എന്റേത് മാത്രം: ഭാഗം 50

entethu mathram

എഴുത്തുകാരി: Crazy Girl

"ഇപ്പൊ പൈൻ ഉണ്ടോ "ആദിയുടെ കാലിലെ കെട്ട് അഴിച്ചു മുട്ട് മടക്കി നോക്കി കൊണ്ട് അമൻ ചോദിച്ചു... "ഹ്മ്മ് ചെറുതായി"മുഖം ചുളിച്ചുകൊണ്ട് ആദി പറഞ്ഞു... "ഹ്മ്മ് റസ്റ്റ്‌ എടുക്കാഞ്ഞിട്ടാ... നടക്കാറുണ്ടോ "അമൻ കയ്യിലെ കെട്ടഴിച്ചു കൊണ്ട് ചോദിച്ചു... "ഏയ് ഞാൻ ബെഡിൽ നിന്ന് അനങ്ങാർ പോലും ഇല്ലാ "ആദി പറഞ്ഞത് കെട്ട് അമൻ അവനെ കണ്ണു ഉയർത്തി നോക്കി "അത് തോന്നി "പുറത്ത് വന്ന ചിരി അടക്കി വെച്ച് അമൻ പറഞ്ഞു... അത് കേൾക്കെ ആദി മനസ്സിലാവാതെ അവനെ നോക്കി.. പുറകിലെ മിന്നുവിനെ ചേർത്ത് വെച്ച് ചിരിക്കുന്ന മറിയുവിനെ കാര്യം മനസ്സിലാവാതെ അയിശു കയ്യില് തട്ടി എന്തെന്ന് ചോദിച്ചു... ആദ്യം അവൾ ഒന്നുല്ലേ എന്ന് കാണിച്ചതും അയിശു കണ്ണുരുട്ടിയത് കണ്ടു അവൾ കവിളിൽ തൊട്ട് കാണിച്ചു... കവിളിൽ എന്താ എന്ന് ഓർത്തു കണ്ണാടിയിൽ നോക്കിയതും... വട്ടത്തിൽ പതിഞ്ഞ പല്ലുകൾ കാണെ അവൾ വിളറി വെളുത്തു... അവൾ ചുവന്ന് തുടുത്തുകൊണ്ട് ആദിയിലേക്ക് കണ്ണുകൾ കൂർപ്പിച്ചതും ഇതുവരെ അവരെ നീരീക്ഷിച്ച ആദി അവളുടെ നോട്ടം കണ്ടു ഒന്നും അറിയാത്ത പോലെ ഇരുന്നു... ആദിയുടെയും ആയിഷയുടെയും പരുങ്ങൽ കണ്ടു ചിരിക്കാൻ പാട് പെടുന്ന മറിയുവിനെ അയിശു കണ്ണുരുട്ടി നോക്കി... അവൾ ചിരി നിർത്തി എന്ന് ആക്ഷൻ ഇട്ടതും അവളെ തറപ്പിച്ചു ആദിയെയും ഒന്ന് നോക്കി കൊണ്ട് പുറത്തേക്ക് നടന്നു.. "അയ്യേ അമൻ എന്ത് വിചാരിച്ചു കാണും..."പുറത്ത് എത്തിയതും ഗൗരവം വിട്ടവൾ ലജ്ജയോടെ ഓർത്തു...

കവിളിൽ കയ്യമർത്തി പാട് പോകുമോ എന്ന് നോക്കുമ്പോൾ ചെറുതായി നൊന്തു... ഈ നോവിന് പോലും വല്ലാത്ത സുഗമുണ്ടെന്ന് തോന്നി അവൾക്... മുകളിലേക്ക് വെള്ളവുമായി വന്ന ഷാന കവിളിൽ കൈവെച്ചു നിൽക്കുന്ന ആയിഷക്ക് നേരെ ട്രെയ്‌ ദേഷ്യത്തോടെ നീട്ടി... ആയിശുവിന്റെ കവിളിലെ പാട് കാണെ അവളുടെ മുഖം ഇരുണ്ടു വന്നു.... പണ്ടേ ആദിക്കാക്ക് മിസ്രിത്തയോടുള്ള അടുപ്പം കാണെ അസൂയ തോന്നിയിരുന്നു..അത് പോലെ തന്നോട് അടുക്കാൻ വേണ്ടി പല അടവുകളും നോക്കി... എന്നാൽ അവസാനം മിസ്രിതയെ കെട്ടി...തകർന്നു പോയി ഞാൻ... കെട്ടിയാൽ എന്താ ആദിക്കയുമായി ജീവിച്ച മതി എന്ന് തോന്നി.... എന്നാൽ അവളുമായി ഒഴിഞ്ഞപ്പോൾ ഒരുപാട് സന്തോഷിച്ചതാ .... മനസ്സിൽ കരുതിയതാ ഇനിയെങ്കിലും ആധിക്കാടെ ജീവിതത്തിൽ കയറി പറ്റാം എന്ന്... എന്നാൽ അവിടെയും മറ്റൊരുത്തി വന്നു നശിപ്പിച്ചു... ഇപ്പൊ ഞാൻ ആയിരുന്നേൽ ഈ പാട്... ഈ സ്നേഹം ഒക്കെ എനിക്ക് ലഭിച്ചേനെ... ആദിക്കയെ പോലെ ഒരുത്തനെ കിട്ടിയാൽ ജീവിതം മനോഹരമായിരുന്നേനെ.... ഇവളെ പ്രണയിക്കുന്ന പോലെ എന്നേ പ്രണയിച്ചേനെ.....ഇവൾക്ക് കിട്ടുന്നതെല്ലാം എനിക്ക് കിട്ടിയേനെ... ആയിഷയുടെ പാടിൽ നോക്കി വലിഞ്ഞു മുറുകിയ മുഖത്തോടെ അവൾ ഓർത്തു...

