എന്റേത് മാത്രം: ഭാഗം 46

entethu mathram

എഴുത്തുകാരി: Crazy Girl

കുളിച്ചിറങ്ങുമ്പോൾ അവന് എഴുനേൽക്കാൻ കഷ്ടപ്പെടുന്നത് കണ്ടു തലയിലെ തൂവർത് എറിഞ്ഞുകൊണ്ടവൾ അവനെ താങ്ങി പിടിച്ചു.... ലക്സ് സോപ്പിന്റെ ഗന്ധം അവന്റെ നാസികയിൽ തുളച്ചുകയറി... അവള്ടെ മുടിയിൽ നിന്നു ഉറ്റിവീഴുന്ന വെള്ളത്തുള്ളികൾ അവന്റെ കഴുത്തിലും കൈത്തണ്ടയിലും ഉറ്റികൊണ്ടിരുന്നു.... അവളുടെ കയ്യിലെ തണുപ്പ് ശരീരമാകെ വ്യാപിച്ചു... എന്തിനോ അവന്റെ ഹൃദയം തുടിച്ചുകൊണ്ടിരുന്നു... "എന്താ വേണ്ടത് "അവനെ ബെഡിന്റെ ഹെഡ്ബോഡിൽ ചാരി ഇരുത്തിയവൾ മുന്നിൽ വീണ മുടി ചെവിക്കരികിൽ ഒതുക്കികൊണ്ട് ചോദിക്കുന്നത് കാണെ അവന് അവളെ ഉറ്റു നോക്കി... അവളുടെ മുഖത്താകെ ഒട്ടിപിടിച്ചിരിക്കുന്ന വെള്ളത്തുള്ളികളോട്പോലും അവനു അസൂയ തോന്നിയത് പോലെ ... അടഞ്ഞു തുറക്കുന്ന കൺപീലികൾക്കിടയിൽ പോലും വെള്ളത്തുള്ളികൾ കാണെ അവന് അവളെ കണ്ണിമ വെട്ടാതെ നോക്കി നിന്നു... തോളിൽ പിടിച്ച അവള്ടെ കൈകൾ ഇടത്തെ കൈകൊണ്ട് വലിച്ചവൻ മടിയിൽ ഇരുത്തി... അവള്ടെ തുറിച്ചു വന്ന കണ്ണുകൾ കാണെ അവനു കുസൃതിയോടപ്പം ഹൃദയമിടിപ്പും ഉയർന്നു വന്നു.. അവൾ ചാടി എഴുനേൽക്കാൻ നിന്നെങ്കിലും ഇടം കയ്യ് അവള്ടെ വയറിൽ ചുറ്റി വെച്ചു... "അത്... മുറിവ്... കാൽ..." അവൾ ഭലം കൊടുക്കാതെ ഇരിക്കുന്നത് അറിഞ്ഞു അവനു നേരിയ പുഞ്ചിരി വിരിഞ്ഞു...അവന് അവളെ അമർത്തി മടിയിൽ ഇരുത്തി... "നീ ഇരുന്നാൽ എന്റെ കാലിന്റെ അസുഗം വേഗം മാറും "അവന് പറഞ്ഞത് കേൾക്കെ അവള്ടെ നെഞ്ചുതുടിച്ചു വന്നു.... "ദാഹിക്കുന്നു "അവള്ടെ മുഖമാകെ കണ്ണുകൾ കൊണ്ട് പരതികൊണ്ടവൻ പറഞ്ഞതും അവൾ പിടപ്പോടെ കണ്ണുകൾ മാറ്റി കയ്യെത്തിച്ചു ജാഗ് എടുക്കാൻ തുനിഞ്ഞു...

