എന്റേത് മാത്രം: ഭാഗം 45

entethu mathram

എഴുത്തുകാരി: Crazy Girl

"അപ്പൊ മോള് വീട്ടിലൊക്കെ ഒറ്റക്കായിരുന്നോ പണിയൊക്കെ എടുക്കുന്നെ "റസിയുമ്മ "അല്ലാ രാവിലെ ചോർ ഒക്കെ ഉപ്പ ആകും ... പിന്നെ ബ്രേക്ഫാസ്റ് നമ്മള് രണ്ടുപേരും... രാവിലത്തെ കറി തന്നെ ആയിരിക്കും ഉച്ചക്കും നമ്മള് രണ്ട് പേരല്ലേ ഉള്ളൂ...പിന്നെ വൈകിട്ട് ഉപ്പാക് മാത്രേ ചായ വേണ്ടതുള്ളു... പിന്നെ രാത്രി ഉപ്പ വന്നാൽ ആണ് കിച്ചണിൽ കേറുന്നേ... ഉപ്പ ലേറ്റ് ആയാൽ എന്നേ കൊണ്ട് പറ്റാവുന്ന പോലെ എന്തേലും ആക്കി വെക്കും.... സത്യം പറഞ്ഞ ഇത്ത പോയതിനു ശേഷമാ പാചകം ഇത്രയും പണിയുള്ളതാ എന്ന് മനസ്സിലായത്...." "എന്നിട്ടും നിനക്കും ക്ലാസ്സിൽ നല്ല മാർക്ക്‌ ഉണ്ടല്ലോ... "നിഹാൽ അവളെ അത്ഭുദത്തോടെ നോക്കി "ഇത്താടെ ആഗ്രഹം ആയിരുന്നു ഡോക്ടർ ആവണം എന്നത്... എന്നാൽ സാഹചര്യം ഇത്താനെ ടീച്ചർ ആക്കി... പിന്നെ എന്നെ ഡോക്ടർ ആക്കണം എന്നായിരുന്നു വാശി... പ്ലസ്ടു കഷ്ടപ്പെട്ട് ഇരുത്തി ഉറക്ക് പോലും ഇല്ലാതെ ഓരോ കോസ്റ്റൻ ഇട്ടു പഠിപ്പിച്ചതും ഇത്ത ആണ്... ഇത്ത പോയതിൽ പിന്നെ ആകെ മടി പിടിച്ചതാ... പക്ഷെ ഉപ്പ ഉമ്മാടെ ഫോട്ടോയിൽ നോക്കി പറയും മ്മളെ മറിയു ഡോക്ടറിനു പഠിക്കുവാ എന്ന്... അപ്പൊ... ആ നിമിഷം പഠിക്കാൻ തോന്നും അവർക് മുന്നിൽ അവർ ആഗ്രഹിച്ച പോലെ നിക്കണം എന്ന് തോന്നും... അങ്ങനെ പഠിക്കാനുള്ള ഊർജവും കിട്ടും... " പറയുമ്പോൾ ചുണ്ടിൽ ചെറു പുഞ്ചിരി ഉണ്ടെങ്കിലും കണ്ണുകളിൽ നീര്തിളക്കം ഉരുണ്ടു കൂടിയിരുന്നു.... റസിയുമ്മ അവളെ ചേർത്ത് പിടിച്ചിരുന്നു... "മോൾടെ ഉപ്പാടെയും ഇത്താടെയും ആഗ്രഹം സാധിക്കാൻ നിനക്ക് പറ്റും.. എത്ര കഷ്ടപ്പാട് ആണേലും അതൊക്കെ നേരിടണം "റസിയുമ്മ പറഞ്ഞു കൊണ്ട് അവള്ടെ നെറ്റിയിൽ മുത്തി ചേർത്തു പിടിച്ചു... നിഹാൽ ചിരിയോടെ നോക്കി നിന്നു കൊണ്ട് അവർക്കടുത്തേക്ക് കുറുമ്പൊടെ ചെന്ന് സോഫയിൽ കിടന്നു റസിയുമ്മയുടെ മടിയിൽ തല വെച്ചു കിടന്നു... മൂവരും പലതും പറഞ്ഞിരിക്കുന്നത് മുറിയിൽ നിന്ന അമൻ കാണെ അവനു മനസ്സ് നിറഞ്ഞ പോലെ തോന്നി... അത്രമേൽ പ്രിയപെട്ടവരുടെ സന്തോഷം അവനിലും സന്തോഷം നിറച്ചു.... 

