എന്റേത് മാത്രം: ഭാഗം 41

entethu mathram

എഴുത്തുകാരി: Crazy Girl

"കണ്ടോ എല്ലാം കുഞ്ചുക്കാ കാരണമാ.... ഇപ്പൊ അവൾ എന്നേ മൈൻഡ് പോലും ചെയ്യുന്നില്ല... അപ്പോഴേ പറഞ്ഞതാ " വെഡിങ് ഡ്രസ്സ്‌ ഷോപ്പിൽ എതിർ സോഫയിൽ തലയും കുമ്പിട്ടു ഇരിക്കുന്ന മറിയുവിനെ നോക്കി നിഹാൽ പല്ല് കടിച്ചു അമനിനോട് പറഞ്ഞു... "നിന്നെ മൈൻഡ് ചെയ്തിട്ട് എനിക്കെന്ത്‌ കിട്ടാനാ..."അമൻ പുച്ഛിച്ചു... "ഓ കെട്ടി കൂടെ കൂട്ടിയിട്ടും നിങ്ങള്ടെ കുശുമ്പ് പോയില്ലല്ലോ... പാവം ന്റെ മറിയു "നിഹാൽ ആരോടെന്ന പോലെ പറഞ്ഞു "നിന്റെ മറിയുവോ "അമന്റെ കണ്ണുകൾ നിഹാലിനു നേരെ കുറുകി "ഓ അല്ല ക്യാമുക മാഷിന്റെ റിയ മോള് " അതും പറഞ്ഞു നിഹാൽ വാ പൊത്തി ചിരിച്ചു... അമൻ അവനെ ഒന്ന് കൂർപ്പിച്ചുകൊണ്ട് മുന്നിലെ സോഫയിൽ ഇരിക്കുന്നവളെ നോക്കി.... നിഹാൽ എന്റെ റസിയുമ്മയുടെ മോന് ആണെന്ന് അറിഞ്ഞതിൽ പിന്നെ അവൾ എന്നേ തല ഉയർത്തി നോക്കിയിട്ടില്ല... നിഹാലിനെ ആണേൽ കാണുമ്പോ കാണുമ്പോ ചുണ്ട് കോട്ടി നോക്കി പേടിപ്പിക്കുന്നുണ്ട്... ഈവെനിംഗ് ഫങ്ക്ഷന്റെ ഡ്രസ്സ്‌ എടുക്കാൻ വന്നതാ... അവള്ടെ ഡ്രസ്സ്‌ ഫിറ്റ്‌ ചെയ്യാൻ കൊടുത്തിട്ടുണ്ട് അതിനു വെയ്റ്റിംഗ് ആണ് മൂവരും... അവൾ കൈകൾ. പരസ്പരം ഉരച്ചുകൊണ്ട് തല കുമ്പിട്ടു പിറുപിറുക്കുന്നത് കണ്ടതും അവന് ചിരി വന്നു....

************** "ഉമ്മാ പെട്ടെന്ന്... സമയം 5 ആയി "ആദി ഹാളിൽ നിന്ന് ഉമ്മാടെ മുറിയിലേക്ക് എത്തിവിളിച്ചുകൊണ്ട് പറഞ്ഞു "ആട ആയി "ഉമ്മയും വിളിച്ചു പറഞ്ഞു "ഉപ്പാനോട് അങ്ങോട്ടേക്ക് വരാൻ പറഞ്ഞിരുന്നോ "ആദി "ആഹ് പറഞ്ഞിരുന്നു..."ഉമ്മ "ആഹ് "ആദി റിസപ്ഷന് പോകാൻ ഒരുങ്ങുവാണ് എല്ലാരും... അതിന്റെ തിരക്കിലാ... ആദി മുഖളിലേക്ക് തല പൊക്കി നോക്കി.. "ഇവള് മുറി ലോക്ക് ചെയ്തിട്ട് അരമണിക്കൂർ ആയി... എനിയും ആയില്ലേ " അവന് സോഫയിൽ നിന്ന് എണീറ്റുകൊണ്ട് മുകളിലേക്ക് നടന്നു...ഡോർ മുട്ടി... "ആര..."അകത്തു വിളിച്ചു ചോദിക്കുന്ന കേട്ട് അവന് വീണ്ടും മുട്ടി.. "ഞാനാ തുറക്ക് സമയം കൊറേ ആയല്ലോ " "അടങ്ങി ഇരിക്ക് മിന്നു.... ആ ഒരു min ഇപ്പൊ ആവും " അവൾ വിളിച്ചു പറഞ്ഞത് കേട്ട് അവന് ഒന്നൂടെ മുട്ടി... "നീ ഡോർ തുറക്ക് മിന്നുവിനെ ഞാൻ എടുക്കാം " ആദി പറഞ്ഞതും അനക്കം ഒന്നും കണ്ടില്ല... "സമയം കൊറേ ആയി... നീ തുറക്കുന്നുണ്ടോ " അവന്റെ ശബ്ദം കടുത്തതും അവൾ ഡോറിന്റെ കുറ്റി താഴ്ത്തിയത് അവന് അറിഞ്ഞു... അവൻ ഡോർ തുറന്നു കൊണ്ട് അകത്തേക്കു കയറി... നിലത്ത് തുണിയിൽ പിടിച്ചു ഇരിക്കുന്ന മിന്നുവിനെ കണ്ടു അവന് നെറ്റി ചുളിച്ചു... അവള് പിടിച്ചിരിക്കുന്ന തുണിയിൽ കണ്ണ് പായിച്ചു അവസാനം ഡോറിനു പുറകിൽ സാരി നെഞ്ചിൽ മറച്ചു നിൽക്കുന്ന ആയിഷയെ കണ്ടു അവന് സംശയത്തോടെ നോക്കി... "എന്നേ സാരി ഇടാൻ വിടുന്നില്ല... അവൾക് സാരി വേണമെന്ന് "ചുണ്ട് പിളർത്തി അയിശു പറഞ്ഞത് കേട്ട് ആദിക്ക് ചിരി വന്നു... "വാപ്പീടെ മോള് വാ " അവന് നിലത്തിരിക്കുന്ന മിന്നുവിനെ എടുത്തു മുന്നോട്ട് നടന്നതും .