ഷാനയുടെ മുഖം കാണെ ആയിശു അവൾക് നേരെ പുഞ്ചിരിച്ചു കൊണ്ട് വെള്ളവുമായി മുറിയിലേക്ക് തന്നെ തിരിച്ചു നടന്നു..... "കെട്ട് അഴിച്ചിട്ടുണ്ട്... എനി രാവിലേം രാത്രിയും മരുന്ന് വെച്ചാൽ മതി... പെട്ടെന്ന് ശെരിയായിക്കോളും... ഫുൾ ആയിട്ട് മാറുന്നത് വരെ റസ്റ്റ്‌ എടുക്കട്ടെ ..." അമൻ കുടിച്ച ഗ്ലാസ്‌ ആയിഷുവിനു നേരെ നീട്ടികൊണ്ട് പറഞ്ഞു.... അയിശു ആദിയെ കേട്ടോ എന്ന മട്ടിൽ നോക്കി... അത് കാണെ അമൻ ആദിക്ക് നേരെ തിരിഞ്ഞു... "സാഹസം വേണ്ടാ എന്ന ഉദ്ദേശിച്ചത് "ആദിയെ നോക്കി അമൻ കാര്യത്തിൽ പറഞ്ഞതും ആയിശുവിന്റെ മുഖം വിളറിവെളുത്തു അമന് മുന്നിൽ നിൽക്കാൻ അവൾ ലജ്ജ തോന്നി... അവൾ വേഗം മുറിക് പുറത്ത് ഇറങ്ങി... കൂടെ മറിയുവും മിന്നുവിനെ എടുത്ത് പുറത്തേക്ക് വന്നു... അമൻ കൊണ്ട് വന്ന ചോക്ലേറ്റ് കഴിക്കുന്ന മിന്നുവിനെ അയിശു മറിയുവിന്റ കയ്യില് നിന്ന് വാങ്ങി... "എന്തെടി ഇത്ര കിണിക്കാൻ "ചിരിച്ചോണ്ട് ഇരിക്കുന്ന മറിയുവിനെ കണ്ണുരുട്ടി അയിശു ചോദിച്ചു... "ഏയ്... ഒന്നുല്ലാ.... "അപ്പോഴും അവൾ ചിരി അടക്കി പറഞ്ഞു.... "അധികം ഇളിക്കണ്ടാ നിനക്കും ഇത് പോലെ കിട്ടും "അയിശു ചുണ്ട് കോട്ടി പറഞ്ഞു... "ഹ അതിനും വേണം ഭാഗ്യം... ഇത്ത ന്റെ കെട്ടിയോൻ ആയോണ്ട് പറയല്ല അങ്ങേർക്ക് അലറാൻ മാത്രമേ അറിയൂ ....

