എന്റേത് മാത്രം: ഭാഗം 43

entethu mathram

എഴുത്തുകാരി: Crazy Girl

കണ്ണുകൾ തുറന്നവൾ കുറച്ചു നേരം കിടന്നു.... *ഹ്മ്മ് നിന്നെ കുഞ്ചുക്കാക്ക് ഇഷ്ടായിരുന്നു * നിഹാലിന്റെ വാക്കുകൾ കേൾകെ അവള്ടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു...അത് പോലെ സങ്കടവും നിറഞ്ഞു... "ന്നാലും ഞാൻ അറിഞ്ഞില്ലല്ലോ.... ഞാൻ വേദനിപ്പിച്ചില്ലേ "അവൾ ഓർത്തു... തിരിഞ്ഞുകിടന്നതും അടുത്ത് ആരെയും കാണാത്തത് കണ്ടു അവൾ ഞെട്ടിയേണീറ്റു.... കണ്ണുകൾ തിരുമ്മി മുടിയൊതുക്കിയവൾ സമയം നോക്കി... 7 മണി... ബാത്റൂമിലെ ഡോർ തുറക്കുന്ന ശബ്ദം കേട്ടതും ഞെട്ടിപ്പോയി.... തലയും തുവർത്തി ഇറങ്ങിയ അമൻ ബെഡിൽ ഇരിക്കുന്നവളെ കണ്ടു ഒന്ന് നോക്കി... പിന്നെ സാധാ പോലെ ടർക്കി അവിടെ നിവർത്തി വെച്ചുകൊണ്ട് അവന് കണ്ണാടിക്കു മുന്നിൽ നിന്നു മുടിയൊതുക്കി..... അവന്റെ ഓരോ ചലനവും നോക്കി നിന്നവൾ അവന്റെ ഒരു നോട്ടവും തനിക് നേരെ ഇല്ലെന്ന് കണ്ടതും ചുണ്ട് ചുളിഞ്ഞു... "അവന് എനി എന്നേ സന്തോഷിപ്പിക്കാൻ പറഞ്ഞതാണോ... സർനു എന്നേ കണ്ട പരിജയം പോലും കാണിക്കുന്നില്ലല്ലോ " കണ്ണാടിയിൽ നോക്കി മുടി ചീക്കുന്നവനെ കണ്ണ് പതിപ്പിച്ചു അവൾ ഓർത്തു... "മറിയം " "ആഹ്ഹ യെസ് സർ " അവന് വിളിച്ചതും അവൾ ഞെട്ടിപിടഞ്ഞുകൊണ്ട് ബെഡിൽ നിന്ന് ഇറങ്ങി നിന്നു...അവന് അവളെ ഒന്ന് നെറ്റിച്ചുളിച്ചു നോക്കി... പിന്നെ തലക്കുടഞ്ഞുകൊണ്ട് കണ്ണാടിക്ക് നേരെ തന്നെ നിന്നു.... "ഏതായാലും monday തൊട്ട് എനി ക്ലാസ്സിൽ കേറണം... കൊറേ ലീവ് ആയത് അല്ലെ... ഇനിയൊരു മുടക്ക് വേണ്ടാ... ഫ്രഷ് ആയി കഴിച്ചു കഴിഞ്ഞാൽ നിഹാലിന്റെ കയ്യിന്ന് നോട്സ് വാങ്ങി എഴുതാൻ തുടങ്ങണം.. മറ്റന്നാളെ ക്ലാസ്സ്‌ തുടങ്ങുമ്പോഴേക്കും ഇൻകംപ്ലീറ്റ് പെന്റിങ് നോട്സ് എല്ലാം കംപ്ലീറ്റ് ആയിരിക്കണം...