 "നടക്കല്ലേ..."ആയിഷ അലറികൊണ്ട് പറഞ്ഞത് കേട്ട് അവന് അവളെ നോക്കി... മിന്നു സാരിയിൽ പിടിച്ചത് മറന്ന് പോയിരുന്നു അവന് മിന്നുവിനെ എടുത്തു നടന്നപ്പോൾ അവള്ടെ നെഞ്ചിൽ പിടിച്ച സാരിയും വലിഞ്ഞു... അവൾ എങ്ങനെയോ നെഞ്ചിൽ പിടിച്ചു നില്കുന്നത് കണ്ടു അവന് ഒന്ന് നോക്കി.... അവളിലെ കണ്ണിലേ പിടപ്പ് കണ്ടതും ചിരിയോടെ നോട്ടം മാറ്റി... "അത് വിട് മിന്നു... ഉമ്മിക്ക് സാരി വേണ്ടേ... എന്നിട്ട് മ്മക്ക് റ്റാറ്റാ പോണ്ടേ "അവള്ടെ കയ്യില് നിന്ന് പതിയെ അടർത്തികൊണ്ടവൻ പറഞ്ഞു ... "ഉമ്മിന്റെ മിന്നുന്ന ചാരി എന്ക് മാണം " ആയിഷയുടെ സാരിയിലെ മിന്നുന്ന വർക്ക്‌ കണ്ടിട്ടാണ് ഇവൾക്ക് ഈ ഇളക്കം... "ഇതല്ലേ മിന്നൂന്റെ ഉടുപ്പിലും മിന്നുന്നുണ്ടല്ലോ നോക്ക് "ആദി അവള്ടെ ഉഡുപ്പിലെ ഒരു കുഞ്ഞു വർക്ക്‌ തൊട്ടു കാണിച്ചു പറഞ്ഞു... അവൾ കണ്ണ് വിടർത്തി വിരൽ കൊണ്ട് അത് പറിച്ചെടുക്കാൻ നോക്കുന്നുണ്ട്... അവന് അവളെ ബെഡിൽ ഇരുത്തികൊണ്ട് തിരിഞ്ഞു നോക്കി... അപ്പോഴേക്കും അയിശു തോളിൽ പിൻ കുത്തിയിരുന്നു..... കണ്ണാടിയിലൂടെ അവള്ടെ ചുളിഞ്ഞ മുഖം കണ്ടു അവനു ചിരി വന്നു... റിസപ്ഷൻ ഉണ്ടെന്ന് അറിഞ്ഞപ്പോൾ മിന്നുവിനും അവൾക്കും ഉമ്മാക്കും ഡ്രസ്സ്‌ വാങ്ങിയിരുന്നു... എന്നാൽ സാരി കൊടുത്തപ്പോൾ അവള്ടെ കണ്ണുകൾ വിടർന്നു അതിലെ പ്രൈസ് ടാഗ് കണ്ടപ്പോൾ അതിലും വേഗം ചുണ്ട് ചുളിഞ്ഞിരുന്നു...സിമ്പിൾ സാരി ഇട്ടുനടക്കുന്നവൾക് ഹെവി വർക്കും കൂടെ ആയപ്പോൾ ആകെ ഒരു അസ്വസ്ഥത തോന്നും പോലെ തോന്നി അവനു.... "എനിയും കഴിഞ്ഞില്ലേ നിന്റെ പരാക്രമം "ആദി പുറകിൽ നിന്ന് പറഞ്ഞത് കേട്ട് അവൾ തിരിഞ്ഞു നോക്കി... "എനിക്ക് ഇതൊന്നും വേണ്ടായിരുന്നു...

