എന്റേത് മാത്രം: ഭാഗം 52

entethu mathram

എഴുത്തുകാരി: Crazy Girl

"എന്തെ വൈകിയേ " "മോഡൽ കഴിഞ്ഞു... എനി മാർക്ക്‌ കുറവുള്ള കുട്ടികൾക്കു ഈവെനിംഗ് എക്സ്ട്രാ ക്ലാസ്സ്‌ വെക്കണം എന്ന ഓർഡർ... മീറ്റിംഗ് ഉണ്ടായിരുന്നു.." അയിശു സീറ്റിൽ തല ചാരി കൊണ്ട് പറഞ്ഞു.... "മിന്നുവിന് എന്തെ കൂട്ടാഞ്ഞേ "അയിശു "ഓഫീസിൽ നിന്ന് നേരെ ഇങ്ങോട്ടാ വന്നത് വീട്ടിൽ പോയില്ല " ആദി പറഞ്ഞത് കേട്ട് അവൾ ഒന്ന് മൂളി... ആദി തലചെരിച്ചവളെ നോക്കി... മുഖമൊക്കെ വാടി തളർന്നിരിക്കുന്നു... ക്ഷീണം എടുത്തുകാണിക്കുന്നുണ്ട്... "വയ്യേ "അവന് അവളെ ഉറ്റുനോക്കി... അവൾ അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് സീറ്റിൽ ചാരി കണ്ണുകൾ അടച്ചു.... അവൻ കാർ എടുത്തതും പെട്ടെന്നെന്തോ ഓർത്തത് പോലെ അവൾ അവൾ കണ്ണ് തുറന്നു.... " മറിയുന്റെ കോളേജ് വരെ ഒന്ന് പോകാമോ "അവൾ ചോദിച്ചത് കേട്ട് അവന് എന്തിനെന്നു പുരികം പൊക്കി... "ബര്ത്ഡേ ആണ്... ആദ്യമായിട്ടാണ് അവള്ടെ പിറന്നാളിന് കൂടെ ഇല്ലാത്തത്... ഇങ്ങക്ക് പറ്റുവെങ്കിൽ മതി " അവസാനം അവള്ടെ ഫോർമാലിറ്റിദിയോടെ ഉള്ള ചോദ്യം കേട്ട് അവന് മുഖം തിരിച്ചു...

"ആ എനിക്ക് പറ്റില്ല " എടുത്തടിച്ച പോലെ അവന് മറുപടി പറഞ്ഞത് കേട്ട് അവള്ടെ മുഖം മങ്ങി.... "എന്നാ സാരില്ല "പതിയെ പറഞ്ഞവൾ വീണ്ടും സീറ്റിൽ ചാരി പുറത്തേക്ക് കണ്ണിട്ടു ഇരുന്നു... അവൻ നീട്ടിശ്വസം വലിച്ചുവിട്ടുകൊണ്ട് ഡ്രൈവ് ചെയ്തു.... മാളിന് പുറത്ത് കാർ പാർക്ക്‌ ചെയ്യുന്നത് കണ്ടു അയിശു അവനെ നോക്കി... "എന്റെ പെങ്ങൾടെ ബര്ത്ഡേ ആണ് ഡ്രസ്സ്‌ എടുക്കണം "അവളെ നോക്കി പുച്ഛിച്ചു കൊണ്ട് സീറ്റ്‌ ബെൽറ്റ്‌ അഴിച്ചു പോകുന്നവനെ കണ്ടു അവൾ മിഴിച്ചു നോക്കി... കോളേജിന് വിട്ടതിനാൽ മെയിൻ ഗേറ്റിനു മുന്നിൽ ഒരുപാട് കുട്ടികളെ നിറഞ്ഞു നില്കുന്നത് കാണെ ആയിഷുവും ആദിയും വണ്ടിയിൽ നിന്ന് ഇറങ്ങിപരതി കൊണ്ടിരുന്നു.... "നോക്കെടാ ഒരു മഞ്ഞ കിളി "കൂട്ടം കൂടിയ ഗാങ്ങിൽ നിന്ന് ഉയർന്നു വരുന്ന ശബ്ദം കേട്ടാണ് ആദി നിന്നത്... മരച്ചുവട്ടിൽ ഇരുന്നു കൊണ്ട് പറയുന്നവരെയും മറിയുവിനെ നോക്കുന്നതിന്റെ ഇടയിൽ മറ്റൊന്നും അറിയാതെ നടക്കുന്നവളേം കണ്ടു അവന്റെ മുഖം വലിഞ്ഞു...കാരണം അവള് ഇട്ടിരിക്കുന്നത് മഞ്ഞയാണ്... അവളെ ചൂണ്ടിയാണു അവർ പറയുന്നതും... അവളെടുത്തേക് പാഞ്ഞുകൊണ്ട് അവള്ടെ കയ്യില് പിടിച്ചു മരച്ചുവട്ടിലേക്ക് എരിയുന്ന കണ്ണോടെ നോക്കിയതും അവരുടെ ചിരി മാഞ്ഞു അവിടം ശൂന്യമായിരുന്നു...

