എന്റേത് മാത്രം: ഭാഗം 51

entethu mathram

എഴുത്തുകാരി: Crazy Girl

നിഹാൽ ശബ്ദമുണ്ടാക്കാതെ ഡോർ തുറന്നു... ആകെ ഇരുട്ടാണ് എല്ലാരും ഉറങ്ങിക്കാണും... എന്നും പുറത്ത് പോയാൽ വൈകിവരുന്ന ദിവസം ഈ ഡോർ അടക്കാറില്ല ഉമ്മ... പക്ഷെ രാവിലെ ആയാൽ ചെവി പൊട്ടുന്ന വഴക്ക് കേൾക്കാം... അവന് ഓർത്തു... പതിയെ മുറിയിലേക്ക് നടക്കുമ്പോൾ കുഞ്ചുക്കാടെയും മറിയുവിന്റെയും അടഞ്ഞ മുറി കാണെ അവന് ഒന്ന് ചിരിച്ചു.. പിന്നെ വെറുതെ ഒന്ന് തലച്ചേരിച്ചതും തുറന്നിട്ട ഡോർ കാണെ അവന്റെ നെറ്റി ചുളിഞ്ഞു... ശബ്ദമുണ്ടാക്കാതെ മുറിക് പുറത്ത് നിന്ന് തലയിട്ട് എത്തി നോക്കി... ലൈറ്റും ഫാനും ഓഫ്‌ ആണ്.. അപ്പൊ ആൾ ഇവിടെ ഇല്ലെന്ന് അവനു ഉറപ്പായി... ബാൽക്കണിയിലെ ഡോർ തുറന്നത് കാണെ അവന് അങ്ങോട്ടേക്ക് നടന്നു... "എന്താ മോളെ സൂയിസൈഡ് ആണോ" ബാൽക്കണിയിലെ തട്ടിയിനു മേലെ ഇരുന്നു കാലുകൾ അപ്പുറത്തേക്ക് ഇട്ടിരിക്കുന്നവളെ നോക്കി അവന് പറഞ്ഞു... അവൾ തലചെരിച്ചവനെ നോക്കി... പിന്നെ ഒന്ന് പുച്ഛിച്ചു... "വന്നോ ഊരുതെണ്ടി "പുച്ഛത്തോടെ പറഞ്ഞുകൊണ്ട് അവൾ നേരെ ഇരുന്നു... "ഓ വന്നോണ്ടല്ലേ നീ കണ്ടത് "അവനും പുച്ഛിച്ചു...

അവൾ ഒന്നും മിണ്ടിയില്ല.. തെളിഞ്ഞ ആകാശത്തിൽ കണ്ണുകൾ പതിപ്പിച്ചിരുന്നു.... അവനും അവൾക്ടുത്തു കാലുകൾ അപ്പുറത്തേക്കിട്ട് ഇരുന്നു.. അവന് ഇരുന്നത് കാണെ അവൾ അവനെ തറപ്പിച്ചു നോക്കി... "നോക്കിപേഡിപ്പികുവൊന്നും വേണ്ടാ എന്റെ കാൽ ഞാൻ ഇഷ്ടമുള്ളടുത്തു ഇരിക്കും വേണേൽ നീ എണീച്ചു പൊക്കോ"ചുണ്ട് കോട്ടിയവൻ പറഞ്ഞത് കേട്ട് അവൾ തറപ്പിച്ചു നോക്കി കൊണ്ട് നേരെ ഇരുന്നു... ************** അമൻ കോളേജിലേക്ക് ഇല്ലാത്തത് കൊണ്ട് മറിയുവിന്റെ മുഖം മങ്ങിയെങ്കിലും അവൾ അത് പുറത്ത് കാണിച്ചില്ല... ഒരുമിച്ചു ഭക്ഷണം കഴിച്ചു യാത്ര പറഞ്ഞു അവന് ഹോസ്പിറ്റലിലേക്ക് മടങ്ങി... നിഹാലിന്റെ ഒപ്പരം ബൈക്കിൽ ഇരുന്നു പോകുമ്പോൾ ആലിയ സ്കൂൾ ബസ്സിന് കാത്ത് നിൽക്കുക ആയിരുന്നു... അവളോടുള്ള ദേഷ്യത്താൽ ഇപ്പൊ അവള്ടെ ഉപ്പ കൊണ്ട് വിടാറില്ല... അതുകൊണ്ട് സ്കൂൾ ബസ്സിൽ ആണ് അവൾ പോകാറ്... അവൾ ഞങ്ങളെ കണ്ടതും എന്നും പോലെ മുഖം തിരിച്ചു കളഞ്ഞു.... കോളേജിൽ എത്തി കുറച്ചു സംസാരിച്ചപ്പോൾ തന്നെ ബെല്ലടിച്ചു... പുതിയ സർ ആയതിനാൽ വെല്യ ബോർ ഒന്നും തോന്നിയില്ല...