ഇത് മേത്തു ആകെ കുത്തുന്നു " കഴുത്തിന്റെ പിന്നിൽ ചൊറിഞ്ഞുകൊണ്ടവൾ പറഞ്ഞത് കേട്ട് അവനു ചിരി വന്നു... മിന്നുവിനും നെറ്റിന്റെ വർക്ക്‌ ഉള്ളത് ഇട്ടു കഴിഞ്ഞാൽ ഇതേ ഡയലോഗ് ആണ് കുത്തുന്നു കുത്തുന്നു എന്ന് പറയും.... അവന് ഓർത്തു.. "മിന്നുവിന്റെ ഉമ്മ തന്നെ "അവന് പിറുപിറുത്തു... "അല്ലേലും മിന്നുവിന്റെ ഉമ്മ തന്നെയാ "അവന് പറഞ്ഞത് കേട്ടവൾ ചുണ്ട് ചുളുക്കി കണ്ണാടിക്കു നേരെ നിന്നു... "സാരിയുടെ ഞൊറിവ് ശെരിയാക്കി ഒതുക്കികൊണ്ടവൾ നിന്നപ്പോൾ കഴുത്തിലെ മുടി നീങ്ങുന്നത് അറിഞ്ഞു അവൾ കണ്ണാടിയിൽ നോക്കി.... പുറകിൽ നിന്ന് കണ്ണാടിയിലൂടെ അവളുടെ മുഖത്ത് നോക്കി ചുണ്ടിൽ പുഞ്ചിരി ഒളിപ്പിച്ചു നോക്കുന്ന ആദിയെ കണ്ടതും അവൾ കണ്ണുകൾ മാറ്റി.... കഴുത്തിലെ മുടിയവൻ നീകികൊണ്ട് മുന്നിൽ ഇട്ടുകൊടുത്തു... അവന്റെ കൈചൂട് നഗ്നമായ പുറത്ത് തട്ടിയതും അവളിലൂടെ മിന്നൽ പാഞ്ഞത് പോലെ കാലുകൾ നിലത്ത് അമർത്തി.... കണ്ണാടിയിൽ കണ്ണ് പാളിനോക്കിയതും സാരിയിലെ ബ്ലൗസിന്റെ പുറകിൽ ഉണ്ടായിരുന്ന പ്രൈസ് ടാഗ് പിടിച്ചത് കണ്ടു അവൾക് ബോധം വന്നേ... "ശ്യേ പ്രൈസ് ടാഗ് കളഞ്ഞില്ലേ "അവൾ മനസ്സിൽ ഓർത്തു... അവന്റെ മുഖം കഴുത്തിനു പിന്നിൽ അടുക്കുന്നത് കണ്ണാടിയിലൂടെ കണ്ടവളുടെ നെഞ്ചിൽ ബാൻഡ് മേള തുടങ്ങിയിരുന്നു... അവന്റെ ചൂട് ശ്വാസം തട്ടിയതും അവൾ പൊള്ളി പിടഞ്ഞു... "പിടക്കല്ലെടി ഇതൊന്നു എടുത്തോട്ടെ "അവന്റെ നേർത്ത ശബ്ദം കാതിൽ പതിഞ്ഞതും അവളുടെ കൈകൾ സാരിയിൽ മുറുകി... പല്ല് കൊണ്ട് കടിച്ചു പൊട്ടിക്കുന്ന ശബ്ദം കേട്ടതും അവൾ വീണ്ടും കണ്ണാടിയിലേക്ക് നോക്കി... പ്രൈസ് ടാഗ് നിലത്ത് ഇട്ടുകൊണ്ട് അവന്റെ കൈകൾ തോളിൽ പതിഞ്ഞതും അവൾ അവനെ കണ്ണു മിഴിച്ചു നോക്കി... നോട്ടം കാണെ അവന് ഒന്ന് കണ്ണിറുക്കി പൊടുന്നനെ നോട്ടം മാറ്റിയവൾ....