പെട്ടെന്നുള്ള ആദിയുടെ കയ്യില് പിടിത്തം കണ്ടു അവൾ അവനെ നോക്കി... അവന്റെ മുഖത്തെ ദേഷ്യം കാണെ അവൾ അവനെ എന്തെന്ന് മട്ടിൽ കണ്ണ് അനക്കി...... "ഈ മഞ്ഞ ചുരിദാർ അല്ലാതെ ഒന്നും കിട്ടിയില്ലേ നിനക്ക് " "ഏഹ് "അവന് പറഞ്ഞത് മനസ്സിലാവാതെ അവൾ അവനെ കണ്ണ് തള്ളി നോക്കി... "ഒ.. ഒന്നുല്ലാ വാ.." അവന് ഒന്ന് തലകുടഞ്ഞു അവള്ടെ കൈവിടാതെ മുന്നോട്ട് നടന്നു...അവന്റെ പെരുമാറ്റം കണ്ടു ഒന്നും തിരിയാതെ അവളും... ബൈക്ക് പാർക്ക്‌ ചെയ്യുന്ന ഭാഗത്തു നിഹാലിന്റെ കൂടെ മറിയുവിനെ കണ്ടതും രണ്ടുപേരും അങ്ങോട്ടേക്ക് നടന്നു... "ഹാപ്പി ബര്ത്ഡേ മോളെ "അവളെ പുണർന്നുകൊണ്ട് അയിശു പറഞ്ഞു... മറിയു നിറഞ്ഞ ചിരിയോടെ അവളെ പുണർന്നുകൊണ്ട് ആദിയെ നോക്കി പുഞ്ചിരിച്ചു അവനും അവൾക് കൺചിമ്മി കാണിച്ചു... "അമൻ എവിടെ "അവളിൽ നിന്ന് അടർന്നു മാറി അയിശു ചോദിച്ചു... "സർ ഇപ്പൊ കോളേജിൽ വരാറില്ല... ഹോസ്പിറ്റലും കമ്പനിയും ഒക്കെ കൂടി സർ നു റസ്റ്റ്‌ ഇല്ലാ അതോണ്ട് " മറിയു പറയുമ്പോളും ആയിശുവിന്റെ കണ്ണുകൾ അവളിൽ തങ്ങി നിന്നു....

"നിഹാലെ ഇവളെ ഞങ്ങൾ കൊണ്ട് വിട്ടാൽ മതിയോ "ആദി "ഓ മതിയേ... എന്ന ഞാൻ അങ്ങ് പോകാം..ബര്ത്ഡേക്കാരിയുമായി മെല്ലെ വന്നാ മതി "നിഹാൽ ചിരിയോടെ പറഞ്ഞുകൊണ്ട് ബൈകുമായി പോയി...  "നിങ്ങള് സംസാരിക് ഞൻ ഇപ്പൊ വരാം " കാർ പാർക്ക്‌ ചെയ്തു ആദി പറഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങി... അയിശു പുറകിലിരിക്കുന്നവളെ തിരിഞ്ഞു നോക്കി ഇരുന്നു.... "ടൈം ടേബിൾ ഒക്കെ കിട്ടിയോ "അയിശു "ഹോ അത് പറയാത്തതാ നല്ലത്... ടൈം ടേബിൾ കിട്ടിയേ ഉള്ളൂ... ഇന്ന് ഞാനും നിഹാലും നാല്. മണിക്കാ എണീറ്റത്... ഇത്താക്ക് അറിയോ... ടൈം ടേബിൾ കിട്ടിയാൽ സർ ഉറങ്ങാൻ വിടില്ലത്രേ... സാറും ഉറങ്ങൂലെന്ന്..." മറിയു മുന്നിലേക്ക് ചാഞ്ഞുകൊണ്ട് ദയനീയ ഭാവവും അത്ഭുതവും നിറച്ചു പറയുന്നത് അയിശു ചെറുചിരിയോടെ കേട്ടു... "ഇനിയിപ്പോ എന്റെ മുന്നിൽ നടത്തുന്ന അഭിനയം ഒന്നും നടക്കില്ലാ.. നല്ലോണം പഠിച്ചോ... ഒന്നാമത് കെട്ടിയോനാ.. മാർക്ക്‌ കുറഞ്ഞാൽ നാണക്കേടാ "അയിശു "ശെരിയാ...

അല്ലേൽ സാറിനും മോശല്ലേ എനിക് മാർക്ക്‌ കുറഞ്ഞാൽ "തടിക്കും കയ്യും കൊടുത്തു പറയുന്നവളെ നോക്കി അയിശു അവള്ടെ തലയിൽ കൊട്ടി.. "ഇപ്പോഴും നീ സർ എന്നാണോ വിളിക്കുന്നെ " "ഹ്മ്മ് "തല ഉഴിഞ്ഞവൾ മൂളി... "നിങ്ങള് തമ്മിൽ..."അയിശു ഒന്ന് നിർത്തി അവളെ നോക്കി... "നല്ല സ്നേഹമൊക്കെ തന്നെയാ ഇത്തൂ... പക്ഷെ എന്തോ സർ എന്നല്ലാതെ വേറൊന്നും എനിക്ക് "അവൾ എങ്ങന പറഞ്ഞു മനസ്സിലാക്കും എന്നറിയാതെ നിന്നു... "എനിക്കറിയാം മറിയു... ഇത് പോലെ തന്നെയാ ഞാനും... ഞങ്ങൾ കരുതുന്നത് പെട്ടെന്ന് അവർക്ക് നമ്മളിലേക്ക് അടുക്കാൻ പറ്റുമോ എന്നാണ്... എന്നാൽ അവരോ നമ്മള്ടെ ഈ പെരുമാറ്റം കാരണം അവർക് കുറച്ചു സമയം കൊടുക്കാം എന്ന് കരുതും.....രണ്ട് പേരും മനസ്സിലിട്ട് നടന്നാൽ ഒന്നും എവിടേം എത്തില്ല..." അയിശു പറഞ്ഞത് കേൾക്കെ മറിയുവിന്റെ മുഖം ചുളിഞ്ഞു.. "പക്ഷെ സർ എന്നോട് പഠിക്കണം എന്നല്ലാതെ " "നീ സർ എന്ന് വിളിച്ചാൽ പിന്നെ അവനു നിന്നെ പഠിപ്പിക്കാൻ അല്ലെ തോന്നൂ "അയിശു ചിരി കടിച്ചു പിടിച്ചു പറയുന്നത് കേട്ട് അവൾ ചുണ്ട് കോട്ടി...