എങ്കിലും വല്ലാത്തൊരു മിസ്സിംഗ്‌ അവളെ മൂടി... ഷിഫാന ഇപ്പൊ മിണ്ടാൻ വരാറില്ലാ എന്തിനു നോക്കുക പോലും ഇല്ലാ... അഥവാ കണ്ണ് തട്ടിയാൽ അപ്പോ മുഖം കൂർപ്പിച്ചു തിരിക്കും അവൾക്കും അത് ആശ്വാസമായിട്ടേ തോന്നിയുള്ളൂ... ************* "ഇന്ന് പോണോ... കുറച്ചൂടെ റസ്റ്റ്‌ എടുത്തൂടെ "അയിശു പറഞ്ഞത് കേട്ട് അവന് അവളെ നോക്കി "എനിയും റസ്റ്റ്‌ എടുത്താൽ പിന്നെ പോയിട്ട് കാര്യമില്ല.... ഒരു ലോഡ് വർക്ക്‌ ഉണ്ട് പെന്റിങ് ആയിട്ട്..."അവളെ നോക്കിയവൻ പറഞ്ഞു കൊണ്ട് മുടി ശെരിയാക്കി... അപ്പോഴേക്കും അവൾ ബാഗ് കയ്യിലിട്ടു... സത്യം പറഞ്ഞാൽ വീട്ടിൽ ഇത്രയും ദിവസം ഇരുന്നിട്ടും ഒരു മടുപ്പൊ മതിയോ ഒന്നും തോന്നിയിട്ടില്ല... എന്നാൽ ഇന്ന് സ്കൂളിൽ പോണം എന്ന് പറഞ്ഞപ്പോ മുഖം ചുള്ങ്ങിയ എന്നേ ബുലോക മടിച്ചി എന്ന് പറഞ് കളിയാക്കിയതിനു ആണ് കുത്തിപ്പൊക്കി റെഡി ആയത്... "ഉമ്മി പോട്ടെ ചക്കരെ " "പോന്താ " മിന്നുവിനെ നോക്കി അയിശു ചോദിച്ചപ്പോൾ അവൾ ചുണ്ട് പിളർത്തിയത് കണ്ടു ആയിശു ആദിയെ നോക്കി... "കണ്ടില്ലേ പാവം " "കുഞ്ഞിയല്ലേ ഇച്ചിരി സങ്കടം ഒക്കെ കാണും ടീച്ചർ ഇറങ്... "അവന് അവളെ കണ്ണുരുട്ടി പറഞ്ഞത് കേട്ട് അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് ഇറങ്ങി.... അത് കാണെ ആദി വന്ന ചിരി അടക്കി വെച്ചു... *************

