എന്റേത് മാത്രം: ഭാഗം 44

entethu mathram

എഴുത്തുകാരി: Crazy Girl

"എന്താടാ നിനക്ക്... എങ്ങനെയാ ഇതൊക്കെ " ഉമ്മ അവന്റെ മുഖത്ത് കെട്ടുകളിൽ തൊട്ട്കൊണ്ട് കണ്ണീരോടെ ചോദിച്ചു.. "എന്റെ പൊന്നുമ്മാ... നിങ്ങള് ഈ കരഞ്ഞു ഇല്ലാത്ത അസുഖങ്ങൾ ഒന്നും വരുത്തി വെക്കല്ലേ... ആരാണെന്ന് അറിയില്ല ഇരുട്ട് അല്ലെ... അടിച്ചു കഴിഞ്ഞപ്പോഴാ അവർക്ക് ആൾ മാറിയതാണെന്ന് മനസ്സിലായത്.. പിന്നെ അമൻ കണ്ടതും അവർ ഓടി... അമൻ ആണ് ഹോസ്പിറ്റൽ എത്തിച്ചത് ഉപ്പാനോട്‌ അങ്ങോട്ട് വരാൻ പറഞ്ഞു ഇത്രേ നടന്നുള്ളു അതിനാണോ..." അവന് ഉമ്മാന്റെ കവിളിൽ തട്ടി പറഞ്ഞതും ഉമ്മ കൈത്തട്ടി മാറ്റി അവനെ കണ്ണുരുട്ടി നോക്കി... "ഇത്രെ ഉള്ളുവെന്നോ... അറിയാതെ ആണേലും തലക്ക് വല്ലതും പറ്റിയെങ്കിലോ... പടച്ചോൻ കാത്തതാ എന്റെ കുട്ടീനെ...എനി മേലാൽ രാത്രിക്ക് മുന്നേ വീട്ടിൽ എത്തിക്കോണം മോനോടും ഉപ്പയോടും കൂടിയ "ഉപ്പ അവിടെ നിക്കുന്ന ഉപ്പയെയും കണ്ണുരുട്ടികൊണ്ട് പറഞ്ഞു... അടുത്തത് എന്തേലും പറയും എന്ന് കരുതി ഉപ്പ മെല്ലെ മുറിയിൽ നിന്ന് ഇറങ്ങി.... "ആഹാ ഇളയ മോനും ഇപ്പൊ നാട്ടാരുടെ കയ്യിന്ന് കിട്ടാൻ തുടങ്ങിയോ... എന്താടാ എന്ത് ഉഡായിപ്പിന് കിട്ടിയതാ "വാതിക്കൽ ചാരി ശാമിൽ പറഞ്ഞത് കേട്ട് ഉമ്മയും ആദിയും അങ്ങോട്ടേക്ക് നോക്കി... ആദിക്ക് ദേഷ്യം വന്നെങ്കിലും അവന് കടിച്ചുപിടിച്ചു നിന്നു... "എന്തായാലും ഉമ്മാടെ പൊന്ന് മോന് റസ്റ്റ്‌ എടുക്ക്..."അത്രയും പറഞ്ഞു പുച്ഛിച്ചുകൊണ്ട് അവന് പോയതും ആദി ഉമ്മയെ തറപ്പിച്ചു നോക്കി "എനിക്ക് കിടപ്പിലായത് ഒരു പ്രശ്നവും ഇല്ലാ അവന് ഈൗ മുറിയിൽ വന്നു പോകരുത് "ഉമ്മയെ കടുപ്പിച്ചു പറഞ്ഞുകൊണ്ട് അവന് തല തിരിച്ചു.. ഉമ്മ ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് പുറത്തേക്ക് നടക്കാൻ ഒരുങ്ങിയതും ഒരക്ഷരം മിണ്ടാതെ ചുമരിൽ ചാരി നിൽക്കുന്ന അയിശു ഉമ്മാക്ക് പുറകെ നടക്കാൻ തുനിഞ്ഞു... "എങ്ങോട്ടാ മോളെ "ഉമ്മ "മിന്നു താഴെ അല്ലെ ഞാൻ" "വേണ്ട അവൾ അവിടെ കിടന്നോട്ടെ...