എന്തേലും വേണമെങ്കിൽ റസിയുമ്മയോട് ചോദിക്കാം... വേറെ ഒരാളോടും ചെന്ന് മിണ്ടാൻ നിൽക്കണ്ടാ...അവർ കാരണം നിന്റെ കണ്ണ് നിറഞ്ഞെന്ന് കണ്ടാൽ നിനക്ക് ആയിരിക്കും എന്റെ കയ്യില് നിന്ന കിട്ടാൻ പോകുന്നത്... അതുകൊണ്ട് അവരെ മുന്നിൽ പോലും ചാടാതെ സൂക്ഷിച്ചാൽ നിനക്ക് നല്ലത് " അവസാന വാക്കുകൾ അവന് തിരിഞ്ഞു നോക്കി കനപ്പിച്ചു പറഞ്ഞുകൊണ്ട് വീണ്ടും കണ്ണാടിക്ക് നേരെ നോക്കി... "എക്സാം അടുക്കുവാണ് എന്തെലും ഡൗബ്ട്ട്സ് ഉണ്ടേൽ ചോദിക്കാം... ഈ രണ്ട് ദിവസം ഞാനും ലീവ് ആയിരിക്കും... കേട്ടോ" അത്രയും പറഞ്ഞവൻ തിരിഞ്ഞു നോക്കിയതും എല്ലാം മനസ്സിലായവള പോലെ അവൾ തലയാട്ടി... അവന് ഒന്ന് കനപ്പിച്ചു മൂളികൊണ്ട് പുറത്തേക്ക് നടന്നു.... ഇന്നലെ നടന്നതോന്നും അറിയാത്തവനെ പോലെ എന്നും പോലെ സംസാരിക്കുന്നത് കണ്ടു അവൾ അമ്പരന്നു... "എനി ഞാൻ സ്വപ്നം വല്ലതും കണ്ടതാണോ "സ്വയം തലച്ചോറിഞ്ഞുകൊണ്ടവൾ ഓർത്തു.. ************** സ്കൂളിലേക്ക് പോകുംവഴി ആയിശുവിന്റെ മനസ്സ് എന്തിനോ അസ്വസ്ഥമായിരുന്നു... "ഉമ്മി നിച് അത് മാനം " നെഞ്ചിൽ ചൂണ്ടി പറയുന്നവളെ അവൾ കണ്ണ് നിറച്ച് നോക്കി... ഒന്നര വയസ്സേ ആയുള്ളൂ അവൾക് ഇപ്പോഴും പാലൂട്ടേണ്ട എന്റെ കുഞ്ഞിന്.... ശെരിയാ കുഞ്ഞായിരുന്നപ്പോൾ മിസ്രിത്ത മുലപ്പാൽ കൊടുത്തിരുന്നു... എന്നാൽ 6 മാസം കഴിഞ്ഞു ആൾക്കാരെ തിരിച്ചറിയാൻ തുടങ്ങിയ പ്രായം മുതൽ മിസ്രിതയുടെ കൂടെ അവൾ പോയിട്ടില്ല... അതിനു ശേഷം അവൾക് മുലപ്പാൽ കിട്ടിയിട്ടുമില്ല... മിസ്രിത്ത പറഞ്ഞത് അവൾക് ഓർമ വന്നു... എന്റെ കുഞ്ഞാ...എന്റെ കുഞ്ഞാ എന്ന് പറയാനല്ലേ എനിക്ക് പറ്റുന്നുള്ളു അവളെ വേദന സഹിച്ചു പ്രസവിച്ചത് ഞാൻ അല്ലലോ....

ന്റെ കുഞ്ഞിക്ക് പാലൂട്ടാൻ എനിക്ക് ആവില്ലല്ലോ... ആയിശുവിന്റെ ഹൃദയം വിങ്ങി മടിയിലെ ബാഗിൽ അവൾ പിടിമുറുക്കി..... കാർ നിർത്തിയത് അറിഞ്ഞു അവൾ തല ഉയർത്തി നോക്കി... സ്കൂളിന്റെ ഗേറ്റ് കണ്ടതും അവൾ ആദിക്ക് നേരെ തെളിച്ചമില്ലാത്ത പുഞ്ചിരി നൽകി ഇറങ്ങി... "നിക്ക് "ആദി പുറകിന്ന് പറഞ്ഞത് കേട്ടവൾ ഒന്ന് നിന്നു സംശയത്തോടെ തിരിഞ്ഞവനെ നോക്കി.... കാറിൽ നിന്ന ഇറങ്ങിയവൻ അവൾക് മുന്നിൽ കൈകെട്ടി നിന്നു... ആദ്യം അവന്റെ നോട്ടത്തിൽ എന്തെന്ന മട്ടിൽ അവൾ നോക്കിയെങ്കിലും കണ്ണുകൾ പോലും ചലിപ്പിക്കാതെ അവളിൽ തന്നെ തറഞ്ഞു നോക്കുന്നത് കണ്ടു അവൾ കണ്ണുകൾ പിടപ്പോടെ പിൻവലിച്ചു... "എൻ... എന്താ "ദൃഷ്ടി മാറ്റികൊണ്ടവൾ അവനോട് ചോദിച്ചു... "എന്തിനാ എപ്പോഴും കാട് കയറി ചിന്തിക്കുന്നേ " അവന്റെ കടുത്ത വാക്കുകൾ കേൾക്കെ അവൾ മനസ്സിലാകാതെ അവനെ തല ഉയർത്തി നോക്കി... "ആയിരിക്കാം നീ മിന്നുവിനെ പ്രസവിച്ചവൾ അല്ലാ എന്ന ഈ ലോകത്തു അവൾ നിന്നെ മാത്രമേ ഉമ്മ എന്ന് വിളിക്കുന്നുള്ളു.... നിനക്ക് അവളെ പാലൂട്ടാൻ ആവുന്നില്ലെങ്കിലും നിന്റെ മാറോടു ചേർത്ത് ഹൃദയത്തിൽ മുട്ടി താലോലിക്കുന്നില്ലേ... ഒരു കുറവും വരുത്താതെ അളവറ്റു സ്നേഹികുന്നില്ലേ....