"എങ്ങോട്ട് പോകുവാ " കുളിച്ചിറങ്ങിയവൾ തല തുവർത്തി ഷാളും ഇട്ടു മുറിക് പുറത്ത് ഇറങ്ങുന്നത് കണ്ടു അമൻ ചോദിച്ചു... "ഞാൻ താഴെ "അവൾ അവനെ നോക്കി "താഴെ എന്താ... റസിയുമ്മ ഉച്ചക്ക് ഉറങ്ങും പിന്നെ എന്തിനാ പോകുന്നെ "അമൻ മൊബൈലിൽ നോക്കികൊണ്ട് പറഞ്ഞു "ഞാൻ വെറുതെ " "പോകുന്നത് കൊള്ളാം... താഴെ അനങ്ങാതെ നിന്നോണം "അവന് പറഞ്ഞത് കേട്ട് അവൾ തലയാട്ടികൊണ്ട് പുറത്തേക്ക് നടന്നു.... മുറിയിൽ തന്നെ ഇരുന്നു ചടച്ചു... അതാണ്‌ താഴേക്ക് നടക്കാൻ വെച്ചത്... അപ്പോ താഴെയുള്ള സോഫയിൽ ഇരിക്കുന്ന ആലിയയെ കണ്ടു മറിയു താഴേക്ക് നടന്നു... എന്നാൽ കണ്ട ഭാവം നടിക്കാതെ ഇരിക്കുന്നവളെ നോക്കി മങ്ങിയ മുഖത്തോടെ അവിടെ ഇരുന്നു... സുബൈദ വരുന്നത് കണ്ടതും അവൾ പിടഞ്ഞെഴുനേറ്റു.... അപ്പോഴും ആലിയ പുച്ഛിച്ചുകൊണ്ട് മൊബൈൽ നോക്കി ഇരുന്നു.... "എനിക്ക് കുറച്ചു വെള്ളം " സുബൈദ ആരോടെന്ന പോലെ പറഞ്ഞു... "നിന്നോടല്ല എനിക്ക് ഒരു മരുമോള് വന്നില്ലേ അവൾ എടുക്കട്ടെ " സോഫയിൽ നിന്ന എഴുനേൽക്കാൻ തുനിഞ്ഞ ആലിയയെ തടഞ്ഞുകൊണ്ട് അവർ പറയുന്നത് കേട്ട് മറിയു വേഗം കിച്ചണിൽ നടന്നു.... വെള്ളവുമായി അവർക്ക് നേരെ നീട്ടിയപ്പോൾ ഗ്ലാസ്‌ നേരാവണ്ണം പിടിക്കാതെ നിന്നത് അറിയാതെ മറിയു കൈവിട്ടതും ഗ്ലാസ്‌ നിലത്ത് വീണു ചിതറിയിരുന്നു... അവൾ ഞെട്ടി പോയി... "വെള്ളം കൊണ്ട് തരുന്നത് ഇഷ്ടമല്ലെങ്കിൽ പറഞ്ഞാൽ പോരെ "ശബ്ദം താഴ്ത്തിയാണെങ്കിലും കനപ്പിച്ചു പറഞ്ഞത് കേട്ട് അവൾ വല്ലാതായി... "ഞാൻ... ഞാൻ അറിയാതെ"അവൾ പേടിയോടെ വിക്കി... "എനി ഇവിടെ നിന്ന കരഞ്ഞു കെട്ടിയോനെ അറിയിക്കണ്ടാ... ഈ ചില്ലു എടുത്ത് മാറ്റ്..." സുബൈദ പറഞ്ഞത് കേട്ട് അവൾ തലയാട്ടികൊണ്ട് കിച്ചണിൽ നിന്ന തുണിയെടുത്തു വന്നു... അപ്പോഴാണ് നിഹാൽ പടിയിറങ്ങി വന്നത്... സോഫയിൽ ഇരിക്കുന്ന ആലിയയും കൈകൾ കെട്ടി നിൽക്കുന്ന സുബൈദയും നിലത്ത് പൊട്ടിച്ചിതറിയ ഗ്ലാസ്‌ എടുക്കുന്ന മറിയുവിനെയും കാണെ അവന് ദേഷ്യം വന്നു... "മറിയു എന്ത് ചെയ്യുന്നേ നീ... എണീക്ക്"