എന്നാൽ വയറിൽ നിന്ന് കൈകൾ എടുത്തവൻ അവള്ടെ നീട്ടിയ കൈകൾ അവന്റെ കഴുത്തിൽ വെച്ചുകൊണ്ട് വീണ്ടും അവളുടെ ഇടുപ്പിൽ കയ്മുറുക്കി.... "എന്റെ ദാഹം വെള്ളം കുടിച്ചാൽ തീരില്ല "വശ്യതയോടെ പറഞ്ഞവൻ അവളെ അടുപ്പിച്ചുകൊണ്ട് ചുണ്ടുകളിൽ ചുണ്ടമർന്നു... തുറിച്ച വന്ന കണ്ണുകളോടെ അവളുടെ കൈകൾ അവന്റെ പിൻകഴുത്തിൽ മുറുകി... അവന്റെ ചുണ്ടുകൾ കീഴ്ച്ചുണ്ടിൽ നുണഞ്ഞുകൊണ്ട് പൊതിഞ്ഞതും പിടച്ചിലോടെ അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു... അവളുടെ പിടപ്പ് കാണെ അവന്റെ ഇടം കയ്യ് അവളിലെ പിടി മുറുകി...അവളുടെ ഉമിനീരിൽ കലർന്നവൻ കൈകൾ ഇഴച്ചു അവളുടെ ഹൃദയത്തിൽ മുട്ടി വെച്ചു.... ചുണ്ട് പൊതിഞ്ഞുപിടിച്ചപ്പോൾ അവളിലെ മൂളൽ ഉയർന്നു... ശ്വാസം കിട്ടാതെ അവന്റെ പിൻകഴുത്തിൽ അവൾ മുറുക്കെ പിടിച്ചതും അവന് അവളിലെ ചുണ്ടുകളിൽ നിന്നു അടർന്നു മാറി... കണ്ണുകൾ താഴ്ത്തിയവൾ അവനെ നോക്കാതെ അവന്റെ മടിയിൽ ഇരുന്നു കിതച്ചു... അവളുടെ കിതപ്പ് കഴുത്തിൽ തട്ടുമ്പോൾ അവനിലെ കൈകൾ അവളുടെ ഹൃദയത്തിൽ അമർന്നുകൊണ്ടിരുന്നു... അവന് ബാൻഡേജ് കൊണ്ട് കെട്ടിയ കൈ അവളുടെ വലം കരത്തിൽ പിടിച്ചുകൊണ്ടു അവന്റെ നെഞ്ചിൽ വെച്ചുകൊണ്ട് ...അവന്റെ കൈകൾ എടുത്തു... അവൾ കണ്ണുകൾ ഉയർത്തിയവനെ നോക്കി... ഒരുമാത്ര അവന്റെ നെഞ്ചിൽ അവളുടെ കൈകൾ അമർന്നതറിഞ്ഞു അവനിൽ പുഞ്ചിരി തത്തികളിച്ചു... "നിന്റെ ഹൃദയത്തിലേ അതെ താളമല്ലേ എന്റെയും " അവളുടെ നെഞ്ചിൽ ഇപ്പോഴും അടർത്തി മാറ്റത്താ കൈകൾ അമർന്നുകൊണ്ട് അവന് ചോദിക്കുമ്പോൾ അവളുടെ കൈകളും അവന്റെ നെഞ്ചിൽ അമർന്നിരുന്നു....

യാദ്രിശ്ചികമായി അവന്റെ ഹൃദയത്താളമറിഞ്ഞവൾ ആണെന്ന് തലയാട്ടി.... നിഷ്കളങ്കത നിറഞ്ഞുകൊണ്ട് കണ്ണ് വിടർത്തിനോക്കുന്നവളുടെ കവിളിൽ അമർത്തി ചുംബിച്ചതും ഡോർ തുറന്നതും ഒരുമിച്ചായിരുന്നു.... ഷാനയെ കാണെ അവൾ അവന്റെ മടിയിൽ നിന്നു പിടഞ്ഞെഴുനേറ്റു....ആദി വാതിക്കൽ നിൽക്കുന്ന ഷാനയെ തറപ്പിച്ചു നോക്കി... . "ഒരു മുറിയിലേക്ക് വരുമ്പോൾ ഡോർ മുട്ടണം എന്ന മര്യാദ അറിയില്ലേ ഷാന " സൗമ്യമാണേലും അവന്റെ ശബ്ദത്തിൽ കടുപ്പം നിറഞ്ഞു... "മുന്നും ഞാൻ മുട്ടാറില്ലല്ലോ "അവൾ അവരെ അങ്ങനെ കണ്ട ഒരു ഭാവത്തിൽ പരുങ്ങലോടെ പറഞ്ഞു... "മുന്നേ പോലെയാണോ... ഇപ്പൊ ഇവളും ഉള്ളത് അറിയില്ലേ നീ "അവന്റെ ശബ്ദം ഉയർന്നതും അവൾ ഞെട്ടി.. "സൊ... സോറി ആദിക്ക "അവൾ അവനെ നോക്കി പറഞ്ഞുകൊണ്ട് ആയിഷയെ നോക്കിയവൾ ഡോർ ചാരാതെ പോയി.... "വേണ്ടായിരുന്നു "അവൾ പോയ വഴിയേ നോക്കി അയിശു പറഞ്ഞു... "എന്ത് വേണ്ടായിരുനന്നു എന്ന്"ചുണ്ടിൽ തടവി വശ്യമായി പറയുന്ന അദിയെ കാണെ അവൾ പിടപ്പോടെ പുറത്തേക്ക് നടന്നു.... ************** "ഉമ്മി " കാലിൽ വട്ടം ചുറ്റി മിന്നു അവളെ തലയുയർത്തി നോക്കി... "ഉമ്മി വാപിക്ക് ചായ കൊടുത്തിട്ടു ഇപ്പൊ വരാം "അവളെ കവിളിൽ നുള്ളി കാലിൽ നിന്നു മാറ്റികൊണ്ടവൾ പറഞ്ഞു കിച്ചണിൽ നിന്നു ഹാളിലേക്ക് ചെന്നു... "ചോർ കൊടുത്തത് ഞാൻ അല്ലെ ചായ കൊടുക്കാനും എനിക്കറിയാം" ചായയും കടിയുമായി മുറിയിലേക്ക് പോകുന്ന ആയിഷയെ തടഞ്ഞു അവളുടെ അനുവാദം ഇല്ലാതെ കപ്പും പ്ലേറ്റും കൊണ്ട് ഷാന പോകുന്നത് അയിശു നോക്കി നിന്നു....

