എന്റേത് മാത്രം: ഭാഗം 53

entethu mathram

എഴുത്തുകാരി: Crazy Girl

"ഉമ്മി ചോക്കറ്റ് മാണ "ആയിഷുവിനു നേരെ മിന്നു ചോക്ലേറ്റ് നീട്ടി പറയുന്നത് കേട്ട് അയിശു കണ്ണുരുട്ടികൊണ്ട് ഡോർ അടച്ച്... "ആര ഇപ്പൊ മുട്ടായി തന്നെ "അവൾക് നേരെ വിരൽ ചൂണ്ടി ചോദിച്ചതും അവൾ ബെഡിൽ നിന്ന് ഊർനിറങ്ങി... ബാൽക്കണിയിലേക്ക് പാഞ്ഞു... ആദിക്ക് പുറകിൽ ഒളിച്ചു നില്കുന്നതു കണ്ടതും അവൾ കള്ള ദേഷ്യം കാട്ടി മുഖം. വീർപ്പിച്ചു നിന്നു... ആദിയുടെ കാലിൽ ചുട്ടിപിടിച്ചുകൊണ്ട് മിന്നു ആയിശുവിനെ പാളി നോക്കി... അവൾക് ചിരി വന്നെങ്കിലും അവൾ ഗൗരവത്തിൽ തന്നെ നിന്നു...ആദിയെ അവൾ ശ്രെദ്ധിക്കാനേ പോയില്ലാ... മിന്നുവിനെ പിടിക്കാൻ അടുത്തേക്ക് വരാതേ നില്കുന്നവളെ കണ്ടു ആദി കുസൃതി ചിരി ചുണ്ടിൽ ഒളിപ്പിച്ചു നിന്നു... ജാടായാണെന്ന് പറഞ്ഞത് മുതൽ ഇപ്പൊ വരെ ആയിശു അവനു മുഖം കൊടുത്തിട്ടില്ലാ... രാത്രിയായാൽ അടുത്തേക്ക് തന്നെ വരും എന്നറിയുന്നത് കൊണ്ട് അവനും അവള്ടെ പുറകെ പോകാൻ നിന്നില്ല... ഇപ്പോഴും ആ ദേഷ്യത്തിൽ ആണ് അടുത്തേക്ക് വരാത്തത് അവന് ഓർത്തു... "എന്താ വാപ്പിടെ മോൾ ഒളിച്ചു നികുന്നെ "മിന്നുവിനെ മുന്നിൽ നിർത്തി പൊക്കിയെടുത്തുകൊണ്ട് ആദി ചോദിച്ചു...

"രാതി റ്റായി തുന്ന ഉമ്മി വക്ക് പയ്യും "കയ്യിലെ ചോക്ലേറ്റ് കഴിച്ചുകൊണ്ട് മിന്നു പറയുന്നത് കേട്ട് ആദി അവളെ നോക്കി... "ഹ്മ്മ് ഉമ്മി ഒന്നും പറയൂലാ എന്റെ മുത്ത് കൈച്ചോ "ആദി അവളേം കൊണ്ട് മുറിയിലേക്ക് നടന്നു കൊണ്ട് പറഞ്ഞു.. "വാപ്പിനെ കോരേ ഇച്ചാന്ന് "അവന്റെ കഴുത്തിൽ കയ്യിട്ടവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു.. "രാത്രി മുട്ടായി കഴിക്ക് ആകെ ഉള്ള ആ രണ്ട് പല്ലും കെടട്ടെ "ആദിയെയും മിന്നുവിനേം നോക്കി അയിശു പറഞ്ഞു... "ഉമ്മി വാപ്പിനെ പേടിപ്പിക്കുന്നു മുത്തേ "മിന്നുവിന്റെ പുറകിൽ മുഖം ഒളിപ്പിച്ചവൻ പറയുന്ന കേട്ട് അയിശു മിഴിച്ചു നോക്കി... "വാപ്പി പേക്കണ്ടാ... നാനില്ലേ "വലിയ ആളെ പോലെ. അവനെ പറഞ് സമാധാനിപ്പിച്ചു മിന്നു അവന്റെ കയ്യില് നിന്ന് ഇറങ്ങി ആയിഷയുടെ കാലിൽ തൂങ്ങി... അവൾ സംശയത്തോടെ മിന്നുവിനെ പൊക്കി എടുത്തു... "വാപ്പി പാവല്ലേ.. പേപ്പിക്കല്ലേ "ആയിശുവിനോട് കെഞ്ചുന്ന മിന്നുവിനെ കാണെ ആയിഷുവിനു ചിരി വന്നു...