നിഹാൽ പറഞ്ഞത് കേട്ട് അവൾ തല ഉയർത്തി നോക്കി.. "നിഹാൽ നീ ഇതിൽ ഇടപെടണ്ടാ "സുബൈദ അവനു മുന്നിൽ വന്നു നിന്നു... "ഇടപെടും... ഇന്നലെ വന്നു കേറിയ പെണ്ണിനെ കൊണ്ട് ഈ പണി ചെയ്യിപ്പിക്കാൻ എങ്ങനാ തോന്നുന്നു... ഒന്നുല്ലേലും സ്വന്തം മകന്റെ ഭാര്യ അല്ലെ " "അതെ സ്വന്തം മകന്റെ ഭാര്യയിലെ അവകാശം കൊണ്ട് തന്നെയാ ഈ ചെയ്യിപ്പിക്കുന്നത് "സുബൈദയിൽ പുച്ഛം നിറഞ്ഞു... "എന്നാൽ അതിനേക്കാൾ അവകാശം ദേ ഈ ഇരിക്കുന്നവളോടാ അവളോട് പറ പൊട്ടിയ ചില്ല് പൊറുക്കാൻ " സോഫയിൽ ഇരിക്കുന്ന ആലിയയെ നോക്കി അവന് പറഞ്ഞതും അവൾ അവനെ ദേഷ്യത്തോടെ നോക്കി... "നിഹാൽ... നീ ഇതിൽ ഇടപെടണ്ടാ എന്ന് ഞാൻ പറഞ്ഞു... അല്ലേലും ഞങ്ങളുടെ കാര്യത്തിന് ഇടപെടാൻ നിനക്ക് ഒരു അവകാശവും ഇല്ലാ...കണ്ടവന്റെ വീട്ടിൽ ഔദാര്യത്തിന് നിൽക്കുന്ന നിനക്ക് ഇവിടെ കഴിച്ചു ഉറങ്ങാം "സുബൈദ പറഞ്ഞതും അവന് മറുപടി ഇല്ലാതെ നിന്നു... എങ്കിലും ഇതൊക്കെ കണ്ടു കണ്ണ് നിറച്ചു നോക്കുന്ന മറിയുവിനു കൂടെ അവനും. ചില്ല് പൊറുക്കാൻ കൂടി... സുബൈദയിൽ പുച്ഛം നിറഞ്ഞു... ആലിയ അവരെ ശ്രെദ്ധിക്കാനേ നിന്നില്ല.... "മറിയം "അലർച്ച കേട്ടതും ഞെട്ടികൊണ്ടവൾ കയ്യിലെ ചില്ലിൽ പിടി മുറുകി... കയ്യില് കുത്തിയിറങ്ങിയത് പോലും അറിയാതെ അവൾ ഞെട്ടി നോക്കി.... കോണിപടിയിൽ ദേഷ്യം കൊണ്ട് വിറപൂണ്ട് നിൽക്കുന്ന അമനെ കാണെ അവൾ പേടിച്ചുകൊണ്ട് നിന്നു... അവള്ടെ ഭാവം കാണെ നിഹാലും എണീറ്റു നിന്നു... "ഞാൻ... അത് ഗ്ലാസ്‌ പൊട്ടി"അവന്റെ നോട്ടത്തിൽ അവൾക് ശബ്ദം പോലും വരാതെ നിന്നു വിറച്ചു... എന്നാൽ അടുത്ത് വന്നവൻ അവള്ടെ കയ്യിലെ ചോര കണ്ടത്. അതിനേക്കാൾ വലിഞ്ഞുമുറുകികൊണ്ട് അവള്ടെ കയ്യില് ചില്ല് തട്ടിമാറ്റി... "നിന്നോട് പറഞ്ഞതല്ലേ അനങ്ങാതെ നിൽക്കാൻ ഏഹ്ഹ്.. "

