എന്റേത് മാത്രം: ഭാഗം 40

entethu mathram

എഴുത്തുകാരി: Crazy Girl

"ശരീരമാകെ നുറുങ്ങുന്ന വേദനയാ... നിന്ന് കരയാതെ വന്നു തടവെടി...." സലീന അത് കേട്ടതും വാശിയോടെ കണ്ണുകൾ തുടച്ചു...അയാളെ നോക്കി പേടിപ്പിച്ചു... "നീ എന്തിനാ എന്നേ നോക്കുന്നെ..... നിന്റെ ഉപ്പ വീട് അവർക്ക് എഴുതികൊടുത്തത് ഞാൻ പറഞ്ഞിട്ടാണോ.."അയാൾ പുച്ഛിച്ചു "എന്റെ ഉപ്പ ആർക് വീട് എഴുതികൊടുത്താലും എനിക്ക് ഒരു കുഴപ്പവും ഇല്ലാ... നിങ്ങളാ എന്നേ പോറ്റേണ്ടവൾ "അവളിലെ ആ മുഖഭാവം ആദ്യമായിട്ടായിരുന്നു... "എന്താ ഇന്ന് ആയിഷ പറഞ്ഞത്... നിങ്ങള് കാരണം ഞാൻ അനുഭവിക്കും എന്ന് പറയാൻ കാരണമെന്താ..."അവൾ അയാൾക്കടുത്ത് പാഞ്ഞു വന്നു നിന്നു... "എനിക്കെങ്ങനെ അറിയാനാ... നിന്റെ ഉപ്പയെ വഞ്ചിച്ചു നീ എന്റെ കൂടെ ഇറങ്ങി വന്നവൾ അല്ലെ അതിന്റെ ദേഷ്യം അവൾ എന്നോട് തീർക്കുവാ "അവന് കലിയോടെ പറഞ്ഞു "അങ്ങനെ ആണെങ്കിൽ പോകാൻ തുനിഞ്ഞ മറിയുവിനെ ഇവിടെ നിർത്തണം എന്ന് പറഞ്ഞത് എന്തിനാ... നമ്മള് ഈ വീട് മാത്രമല്ലെ ആഗ്രഹിച്ചുള്ളൂ...." അവളിലെ അർത്ഥം വെച്ച ചോദ്യം കേൾക്കെ അവന് ഒന്ന് പതറി.... "അവളെന്നെ മോശക്കാരൻ ആക്കിയപ്പോൾ അവള്ടെ ഭർത്താവിന് ഇട്ടു തിരിച്ചു കൊടുത്തു അല്ലാതെ നീ വിചാരിക്കുമ്പോലെ നിന്റെ പെങ്ങളെ ഇവിടെ നിർതിയിട്ട് ഞാനെന്ത് ചെയ്യാനാ" അവന് ഒന്ന് പതറിക്കൊണ്ട് കനപ്പിച്ചു പറഞ്ഞു ...... "എന്നിട്ടെന്തായി അയാളുടെ കയ്യില് നിന്ന് നല്ലോണം കിട്ടിയില്ലേ"അവൾ കെറുവെച്ചു നടക്കാൻ തുനിഞ്ഞതും അവന് അവളുടെ കൈകളിൽ പിടിച്ചു ബെഡിൽ ഇട്ടിരുന്നു.... അവളിലെ എതിർപ്പുകൾ ഗൗനിക്കാതെ അവന് അവളിലേക്ക് പടർന്നു കയറി... എന്നാൽ എപ്പോഴും തോന്നുന്ന പ്രണയം അവൾക്കില്ലായിരുന്നു പകരം ആയിഷയുട വാക്കുകളിൽ അവൾ കുരുങ്ങി നിന്നു...... ***************

