എന്റേത് മാത്രം: ഭാഗം 55

entethu mathram

എഴുത്തുകാരി: Crazy Girl

ചുണ്ടുകൾ പൊട്ടി വേദനയോടെ നെഞ്ച് തടവിക്കൊണ്ട് കിതപ്പോടെ ശാമിൽ എഴുന്നേറ്റിരുന്നു കിതച്ചു.... തൊട്ടടുത്തു കിതച്ചുകൊണ്ട് ആദിയും അവനെ പകയോടെ നോക്കി ഇരുന്നു.... ആദിയുടെ അടിയിൽ പേടിച്ചു മിന്നുവിനേം മാറോടു ചേർത്തുപിടിച്ചു ചുമരിൽ ചാരി അയിശു തേങ്ങിക്കൊണ്ടിരുന്നു.... അവള്ടെ തേങ്ങൽ മാത്രം അവിടെ ഉയർന്നു കേട്ടു... "ഇന്ന്... ഇന്ന് ഇറങ്ങിക്കോണം ഇവിടെ നിന്നു "ആദി കടുപ്പമേറിയ ശബ്ദത്തോടെ പറഞ്ഞു... ശാമിൽ അവനെ കേൾക്കാതെ തല ഉയർത്തി ദൂരെ നിൽക്കുന്ന ആയിഷയെ തന്നെ നോക്കി നിന്നു.... അവള്ടെ കണ്ണുകളും അവനിൽ തങ്ങി നിന്നു.... തന്റെ പെണ്ണിനെ നോക്കുന്ന കവിളിൽ കയ്മടക്കിയവൻ ഇടിച്ചു... ശാമിൽ വേദനയോടെ കവിൾ പൊത്തി... "എന്തിനാ....എന്തിനാ നിന്റെ ആ വൃത്തികെട്ട കണ്ണുകൾ എന്റെ പെണ്ണിലേക്ക് പതിയുന്നെ ഏഹ് .. എന്തിനാ നീ അവളെ നോവിച്ചത്...

ഇത്രയും കാലം എല്ലാം മനസ്സിലൊതുക്കി കഴിഞ്ഞു എനി പറ്റില്ലാ... നീ ഇറങ്ങണം എന്നെന്നേക്കുമായി ഇവിടെ നിന്ന് ഇറങ്ങണം "അവന്റെ കോളറിൽ പിടിച്ചു കുലുക്കികൊണ്ട് ആദി എരിയുന്ന കണ്ണോടെ പറഞ്ഞു... "അവൾ എന്റെ മോൾ ആണോ ആദി " ആദി പറഞ്ഞതൊന്നും കേൽക്കാതെ അവനെ നോക്കി പതിഞ്ഞ സ്വരത്തിൽ അവനെ ഉറ്റുനോക്കി ഷാമിൽ ചോദിച്ചതും ഞെട്ടലോടെ അവന്റെ കോളറിൽ നിന്ന് ആദി കയ്യെടുത്തു.... ഷാമിലിന്റെ കണ്ണുകൾ ആദിയുടെ ഭാവത്തെ ഒപ്പിയെടുത്തു.... അവന് വേദനയോടെ മന്ദഹസിച്ചു.. "എന്റെ കുഞ്ഞ് അല്ലെ "ആരോടെന്ന പോലെ ഷാമിൽ പറഞ്ഞു... "ആര് പറഞ്ഞു... അവൾ എന്റെയാ എന്റെ മോളാ "സ്വയം ബോധത്തിൽ വന്നവൻ അലറി... ഷാമിൽ നിലത്ത് കൈകൾ കുത്തി എഴുനേൽക്കാൻ തുനിഞ്ഞു ശരീരത്തിലെ ചതവുകളിൽ വേദനയുണ്ടെങ്കിലും അവന് എല്ലാം കടിച്ചമർത്തി എണീറ്റു നിന്നു... ദൂരെ നിൽക്കുന്ന ആയിഷയിലേക്ക് അവന് വേച്ചു നടന്നു... ആയിശുവിന്റെ കൈകൾ മിന്നുവിൽ മുറുകിപിടിച്ചുകൊണ്ടിരുന്നു.... "എന്റെ കുഞ്ഞാണെന്ന് പറഞ്ഞില്ലേ "