ഇവന്റെ മാറട്ടെ എന്നിട്ട് എനി മുകളിൽ കിടത്താം "ഉമ്മ പറഞ്ഞത് കേട്ട് അവൾ ഒന്ന് തലയാട്ടി... ഉമ്മ പോയതും അവൾ ഡോർ അടച്ച് കുറ്റിയിട്ടു... ആദി അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു... വരുമ്പോൾ ഉമ്മറത്തു കണ്ടതല്ലാതെ പിന്നെ അവളെ കണ്ടില്ലാ... ഇത്രേം നേരമായിട്ട് ഒന്ന് മിണ്ടിയും ഇല്ലാ... അവൾ അടുത്തേക്ക് വന്നതും അവള്ടെ മുഖം ഒന്നൂടെ അവന് തെളിഞ്ഞു കണ്ടു.... മുഖമാകെ ചുവന്ന് കണ്ടപ്പോൾ തന്നെ മനസ്സിലായി കരഞ്ഞിട്ടുണ്ടെന്ന്.... അവന് ആരെയോ അടിച്ചു വന്നത് പോലെയുള്ള അവള്ടെ ഭാവം കാണെ അവന് ചെറഞ്ഞു നോക്കി... "ആഹ്ഹ " "എന്താ... എന്ത് പറ്റി " തലയിൽ തൊട്ട് അലറിയപ്പോൾ മിണ്ടാതിരുന്നവൾ പാഞ്ഞു വന്നു വെപ്രാളപ്പെടുന്നത് കണ്ടു അവന് നോക്കി നിന്നു... "ഇവിടെ അടികൊണ്ട് കിടക്കുന്ന കെട്ടിയോനെ കണ്ടു നിന്റെ സംസാരശേഷി പോയോ എന്ന് നോകിയതാ" ഇളിച്ചുകൊണ്ട് പറയുന്നവനെ കണ്ടു അവൾ തിരിഞ്ഞു നടക്കാൻ നിന്നതും അവന് അവള്ടെ കയ്യിൽ പിടിച്ചു... അപ്പോഴും അവനെ നോക്കാതെ അവൾ നിക്കുന്നത് കണ്ടു അവന്റെ മുഖം മങ്ങി... "കിടക്കാൻ ആവുമ്പോ കഴിക്കാൻ മെഡിസിൻ ഉണ്ട് ഒന്ന് എടുത്ത് തരുമോ "ആദി പറഞ്ഞത് കേട്ട് അവൾ കൈകൾ മാറ്റിക്കൊണ്ട് മരുന്ന് സഞ്ചിക്കടുത്തു ചെന്നു... അതിൽ നിന്ന് അവന് പറഞ്ഞ മെഡിസിൻ എടുത്തു കൊണ്ടവൾ അവനു നേരെ ബെഡിൽ ഇരുന്നു... വെള്ളം ഗ്ലാസിൽ ഒഴിച്ച് മരുന്ന് അവനു നീട്ടിയതും അവന് അവളെ തന്നെ കണ്ണെടുക്കാതെ നോക്കുന്നത് കണ്ടു അവൾ വീണ്ടും അവനു നേരെ നീട്ടി... എന്നാൽ വലത്തേ കയ്യ് കെട്ടിയിട്ടുണ്ട് ഇടത്തെ കയ്ക് വലിയ പരിക്കൊന്നുമില്ല... അവന് ഇടത്തെ കയ്യ് നീട്ടാൻ തുനിഞ്ഞതും അവൾ അവന്റെ വായിൽ മരുന്ന് മുട്ടിച്ചു... ഉള്ളിൽ നിറഞ്ഞ കുസൃതിയോടെ അവന് വാ തുറന്നു കൊടുത്തു.. മരുന്ന് കൊടുത്തു വെള്ളം കുടിപ്പിച്ചു ഗ്ലാസ്‌ ടേബിളിൽ വെച്ചവൾ അവനെ ഉഴിഞ്ഞു നോക്കി....