വീട് മാറിയതിനാലാണോ അതോ ഇപ്പോഴും ഓഫാക്കാതെ ഓൺ ആക്കി വെച്ചിരിക്കുന്ന ac യുടെ തണുപ്പ് കാരണമാണോ അവൾ ആസ്വസ്ഥതയോടെ എണീറ്റു... ആകെ ഇരുട്ട്... ബെഡിൽ നിന്ന് തപ്പി തടഞ്ഞുകൊണ്ട് എണീറ്റു... നിലത്ത് കാൽ വെച്ചതും തണുപ്പ് കാരണം ബെഡിൽ തന്നെ ഇരുന്നു... "എന്തൊരു തണുപ്പാ "കാലുകൾ ബെഡിൽ കയറ്റി വെച്ചു ഇരുന്നുകൊണ്ടവൾ പറഞ്ഞു... ജനൽ എല്ലാം കർട്ടൻ വെച്ചു മൂടിയതിനാൽ ഒരു തുള്ളി വെളിച്ചം പോലും ഇല്ലാ.... ശരീരം വിറയ്ക്കുന്ന പോലെ തോന്നിയതും ബെഡിൽ പുതപ്പ് തപ്പാൻ തുടങ്ങി.... "ഇതെവിടെ.. കണ്ണും കാണുന്നില്ല "പിറുപിറുത്തുകൊണ്ടവൾ പരതി കൊണ്ടിരുന്നു..... എന്തിലോ കൈ പതിഞ്ഞതും... കയ്യില് പിടി വീണു.... ഞെട്ടുന്നതിനു മുൻപേ വലിച്ചിരുന്നു.... അവന്റെ നെഞ്ചിൽ പുറംചാരി കൈകൾക്കുള്ളിൽ ചെന്നതും അവൾ പിടഞ്ഞുപോയി.... ശരീരത്തിന് മേലേ പുതപ്പ് വീണു... അവന്റെ കൈകൾ പുതപ്പിനുള്ളിൽ അവളെ ചുറ്റിവരിയാൻ നിന്നതും അബദ്ധത്തിൽ പൊങ്ങിപ്പോയ അവളിട്ടിരിക്കുന്ന ടീഷർട് അവന് താഴ്ത്തി കൊണ്ട് അവളെ പൊതിഞ്ഞു പിടിച്ചു... കുറച്ചു നേരം വേണ്ടി വന്നു അവൾക് ബോധത്തിൽ വരാൻ...അവന്റെ കൈക്കുള്ളിൽ ആണെന്ന് അറിഞ്ഞതും അവള്ടെ നെഞ്ചിൽ ഇടിവെട്ട് തുടങ്ങിയിരുന്നു... ഉടലാകെ വിറകൊണ്ടു ... "ഇപ്പോഴും നിന്റെ തണുപ്പ് പോയില്ലേ "ചെവിയിൽ ചൂട് പതിഞ്ഞതും അവൾ കണ്ണുകൾ ഇറുകെ അടച്ചു... ഒന്നൂടെ മുറുകികൊണ്ട് അവള്ടെ പുറം നെഞ്ചിൽ അമർത്തികൊണ്ടവൻ അവളെ പുണർന്നു.... അവളിലെ തണുപ്പ് അവന്റെ ചൂടിൽ ഇല്ലാതായി... കണ്ണുകളിൽ മാടി അടഞ്ഞുകൊണ്ടിരുന്നു... അവൾ ഒന്ന് കുറുകികൊണ്ട് കണ്ണുകൾ അടഞ്ഞു.... കണ്ണിൽ തട്ടിയ സൂര്യപ്രകാശം കൈവിടർത്തികൊണ്ട് അവൾ മറച്ചു... കണ്ണുകൾ തുറന്നപ്പോൾ ജനലിനിടയിലെ സൂര്യപ്രകാശത്തിൽ തിളങ്ങി നിൽക്കുന്ന ഗന്തർവനെ പോലെ...

