എന്റേത് മാത്രം: ഭാഗം 54

entethu mathram

എഴുത്തുകാരി: Crazy Girl

"നീ ഇവിടെ ഇരിക്ക് ട്ടോ... ഫുട്ബാൾ പ്രാക്റ്റീസ് ഉണ്ട് "നിഹാൽ മരച്ചുവട്ടിൽ നിന്ന് കൊണ്ട് പറഞ്ഞു... "വൈകുവോ ടാ "അവൾ മടിയോടെ ചോദിച്ചു.. "അറിയില്ലാ... പറ്റിയാൽ വേഗം വരാം "അവന് പറഞ്ഞു കൊണ്ട് അവള്ടെ കയ്യില് ബാഗും കൊടുത്തു ബൂട്ടും സ്പോർട്സ് ഡ്രെസ്സും എടുത്തോണ്ട് പോയി.. അവന് പോയത് നോക്കി അവൾ മരച്ചുവട്ടിൽ ഇരുന്നു.... കോളേജ് വിട്ടതിനാൽ ഒരുവിധം എല്ലാരും പോയിരുന്നു... എങ്കിലും ഓരോ മൂലക്ക് എണ്ണിപൊറുക്കി കുറച്ചെണ്ണം ഉണ്ട്.... അവള്ടെ കണ്ണുകൾ ദൂരെ കൈകോർത്തു ഇരുന്നു ഒരുവന്റെ തോളിൽ ചാഞ്ഞിരിക്കുന്നവളിൽ പതിഞ്ഞു... അവന്റെ തോളിൽ കിടന്നവൾ ഓരോന്ന് പറയുന്നുണ്ട്... അവന് ആണേൽ കൈകൾ കോർത്തുകൊണ്ട് എങ്ങോട്ടോ നോക്കിയിരിക്കുന്നു... എന്തിനോ അത് കാണെ മറിയുവിന്റെ ചുണ്ടിൽ പുഞ്ചിരി മിന്നി.... അവളുടെ കണ്ണുകൾ അവരിൽ തന്നെ തങ്ങി നിന്നു.... എന്തിനോ അവള്ടെ ഹൃദയവും തുടിച്ചുകൊണ്ടിരുന്നു.... വല്ലാതെ ആഗ്രഹിക്കുന്ന പോലെ... അത് പോലെ ചേർന്നിരിക്കാൻ മനസ്സ് വെമ്പുന്ന പോലെ...

അരികിൽ ആരുടെയോ സാനിധ്യം അറിഞ്ഞതും അവൾ അവരിൽ നിന്ന് കണ്ണുകൾ മാറ്റി അടുത്ത് ഇരിക്കുന്നവനെ നോക്കി.... തൊട്ടടുത്തു ഇരിക്കുന്നവനെ കണ്ടതും അവള്ടെ കൺപീലികൾ പോലും വിടർന്നു.... "ഞാൻ ഇപ്പൊ വിചാരിച്ചതേ ഉള്ളൂ "അവനെ നോക്കി ഏതോ യാമത്തിൽ എന്ന പോലെ അവൾ പറഞ്ഞു... "എന്ത് "അമൻ പുരികം പൊക്കി ചോദിച്ചത് കേട്ട് അവൾ ബോധത്തിൽ വന്നു...അവൾ പെട്ടെന്ന് കണ്ണുകൾ മാറ്റി... മുഖം തിരിച്ചു നാക്ക് കടിച്ചു... "അത്... അത് പിന്നെ ആരെലും സംസാരിക്കാൻ വന്നിരുന്നെങ്കിൽ എന്ന് "അവൾ പറഞ്ഞൊപ്പിച്ചു... അത് കേൾക്കെ അവന് അവൾ കാണാതെ ചിരി കോട്ടി... ശേഷം അവള്ടെ കണ്ണുകൾ പതിഞ്ഞിരുന്ന ഭാഗത്തു അവനും നോക്കി... ഇവിടേക്ക് വരുമ്പോൾ കണ്ണുകൾ വിടർന്നു ചുണ്ടിൽ പുഞ്ചിരി നിറച്ചു അവൾ നോക്കിയത് അവിടേക്കാണ്... അവൾക്കും ആഗ്രഹമുണ്ടാകില്ലേ അത് പോലെ... പ്രണയദമ്പതികളെ നോക്കി അവന് ഓർത്തു മറിയു തൊട്ടടുത്തു ഇരിക്കുന്നവനെ പാളി നോക്കി... ദൂരേക്ക് കണ്ണ് പതിപ്പിച്ചു മൌനത്തിൽ ആണ്... അവൾ കണ്ണുകൾ കൊണ്ട് അവന്റെ മുഖമാകെ പരതിനടന്നു....