"ഷാന പോയെന്ന്... ഒന്നു പറഞ്ഞത് പോലുമില്ലല്ലോ " വീട്ടിലെത്തി ഡ്രസ്സ്‌ ചേഞ്ച്‌ ആക്കാൻ പോകുമ്പോൾ ആണ് അയിശു പറഞ്ഞത് കേട്ട് അവന് അവളെ നോക്കിയത്... "എന്തെ നിനക് സങ്കടം ഉണ്ടോ "അവന് അവളെ പുരികമുയർത്തി നോക്കി... "അതല്ലാ എന്നാലും ഒന്ന് പറഞ്ഞില്ലല്ലോ... എന്നോർത്തു "അയിശു "അവൾ ഇവിടെ ഉള്ളത് ആയിരുന്നു അല്ലെ നല്ലത് "ആദി പറഞ്ഞത് കേട്ട് അവൾ അവനെ തറപ്പിച്ചു നോക്കി... എന്നാൽ ഷർട്ടിന്റെ കൈകൾ മടക്കിവരുന്നവനെ കണ്ടു അവൾ ഒന്ന് പകച്ചു... "അല്ലാ അപ്പോ നിന്റെ കുശുമ്പ് കാണാലോ "അടുത്ത് വന്നു മുഖം താഴ്ത്തി പറഞ്ഞത് കേട്ട് അവൾ മിഴിച്ചു നോക്കി... അവളുടെ മൂക്ക് ചുവന്നത് കാണെ അവന്റെ ചുണ്ടുകൾ പുഞ്ചിരി മിന്നി... അവനെ തള്ളി ഡ്രെസ്സുമായി അവൾ ബാത്റൂമിലേക്ക് കയറി... "ഒന്നുല്ലേലും ടീച്ചർ അല്ലെ ഞാൻ.. എന്നെയിട്ട് കളിയാക്കുവാ "അവൾ പിറുപിറുത്തു... "ടീച്ചർ ആണെന്ന് എനിക്കും തോന്നണ്ടേ... ന്റെ മുന്നിൽ നിന്ന് മിന്നുവേ കാൾ കുഞ്ഞാ "പുറത്ത് നിന്ന് അവന് പറഞ്ഞത് കേട്ട് അവൾ നാക്ക് കടിച്ചു... "ശ്യേ കെട്ടു "അവൾ സ്വയം തലക്ക് കോട്ടി... 

മിന്നുവിന്റെ ശ്വാസം വിടാത്ത കരച്ചിൽ കേട്ടാണ് അയിശുവും ഉമ്മയും കിച്ചണിൽ നിന്ന് പാഞ്ഞു ഹാളിലേക്ക് വന്നത്... അവളെ എടുക്കാൻ നോക്കുന്ന ശാമിലിനെ കണ്ടതും ആയിഷു പിടപ്പോടെ അവനു മുന്നിൽ നിന്ന് മിന്നുവിനെ എടുത്തു... അവൾ കരഞ്ഞുകൊണ്ട് തന്നെ അവള്ടെ തോളിൽ മുഖം അമർത്തി... അവളെ തലോടിക്കൊണ്ട് അയിശു ഷാമിലിനു നേരെ തുറിച്ചു നോക്കി... "ഹോ ഞാൻ എടുത്താൽ തഴഞ്ഞു പോകത്തൊന്നുമില്ല... ഇങ്ങനെ അലറികരയാൻ ഇതിനെ ഞാൻ അടിച്ചൊന്നും ഇല്ലല്ലോ... പറഞ്ഞിട്ടെന്താ അവളുടെം അവന്റേം വീഴ്പ്പ് അല്ലെ" "ശാമിൽ " ഷാമിൽ പറഞ് കഴിഞ്ഞതും ഉമ്മ അവനെ ദേഷ്യത്തോടെ വിളിച്ചു... അവന് ഒരു കൂസലും ഇല്ലാതെ ഉമ്മയേ നോക്കി... "നിന്റെ വേലതരം ഈ കുഞ്ഞിന്റെ അടുത്ത് കാണിക്കരുത്... പറഞ്ഞില്ലാന്നു വേണ്ടാ..."ഉമ്മ വിരൽ ചൂണ്ടി കണ്ണിൽ തീ പാറി പറഞ്ഞതും അവൾ ദേഷ്യത്തോടെ മുറിയിൽ കയറി ഡോറുകൾ വലിച്ചടച്ചു... "അതിനെ കാണുമ്പോൾ അതിന്റെ തള്ളയെ ആണ് ഓർമ വരുന്നേ... അതുകൊണ്ടാ മനപ്പൂർവം ബൈക്ക് വെച്ച് വീഴ്ത്തിയത്.....ഹ്മ്മ് അതിനെ ഇവിടെയിട്ട് അവൾ അവിടെ സുഗമായി കഴിയുവാ... ഞാൻ മാത്രം... ഒന്നിനും കൊള്ളാതേ ച്ചേ " ദേഷ്യം കൊണ്ട് ശാമിൽ കൈകൾ ചുരുട്ടി ഭിത്തിയിൽ അടിച്ചു....