അത് മതിയവൾക്..... മറ്റൊന്ന് കാണുമ്പോൾ അവൾ ഇത് മറന്നു അത് വാശി പിടിക്കും പക്ഷെ അപ്പോഴും നീ ഇത് മനസ്സിൽ കൊണ്ട് നടക്കും എന്നെനിക് അറിയാം... അതുകൊണ്ടാ ഇത്രയും ഞാൻ പറഞ്ഞത്... ഇപ്പോഴും നിനക്ക് എന്റെ ഭാര്യ ആവാനുള്ള അർഹത ഇല്ലാ എന്ന ബോധത്തിൽ ആണേൽ അത് അങ്ങ് മായിച്ചു കളയണം...ഒന്ന് പറഞ്ഞാൽ നിന്നെ പോലെ ഒരു പെണ്ണിനെ പാതിയാക്കാൻ എനിക്ക് ആണ് യോഗ്യത ഇല്ലാത്തത്... അതുകൊണ്ടാ ഇപ്പോഴും നിന്നിൽ ഞാൻ ദൂരെ..."

അത്രയും പറഞ്ഞവൻ അവളെ പ്രണയപൂർവം നോക്കി പോകുമ്പോൾ ഒരു വാക്ക് പറയാതെ അവൾ തറഞ്ഞു നിൽക്കുക ആയിരുന്നു... ഒരു നോട്ടം കൊണ്ട് പോലും ഞാൻ പറയാതെ തന്നെ തന്റെ മനസിലുള്ളതു അറിഞ്ഞുകൊണ്ടവൻ തന്നെ സമാധാനിപ്പിക്കുമ്പോൾ സ്നേഹത്തോടെ ഒന്ന് നോക്കാൻ പോലും കഴിയാതെ തറഞ്ഞു നിൽക്കാനല്ലേ എനിക്ക് പറ്റുന്നുള്ളു... അവസാനം ആ പറഞ്ഞത് ഞാൻ അദ്ദേഹത്തെ എന്നിൽ നിന്ന ദൂരെയാകുമെന്ന പേടികൊണ്ടല്ലേ ഇപ്പോഴും ദൂരെ തന്നെ നില്കുന്നത്.... അതിനർത്ഥം രണ്ടാം കെട്ടുക്കാരൻ ആണെന്ന് ഇപ്പോഴും ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്നത് കൊണ്ടാ അദ്ദേഹത്തിൽ അകന്നു മാറുന്നത് എന്നല്ലേ ആദിക്ക വിചാരിക്കുന്നത്... എന്ത്‌... എന്ത് പൊട്ടിയാ ഞാൻ മനസ്സിൽ ആയിരംവട്ടം ഇഷ്ടമാണെന്ന് പറയുമ്പോൾ എനിക്കെന്താ അത് നാവ് കൊണ്ട് പറയാൻ പറ്റാത്തത്... അവൾ സ്വയം കുറ്റപ്പെടുത്തികൊണ്ടിരുന്നു... അവസാനം മനസ്സിൽ ചിലത് ഉറപ്പിച്ചുകൊണ്ടവൾ കണ്ണുകൾ തുടച്ചു സ്കൂളിലേക്ക് നടന്നു..... എന്നാൽ ആദിയുടെ അവസാന വാക്കുകൾ കേട്ട് കൊണ്ട് നിന്ന നജീം ഞെട്ടലിൽ നിന്ന മുക്തയായി സ്കൂളിലേക്ക് നടക്കുന്നവളെ നോക്കി... കല്യാണം കഴിഞ്ഞിട്ട് ഇപ്പോഴും അവൾ അവനുമായി ഒന്നിച്ചില്ലെന്ന് മനസ്സിലാക്കവേ അവന്റെ കണ്ണുകൾ തിളങ്ങി... ************** നിഹാലും മറിയുവും സോഫയിൽ ഇരുന്നു നോട്സ് കംപ്ലീറ്റ് ആക്കാൻ തുടങ്ങി.... അവർ താഴേക്ക് ഇറങ്ങാനെ തുനിഞ്ഞില്ല.. അമന്റെ ഓർഡർ ആയിരുന്നു അത്... "നീ വരാത്ത ദിവസം ആ രാഘവൻ സെമിനാർ വെച്ചിരുന്നു.... ഹോ എന്നേ അയാൾ നാറ്റിച്ചില്ലെന്നേ ഉള്ളൂ...പിന്നെ ആകെ ഉള്ള സമാധാനം ആ സഹദ് കൂടെ ഉണ്ടെന്ന് ഉള്ളതാ... ആ പറയാൻ വിട്ട് പോയി... നിനക്ക് ഒരു കാര്യം അറിയോ... ആ പൊട്ടൻ സഹാദിന്റെ വിചാരം എനിക്ക് നിന്നോട് ലവ് ആണെന്നാ " എഴുതികൊണ്ടിരിക്കെ നിഹാലിന്റെ സംസാരം കേട്ടവൾ അവനെ തുറിച്ചു നോക്കി...