"ഇത്താന്റെ മോൾ പഠിക്കണം... നല്ലോണം പഠിക്കണം എന്ന് വിചാരിച്ചു മഹർ ചാർത്തിയവനെ അകറ്റി നിർത്തരുത്...ഉപ്പാടെ ആഗ്രഹമാ നിന്നെ ഒരു ഡോക്ടർ ആക്കണം എന്നത്... കല്യാണം കഴിഞ്ഞു പഠിക്കാനുള്ള മൂഡ് പോയി.. തലേൽ ഒന്നും കേറുന്നില്ല എന്ന് വിചാരിക്കരുത്... സമയം കിട്ടുമ്പോൾ പഠിക്കുക തന്നെ വേണം... എന്ന് വിചാരിച്ചു ഭർത്താവിനെ അകറ്റി നിർത്താനും പാടില്ലാ... കാരണം നിന്റെ സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ നിന്റെ പാതിക്കെ കഴിയൂ.... ചിലപ്പോ നീ കരുതും എനിക്ക് ഇത്ത ഉണ്ടല്ലോ എന്ന്.. ശെരിയാ ഈ ഇത്തയോട് നിനക്ക് എല്ലാം പറയാം എന്തും ചോദിക്കാം പക്ഷെ ജീവിത കാലം മുഴുവൻ നിനക്ക് കൂടെ തണലായി കൂട്ടായി നിന്റെ ഈ മഹാറിനു അവകാശി മാത്രാമേ ഉണ്ടാകൂ... അതോണ്ട് ഈ സർ എന്നുള്ള വിളി മാറ്റണം... ചിലപ്പോ അതുകൊണ്ടായിരിക്കാം അവനും നിന്നിൽ നിന്ന് അകന്ന് നില്കുന്നത് " ആയിഷ പറയുന്നത് മറിയു കൺചിമ്മാതെ കേട്ടു നിന്നു... പലപ്പോഴും ആശയക്കുഴപ്പത്തിൽ തങ്ങി നിൽകുമ്പോൾ എല്ലാത്തിനും മറുപടിയായി തന്റെ ഇത്ത കൂടെ ഉണ്ടാകും...

സത്യം പറഞ്ഞാൽ ഉമ്മയെ തനിക് മിസ്സ്‌ ചെയ്യേണ്ടി വന്നിട്ടില്ലാ... ഉമ്മ ഉണ്ടായിരുന്നേൽ പോലും ഈ ഇത്താക്ക് പകരമാവില്ലായിരുന്നു... അവൾ ഓർത്തു... "താങ്ക്സ് ഇത്തൂ "ആയിശുവിന്റെ കവിളിൽ ചുംബിച്ചുകൊണ്ട് മറിയു പറഞ്ഞത് കേട്ട് അവള്ടെ തലയിൽ തലോടി... അപ്പോഴേക്കും ആദി കാറിലേക്ക് കയറി... കയ്യിലെ പാക്കറ്റ് ആയിഷുവിനു നേരെ നീട്ടി... "ഇത് മിന്നുവിന് ചോക്ലേറ്റ് ആണ് " ശേഷം മറിയുവിന് നേരെ മറ്റൊരു പാക്കറ്റ് നീട്ടി... "ഇത് ബര്ത്ഡേക്കാരിക്ക് " "വേണ്ടായിരുന്നു ഇക്കാക്ക "അവൾ മെല്ലെ പറഞ്ഞു "ഇത്താനെ പോലെയുള്ള ജാഡ സ്വഭാവം കാണിക്കല്ല മോളെ... നിന്റെ ഇക്കാക്ക തരുന്നതല്ലേ " ആദി പറഞ്ഞത് കേട്ട് ആയിശുവിന്റെ ചുണ്ട് കൂർത്ത് വന്നു... മറിയു അത് കാണെ. ചിരിച്ചുകൊണ്ട് അവന്റെ കയ്യില് നിന്ന് പാക്കറ്റ് വാങ്ങി... ആദി മുഖം വീർപ്പിച്ചിരിക്കുന്നവളെ ഒളികണ്ണാളേ നോക്കി വണ്ടിയെടുത്തു.... "വീട്ടിലേക്ക് വരുന്നില്ലേ " "ഇല്ലാ... മിന്നു വീട്ടിൽ അല്ലെ... പിന്നെ ഒരിക്കൽ വരാം "അയിശു പറഞ്ഞു... "വേഗം പോകാന്നെ "തല താഴ്ത്തിയവൾ പറഞ്ഞു "സത്യായിട്ടും മിന്നുവിനെ കൂട്ടി ഒരു ദിവസം വരാന്നെ "അയിശു അവള്ടെ കവിളിൽ തട്ടി... "സത്യം " "ആഹ് സത്യം... നീ ചെല്ല് എന്നാൽ വൈകിക്കണ്ടാ...

പിന്നെ പറഞ്ഞത് മറക്കരുത് "അയിശു "ഓ ഞാൻ മറക്കില്ല പിന്നെ ഇത്തൂന്റെ ജാഡ ഇക്കാകന്റെ അടുത്തും വേണ്ടാട്ടോ.."അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു ഗേറ്റ് കടന്നു ഓടി... ദൂരെന്ന് ടാറ്റാ പറഞ്ഞു ആദി ചിരിയോടെ അവൾക് നേരെ കൈവീശി കാർ മുന്നോട്ട് എടുത്തു... "എനിക്ക് എപ്പോഴാ ജാടാ "അയിശു ആദിക്ക് നേരെ തിരിഞ്ഞു "നിനക്ക് എപ്പോഴാ ജാഡ ഇല്ലാത്തത് "അവന് അവൾക് നേരെ പുരികം പൊക്കി... അത് കേൾക്കേ വീണ്ടും മുഖം വീർപ്പിച്ചവൾ പുറത്തേക്ക് നോക്കി ഇരുന്നു.... ************** "എവിടെ നിന്റെ ഇത്തയും ഇക്കയും ഒകെ... നിഹാൽ പറഞ്ഞല്ലോ നീ അവരുടെ കൂടെ വരുമെന്ന് "മുറിയിലേക്ക് കയറിവളെ കണ്ടു അമൻ സോഫയിൽ നിന്ന് അവളെ നോക്കി ചോദിച്ചു... "അത് വന്നില്ലാ... മിന്നുവിനേം കൂട്ടി പിന്നെ ഒരു ദിവസം വരാന്ന് പറഞ്ഞു "അവൾ ബെഡിലേക്ക് ആദി കൊടുത്ത പൊതി വെച്ചുകൊണ്ട് പറഞ്ഞു... "എന്താ അത് "അമൻ എഴുനേറ്റു അവള്കടുത്തേക്ക് നടന്നു... "അറിയില്ലാ "അവൾ ബെഡിൽ ഇരുന്ന് ആവേശത്തോടെ പൊതി പൊളിച്ചു... ഒന്നിൽ കുറെ ചോക്ലേറ്റസ് ഒക്കെ ആയിരുന്നു...

മറ്റേത് തുറന്നു നോക്കിയതും നല്ല ചുരിദാർ സെറ്റ് കാണെ അവള്ടെ കണ്ണുകൾ വിടർന്നു.... "നല്ല ഇല്ലേ "ദേഹത്തു ഡ്രസ്സ്‌ മുട്ടിച്ചു കൊണ്ട് അമനെ നോക്കി അവൾ ചോദിച്ചു... അമൻ ഒന്ന് മൂളി... "ഇന്ന് ഇത് ഇടാം ബര്ത്ഡേ അല്ലെ"അവൾ ആവേശത്തോടെ എണീറ്റു.. "ഓഹ് "അത്രമാത്രം പറഞ്ഞുകൊണ്ട് അവന് വീണ്ടും സോഫയിൽ പോയി ഇരിക്കുന്നത് കണ്ടു അവള്ടെ ആവേശം എല്ലാം കെട്ടടങ്ങി... "അതെന്താ ഒരു *ഓഹ് *..ന്റെ പിറന്നാൾ ആണെന്ന് അറിയില്ല അത് പോട്ടെന്നു വെക്കാം... പക്ഷെ ഞാൻ ആയിട്ട് പറഞ്ഞപ്പോ ഒരു *ഓഹ് *... ഇങ്ങനെ ആണോ വിഷ് ചെയ്യേണ്ടേ... എന്റെ വിധി "അവനെ നോക്കി പിറുപിറുത്തവൾ ഡ്രെസ്സുമായി ബാത്‌റൂമിൽ കയറി... കുളിച്ചിറങ്ങി മുടി തൂവർത്തിയവൾ കണ്ണാടിക്ക് മുന്നിൽ നിന്നു... ഡ്രസ്സ്‌ നേരെ ആക്കി വലത്തോട്ടും ഇടത്തോട്ടും തിരിഞ്ഞു നോക്കി... അമൻ സോഫയിൽ നിന്ന് അവള്ടെ കളിനോക്കി... സ്വയം എന്തെല്ലോ പിറുപിറുക്കുന്ന അവള്ടെ ചുണ്ട് കാണെ അവന് ഒന്ന് മന്ദഹസിച്ചു "നല്ല രസില്ലേ " കണ്ണാടിയിൽ നോക്കി സുന്ദരി ആയെന്ന് ഉറപ്പു വരുത്തി അവൾ അമന് നേരെ കണ്ണ് വിടർത്തി നോക്കി...

"ഹ്മ്മ്...ഓഫീസ് റൂമിലേക്ക് ചെല്ല് നിഹാൽ ഇരിപ്പുണ്ട് അവിടെ " അമൻ പറഞ്ഞത് കേട്ട് അവള്ടെ മുഖം വിടർന്ന പോലെ തന്നെ മങ്ങി... ശേഷം അവനെ നോക്കാതെ മുഖവും വീർപ്പിച്ചവൾ ബൂകുമായി ഡോർ തുറന്നു കലിയോടെ നടന്നു... ബുക്ക്‌ എടുക്കുമ്പോൾ എന്തോ പറയാൻ നിന്ന അവന് അവള്ടെ കലി ഇളകിയത് കണ്ടു മിണ്ടാതെ നിന്നു... അവൾ പോയ പോക്ക് കണ്ടതും അവന് ചിരിച്ചു പോയി... "എനി എന്റെ ഒരു കൊല്ലവും ഈ ബുക്കിന്മേൽ ആയിരിക്കുമല്ലോ പടച്ചോനെ... വേണ്ടിയിരുന്നില്ല... ടൈം ടേബിൾ കിട്ടിയെന്ന് പറയേണ്ടിയിരുന്നില്ല..."പിറുപിറുത്തവൾ ഓഫീസ് റൂമിലെ ഡോർ തുറന്നു.... മങ്ങിയ മുഖം നിമിഷനേരം കൊണ്ട് വിടർന്നുവന്നു... ചെഞ്ചോടിയിൽ പുഞ്ചിരി നിറഞ്ഞു.... "ബുക്കെടുക്കാൻ ഞാൻ പറഞ്ഞില്ലല്ലോ "ചെവിക്കു പുറകിൽ ചൂട് ശ്വാസം തട്ടിയതും അവൾ വെട്ടിവിറച്ചവനെ നോക്കി...കുനിഞ്ഞു നിന്ന അവന്റെ മുഖം അറിയാതെ പെട്ടെന്ന് തലച്ചേരിച്ചപ്പോൾ അവന്റെ മൂകുമായി അവള്ടെ മൂക്കൊന്ന് ഉരസി...