"മിന്നു പറഞ്ഞാൽ ഉമ്മി കേക്കൂലേ "അവള്ടെ കവിളിൽ മുത്തി അയിശു ചിരിയോടെ പറഞ്ഞു "ന്റെ ഉമ്മിയാന്ന് "മിന്നു കൊഞ്ഞരി പല്ലുക്കാട്ടി ചിരിച്ചുകൊണ്ട് അവള്ടെ കവിളിൽ മുത്തി...അവള്ടെ ചുണ്ടിനു ചുറ്റും പരന്ന ചോക്ലേറ്റ് ആയിശുവിന്റെ കവിളിൽ പറ്റി... അവള്ടെ കയ്യില് നിന്ന് ഊർനിറങ്ങി ഡുണ്ടുവിനേം എടുത്ത് മിന്നു സോഫയിൽ ഇരുന്നു മുട്ടായി കഴിക്കാൻ തുടങ്ങി.... അയിശു ചിരിയോടെ നോക്കി തട്ടം കൊണ്ട് കവിൾ തുടക്കാൻ നിന്നതും കൈകൾ തിരിച്ചുപുറകിൽ പിടിച്ചത് കണ്ടു അവൾ ഞെട്ടി അവനെ നോക്കി... "ഞാൻ കളയാം "അവളെ നോക്കി കുസൃതി നിറച്ചു പറയുന്നത് കാണെ അവളിലെ കള്ള ദേഷ്യം മാറി കണ്ണിലേ പിടപ്പ് തിരികെ വന്നിരുന്നു.... അവനെ അകറ്റാൻ നോക്കുന്ന മറ്റേകയ്യും അവന് പുറകിൽ കെട്ടിവെച്ചു അവളെ നോക്കി.... അവൾ പിടപ്പോടെ അവനെ നോക്കി...

അവന് അവളുടെ കവിളിൽ കാറ്റ്‌പോലെ അമർത്തി ചുണ്ട് ചേർത്തതും അവൾ പിടഞ്ഞുകൊണ്ട് അവനിൽ ചേർന്ന് നിന്നു.... പുറകിലെ കൈകൾ മുറുക്കികൊണ്ടവൻ കവിളിൽ പറ്റിയ ചോക്ലേറ്റ് നാവ് കൊണ്ട് നുണഞ്ഞതും പെരുവിരൽ മുതൽ തലയോട്ടിവരെ അവൾ മിന്നൽ പാഞ്ഞത് പോലെ വിറച്ചുപോയി..... കവിളിൽ ഒന്നൂടെ അമർത്തിച്ചുണ്ട് ചേർത്തുകൊണ്ടവൻ അകന്ന് മാറുമ്പോൾ ശരീരമാകെ തളർന്ന പോലെ അവൾ അവനിലേക്ക് ചാഞ്ഞു പോയി... "എന്തെ ജാഡ പെണ്ണെ തളർന്നോ "ദേഹത്തേക്ക് ചേർത്ത് പിടിച്ചവൻ പറഞ്ഞപ്പോൾ അവൾ തല ഉയർത്തി അവനെ നോക്കി... "എനിക്ക് ജാടയൊന്നുമില്ല "അവനെ നോക്കി ചുണ്ട് കോട്ടിയവൾ അവന്റെ നെഞ്ചിൽ തന്നെ തലവെച്ചു... "ഞാൻ വിശ്വസിക്കില്ല"അവനിൽ കുസൃതി നിറഞ്ഞു... അവൾ അവനിൽ നിന്ന് അടർന്നു മാറി അവനെ ഉറ്റുനോക്കി... "എനിക്ക് ജാഡയില്ല... ഇന്ന് വെറുതെ മറിയുന്റെ മുന്നിൽ കൊച്ചാക്കി എന്നേ "അവൾ അവനെ നോക്കി പിണങ്ങി കൊണ്ട് പറയുന്നത് കേൾക്കെ അവനു ചിരി വന്നു...