"നോക്കി പേടിപ്പിക്കല്ലേ... അതെന്താന്ന് വെച്ചാൽ കുഞ്ചൂക്കാക് നിന്നോട് ഒരു സോഫ്റ്റ്‌കോർണർ ഉണ്ടെന്ന് അറിഞ്ഞപ്പോൾ മുതൽ നിന്റെ പുറകെ അല്ലെ... അവനു ഡൌട്ട് അടിച്ചു ഞാൻ പിന്നെ എന്റെ മനസുഖത്തിന് ആണെന്ന് അങ്ങ് തട്ടിവിട്ടു " നിഹാൽ ചിരിച്ചുകൊണ്ട് പറഞ്ഞത് കേട്ട് അവൾക് ചിരി വന്നു... "അപ്പൊ അതാണല്ലേ അന്ന് നിന്നെ സൂക്ഷിക്കണം എന്ന് പറഞ്ഞത് "അവൾ ഓർത്തെടുത്തു പറയുന്നത് കേട്ട് അവന് ആണെന്ന് തലയാട്ടി...അവൾ വീണ്ടും എഴുതാൻ നിന്നതും നിഹാൽ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു... "അയ്യോ... ഉമ്മാ " നിഹാലിന്റെ അലർച്ച കേട്ട് അവൾ തല ഉയർത്തി നോക്കിയതും അവന്റെ ചെവിയിൽ പിടിച്ചിരിക്കുന്ന അമനെ കണ്ടു അവൾക് ചിരി വന്നു... "എന്താ കുഞ്ചൂക്കാ "അവന് ചെവി ഉഴിഞ്ഞു കൊണ്ട് പറഞ്ഞത് അമൻ അവനെ കണ്ണുരുട്ടി.. എന്നാൽ നെഞ്ച് വിരിച്ചു ഗൗരവത്തോടെ നില്കുന്നവനെ കുഞ്ചൂക്ക എന്ന് വിളിക്കുന്നത് കേട്ട് മറിയു പുറത്ത് വന്ന ചിരി അടക്കി വെച്ചു... അത് മനസ്സിലാക്കിയവണ്ണം അമൻ അവളെയും കണ്ണുരുട്ടി... അത് കണ്ടതും ബുക്കിൽ എന്തോ കാണാത പോയ പോലെ അവൾ ഇരുന്നു നോക്കാൻ തുടങ്ങി... "ലൂസ് ടോക്ക് ചെയ്യാതെ പടിക്കെടാ... ഈ വീക്ക്‌ കഴിഞ്ഞാൽ എക്സാം ആണ്... സപ്ലൈയും കൊണ്ട് വന്നാൽ മുട്ടുകാൽ അടിച്ചു പൊളിക്കും ഞാൻ " നിഹാലിനോട് അമൻ പറഞ്ഞത് കേട്ട് മറിയു അറിയാതെ ചിരിച്ചു.. "നിന്നോടും കൂടിയ പറഞ്ഞെ "അവളെയും നോക്കി ചൂണ്ടികൊണ്ടവൻ പറഞ്ഞു പോയതും മറിയു ദയനീയമായി നിഹാലിനെ നോക്കി... "ഇപ്പോഴാ എനിക്ക് സമാധാനമായത്... മുൻപ് എനിക്ക് ഒറ്റക്ക് ആയിരുന്നു ഇപ്പൊ ഷെയർ ആകാൻ നീയും ഉണ്ടല്ലോ "അവന് ഞെളിഞ്ഞിരുന്നു പറഞ്ഞത് കേട്ട് മറിയു അവന്റെ മെത്തേക്ക് പെൻ വലിച്ചെറിഞ്ഞു... മുകളിലേക്ക് കയറി വന്ന ആലിയ അവരെ ഒന്ന് പുച്ഛിച്ചുകൊണ്ട് മുറിയിൽ കയറി ഡോർ വലിച്ചടച്ചു...