ഉമ്മയെ കണ്ടതും അവൾ വിളറിയ ചിരി നൽകി മിന്നുവിനെ കൊടുക്കാനുള്ള ഹോർലിക്സ് എടുക്കാൻ കിച്ചണിലേക്ക് തന്നെ തിരികെ നടന്നു....  "കുടിക്ക് " "മാന്താ " "കുടിച്ചില്ലേൽ ഉമ്മി മിണ്ടൂലെ " " വാപ്പിദേ അത്ത് പോവ്വം... വാപ്പി തന്ന മതി " ആയിശുവിനെ നോക്കി ചുണ്ട് കോട്ടി പറഞ്ഞത് കേട്ട് അയിശു അവളെ കുറുമ്പൊടെ നോക്കി... ദേഷ്യപ്പെട്ടതിനാണ് വാപ്പിടെ അടുത്ത് പോകുന്നെ 5 min കഴിഞ്ഞാൽ നീ എന്റെ കയ്യില് തന്നെ വരും സൊള്ളിച്ചി... അയിശു ഓർത്തുകൊണ്ട് മുറിയിലേക്ക് നടന്നു.... ആദിയെ കണ്ടതും അവൾ കയ്യില് നിന്ന് ഇറങ്ങി കൊലുസു കുലുക്കി കുണുങ്ങി കുണുങ്ങി ഓടിയവൾ ബെഡിൽ ഏന്തി വലിഞ്ഞു കയറി ആദിക്ക് അടുത്ത് ഇരുന്നു മുഖം വീർപ്പിച്ചു... "അയ്യെടി... ഇത് കുടിക്കാൻ പറഞ്ഞതിനാ അവൾ ഇങ്ങനെ ഇരിക്കുന്നെ " അവള്ടെ ഇരുത്തം കണ്ടു അയിശു പറഞ്ഞു അവർക്കടുത്തേക്ക് നടന്നു എന്നാൽ ആദിയുടെ മുഖം കാണെ അവൾ സംശയത്തോടെ നോക്കി... "എന്തുപറ്റി " അയിശു അവനെ നോക്കി ചോദിച്ചതും തറപ്പിച്ച നോട്ടം കാണെ അവൾ മനസ്സിലാവാതെ അവനിൽ നിന്ന നോട്ടം മാറ്റി... "മിന്നു കുടിക്ക് " അവനെ നോക്കാതെ അവൾ മിന്നുവിനെ തട്ടി... "എന്ക് മാന്താ..."ആയിശുവിന്റെ കൈ തട്ടികൊണ്ടവൾ പറഞ്ഞു... അയിശു തലക്കുടഞ്ഞുകൊണ്ട് മുഖം തിരിച്ചതും ടേബിളിൽ വെച്ചിരിക്കുന്ന ഒരു തുള്ളിപോലും കുടിക്കാത്ത ചായകപ്പ്‌ കാണെ അവള്ടെ നെറ്റി ചുളിഞ്ഞു.. "കുടിച്ചില്ലേ "അവൾ ആദിയെ നോക്കി... "ഇല്ലാ "അവന്റെ ശബ്ദം കനത്തു.. "എന്തിട്ട് " "എനിക്ക് വേണ്ടാ "അവന്റെ ദേഷ്യത്തോടെയുള്ള സംസാരം കേട്ട് അവള്ടെ മുഖം മങ്ങി... "അതെന്താ കഴിച്ചും ഇല്ലല്ലോ " പ്ലേറ്റിൽ വെച്ച പരിപ്പുവട അത് പോലെ നില്കുന്നത് കണ്ടു അവൾ അവനെ നോക്കി... "ഞാൻ കഴിച്ചില്ലെങ്കിൽ നിനക്കെന്താ.. നീ അല്ലല്ലോ കൊണ്ട് തന്നത് "അവന്റെ ശബ്ദം ഉയർന്നതും അവൾ ഞെട്ടിപ്പോയി...