മിന്നുവിന്റെ കരച്ചിൽ അടക്കി അയിശു അവളേം എടുത്തു നടന്നു.... ആദിയോട് ഉമ്മ പറഞ്ഞതും ഷാമിലിന്റെ മുറിയിലേക്ക് ദേഷ്യത്തോടെ ചെന്നവനെ ഉപ്പ തടഞ്ഞു.... അതിന്റെ ദേഷ്യത്തിൽ ഭക്ഷണം പോലും കഴിക്കാതെ ആയിശുവിന്റെ കയ്യില് നിന്നു മിന്നുവിനേം എടുത്തവൻ മുറിയിലേക്ക് പോയി.... അയിശു ഉമ്മയെയും ഉപ്പയെയും നോക്കി ഒന്നുമില്ലെന്ന് കൺചിമ്മി ഭക്ഷണവുമായി മുറിയിലേക്ക് നടന്നു... മിന്നുവിനെ നെഞ്ചിൽ ചാരി ഇരുത്തി ഹെഡ്ബോർഡിൽ ചാരി ഇരിക്കുന്ന ആദിയെ കാണെ അവൾ ഒന്ന് പുഞ്ചിരിച്ചു.... "കഴിക്കാൻ വേണ്ടേ "അവൾ ചോദിച്ചത് കേട്ട് അവന് അവളെ കണ്ണുരുട്ടി... "ഞാനെന്ത് ചെയ്തിട്ടാ എന്നേ നോക്കുന്നെ "അവന്റെ നോട്ടത്തിൽ ഒന്ന് പതറിയെങ്കിലും ചുണ്ടിൽ ചിരി വരുത്തി അവൾ പറഞ്ഞു... "സാരില്ല... എത്രയാന്നു വെച്ചാ ശാമിൽകയുമായി അടിയാകുന്നെ എന്ന് വെച്ചാണ് ഉപ്പ അങ്ങനെ പറഞ്ഞത്... എത്ര പറഞ്ഞാലും നന്നാവില്ലെന്ന് വിചാരിച്ചു നടക്കുന്നാളോട് വഴക്കിട്ടാൽ അയാൾക് പക കൂടുകയേ ഉള്ളൂ..."അയിശു സൗമ്യമായി പറഞ്ഞു... ആദി അവളെ നോക്കി... "കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ അവനു..."അവന് ദേഷ്യത്തോടെ പറഞ്ഞു... "അത് എന്തോ ആയിക്കോട്ടെ... ഇത് കഴിക്ക് "അവനു നേരെ പ്ലേറ്റ് നീട്ടിയവൾ പറഞ്ഞു...

അവന് ഒന്ന് നോക്കി പിന്നെ പ്ലേറ്റ് വാങ്ങി കഴിക്കാൻ തുടങ്ങി... അവന്റെ മടിയിൽ നിന്ന് മിന്നുവിനെ വാങ്ങി അവൾ പാല് കൊടുക്കാൻ തുടങ്ങി... "ന്നെ കൂത്തനെ...ഇച്ചീച്ചി ആന്ന്... ന്നെ കൊന്തോവ്വും... ഉമ്മാമനെ പീപ്പിച്ചു... ന്നീട്ട് തല്ലൻ ബന്ന് " പാൽ കൊടുക്കുമ്പോൾ മിന്നു പറയുന്നത് കേട്ട് അയിശു ചിരി അടക്കി... കാരണം പകുതിയും അവള്ടെ തള്ളാണ്... ഉമ്മാനെ വഴക്ക് പറഞ്ഞതിനാണ് അവൾ ഈ കണ്ട മൊത്തവും പറയുന്നത്.... അവൾക് പാലുകൊടുക്കുമ്പോൾ അവൾക് നേരെ നീളിവന്ന ഒരുപിടി ഭക്ഷണം കാണെ അവൾ അവനെ കണ്ണു ഉയർത്തി നോക്കി... "കഴിച്ചില്ലല്ലോ "അവന് ചോദിച്ചത് കേട്ട് അവൾ ഇല്ലെന്ന് തലയാട്ടി... "ഹ്മ്മ്മ് "വീണ്ടും മൂളിക്കൊണ്ടവൻ നീട്ടിയതും അവൾ വാ തുറന്നു... മിന്നുവിനെ മടിയിൽ ഇരുത്തി പാലുകൊടുത്തു ഊട്ടുമ്പോൾ അവൾക് നേരെ ഓരോ ഉരുള നീട്ടി അവനും ഇരുന്നു... ************** "ക്ലാസ്സ്‌ എങ്ങന ഉണ്ടായിരുന്നു " "കുഴപ്പില്ലാ " "എന്ത് കുഴപ്പില്ലാ... സ്വപ്നജീവിയെ പോലെ ഇന്നും ഇരുന്നോ "അവന് കണ്ണുരുട്ടിയതും അവൾ ഇല്ലെന്ന് തലയാട്ടി... "ഹ്മ്മ് എക്സാം ടൈം ടേബിൾ ഒക്കെ കിട്ടിയോ "അവന് ചോദിച്ചത് കേട്ട് അവൾ ആണെന്ന് തലയാട്ടി... "എന്ന പിന്നെ കിടന്നൂടെ "അവന് കനപ്പിച്ചു പറഞ്ഞത് കേട്ട് അവൾ അവനെ മിഴിച്ചു നോക്കി പിന്നെ ചുണ്ട് പിളർത്തികൊണ്ട് കിടന്നു...