ട്രിം ചെയ്ത് സെറ്റ് ആക്കിയ താടിയും കാപ്പി കുഞ്ഞികണ്ണുകളും ചിരിക്കുമ്പോൾ ചുണ്ടിനു താഴെയുള്ള ചുഴി അപ്പോഴാണ് അവൾ ശ്രേദ്ധിച്ചത്... "എന്ത് ഭംഗിയാ "അവൾ പോലും അറിയാതെ മൊഴിഞ്ഞു പോയി... അത് കേൾക്കേ അവന് അവളെ നോക്കി... അവൾ ഇവിടെയെ അല്ലെന്ന് തോന്നി അവനു....തന്റെ മുഖത്ത് തന്നെ കണ്ണ്പതിപ്പിച്ചിരിക്കുന്നവളെ കാണെ അവനു വല്ലാത്തൊരു ഗമയോടെ തന്നെ ഇരുന്നു.... കാരണം അവൾ എപ്പോഴും അവനെ തന്നെ ഇത് പോലെ നോക്കണം എന്ന് അവനും ആഗ്രഹിച്ചിരുന്നോ? "ഞാൻ... കയ്യില് പിടിച്ചോട്ടെ " പെട്ടെന്നവൾടെ ചോദ്യം കേട്ടതും അവന് ആലോചനയിൽ നിന്ന് ഞെട്ടി അവളെ നോക്കി... അവള്ടെ കണ്ണുകൾ കൂട്ടിപിടിച്ചിരിക്കുന്ന തന്റെ കയ്യിലേക്കാണെന്ന് കണ്ടതും അവനു വാത്സല്യം തോന്നി...അവന് വലത് കരം അവൾക് നേരെ നീട്ടി... അവള്ടെ കണ്ണുകൾ വിടർന്നു...

എന്നാൽ പറഞ്ഞത്ര ഈസി അല്ലായിരുന്നു അവൾക് അവന്റെ കൈകുമുഖളിൽ വെക്കാൻ പറ്റുന്നില്ല..... കയ്യാകെ വിറയൽ തോന്നി... ഉള്ളകയ്യ് വിയർത്തു... ആകെ ഒരു തണുപ്പ്...അവൾക് അവന്റെ നീട്ടിയ കൈകൾക് മേലേ വെക്കാൻ പറ്റിയില്ല... കൈകൾ ചലിക്കാത്ത പോലെ... "വേണ്ട "സ്വയം തോറ്റവൾ നിരാശയോടെ പറഞ്ഞു... അവളെ നിരീക്ഷിച്ചിരുന്ന അവന്റെ കണ്ണുകളിൽ അവളോട് സ്നേഹം അലയടിച്ചു വന്നു... നിരാശയോടെ പിൻവലിച്ച അവളുടെ ഇടത് കരത്തിൽ അവന് വിരലുകൾ കോർത്തു.... അവൾ വെട്ടിവിറച്ചു പോയി... "എന്തിനാ റിയ എന്നേ പേടിക്കുന്നെ " അവന്റെ ചുണ്ടിലെ ചെറു ചിരി കാണെ അവൾ ചുണ്ടുകൾ പോലും ചലിക്കാതെ ഉമിനീരിറക്കി അവനെ നോക്കി... അവന്റെ നോട്ടം കാണെ അവൾ വേഗം തല തിരിച്ചു... മുന്നോട്ട് നോക്കിയിരുന്നു.... "എന്താ നിന്റെ കൈ വല്ലാതെ തണുക്കുന്നല്ലോ "അവള്ടെ ഉള്ളം കയ്യില് തടവിയവൻ പറയുമ്പോൾ ശരീരമാകെ വിറക്കുന്ന പോലെ തോന്നി... തനിക്കെന്തു പറ്റി അവൾ സ്വയം ചോദിച്ചുകൊണ്ടിരുന്നു....