"അത്... പിന്നെ... ഷാന... ഉച്ചക്ക് ചോർ തന്നത് അവൾ ആണെന്ന് പറഞ്ഞത് കൊണ്ട് " അവന്റെ ദേഷ്യത്തിനുള്ള കാരണം മനസ്സിലായെങ്കിലും അവൾ അവന്റെ നോട്ടത്തിൽ വിക്കി വിക്കി പറഞ്ഞു... "അപ്പൊ നീ ഉണ്ടായിരുന്നില്ലല്ലോ... ഉമ്മാക്ക് മേലേ കേറാൻ വയ്യാത്തോണ്ടാ അവൾ കൊണ്ട് വന്നത് ഇപ്പൊ നീ ഉണ്ടല്ലോ... എന്നിട്ട് നിനക്ക് എന്നേ നോക്കാൻ പറ്റില്ലെങ്കിൽ പറ... ഞാൻ നഴ്സിനെ വെച്ചുകൊള്ളാം..."അവന് പറഞ്ഞുകൊണ്ട് അവളിൽ നിന്ന് മുഖം തിരിച്ചതും അവള്ടെ കണ്ണ് നിറഞ്ഞു... "ഞാൻ... മനപ്പൂർവം... അല്ലാ... ഇങ്ങനെ പറയല്ലേ " അവള്ടെ ഇടറിയ ശബ്ദം കേൾക്കെ അവന് അവളെ നോക്കി... "ഉമ്മി... കയ്യല്ലേ വാപ്പി ഇച്ചീച്ചി... പാവോ ഉമ്മി അടി തരൂ "ആദിയുടെ കയ്യില് കുഞ്ഞി കൈയ് കൊണ്ടവൾ അടിച്ചുകൊണ്ട് ആയിഷുവിനു മടിയിൽ കയറി ഇരുന്നു... അവള്ടെ കവിളിൽ പറ്റിയ കണ്ണുനീർ കുഞ്ഞി കയ്യ് കൊണ്ട് തുടച്ചുകൊടുത്തു... "കയ്യണ്ടാട്ടോ... ഉമ്മി നാനില്ലേ... തുന്തു മോൽ ഇല്ലേ... വാപ്പിനെ കൂട്ടില്ല പയ്യാ "ആയിശുവിനെ നോക്കി കാര്യമായി പറയുന്നവളെ കണ്ടു ആദിക്ക് ചിരി വന്നു... അയിശു അവള്ടെ കളികണ്ട് അറിയാതെ ചിരിച്ചു പോയി.... അവളെ ദേഹത്തോട് ചേർത്ത് കൊണ്ട് അവൾ ആദിയെ നോക്കി... അവന്റെ മുഖത്തെ ചിരി മഞ്ഞത് കണ്ടു അവൾ അവനെ ദയനീയമായി നോക്കി.... "എനി ആവർത്തിക്കരുത് "അവന് ഗൗരവത്തിൽ പറഞ്ഞത് കേട്ട് അവൾ ഇല്ലെന്ന് നല്ല പോലെ തലയാട്ടി... "എന്ന നീ എനിക്ക് ഒരു ചായ എടുത്ത് വാ "അവന് കണ്ണിറുക്കി പറയുന്നത് കണ്ടു അവൾ കണ്ണ് മിഴിച്ചു... പിന്നെ ചിരിയോടെ മിന്നുവിനെ അവിടെ ഇരുത്തി അവന്റെ കയ്യിൽ അവള്ടെ നിപ്പിൾ കുപ്പിയും നൽകി പുറത്തേക്ക് നടക്കാൻ തുനിഞ്ഞു...