മിക്കവാറും വയസ്സാവുന്നതിനു മുന്നേ എന്റെ ചെവി അടിച്ചു പോകും " മറിയു ചുണ്ട് കൂർപ്പിച്ചു പറയുന്നത് കേട്ട് അയിശു ചിരിച്ചു.... "അവിടെയെങ്ങനെ.. സുഗാണോ നിനക്ക് "അയിശു അവള്ടെ കവിളിൽ തലോടി... "ഹ്മ്മ് സുഖം "മറിയു അവൾക് നേരെ പുഞ്ചിരിച്ചു... മറിയുവിന്റെ ഈ സന്തോഷം നിറഞ്ഞ തെളിഞ്ഞ മുഖം കാണെ ആയിഷുവിനു സന്തോഷം തോന്നി... "മിന്നുനെ താ ഞാൻ താഴെ പോട്ടെ ഇത്തൂന്റെ ഉമ്മയോട്‌ മിണ്ടീല പോയി സംസാരിചിട്ട് വരാം "ആയിശുവിന്റെ കയ്യില് നിന്ന് മിന്നുവിനെ വാങ്ങി മറിയു താഴേക്ക് നടന്നു... അവൾ പോകുന്നതും നോക്കി അയിശു ചെറുചിരിയോടെ നിന്നു... അമൻ ആയിശുവിന്റെ അടുത്ത് വന്നതും അവൾ അവനു നേരെ ചിരിച്ചു... "പാവമാ... ഇത്തിരി വായാടിത്തം ഉണ്ട്... പക്ഷെ അടുത്തറിയുന്നവരോട് മാത്രമേ ഉള്ളൂ... ആരേലും കണ്ണുരുട്ടിയാൽ കരയും... ചെയ്യാത്ത കുറ്റം ആണേൽ പോലും അവൾ എതിർ പറയാൻ അറിയില്ലാ....നോക്കിക്കോണേ..." അത്രയും പറഞ്ഞു നിർത്തുമ്പോൾ അവള്ടെ കണ്ണുകൾ നിറഞ്ഞിരുന്നു... അമൻ കാണുക ആയിരുന്നു മറിയുവിനോടുള്ള അവന്റെ ഇത്തയുടെ സ്നേഹം... ഒരുമാത്ര അവള്ടെ ഉമ്മ ഉണ്ടായിരുന്നേൽ ഇത് പോലെ പറഞ്ഞേനെ... അല്ലാ അവള്ടെ ഉമ്മ തന്നെയാ ഇത്.... അവന് ഓർത്തു...

************** "ഞാൻ റസിയുമ്മടെ " "ഒരു ഉമ്മടുത്തും ഇല്ലാ അടങ്ങാതെ ഇവിടെ ഇരുന്നോളണം..." അമൻ പറഞ്ഞത് കേട്ട് അവൾ മുഖം വീർപ്പിച്ചുകൊണ്ട് ബെഡിൽ കാലുകൾ കയറ്റി സദ്യ കഴിക്കാൻ എന്ന പോലെ ഇരുന്നു... അമൻ അവളെ അമർത്തി നോക്കി കൊണ്ട് ലാപ്പിൽ അവന്റെ വർക്ക്‌ ചെയ്യാൻ തുടങ്ങി... ഇത്താടെ അടുത്ത് നിന്ന് വന്നപ്പോ താഴെ ഷിഫാനയും അവള്ടെ ഉപ്പയും ഉമ്മയും ഇക്കയും ഒക്കെ ഉണ്ടായിരുന്നു..അവരെ നോക്കാതെ മുറിയിൽ വന്നത് മുതൽ ഒരു മണിക്കൂർ ആയി വെറുതെ ഇരിക്കാൻ തുടങ്ങിയിട്ട്... നിഹാൽ ആണേൽ ഫ്രണ്ട്സിന്റെ കൂടെ എവിടെയോ പോയേക്കുവാ... അവൾ മടിയോടെ താടി കയ്കൊടുത്തിരുന്നു... "വെറുതെ ഇരികുവല്ലേ നാല് അക്ഷരം പടിക്ക്... എക്സാം അടുത്ത മാസമാ "ലാപ്പിൽ നോക്കി പറഞ്ഞത് കേട്ട് അവൾ അവനെ നോക്കി പിന്നെ പിറുപിറുത്തുകൊണ്ട് ഒരു ബുക്കും എടുത്തു അവനടുത് തന്നെ ഇരുന്നു... കുറെ നേരം ബുക്കും പിടിച്ചിരുന്നു.. മടുത്തപ്പോൾ ബുക്ക്‌ ടേബിളിൽ വെച്ചുകൊണ്ട് അമനെ നോക്കി... "എനിയും കഴിഞ്ഞില്ലേ "അവൾ ഓർത്തു... ശേഷം പതിയെ അവനടുത്തു നിറങ്ങിക്കൊണ്ട് ചൂണ്ടു വിരൽ കൊണ്ട് തോണ്ടി... വിളിച്ചു... "ഹ്മ്മ് ന്തേ "അവളെ നോക്കി അവന് പുരികമുയർത്തി... "പഠിച്ചു "അവൾ മെല്ലെ പറഞ്ഞു... "അതിനു "അവന് സംശയത്തോടെ നോക്കി... "ഫോൺ തരോ "കയ്യ് നീട്ടി പ്രദീക്ഷയോടെ നോക്കുന്നവളെ കാണെ അവനു വാത്സല്യം തോന്നി..