അവളെ നോക്കി നിൽക്കേ അവള്ടെ കണ്ണ് നിറയുന്നത് അവന് കണ്ടു.... അവള്ടെ വിരലുകൾ അവന്റെ നെറ്റിയിലെ കെട്ടിൽ ഒന്ന് തൊട്ടു... പതിയെ കണ്ണിനു താഴെയുള്ള മുറിവിൽ ഒന്ന് തൊട്ടതും അവള്ടെ ചുണ്ട് വിതുമ്പിയിരുന്നു... കുറ്റിരോമങ്ങൾകുള്ളിലെ അവന്റെ മുറിഞ്ഞ ചുണ്ടിൽ പതിയെ തൊട്ടതും അവന് കണ്ണടച്ച് എരിവ് വലിക്കുന്നത് കണ്ടു അത് വരെ അടക്കി വെച്ചതെല്ലാം കാറ്റുമ്മഴയായി ഒഴുകി വന്നിരുന്നു... അവള്ടെ കരച്ചിലിന്റെ ശബ്ദം വന്നതും അവന് കണ്ണുകൾ തുറന്ന് മിഴിഞ്ഞു നോക്കി അവളെ... മുഖം പൊതികരയുന്നവളെ കാണെ അവന്റെ ഹൃദയത്തിൽ വേദന തങ്ങി നിന്നു.. ഇടം കൈകൊണ്ട് അവളെ നെഞ്ചിൽ ചേർത്തി അവന് പുറത്ത് തടവുമ്പോൾ മുഖത്ത് നിന്നു കൈകൾ മാറ്റിയവൾ അവന്റെ നെഞ്ചിൽ മുറുകെ പിടിച്ചു തേങ്ങി കരഞ്ഞുകൊണ്ടിരുന്നു.... "ഒന്നില്ലെടി.... ഈ കരയാൻ ആണോ ഇത്രേം നേരം പ്രതിമ പോലെ നിന്നത് "അവള്ടെ പുറത്ത് തലോടി കൊണ്ട് അവന് പറയുമ്പോളും അവൾ കണ്ണീരുകൊണ്ട് അവന്റെ നെഞ്ച് നനയിച്ചു കൊണ്ടിരുന്നു.... "മതി പെണ്ണെ " അപ്പോഴും കരച്ചിൽ നിർത്താതെ നെഞ്ചിൽ മുഖം പൂഴ്ത്തിയവളെ ചേർത്തികൊണ്ടവൻ പറഞ്ഞു... "വെ.. ഗം... വന്നൂ... ടെ..... എൻ... ന്തിനാ... ഞങ്ങളെ... വേദ... നിപ്പിക്കുന്നെ... എനി.... ക്ക് ആരൂല്ല.... നിങ്ങള്.... ക്ക്... ന്തേ... ലും... പറ്റിയാൽ ..... ഞാൻ... തകർന്ന്... പോകും..... എനിക്ക്... വേണം.... അത്രമേൽ... നിങ്ങളെ... ഞാൻ... എന്റെ.... ഹൃദയ....ത്തിൽ.... ഒരുപാട്... ഞാൻ... എനിക്ക്..... അറിയില്ല... എനിക്ക്... പറയാൻ പറ്റണില്ല..... എന്റെ ജീവൻ ആണെന്ന് അറിയിക്കാൻ പറ്റണില്ല " വാക്കുകൾ കിട്ടാതെ അലറിക്കൊണ്ട് കരഞ്ഞുപറയുന്നവളെ കാണെ വേദനയിൽ കൂടുതൽ അവനു സന്തോഷം തോന്നി... ശ്വാസം നിലച്ചത് പോലെ അവന് നിന്നു...... ഒരുമാത്ര എന്നേക്കാൾ അവൾ എന്നേ സ്‌നേഹിക്കുന്നുണ്ടെന്ന് അവനു തോന്നി... അവന് അവളെ നെഞ്ചോട് ഇറുക്കെ പിടിച്ചു... ഒരു ശക്തിക്കും വിട്ടുകൊടുക്കില്ല എന്ന പോലെ.... തേങ്ങലുകൾ കുറഞ്ഞു വന്നു.. അവന് കണ്ണുകൾ അടച്ച് അവളെ ചേർത്തു ഹെഡ്ബോർഡിൽ ചാരി ഇരുന്നു...