പുറത്തിലെ ബ്ലൗസിന്റെ കെട്ട് അവന് മുറുകിയതും അവള്ടെ നെഞ്ചോന്ന് വിരിഞ്ഞു നിന്നു...അവൾക് വല്ലാതെ തോന്നി... എന്നാൽ കഴുത്തിനു പുറകിൽ തണുപ്പ് തട്ടിയതും അവള്ടെ കണ്ണുകൾ കൂമ്പിയടഞ്ഞു.... ശരീരം വിറച്ചുകൊണ്ട് അവളിലെ സാരിയിൽ പിടി മുറുക്കി....അവന്റെ ച്ചുണ്ടുകൾ അമർന്നുകൊണ്ട് നനവ് പതിഞ്ഞതും പിടഞ്ഞുകൊണ്ടവൾ തളർച്ചയുടെ അവന്റെ നെഞ്ചിൽ പുറംചാരി നിന്നു..... കണ്ണുകൾ തുറക്കാതെ കിതക്കുന്നവളെ കണ്ടു അവന്റെ കൈകൾ അവളുടെ വയറിൽ മുറുകിപിടിച്ചുകൊണ്ട് തോളിൽ മുഖം അമർത്തി നോക്കി... "തളർന്നോ "ചെവിയിൽ ചൂട് തട്ടിയതും ഇക്കിളിയായത് പോലെ അവൾ തല അനക്കി... പതിയെ കണ്ണ് തുറന്നവൾ കണ്ണാടിയിലേക്ക് നോക്കി കണ്ണുകൾ പാഞ്ഞത് അവന്റെ കണ്ണുകളിലേക്ക് ആയിരുന്നു... ചുണ്ടിന്റെ കോണിൽ ഒളിപ്പിച്ചിരിക്കുന്ന പുഞ്ചിരിയോടെ തിളങ്ങുന്ന കണ്ണോടെ നോക്കുന്ന അവനിൽ നോക്കവേ അവൾ എല്ലാം മറന്ന പോലെ അവനെ നോക്കി നിന്നു... ആ കണ്ണിൾ അവൾ മാത്രം നിറഞ്ഞുനിൽക്കുന്ന പോലെ തോന്നി അവൾക്.... അവൾ പോലുമറിയാതെ വയറിൽ മുറുകിയ കൈകൾക്കുമേലെ അവള്ടെ കൈകൾ വെച്ചു.... അവന്റെ മുഖത്തെ ചിരി മാഞ്ഞു മറ്റെന്തോ ഭാവം നിറഞ്ഞതും അവൾക്ക് തളരുന്ന പോലെ തോന്നി.... ആ കണ്ണിൽ നോക്കി നിൽക്കേ കണ്ണ് പിൻവലിക്കാൻ ആവാതെ ഒരടി അനങ്ങാൻ പോലും പറ്റാതെ ഹൃദയമിടിപ്പ് പോലും അറിയാതെ അവൾ അവനിൽ കുരുങ്ങി നിന്നു...അവനും മറ്റൊരു ലോകത്തായിരുന്നു... അവളിലെ പ്രണയം അവന് കാണുകയായിരുന്നു... താൻ അടുത്ത് വരുമ്പോൾ മാത്രമുള്ള വിറയൽ.. പിടപ്പ്.... അവന് ആസ്വദിക്കുകയായിരുന്നു.... "ഉമ്മീ " മിന്നുവിന്റെ വിളി കേട്ടതും അവൾ പിടഞ്ഞുകൊണ്ട് മാറി.. അവനും... തലയുയർത്തി നോക്കാതെ അവൾ കിതച്ചു....

അവന് അവളെ നോക്കിയതും കിതപ്പടക്കുന്ന അവളെ കാണെ അവന്റെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി.... അവന് കണ്ണുകൾ അടച്ച് അവള്ടെ ഉണ്ടമുഖം അടുപ്പിച്ചുകൊണ്ട് കവിളിൽ അമർത്തി മുത്തി.... അവള്ടെ കണ്ണുകൾ തള്ളി.... അവന് അവള്ടെ നുണക്കുഴിയിൽ ചുണ്ടമർന്നതും അവന്റെ കുറ്റിരോമം മിനുസമാർന്ന കവിളിൽ കുത്തി അവൾ കണ്ണുകൾ അടച്ചു... അവന് അടർന്നു കൊണ്ട് മിന്നുവിനെ എടുത്ത് പുറത്തേക്ക് നടന്നു... അവൾ തറഞ്ഞുനിന്നു..... പതിയെ കവിളിൽ തൊട്ടു... "അമർത്തി മുത്തി മുത്തി എന്റെ കവിൾ കുഴിഞ്ഞു പോയോ "അവൾ സ്വയം ഓർത്തു കൊണ്ട് കണ്ണാടിയിൽ നോക്കി... കവിളിലെ ചുവപ്പ് കാണെ അവള്ടെ ശരീരമാകെ ചൂട് പടരുന്നത് പോലെ തോന്നി... *************** "എടി മിണ്ടടി... ഒന്നുല്ലേലും നിന്റെ ഒരേ ഒരു സഹോദരൻ അല്ലെ "നിഹാൽ അവൾക് പുറകെ നടന്നു കൊണ്ട് പറഞ്ഞു... "എനിക്ക് ഇങ്ങനെ ഒരു സഹോദരൻ വേണ്ടെങ്കിലോ "അവൾ അവനെ കലിപ്പിച്ചു നോക്കികൊണ്ട് മുറിയിലേക്ക് കയറി... "ടാ ടാ.. നിക്കേടാ എങ്ങോട്ടാ കേറി പോകുന്നെ.... അവൾ ഒരുങ്ങാൻ കേറിയതാ... നീ ചെന്ന് കുളിക്ക് "റസിയുമ്മ അവന്റെ ചെവിയിൽ പിടിച്ചു പറഞ്ഞതും അവന് ചെവി ഉഴിഞ്ഞുകൊണ്ട് മുറിയിലേക്ക് നടന്നു... "ശ്യേ... അവന് എല്ലാം പറഞ്ഞുകാണില്ലേ... ഞാനെന്താ നേരതേ അറിയാഞ്ഞേ എന്നാലും.... അന്ന് അവന് ചോധിച്ചപോൾ അമൻ സർനെ ഇഷ്ടമാണെന്ന് പറയാതെ പറഞ്ഞത് അവന് സർനോട് പറഞ് കാണില്ലേ.... എന്നിട്ടും അവന്റെ അഭിനയം... അവന്റെ മാത്രമോ അയാളുടെയും... രണ്ടും കൂടെ മുന്നിൽ നിന്ന് അഭിനയിക്കുക ആയിരുന്നില്ലേ... എന്തിനായിരിക്കും എന്നോട് മറച്ചു വെച്ചത് " "അടങ്ങി ഇരിക്ക് കൊച്ചേ " മേക്കപ്പ് ചെയ്യാൻ വന്ന ചേച്ചി പറഞ്ഞത് കേട്ട് അവൾ ഓർമയിൽ നിന്ന് ബോധത്തിലേക്ക് വന്നു... "ചേച്ചി ഓവർ വേണ്ടാട്ടോ "അവൾ അവരോടായി പറഞ്ഞു... "നിന്റെ ഭർത്താവും പറഞ്ഞിരുന്നു ഓവർ അക്കണ്ടാ സിമ്പിൾ മതിയെന്ന് "അവർ പറഞ്ഞത് കേട്ട് അവൾ കണ്ണ്മിഴിച്ചു നോക്കി.... **************

"ദേ മോള് വന്നല്ലോ " ഹാളിൽ നിന്നവരുടെ കണ്ണുകൾ പടിയിറങ്ങി വരുന്ന മറിയുവിലേക്ക് നീങ്ങി.... വെള്ള ഗൗണിൽ അവൾ തിളങ്ങുന്നത് പോലെ തോന്നി...അവൾ പതിയെ ഇറങ്ങി നെറ്റിയിലെ നെറ്റിക്കുറി അവൾ ഇറങ്ങുമ്പോൾ നെറ്റിയിൽ മുട്ടികളിക്കുന്നുണ്ടായിരുന്നു... കാതിലെ കമ്മൽ കഴുത്തിൽ തട്ടികളിച്ചുകൊണ്ടിരുന്നു....ഒരുമാത്ര അവിടെ കൂടിയിരുന്നവരുടെ കണ്ണിൽ അപ്സരസ്സിനെ പോലെ തോന്നി... "ന്റെ സാറേ "അമന്റെ ദേഹത്തേക്ക് ചാഞ്ഞുകൊണ്ട് നിഹാൽ പറഞ്ഞത് കേട്ട് അവിടെയുള്ളവരിൽ ചിരി മുഴങ്ങി ... അമൻ അവനെ തള്ളിമാറ്റി... "മ്മ്മ്മ്മ് "നിഹാൽ ഒന്ന് മൂളി... സുബൈദയുടെയും അബ്ദുള്ളയുടെ മുഖം ഇരുണ്ടു... ഷിഫാനയുടെ മുഖം മുറുകി വന്നു... മറിയു റസിയുമ്മയുടെ അടുത്ത് ചെന്നതും അവർ അവളെ അമനടുത്ത് നിർത്തി.... അടുത്തറിയുന്ന കുറച്ചു കുടുമ്ബകരും നാട്ടുകാരും കോളേഗ്സും പിന്നെ അമന്റെ കൂടെ പഠിച്ചവരും മാത്രമായിരുന്നു