"പിന്നെ ഇത് കളഞ്ഞേക്ക്" പോകാൻ നിന്ന ആയിഷയെ നോക്കിയവൻ ടേബിളിലെ തണുത്ത ചായ ചൂണ്ടി പറഞ്ഞത് കേട്ട് അവൾ ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് അതുമായി താഴേക്ക് നടന്നു... മറ്റൊരു ചായ ഉണ്ടാക്കി അവനു കൊടുത്തതും അവന് അത് കുടിക്കുന്നത് കണ്ടു അവൾ അവനെ ഉറ്റുനോക്കി.... "മിന്നുവിന് വാശിയില്ലെങ്കിലേ അത്ഭുദം ഉള്ളൂ... ഇങ്ങേരെ കണ്ടല്ലേ പഠിക്കുന്നത് "ആദിയെ നോക്കി അവൾ ഓർത്തു... അവള്ടെ നോട്ടം കാണെ അവന് ചുണ്ടിൽ നിന്നു കപ്പ്‌ എടുത്തു ചുണ്ടിനു മേലേ പറ്റിയ ചായ നാക്ക് കൊണ്ട് നുണഞ്ഞു അവളെ നോക്കിയതും അർത്ഥം മനസ്സിലായവൾ ഞെട്ടി നോട്ടം മാറ്റി... അവൻ ചിരി കടിച്ചുപിടിച്ചു കൊണ്ട് അവളിൽ തന്നെ കണ്ണ് പതിപ്പിച്ചു.... "മിന്നു ഉറങ്ങിയല്ലോ ഉമ്മാ " ഉമ്മാന്റെ മടിയിൽ ഇരുന്നുറങ്ങുന്ന മിന്നുവിനെ നോക്കി അയിശു പറഞ്ഞു... "ഹ്മ്മ് നന്നായി... അല്ലേൽ മേലേ കിടക്കണം വാശി പിടിച്ചാലോ "ഉമ്മ പറഞ്ഞു ... പെട്ടെന്നാണ് ബെൽ അടിയുന്ന ശബ്ദം കേട്ടത്... "ഞാൻ തുറക്കാം "മിന്നുവിനേം കൊണ്ട് കഷ്ടപ്പെട്ട് എഴുനേൽക്കാൻ നിൽക്കുന്ന ഉമ്മയോട് അയിശു പറഞ്ഞുകൊണ്ട് അയിശു ഉമ്മറത്തെ വാതിൽ തുറന്നു... കണ്ണുകൾ ചുവന്ന് ചുണ്ടിൽ എരിയുന്ന സിഗെരെറ്റ് വലിച്ചെറിഞ്ഞു കൊണ്ട് അകത്തേക്ക് ശാമിൽ വേച്ചു കൊണ്ട് കേറിയതും അയിശു പുറകിലേക്ക് നീങ്ങി... മദ്യത്തിന്റെ രൂക്ഷ ഗന്ധം നിറഞ്ഞതും അവൾ മുഖം പൊത്തി ... ഉമ്മാ അവനെ തറപ്പിച്ചുകൊണ്ട് മിന്നുവിനേം കൊണ്ട് മുറിയിൽ കയറി ഡോർ അടച്ചു... നേരെ നിൽക്കാൻ പോലും പറ്റാതെ അവന് ആയിഷയെ നോക്കി... "കെട്ടിയോന് എവിടെടി "അവളെ നോക്കി നാക്ക് കുഴഞ്ഞു കൊണ്ട് അവന് ചോദിച്ചതും അത് കാര്യമാക്കാതെ ഡോർ അടച്ച് ടേബിളിൽ നിന്നു ഭക്ഷണം പ്ലേറ്റിൽ ഇട്ടു... "ശാമിൽക്കാ "ഗസ്റ്റ് റൂമിൽ നിന്ന ഷാന ഇറങ്ങി വന്നു...

"നീ... നീ എപ്പോ... വന്നു "ശാമിൽ അവളെ നോക്കി കണ്ണുകൾ വലിച്ചുതുറന്നു കൊണ്ട് ചോദിച്ചു... "ഞാൻ നേരത്തെ വന്നു... കൊറേ വിളിച്ചു ഫോൺ എടുത്തില്ലലോ..."