"എനിയും കൊച്ചാക്കും നിനക്ക് ജാടയാ "അവളെ വീണ്ടും ചൂടാക്കിയവൻ പറഞ്ഞതും അവള്ടെ മൂക്ക് ചുവന്നു... "ഇല്ലാന്ന് "അവൾ അവനെ നോക്കി കനപ്പിച്ചു പറഞ്ഞു... "ഇല്ലെങ്കിൽ അന്ന് കയ്യൊടിഞ്ഞു വന്നപ്പോൾ എനിക്ക് കയ്യില് തന്നത് ദേ ഇവിടെ വേണം "കവിളിൽ തൊട്ടവൻ പറയുന്നത് കേട്ട് അവൾ മിഴിച്ചു നോക്കി.. "യേ... യെന്ത്‌ "അവനിൽ നിന്ന് നോട്ടം മാറ്റി അവൾ പിടപ്പൊടെ ചോദിച്ചു... പെട്ടെന്നവന്റെ മുഖം താഴ്ന്നു വന്നു കവിളിൽ മുത്തി അതിലും വേഗം അടർന്നു മാറി... "ഇത്..."അവന് കണ്ണിൽ കുസൃതി നിറച്ചു പറഞ്ഞത് കേട്ട് അവള്ടെ കവിളിൽ ചൂട് പിടിച്ചു...... "അപ്പൊ അന്ന് ഉറങ്ങീലെ "അവളിൽ അമ്പരപ്പ് നിറഞ്ഞു... അവന് ഇല്ലെന്ന് തലയാട്ടിയതും അവൾ ലജ്ജ തോന്നി... കവിൾ ചുവക്കുന്നത് കാണാതിരിക്കാൻ മുഖം താഴ്ത്തി... അവന് അവളിലേക്ക് അടുത്ത് കൊണ്ട് ഇടുപ്പിൽ പിടിച്ചു ചേർത്തുനിർത്തി...അവൾ അവനെ തല ഉയർത്തി നോക്കി... "തന്നില്ലേൽ നാളെ നിന്റെ സ്കൂളിലെ ആ നജീമോ അയാളോടും വന്നു പറയും നിനക്ക് ജാഡ ആണെന്ന് "അവന് പറഞ്ഞത് കേട്ട് അവൾ മിഴിച്ചു നോക്കി..

"അതെന്താ അയാളോട് "അവൾ അവനെ സംശയത്തോടെ നോക്കി... "എന്താന്നറിയില്ല... അങ്ങേരെ ഇപ്പൊ വലിയ ഇഷ്ടമാ..."അവന് അവളെ നോക്കി ചിരിച്ചുകൊണ്ട് പറയുമ്പോൾ അവന് എന്താ പറയുന്നത് എന്നറിയാതെ അവൾ നിന്നു.... "തരുമോ "കണ്ണ് മിഴിച്ചു നില്കുന്നവളെ ഒന്നൂടെ നെഞ്ചിലേക്ക് ചേർത്തവൻ ചോദിച്ചു... അവന്റെ കുസൃതി നിറഞ്ഞ കണ്ണുകൾ കാണെ അവൾക് വല്ലാതെ തോന്നി... അവന്റെ കൈ ഇടുപ്പിൽ മുറുകിയതും അവൾ ഇരുകൈകളും ഉയർത്തികൊണ്ട് വന്നു... അവന് അവൾ എന്താണ് ചെയ്യാൻ പോകുന്നത് എന്നും കൗതുകത്തോടെ നോക്കി നിന്നു... ഇരുകൈകൾ കൊണ്ട് അവന്റെ ഇരുകണ്ണും അവൾ പൊത്തിപിടിച്ചു.. "നീ എന്താ " "മിണ്ടല്ലേ... ഈ കണ്ണിൽ നോക്കുമ്പോ എനിക്ക് എന്നേ തന്നെ നഷ്ടപെടുവാ " അവന് പറയുന്നതിന് മുൻപേ അവളിലെ നേർത്ത ശബ്ദം ഉയർന്നതും അവന്റെ ചുണ്ടുകളിൽ പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു... ഊന്നിനിന്നവൾ കണ്ണുകൾ അവന്റെ കവിളിൽ ചുണ്ടമർത്തി... "i love you പാത്തു "അവന്റെ ശബ്ദം കേട്ടതും അവൾ പിടഞ്ഞുകൊണ്ട് അവന്റെ കവിളിൽ നിന്ന് ചുണ്ട് അടർത്തി അകന്നു നിന്നു...