അവള്ടെ കയ്യില് പിടിച്ചവൻ പറയുമ്പോളും അവൾ കണ്ണ് നിറച്ചവനെ പേടിയോടെ നോക്കി... "അത് ഉമ്മാക്ക് വെള്ളം " "ഉമ്മയോ നിനക് ഈ വീട്ടിൽ ഒരുമ്മയെ ഉള്ളൂ അത് റസിയുമ്മ ആണ്... നിന്നോട് പലതവണ പറഞ്ഞതല്ലേ ഞാൻ... പിന്നെ നീ... നിന്നോടരാ ഈ ചില്ല് പൊറുക്കാൻ പറഞ്ഞത്.. ഏഹ് നീയും ഇവളും ഈ വീട്ടിലെ ആരാ... പറ " നിഹാലിനു നേരെ നോക്കി ശബ്ദം ഉയർത്തുമ്പോൾ അവന്റെ തല താണിരുന്നു... "നീ എന്തിനാ അമൻ ഇത്ര അലറുന്നെ... ഒരു ഗ്ലാസ്‌ പൊട്ടി അത് അവൾ എടുക്കുന്നു അതിനെന്താ "അമന്റെ മുഖത്ത് നോക്കി സുബൈദ പുച്ഛത്തോടെ പറഞ്ഞു.. "ഇന്നേവരെ കുടിച്ച ഗ്ലാസ്‌ കഴുക്കാത്ത നിങ്ങള് ഇത് പറയണ്ടാ..."അവർക്ക് നേരെ അവന് അലറിയതും അവരുടെ മുഖം ഇരുണ്ടു.... "രണ്ടും മേലേക്ക് ചെല്ല്... എനി എന്റെ സമ്മതം ഇല്ലാതെ ഇവിടെ അനങ്ങുന്നത് കണ്ടാൽ രണ്ടിനേം വലിച്ചു കീറും ഞാൻ " നിഹാൽനേം മറിയുവിനേം നോക്കി അമൻ അലറിപറഞ്ഞതും അവർ പേടിയോടെ മുഖളിലേക്ക് നടന്നു.... അത് കാണെ സുബൈദയുടെ മുഖം ഇരുണ്ടു... "എനി ഈ നിലത്ത് വീണത് ആര് എടുക്കും"സുബൈദ അവനു നേരെ കോപത്തോടെ നോക്കി "നിങ്ങള്ടെ മോളോട് പറ... എന്റെ വീട്ടിൽ നിൽക്കണമെങ്കിൽ ഇത് തുടചിട്ട് പോയ മതി "അമൻ രണ്ടുപേരെയും കനപ്പിച്ചു നോക്കി കൊണ്ട് മുഖളിലേക്ക് നടന്നതും ആലിയ ദേഷ്യത്തോടെ എണീറ്റു നിന്നു... "എല്ലാം മമ്മയുടെ വാശി കാരണമാ..."അവൾ ദേഷ്യപ്പെട്ടി കൊണ്ട് നടന്നു... എന്നാൽ അവന്റെ മുന്നിൽ എപ്പോഴും അപമാനിതയാവുന്നതിന്റെ പക അവരുടെ കണ്ണിൽ എരിഞ്ഞുകൊണ്ടിരുന്നു....  "എന്താടാ നിന്റെ നാക്കിറങ്ങി പോയോ " "കുഞ്ചുക്കാ ഞാൻ...". "എന്ത് ഞാൻ... അനാവശ്യത്തിന് ചിലക്കുന്നത് കാണാലോ...