ആയിഷയ്ക്കടുത്തു നടക്കുന്ന ശാമിലിന്റെ മുന്നിൽ വന്നു നിന്നു അവനെ പുറകിലേക്ക് തള്ളി ആദി ശബ്ദമുയർത്തി പറഞ്ഞു... ശാമിൽ ആദിയെ നോക്കവേ അവൾക്കടുത്തേക്ക് നടക്കാൻ തോന്നിയില്ലാ... അവന്റെ മുഖം അത്രമേൽ വലിഞ്ഞുമുറുകിയിരുന്നു... എനിയും നിന്നാൽ സ്വന്തം ചേട്ടൻ ആണെന്ന് പോലും അവന് മറക്കുമെന്ന് തോന്നി... ആദിയെ നോക്കിയവൻ ആയിഷയെയും നോക്കികൊണ്ട് തിരികെ നടന്നു... അവന്റെ ഡോർ വലിച്ചടയുന്ന ശബ്ദം അവിടെ മുഴങ്ങി കേട്ടു... ആദി തളച്ചെറിഞ്ഞു പുറകിലുള്ളവളെ നോക്കി... അവള്ടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി നിന്നിരുന്നു... അവള്ടെ അടുത്തേക്ക് നടന്നവൻ മിന്നുവിനെ കയ്യില് നിന്നു എടുത്തുകൊണ്ടു ഒരു വാക്കുപോലും പറയാതെ മുകളിലേക്ക് കയറി പോയി.... അവൾ ഞെട്ടലോടെ തറഞ്ഞുനിന്നു പോയി... ************** "നിന്നെ ഞാൻ "നിഹാൽ പുറകെ വന്നതും മറിയു മുറിയിലേക്ക് കയറികൊണ്ട് അമന്റെ അടുത്തായി നിന്ന് കിതച്ചു.... പുറകെ വന്ന നിഹാൽ അമന്റെ അടുത്ത് നില്കുന്നത് കണ്ടതും നടുവിന് കൈകൊടുത്തു നിന്നു മറിയുവിന്റെ തറപ്പിച്ചു നോക്കി അവൾ അവനു നേരെ ചിരിച്ചു കാട്ടി...

"എന്താ രണ്ടും കൂടി " രണ്ട് വശത്തായി നിൽക്കുന്ന രണ്ടിനേം തറപ്പിച്ചു നോക്കി കനത്തിൽ അമൻ ചോദിച്ചു.... "കുഞ്ചൂക്കാ നിങ്ങൾക്കെങ്കിലും പറയാമായിരുന്നു ഇതിനെ നിങ്ങള് കൂട്ടാൻ വരുമെന്ന് "നിഹാൽ മറിയുവിനെ നോക്കി പറഞ്ഞത് കേട്ട് അമൻ മനസ്സിലാവാതെ നോക്കി... "അത് പിന്നെ.. ഇവനോട് പറയാതെ അല്ലെ ഞങ്ങൾ വീട്ടിലേക്ക് വന്നത് അയിനാണ് " അമന്റെ കയ്യില് തോണ്ടി നിഹാലിൽ നിന്ന് കണ്ണെടുക്കാതെ അവൾ പതിയെ പറഞ്ഞു... "ഹും.... കളി കഴിഞ്ഞപ്പോ കോളേജ് മൊത്തം ചുറ്റി ഞാൻ... ഹോ ഞാൻ തീ തിന്നു... അവസാനം ക്ലാസിലെ നിഖിൽ ആ പറഞ്ഞെ കുഞ്ചൂക്ക കൂട്ടാൻ വന്നിരുന്നു... ഒരുവാക്ക് പറഞ്ഞിട്ട് പോകൂടെ..." "എടാ നിന്നെ മറന്ന് പോയി അതോണ്ടാ"മറിയു അവന് അടുത്ത് വന്നു പറഞ്ഞത് കേട്ട് അവന് അവളെ കൂർപ്പിച്ചു നോക്കി.... "മറക്കാൻ ഞാൻ എന്താ.... ന്നെ കൊണ്ട് പറീപ്പിക്കരുത് "അവന് കനപ്പിച്ചതും അവൾ നിഷ്കു ഭാവത്തിൽ നിന്നു...