വീണ്ടും അടുത്തേക്ക് വരാൻ നിന്ന അവന്റെ ഫോൺ അടിഞ്ഞത് കേട്ട് അവൾ വേഗം മിന്നുവിന്റെ അടുത്തേക്ക് പാഞ്ഞു... അവൾ പല്ല് കടിച്ചുകൊണ്ട് മൊബൈൽ നോക്കി... പതിയെ ചുണ്ടിൽ ഗൂഢമായ ചിരി വിരിഞ്ഞു... ഫോൺ ചെയ്തു ബാൽക്കണിയിൽ നിന്ന് വരുമ്പോഴേക്കും ആയിശുവിന്റെ ദേഹത്തു മേലേ കിടന്നു മാറിൽ തല ചായ്ച്ചു ഉറങ്ങുന്ന മിന്നുവിനെ കാണെ അവന് നോക്കി നിന്നു.... "❤എന്റേത് മാത്രം❤ " ഉറങ്ങികിടക്കുന്ന രണ്ടുപേരെയും നോക്കി അവന് പറഞ്ഞു... ഫോൺ ടേബിളിൽ വെച്ചുകൊണ്ട് അവന് അവർക്കടുത്തു ഇരുന്നു.... ആലസ്യമായി തെറ്റി കിടക്കുന്ന അവളുടെ ചുരിദാർ ചെറു ചിരിയോടെ നേരെ ആക്കിയവൻ അവൾക്ടുത്തു കഴുത്തിൽ മുഖം ചേർത്തു കിടന്നു...കൂടെ അവൾക് മേലേ ഉള്ള മിന്നുവിന്റെ പുറത്ത് കൈകൾ വെച്ച് ചേർത്ത് പിടിച്ചു... അപ്പോഴും മനസ്സ് പറഞ് കൊണ്ടിരുന്നു ❤എന്റേത് മാത്രമാ❤എന്തിനെന്നില്ലാതെ...

************** എല്ലാവരും ഉറങ്ങിയതും ഫ്രിഡ്ജിൽ നിന്നവൻ കേക്ക് എടുത്തുകൊണ്ടു മുകളിലേക്ക് നടന്നു... ബാൽക്കണിയിലെ ഡോർ തുറന്നത് കാണെ അവന് അങ്ങോട്ടേക്ക് നടന്നു.... ചുമരിന്റെ തടിയിൽ എതിർവശം കാലിട്ടു ഇരുന്നുകൊണ്ടവൻ ഒരു കഷ്ണം കേക്ക് എടുത്തു കഴിക്കാൻ തുടങ്ങി... "ഉഫ് എന്തൊരു ടേസ്റ്റ് ആണ്... കുഞ്ചൂക്കാക്ക് സെലെക്ഷൻ തെറ്റീലാ... നല്ല ചോക്ലേറ്റ് കേക്ക് തന്നെ കൊണ്ട് വന്നു..."വിരൽ നുണഞ്ഞുകൊണ്ടവൻ പറഞ്ഞു "കഴിച്ചിട്ട് എണീച് പോടാ " തൊട്ടടുത്തു ഇരുന്നവൾ അവനു നേരെ അലറി... "ഹഹ കൊതി തോന്നുന്നുണ്ടല്ലേ എലിമോളെ "അവന് അവൾക് നേരെ ചിരിച്ചു.. "എലി നിന്റെ കുഞ്ഞമ്മ എണീറ്റ് പോടോ കോപ്പേ " "ടി ടി.. താണു തന്ന് വിചാരിച്ചു തലേൽ കേറി നിരങ്ങല്ലേ...തള്ളി താഴെ ഇടും ഞാൻ "നിഹാൽ താഴേക്ക് കണ്ണ് കൊണ്ട് നോക്കി കാണിച്ചു പറഞ്ഞു "നിനക്ക് അതിനുള്ള ദൈര്യമുണ്ടോടാ... ഉണ്ടെങ്കിൽ നിനക്ക് ഞാൻ ഇരുന്നു തരാം...