വീട്ടിൽ... പലരും മൊബൈലിൽ ഫോട്ടോ എടുക്കാൻ തുടങ്ങി... അവളിലെ പരവേഷം അവനറിഞ്ഞിരുന്നു... ഒരു ആശ്വാസം എന്ന പോൽ അവനവളുടെ കൈകളിൽ കോർത്തുപിടിച്ചു... അവൾ പിടഞ്ഞുകൊണ്ട് അവനെ നോക്കി... എന്നാൽ അവളെ നോക്കാതെ മുന്നിലുള്ളവരെ നോക്കുന്നത് കണ്ടു അവൾ അവനിൽ കണ്ണ് പതിപ്പിച്ചു ആ വെള്ള സ്വർണ കുടുക് പതിപ്പിച്ച കോട്ടിൽ അവന് വല്ലാതേ ആകർഷിക്കുന്നത് പോലെ തോന്നി കണ്ണുകളിൽ വല്ലാത്ത തിളക്കം എന്തോ നേടിയെടുത്തത് പോലെയുള്ള നെഞ്ച് വിരിഞ്ഞ നിർത്തം... അഹങ്കാരം എല്ലാം ഉണ്ടെന്ന് അവൾക് തോന്നി... (പിക് നേരത്തെ ഒപ്പിച്ചത് കൊണ്ട് അവർ ഇട്ട അതെ ഡ്രസ്സ്‌ തന്നെ അങ്ങ് ഇട്ടുകൊടുത്തു 😝😝)

"മോളെ മറിയുമ്മ ക്യാമറ നോക്ക് കെട്ടിയോനെ നോക്കാൻ എനിയും സമയം ഉണ്ട് "നിഹാലിന്റെ കമെന്റ് വന്നതും അവൾ ഞെട്ടിപിടഞ്ഞു നോട്ടം മാറ്റി... അവൾ അവനെ കൂർപ്പിച്ചു നോക്കി... അപ്പോഴും അവളെ നോക്കാതെ തന്നെ അവള്ടെ ഭാവം അറിഞ്ഞവനിൽ ചെറിയ പുഞ്ചിരി ഒളിച്ചിരുന്ന്.... ഷിഫാനയുടെ മുഖം അത് കാണെ ഇരുണ്ടു വന്നു അവൾ ശമ്മാസിന്റെ കയ്യില് മുറുകെ പിടിച്ചു... അവന് അവളെ ദയനീയമായി നോക്കികൊണ്ട് ആലിയയെ തറപ്പിച്ചു നോക്കി കൊണ്ട് അവിടെ നിന്നു നടന്നകന്നു... ആലിയ അത് കാണെ തലകുനിച്ചു ശേഷം അമനിന്റെ അടുത്ത് നില്കുന്നവളിൽ കണ്ണ് പതിപ്പിച്ചു... സൗന്ദര്യം നിറഞ്ഞുതുളുമ്പുന്ന മുഖത്തും നിഷ്കളങ്കത നിറഞ്ഞു നില്കുന്നു... പതിയെ ഷിഫാനയെ നോക്കി... എല്ലാം നേടിയെടുക്കുന്നവളിൽ ഒരു കളിപ്പാട്ടം കിട്ടാത്തതിന്റെ പക കണ്ണിൽ എരിയുന്നു... അവൾ വീണ്ടും അമനിനെയും മറിയുവിനെയും നോക്കി... അമനിന്റെ മുഖത്ത് ചിരി ഇല്ലെങ്കിലും സന്തോഷം തെളിഞ്ഞു കാണികുന്നുണ്ട് കണ്ണിൽ തിളക്കം... ഇന്നേവരെ ഇങ്ങനെ ഒരു ഭാവത്തിൽ കണ്ടിട്ടില്ല... പക്ഷെ എന്റെ ജീവിതം നശിപ്പിച്ചുകൊണ്ടല്ലേ ഈ സന്തോഷം... അവള്ടെ കണ്ണ് നിറഞ്ഞു.... അവനെ നോക്കി നിൽക്കുന്ന ആലിയയിൽ അവന്റെ കണ്ണ് പതിഞ്ഞു അവള്ടെ കണ്ണ് നിറഞ്ഞത് കാണെ അവന് അവളെ തന്നെ നോക്കി നിന്നു... അവനെ ദേഷ്യത്തോടെ നോക്കി പടികൾ കയറുന്നവളെ കണ്ടു അവന് അസ്വസ്ഥത തോന്നി.... അപ്പോഴും കണ്ണ് ചിമ്മി സമാധാനിപ്പിക്കുന്ന നിഹാലിനെ നോക്കി അവന് നിന്നു..... ആദിയുടെ കയ്യില് മിന്നുമോളും പുറകിൽ വരുന്ന ആയിഷയെയും കണ്ടു അമന്റെ കയ്യ്ളക്കി ഓടാൻ നിന്നവളെ അവൻ മുറുക്കെ പിടിച്ചു...