ദേഹമാകെ സ്വർണ നിറം.. വല്ലാതെ തിളങ്ങുന്നു... അവൾ കണ്ണുകൾ വലിച്ചു തുറന്നു... "പടച്ചോനെ തുണിയില്ലാതെ സർ "അവൾ ഞെട്ടി എണീറ്റു പുതപ്പിനുള്ളിൽ നോക്കി... "ഹോ "തന്റെ ശരീരത്തിൽ ഡ്രസ്സ്‌ കണ്ടതും അവൾ ശ്വാസം നേരെ വിട്ടു... എന്നാൽ ഇതെല്ലാം ഒന്നും മനസ്സിലാകാതെ നോക്കി നിൽക്കുന്ന അമനെ കണ്ടതും അവൾ പിടഞ്ഞുകൊണ്ട് ബെഡിൽ നിന്ന് എണീറ്റു സ്റ്റഡി ആയി നിന്നു... "ഗുഡ്മോർണിംഗ് സർ "അവൾ താഴ്മായി റെസ്‌പെക്ട് ഓടെ പറയുന്നത് കേട്ട് അവന് കണ്ണ് മിഴിച്ചു പതിയെ ചുണ്ടിൽ പുച്ഛം നിറഞ്ഞു അവളെ നോക്കാതെ ഒരു ബെനിയൻ എടുത്ത് അണിഞ്ഞു.... "പേസ്റ്റ് ബ്രഷ് ഡ്രസ്സ്‌ എല്ലാം ഷെൽഫിൽ ഉണ്ട് ഫ്രഷ് ആയി താഴേക്ക് വാ"അവന് പറഞ്ഞുകൊണ്ട് ഡോർ തുറന്നവൻ പോകുന്നത് നോക്കി അവൾ നെടുവീർപ്പിട്ടു സ്റ്റഡി ആയി നിന്നവൾ ഒടിഞ്ഞു കുത്തി ഇരുകൈകളും നടുവിൽ കുത്തി നിന്നു... "രാവിലെ ആയപ്പോഴേക്കും എനിക്ക് വേണ്ടതെല്ലാം എത്തിച്ചോ"അവൾ ഓർത്തു... മുന്നിലെ ക്ലോക്ക് കണ്ടതും അവൾ ഞെട്ടി... "പടച്ചോനെ ഒമ്പത് മണിയോ "കണ്ണുകൾ തുറിച്ചുകൊണ്ടവൾ എങ്ങോട്ടെന്നില്ലാതെ ഡ്രസ്സ്‌ എടുക്കാൻ ഓടി... ഒറ്റക്ക് താഴെ പോകാൻ പേടി തോന്നി... ഒന്ന് എന്നേ കൂട്ടാൻ വന്നിരുന്നുവെങ്കിൽ... അവൾ ഓർത്തു... അവസാനം രണ്ടും കല്പ്പിച്ചു ഡോർ തുറന്നു താഴേക്ക് നടന്നു.... താഴെ സോഫയിൽ ഇരുന്ന് പത്രം വായിക്കുന്ന അമനെ കണ്ടു അവൾ അവന്ക് മുന്നിൽ സ്റ്റഡി ആയി നിന്നു.... "റസിയുമ്മ ചായ ഇവൾക്ക് കൊടുത്തേക്ക് "അവളെ ഒന്ന് തുറിച്ചു നോക്കികൊണ്ടവൻ കിച്ചണിൽ വിളിച്ചു പറഞ്ഞു... അവൾ വേഗം കിച്ചണിൽ നടന്നു... "മോള് എണീറ്റോ " അവളെ കണ്ടതും റസിയുമ്മ പുഞ്ചിരിയോടെ ചോദിച്ചു....