എന്നേ ഒന്ന് തള്ളിയിട് "അവൾ പുച്ഛിച്ചുകൊണ്ട് പറഞ്ഞു.. പറഞ്ഞിട്ട് കാര്യമില്ല...സിംഹത്തിന്റെ അനിയത്തിയല്ലേ ചോരയിൽ ചൂടും ദൈര്യവും മാത്രമേ ഒഴുകുള്ളൂ... അവന് അവളെ ഉറ്റുനോക്കി ഓർത്തു... "എന്നാലും നിന്നെ ഓർക്കുമ്പോൾ ചിരി വരുവാ... ആ പറഞ്ഞിട്ട് കാര്യമില്ല... ഒന്നില്ലെങ്കിലും ഇപ്പോഴെങ്കിലും ബുദ്ധി ഉദിച്ചല്ലോ..." അവന് പറഞ്ഞത് കേട്ട് ആ ഇരുട്ടിലും അവള്ടെ കണ്ണിലേ ദേഷ്യം അവനെ എടുത്തു കാണിച്ചു.... "നോക്കിപേടിപ്പിക്കണ്ടാ...സിപ്പപും വാങ്ങി സ്കൂളിൽ പോകേണ്ടവളാ.. അവള്ടെ രണ്ടിരട്ടി മൂത്തവനെ പ്രണയിക്കാൻ ഇറങ്ങിയത്... അല്ലേലും പ്രണയം എന്താണെന്ന് അറിയുമോടി നിനക്ക് "അവന് അവൾക് നേരെ പുച്ഛിച്ചു... "എനിക്കറിയാം നീയും അയാളും ഒക്കെ ഈ അവസ്ഥ കണ്ടു ചിരിക്കുവാണെന്ന്... ഒരുത്തനെ സ്നേഹിച്ചു തെറ്റിപ്പോയി.. പക്ഷെ നീ നോക്കിക്കോ... അവനെക്കാൾ നല്ല ഒരുവനെ ഞാൻ കൊണ്ട് വരും...

അന്ന് അയാളുടെ ഈ പാട്ട വീട്ടിൽ അയാളുടെ ഔദാര്യത്തിൽ കഴിഞ്ഞതിനുള്ള പലിശയും നൽകിയിട്ടേ ഈ ഞാൻ പോകുള്ളൂ "അവൾ വാശിയോടെ വീറോടെ പറഞ്ഞു... അവന് ഒന്ന് പുച്ഛിച്ചു... തലതെറിച്ചവൾ ആണ് പറഞ്ഞാൽ തലേൽ കേറില്ല അവൻ മൗനം പാലിച്ചു.... കുറച്ചു കഴിഞ്ഞതും അവൾക് നേരെ അവന് കേക്ക് നീട്ടി... അവൾ കേക്ക് ഒന്ന് നോക്കി...പിന്നെ തല ചെരിച്ചു "എനിക്കൊന്നും. വേണ്ട " "അയ്യോ സ്നേഹത്തോടെ തന്നതല്ലാ... വേണേൽ കഴിക്ക് അല്ലേൽ കളയും ഞാൻ... എനി ഫ്രിഡ്ജിൽ വെച്ചിട്ട് കാര്യമില്ല... എനിക്ക് മതിയായി "അവന് പറഞ്ഞത് കേട്ട് അവൾ കണ്ണുരുട്ടി... പിന്നെ കേക്ക് ഇലേക്ക് ഒന്ന് നോക്കി... അതിൽ നിന്ന് ഒന്നെടുത്തു... അവനിൽ ചിരി പടർന്നു... "എന്തിനാ ഈ അഹങ്കാരം ഏഹ്... വിളിച്ചപ്പോ വന്നില്ലല്ലോ "അവന് അവളെ നോക്കി പുച്ഛിച്ചു... "ഹ്മ്മ് വരില്ലാ... അയാളുടെ ഒന്നിനും വരില്ലാ ഞാൻ.....