ഒന്ന് മന്തഹസിച്ചുകൊണ്ടവൻ ബെഡിൽ വെച്ചിരുന്ന ഫോൺ എടുത്തു അവൾക് നേരെ നീട്ടി...ശേഷം ലാപ്പിലേക്ക് തന്നെ മാറ്റി.... മൊബൈൽ ഓൺ ആക്കിയപ്പോൾ തന്നെ അമന്റെ പുറതൂടെ കൈകൾ ഇട്ടു തലകരിൽ തല വെച്ചിരികുന്ന വാൾപേപ്പർ കാണെ അവൾ ഒന്ന് ചിരിച്ചു... ഫോൺ swipe ചെയ്തതും അവളുടെ കണ്ണുകൾ അത്ഭുതത്താൽ വിടർന്നു... അന്ന് ഓണത്തിന് അമന്റെ അടുത്ത് മറിയു നിന്ന് എടുത്ത pic ആയിരുന്നു.... അവൾ അതിലേക്ക് തന്നെ ഉറ്റുനോക്കി.... നിഹാൽ അന്ന് പറഞ്ഞത് ഓർക്ക് അവൾ ചിരിയോടെ അമനെ നോക്കി.. അവന് അപ്പോഴും ഒന്നും അറിയാതെ ലാപ്പിൽ വർക്ക്‌ ചെയ്യുവാണ്... ഗാലറിയിൽ അന്ന് റിസപ്ഷനിൽ എടുത്ത ഫോട്ടോസ് ഒക്കെ നോക്കി അവൾ മടുത്തു അവസാനം മൊബൈലിൽ ഗെയിം കയറ്റി കളിക്കാൻ തുടങ്ങി.... ഇടയ്ക്കിടെ മൊബൈൽ നിന്ന് പാട്ട് കേൾക്കാൻ തുടങ്ങിയതും അമൻ തിരിഞ്ഞു നോക്കി... മൊബൈലിൽ കണ്ണും പൂഴ്ത്തി നില്കുന്നവളെ നോക്കി ഒന്ന് തലക്കുടഞ്ഞുകൊണ്ട് വീണ്ടും പണി തുടങ്ങി... സമയം കൊഴിഞ്ഞതും പുറത്ത് അവള്ടെ ദേഹം ചാഞ്ഞതും അവന് തിരിഞ്ഞു നോക്കി... മൊബൈലും കയ്യില് വെച്ച് ഇരുന്നു ഉറങ്ങുന്നവളെ കണ്ടു അവനു ചിരി വന്നു... അവള്ടെ തല തോളത്തു വെച്ച് കൊണ്ട് അവന് അവളിൽ നിന്ന് ഫോൺ വാങ്ങി...

ഫോൺ നോക്കിയതും അവന്റെ കണ്ണുകൾ മിഴിഞ്ഞു... ഗെയിംമുകൾ ഇല്ലാത്ത മൊബൈലിൽ ലുഡോ, subway surf, temple run മുതൽ piano tiles വരെ കേറ്റിവെച്ചത് കണ്ടു അവന് മറിയുവിനെ നോക്കി... "ഡോക്ടർന് പഠിക്കുന്നോളാ... കളിക്കുന്ന ഗെയിം കണ്ടില്ലേ..."നിഷ്കളങ്കമായി ഉറങ്ങുന്നവളെ നോക്കി അവന് മൊഴിഞ്ഞു....  കണ്ണുകൾ തുറക്കുമ്പോൾ മുന്നിലെ ലാപ്പിൽ കാണുന്ന ആൾക്കാരെ കണ്ടു അവൾ കണ്ണുകൾ തിരുമ്മി... "സോറി മാം ഡിസ്റ്റർബ്ഡ് ആയോ"ലാപ്പിൽ നിന്ന് ഏതോ പെൺകുട്ടിയുടെ ശബ്ദം കേട്ട് അവൾ കണ്ണ് മിഴിച്ചു നോക്കി... സ്വബോധം വീണ്ടെടുത്തവൾ കണ്ണുകൾ മാറ്റി ചുറ്റും നോക്കി... സർന്റെ മടിയിൽ ആണ് ഞാൻ കിടക്കുന്നെ എന്നറിഞ്ഞതും അവൾ ഞെട്ടി എണീറ്റു... "Are you okay?" അമൻ ഒന്നും മനസ്സിലാവാതെ നില്കുന്നവളെ നോക്കി ചോദിച്ചതും അവൾ ആണെന്ന് തലയാട്ടി... അവന് വീണ്ടും ലാബിലേക്ക് തിരിഞ്ഞു... വീഡിയോ കോൺഫറൻസ് ആണ്... അതും ബെഡിൽ ആണ് ലാപ്...അവന്റെ മടിയിൽ കിടന്നാൽ ശെരിക്കും കാണാം... "എപ്പോഴാ ഞാൻ സർ ന്റെ മടിയിൽ എത്തിയത്...ശ്യേ എല്ലാരും എന്ത് കരുതി കാണും... എന്നാലും സർ ന്താ പിന്നെ വിളിക്കാഞ്ഞേ.... ആകെ നാണം കെട്ടു "അവൾ നെറ്റിയിൽ കൈ വെച്ചു..