"ഞാൻ... വൈകി" അവൾക് വല്ലാതെ അപമാനം തോന്നി ആദ്യമായി കേറി വന്ന വീട്ടിൽ വൈകി എണീറ്റു വന്നത് കൊണ്ട്... "ഏഹ് സാരില്ലാ... അവന് പറഞ്ഞു രാത്രി ഉറങ്ങിയില്ല എന്ന്... വീട് മാറിയത് കൊണ്ടാകും "അവർ കപ്പിൽ ചായ ഒഴിച്ച് കൊണ്ട് പറഞ്ഞു... "ഇതാണോ ഇത്ത അമൻ കൊണ്ട് വന്ന പെണ്ണ് " ഒരു സ്ത്രീ അടുക്കള വാതിക്കൽ നിന്ന് കയറി കൊണ്ട് പറഞ്ഞു... "അതേ ആമിന "റസിയുമ്മ അവരോട് പറഞ്ഞു... "ഇത് ഇവിടെ സഹായിക്കാൻ വരുന്നതാ ആമിന "റസിയുമ്മ അവൾക് പരിചയപ്പെടുത്തി കൊടുത്തു... മറിയു അവർക്ക് നേരെ പുഞ്ചിരിച്ചു... "എന്ന അമന് കൊണ്ട് കൊടുക്ക്... നീ വന്നിട്ട് കുടിക്കാം എന്ന് പറഞ് നിക്കുവാ അവന് "റസിയുമ്മ പറഞ്ഞത് കേട്ട് അവൾ വേഗം കിച്ചണിൽ നിന്ന് ഹാളിലേക്ക് നടന്നു... അപ്പോഴും പത്രം വായിക്കുന്ന അമന് നേരെ കപ്പ്‌ നീട്ടി അവന് ഒന്ന് വാങ്ങി അവളെ നോക്കിയതും അവള്ടെ നിർത്തം കണ്ടു അവന്റെ നെറ്റി ചുളിഞ്ഞു... "ഇവിടെ ഇരിക്ക് " അവനു അടുത്ത് കാണിച്ചുകൊണ്ട് അവന് പറഞ്ഞത് കേട്ട് അവൾ ഒന്ന് നോക്കി... "മനസ്സിലായില്ല എന്നുണ്ടോ " അവന്റെ ശബ്ദത്തിൽ കടുപ്പം വന്നതും അവൾ ഞെട്ടിക്കൊണ്ട് സോഫയിൽ സ്റ്റഡി ആയി ഇരുന്നു... അവന് ഒന്ന് തുറിച്ചു നോക്കികൊണ്ട് കോഫീ കുടിക്കാൻ തുടങ്ങി... പകുതി ആയതും അവന് തലചെരിച്ചവളെ നോക്കി... അവനെ തന്നെ കണ്ണ് മിഴിച്ചു നോക്കുന്നത് കണ്ടു അവന് പുരികം പൊക്കി അവൾ വേഗം കണ്ണുകൾ പിടഞ്ഞുകൊണ്ട് മാറ്റി... "നിനക്ക് കുടിക്കുവൊന്നും വേണ്ടേ"അവള്ടെ കയ്യില് ഒന്നും കാണാത്തത് കണ്ടു അവന് ചോദിച്ചു... "ഞാൻ എടുക്കാൻ മറന്നു"അവൾ പറഞ്ഞു കൊണ്ട് എണീക്കാൻ തുനിഞ്ഞു.. "എനി എടുക്കാൻ നിൽക്കണ്ടാ ഇന്നാ "

പകുതി കുടിച്ചു നീട്ടി വെച്ച കപ്പിലേക്ക് അവൾ ഉറ്റുനോക്കി... അവന് വീണ്ടും മുന്നോട്ട് നീട്ടിയതും വിറയുന്ന കയ്യുകളോടെ അവൾ അത് വാങ്ങി.... അവനെ നോക്കാൻ മടി തോന്നി... അവന് പത്രത്തിലേക്ക് ശ്രെദ്ധ കൊടുത്തതും അവൾ ഒരു ഇറക്ക് കുടിച്ചു..... വല്ലാത്തൊരു സ്വാദ്... വീണ്ടും വീണ്ടും ആസ്വദിച്ചു കുടിക്കുന്നത് അവൻ അറിഞ്ഞിരുന്നു .... പെട്ടെന്ന് മുറിയിൽ നിന്ന് ഹാളിലേക്ക് വരുന്ന സുബൈദയെയും അബ്ദുള്ളയെയും കണ്ടു അവൾ പിടഞ്ഞെഴുനേറ്റു... "ഇരിക്കെടി "അമന്റെ ശബ്ദം ഉയർന്നത് കേട്ട് അവൾ ദയനീയമായി അവനെ നോക്കി... "ഇരിക്കാനല്ലേ നിന്നോട് പറഞ്ഞത്"അവന് ഒച്ചയിട്ടതും അവൾ പേടിയോടെ മുഖം താഴ്ത്തി ഇരുന്നു.... സുബൈദക്ക് ദേഷ്യം വന്നു എന്നേക്കാൾ പ്രാധാന്യം ഇന്നലെ വന്ന പെണ്ണിനെ നൽകുന്നത് കണ്ടു... അബ്ദുള്ള അവളെ നോക്കി പുച്ഛിച്ചു