ഇന്ന് അയാൾക് അവള്ടെ പിറന്നാൾ ആയത് കൊണ്ട് എന്ത് ഹാപ്പിയാ...അവളെക്കാൾ മുന്നേ കണ്ടതല്ലേ എന്നേ... ഇന്നേവരെ എന്റെ ഒരു പിറന്നാളിന് അങ്ങേര് ഒരു മൊട്ടുസൂജിയെങ്കിലും തന്നിട്ടുണ്ടോ " അവൾക് ദേഷ്യം നിറഞ്ഞു... "നീ വെറുതെ ഇരിക്കുമ്പോൾ ആലോചിക്കണം... എന്തുകൊണ്ടാ നിനക് മുട്ടുസൂചി പോയിട്ട് നിന്റെ അടുത്തേക്ക് പോലും വരാൻ കുഞ്ചൂക്കാ അഗ്രഹിക്കാത്തതെന്ന് ...ഒന്നും മറന്ന് കാണില്ലല്ലോ..." അവന് പറഞ്ഞത് കേൾക്കേ അവള്ക്ക് എതിർത്തു പറയാനായില്ല എങ്കിലും തോറ്റു കൊടുക്കാതെ അവൾ തല ഉയർത്തി നിന്നു... അത് കാണെ അവന് അവളിൽ പുച്ഛിച്ചുകൊണ്ട് അവിടെ നിന്ന് എണീറ്റു... "ചാവാൻ ആണേൽ വേഗം ചാടു അല്ലെങ്കിൽ അന്നത്തെ പോലെ ഉറങ്ങിയിട്ട് എടുത്തുകൊണ്ടു പോവ്വാൻ ഞാൻ വരില്ല... പണ്ടത്തെ പോലെ അല്ലാ മുടിഞ്ഞ വെയിറ്റ് ആണ് നീ " അവന് കളിയോടെ പറഞ്ഞു പോകുന്നത് കേട്ട് അവൾ അമ്പരന്നു...

പതിയെ ദേഷ്യത്തോടെ കൈകൾ ആഞ്ഞടിച്ചു കൊണ്ട് കലിതുള്ളി ഇറങ്ങി നടന്നു.... ************* തട്ടിവിളിച്ചിട്ടും ചിണുങ്ങി കിടക്കുന്നത് കണ്ടു അമൻ പുതപ്പ് വലിച്ചു... എന്നാൽ പ്രധീക്ഷിക്കാതെ സ്ഥാനം തെറ്റിയ അവളുടെ വസ്ത്രം കാണെ അവന് കണ്ണുകൾ പിടഞ്ഞു മാറ്റി.... വീണ്ടും വിളിച്ചെങ്കിലും അവൾ കണ്ണ് തുറന്നില്ല... അവസാനം ക്ഷമ നശിച്ചവൻ അവളെ നോക്കാതെ ഡ്രസ്സ്‌ താഴ്ത്താൻ നിന്നതും നഗ്നമായ ഇടുപ്പിൽ തൊട്ട്പോയി... ഇടുപ്പിലെ ചൂട് അറിഞ്ഞവൾ കണ്ണ് തുറന്നു... അമനെ കണ്ടവൾ കണ്ണ് തിരുമ്മി എന്നാൽ പൊന്തികിടക്കുന്ന ഡ്രസും നഗ്‌നമായ തന്റെ ഇടുപ്പിലെ അമന്റെ കയ്യും കാണെ അവൾ ഞെട്ടിക്കൊണ്ട് അവന്റെ കൈതള്ളി മാറ്റി താഴേന്നു പുതപ്പ് വലിച്ചു ദേഹത്തേക്ക് ഇട്ടു അവനെ തുറിച്ചു നോക്കി... "അത്... ഞാൻ... നിന്നെ പഠിക്കാൻ എഴുനേൽപ്പിക്കാൻ.." അമൻ വിക്കുന്നത് കണ്ടു അവൾ അമ്പരന്നു നോക്കി...