"ok thank you sir... ബൈ മാം "അമന്റെ അടുത്ത് ഇരിക്കുന്നവളെ നോക്കി എതിർവശത് നിന്ന് പറഞ്ഞത് കേട്ട് അവൾ വിളറിയ ചിരി നൽകി... അമൻ കോൺഫെരൻസ് ഓഫ്‌ ആക്കികൊണ്ട് ലാപ് മടക്കി കൈകൾ ഉയർത്തി നീളംവലിച്ചു നിവർന്നിരുന്നു.... "ഞാൻ അറിയാതെ... എന്നേ മാറ്റായിരുന്നില്ലേ " മറിയു പറഞ്ഞത് കേട്ട് അവന് അവളെ സംശയത്തോടെ നോക്കി... "എന്ത് " "അത്... അവരൊക്കെ കണ്ടു കാണില്ലേ ഞാൻ സർന്റെ മടിയിൽ"അവൾ വിക്കി... "so what.. നിന്റെ ഹസ്ബന്റ് അല്ലെ ഞാൻ "യാതൊരു കൂസലും ഇല്ലാതെ പറയുന്നവനെ കണ്ടു അവള്ടെ കണ്ണ് മിഴിഞ്ഞു... "അത്... അത് പിന്നെ... എന്നാലും...ആഹ് ഒന്നുല്ല "അവന്റെ നോട്ടം കാണെ അവൾ വിക്കി പറഞ്ഞുകൊണ്ട് ബെഡിൽ നിന്ന് എണീറ്റുപോകാൻ നിന്നതും അവള്ടെ കയ്യില് വലിച്ചവൻ അവന്റെ മടിയിൽ തന്നെ കിടത്തിയിരുന്നു... അവളുടെ കണ്ണുകൾ തുറിച്ചു വന്നു... ഒരടി അനങ്ങാൻ പറ്റാതെ ശ്വാസം നിലച്ചു അവനെ നോക്കി നിന്നു.... അവന്റെ ചുണ്ടിലെ മന്ദഹാസം കാണെ അവൾ ഉമിനീരിറക്കി അവനെ നോക്കി... "എനിക്ക് അലറാൻ മാത്രമേ അറിയൂ അല്ലെ "അവന്റെ ശബ്ദം കേൾക്കെ അവള്ടെ ഹൃദയമിടപ്പ് കൂടി വന്നു... അവന്റെ ചുണ്ടിലെ പുച്ഛം കണ്ടതും അവൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു...

"കേട്ടു ലെ "അവനെ നോക്കി ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവൾ പറഞ്ഞു.. "കേട്ടു " "ഞാൻ.. പിന്നെ... ചുമ്മാ.. ഇത്താനെ... "അവൾ എന്ത് പറയും എന്നറിയാതെ വാക്കുകൾക്ക് പരതി.... അവന്റെ മുഖം കുനിഞ്ഞു വരുന്നത് കണ്ടതും അവൾ ഞെട്ടി.... അവന്റെ നോട്ടത്തിലെ വശ്യത അവളെ തളർത്തുന്ന പോലെ തോന്നി... ചൂടുശ്വാസം മുഖത്ത് തട്ടിയതും അവൾ പിടഞ്ഞുകൊണ്ട് തിരിഞ്ഞുകിടന്നു അവന്റെ വയറിൽ മുഖം പൂഴ്ത്തി മുഖം ഒളിപ്പിച്ചു.... അവനിൽ നേരിയ പുഞ്ചിരി വിരിഞ്ഞു... കഴുത്തിലെ മുടിയിഴയിൽ കൈകൾ കൊണ്ട് ഇഴഞ്ഞുകൊണ്ട് വകഞ്ഞു മാറ്റി... ചെവിക്കരികിൽ കാണുന്ന പൊട്ടുപോലെയുള്ള മറുകിൽ കണ്ണു ഉടക്കിയതും തള്ളവിരൽ കൊണ്ട് അവിടം തൊട്ടു... അവൾ ഒന്ന് പിടഞ്ഞതറിഞ്ഞു മുഖം താഴ്ത്തിയവൻ അവിടം ചുണ്ട് ചേർത്തു.... ശരീരമാകെ മിന്നൽ ഏറ്റത് വിറച്ചുകൊണ്ടവൾ അവന്റെ പുറത്ത് ടീഷർട്ടിൽ മുറുകി..... "വയസ്സായാലും ഈ ചെവി അടിച്ചുപോകില്ല... കാരണം നീ എന്റെതാ... എന്റേതായ ഒന്നും ഞാൻ ഒന്നിനും വിട്ട് കൊടുക്കില്ല... എന്റെ മരണം വരെ "അവന്റെ ശബ്ദം കാതിൽ അലയടിച്ചതും അവൾ ഞെട്ടി അവനിൽ നിന്ന് എണീറ്റു... അവന്റെ മുഖത്തെ ഭാവം അവൾക് മനസ്സിലായില്ല.. ആാാ കണ്ണുകളിൽ തന്നോടുള്ള പ്രണയം കാണെ അവൾ അവനിൽ കുരുങ്ങി നിന്നു....