അവൾ അവനടുത് ചെന്ന് കൊണ്ട് പറയുന്നത് കേട്ട് ആയിശ അവരെ നോക്കി... "നിന്റെ ഇത്ത എന്ത് പറയുന്നു.... ഓ അവൾ വേറെ കെട്ടിയല്ലോ... പക്ഷെ പാവം നീ... നിനക്ക് വിചാരിച്ച പോലെ...." നാക്ക് കുഴഞ്ഞുപറയുന്ന എന്തോ പറയാൻ നിന്ന ശാമിലിനെ പിടിച്ചുകൊണ്ടവൾ മുറിയിലേക്ക് നടന്നു... അയിശു അമ്പരന്നു സ്വയഭോദം പോലും ഇല്ലാത്ത അയാൾക് നേരെ സ്വന്തം ഉമ്മാക് പോലും പോകാൻ പേടിയാ എന്നിട്ടും അവൾ... അയിശു ഒന്ന് നിശ്വസിച്ചു കൊണ്ട് ആധിക്കുള്ള ഭക്ഷണവുമായി മുറിയിൽ നടന്നു... അടഞ്ഞു കിടക്കുന്നത് വാതിൽ തുറക്കാൻ നിന്നതും കോണികൾ ഓടി കയറി ഷാന വന്നു അവള്ടെ കയ്യില് നിന്ന് പാത്രം വലിച്ചു... "ആദിക്കാക് ഞാൻ കൊടുക്കാം...നീ താഴെ ഉള്ള ശാമിൽക്കക്ക് കൊടുക്ക് "അവൾ പുച്ഛിച്ചുകൊണ്ട് ഡോർ തുറക്കാൻ നിന്നതും ആയിശു അവളുടെ കയ്യില് നിന്ന പാത്രം പിടിച്ചുവാങ്ങി..... ഷാന അവളെ കനപ്പിച്ചുനോക്കിയത് കാര്യമാക്കാതെ ചുണ്ടിൽ ചെറുചിരിയുമായി അയിശു അവളെ നോക്കി.. "ഷാന ഒരിക്കൽ പറഞ്ഞത് ഓർക്കുന്നുണ്ടോ..* നാണമുണ്ടോടി ആദ്യ ഭാര്യക്ക് ഭർത്താവിനെ ഇട്ടു കൊടുക്കാൻ എന്ന് *... എനിക്ക് നല്ല ഓർമ ഉണ്ട്.... അന്ന് എനിക്ക് മറുപടി പറയാൻ പറ്റിയില്ലാ... ഷാന എന്റെ ഭർത്താവിനെ ഞാൻ വിശ്വസിക്കുന്നുണ്ട് ഈ എന്നേക്കാൾ... അന്ന് മിസ്രിത്തയുമായി ആദിക്ക സംസാരിച്ചതിൽ എനിക്ക് ഒരു പ്രശ്നവും ഇല്ലാ എനി ഉണ്ടാവത്തും ഇല്ലാ... ആദിക്ക ഏത് പെണ്ണിനോട് വേണമെങ്കിലും സംസാരിച്ചോട്ടെ.... പക്ഷെ എനിക്ക് അദ്ദേഹത്തെ വിശ്വാസമാ...അതുകൊണ്ട് ആദിക്ക ആരോട് സംസാരിച്ചാലും നാണമുണ്ടോടി എന്ന് ചോദിച്ചു വരേണ്ടതില്ലാ... പിന്നെ നീ തന്നെ പറഞ്ഞു മഹർ ചാർത്തിയവൻ എന്ന്... അപ്പൊ ആദിക്കാക് ഫുഡ്‌ കൊടുക്കേണ്ടതും കഴിപ്പിക്കേണ്ടതും എന്റെ അവകാശം ആണ്....

അതുകൊണ്ട് ഷാന എനി കഷ്ടപ്പെടണം എന്നില്ല.....പിന്നെ ഷാന വന്നത് അതിനാണെങ്കിൽ താൻ തിരികെ പൊക്കൊളു... ആദിക്കാനേ ഞാൻ നോക്കികൊളാം " അത്രയും സൗമ്യമായി ചുണ്ടിൽ പുഞ്ചിരി നിറച്ചുപറയുന്നവളെ ഷാന വിളറി കൊണ്ട് നോക്കി നിന്നു..... അവൾ ഡോർ തുറന്നു അകത്തു കയറിയതും ഡോർ അടച്ച് ചാരി നിന്നു.... "ഹോ "ശ്വാസം വിട്ടുകൊണ്ട് അവൾ ബെഡിലേക്ക് നോക്കി... ഒഴിഞ്ഞ ബെഡ് കാണെ അവൾ വെപ്രാളത്തോടെ നോക്കാൻ നിന്നതും ഡോറിനടുത്തു ചുമരിൽ നിൽക്കുന്ന ആദി അവളെ വലിച്ചു ചുമരിൽ ചേർത്ത് നിർത്തിയിരുന്നു... ഒറ്റക്കാലിൽ നിന്നുകൊണ്ട് ഇടത് കയ്യ് മാത്രം ചുമരിൽ കുത്തി അവന് ആയിഷയെ നോക്കി... "എന്താ ഇത് " അവന്റെ നിൽപ്പ് കാണെ ബെഡിൽ പോകാൻ പറയാൻ നിന്നതും ഒരു കുതിപ്പോടെ അവന് കുനിഞ്ഞുകൊണ്ട് അവളുടെ ചുണ്ടിൽ ആഴ്ന്നിറങ്ങിയിരുന്നു... അവളുടെ കൈകൾ കയ്യിലെ പ്ലേറ്റിൽ മുറുകി.... അവന് മതിവരാതെ അവളിലേക്ക് ചേർന്ന്... അവളുടെ തല ചുമരിൽ തട്ടിയതും അവൻ പിടഞ്ഞുകൊണ്ട് മാറി... "സ്സ് സോറി"ചുമരിൽ നിന്ന കയ്യെടുത്തവൻ അവളുടെ തലക്ക് പുറകിൽ തടവി... അപ്പോഴും കണ്ണ് മിഴിച്ചു നോക്കുകയായിരുന്നു അവൾ... "ഇപ്പോഴാ നീ എന്റെ പഴേ അയിശു ആയത് "അവള്ടെ നോട്ടം കാണെ കവിളിൽ അമർത്തി ചുംബിച്ചവൻ പറഞ്ഞുകൊണ്ട് ഒറ്റക്കാലിൽ തുള്ളി തുള്ളി അവന് ബെഡിൽ ഇരുന്നു.... "പഴേ ആയിശുവോ "അവന് പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാതെ അവൾ നിന്നു... അവനെ നോക്കിയതും വലത് കയ്യ് വേദനയോടെ തടവുന്നത് കണ്ടു അവൾ പ്ലേറ്റ് ടേബിളിൽ വെച്ച് അവന്റെ അടുത്തേക്ക് ചെന്ന് നിലത്ത് മുട്ടുകുത്തി ഇരുന്നു "എന്തിനാ വയ്യാതേ എണീറ്റെ എന്തേലും വേണമെങ്കിൽ വിളിച്ച പോരെ"അവന്റെ കെട്ടിയ കയ്യില് തടവി കൊണ്ടവൾ ഇടറികൊണ്ട് പറഞ്ഞു .. "ചുമ്മാ നടക്കാൻ കഴിയുമോ എന്ന് നോക്കിയതാ... പക്ഷെ നടക്കാൻ കഴിഞ്ഞില്ല... അതിനു പകരം ടീച്ചറുടെ കെട്ടിയോനോടുള്ള സ്നേഹം മനസ്സിലായി "അവന് കള്ളച്ചിരിയോടെ പറഞ്ഞത് കേട്ട് അവൾ ഒന്ന് പരുങ്ങി...

"അത്... വീണ്ടും അവൾ... ആദിക്ക തന്നെ അല്ലെ പറഞ്ഞേ... ഞാൻ തന്നെ കൊണ്ട് വരണം എന്ന്... അതോണ്ട് പറഞ്ഞതാ "അവൾ ചുണ്ട് കോട്ടി പറഞ്ഞു... "അല്ലാതെ നീ ഇത്രേം ദിവസം പറയാൻ കാത്ത് വെച്ചതല്ലാ "അവളെ നോക്കി ചിരി കടിച്ചുപിടിച്ചു പറയുന്നത് കേട്ട് അവൾ ചമ്മിയത് പുറത്ത് കാണിക്കാതെ അവനു നേരെ ഭക്ഷണം എടുത്തുകൊടുത്തു... അവന് ഇടം കയ്യ് പൊക്കിയതും അവൾ അവനെ സംശയത്തോടെ നോക്കി.... "അപ്പൊ രാവിലെ ആര കഴിപ്പിച്ചേ "ഉള്ളിലെ സംശയം പുറത്ത് വന്നു.. "രാവിലെ കഴിച്ചില്ല ഉച്ചക്ക് ചോർ അല്ലെ സ്പൂൺ വെച്ച് അഡ്ജസ്റ്റ് ചെയ്തു "അവന് പറഞ്ഞതും അവൾക് വല്ലാതെ തോന്നി... അവനടുത്തു ഇരുന്നു ഓരോ പിടി നീട്ടുമ്പോൾ മനപ്പൂർവം കയ്മുഴുവൻ അവന് വായിൽ കൊണ്ട് പോകും... അപ്പോൾ ശരീരമാകെ വിറയുന്നുണ്ടെങ്കിലും അവന്റെ കുസൃതി കാണെ അവളിലും പുഞ്ചിരി തത്തികളിച്ചുകൊണ്ടിരുന്നു..... അവന്റെ നെഞ്ചിൽ പറ്റി അവൾ കിടന്നു.... അവന്റെ വയറിനു മേലേ വെച്ചിരിക്കുന്ന അവന്റെ കെട്ടിയ കയ്യില് അവൾ തലോടിക്കൊണ്ടിരുന്നു... നെഞ്ചിൽ നനവ് തട്ടിയതും അവന് കണ്ണുകൾ തുറന്ന് തല താഴ്ത്തി നോക്കി... "എന്തിനാ കരയുന്നെ"ഇടം കൈകൊണ്ട് അവളെ ചേർതിപ്പിടിച്ചവൻ ചോദിച്ചു... "വേദനയുണ്ടോ "അവള്ടെ ശബ്ദം ഇടറിയെങ്കിലും അവന്റെ മനസ്സിൽ നിറയെ മഞ് വീണത് പോലെ കുളിര് ആയിരുന്നു... ഇത്രയും സ്നേഹിക്കുന്നവളെ നഷ്ടപ്പെട്ടുപോയെന്ന് കരുതിയപ്പോൾ പടച്ചോൻ തനിക് തിരികെ തന്നവളുടെ സ്നേഹം അറിയവേ തനിക് വേദന ഇല്ലാഞ്ഞിട്ടും ദേഹത്തിലെ പരിക്ക്‌ കാണുമ്പോൾ അവളുടെ കണ്ണ് പിടയുന്നത് കാണെ...അവനിൽ സന്തോഷം നിറഞ്ഞു... "you know something.... ഇപ്പൊ ഞാൻ വിചാരിക്കുവാ എന്തുകൊണ്ടാ ഈ അടി നേരത്തെ കിട്ടാഞ്ഞേ എന്ന് " അവന് കുസൃതിയോട് പറഞ്ഞത് കേട്ട് അവള്ടെ ചിരി ചെറുതായി മുഴങ്ങി...

അവന് ഇടം കയ്യ്കൊണ്ട് അവളെ ദേഹത്തെ ചേർത്ത് പിടിച്ചു...... ************** ബെഡിൽ നിന്ന് എണീറ്റുപോകുന്ന അമനെ കാണെ അവൾ കണ്ണുകൾ മെല്ലെ തുറന്നു... ലൈറ്റ് ഓൺ ചെയ്യാതെ മുറിവിട്ട് പോകുന്നവനെ കണ്ടു അവൾ ചിരിച്ചു... "ദേഷ്യപ്പെട്ടാലും രാത്രി വന്നു കെട്ടിപ്പിടിച്ചു കൂടെ കിടക്കും... അന്ന് രാത്രി ഈ ചീറ്റപുലി പൂച്ചകുഞ്ഞിനെ പോലെ സോറി പറയും... അവസാനം നീ ചോദിച്ചു വാങ്ങിയതല്ലെടാ എന്നും പറഞ് നടുവിന് ഒരു ചവിട്ടും തന്ന് പോകും "നിഹാൽ പറഞ്ഞത് ഓർക്കേ അവൾക് ചിരി വന്നു... അവൾ പുതപ്പിൽ ചുരുണ്ടു കിടന്നു.... കുറച്ചു കഴിഞ്ഞതും ഡോർ തുറക്കുന്ന ശബ്ദം കേട്ടവൾ കണ്ണ് പതിയെ തുറന്നു... അവന് അടുത്തേക്ക് വരുന്നുണ്ടെന്ന് അറിഞ്ഞവൾ ഉറക്കം നടിച്ചു കിടന്നു... തലയിൽ തലോടുന്നത് അറിഞ്ഞതും അവളുടെ കാലിൽ നിന്ന് മിന്നൽ പാഞ്ഞു... നെറ്റിയിൽ നനുത്ത സ്പർശം അറിഞ്ഞതും അവൾ വിറച്ചുപോയി.. കയ്യിലെ പുതപ്പിൽ പിടി മുറുകി.... എങ്കിലും ഉറക്കം നടിച്ചു കണ്ണ് തുറക്കാതെ കിടന്നു... ബെഡിൽ നിന്ന് വീണ്ടും എണീറ്റു പോകുന്നത് അറിഞ്ഞു അവൾ ഒളിക്കണ്ണോട് നോക്കി.... ഷെൽഫിൽ നിന്നു എന്തോ എടുത്ത് വായിലിട്ടു വെള്ളം കുടിക്കുന്നത് കണ്ടതും അവള്ടെ നെറ്റി ചുളിഞ്ഞു..... അതെടുത്തു വെച്ചു തിരികെ വരുന്നത് കണ്ടു അവൾ കണ്ണുകൾ അടച്ച്... അടുത്ത് കിടന്നതറിഞ്ഞു.. ഉറക്കത്തിൽ എന്ന പോൽ അവന്റെ ദേഹത്തു കയ്യ് വെച്ചതും അവന് അവളെ നോക്കിയത് അറിഞ്ഞു... പതിയെ ആ കൈകളിൽ അവന് തലോടിയതും അവൾ ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അവനിൽ ചേർന്ന് കിടന്നു..............................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story