കൊണ്ട് നടന്നു.... അവൾക് അവിടെ ഇരുന്ന് വല്ലാതെ ശ്വാസം മുട്ടുന്നത് പോലെ തോന്നി... സർന്റെ ഉപ്പാന്റേം ഉമ്മാന്റേം നോട്ടം അവളിലാണെന്ന് അവൾ നോക്കാതെ തന്നെ അറിഞ്ഞു.... അവൾ അമനിനെ പാളി നോക്കി... എന്നാൽ ഇതൊന്നു. കാര്യമാക്കാതെ പത്രത്തിൽ മുഴുകി ഇരിക്കുന്നത് കണ്ടു അവൾ പത്രത്തിലേക്ക് കണ്ണ് പായിച്ചു... "ഇങ്ങനെ പോയ ഭർത്താവിന്റെ വീട്ടിൽ ഓക്സിജൻ കിട്ടാതെ ശ്വാസമുട്ടി മറിയം (19) എന്ന വാർത്ത ഇതിൽ വരും " ചരമകോളം നോക്കുന്ന അമനിനെ നോക്കി അവൾ പിറുപിറുത്തു... പെട്ടെന്നവന്റെ നോട്ടം കണ്ടതും അവൾ കൈകൾ വെച്ചു വാ പൊത്തി... "പടച്ചോനെ കേട്ടോ "അവൾ മനസ്സിൽ നിലവിളിച്ചു... അവന് സോഫയിൽ നിന്ന് എണീറ്റതും അവൾ തല പൊക്കി അവനെ നോക്കി...

"എണീക്ക് "അവന്റെ ഗൗരവം നിറഞ്ഞ ശബ്ദം കേൾക്കെ അവള്ടെ നെഞ്ചിൽ മരണമണി അടിഞ്ഞുകൊണ്ടിരുന്നു... അവനു പുറകെ വേച്ചു വേച്ചവൾ നടന്നു... ഡോറിന്റെ കുറ്റിയിട്ടതും കൈകൾ മുന്നിൽ പിടിച്ചുകൊണ്ടു സ്റ്റഡി ആയി നില്കുന്നത് കണ്ടു അവന് കൈകെട്ടി നോക്കി... "മറിയം " "യെസ് സർ " അവന് വിളിച്ചയുടനെ അവൾ വിളി കേട്ടു... അവന് അടുത്തേക്ക് വരുന്നത് കണ്ടതും അവൾ തലതാഴ്ത്തി നിന്നു... അവന്റെ കാലുകൾ തന്റെ കാലുകളിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നില്കുന്നത് കണ്ടതും അവൾ കൈകൾ പുറകിൽ കെട്ടി ഉരച്ചുകൊണ്ടിരുന്നു... "റിയാ..."അവൻ ആർദ്രമായി വിളിച്ചതും അവള്ടെ ശരീരത്താകെ മിന്നൽ കടന്നു പോയി... ഹൃദയം തുടിച്ചുകൊണ്ടിരുന്നു.... "റിയാ" വീണ്ടും വിളി കാതിൽ അലയടിച്ചതും അവൾക് സ്വയം നഷ്ടപ്പെടുന്നത് പോലെ തോന്നി.... കണ്ണുകൾ ഇറുക്കെ അടച്ച്... തൊണ്ടക്കുഴി വറ്റി... "മറിയം " "യെസ് സർ " പെട്ടന്നവൻ അലറി വിളിച്ചതും അത് പോലെ അവളും പറഞ്ഞു... അവനു ചിരി വന്നു... ഇത് പോലെ ഒന്ന് ഇതേ ഉണ്ടാവൂ എന്നവൻ ഓർത്തു... പെട്ടെന്ന് ഡോറിനെ മുട്ട് കേട്ടതും അവൻ അവളെ തുറിച്ചുനോക്കി കൊണ്ട് ഡോർ തുറന്നു... "താഴെ ഷിഫാനത്തയും ഉപ്പയും ശമ്മാസ്ക്കയും വന്നിട്ടുണ്ട് അവർ വിളിക്കുന്നു "ആലിയ അവനെ നോക്കി പറഞ്ഞുകൊണ്ട് മറുപടി കാക്കാതെ താഴേക്ക് നടന്നു... അവന് അവൾ പോകുന്നത് നോക്കി ഒന്ന് തിരിച്ചു നോക്കി... സ്റ്റഡി ആയി നില്കുന്ന മറിയുവിനെ കണ്ടു അവന് തലകുടഞ്ഞു... "ഇവിടെ നീ എന്റെ ബോർഡിഗാർഡോ സ്ടുടെന്റോ അല്ല ഇങ്ങനെ മസിലും പിടിച്ചു നിൽക്കാൻ എന്റെ വൈഫ്‌ ആണ്..."അവന് അലറിക്കൊണ്ട് പറഞ്ഞത് കേട്ട് അവള്ടെ കനംപിടിത്തം അയഞ്ഞു ഒടിഞ്ഞുകുത്തി നിന്നു... "ഹ്മ്മ് അങ്ങനെ "അവൻ ഒന്ന് കണ്ണുരുട്ടി കൊണ്ട് താഴേക്ക് നടന്നു...