"ഒന്ന്... ഒന്നുല്ലാ "അവനെ നോക്കി അവൾ പറഞ്ഞുകൊണ്ട് നേരെ ഇരുന്നു... അവനും... കുറച്ചു നേരം കൈകൾ കോർത്തു ഇരുന്നപ്പോൾ അവൾ ശാന്തമാവാൻ തുടങ്ങി... പതിയെ പതിയെ വിറയലിൽ നിന്നു ചെറുച്ചിരി ചുണ്ടിൽ മൊട്ടിട്ടു... "പോകാം "സമയം ഇഴഞ്ഞതും അവന് ചോദിച്ചു "കുറച്ചൂടെ ഇരിക്കുമോ "അവൾ പ്രദീക്ഷയോടെ ചോദിച്ചു... അതിനു മറുപടിയായി അവന് കൈകളിൽ പിടിമുറുക്കിയിരുന്നു.... അവൾ വെറുതെ അവനെ ഒന്ന് നോക്കി അവന്റെ കണ്ണുകൾ ആ കൈകൾ കോർതിരിക്കുന്ന അവരിലേക്കാണെന്ന് കണ്ടതും അവൾ ഒന്ന് ചിരിച്ചു... "അത് കണ്ടിട്ടല്ലേ നീ എന്നോട് അങ്ങനെ ചോദിച്ചത് "അവരെ കണ്ണ് കാട്ടി ചോദിക്കുന്നത് കേട്ട് അവള്ടെ ചിരി മാഞ്ഞു... അവൻ അവളെ തലചെരിച്ചു നോക്കി... "ഞാൻ കണ്ടു അവരെ തന്നെ നോക്കിയിരിന്നു പുഞ്ചിരിക്കുന്ന നിന്നെ "അവന് പറഞ്ഞത് കേട്ട് അവൾ ചമ്മിയ പോലെ മുഖം കുനിച്ചു....

"അവരെ കണ്ടപ്പോൾ കുശുമ്പ് തോന്നിയെങ്കിലും ഇങ്ങനെ കൈകോർത്തു ഇരിക്കണം എന്ന് പണ്ടേ ഉള്ള ആഗ്രഹമാ "അവൾ മെല്ലെ പറഞ്ഞത് കേട്ട് അവന് അവളെ ഉഴിഞ്ഞു നോക്കി... "സർ... സ്സ്... മാനുക്കാക് അറിയോ പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ എന്റെ കൂട്ടുക്കാർക്ക് എല്ലാം ഉണ്ടാകും ഒരു പ്രണയം... ബ്രേക്ക്‌ ആകുമ്പോ കൈകോർത്തു ഇരുന്നു അവർ സംസാരിക്കുമ്പോൾ ഞാൻ ബൂകുമായി മൂലക്ക് ഇരിക്കും... രാത്രിയിൽ അവർ ഇരുന്നു കൊഞ്ചി സംസാരിക്കുമ്പോൾ ഇത്താടെ ഒപ്പമിരുന്നു ഞാൻ പഠിക്കും...അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും ക്ലാസ്സിലിരുന്നു കഥ പറയുമ്പോൾ എനിക്ക് വീട്ടിലെ പഠിപ്പും ഉപ്പാടെ കഷ്ടപ്പാടും മാത്രമേ പറയാനുണ്ടാകൂ... പക്ഷെ പറയില്ലാട്ടോ... കാരണം ഞങ്ങൾടെ വിഷമം ഞങ്ങളിൽ ഒതുങ്ങണം എന്ന് ഇത്ത പറയും..." വേദനയിലും അവൾ ഒന്ന് പുഞ്ചിരിച്ചു... "പഠിക്കുമ്പോ തൊട്ടടുത്ത ക്ലാസ്സിലെ സീനിയർ ഇക്കാ ഇഷ്ടാണെന്ന് പറഞ്ഞു വന്നപ്പോൾ ആദ്യം പേടിയാ തോന്നിയെ പക്ഷെ ക്ലാസ്സിലെ എല്ലാരും പറഞ്ഞു നല്ലവനാ നോക്കിക്കോ എന്ന്....