"ഒരിക്കലും നന്നാവില്ല അഹങ്കാരി " അത് കാണെ നിഹാൽ പറഞ്ഞത് കേട്ട് മറിയു അവനെ നോക്കി... "പ്ലസ് ടു ആയെ ഉള്ളൂ... എന്റെ രണ്ട് വയസ്സ് ഇളയതാ അതിന്റെ ഒരു മാന്യത എങ്കിലും ഉണ്ടോ... അഹങ്കാരം ആണ്... അത് അവന്റെ കയ്യിന്ന് നല്ല പണി കിട്ടുമ്പോൾ പോയിക്കോളും " നിഹാൽ പല്ല് കടിച്ചു പറഞ്ഞത് കേട്ട് മറിയു അവനെ നോക്കി... "സർ നും അവളെ ഇഷ്ടമല്ലേ... ശെരിയാ സർ ന്റെ രണ്ടാനുപ്പ ഒക്കെ തന്നെയാ പക്ഷെ അതിനു അവൾ എന്ത് തെറ്റ് ചെയ്തു "മറിയു ചോദിച്ചത് കേട്ട് നിഹാൽ ഒന്ന് മന്ദഹസിച്ചു... "നിനക്കറിയാഞ്ഞിട്ടാ മറിയുമ്മാ... അവൾ ജനിച്ചപ്പോൾ എനിക്ക് കുഞ്ചൂക്കാ അവളേം എന്നേം എടുത്ത് കൊണ്ടാ നടക്കാർ എന്ന് ഉമ്മ പറയുന്ന കേൾക്കാം....ഞാനും അവളും അടിയാകുമ്പോ കുഞ്ചൂക്ക വന്നു ചേർത്ത് പിടിച്ചാൽ ഞങ്ങൾ അടങ്ങും... അവൾ എന്തേലും വാശി പിടിച്ചാൽ അത് കുഞ്ചൂക്കാ എത്ര കഷ്ടപ്പെട്ടാൽ ആണേലും നൽകും... എന്നാൽ അവൾ വളർന്നു വരുന്നതിനനുസരിച്ചു അവള്ടെ സ്വഭാവവും മാറി വന്നു... എന്നോട് അടികൂടാൻ എങ്കിലും വാ തുറക്കും.. എന്നാൽ കുഞ്ചൂക്കയെ അവൾ വെറുത്തിരുന്നു സ്വന്തം ഇക്കാക്കയെല്ല എന്നവൾടെ ഉപ്പ പഠിപ്പിച്ചിരുന്നു പിന്നെ വളർന്നുകൊണ്ടിരിക്കെ അവൾ കാണുന്നത് സ്വന്തം ഉപ്പയെ അപമാനിക്കുന്ന ഉമ്മയുടെ ആദ്യ ഭർത്താവിൽ ഉണ്ടായ മകനെ... അവൾക് സപ്പോർട്ട് ആയി സ്വന്തം ഉമ്മയും.... വേറെന്തെലും വേണോ അവൾക്... പക്ഷെ എനിക്ക് മനസ്സിലാകാത്തത് അവർ ഉമ്മ തന്നെ ആണോ എന്നാണ്... സ്വന്തം മകനെ ഇന്നേവരേ സ്നേഹത്തോടെ നോക്കിയിട്ടില്ല... എന്നിട്ടോ അവന്റെ സ്വത്ത്‌ കിട്ടാൻ വേണ്ടി അയാളുടെ വാക്കും കേട്ട് സ്വന്തം മോളെ ഒരു ചെറ്റക്കു കെട്ടിച്ചു കൊടുക്കാം വാഗ്ദാനം നൽകുന്നു... ഇതൊക്കെ അവളോടുള്ള സ്നേഹമാണെന്ന് കരുതി അഹങ്കാരിയും അതിനു കണക്കായി തുള്ളുന്നു...."

