്പയെ അപമാനിച്ചു ഇയാൾക്കൊപ്പം ഇറങ്ങിപോയവൾ ഉപ്പ മരിച്ചപ്പോ കേറി ദേ ഇയാളെയും കൂട്ടി ഇവിടെ സ്ഥിരതാമസം ആക്കിയ നിനക്ക് നാണമുണ്ടോ നിനക്ക്.... ഇത്ത..

ഞാൻ പറയുവാ ഇയാളെ കണ്ണുംപൂട്ടി വിശ്വസിക്കുന്ന നിനക്ക് ഇതിലും വലിയ ആപത്ത് വാരാനിരിക്കുന്നെ ഉള്ളൂ... " ആയിഷയുടെ ഉറച്ച ശബ്ദം കേൾക്കെ അവളുടെ തല ഉയർത്താൻ പറ്റാതെ നിന്നു... "നിങ്ങൾക്കൊപ്പം ഇവളെ അയക്കാൻ പറ്റില്ല നിന്നെ പോലെ ഇവൾക്കും ഉണ്ട് ഇവളുടെ അനിയത്തിൽ അവകാശം "ഗഫൂർ അപ്പോഴും വിട്ട് കൊടുക്കാതെ പറഞ്ഞു... "ഞാൻ ആരുടെ കൂടെ പോകണം എന്ന് എൻറെ ആയിശുത്ത തീരുമാനിക്കും അല്ലാതെ വേറെ ഒരു ഇത്തയെയും ഞാൻ കണക്കിൽ എടുക്കുന്നില്ല" മറിയു പറഞ്ഞത് കേൾക്കെ സലീന അവളെ തുറിച്ചു നോക്കി... "നിന്ന് തിളക്കാതെ പെണ്ണെ ആണൊരുത്തൻ മേഞ്ഞാൽ നീയൊന്നും ഇത്പോലെ നിൽക്കൂല"ഗഫൂർ എണീറ്റുകൊണ്ട് പറഞ്ഞതും അതിലും ശക്തിയായി അവന് മുറ്റത്തേക്ക് തെറിച്ചിരുന്നു... "എന്റെ പെണ്ണിനെ പറയുന്നോടാ " അമന്റെ ശബ്ദം മുഴുകിയതും കൂടി നിന്നവരിൽ പിറുമുറുക്കം ഉയർന്നു... "നിന്റെ പെണ്ണോ "കൂട്ടത്തിൽ ജുനൈദ് പുറത്തേക്ക് വന്നു അന്ന് സയൻസ് എക്സ്ബിഷനു മറിയുവിനെ മോശമായി സംസാരിച്ചതിൽ അവന്റെ വീട്ടിൽ ചെന്ന് പൊട്ടിച്ച അമനിൽ അവന് ദേഷ്യമുണ്ടായിരുന്നു.... "അന്നേ ഇയാൾ ഇവിടെ കിടന്ന് കറങ്ങുക ആയിരുന്നു... ഇപ്പൊ അവള്ടെ തന്ത മരിച്ചപ്പോൾ അവൾ അവന്റെ പെണ്ണ് പോലും " ജുനൈദ് പറഞ്ഞത് കേട്ട് അവിടെയുള്ളവർ പരസ്പരം നോക്കി... "ഞാൻ മഹർച്ചാർത്തിയവളെ എന്റെ പെണ്ണെന്നെല്ലാതെ എന്താടാ ഞാൻ പറയേണ്ടത് " മറിയുവിന്റെ ടോപ്പിനുള്ളിലെ മഹർമാല വലിച്ചുകൊണ്ടവൻ പറഞ്ഞതും മറിയു വിറയലോടെ അവന്റെ കൈകളിൽ പിടിച്ചു... എല്ലാവരിൽ ഞെട്ടൽ നിറഞ്ഞുവന്നു ... ആദിയുടെയും ആയിശുവിന്റെയും ഒഴികെ ..........................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story