. "മതി മതി പോയി ഫ്രഷ് ആയി രണ്ടും പഠിക്കാൻ ഇരിക്ക് " രണ്ടിനേം നോക്കി തറപ്പിച്ചു പറഞ്ഞു കൊണ്ട് അമൻ പോയതും അത്രയും നേരം കീരിയും പാമ്പും ആയിരുന്ന രണ്ടും കൂടെ ചുണ്ട് പിളർത്തി... "ഡയഗ്രാം നന്നായി ഫോക്കസ് ചെയ്യുക എന്നിട്ട് അതിൽ നിന്ന് മനസ്സിലാകുന്നത് സ്റ്റെപ് ബൈ സ്റ്റെപ് എഴുത്... അങ്ങനയാകുമ്പോൾ ഒന്നും മിസ്സ്‌ ആകില്ല "അമൻ പറഞ്ഞത് കേട്ട് രണ്ടും തലയാട്ടികൊണ്ട് ചെയറിലേക്ക് ചാഞ്ഞിരുന്നു.... അമനും ലാപുമായി സോഫയിലേക്ക് ചാഞ്ഞു... ബുക്കിൽ നിന്ന് മെല്ലെ അവൾ കണ്ണുകൾ ഉയർത്തി... നെറ്റിച്ചുളിഞ്ഞു ലാപ്പിൽ കണ്ണുകൾ പതിപ്പിച്ചു വർക്ക്‌ ചെയ്യുന്ന അമനെ കാണെ അവൾ അങ്ങനെയിരുന്നു... അവന്റെ ഓരോ ചലനവും കണ്ണുകൾ കൊണ്ട് ഒപ്പിയെടുത്തവൾ ചുണ്ടിൽ ചെറുച്ചിരി വിരിച്ചു... "ഇത് കണ്ടോ "നിഹാൽ "ഹ്മ്മ് നല്ല ഭംഗിയുണ്ടല്ലേ " ബുക്ക് അവൾക് നേരെ നീട്ടി എന്തോ പറയാനായി വന്ന നിഹാൽ അവള് പറഞ്ഞത് കേട്ട് നെറ്റിച്ചുളിച്ചു അവളെ നോക്കി...എന്നാൽ അമനിൽ നോക്കി നിന്നു ഏതോ ലോകത്തെന്ന പോലെ ഇരിക്കുന്നവളെ കണ്ടതും അവന് ബുക്ക്‌ വെച്ച് തലക്ക് കൊട്ടി...

അവൾ ഞെട്ടിക്കൊണ്ട് അവനെ നോക്കി... അവന്റെ ആക്കിയ നോട്ടം കണ്ടതും അവൾ നിന്ന് പരുങ്ങി... "അത് കിഡ്നി structure എങ്ങനാ വരക്കും എന്ന് ഓർത്തതാ "അവൾ ബുക്കിലെ പേജുകൾ മറിച്ചു പരുങ്ങി പറഞ്ഞു... "അത് നമ്മക് സകേൾട്ടനിൽ നോക്കിയ പോരെ ജീവനുള്ള ശരീരത്തിൽ നോക്കി ചോരയൂറ്റണോ "അവന് ആക്കി പറഞ്ഞത് കേട്ട് അവൾ കണ്ണുരുട്ടി നോക്കി.. "രണ്ടിനും അടങ്ങി ഇരുന്ന് പഠിക്കാൻ അറിയില്ലേ "അമന്റെ അലർച്ച കേട്ടതും രണ്ടും ഞെട്ടി അവനെ നോക്കി... "ഒരു നിമിഷം വാ അടക്കി വെക്കില്ല .. നിഹാൽ അങ്ങോട്ട് ചെന്നിരുന്നേ... രണ്ടും പഠിച്ചിട്ട് ഉറങ്ങിയാ മതി ഇന്ന് " അമൻ അലറി പറഞ്ഞത് കേട്ട് നിഹാൽ ചാടി അമൻ ചൂണ്ടിയ സീറ്റിൽ ചെന്നിരുന്നു ഒരേ പഠിത്തം തുടങ്ങി... അത് കണ്ടതും മറിയുവും വേഗം എന്തോ കാണാതായ പോലെ ബുക്കിൽ കണ്ണ് കൊണ്ട് പരതി... അമൻ തലക്കുടഞ്ഞുകൊണ്ട് വേറെ വീണ്ടും ലാപ്പിലേക്ക് തിരിഞ്ഞു.... അവൾ വീണ്ടും കണ്ണുകൾ ഉയർത്തിയതും അതറിഞ്ഞവൻ തുറിച്ചു നോക്കി... പിന്നെ ആ ഭാഗത്തേക്കേ അവള്ടെ കണ്ണുകൾ ചലിച്ചില്ല... 