അവൾ ശാന്തമായതും അവൾ അവനിൽ നിന്നു അടർന്നു മാറി.... കണ്ണുകൾ അമർത്തി തുടച്ചവൾ അവനെ നോക്കി... "എന്തൊരു കരച്ചിലാ... ഇത്രയും വെള്ളം ഈ കണ്ണിൽ നിന്ന എവിടുന്ന് വരുന്നു " കണ്ണുകൾ കരഞ്ഞുവീർത്ത്... മുഖമാകെ ചുവന്ന് തുടത്തവളെ നോക്കി അവന് ചോദിക്കുന്നത് കേട്ട് അവള്ടെ ചുണ്ട് കൂർത്തു വന്നു... അതുകണേ അവനു വാത്സല്യം തോന്നി... "ഈ ഡ്രസ്സ്‌ മാറ്റണ്ടേ... ഞാൻ വേറെ എടുക്കാം " കരഞ്ഞു ശബ്ദം പോലും മാറികൊണ്ട് അവൾ പറഞ്ഞുകൊണ്ട് എണീറ്റു... ഷെൽഫിൽ നിന്ന ടീഷർട്ടും പാന്റും എടുത്തു കൊണ്ട് അവൾ അവനടുത് ചെന്ന് നിന്നു..... രണ്ട് കൈകൊണ്ടും കുടുക്ക് അഴിക്കാൻ നോക്കുന്നവനെ തടഞ്ഞുകൊണ്ടവൾ ബെഡിൽ ഇരുന്നു ബട്ടൻസ് ഓരോന്നായി അഴിച്ചു.... ആദ്യം അമ്പരന്നെങ്കിലും ചുണ്ടിൽ ചെറുപുഞ്ചിരിയായി അവൻ നോക്കി നിന്നു.... മൂക് വലിച്ചുകൊണ്ട് ചെയ്യുന്നവളെ കാണെ അവന് ചിരി വന്നു... ഷർട്ട്‌ അഴിച്ചെങ്കിലും അകത്തു ഇട്ടിരിക്കുന്ന ബെന്യൻ കണ്ടു അവൾ അവനെ നോക്കി... അവന് അവളെ പാവം പോലെ നോക്കി നില്കുന്നത് കണ്ടു അവൾ നോട്ടം മാറ്റി അവനിൽ ചേർന്നിരുന്നു ഇൻസൈഡ് ചെയ്ത് വെച്ച ബെന്യൻ വലിച്ചു... അവള്ടെ നെഞ്ചിൽ പെരുമ്പറ കൊട്ടിക്കൊണ്ടിരുന്നു... എന്നാൽ അവന് അവളെ തന്നെ കണ്ണ് പതിപ്പിച്ചു നിന്നു... പതിയെ ഉയർത്തികൊണ്ട് ഇടത്തെ കയ്യില് നിന്ന ആദ്യം ബെന്യൻ അഴിച്ചു കൊണ്ട് അവൾ കണ്ണുകൾ അടച്ച് തലയിലൂടെ ബെന്യൻ എടുത്തു... കണ്ണുകൾ അടച്ച് നില്കുന്നവളെ കണ്ടു അവനു ചിരി അടക്കി വെച്ചു ... "ഇന്നാ "അവനു നേരെ മറ്റൊരു ടീഷർട് നീട്ടിയവൾ പറഞ്ഞു... "ഓഹോ ഇത് ഇടാൻ കഴിയുമെങ്കിൽ നേരത്തെ ബെന്യനും ഞാൻ തന്നെ അഴിക്കൂലേ "അവന് കുസൃതിയോടെ പറഞ്ഞത് കേട്ട് അവൾ കണ്ണ് തുറന്ന് നോക്കി... നഗ്നമായ അവന്റെ നെഞ്ച് കാണെ വീണ്ടും കണ്ണുകൾ അടച്ച് അവനകടുത്തു ഇരുന്നു....