"എന്താ ഇത് ഞാനെന്താ ഈ കേട്ടത്... ഇവളെ എന്ത് വേണം ഞാൻ ഏഹ്... ഇന്നലെ രാത്രി അബ്ദുള്ള വിളിച്ചു പറഞ്ഞത് മുതൽ കരയാൻ തുടങ്ങിയതാ..."ശറഫുദ്ധീൻ ബഹളം വെക്കുന്നത് കേട്ടാണ് അമൻ താഴേക്ക് ഇറങ്ങിയത്... "നിങ്ങള് കിടന്ന് ഒച്ചവെക്കണ്ടാ ഞാൻ പറഞൊ ഇവളെ ഞാൻ കല്യാണം കഴിക്കും എന്ന്... സ്വന്തം മോൾടെ താളത്തിനു തുള്ളുന്ന നിങ്ങള്ടെ തെറ്റാണു അല്ലാതെ എന്നേ പറയണ്ടാ "അമൻ അലറിയതും അവരുടെ ശബ്ദം താണു... ഷിഫാന അവനെ കണ്ണീരോടെ നോക്കി... അപ്പോഴാണ് പടിയിറങ്ങി വരുന്ന മറിയുവിനെ അവൾ കണ്ടത്... ഷിഫാന ഒന്ന് ഞെട്ടി... ഒരുവളെ കൊണ്ട് വന്നു എന്നേ അവൾ അറിഞ്ഞുള്ളു എന്നാൽ അത് മറിയം ആണെന്ന് അവൾക്കറിയില്ല... "ഈ കാൽകാശിന് വകയില്ലാത്തവളെ ആണോ അമാൻക്ക കെട്ടിയത് " അവളിലെ ഞെട്ടൽ മാറിയതും അവൾ പുച്ഛത്തോടെ ചോദിച്ചു... മറിയുവിന്റെ കുനിഞ്ഞ ശിരസ് കാണെ അമൻ കൈകൾ മുറുക്കെ പിടിച്ചു... "ആരും ആരും അറിഞ്ഞിട്ടില്ല... ഇവളെ ഒഴിവാക്കാം... അമാൻക്ക പറ്റില്ലെന്ന് പറയല്ലേ "ഷിഫാന അവനു മുന്നിൽ കൈകൾ പിടിച്ചു കുലുക്കി... മറിയുവിന്റെ കണ്ണുകൾ നീർഗോളങ്ങൾ ഉരുണ്ടു കൂടി നിലം മങ്ങി.... പെട്ടെന്നെന്തോ ശബ്ദം കേട്ടതും ഞെട്ടിക്കൊണ്ടവൾ തല ഉയർത്തി... കവിളിൽ കൈവെച്ചു പേടിയോടെ നോക്കുന്ന ഷിഫാനെയും കൈകൾ കുടയുന്ന അമനിനെയും കണ്ടു അവൾ പേടിയോടെ നോക്കി... "ഇന്ന്... ഇന്ന് ഞാൻ ഇവളിൽ മഹർ ചാർത്തിയത് അന്നൗൻസ് ചെയ്യും... ഈവെനിംഗ് റിസപ്ഷൻ ആരെയും ക്ഷണിച്ചില്ല എന്ന് വേണ്ടാ "എല്ലാവരേം നോക്കി അവന് തറപ്പിച്ചു പറഞ്ഞുകൊണ്ട് മറിയുവിന്റെ കയ്യും പിടിച്ചു മുകളിലേക്കു നടന്നു....