അപ്പൊ ഞാനും വിചാരിച്ചു എനിക്കും അപ്പൊ കൈകോർത്തു നടക്കാൻ ഒരാൾ ഉണ്ടാകുമല്ലോ അവരെ പോലെ എനിക്കും പിണങ്ങാനും ഇണങ്ങാനും ഒരാളെ കിട്ടുമല്ലോ എന്ന് ഓർത്തു... എനി കണ്ടാൽ ഇഷ്ടാണെന്ന് പറയാം എന്ന് വിചാരിച്ചു ... ആ ഒരു സമയം ആണ് സലീനത്തക്ക് കല്യാണാലോചന വന്നത്.... അതിന്റെ തിരക്കിൽ പെട്ട് പിന്നീട് ഇഷ്ടം പറയാം എന്ന് കരുതി... എന്നാൽ പ്രണയിച്ചവന്റെ കൂടെ ഒളിച്ചോടിപോയ സലീനത്താനെ ഓർത്തു അപമാനത്താൽ ആദ്യമായി ഉപ്പാക്ക് അറ്റാക്ക് വന്നു... എത്ര പേടിച്ചെന്നോ ഞാൻ... ഒരുപാട് ഒരുപാട് കരഞ്ഞു... ഞാനും ഇത്തയും ഉറങ്ങാതെ പേടിച്ചു ഉപ്പാക്ക് കാവൽ ഇരുന്നു... പിന്നീട് സ്കൂളിൽ പോയപ്പോൾ വീണ്ടും ആ ഇക്കാ വന്നപ്പോൾ എനിക്ക് പറയാൻ ഒറ്റ മറുപടിയെ ഉണ്ടായുള്ളൂ... ഒരിക്കലും ആരെയും ഞാൻ പ്രണയിക്കില്ല എന്ന്.... പ്രണയം എന്ന് കേൾക്കുമ്പോ തന്നെ ഉപ്പാനെ അന്ന് തളർന്നു കിടന്നതാണ് ഓർമ വരുന്നേ... മനസ്സ് പിടക്കും പേടിയാകും... വീണ്ടും പഠിക്കണം എന്ന് മാത്രം മനസ്സിൽ നിറച്ചു... പക്ഷെ ഇപ്പൊ.... ഇപ്പൊ എനിക്ക് പ്രണയിക്കാൻ തോന്നുന്നുണ്ട്...

ആരേം പേടിക്കാതേ... ആരെയും വേദനിപ്പിക്കാതെ.... ഒരിക്കലും വിറ്റ് പോകില്ലെന്ന് ഉറപ്പുള്ള...തന്റെ പതിയായ മനുഷ്യനെ എനിക്ക് പ്രണയിക്കാൻ തോന്നുന്നുണ്ട് " അവന്റെ കണ്ണുകളിൽ നോക്കി അവൾ ഉറ്റുനോക്കി പറയുമ്പോൾ അവന്റെ നെഞ്ചിൽ വല്ലാത്തൊരു മിടിപ്പ് ഉയർന്നിരുന്നു അവന്റെ ശരീരം പോലും കുളിർത്തുവന്നു...അവളിൽ നിന്ന് അവന് കണ്ണുകൾ മാറ്റി ശ്വാസം നീട്ടിവലിച്ചു.... "പോകാം നമുക്ക് "അവളെ നോക്കാതെ അവന് പറഞ്ഞു... അവൾ ഒന്ന് മൂളി.... രണ്ടുപേരും ഒരുമിച്ചു എഴുനേറ്റു കാർ പാർക്ക്‌ ചെയ്ത ഭാഗത്തേക്ക് നടന്നു... അപ്പോഴും അവള്ടെ കണ്ണുകൾ കോർത്തുപിടിച്ചിരിക്കുന്ന കൈകളിൽ തങ്ങി നിന്നു... അത് കാണെ അവനും കൈവിടുവാൻ തുനിഞ്ഞില്ല...... *************** "ഉമ്മീ " "ആ വാവാച്ചി...." ആയിഷയെ കണ്ടു മുറ്റത്തേക്കിറങ്ങിയ മിന്നുവിനെ അവൾ പൊക്കിയെടുത്തു.... "മോൾ വന്നോ..."