നിരങ്ങി നിരങ്ങി അവനടുത്തു ഇരുന്നു ടീഷർട് തലയിൽ പതിയെ ഇട്ടുകൊടുക്കുമ്പോൾ ഇടുപ്പിലൂടെ ഇഴയുന്ന സ്പര്ശനം അറിയവേ അവൾ കണ്ണുകൾ ഞെട്ടലോടെ തുറന്നു... അവന്റെ കണ്ണുകൾ അവള്ടെ കണ്ണുകൾ കോർത്തു... അവൾ പോലും അറിയാതെ കണ്ണുകൾ അടയ്ക്കാതെ... അവന്റെ കണ്ണുകളിൽ ലയിച്ചുകൊണ്ട് അവനു ടീഷർട് ധരിപ്പിച്ചു... അവന്റെ കണ്ണിലേക്കു കുസൃതി കാണെ അവൾ ഒന്ന് ഞെട്ടി... "ഇത്രേ ഉള്ളൂ "ഡ്രസ്സ്‌ നേരെ ആക്കി കൊണ്ടവൻ പറഞ്ഞത് കേട്ട് അവൾക് ചിരി വന്നു.... "എനി ആ പാന്റ് "അവന് പറഞ്ഞത് കേട്ട് ചിരി സ്വിച്ചിട്ട പോലെ നിന്നു കൊണ്ട് അവനെ തുറിച്ചു നോക്കി... "നീ ഇട്ടു താരണ്ടാ എനിക്ക് ഇടാൻ അറിയാം "അവന് ചിരി കടിച്ചുപിടിച്ചുകൊണ്ട് പറഞ്ഞത് കേട്ട് അവൾ ചമ്മിയത് പുറത്ത് കാണിക്കാതെ അവനു നേരെ പാന്റ് നീട്ടി... വേഗം ബാത്റൂമിലേക്ക് കയറി.... അവന്റെ ചോര പറ്റിയ ഷർട്ടിൽ അവൾ നോക്കി നിന്നു... വീണ്ടും കണ്ണ് നിറഞ്ഞതും അവൾ അത് തുടച്ചുമാറ്റി... ഷർട്ട്‌ ബക്കറ്റിൽ ഇട്ടു വെച്ചു... "വാ ഇറങ്ങിക്കോ എന്റെ കഴിഞ്ഞു "വിളിച്ചു പറയുന്നത് കേട്ട് അവൾ അമ്പരന്നു പോയി... ഞാൻ മനപ്പൂർവം ചേഞ്ച്‌ ചെയ്യാൻ ബാത്‌റൂമിൽ കയറി നിന്ന് കൊടുത്തതാണെന്ന് എങ്ങനാ മനസ്സിലായി...തന്റെ ഓരോ ചലനവും മനസ്സിലാകുന്ന ആദിയെ ഓർക്കവേ അവൾക് അത്ഭുദം നിറഞ്ഞു നിന്നു.... ബാത്റൂമിൽ നിന്ന് ഇറങ്ങിയപ്പോളേക്കും അവന് കിടന്നിരുന്നു... ലൈറ്റ് ഓഫ്‌ ചെയ്ത് അവളും കിടന്നു... എന്നാൽ അവൾ ഉറക്ക് വന്നില്ല... എന്തോ കിടത്തത്തിൽ ഒരു പൊരുത്തക്കേട് പോലെ തോന്നിയതും അവൾ ബെഡിൽ ഇരുന്നു... "അതെ "അവൾ ഇരുട്ടിൽ അവനെ വിളിച്ചു... "ഹ്മ്മ്മ് എന്തെ "ആദി "ഞാൻ അറ്റത്തു കിടക്കാം.. ഇങ്ങോട്ട് നീങ്ങുവോ "അവൾ ചോദിച്ചത് കേട്ട് ഒന്ന് സംശയിച്ചെങ്കിലും ആദ്യമായി ഒരു കാര്യം പറഞ്ഞതല്ലേ എന്ന് കരുതി അവന് നിരങ്ങി കിടന്നു...

അവൾ അറ്റത്തു കിടന്നുകൊണ്ട് അവന്റെ ഇടത്തെ കൈക്കുള്ളിൽ കേറി കിടന്നതും അവനു ചിരി വന്നു പോയി... വലത്തേ കയ്യിലെ കെട്ട് കാരണം നെഞ്ചിൽ പറ്റി അടുത്ത് കിടക്കാൻ പറ്റാത്തത് കൊണ്ടാണ് ഇടത്തെ ഭാഗത്തു കിടക്കണം എന്ന് പറഞ്ഞത് എന്ന് അപ്പോഴാണ് അവനു മനസ്സിലായത്... അവന് ചിരിയോടെ അവളെ അടുപ്പിച്ചുപിടിച്ചു... അവളും അവനിൽ പറ്റികിടന്നു... വേദനയക്കാതെ....  