റസിയുമ്മ ചിരിയോടെ അടുക്കളയിലേക്ക് നടന്നു.... "റെഡി ആവു "മുറിയിലേക്ക് കയറിയതും അവന് അത്രമാത്രം പറഞ്ഞുകൊണ്ട് ബാത്റൂമിലേക്ക് കയറി... ഒന്നും മനസ്സിലാവാതെ... അവൾ നിന്നു... അമൻ ബാത്റൂമിലേക്ക് കേറിയതും മുറിയുടെ ഡോർ തുറക്കുന്ന ശബ്ദം കേട്ട് അവൾ അങ്ങോട്ടേക്ക് നോക്കി... "നീ നീയോ " മറിയു കണ്ണുകൾ പുറത്ത് തള്ളി അകത്തേക്ക് കയറി വരുന്നവനെ നോക്കി... "ആഹ് ഞാൻ തന്നെ..."അവന് പറഞ്ഞത് കേട്ട് അവൾ അപ്പോഴും അവനെ തന്നെ കണ്ണ് മിഴിച്ചു നോക്കി... " നീയെന്താ ട്യൂഷൻ വന്നതാണോ... അപ്പൊ നീയിവിടെ ട്യൂഷൻ വരാറുണ്ടല്ലേ അതുകൊണ്ടല്ലേ നിനക്ക് എല്ലാ വിഷയത്തിനും ഫുൾ മാർക്ക്‌ "അവൾ പറഞ്ഞത് കേട്ട് അവന് ഒന്ന് പകച്ചു നിന്നു....പിന്നെ കണ്ണിൽ കുസൃതി നിറഞ്ഞു ആണെന്ന് തലയാട്ടി... "നീയെന്താ എന്നേ ഇവിടെ കണ്ടിട്ട് ഞെട്ടാത്തത് "അവനെ നോക്കി അവൾ ചോദിച്ചു... "ഇവിടെ പഠിക്കാൻ വരുന്നത് കൊണ്ട് നിന്നെ സർ നിക്കാഹ് കഴിച്ചത് എനിക്കറിയാം "അവൻ ടേബിളിലെ മാഗസിൻ കയ്യില് കറക്കികൊണ്ട് പറഞ്ഞു "ശെരിക്കും... പക്ഷെ നീ കോളേജിന്ന് അറിഞ്ഞ ഭാവം കാണിച്ചില്ലല്ലോ "അവൾ കണ്ണ് മിഴിച്ചവനെ നോക്കി... "അത് സർ പറഞ്ഞു അറിഞ്ഞ ഭാവം കാണിക്കരുത് എന്ന് "അവന് പറഞ്ഞത് കേട്ട് അവൾ മനസ്സിലായ പോലെ തലയാട്ടി... "എടാ... സർ ഇവിടേം കോളേജ് പോലെ മുരാടനാണോ "അവൾ അടുത്ത് വന്നു സ്വകാര്യം പോലെ ചോദിക്കുന്നത് കേട്ട് പുറത്ത് വന്ന ചിരി അവന് അടക്കി വെച്ച്... "ആഹ്ടോ... നീ കാണുന്നതല്ലേ ഇവിടെ ട്യൂഷൻ വരുന്നവൻ ആയിട്ട് പോലും കോളേജിൽ കണ്ട പരിജയം കാണിക്കാതെ എന്നേ കടിച്ചു കീറാൻ വരുന്നത് "അവന് ദയനീയ ഭാവം വരുത്തി കൊണ്ട് പറഞ്ഞത് കേട്ട് അവൾ അയ്യോ പാവം എന്ന മട്ടിൽ നോക്കി... "പിന്നെ നീയെന്തിനാ ഇവിടെ വരുന്നേ ഇത്രേം വെല്യ ചെക്കൻ ആയിട്ട് ട്യൂഷൻ എന്നൊക്കെ പറഞ്ഞെ അയ്യേ "അവൾ കളിയാക്കി...