"മരികുമ്പോൾ പോലും എന്നേ അലറിക്കൊണ്ട് വിളിക്കണം... കൂടെ വരും ഞാൻ"അവന്റെ കണ്ണുകളിൽ നോക്കികൊണ്ടവളുടെ ചുണ്ടുകൾ പുലമ്പി..... അവളെ നോക്കവെ ക്രമം തെറ്റിയ നെഞ്ചിടിപ്പ് അറിഞ്ഞു... മറ്റേതോ പൊതിയുന്ന പോലെ തോന്നി അവനു...അവള്ടെ മുഖത്താകെ കണ്ണുകൾ കൊണ്ട് പാഞ്ഞുനടന്നു... പിന്നെന്തൊ ഓർത്തു പെട്ടെന്നവൻ കണ്ണുകൾ മാറ്റി... "ചായ വേണം "അവളെ നോക്കാതെ അവന് കനപ്പിച്ചു പറഞ്ഞതും അവൾടെ ചുണ്ടിൽ പുഞ്ചിരി മിന്നി..  "ഉമ്മാ... ഉപ്പാ നിങ്ങളെന്ത് പറഞ്ഞാലും അനുസരിക്കുന്ന പാവ ആണെന്ന് കരുതരുത്... ഈ ഒരു കാര്യത്തിന് എനിക്ക് സമ്മതമല്ലാ... ഇത്രയും കാലം അനിയത്തിയെ കെട്ടിച്ചാലെ എന്നേ കെട്ടു എന്ന് പറഞ്ഞവൻ ഒരു സുപ്രഭാതത്തിൽ എന്നേ കെട്ടണം എന്ന് പറഞ് വന്നത് എന്തിനാണെന്ന് നിങ്ങൾക് അറിയില്ലെങ്കിലും എനിക്ക് അറിയാം... അയാൾ വിചാരിച്ചു കാണില്ലാ എന്നിൽ നിന്ന് ഇന്നലെ അങ്ങനെ കേൾക്കേണ്ടി വരും എന്ന്... എന്റെ മുന്നിൽ തോറ്റത്തിന്റെ പ്രതികാരം തീർക്കാനാ ഇപ്പൊ ഇങ്ങനെ ഒരു ആലോചന...." ആലിയ ദേശ്യം കൊണ്ട് വിറച്ചു... "നീ തന്നെയല്ലേ പറഞ്ഞത് നിനക്ക് അവന് ഇല്ലാതെ ജീവിക്കാൻ പറ്റില്ലാ എന്ന്... എന്നിട്ട് അവന് കല്യാണം നടത്തണം പറഞ്ഞു വന്നിട്ട് നീയെന്താ അവരെ അപമാനിക്കുവാണോ