എന്നും അലറിക്കൊണ്ട് സംസാരിക്കുന്നവൻ ആദ്യമായി ശബ്ദം പുറത്ത് വരാതെ ഉമി നീരിറക്കി വിയർത്തു നിക്കുന്നത് കണ്ടു അവൾക് ചിരി വന്നു.. "കിണിക്കാതെ എണീറ്റ് പോടീ "അവള്ടെ ചുണ്ടിലെ ചിരി കാണെ അവന് ദേഷ്യം വരുത്തി പറഞ്ഞതും അവൾ ഞെട്ടി... പിന്നെ അവനെ നോക്കി കുണുങ്ങി ചിരിച്ചവൾ ബാത്റൂമിലേക്ക് ഓടി... "ശ്യേ "അവള്ടെ പോക്ക് കാണെ അവന് സ്വയം തലക്ക് കൊട്ടി... ************* "ന്നാ ഞാൻ പോട്ടെ... ഇന്ന് മുതലാ ഈവെനിംഗ് ക്ലാസ്സ്‌... വൈകും "അവൾ ആദിയെ നോക്കി പറഞ്ഞു.. "ഹ്മ്മ്മ് "അവന് അവളെ നോക്കി മൂളി... അവൾ കാറിൽ നിന്ന് ഇറങ്ങാൻ നിന്നതും അവൾ തിരിഞ്ഞു നോക്കി... "എന്തേലും പറയാനുണ്ടോ..."അവന്റെ കുസൃതി നിറഞ്ഞ കണ്ണുകളിൽ ഉടക്കിയവൾ ചോദിച്ചു... "നിനക്ക് എന്തെലും പറയാനുണ്ടോ"അവളെ നോക്കിയവൻ പുരികമുയർത്തി... "ഹ്മ്മ് ല്ലാ"അവന്റെ നോട്ടത്തിൽ ഒന്ന് വിളറിയവൾ കാറിൽ നിന്ന് ഇറങ്ങി...

പിന്നെന്തൊ ഓർത്ത പോലെ ഗ്ലാസ്‌ താഴ്ത്തിയതിൽ കുനിഞ്ഞു നോക്കി... "സൂക്ഷിച്ചു പോണം "പതിയെ അവനെ നോക്കി അവൾ പറഞ്ഞു..തിരികെ നടക്കാൻ ഒരുങ്ങി... "നിൽക് എനിക്ക് പറയാനുള്ളത് കേൾക്കണ്ടേ "കാറിൽ നിന്ന് തന്നെ അവളെ വിളിച്ചു പറഞ്ഞു അവൾ തിരിഞ്ഞു എന്തെന്ന മട്ടിൽ നോക്കി... " i love you പാത്തൂ "അവന് കണ്ണിറുക്കി പറഞ്ഞത് കേട്ട് അവൾ അവനെ നോക്കാതെ തിരിഞ്ഞു നടന്നു... അവനെ നോക്കാതെ തന്നെ അവന്റെ മുഖഭാവം അറിയുന്നവളിൽ നേരിയ പുഞ്ചിരി നിറഞ്ഞു.... അവൾ പോകുന്നതും നോക്കി നിറചിരിയോടെ അവന് നിന്നു... പതിയെ ചുണ്ടിൽ ചിരി മാഞ്ഞു... അവൾക്കൊപ്പം ഓടി എത്തി കൊണ്ട് അവൾക്ടുത്തു സംസാരിക്കുന്നവനെ കാണെ അവനിൽ ഗൂഢമായി പുച്ഛം നിറഞ്ഞു... പതിയെ കാർ മുന്നോട്ട് എടുത്തു പലതും ഉറപ്പിച്ചു കൊണ്ട്................................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story