പെട്ടെന്ന് ബാത്റൂമിലെ ഡോർ തുറന്നതും അവൾ ഞെട്ടിക്കൊണ്ട് നേരെ നിന്നു... "ഇവൻ ട്യൂഷൻ "മറിയു പറയാൻ നിന്നതും അവൻ സർനെ വിളിച്ചത് കേട്ട് അവൾ ഞെട്ടി.. "കുഞ്ചുക്കാ... നിങ്ങള് പറഞ്ഞ പോലെ എന്റെ ബാബി ഇത്ര പൊട്ടിയാണെന്ന് ഇത്രേ ദിവസം കൂടെ നടന്ന ഞാൻ അറിഞ്ഞില്ലല്ലോ " പൊട്ടിച്ചിരിച്ചുകൊണ്ടവൻ സർ ന്റെ തോളിൽ കയ്യിട്ട് മറിയുവിനെ നോക്കി പ പൊട്ടിച്ചിരിക്കുന്നതും... അമൻ അവളെ ഉള്ളിൽ നിറഞ്ഞ ചിരി ചുണ്ടിൽ കുറച്ചു കാണിച്ചു കോണ്ട് നോക്കുന്നത് കണ്ടു അവൾക് തലകറങ്ങും പോലെ തോന്നി... ഒരമ്മ പെറ്റ അളിയന്മാരെ പോലെ അമനും നിഹാലും നില്കുന്നത് കണ്ടു എങ്ങോട്ട് ഓടണം എന്നറിയാതെ അവൾ നിന്നു... ************** "തന്റെ കൈക് എന്തുപറ്റി "കയ്യില് പിടിച്ചു പാട് വന്ന ഇടത് നജീം കയ്യ് കൊണ്ട് തൊട്ടതും അവൾ പൊള്ളിയത് പോലെ കൈ വലിച്ചു... "ഒന്നുല്ല മാഷേ "അവൾ ചിരി വരുത്തി മുന്നിൽ നടന്നു... "അപ്പോ അംഗം തുടങ്ങിയല്ലേ വീട്ടിൽ... എനി ആണ് എന്റെ വരവ് " ആയിഷുവും ആദിയും പരസ്പരം ഒത്തൊരുമയിൽ അല്ല എന്ന് തോന്നിയ നജീമിൽ മനസ്സ് നിറഞ്ഞ ചിരി വിടർന്നു... അയിശു ഗേറ്റ് കടന്നതും എന്നും പോലെ മുന്നിലെ കാർ കണ്ടു അവൾ ചിരിയോടെ കയറി.... "അമൻ വിളിച്ചിരുന്നു ഇന്ന് ചെറിയ റിസപ്ഷൻ ഉണ്ട്... " ആദി പറഞ്ഞത് കേട്ട് അവൾക് സന്തോഷം തോന്നി... തന്റെ അനിയത്തിയും ഇന്ന് മറ്റൊരുത്തന്റെ ഭാര്യ... ഒരിക്കലും അവളെ ഇപ്പോഴേ മറ്റൊരുത്തന്റെ കയ്യില് ഏൽപ്പിക്കണം എന്ന് കരുതിയതല്ല... എന്നാൽ അവളുടെ സ്വപ്നം നിറവേറ്റാൻ അവൾക് ഒരു തുണ വേണം....എന്നാൽ വിശ്വസിച്ചു ഏൽപ്പിക്കാൻ പറ്റിയവൻ അമൻ മാത്രമാണ്... അയിശു ചെറുചിരിയോടെ ഓർത്തു... കവിളിൽ തണുത്ത നനവ് തട്ടിയതും അവൾ പിടഞ്ഞുകൊണ്ടവനെ നോക്കി... "എനി മേലാൽ ചിരിക്കരുത്...നിന്റെ നുണക്കുഴി കാണുമ്പോൾ പിടിച്ചു നിൽക്കാൻ പറ്റണ്ടേ "ഗൗരവത്തിൽ പറഞ്ഞുക്കൊണ്ട് വണ്ടിയെടുക്കുന്നവനെ പകപ്പോടെ അവൾ നോക്കി..............................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story