"സുബൈദയും അവള്ടെ നേരെ ചീറി "ഇത്രയും കാലം പെണ്ണെന്ന പരിഗണന തരാതെ അയാൾ വേണം വേണ്ടാ എന്ന് പറഞ് തട്ടികളിച്ചപ്പോ... സ്വന്തം മോൾ എത്രത്തോളം അപമാനിതയായി എന്ന് നിങ്ങള് എന്താ ഓർക്കാഞ്ഞേ... " "നീ ശബ്ദം ഉയർത്തുന്നോടി..."അബ്ദുള്ള അവളെ കൈവീശി അടിച്ചതും അവൾ ഞെട്ടി.... പടിക്കൽ നിന്ന മറിയു പേടിയോടെ ചുമരിൽ തട്ടി.... അവൾക് പുറകെ വന്ന അമൻ അവള്ടെ തോളിൽ പിടിച്ചതും മറിയു അവനെ നോക്കി... അവന്റെ മുഖത്തെ ഭാവം അവൾക് മനസ്സിലായില്ല... "എന്നേ തല്ലിയല്ലേ.. എന്ന കേട്ടോ തല്ലിക്കൊന്നാലും നിങ്ങള് പറയുന്നത് ഞാൻ ചെയ്യില്ല..."വീറോടെ പറഞ്ഞവൾ മുഖളിലേക്ക് നടക്കുമ്പോൾ എല്ലാം നോക്കി കാണുന്ന അമനെയും മറിയുവിനെയും ദേഷ്യത്തോടെ നോക്കിയവൾ അവരെ മറികടന്നു നടന്നു.... "പാവം "മറിയു അമന് നേരെ നോക്കി പറഞ്ഞു.. "നീ പോയി ചായ ആക്കെടി " അവൾ പറഞ്ഞത് കേൾക്കാതെ അവന് അലറിയത് കണ്ടു അവൾ വെപ്രാളത്തോടെ താഴേക്ക് പാഞ്ഞു..... ************** "മാഷേ ഒരു രണ്ട് മൂന്ന് ദിവസം കൂടി കഴിയും വരാൻ..." ....... "ആ കുഴപ്പില്ലാ... ok മാഷേ ഞാൻ വെക്കുവാ " അത്രയും പറഞ് ഫോൺ കട്ട്‌ ചെയ്തവൾ തിരിയാൻ നിന്നതും പുറകിൽ വയറിൽ ചുറ്റിയവൻ തോളിൽ താടി കുത്തി നിന്നു....

"എന്തേ നിന്റെ മാഷിന് നിന്നെ വല്ലാതെ മിസ്സ്‌. ചെയ്യുന്നുണ്ടോ... ഇതിപ്പോ രണ്ട് മൂന്ന് വട്ടം വിളിച്ചല്ലോ "ആദി പറഞ്ഞത് കേട്ട് അവൾ അവന്റെ കവിളിൽ നുള്ളി.... "ആഹ് "അവന് ഒന്ന് അലറി "മാഷ് പണ്ടും വിളിക്കാറുണ്ട്...."കവിളിൽ നിന്ന് കയ്യെടുത്തവൾ പല്ല് കടിച്ചു പറഞ്ഞു... "അല്ലാ ഇങ്ങനെ വിളിച്ചോണ്ട് നിന്നാൽ അങ്ങേരുടെ കെട്ടിയോൾക് പ്രശ്നമൊന്നുമില്ലേ"അവന് അവള്ടെ തോളിൽ മുഖം അമർത്തി കൊണ്ട് ചോദിച്ചു... "ആഹ് അറീല... സാറും വൈഫും അത്ര നല്ലതല്ല തോന്നുന്നു... ഇടക്ക് സർ പറയും ജീവിതം മടുത്തെന്ന്... ഇത് വരെ സർന്റെ ഭാര്യ ഒരു പരിപാടിക്കും വരാറില്ല... അവർക്ക് സാറിന്റെ ഈ ജോബ് ഒന്നും ഇഷ്ടമല്ലാന്നു എന്നാ സർ പറയാറ്... പാവം " അയിശു പറഞ്ഞത് കേൾക്കെ അവളിൽ നിന്ന് അടർന്നു മാറി അവളെ തിരിച്ചു നിർത്തി... അവൾ അവനെ സംശയത്തോടെ നോക്കി... "അപ്പൊ ഞാനോ "അവന് അവൾക് നേരെ പുരികമുയർത്തി "ഏഹ് "മനസ്സിലാവാതെ അവൾ അവനെ നോക്കി "ഞാൻ പാവാണോ അല്ലയോ എന്ന് "അവന്റെ ഗൗരവത്തോടെയുള്ള ചോദ്യം കേൾക്കേ അവൾക് ചിരി വന്നു... കഷ്ടപ്പെട്ട് നില്കുന്നവനെ അവൾ ഉഴിഞ്ഞു നോക്കി.... "അത്ര പാവോന്നല്ലാ..."അവനെ നോക്കി കളിയോടെ പറഞ്ഞതും അവന്റെ മുഖം മാറുന്നത് കണ്ടു അവൾ വേഗം വിഷയം മാറ്റി.. "അമൻ പറഞ്ഞത് കേട്ടതല്ലേ അടങ്ങി ഇരിക്കാൻ... ബാ ബെഡിലിരി "അവനെ നോക്കി പറഞ്ഞുകൊണ്ട് അവനേം താങ്ങി അവൾ ബെഡിൽ ഇരുത്തി...