എന്നിട്ട് വേലക്കാരെ പോലെ നീ "അമൻ ദേഷ്യം കൊണ്ട് കൈകൾ മുറുക്കി... "വേലക്കാരെ കാളും വിലയില്ലാത്തവരല്ലേ ഞാൻ... കുഞ്ചുക്കാടെ ഉമ്മ പറഞ്ഞത് ശെരിയാ ഞാനും എന്റെ ഉമ്മയും ഇവിടെ ഔദാര്യത്തിൽ കഴിയുന്നതല്ലേ... നിങ്ങള്ടെ ചിലവിൽ അല്ലെ പഠിക്കുന്നതും കഴിക്കുന്നതും ദേ ഈ ഇട്ടിരിക്കുന്നത് പോലും... അപ്പൊ ഞങ്ങളെ പോറ്റുന്ന കുഞ്ചുക്കാക്ക് വേണ്ടി നിലം തുടക്കുന്നതും അത്ര തെറ്റായിട്ട് തോന്നിയില്ല... കാരണം എനിക്ക് അതിനല്ലേ കഴിയൂ " നിഹാൽ സങ്കടത്തോടെ വീറോടെ പറഞ്ഞതും അമന്റെ അടിയിൽ അവന് വേച്ചു പോയിരുന്നു.... മറിയു ഞെട്ടി വാ പൊത്തി കരച്ചിൽ അടക്കി വെച്ചു അപ്പോഴും നിറക്കണ്ണോടെ നിഹാൽ അവനെ നോക്കി നിന്നു.... "പോടാ "അവനെ തള്ളിക്കൊണ്ട് അമൻ പറഞ്ഞതും അവന് കണ്ണുകൾ തുടച്ചു മുറിക് പുറത്ത് ഇറങ്ങി... അമൻ വാശിയോട് ഡോർ അടച്ച് ബെഡിൽ ഇരുന്നു... നിഹാലിനെ ഓർക്കവേ അവൾ സങ്കടം തോന്നി.... അമനെ പേടിയോടെ നോക്കിയവൾ പുറത്തേക്ക് ഇറങ്ങാൻ നടന്നു... "നിക്കെടി "അമന്റെ അലർച്ച കേട്ട് അവൾ തിരിഞ്ഞു നോക്കാതെ തന്നെ തറഞ്ഞു നിന്നു... ഹൃദയം പെരുമ്പറ കോട്ടി അടുത്ത അടി തനിക്കണോ എന്നവൾ പേടിയോടെ ഓർത്തു.... "ഇങ് വാ "അവന്റെ ശബ്ദം അയഞ്ഞത് കണ്ടു അവൾ ഉയർന്നു വന്ന നെഞ്ചിടിപ്പോടെ തിരിഞ്ഞു നോക്കി... അവന്റെ മുഖത്തെ ഭാവം അവൾക് മനസ്സിലായില്ല... എങ്കിലും ഉള്ളിൽ നിറഞ്ഞ പേടിയോടെ അവൾ അവനടുത്തേക്ക് നടന്നു... അടുത്ത് വന്നവളുടെ കയ്യില് പിടിച്ചവൻ ബെഡിലിരുത്തി... അവളുടെ കയ്യില് തള്ളവിരൽ കൊണ്ട് തലോടി... "സ്സ്"മുറിവിൽ തൊട്ടതും അവൾ എരിവ് വലിച്ചു...

അവന് അവളെ ഒന്ന് നോക്കികൊണ്ട് ഷെൽഫിൽ നിന്നു ഫസ്റ്റയ്ഡ് ബോക്സ്‌ എടുത്തു... കോട്ടൺ കൊണ്ട് പറ്റിപ്പിടിച്ച ചോര തുടച്ചുകൊണ്ട് ചെറിയ പ്ലാസ്റ്റർ മുറിവിൽ ഒട്ടിച്ചുകൊടുത്തു.. അപ്പോഴും അവളുടെ കണ്ണുകൾ അവനിൽ തങ്ങി നിന്നു....അപ്പോൾ അവൾക് പേടി തോന്നിയില്ലാ...പകരം മറ്റെന്തോ അവളെ പൊതിയുന്നത് പോലെ തോന്നി... "ദേ... ശ്യ.. പെടണ്ടായിരുന്നു "അവനെ നോക്കി അവൾ പതിയെ പറഞ്ഞതും അവന്റെ തുറിച്ചു നോട്ടം അവൾക് നേരെ ഉയർന്നു... "നീ ആ... നീ കാരണമാ... പറഞ്ഞതല്ലേ ഞാൻ അനങ്ങാതെ നിക്കണം എന്ന്... അതിനർത്ഥം അവർ പറയുന്നത് കേൾക്കണ്ടാ എന്നാണ് നിനക്ക് അറിയില്ലേ... എന്നിട്ട് അവരുടെ മുന്നിൽ നിന്ന് നിലം തുടക്കുന്നു... കൂടെ പൊട്ടനെ പോലെ അവനും... നിനക്കറിയോ എങ്ങനെ കൊണ്ട് നടക്കുന്നതാ അവനെ എന്ന്...