നിഹാൽ പുച്ഛത്തോടെ പറഞ്ഞു നിർത്തുമ്പോൾ മറിയു മനസ്സിലാകുക ആയിരുന്നു അവിടെയുള്ളവരെയും അവരുടെ സ്വഭാവവും.... *************** മുറിയിലേക്ക് ചെന്നവൾ ബെഡിൽ ഇരുന്നു മൊബൈൽ നോക്കുന്ന അമനടുത്തു ചെന്ന് ഇരുന്നു.. അവന് അറിഞ്ഞെങ്കിലും അത് മൈൻഡ് ചെയ്തില്ല... അവൾ ഒന്നൂടെ അടുത്തോട്ടു ഇരുന്നു... "സർ " അവളെ ശ്രെദ്ധിക്കുന്നില്ല എന്ന് കണ്ടതും അവൾ വിളിച്ചു.. "ഹ്മ്മ്മ് "അവന് ഒന്ന് മൂളി.. "എന്നോട്... ടെ... ദേഷ്യണോ "അവൾ എങ്ങനെയോ വിക്കി ചോദിച്ചു... "എന്തിനു " "അത് ഇന്നലെ.... ഞാൻ... അറിയാതെ.... പെട്ടെന്ന്... ഉപ്പാനെ "അവൾ വാക്കുകൾ കിട്ടാതെ പതറി... "ബുദ്ധിയില്ലാത്തവർ പലതും പറയും അത് കണക്കിൽ എടുക്കാൻ നിന്നാൽ അതിനെ സമയം കാണൂ " അവന്റെ എടുത്തടിച്ച ഡയലോഗ് കേട്ട് അത് വരെ അവനെ സഹഥാപാത്തോടെ നോക്കിയ അവൾക് അവളെ തന്നെ എടുത്തിട്ട് അടിക്കാൻ തോന്നി... ഇങ്ങേരോടൊക്കെ ക്ഷമ ചോദിക്കാൻ പോയ അവളെ ഓർത്തു... വീണ്ടും അവിടെ തന്നെ ഇരിക്കുന്നത് കണ്ട് അവന് മൊബൈലിൽ നിന്ന തല ഉയർത്തി അവളെ നോക്കി... കപ്പൽ മുങ്ങിയതുപോലെയുള്ള ഇരുത്തം കണ്ടു ഒരുമാത്ര അവനു ചിരി വന്നു എങ്കിലും പുറത്ത് കാണിച്ചില്ല... "എഴുതി കഴിഞ്ഞോ " ഗൗരവത്തിൽ ചോദിക്കുന്നത് കേട്ട് അവൾ ഞെട്ടിയവനെ നോക്കി തലയാട്ടി... "ഹ്മ്മ്മ് "അവന് ഒന്ന് അമർത്തി മൂളികൊണ്ട് ബെഡിൽ നിന്ന എണീറ്റു... അവന് പോകുന്നതും നോക്കി അവൾ വാടിയ മുഖത്തോടെ അവിടെ ഇരുന്നു... "ചെന്ന് റെഡി ആകു പുറത്ത് പോകാം " അമൻ പറഞ്ഞത് കേട്ട് അവള്ടെ കണ്ണുകൾ വിടർന്നു... "എന്താ..."കേട്ടത് സത്യാമാണോ എന്നറിയാൻ അവൾ വീണ്ടും ചോദിച്ചു "ചെന്ന് റെഡി ആകാൻ "അവന് അലറിയതും അവൾക് സ്വപ്നമല്ലെന്ന് ഉറപ്പായി.... "നിഹാലിനോട്‌ റെഡി ആവാൻ പറയട്ടെ "ആവേശത്തോടെ പറയുന്നവളെ കണ്ടു അവന് കൗതുകത്തോടെ നോക്കി...