ഇതല്ലാതെ വേറൊന്നും ചോയ്ക്കാൻ അറീലെ ഇങ്ങേർക്ക് അവൾ ഓർത്തു... "നാളെയാ ന്റെ ബര്ത്ഡേ... കല്യാണം കഴിഞ്ഞിട്ട്.... വീട് വിട്ട് ഉപ്പയും ഇത്തയും ഇല്ലാത്ത ആദ്യത്തെ പിറന്നാൾ... വലിയ ആഘോഷം ഇല്ലേലും എന്നും ഉപ്പാന്റെ വക കേക്ക് കിട്ടുമായിരുന്നു ഇത്താടെ വക ബിരിയാണിയും... സത്യം പറഞ്ഞാൽ എന്റെ ഉമ്മ മരിച്ച ദിവസവും കൂടിയാണ് ... എന്നിട്ടും എന്റെ ഒരു പിറന്നാളും ആ ഒരു സങ്കടത്തിൽ മുടങ്ങിയിട്ടില്ല... ഉപ്പ പറയും ഒരിക്കലും നിന്റെ ഉമ്മ മനസ്സിൽ മരിച്ചിട്ടില്ല പിന്നെന്തിന് സങ്കടപെടണം... പിന്നെ നിന്റെ ഉമ്മാക് സഹിക്കില്ല നിന്റെ പിറന്നാളിന് അവളെ ഓർത്തു സങ്കടപെട്ടാൽ...അതുകൊണ്ട് തന്നെ കേക്കും ബിരിയാണിയും ഒക്കെ ഉണ്ടാക്കും "അവൾടെ കണ്ണിൽ നീര്തിളക്കം ഉരുണ്ടു കൂടി.. ഇപ്പൊ ഉപ്പാ ഉണ്ടായിരുന്നേൽ അവൾ ആശിച്ചു പോയി.. ലൈറ്റ് ഓഫ്‌ ആയതും അവൾ തിരിഞ്ഞു മലർന്നു കിടക്കുന്നവന്റെ നെഞ്ചിൽ ചേർന്ന് കിടന്നു കണ്ണുകൾ അടച്ചു... "എണീക്ക്... ഹെയ് " അമൻ അവളെ തട്ടിവിളിച്ചതും അവൾ ഒന്ന് ചിണുങ്ങികൊണ്ട് തിരിഞ്ഞു കിടന്നു... അവന് പുതപ്പ് വലിച്ചതും അവൾ മടിയോടെ എണീറ്റു...