തിരിഞ്ഞു നടക്കാൻ ഒരുങ്ങിയവളുടെ ഇടുപ്പിൽ പിടിച്ചവൻ അടുപ്പിച്ചുകൊണ്ട് അവളുടെ വയറിൽ കവിൾ ചേർത്തു പുറത്ത് ഇറുകെ പിടിച്ചു... അവൾ ഒന്ന് ഞെട്ടി... ശ്വാസമെടുത്താൽ വയർ അനങ്ങുമെന്ന് പേടിച്ചു ശ്വാസം പിടിച്ചവൾ നിന്നു.... "ഞാൻ ഒരു കാര്യം പറയട്ടെ"അവള്ടെ വയറിൽ മുഖം ചേർത്തവൻ പറഞ്ഞത് കേട്ട് അവൾ ഒന്ന് മൂളി... "its a secret "അവന് മുഖം ഉയർത്തി അവളെ നോക്കി... അവള്ടെ കണ്ണിലെ പിടപ്പ് അവനിൽ ചിരി പടർത്തി... "പറയട്ടെ "അവന് കുസൃതിയോടെ ചോദിച്ചു... "ഹ്മ്മ്മ് "അവൾ പതിയെ മൂളി "പറയുവാട്ടോ " "ഹ്മ്മ്മ് " " i love you പാത്തു " അവന് പറഞ്ഞത് കേൾക്കേ അവള് ഞെട്ടിയവനെ നോക്കി... അവന്റെ കൈകൾ മാറ്റിയവൾ അവനെ തുറിച്ചു നോക്കി... "നിന്റെ പേര് ഫാത്തിമത്തുൽ ആയിഷ എന്നല്ലേ... അതോണ്ട് വിളിച്ചതാ "അവന് അവള്ടെ നോട്ടം കണ്ടു ചിരിയോടെ ബെഡിൽ മലർന്നുകൊണ്ട് പറഞ്ഞു...... "എന്തെ തനിക് ഇഷ്ടായില്ലേ "അവന് തലമാത്രം ഉയർത്തി പകച്ചുനില്കുന്നവളെ നോക്കി ചോദിച്ചു... അവൾ ഒന്നുമില്ലെന്ന് തലയാട്ടി വേഗം ബാത്റൂമിലേക്ക് പാഞ്ഞു അതിക്കാണെ അവന്റെ ചുണ്ടിൽ ഗൂഢമായി പുഞ്ചിരി വിരിഞ്ഞു...."ഹാ ഇതാര് ചെകുത്താന്റെ പാത്തുവോ " "ദേ മീന കളിക്കല്ലേ...."ലൈബ്രറിയിൽ ചെയറിൽ ഇരുന്നപ്പോൾ മീന പറഞ്ഞത് കേട്ട് അവൾക് നേരെ കണ്ണുരുട്ടി... "ഹ ഞാൻ പറഞ്ഞതല്ല... ദേ ഇതിൽ പറഞ്ഞതാ"അവൾക് നേരെ മീന ഒരു പേപ്പർ നീട്ടി...

"ഓരോ നിമിഷവും നീ കണ്ണിലുടക്കുമ്പോൾ എന്നിലെ ഹൃദയം തുടിച്ചില്ലാതാവുകയാ...അത്രമേൽ നീ എൻ ഹൃദയത്തിൽ പതിഞ്ഞുപോയി ❤നിന്റെ മാത്രം ചെകുത്താൻ❤" അത്രയും കണ്ടതും അവള്ടെ കണ്ണുകൾ മിഴിഞ്ഞു. "നിനക്ക് ഇത് എവിടുന്നാ"അയിശു മീനക്ക് നേരെ തിരിഞ്ഞു "as usual നിന്റെ സീറ്റിൽ നിന്ന് "മീന "എന്നാലും ആര ഇത് "അയിശുവിനു അസ്വസ്ഥത തോന്നി... "എനിക്ക് ഉറപ്പാ ഇതന്ന് നിനക്ക് വേണ്ടി അടിയുണ്ടാക്കിയവൻ തന്നെയാ... മുഖം മറച്ചത് കാരണം കാണാനും പറ്റിയില്ല അല്ലേൽ കണ്ടു പിടിച്ചേനെ"മീന പറഞ്ഞു "ഏയ് പാത്തൂ "ലൈബ്രറിയിൽ അലയടിച്ച ശബ്ദം അവൾ ഞെട്ടി.... എങ്കിലും ശബ്ദത്തിന്റെ ഉടമ ഇന്നും അദൃശ്യമാണ്... അവൾ ഓർത്തു.... "ഇല്ലാ താനെന്താ ഇപ്പൊ അതൊക്കെ ഓർക്കുന്നെ....ആരേലും ആവട്ടെ..." മുഖം കഴുകിയവൾ പുറത്തേക്ക് നടന്നു... ബെഡിൽ ഉറങ്ങുന്നവനെ കാണെ അവള്ടെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു... അപ്പൊ അവള്ടെ കണ്ണിലും മനസ്സിലും അവന് മാത്രമേ ഉണ്ടായിരുന്നു... തന്നിൽ മഹർച്ചാർത്തിയവൻ.............................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story