അപ്പോഴേക്കും ഒരുങ്ങി നിൽക്കുന്ന ഉമ്മയെ കണ്ടു അയിശു സംശയത്തോടെ നോക്കി... "എങ്ങോട്ട് പോകുവാ ഉമ്മാ " "ഞാൻ ആ ജംഗ്ഷനിലേ സമീറാന്റെ വീട് വരെ പോയിട്ട് വരാം... അവള്ടെ ഉമ്മ സൂക്കേട് ആയി കിടക്കുവാണെന്ന്... കണ്ടിട്ടില്ലെങ്കിൽ മോശല്ലേ... ഞാൻ വേഗം പോയി വരാം " ഉമ്മ പറഞ്ഞത് കേട്ട് അവൾ തലയാട്ടി... "അല്ലാ ആദി എവിടെ "മുറ്റത്തേക്കിറങ്ങി ചെരുപ്പ് ഇട്ടുകൊണ്ട് ഉമ്മ ചോദിച്ചു.. "ആദിക്ക വൈകും എന്ന് പറഞ്ഞിരുന്നു അതുകൊണ്ട് ഞാൻ ബസ്സിൽ പോന്നു "അയിശു "ഹ്മ്മ്... പിന്നെ ഡോർ അടച്ചെക്ക് ട്ടോ... ശാമിൽ ഉണ്ട്... മിണ്ടാൻ പോകണ്ടാ "ഉമ്മ മെല്ലെ പറഞ്ഞത് കേട്ട് അവൾ ചിരിയോടെ തലയാട്ടി... ഉമ്മ ഗേറ്റ് കടന്നു നടന്നു പോയതും അയിശു മിന്നുവിനേം എടുത്തു അകത്തേക്ക് കയറി ഡോർ അടച്ചു... "ആര് പഞ്ഞു മാവു... നാന ഇങ്ങട് കാത്തു... എന്നൊപ്പം കൂതാൻ ആക്കാആക്കാ ഇച്ഛം ലാ ലാ ലാ "

ആയിശു പഠിപ്പിച്ച നാല് വരി കൈകൊട്ടി പാടുന്ന മിന്നുവിന്റെ പാട്ട്കെട്ട് ചിരിയോടെ ആയിഷുവും കൈകൾ മുട്ടി ... "ആയ് അടിപൊളി... ചക്കരെ ഉമ്മാ... എന്റെ മുത്തിന് " അവള്ടെ കവിളിൽ മുത്തി അയിശു ചേർത്തു പിടിച്ചു.. അവൾ നാണത്തോടെ കണ്ണ് പൊത്തി കൊഞ്ഞരി പല്ലു കാട്ടി ചിരിച്ചു.. "എനി കുറച്ചു വെള്ളം കുടിക്കാം എന്നിട്ട് ഉമ്മി കഥ പറഞ്ഞു തരാം "അയിശു പറഞ്ഞത് കേട്ട് അവൾ തല നല്ല പോലെ ആട്ടി... "അടങ്ങി ഇരിക്കണം ഉമ്മി വേഗം വരും "അവളെ സോഫയിൽ ഇരുത്തി അയിശു പറഞ്ഞതും മിന്നു ചിരിച്ചു അത് കാണെ കവിളിൽ വലിച്ചവൾ അടുക്കളയിലേക്ക് നടന്നു...... "ആര് പഞ്ഞു മാവു... നാനാ നിങ്ങട് കാത്തു..... " ഹാളിൽ ഇരുന്നു പാടുന്ന മിന്നൂന്റെ സൗണ്ട് കേൾക്കെ അയിശു ചിരിയോടെ കാതോർത്തു.... അവള്ടെ ഓരോ കുറുമ്പും അത്രമേൽ അവളിൽ സന്തോഷം നിറച്ചുകൊണ്ടിരുന്നു....