"മതി ഉറങ്ങിയത് "അവന്റെ കനപ്പിച്ചു ശബ്ദം കേട്ട് അവൾ കണ്ണുകൾ വലിച്ചു തുറന്നു... മുന്നിൽ കുളിച്ചു നിൽക്കുന്ന അമനെ കണ്ടു അവൾ ഞെട്ടി ക്ലോക്കിലെക് നോക്കി.. സമയം 4 മണി... "ഇത്ര രാവിലെ കുളിച്ചോ... എവിടേക്ക് പോവ്വാ "അവൾ കണ്ണ് വിടർത്തി അവനെ നോക്കി... "ഹ്മ്മ് എവിടേക്കും ഇല്ലാ വേഗം എണീക്ക് പല്ല് തേച്ച് വാ... പറ്റിയാൽ കുളിക്ക് "അവൻ പറഞ്ഞത് കേട്ട് അവൾ ഒന്ന് നിന്നു... അവൾടെ പരുങ്ങൽ കണ്ടു അവന് അവളെ ഉഴിഞ്ഞു നോക്കി... "അത്... തണുപ്പല്ലേ "കൈകൾ രണ്ടും കൂട്ടിവെച്ചു പറഞ്ഞത് കേട്ട് അവന് നെറ്റിയിൽ കൈവെച്ചു "പല്ലെങ്കിലും തേച് വാ "കനപ്പിച്ചു പറഞ്ഞത് കേട്ട് അവൾ വേഗം ബാത്റൂമിലേക്ക് ഓടി... "അപ്പൊ അറിയാമായിരുന്നു അല്ലെ എന്റെ ബര്ത്ഡേ ആണെന്ന്..."അവൾക് സന്തോഷം തോന്നി... വേഗം പല്ല് തേച്ചു ഷാളും ഇട്ടു അവൾ അവന്റെ ഒപ്പം മുറിക് പുറത്ത് ഇറങ്ങി... ഓഫീസ് മുറിയിലേക്ക് അവനു പുറകിൽ നടക്കുമ്പോൾ അവള്ടെ മനസ്സാകെ പിടച്ചുകൊണ്ടിരുന്നു... എന്നാലും ബര്ത്ഡേ ആണെന്ന് എങ്ങനാ അറിഞ്ഞു... ആര് പറഞ്ഞുകാണും...

എന്തിനായിരിക്കും ഇത്ര രാവിലെ എണീപ്പിച്ചത്.... അവിടെ എന്തായിരിക്കും എന്ന ചോദ്യങ്ങൾക് ഉത്തരമറിയാൻ അവള്ടെ മനസ്സ് വെമ്പി... ഓഫീസ് മുറിക്ക് പുറത്ത് എത്തിയതും അവൾ കൈകൾ കൂട്ടിപ്പിടിച്ചു...ഡോർ തുറന്നതും അവൾ കണ്ണുകൾ വിടർത്തി മെല്ലെ അകത്തേക്ക് നോക്കി... ഒരുമാത്ര കഥയിലും സിനിമയിലും കണ്ട ബര്ത്ഡേ സർപ്രൈസ് അല്ലെങ്കിൽ ഒരു കേക്ക് എങ്കിലും പ്രധീക്ഷിച്ചു വന്ന അവളുടെ സ്വപ്നം ബോംബ് ഇട്ടു ചില്ലു കഷ്ണങ്ങൾ ആക്കിയിരുന്നു... അവൾ അവനെ മിഴിച്ചു നോക്കി... "ബുക്ക്‌ അവിടെ കൊണ്ട് വെച്ചിട്ടുണ്ട് ചെല്ല് "അവന് കൈകൾ കെട്ടി പറഞ്ഞത് കേട്ട് ആദ്യം ഒന്ന് അമ്പരന്നു...അപ്പോഴും വല്ലാത്തൊരു ഭാവത്തോടെ ബുക്കും പിടിച്ചു ഉറക്കം തൂങ്ങുന്ന നിഹാലിനു അടുത്ത് ചെന്ന് ഇരുന്നു... "ഗുഡ് മോർണിംഗ് "നിഹാൽ അവളെ കണ്ടതും ആവേശത്തോടെ വിഷ് ചെയ്തു... "ഹ്മ്മ് മോർണിംഗ് "അവൾ കാറ്റ് പോയ ബലൂൺ പോലെ പറഞ്ഞു.. "എന്തെ മോൾടെ മുഖത്ത് ഒരു തെളിച്ച കുറവ് ഇത് പ്രദീക്ഷിച്ചില്ല അല്ലെ "അവന് അവള്ടെ മുഖം നോക്കി കളിയാക്കി പറഞ്ഞതും അവൾ ഇല്ലെന്ന് തലയാട്ടി...