അവനറിയാം എന്റെ പേരിലാ എല്ലാം.. എന്റെ ഉമ്മാക്ക് ഒരു വിലയും ഞാൻ കൽപ്പിക്കുന്നില്ല എന്ന്... എന്നിട്ടും അവന് അവർക്ക് മുന്നിൽ തല കുനിച്ചില്ലേ... എപ്പോഴും വാക്കുകൾ കൊണ്ട് നോവിക്കുന്നവരുടെ മുന്നിൽ അവന് തലകുമ്പിട്ടെ നിക്കാറുള്ളു ഇന്ന് അവർക്ക് മുന്നിൽ അവന് സ്വയം.... നിനക്കറിയോ അവർ പറയുന്നതെല്ലാം അവന്റെ മനസ്സിൽ നോവിക്കുന്നുണ്ടെന്ന് എനിക്കറിയാം... പക്ഷെ എന്റെ മുന്നിൽ ഒന്ന് നടക്കാത്തത് പോലെയുള്ള അവന്റെ അഭിനയം... ഇന്നേവരെ അവൻ എന്നോട് ഇങ്ങനെ പറഞ്ഞിട്ടില്ല... അത്രമാത്രം നൊന്ത് കാണും... അത് കൊണ്ട....സ്വന്തത്തേക്കാൾ അവനെ കൂടെ കൂട്ടുമ്പോൾ അവന്റെ മനസ്സിൽ ഇങ്ങനെ ഒരു ചിന്ത ഉള്ളത് പുറത്ത് വന്നത് കൊണ്ടാ അവനെ ഞാൻ...ഒക്കെ നീ കാരണമാ..." അമന്റെ കണ്ണിൽ ചുവപ്പ് പടർന്നു... കണ്ണുകൾ നിറയാതിരിക്കാൻ അവന് വാശിയോടെ ദേഷ്യം കാണിക്കുന്നതാ എന്നവൾക് തോന്നി.....

അവളെ കുറ്റപ്പെടുത്തിയ അവന്റെ വാക്കുകൾ ഒന്നും വേദനിപ്പിച്ചില്ല പകരം ഉള്ളിൽ സങ്കടം നിറച് നില്കുന്നത് കാണെ അവൾക് ചങ്ക് പൊട്ടുന്നത് പോലെ തോന്നി.... ഒരു കാറ്റ് പോലെ അവൾ അവനെ ഇറുക്കെ പുണർന്നു... അവള്ടെ ഹൃദയം അവന്റെ ഹൃദയത്തോട് മുട്ടി നിന്നു.... അവൾ അവന്റെ പുറത്ത് പതിയെ തലോടി..... അവനത് ആഗ്രഹിച്ച പോലെ അവളുടെ തോളിൽ മുഖമമർത്തി... അവനിലെ സങ്കടം ദേഷ്യം എല്ലാം അലിഞ്ഞില്ലാതായികൊണ്ടിരുന്നു.... മനസ്സിലെ ഭാരം ഒഴുകിയില്ലാതാവുന്നത് അവന് അറിഞ്ഞു..... ************** സ്കൂളിൽ ചെന്നെങ്കിലും മനസ്സ് മുഴുവൻ വീട്ടിൽ ആയിരുന്നു... മാറ്റിക്കഴിഞ്ഞിട്ടും പോണോ എന്ന ചോദ്യത്തിന് കണ്ണുരുട്ടിക്കൊണ്ടായിരുന്നു മറുപടി... അവിടെ നിങ്ങള് വീട്ടിൽ ഉണ്ടാകുമ്പോ ഇവിടെ ഇരിക്കാൻ എനിക്ക് പിരാന്ത് പിടിക്കുന്നു.... ഇടയ്ക്കിടെ നജീം സർ പലതും ചോദിച്ചു വന്നെങ്കിലും ഒന്നിനും നേരായ മറുപടി നൽകാൻ പറ്റിയില്ലാ...