ചുണ്ടിലെ പുഞ്ചിരി മെല്ലെ മാഞ്ഞു അവന്റെ കണ്ണുകളിൽ കണ്ണുകൾ ഉടക്കി നിന്നു... അവന്റെ കണ്ണിൽ അവൾക് അവളെ മാത്രമേ കാണാൻ കഴിഞ്ഞുള്ളു... കാരണം അവന്റെ കണ്ണുകൾ അവൾ. മാത്രമാണ് നിറഞ്ഞു നില്കുന്നത്... "ട്ടോ " പെട്ടെന്ന് ശബ്ദം കേട്ടതും രണ്ടുപേരും ഞെട്ടി... മറിയു ഡോർ തുറക്കുമ്പോൾ തന്നെ പൊട്ടിക്കാൻ നിന്ന പാർട്ടി പോപ്പർ അത് വരെ പൊട്ടാതെ... ഡോർ തുറന്നിട്ടും അത് എങ്ങനേലും പൊട്ടിക്കണം എന്ന് കരുതി പിടിച്ചു തിരിച്ചു കളിച്ച നിഹാൽ അവന് പോലും അറിയാതെ പൊട്ടിയത് കേട്ട് ഞെട്ടിപ്പോയി... "ഈ സാധനം വേണ്ട സമയത്ത് പൊട്ടില്ലെന്ന് പറഞ്ഞത് ശെരിയാ "ഞെട്ടൽ വിട്ട് മാറാതെ തുറിച്ചു നോക്കുന്ന അമനേം മറിയുവിനേം നോക്കി നിഹാൽ ചമ്മി കൊണ്ട് പറഞ്ഞത് കേട്ട് അവർക്ക് ചിരി വന്നു... "happiest birthday riya "എന്ന കേക്കിന്‌ മുന്നിൽ നിൽക്കേ അവൾക് മനസ്സിലായിരുന്നു അത് വാങ്ങിയത് ആരാണെന്ന്... അടുത്ത് നില്കുന്നവനെ അവൾ തലചെരിച്ചു നോക്കി അവന്റെ ചുണ്ടിലെ ചെറുച്ചിരി. അവളിലേക്കും പകർന്നു കൊണ്ട് അവൾ കേക്ക് മുറിച്ചു...

ആദ്യം അമന് നേരെ നീട്ടി ചെറുതായി കടിച്ചുകൊണ്ട് അവന് അവള്ടെ കയ്യില് നിന്ന് കേക്ക് വാങ്ങാതെ ചൂണ്ടുവിരൽ കൊണ്ട് ഒന്ന് തോണ്ടി... അവൾ അവനെ മനസ്സിലാകാതെ നോക്കുമ്പോൾ അവന് ആ വിരൽ അവള്ടെ വായിലേക്ക് വെച്ചുകൊടുത്തിരുന്നു.... അവന്റെ. ചൂണ്ടു വിരൽ ചുണ്ടിൽ തട്ടിയതും അവളിൽ ശരീരമാകെ ഒരു തരിപ്പ് പടർന്നു... പെട്ടെന്ന് നുണഞ്ഞുകൊണ്ടവൾ രസിയുമ്മാക് നേരെ തിരിഞ്ഞു... പുഞ്ചിരിയോടെ കേക്ക് കൊടുത്തു... റസിയുമ്മ അവള്ടെ നെറ്റിയിൽ മുത്തി...ശേഷം നിഹാലിനു നേരെ നീട്ടി...അവന് കഴിച്ചു പകുതി അവൾക്കും കൊടുത്തുകൊണ്ട് അവൾക് നേരെ ഒരു പൊതി നീട്ടി... കണ്ണ് വിടർത്തിയവൾ അത് വാങ്ങിയുടനെ തുറന്നു നോക്കി... അമനിന്റെയും അവളുടെയും ഫോട്ടോകൾ വെച്ചുണ്ടാക്കിയ ഒരു കൊലാഷ് അതിനു നടുക്ക് ഹൃദയത്തിന്റെ ഷേപ്പിനുള്ളിൽ അന്ന് ഫങ്ക്ഷന് കണ്ണും കണ്ണും നോക്കി നിൽക്കുന്ന ഒരു ഫോട്ടോ ഫ്രെയിം ആയിരുന്നു... അവൾ നിഹാലിനു നേരെ സന്തോഷത്തോടെ ചിരിച്ചുകാട്ടി അവള്ടെ നിഷ്കളങ്കമായ ചിരി കാണെ അവന് അവള്ടെ കവിളിൽ പിടിച്ചു വലിച്ചുകൊണ്ട് വിഷ് ചെയ്തു.... കുറച്ചു നേരം അവളുടെ കളിയും ചിരിയും അവിടെ മുഴങ്ങി....