കാലിലെ ചൂട് കാരണം അവൾ ഞെട്ടി കണ്ണുകൾ തുറന്നു...വീണ്ടും കാലുകൾക്കിടയിൽ ഉരസുന്ന അവന്റെ കാലുകൾ അവളിൽ വിറപ്പിച്ചെങ്കിലും അവന്റെ അസ്വസ്ഥത മനസ്സിലാക്കിയവൾ എണീറ്റു ലൈറ്റ് ഇട്ടു.... പുതപ്പിനുള്ളിൽ ചുരുണ്ടു കൊണ്ട് കിതക്കുന്ന ആദിയെ കണ്ടു അവൾ ബെഡിൽ ഇരുന്നു... "ആദിക്ക..."അവനെ തൊട്ട് വിളിക്കുമ്പോൾ അവന്റെ ദേഹത്തിലെ ചൂട് അവളുടെ കയ്യില് പതിഞ്ഞു.... "പടച്ചോനെ പനിക്കുവാണോ " അവൾ വെപ്രാളപെട്ട് കൊണ്ട് ബെഡിൽ നിന്ന് എണീറ്റു... ശരീരത്തിലെ ചതവ് കാരണം പനി വരാൻ സാധ്യത ഉണ്ടെന്ന് അമൻ പറഞ്ഞതിനാൽ അവൾ വേഗം പാക്കറ്റിൽ നിന്ന മരുന്നെടുത്തു.... "വാ എണീക്ക്..."അവനടുത്തു ഇരുന്നുകൊണ്ട് ഹെഡ്ബോർഡിൽ ചാരിയവൾ അവനെ കേറ്റിയിരുത്തി...അപ്പോഴും കണ്ണുകൾ തുറക്കാൻ ആവാതെ അവന് ക്ഷീണിച്ചിരുന്നു... മരുന്ന് കഴിപ്പിച്ചു അവനെ കിടത്തി കൊണ്ട് അവൾ അവന്റെ കാല്പത്തത്തിൽ കൈകൾ ഉരച്ചുകൊണ്ടിരുന്നു... അവിടെ പുതപ്പിച്ചുകൊടുത്തു വീണ്ടും അവനടുത് ഇരുന്നു അവന്റെ ഉള്ളംകയ്യിൽ ഉരച്ചുകൊണ്ടിരുന്നു.... അവന് ഒന്ന് മൂളികൊണ്ട് അവൾടെ മടിയിൽ തലവെച്ചു കിടന്നു... ആദ്യമൊന്ന് ഞെട്ടിയെങ്കിലും അവൾ അവന്റെ മുടിയിടയിൽ വിരലുകൾ കടത്തി തലോടി....

കണ്ണുകളിൽ ഉറക്കം മാടി വന്നതും അവനെ അടർത്തി മാറ്റി ലൈറ്റ് ഓഫ്‌ ചെയ്തുകൊണ്ട് അവനടുത് കിടന്നു.... എന്നും അവന്റെ നെഞ്ചിൽ പറ്റികിടക്കുന്നവളുടെ നെഞ്ചിൽ അന്ന് അവന് മുഖം പൂഴ്ത്തി കിടന്നു... വിറയലിൽ നിന്ന രക്ഷിക്കാൻ എന്നവണ്ണം ആ വലിയ ശരീരം അവൾക് പറ്റുന്നപോലെ പൊതിഞ്ഞു പിടിച്ചു... അവന് നെഞ്ചിൽ മുഖം ഉരസിയതും അവൾ ഒന്ന് പിടഞ്ഞുകൊണ്ട് അവന്റെ പുറത്ത് അള്ളിപ്പിടിച്ചു മാറോടു ചേർത്തു.... അവൾടെ നെഞ്ചിൽ. മുഖം പൂഴ്ത്തുകിടക്കുന്നവനെ കാണെ അവളിൽ നേരിയ പുഞ്ചിരി തെളിഞ്ഞു... അവന്റെ ഇടംകയ്യ് ഉയർത്തികൊണ്ട് അവൾ അവിടെ അമർത്തി ചുംബിച്ചു...കൈകളിൽ പിടിച്ചു കണ്ണുകൾ അടച്ചു... ആ പനിയിലും ആദ്യമായി ലഭിച്ച അവള്ടെ നനുത്ത ചുംബനം അറിഞ്ഞവനിൽ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു.... മുല്ലപ്പൂവിൻ ഗന്ധംനിറഞ്ഞവളിൽ മുഖം പൂഴ്ത്തിയവൻ കിടന്നു.... ************* "മിന്നു വാപ്പിനെ മുട്ടല്ലേ പാവല്ലേ ഉവ്വ ആന്ന്"അയിശു "വാപ്പിക്ക് ഉവ്വ ആനോ... ഉവ്വ എപ്പ ബന്നെ "മിന്നു.. "കുത്തക്കേട് കളിച്ചിട്ട് വീണതാ... നീയും കുത്താക്കേട് കളിച്ചാൽ ഇത് പോലെ ആവും... അപ്പൊ സൂചി വെക്കും അതോണ്ട് നല്ല മോള് ആയി കളിക്കണേ " ആയിശുവിന്റെയും മിന്നുവിന്റെയും സംസാരം കേട്ടാണ് ആദി കണ്ണ് തുറന്നത്... അടുത്ത് തന്നെ ഇരുന്ന് കൗതുകത്തോടെ നോക്കുന്ന മിന്നുവിനെ അവൻ ദേഹത്തോടെ അടുപ്പിച്ചു... "ഉമ്മി വാപ്പി കന്ന് തൊന്ന് "മിന്നു പറഞ്ഞത് കേട്ട് ഷെൽഫിൽ തുണി വെച്ചുകൊണ്ടവൾ തിരിഞ്ഞു നോക്കി... "പനി കുറവുണ്ടോ "അവനടുത് വന്നു അവൾ നെറ്റിയിൽ തൊട്ട് നോക്കി... "ഹ്മ്മ് മരുന്ന് കിട്ടിയത് കൊണ്ട് കുറവുണ്ട് "അവന് കുസൃതിയോടെ പറഞ്ഞു..

"ഹ്മ്മ് അമൻ പറഞ്ഞിരുന്നു പനി വരും... ക്ഷീണം തോന്നിയോ "അയിശു "ക്ഷീണമൊ എനിക്കോ... ഇന്നലെ എന്തെന്നറിയില്ല ഞാൻ സുഖസുന്ദരമായി ആണ് ഉറങ്ങിയത് "അവന് കണ്ണ് വിടർത്തി പറഞ്ഞത് കേട്ട് അവൾ ഒന്ന് പിടച്ചു... "താൻ ഇന്ന് പോയില്ലേ " അവള്ടെ പിടപ്പ് കാണെ അവന് വിഷയം മാറ്റി... "ഇല്ലാ എനി കുറച്ചു ദിവസം ലീവ് ആകാമെന്ന് കരുതി" അവൾ മിന്നുവിനെ എടുത്ത് കൊണ്ട് പറഞ്ഞു...അവന് ഒന്ന് മൂളി.. "ഉമ്മാ " താഴെ ശാമിൽന്റെ ശബ്ദം കേട്ടതും അവന് ഞെട്ടി... അയിശു കാര്യമെന്താണ് അറിയാൻ പുറത്തേക്ക് നടക്കാൻ നിന്നതും ആദി കനപ്പിച്ചു വിളിച്ചത് കേട്ട് അവൾ അവനെ നോക്കി... "നീ... ലീവ് എടുക്കണ്ടാ ഇപ്പൊ റെഡി ആയിക്കോ... എന്നിട്ട് സ്കൂളിൽ പോണം "അവന്റെ ഗൗരവത്തോടെയുള്ള സംസാരം കേട്ട് അവൾ അവനെ സംശയത്തോടെ നോക്കി... "ഞാൻ ലീവ് പറഞ്ഞിരുന്നു " "എന്നേ നോക്കാൻ ഉമ്മയുണ്ട്... നീ ചെല്ല്. റെഡി ആവു സമയം വൈകിയൊന്നുല്ലലോ... ഓട്ടോയിൽ പോയാൽ മതി "അവന്റെ ശബ്ദം ഉയർന്നതും അവൾക് പിന്നെ ഒന്നും പറയാൻ തോന്നിയില്ല.... എന്നാൽ അവൾക്കറിയാമായിരുന്നു എന്തിനാ ഉന്തിത്തള്ളി പറഞ്ഞുവിടുന്നെ എന്ന്... ശാമിൽക്കയിൽ നിന്ന് മോശമായി വല്ലതും സംഭവിച്ചാൽ കിടപ്പിലായ ആദിക്കാക്ക് ഒന്നും ചെയ്യാൻ കഴിയില്ലല്ലോ എന്ന പേടിയാണ്... അവൾ ഒന്ന് നീട്ടി ശ്വാസം എടുത്തു മിന്നുവിനെ അവനടുത്തു ഇരുത്തികൊണ്ട് ഡ്രെസ്സുമായി ബാത്‌റൂമിൽ കയറി...........................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story