അവന് ആണെന്ന് തലയാട്ടിയതും അവൾ സന്തോഷത്തോടെ പുറത്തേക്കിറങ്ങി... താൻ ചെയുന്ന ഒരു ചെറിയ കാര്യത്തിന് പോലും അവള്ടെ മുഖത്തെ സന്തോഷം കാണെ അവനു അത്ഭുദം തോന്നി.... നിഹാലും അമനും മറിയുവും റസിയുമ്മയോട് യാത്ര പറഞ് പോകുന്നത് സുബൈദ ദേഷ്യത്തോടെ നോക്കി കൊണ്ട് കലിതുള്ളി പോയി... അത് കാര്യമാക്കാതെ അവർ കാറിനടുത്തു നടന്നു... നിഹാൽ ബാക്കിലേക്ക് വേഗം കേറിയതും മറിയു അവനെ കണ്ണുരുട്ടി എന്നാൽ അവന് കണ്ണിറുക്കിയത് കണ്ടു അവൾ മുന്നിൽ കയറി ഇരുന്നു... സന്തോഷത്തോടെ ആ കാർ ഗേറ്റ് കടന്നു പോകുന്നത് ബാൽക്കണിയിലൂടെ നോക്കിയ ആലിയയിൽ ദേഷ്യം തോന്നി... "എന്റെ ഷിഫാനയെ ആ വീട്ടിൽ അമന്റെ ഭാര്യയായി കൊണ്ട് പോയാൽ നിന്നെ ഞാൻ എന്റെ ഭാര്യ ആകാം "ശമ്മാസ് ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് ഫോൺ കട്ട്‌ ചെയ്തതും അവൾ ചെവിയിൽ നിന്നു ഫോൺ എടുത്തു... എന്തിനോ അവൾ വാശിയോടെ നിറഞ്ഞ കണ്ണുകൾ തുടച്ചു...... ************** ബീച്ചോ പാർക്കോ പ്രധീക്ഷിച്ചു പോയ മറിയുവും നിഹാലും അമൻ കൊണ്ട് പോയ ഇടം കണ്ടു അവനെ ദയനീയ മായി നോക്കി... മനുഷ്യന്റെ എല്ലും പാമ്പും തവളയുമുള്ള പിന്നെ സയൻസിൻ പറ്റി ഉള്ള ഒരു എക്സ്ബിഷൻ മാളിലേക്ക് ആയിരുന്നു പോയത്... അവസാനം വന്ന ഇടം പറ്റാവുന്നത് പോലെ സ്വർഗ്ഗമാക്കാം എന്ന് കരുതി നിഹാലും മറിയുവും ഓരോന്ന് കണ്ടും ചിരിച്ചും നടന്നു.. സങ്കടങ്ങൾ ഓരോന്നു മനസ്സിൽ നിന്ന് മാഞ്ഞുകൊണ്ട് ഓരോ നിമിഷവും അവൾ ആസ്വദിച്ചു... നിഹാലിന്റെ ഓരോ തമാശയിലും അവൾ പൊട്ടി ചിരിച്ചു... അവനും അത് ഹരമായി ഓരോ കമെന്റ് പറഞ്ഞുകൊണ്ടിരുന്നു...

ഇടയ്ക്കിടെ തന്നിലേക്ക് പാളി വീഴുന്ന കണ്ണുകൾ കണ്ടില്ലെന്ന് നടിച്ചു അമനും അത് ആസ്വദിച്ചു നടന്നു.... ജീവിതത്തിൽ ആദ്യാമായിട്ടാണ് ഇങ്ങനെ ഒരു ഔട്ടിങ്... അതും മനസ്സ് നിറച്ചു കൊണ്ട് അവന് ഓർത്തു.... കിലുക്കാംപെട്ടി പോലെയുള്ള അവള്ടെ ചിരി കാതിൽ പതിക്കെ അവനും അറിയാതെ ചിരി മോട്ടിട്ടു തുടങ്ങും എന്നാൽ നിഹാലിന്റെ കണ്ണിൽ. അത് പെട്ടു പോയാൽ അവന്റെ കളിയാക്കലിൽ നിന്ന് രക്ഷപെടാൻ അവന് വീണ്ടും ഗൗരവമണിയും... രാത്രിയിലെ ഭക്ഷണം കഴിച്ചുകൊണ്ട് അവർ തിരികെ പോകുംവഴി മുന്നിൽ കണ്ട കാഴ്ച കാണെ അമൻ സഡൻ ബ്രേക്ക്‌ ഇട്ടു വണ്ടി നിർത്തി.... *************** ആയിഷുവും ഉമ്മയും ഉമ്മറത്തു കാത്ത് നിന്നു...ആദി വരാൻ ലേറ്റ് ആകും എന്ന് പറഞ്ഞിരുന്നെങ്കിലും ഇത്രയും ലേറ്റ് ആകുമെന്ന് രണ്ടുപേരും കരുതിയില്ല... ആദിയെ വിളിച്ചിട്ട് കിട്ടാതെ അന്നോഷിക്കാൻ പോയാ ഉപ്പയെയും കാണാത്തത് കണ്ടു രണ്ടുപേർക്കും പേടി നിറഞ്ഞു... ആയിശുവിന്റെ ഹൃദയം വല്ലാതെ മിടിച്ചുകൊണ്ടിരുന്നു... തോളിൽ ഉറങ്ങുന്ന മിന്നുവിനെ അവൾ അമർത്തി മുത്തി... ഗേറ്റ്നു പുറത്തേക്ക് കണ്ണ് പതിപ്പിച്ചു.... "മോളെ മിന്നുവേ എന്റെ മുറിയിൽ കിടത്ത് അല്ലേൽ കൈ കടയും" ഉമ്മ പറഞ്ഞത് കേട്ട് അവൾ വേഗം ഉമ്മാന്റെ മുറിയിൽ കിടത്തി മേലേ പോകുമ്പോൾ കൊണ്ടുപോകാം എന്ന് കരുതി... കിടത്തിയതും പുറത്തെ കാറിന്റെ ശബ്ദം കേട്ടവൾ മിന്നുവിനെ പുതപ്പിച്ചുകൊണ്ട് പുറത്തേക്ക് പാഞ്ഞു.... ഉപ്പയുടെ കാറിനു പുറകെ രണ്ട് കാറും വരുന്നത് കണ്ടു ഉമ്മയും അവളും സംശയത്തോടെ നോക്കി നിന്നു.... ഏറ്റവും പുറകിലെ കാറിൽ നിന്ന നിഹാൽ ഇറങ്ങി...മുന്നിലേക്ക് വന്നു..