അമൻ മുറിയിലേക്ക് പോയതും അവൾ കേകുമായി ഓഫീസ് മുറിയിൽ നിന്ന് ഇറങ്ങി... ആലിയ മുറിയിൽ കയറി ഡോർ അടക്കാൻ പോകുമ്പോൾ മറിയുവിനെ കണ്ടെങ്കിലും കാണാത്ത ഭാവത്തിൽ അവൾ ഡോർ അടച്ചു... അത് കാണെ അവള്ടെ മുഖം മങ്ങി... അവൾക്ടുത്തു പോയിട്ടും കാര്യമില്ലെന്ന് തോന്നിയതും അവൾ താഴേക്ക് നടന്നു... ഹാളിൽ നിൽക്കുന്ന സുബൈദക്ക് നേരെ അവൾ പുഞ്ചിരി വരുത്തി കേക്ക് നീട്ടി.... "കാൽകാശിന് കൊള്ളാത്ത നിന്റെയൊക്കെ കയ്യിന്ന് കേക്ക് വാങ്ങണമെങ്കിൽ ഞാൻ വേറെ ജനിക്കണം... ഭൂമിയിലോട്ട് വന്ന ദിവസം തന്നെ ഉമ്മയേ കൊന്ന നിന്റെ കേക്ക് പോയിട്ട് നിന്നെ കാണുന്നതേ അറപ്പാ... മാറി പോടീ " സുബൈദ അത്രയും പറഞ്ഞു പോയതും അവൾ നിന്ന നിൽപ്പിൽ തരിച്ചു നിന്നു... ശ്വാസം പോലും വിടാൻ ആവാതെ നെഞ്ച് വിങ്ങികൊണ്ടവൾ നിന്നു... കേക്ക് ഫ്രിഡ്ജിൽ വെച്ചവൾ മുറിയിലേക്ക് പാഞ്ഞു... കണ്ണുകൾ മങ്ങി മുറിയിലേക്ക് കയറി ഡോർ അടച്ചുകൊണ്ട് ചുമരിൽ ചാരി നിന്നു.... കണ്ണുകൾ നിറഞ്ഞു തുളുമ്പി കവിളിൽ ഒഴുകി ശബ്ദം വരാതിരിക്കാൻ വാ പൊത്തി....

ബാത്‌റൂമിൽ നിന്ന് ഇറങ്ങിയ അമൻ വാ പൊത്തി കരയുന്നവളെ കാണെ വെപ്രാളത്തോടെ അവൾക്കടുത് ചെന്ന് നിന്നു... "എന്താ " പെട്ടെന്ന് അമന്റെ ശബ്ദം കേട്ട് അവൾ കണ്ണുകൾ തുറന്നു മുന്നിൽ നില്കുന്നവനെ കണ്ടു വെപ്രാളത്തോടെ കണ്ണുകൾ. തുടച്ചു പുഞ്ചിരി വരുത്തി... "എന്തിനാ കരഞ്ഞത് " "ഒ.. ഒന്നുല്ല... ഞാൻ "അവൾ അവന്റെ മുഖത്ത് നിന്ന് കണ്ണുകൾ. മാറ്റി "ഉമ്മയെ കണ്ടോ "അവന്റെ ശബ്ദത്തിൽ ഗൗരവം നിറഞ്ഞു... "ഞാൻ... അതല്ലാ... ഉപ്പാനെ.. ഓർത്തു പോയി... അല്ലാതെ ഉമ്മ ഒന്നും "അവന്റെ കണ്ണുകളിൽ നോക്കാതെ അവൾ പറയാൻ പാടുപെട്ടു... അത് കാണെ അവള്ടെ ഇരുത്തോളിലും പിടിമുറുകിയവൻ... അവൾ ഞെട്ടലോടെ കണ്ണുകൾ ഉയർത്തി നോക്കി... എന്തിനോ കണ്ണുകൾ അവൾ പോലും അറിയാതെ നിറഞ്ഞു വന്നു... അവള്ടെ നിറഞ്ഞ് വരുന്ന കണ്ണുകൾ കാണെ അവളിലെ പിടി മുറുകി വന്നു... "എന്താ പറഞ്ഞത്"അവന്റെ ശബ്ദം കടുത്തു... "പറയാൻ അല്ലെ പറഞ്ഞെ "മിണ്ടാതേ തേങ്ങുന്നവളുടെ തോളിൽ പിടിച്ചു കുലുക്കി അവന് ശബ്ദം എടുത്തതും അവൾ പൊട്ടിക്കരഞ്ഞു പോയി...