ഇന്ന് കണ്ടപ്പോൾ മുതൽ വല്ലാത്ത സന്തോഷത്തിലാണ്... എനി ഭാര്യയുമായുള്ള പ്രശ്നം സോൾവ് ആയോ... ചോദിക്കണം എന്നുണ്ടേലും മനസ്സ് അനുവദിച്ചില്ല... ക്ലാസ്സിൽ പോലും ശ്രെദ്ധിക്കാൻ പറ്റുന്നില്ല എന്ന് തോന്നിയതും അവൾ ഉച്ചക്ക് തന്നെ ലീവ് പറഞ്ഞു വീട്ടിലേക്ക് വിട്ടു... വീട്ടിൽ എത്തി അവൾ പരവേഷത്തോടെ ബെല്ലടിച്ചു... എങ്ങനേലും ഒന്ന് കണ്ടാ മതി എന്നായി അവളുടെ അവസ്ഥ... എന്നാൽ ഡോർ തുറന്നതും അകത്തു നില്കുന്നവളെ കണ്ടു ആയിശുവിന്റെ മുഖം മങ്ങി.... "ഓ വന്നോ ടീച്ചർ.... കെട്ടിയോന് കിടപ്പിലായിട്ടും പൈസ ഉണ്ടാക്കാൻ ഇറങ്ങിയേക്കുവാ അല്ലെ " ഷാനയുടെ പുച്ഛം നിറഞ്ഞ വാക്കുകൾ ആണ് വരവേറ്റത് എങ്കിലും അവൾ അത് കാര്യമാക്കിയില്ല... "മോള് വന്നോ എന്താ നേരത്തെ "ഉമ്മ ചോദിച്ചത് കേട്ട് അവൾ അങ്ങോട്ടേക്ക് നോക്കി... "അവിടെ ഇരുന്നിട്ട് സമാധാനം ഇല്ലാ... ഞൻ ഒന്ന് "

അത്രയും പറഞ്ഞവൾ മുറിയിലേക്ക് ഓടുമ്പോൾ ഉമ്മയിൽ പുഞ്ചിരി നിറഞ്ഞു... "സമാധനം ഇല്ലാ പോലും ആദിക്ക കിടക്കുന്നത് കണ്ടിട്ട് എങ്ങനെയാ അവൾക് പോകാൻ തോന്നിയെ... ഇതൊക്കെ വെറും അഭിനയമാ" ഷാന പുച്ഛിച്ചു "അതൊന്നുമല്ല ആദി അവളെ നിർബന്തിച്ചു പറഞ്ഞു വിട്ടതാ ഷാന... അവൾ പോകുന്നില്ലെന്ന് പറഞ്ഞതാ ആദ്യം " "അത് പിന്നെ ആദിക്കാടെ നല്ല മനസ്സ് അത് വെച്ചു അവൾ പോകുവാണോ വേണ്ടത്... ഹ്മ്മ് എനി അവൾ പോയാലും ആദിക്കാക് ഞാൻ കൂട്ടിനിരിക്കും" ഷാന പറഞ്ഞുപോകുന്നത് കേട്ട് ഉമ്മ തലകുടഞ്ഞു.... അവൾ മുറിയിലേക്ക് ചെന്നതും ഉറങ്ങുന്ന മിന്നുവിനെ അടുത്ത് കിടത്തി ജനലിനു പുറത്ത് ആകാശം നോക്കി നിൽക്കുന്ന ആദിയെ കാണെ അവളെ മനസ്സ് ഒന്ന് പിടച്ചു... അവൾ ബാഗ് അവിടെ വെകുന്ന ശബ്ദം കേട്ട് ആദി തിരിഞ്ഞുനോക്കിയതും ആയിഷയെ കാണെ അവന്റെ കണ്ണുകൾ വിടർന്നു... "നേരത്തെ വന്നോ "അവന് കണ്ണ് വിടർത്തി ചോദിക്കുന്നത് കേട്ട് അവൾ ചുണ്ട് കോട്ടി... ഉന്തിത്തള്ളി പറഞ്ഞയച്ചതിനുള്ള പരിഭവം അവളിൽ നിറഞ്ഞു... "എന്റെ മിന്നുവിനെ കാണാൻ തോന്നി " അവൾ പറഞ്ഞത് കേൾക്കെ അവനിൽ കുസൃതി നിറഞ്ഞു... "ഇന്നേ വരെ അങ്ങനെ തോന്നിയിട്ട് വന്നില്ലല്ലോ "ആദി ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ പറഞ്ഞു "ഇന്നെനിക്ക് വരാൻ തോന്നി "കെറുവെച്ചു പറഞ്ഞുകൊണ്ട് ഡ്രസ്സ്‌ മാറ്റാൻ ആയി അവൾ ബാത്‌റൂമിൽ കയറി... "ചിലപ്പോൾ നിന്നെക്കാൾ കുറുമ്പത്തിയാ അവൾ "ഉറങ്ങുന്ന മിന്നുവിനെ നോക്കി അവന് ചിരിച്ചുകൊണ്ട് പറഞ്ഞു............................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story