അവൾ ചുണ്ട് പിളർത്തി അവനെ നോക്കി... "ഇങ്ങോട്ട് തന്നെ അല്ലെ വരുന്നേ "അവന് കടുപ്പിച്ചു പറഞ്ഞത് കേട്ട് അവൾ ആയിശുവേ നോക്കി... കാര്യം മനസ്സിലായ അയിശു അവള്ടെ ഭാവം കണ്ടു ചിരി കടിച്ചു പിടിച്ചു നിന്നു... അയിശു അടുത്ത് ചെന്ന് അവള്ടെ നെറ്റിയിൽ മുത്തി.... "സുന്ദരി ആയിട്ടുണ്ട് "അവള്ടെ കവിളിൽ തലോടി അയിശു പറഞ്ഞു... "ഇത്തയും " ആയിശുവേ അടിമുടി നോക്കിയവൾ പറഞ്ഞു.... "ന്റെ ഉമ്മിയാ" ആദിയുടെ കയ്യില് നിന്ന് ചുണ്ട് കോട്ടിപ്പറയുന്നത് കേട്ടതും നാൽപേരിലും ചിരി പടർന്നു... "അതെ ഫോട്ടോ എടുക്കാം "നിഹാൽ വിളിച്ചു പറഞ്ഞത് കേട്ട് ആദി ആയിഷുവും അവനെ നോക്കി... "ഇത് നിന്റെ അനിയൻ അല്ലെ "ആദി അമനിനോട് ചോദിച്ചത് കേട്ട് അവന് തലയാട്ടി... "ഇത്താക്ക് അറിയോ അവനെ " ആദി പറഞ്ഞത് കേട്ട് അടുത്ത് ഫോട്ടോക്ക് നിൽക്കുന്ന നിഹാലിനെ നോക്കി ആയിശുവിന്റെ ചെവിയിൽ അവൾ പതുക്കെ ചോദിച്ചു... "ഹ്മ്മ്മ് അന്ന് നിന്റെ നിക്കാഹിനു വീട്ടിൽ മഹർ ചാർത്താൻ അമനിന്റെ കൂടെ ഇവനും വന്നായിരുന്നു "ആയിശു ഫോട്ടോക്ക് പോസ് ചെയ്ത് കൊണ്ട് പറഞ്ഞത് കേട്ട് അവള്ടെ ചുണ്ട് നല്ലോണം വളഞ്ഞു... അന്ന്... പേടിയും വെപ്രാളവും കാരണം എന്നേ തന്നെ നേരാവണ്ണം നോക്കിയില്ലല്ലോ എന്നോർത്തു അവൾ സ്വയം ശപിച്ചു.... പലരും വന്നു ഫോട്ടോ എടുത്തു...എല്ലാവർക്കും നിന്ന് കൊടുത്തു അമനും മറിയുവും പാവ കണക്കെ നിന്നു കുറച്ചു കഴിഞ്ഞതും ആദിയും ആയിഷുവും അവർക് നേരെ ഒരു പൊതി നീട്ടി... "ഇത്താടേം ഇക്കാടേം വകെയാ.... അണിഞ്ഞു വാ " അയിശു പറഞ്ഞത് കേട്ട് മറിയു ചിരിയോടെ പൊളിച്ചു നോക്കാൻ തുടങ്ങി... "എടി... ഇവിടുന്ന് അല്ല മുറിയിൽ ചെന്ന് " അവള്ടെ കയ്യില് ചെറുതായി അടിച്ചുകൊണ്ടവൾ പറഞ്ഞത് കേട്ട് മറിയു നാക്ക് കടിച്ചു... അമനും അവളും പൊതിയുമായി മുറിയിലേക്ക് നടന്നു.... "പൊട്ടി പെണ്ണ് "അവർ പോകുന്നതും നോക്കി അയിശു പറഞ്ഞു...

"ഹ്മ്മ് നിന്നെ പോലെ "ആദി അവൾ കേൾക്കാൻ പാകം പറഞ്ഞതും അവൾ അവനെ അന്തിച്ചു നോക്കി... അവള്ടെ നോട്ടം കാണെ അവന് അവൾക്കടുത്തേക്ക് നീങ്ങിയതും അവൾ ചുറ്റും കണ്ണോടിച്ചു പുറകിലേക്ക് വേച്ചു... അവന് ശ്വാസം നീട്ടിവലിച്ചു മിന്നുവിന്റെ കവിളിൽ അമർത്തി മുത്തി.... അവന്റെ അർത്ഥം വെച്ചുള്ള നോട്ടം കാണെ അവളിൽ വല്ലാത്തൊരു പരവേഷം പൊതിഞ്ഞു... അവൾ വേഗം ഉമ്മാന്റെ അടുത്ത് ചെന്നു നിന്നു... അമൻ ഒരുങ്ങി റെഡി ആയി അവൾ വരാൻ വേണ്ടി റൂമിനു പുറത്തുള്ള സോഫയിൽ കാത്തിരുന്നു.... അവൾക് മാറാനായി അവന് വേറെ മുറിയിൽ ചെന്നായിരുന്നു ഒരുങ്ങിയത്... എന്നാൽ സമയം കൊറേ ആയിട്ടും അവളെ കണ്ടില്ല... "കുഞ്ചുക്കാ എനിയും ആയില്ലേ താഴെ അന്നോഷിക്കുവാ "നിഹാൽ പടികയറി പറഞ്ഞത് കേട്ട് അവന് സോഫയിൽ നിന്ന് എണീറ്റു.. "ആ വരാം നീ ചെല്ല് " അവന് പറഞ്ഞു കൊണ്ട് ഡോറിനടുത്തേക്ക് നടന്നു... "പിന്നെ അമ്മായിയും കെട്ടിയോനും ഷിഫാനയും കുടുംബവും എല്ലാം മുറിയിൽ പൂട്ടിയിരികാണു... എല്ലാർക്കും മനസ്സിലായി അവർക് ഇതിൽ താല്പര്യം ഇല്ലെന്ന് "നിഹാൽ പതുക്കെ പറഞ്ഞു "അവരില്ലെങ്കിലും എനിക്കൊരു കുഴപ്പവുമില്ലെന്ന് ഇവിടെയുള്ളവർക് അറിയാം "അമൻ ഗൗരവത്തിൽ പറഞ്ഞതും നിഹാൽ പിന്നെ ഒന്നും പറയാൻ നിന്നില്ല അവന് താഴേക്ക് നടന്നു.... അമൻ ഒന്ന് നിശ്വസിച്ചുകൊണ്ട് ഡോറിൽ മുട്ടാൻ തുടങ്ങി....എന്നാൽ അനക്കം കണ്ടില്ലാ... വീണ്ടും അവന് ഒച്ചയോടെ മുട്ടി "തുറക്ക് "അവന് മുട്ടികൊണ്ട് പറഞ്ഞതും ഡോർ തുറന്നുകൊണ്ട് അവൾ തിരിഞ്ഞു നിന്നു... "എത്രനേരമായി താഴെ ആൾകാർ കൂടി..."അവന് ഗൗരവത്തിൽ പറഞ്ഞതും അവള്ടെ അനക്കം കാണാത്തത് കൊണ്ട് അവൾക് മുന്നിൽ അവന് നിന്നു....