ഉപ്പ കാറിൽ നിന്ന ഇറങ്ങിക്കൊണ്ട് ആദിക്കാടെ കാറിനു അടുത്ത് നടക്കുന്നത് കണ്ടു അയിശു അങ്ങോട്ടേക്ക് കണ്ണുകൾ പതിപ്പിച്ചു... എന്നാൽ ആദിയുടെ കാറിൽ ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഇറങ്ങുന്ന അമനെയും പുറകിൽ നിന്ന ഇറങ്ങുന്ന മറിയുവിനെയും കണ്ടു അവള്ടെ നെറ്റി ചുളിഞ്ഞു... ഉപ്പയും അമനും കൂടെ കൊ സീറ്റിൽ നിന്ന ഇറക്കുന്ന ആദിയെ കണ്ടു അയിശു തറഞ്ഞു നിന്നു... "എന്റെ മോനെ "ഉമ്മ അലറി വിളിച്ചുകൊണ്ടു മുറ്റത്തേക്കിറങ്ങുമ്പോളും ഒരടി അനങ്ങാൻ ആവാതെ അവൾ തറഞ്ഞു നിന്നു... "ഒന്നിലുമ്മ "ഉമ്മയെ നോക്കി ചിരിയോടെ തലയിലും കാലിലും കയ്യിലും കെട്ടുമായി പറയുന്ന ആദിയെ കാണെ അവൾ വല്ലാത്ത ഭാവത്തോടെ അവനെ നോക്കി നിന്നു... "മോളെ വഴീന്ന് മാർ "ഉപ്പ പറഞ്ഞത് കേട്ട് അവൾ ഞെട്ടി പുറകിലേക്ക് നടന്നു... അവളെ നോക്കി കണ്ണിറുക്കുന്നവനെ കാണെ അവള്ടെ ഹൃദയം പിടച്ചുലച്ചു.... "ഇത്താ " അമനും ഉപ്പയും ആദിയെ മുകളിലേക്ക് കൊണ്ട് പോകുന്ന നോക്കി നിൽക്കുന്ന ആയിശുവിനെ മറിയു തട്ടി വിളിച്ചു... ഒരിറ്റു കണ്ണുനീർ കവിളിൽ തട്ടിയത് അവൾ തുടച്ചു കൊണ്ട് മറിയുവിനെ നോക്കി... "ഒന്നില്ലാത്താ.. ടെൻഷൻ ആവല്ലേ "മറിയു പറഞ്ഞത് കേട്ട് അവൾ പിടപ്പോടെ കിച്ചണിലേക്ക് നടന്നു അവൾ പോകുന്നതും നോക്കി മറിയു നിന്നു.... -------------------------------------- ഉപ്പ ആദിയെ ബെഡിൽ ഇരുത്തി മുറിക് പുറത്ത് ഇറങ്ങിയതും അമൻ ആദിയെ നോക്കി... "ആര അത് "അമൻ ചോദിച്ചത് കേട്ട് ആദി അവനെ നോക്കി... "ആളറിയാം പക്ഷെ എന്തിനാണെന്ന് അറിയണം "ആദി ആദി പറഞ്ഞത് കേട്ട് അമൻ ഗൗരവത്തോടെ നിന്നു.... ആദിയുടെ കാറിന്റെ ചാവി അവിടെ വച്ചു കൊണ്ട് മറിയുവും അമനും യാത്ര പറഞ്ഞിറങ്ങി... നിഹാൽ അമന് നേരെ ചാവി നീട്ടി അവർ അവിടെ നിന്നു വീട്ടിലേക്ക് തിരിച്ചു.........................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story