"ന്നെ... ഉമ്മ... യേ... കൊല്ലി... എന്ന് പറഞ്ഞു.... ഞാ... ഉമ്മാനെ...കൊന്നിട്ട്... വന്നതാ....എന്ന്..... ഞാൻ... ജനിച്ചോണ്ടല്ലേ... ന്റെ ഉമ്മ... പോയത്..... ന്തിനാ എന്നേ " അവളുടെ കരച്ചിൽ അവിടം മുഴുകി... ഹൃദയം മുറിഞ്ഞവൾ കരഞ്ഞുകൊണ്ടിരുന്നു... കരഞ്ഞുകൊണ്ട് ഓരോന്ന് തേങ്ങിപറയുന്നവളെ കാണെ അവനിൽ വല്ലാത്ത വേദന തോന്നി.... എന്നാൽ അവളുടെ നിറയുന്ന കണ്ണുകൾ കാണുമ്പോൾ സങ്കടത്തിൽ നിന്നു ദേഷ്യത്തിലേക്ക് നിറഞ്ഞു വന്നു.... അവള്ടെ തോളിൽ നിന്ന് പിടിവിട്ടവൻ ഡോർ തുറക്കാൻ പോകുന്നത് കണ്ടു ഞെട്ടി അവൾ അവനു മുന്നിൽ തടസ്സമായി നിന്നു... "വേണ്ടാ... പോകണ്ടാ എനിക്ക് ഒന്നുല്ലാ... ഞാൻ അങ്ങോട്ട് പോയൊണ്ടാ... എനിക്ക് സങ്കടമില്ലാ ഞാൻ കരയില്ലാ..."കണ്ണുകൾ. വാശിയോടെ തുടച്ചവൾ അവനു മുന്നിൽ നിന്ന് പറഞ്ഞു.. "നീ മാറി നിൽക്.... "അവന് ദേഷ്യത്തോടെ പറഞ്ഞു... "വേണ്ടാ പ്ലീസ് "അവൾ കെഞ്ചി അത് അവഗണിച്ചുകൊണ്ടവൻ അവളെ മുന്നിൽ നിന്നു മാറ്റി.. "മാനുക്കാ...പോണ്ടാ.. പ്ലീസ് " ഡോർ തുറക്കാൻ നിന്നവൻ പുറകിൽ നിന്ന് അവളുടെ വിളി കേട്ട് ഒരടി അനങ്ങാതെ നിന്നു...

പതിയെ തിരിഞ്ഞവൻ അവളെ നോക്കി... "എന്താ നീ വിളിച്ചേ..."അവനിൽ ഞെട്ടൽ നിറഞ്ഞു നിന്നു.. "മാ... മാനുക്കാ "അവൾ അവനെ നോക്കാതെ പതിയെ പറഞ്ഞു ഇന്നേവരെ സർ എന്ന് വിളിച്ചുനടന്നവൾടെ വിളി കേൾക്കേ അവന്റെ ഹൃദയം തുടിച്ചു വന്നു... "മാനുക്കാ "അമൻ സ്വയം മനസ്സിൽ മൊഴിഞ്ഞു നോക്കി.... വല്ലാതെ ഹൃദയം പിടക്കുന്ന പോലെ തോന്നി... അവൻ അവളിലേക് പാഞ്ഞുകൊണ്ട് അവളെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു... അവൾ ഞെട്ടി പോയി... അവന്റെ ഹൃദയമിടിപ്പ് ശാന്തമാവാൻ അവന് ഒന്നൂടെ അവളെ ഇറുക്കെ പിടിച്ചു... അവളുടെ തോളിൽ മുഖം അമർത്തി നിന്നു... അവളുടെ കൈകൾ പുറത്ത് വരിയുന്നത് അറിഞ്ഞു അവനിൽ പുഞ്ചിരി നിറഞ്ഞു... അല്പസമയത്തിന് ശേഷം അവന് അവളിൽ നിന്ന് അടർന്നു മാറി... അവളിലെ പകപ്പും പേടിയും സങ്കടവും എല്ലാം മാറിയിരുന്നു...അവൾ അവനെ ഉറ്റുനോക്കി... അവളെ ഒന്ന് നോക്കികൊണ്ടവൻ ഷെൽഫിനു നേരെ നടന്നു... ഒരു കുഞ്ഞു പാക്കറ്റ് എടുത്തു വരുന്നത് കണ്ടു അവള്ടെ കണ്ണുകൾ തിളങ്ങി... "എന്താ... ഇത് "അവൾക് നേരെ നീട്ടിയത് കണ്ടു അവൾ കൗതുകത്തോടെ ചോദിച്ചു..

"ഓപ്പൺ ഇറ്റ് "അവന് പറഞ്ഞത് കേട്ട് അവൾ. പൊതി വാങ്ങി തുറന്നു... സിൽവറിൽ പണിത ജിമിക്കി കാണെ അവള്ടെ കണ്ണുകൾ വിടർന്നു ചുണ്ടുകൾ വിരിഞ്ഞു... "ഇത്... ഇത് പോലൊരാണ്ണം പ്ലസ് ടു പഠിക്കുമ്പോ ഇത്ത വാങ്ങി തന്നിരുന്നു പക്ഷെ ഇതിന്റെ ഒന്ന് കാണാതായി... എവിടെയാ അറിയില്ല... ഒരുപാട് ഇഷ്ടമാ എനിക്ക് ജിമിക്കി... അത് കാണാതായപ്പോൾ എത്ര സങ്കടം തോന്നി എന്നറിയോ... "ജിമിക്കിയിൽ തലോടി പറഞ്ഞവൾ തലയുയർത്തി അവനെ നോക്കി.... താൻ കൊടുത്ത ചെറിയ സമ്മാനം പോലും അത്ഭുത്തോടെയും ഇഷ്ട്ടത്തോടെയും നോക്കി തലോടുന്നവളെ കണ്ടപ്പോൾ അവനിൽ നേരിയ പുഞ്ചിരി വിരിഞ്ഞു... അവളുടെ കഴുത്തിലൂടെ കൈകൾ ഇഴഞ്ഞവൻ പൊട്ടു പോലെയുള്ള അവള്ടെ കമ്മൽ അഴിച്ചുമാറ്റി... അവള്ടെ കയ്യിലെ ജിമിക്കി അണിഞ്ഞുകൊടുത്തു... കൈകൾ കഴുത്തിൽ തട്ടുമ്പോൾ ഒന്ന് പിടഞ്ഞുകൊണ്ട് അവൾ അവനു മുന്നിൽ നിന്നു കൊടുത്തു... ജിമിക്കി ഇട്ടതും അവന് അവളിൽ നിന്ന് പിന്നിലേക്ക് നീങ്ങി... തലകുലുക്കിയവൾ ജിമുക്കി കമ്മൽ ആട്ടികൊണ്ട് അവനെ നോക്കി എങ്ങനെ ഉണ്ടെന്ന് ചോദിച്ചു... അവള്ടെ കുസൃതിത്തരം അവന്റെ കണ്ണുകൾ വിടർത്തി...