"ആഹ്ഹ ഉമ്മീ..... ഉമ്മീ..." ഗ്യാസിൽ നിന്ന് വെള്ളം കപ്പിലേക്ക് ഒഴിക്കുമ്പോൾ മിന്നുവിന്റെ അലർച്ച കേട്ടതും അവൾ പൊടുന്നനെ ഹാളിലേക്ക് ഓടി... നിലത്ത് വീണു കരയുന്നവളെ കണ്ടു അവൾ മിന്നുവിന്റെ അടുത്തേക്ക് പാഞ്ഞുകൊണ്ട് നിലത്ത് നിന്നു അവളെ വാരി എടുത്തു... മിന്നു പേടിയോടെ കരഞ്ഞുകൊണ്ട് ആയിശുവിന്റെ തോളിൽ മുഖം അമർത്തി.... അപ്പോഴാണ് അവിടെ നിൽക്കുന്ന ഷാമിലിനെ അവൾ കണ്ടത്... "എന്തിനാ നിങ്ങള് എന്റെ കുഞ്ഞിനെ... ഇങ്ങനെ ചെയ്യുന്നേ "മിന്നുവിന്റെ പുറത്ത് തലോടികൊണ്ടവൾ ഷാമിലിനു നേരെ ശബ്ദമുയർത്തി... "നിന്റെ കുഞ്ഞോ... ലേശം വിവരം ഉണ്ടോടി... ആരാന്റെ കുഞ്ഞിനെ ഇങ്ങനെ താലോലിക്കാൻ... .. ലേശം ബുദ്ധിയുണ്ടെങ്കിൽ ഇതിനെ കളഞ്ഞു കെട്ടിയോനെപ്പം സ്വന്തം ഒന്നിനെ ഉണ്ടാക് " പുച്ഛത്തോടെ പറയുന്ന ഷാമിലിനെ കാണെ അവൾക് ദേഷ്യം ഇരിച്ചു കയറി...

"ഇത്തിരിപോന്ന ഒരു കുഞ്ഞിനോട് പോലും തനിക് ദേഷ്യമാണല്ലോ ശ്യേ "അവൾ അവനെ അറപ്പോടെ നോക്കി... "അതെ ദേഷ്യം ആണ് ഇതിനെയും ഇതിന്റെ തള്ളയോടും... കണ്ടില്ലേ അലർച്ച കേൾക്കുമ്പോ ഒന്ന് കൊടുക്കാനാ തോന്നുന്നത് " മിന്നുവിന്റെ കരച്ചിൽ കേട്ട് അവന് സ്വയം ചെവിക്ക് കൈകൊടുത്തു ദേഷ്യത്തോടെ പറഞ്ഞു...അയിശു അത് കാണെ അവനെ തീപാറുന്ന കണ്ണോടെ നോക്കി... "നോക്കണ്ടാ... ഇതിനെ കൊല്ലാൻ അറിയാഞ്ഞിട്ടല്ല... അവനെ...നിന്റെ കെട്ടിയോനെ ഓർത്തിട്ടാ...അവന്റേം കൂടി ചോര ആയി പോയി "ശാമിൽ പട്ടിയെ പോലെ അലറികൊണ്ടിരുന്നു... അയിശു കരയുന്ന മിന്നുവിനെ ദേഷ്യത്തോടെ നിലത്ത് നിർത്തി... മിന്നു അതിലും വേഗം അവള്ടെ കാലിൽ ചുറ്റിപിടിച്ചു.. എന്നാൽ അയിശു വിടുവെച്ചു കൊണ്ട് അവന്റെ മുന്നിൽ മിന്നുവിനെ നിർത്തി... "വേണ്ടാ ആ ഒരു സഹതാപം തനിക്ക് ഈ കുഞ്ഞിനോട് വേണ്ടാ...