"എക്സാം ടൈം ടേബിൾ കിട്ടിയാൽ പിന്നെ കുഞ്ചൂക്കാകും ഉറക്കുണ്ടാവില്ല... എഴുതുന്ന നമ്മൾക്കും ഉറക്കുണ്ടാവില്ലാ അല്ലാ നിന്റെ കെട്ടിയോന് ഉറങ്ങാൻ വിടില്ല "നിഹാൽ പറഞ്ഞത് കേട്ട് അവൾ മിഴിച്ചു നോക്കി.. "ഇങ്ങനെ നോക്കണ്ടാ... എക്സാം കഴിഞ്ഞു കോളേജ് പൂട്ടുന്നത് വരെ എനി ഇത് സഹിക്കണം... ഹോ ഞാനൊക്കെ എത്ര സഹിച്ചതാ... ഇനിയിപ്പോ കൂട്ടിനു നീയും ഉണ്ടല്ലോ "അവന് കസേര നിരക്കി അവൾക്ടുത്തു ഇരുന്നു ആവേശത്തോടെ പറഞ്ഞത് കേട്ട് അവൾ എല്ലാം പോയ മട്ടിൽ ഇരുന്നു... എന്തൊക്കെ ആയിരുന്നു...സർപ്രൈസ്‌... ബര്ത്ഡേ..കേക്ക്... അങ്ങേർക്ക് ഓർമ പോലും ഇല്ലാ...എന്നിട്ട് ഇപ്പൊ നേരംപോലെ വെളുക്കാതെ എന്നേം വിളിച്ചു ഉണർത്തി വേണ്ടാത്ത ആശ മൊത്തം തന്ന്... ഇവിടെ കൊണ്ട് ഇരുത്തി കാട്ടുമാക്കാൻ... ഭാഗ്യം ആവേശം മൂത്ത് കുളിക്കാഞ്ഞത്.. അല്ലേൽ തണുത്തു വിറച്ചു കുളി പാഴായിപോയെനെ... അവൾ മനസ്സിൽ പിറുപിറുത്തു... "ഹ്മ്മ് പടിക്ക് സംസാരിക്കാതെ "കട്ടൻചായയും പിടിച്ചു വരുന്നവനെ കണ്ടു അവൾ കണ്ണ് മിഴിച്ചു നോക്കി... ഇതിലും വലുത് എന്തോ വരാൻ ഇരുന്നതാ...

അവനെ തന്നെ നോക്കി നില്കുന്നവളെ കണ്ടു അമൻ അവളെ പുരികമുയർത്തി നോക്കി... എന്നാൽ അവൾ ഇവിടെയുള്ള ഏതോ ലോകത്തു ആണെന്ന് അറിഞ്ഞതും ടേബിളിൽ നിന്ന് ഒരു ബുക്ക്‌ എടുത്തു അവള്ടെ ദേഹത്തേക്ക് എറിഞ്ഞു... അവൾ ഒന്ന് ഞെട്ടി... "പടിക്കെടി "അവന് അലറിയതും അവൾ ഞെട്ടിക്കൊണ്ട് ബുക്ക്‌ തുറന്നു പിടിച്ചു... അതിൽ കണ്ണിൽ പതിപ്പിച്ചു... അവന് അടുത്തേക്ക് വരുന്നത് അറിഞ്ഞു അവള്ടെ നെഞ്ചിൽ പെരുമ്പറ കൊട്ടാൻ തുടങ്ങി... പെട്ടന്നവൻ ബുക്ക്‌ വാങ്ങി തിരിച്ചു വെച്ച് അവള്ടെ കയ്യില് വെച്ചതും അവൾ ചമ്മി.. ബുക്ക്‌ തിരിച്ചു പിടിച്ചു ഇത്രയും നേരം ഇരുന്നെ എന്നറിഞ്ഞപ്പോൾ അവനു നേരെ ചമ്മിയ ചിരി നൽകി... ഇതൊക്കെ വീക്ഷിച്ചു ചിരി കടിച്ചമർത്തുന്ന നിഹാലിന്റെ തലക്ക് കൊട്ട് കിട്ടിയതും അവന് കണ്ണ് വലിച്ചു തുറന്നു ബുക്കിൽ കോൺസെൻട്രേറ്റ് ചെയ്തു... ഇടയ്ക്കിടെ തലക്ക് കൊട്ട് കിട്ടിയും ഉറക്കം തൂങ്ങിയും അമന്റെ അലർച്ച കേട്ടും രണ്ടുപേരും നേരം വെളുപ്പിച്ചു... ഒരുമാത്ര അവൾ ഓർത്തുപോയി... ഇന്ന് ജനിക്കേണ്ടിയിരുന്നില്ല എന്ന്............................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story