അവളിലേക്ക് തന്നെ പാഞ്ഞുകൊണ്ടവൻ കഴുത്തിലൂടെ കൈകൾ ഇട്ടു... അവൾ പിടഞ്ഞുപോയി കയ്യിലെ പൊതി നിലത്ത് വീണു... മുഖം താഴ്ത്തിവാൻ അവളുടെ ഇടം ചെവികരുകിൽ ചുണ്ടമർത്തി... അവൾ എങ്ങിക്കൊണ്ട് പൊങ്ങിപ്പോയി....അവളിൽ കണ്ണ് പതിപ്പിച്ചവൻ വലം ചെവിയിലേക്ക് മുഖം അടുപ്പിച്ചു.... അവന്റെ ചൂടുശ്വാസം കഴുത്തിൽ തട്ടവേ അവൾ ടോപ്പിൽ പിടിമുറുക്കി... അവന്റെ നനുത്ത ചുണ്ടുകൾ അവിടെ പതിഞ്ഞതും അവളുടെ കണ്ണുകൾ. കൂമ്പിയടഞ്ഞു... ഹൃദയം അനുസരണ ഇല്ലാതെ ഇടിച്ചുകൊണ്ടിരുന്നു.... അവന് കഴുത്തിൽ നിന്ന് മുഖം എടുത്തതും അവൾ പതിയെ കണ്ണുകൾ തുറന്നവനെ നോക്കി... അവന്റെ കണ്ണുകൾ അവളിൽ തങ്ങി നിന്നു... അവളുടെ കുഞ്ഞുമുഖം കാണെ അവന് കൈകൾ ഇടുപ്പിലെ ഇഴച്ചുകൊണ്ടവളെ ചേർത്തു... അവൾ ഒന്ന് ഏങ്ങി കൊണ്ട് കാൽവിരലിൽ ഊന്നിനിന്നു...ഇടുപ്പിലെ പിടിമുറുകുമ്പോൾ അവളുടെ കൈകൾ അവന്റെ കഴുത്തിൽ വലയം ചേർത്തു പിടിച്ചു... അവന്റെ കണ്ണുകളിൽ നോക്കാൻ ആവാതെ അവള്ടെ മുഖം കുനിഞ്ഞു...

അത് കാണെ താടിയിൽ പിടിച്ചു ഉയർത്തിയവൻ അവളിലെ വിറയൽ അറിയവേ അവന് അവളിലേക്ക് മുഖം താഴ്ത്തി.... അവന്റെ ചൂടുശ്വാസം അവളുടെ മുഖമാകെ വീശി അവൾ പൊള്ളിപിടഞ്ഞുകൊണ്ട് അവന്റെ കഴുത്തിൽ പിടി മുറുക്കി... "happy birthday riya"മുഖത്തോട് മുഖം അടുപ്പിച്ചു നേർത്ത പതിഞ്ഞ ശബ്ദത്തോടെ പറഞ്ഞത് കേട്ട് അവള്ടെ കണ്ണുകൾ പതിയെ അടഞ്ഞുവന്നു... അവന്റെ ആധാരങ്ങൾ അതിന്റെ ഇണയെ തൊട്ടു തലോടി... അവൾ വിറയലോടെ അവനിലെ പിടി മുറുക്കി... കണ്ണുകൾ കൂമ്പിയടഞ്ഞു... അവന്റെ കണ്ണുകളും അടഞ്ഞുകൊണ്ട് അവളുടെ ഇടുപ്പിൽ. പിടി മുറുകിയവൻ അവളുടെ ചെൻചൊടികളെ നുണഞ്ഞുകൊണ്ടിരുന്നു...സമയം നീങ്ങുമ്പോൾ അവർ ചുംബങ്ങളിൽ ആഴ്ന്നുകൊണ്ടിരുന്നു.... പരസ്പരം മുട്ടി നിന്നു കാറ്റിനു പോലും ഇടം കൊടുക്കാതെ ഇരുശരീരങ്ങളും മുട്ടിനിന്നുകൊണ്ട് ഭ്രാന്തമായി ചുംബനത്തിൽ ലയിച്ചു ചേർന്ന്.. നാവിൽ ഇരുമ്പ് ചുവ കലർന്നതും അവന് അവളുടെ ചുണ്ടുകളിൽ നിന്ന് അടർന്നു മാറി... കിതപ്പോടെ അവനെ നോക്കാൻ ആവാതെ അവൾ അവന്റെ കഴുത്തിലേക്ക് തളർന്നു വീണു... കണ്ണുകൾ അടച്ച് കഴുത്തിൽ മുഖം പൂഴ്ത്തി കിടക്കുന്നവളുടെ ഇടുപ്പിൽ മുറുകി ചേർത്തുകൊണ്ടവൻ നിന്നു.... എത്രനേരം എന്നില്ലാതെ..............................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story