തനിക് കൊല്ലണം അല്ലെ... ഈ പൈതലിനെ കൊല്ലണം അല്ലെ... എന്ന കൊല്ല്...അനിയന്റെ രക്തം ആണെന്ന് ഓർത്തു ക്ഷമിക്കണ്ടാ... സ്വന്തം രക്തം ആണ്... തനിക് കൊല്ലുകയോ തല്ലുകയോ എന്തോ ചെയ്യാം " അലർച്ചയോടെ കണ്ണിൽ തീയോടെ പറയുന്നവളെ കേട്ട് അവന് അവളെ പകച്ചു നോക്കി..... അപ്പോഴും നിലവിളിച്ചു കരയുന്ന മിന്നുവിനെ അവൾ നോക്കികൊണ്ട് അവനിലേക്ക് ഒരടി നടന്നു... "ഒരുത്തിയെ കേറിപ്പിടിച്ചിട്ടും...സ്വന്തം കുഞ്ഞിനെ പോലും കൊല്ലാൻ നോകുന്ന തന്നെയൊക്കെ പച്ചയോടെ കത്തിക്കണം " പകയോടെ അവൾ പറഞ്ഞത് കേട്ടതും സഹികെട്ടവൻ ആവളുടെ കവിളിൽ ആഞ്ഞടിച്ചിരുന്നു... അവൾ പുറകിലേക്ക് വേച്ചുപോയി അപ്പോഴും കണ്ണുകളിൽ ഒരുത്തരി പേടി അവളിൽ ഉയർന്നില്ല... "ച്ചി...കള്ളം പറയുന്നോടി... കണ്ടവന്റെ വീഴ്പ്പ് എന്റെ തലയിൽ കെട്ടി വെക്കാൻ നോക്കുന്നോ "അവന് ദേഷ്യം കൊണ്ട് വിറച്ചു...

"കെട്ടിവെക്കേണ്ട കാര്യം എനിക്കില്ല ശാമിൽക്കാ... നിങ്ങളോട് ഇത് പറയണം എന്ന് കരുതിയതല്ല ഞാൻ പക്ഷെ എന്റെ കുഞ്ഞിനെ നിങ്ങള് കൊല്ലാകൊല ചെയ്യുന്നത് എനിയും കണ്ടു നിൽക്കാൻ എനിക്കാവില്ല... സത്യം നിങ്ങള് അറിയണം... എന്നിട്ട് സ്നേഹത്തോടെ എന്റെ കുഞ്ഞിനെ നോക്കാൻ പോലും പറ്റാതെ കുറ്റബോധത്തിൽ താൻ നീറി നീറി കഴിയും " അവനെ നോക്കി അവൾ പുച്ഛത്തോടെ പറഞ്ഞതും അവന് ഒന്നും മനസ്സിലാവാതെ നിലത്ത് ഇരുന്ന് കരയുന്ന മിന്നുവിനെ നോക്കി... പിന്നെ പിന്നെ ഒച്ചയെടുത്തുകൊണ്ടവൻ മുടികൾക്കിടയിൽ വിരൽ കോർത്തു ഭ്രാന്തനെ പോലെ അലറി.... അയിശു അവനെ പുച്ഛിച്ചു നോക്കികൊണ്ട് മിന്നുവിന് എടുത്തു... മിന്നു പേടിയോടെ അവള്ടെ തോളിൽ മുഖം അമർത്തി... ബെല്ലടിയുന്ന ശബ്ദം കേട്ടതും അയിശു ഞെട്ടി... അവൾ നിലത്തിരുന്നു മുടിയിൽ വിരലുകൾ ഇട്ടു വലിക്കുന്നവനെ നോക്കി... "