തലകുമ്പിട്ടു നില്കുന്നവളെ സംശയത്തോടെ നോക്കിയവൻ വിരൽ കൊണ്ട് താടി ഉയർത്തി.. കരഞ്ഞുകളങ്ങിയ ചുവന്ന കണ്ണുകൾ കാണെ അവന്റെ ഭാവം മാറി... "എന്തിനാ കരഞ്ഞത് "അവന് ഗൗരവത്തിൽ ചോദിച്ചതാണേലും മനസ്സ് പിടഞ്ഞുകൊണ്ടിരുന്നു ... "ചോദിച്ചത് കേട്ടില്ലേ നീ "അവന്റെ ശബ്ദം ഉയർന്നതും അവൾ അവനെ ഉറ്റുനോക്കി... "എന്റെ ഉപ്പ മരിക്കുമെന്ന് നിങ്ങൾക് അറിയാമായിരുന്നു അല്ലെ "അവളിലെ ചോദ്യം കേട്ടതും അവനിൽ ഞെട്ടൽ ഉണ്ടാക്കി... അവന്റെ ഭാവം കാണെ പേടിയോ വെപ്രാളമോ ഒന്നുമില്ലാതെ അവൾ അവനെ തറഞ്ഞു നോക്കി.... "എന്തുകൊണ്ടാ ഞങ്ങളിൽ നിന്ന് ഇത് മറച്ചത്... ഏഹ്... 6മാസ കാലാവധിയെ ഞങ്ങൾടെ ഉപ്പാക്കുള്ളു എന്ന കാര്യം എന്തുകൊണ്ടാ ഞങ്ങളിൽ നിന്ന് മറച്ചത് എനിക്ക് അറിയണം "കയ്യിലെ പേപ്പർ എറിഞ്ഞുകൊണ്ട് അവന്റെ കോളറിൽ പിടിച്ചവൾ കരഞ്ഞുകൊണ്ട് ചോദിച്ചു... അവള്ടെ കണ്ണീർ കാണെ... അവനു സ്വയം നഷ്ടപ്പെടുന്നത് പോലെ തോന്നി... ഒരു തുള്ളി കണ്ണീർ അവന്റെ കയ്യില് പതിഞ്ഞതും പൊള്ളിപിടഞ്ഞുകൊണ്ട് അവന് അവള്ടെ കയ്യ് തട്ടി മാറ്റി... "നിന്റെ ഉപ്പ പറഞ്ഞത് കൊണ്ട്... നിന്റെ ഉപ്പ എന്നോട് യാജിച്ചത് കൊണ്ട്... മക്കളെ വേദനിപ്പിക്കാൻ അയാൾക് കഴിയാത്തത് കൊണ്ട് " അവള്ടെ കയ്യ് തട്ടിമറ്റിയവൻ അലറി പറഞ്ഞതും അവൾ ഞെട്ടിയവനെ നോക്കി... കണ്ണിൽ നിന്നു ഉരുണ്ടുകൂടി നിറയുന്ന കണ്ണുനീർ അവനെ മങ്ങി കാണിച്ചുകൊണ്ടിരുന്നു.... തളർച്ചയുടെ പുറകിലേക്ക് വേച്ചു പോയവളെ അവന് വലിച്ചുകൊണ്ട് നെഞ്ചിൽ കിടത്തി... എന്നാൽ നിമിഷം നേരം അവൾ അവനിൽ നിന്ന് കുതറി അവനെ ഉറ്റുനോക്കി.... അതിനർത്ഥം മനസ്സിലായവൻ അവളിൽ നിന്ന് കണ്ണുകൾ മാറ്റി.... "അന്ന്... പ്രധീക്ഷിക്കാതെ എന്റെ മുന്നിൽ പെട്ടതായിരുന്നു നിന്റെ ഉപ്പാ.........."............................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story