ഉമ്മയാണെങ്കിലോ "അവളിൽ ഭയം നിറഞ്ഞു... അത്രയും നേരം ദൈര്യം കൈവരിച്ച അവളിൽ നേരിയ പേടി ഉയർന്നു...ആദിക്കാടെ കുഞ്ഞല്ലെന്ന് ഉമ്മ ഒരിക്കലും അറിയരുത് എന്നവൾ കരുതി... വീണ്ടും അടിഞ്ഞുകൊണ്ടിരിക്കുന്ന ബെൽ കേൾക്കേ അവൾ നെഞ്ചിടിപ്പോടെ അവനെ നോക്കി മിന്നുവിനേം ചേർത്ത് പിടിച്ചു ഡോർ തുറന്നു...പുറത്ത് വന്നിരിക്കുന്നവനെ കാണെ അവളുടെ കണ്ണുകൾ ഒന്ന് പിടച്ചു... കരയുന്ന മിന്നുവിനെ ചേർത്ത് പിടിച്ചു കവിളിൽ അടികൊണ്ട പാടിൽ ചുണ്ട് പൊട്ടി നില്കുന്നവളെ കണ്ടതും അവന്റെ ചിരി മാഞ്ഞു തറഞ്ഞു നിന്നു പോയി... അവന് ബോധം വീണ്ടെടുത്തു പാഞ്ഞുകൊണ്ട് അവളുടെ മുഖം കൈകുമ്പിളിൽ ആക്കി... "എന്താ ആരാ... നിന്നെ "വാക്കുകൾ കിട്ടാതെ അവന് ഒച്ചയെടുത്തു... ഹൃദയം പിടഞ്ഞുപൊയി അവളെ കാണെ ... മിന്നു അവന്റെ അടുത്തേക്ക് ചാഞ്ഞതും നെറ്റിയിൽ മുഴച്ചത് കണ്ടു അവന് അവളെ കയ്യിലേക്ക് വാങ്ങി അടുപ്പിച്ചു... "ആര എന്റെ കുഞ്ഞിനെ "ആയിശുവിനെ നോക്കി അവൻ അലറി ..

അവൾ ഒന്നും പറയാതെ പേടിയോടെ നിന്നു അവന്റെ കണ്ണിലേ തീഷ്ണതയിൽ ഒന്നും പറയാൻ ആവാതെ വാക്കുകൾ കിട്ടാതെ കുരുങ്ങി നിന്നു... പേടിയോടെ നില്കുന്നവളെ മാറ്റിയവൻ അകത്തേക്ക് കയറിയതും നിലത്ത് ഇരിക്കുന്ന ശാമിലിനെ കാണെ അവന്റെ ഞരമ്പുകൾ വലിഞ്ഞുമുറുകി വന്നു... കണ്ണിൽ കത്തുന്ന തീയോടെ വലിഞ്ഞു മുറുകിയ മുഖത്തോടെ മിന്നുവിനെ ചേർത്തുപിടിച്ചവൻ ഷാമിലിലേക്ക് പാഞ്ഞുകൊണ്ട് അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി.... വേദനയോടെ ശാമിൽ പുറകിലേക്ക് തലയടിച്ചു കമിഴ്ന്നു വീണു... "ആദിക്കാ വേണ്ടാ "അയിശു കരഞ്ഞുകൊണ്ട് അവന്റെ കയ്യില് പിടിച്ചു.. "വിട്... കൊല്ലും ഇവനെ... എന്റെ പെണ്ണിനേം കുഞ്ഞിനേം തൊട്ട ഇവനെ കത്തിച്ചു കളയും ഞാൻ "അവളെ തള്ളി മാറ്റി അലറിക്കൊണ്ടവാൻ ഷാമിലിന്റെ നെഞ്ചിലേക്ക് ചവിട്ടി... വേദനയോടെ അവന്റെ അലർച്ചയും മിന്നുവിന്റെയും ആയിശുവിന്റെയും കരച്ചിലും ആ വീടാകെ ഉയർന്നു.................................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story