"ഇംഗ്ലീഷിന് ഒഴികെ എല്ലാത്തിനും കുറവ്...കെമിസ്ട്രിയും ഫ്യ്സിക്സിലും തോറ്റിരിക്കുന്നു... നീയൊക്കെ എന്തിനാ പഠിക്കാൻ പോണേ ആലിയാ "സുബൈദയുടെ ശബ്ദം അവിടെ ഉയർന്നു... "ഉമ്മയോട് ഞാൻ പറഞ്ഞതല്ലേ എനിക്ക് സയൻസ് വേണ്ടാ എന്ന്...എന്നിട്ട് മാർക്ക്‌ കുറഞ്ഞതിനു എന്നേ പഴിചാരിയിട്ട് കാര്യമില്ല... എനിക്ക് ഇത്രയേ പറ്റുള്ളൂ "അവളും വാശിയോടെ പറഞ്ഞു... "എതിർത്തു പറയുന്നോടി "സുബൈദ അവളെ തലങ്ങും വിലങ്ങും തല്ലി... അപ്പോഴും പാറ പോലെ അവൾ നിന്നു... "അവളെ അടിക്കുന്നു... പിടിച്ചു മാറ്റ് മാനുക്ക "ഒന്നും നോക്കാതെ മുറിയിലേക്ക് പോകാൻ തുനിഞ്ഞ അമനെ മറിയു തടഞ്ഞു... അവന്റെ കനപ്പിച്ചു നോട്ടം കണ്ടതും അവൾ കൈകൾ പിൻവലിച്ചു.. നിഹാലിന്റെ അടുത്തേക്ക് നീങ്ങി... "ചെല്ലേടാ .. പാവം തോന്നുന്നു... നീ പറയ്യ്... അവളെ പഠിപ്പിക്കാം എന്ന് പറയ്യ് "മറിയുവിന്റെ ശബ്ദം ഇടറി.നിഹാൽ അവളെ ഒന്ന് നോക്കി മുന്നോട്ടേക്ക് നടന്നു..... "ഇങ്ങനെ അടിച്ചാൽ പോയ മാർക്കു തിരികെ വരുമോ..."നിഹാൽ ചോദിച്ചതും സുബൈദ ആലിയയിൽ നിന്ന് കൈകൾ മാറ്റി അവനെ നോക്കി...

"എന്റെ മോളെ ഞാൻ തല്ലും ചിലപ്പോൾ കൊല്ലും...നിനക്കെന്താ "സുബൈദ നിഹാലിനു നേരെ ചീറി.. "തല്ലലും കൊല്ലലും ഒക്കെ വീടിനു പുറത്ത്.... എന്റെ ചെക്കനോട് ശബ്ദമെടുക്കാൻ നിങ്ങള് ആര "അമന്റെ ശബ്ദം ഉയർന്നതും സുബൈദ അടങ്ങി... പിന്നെ മെല്ലെ അമനടുത്ത് വന്നു നിന്നു... "ഇവനെപോലെ അല്ലെ നിനക്ക് ഇവളും ഇവരെ നീ പഠിപ്പിക്കുന്നുണ്ടല്ലോ നിന്റെ അനിയത്തീടെ മാർക്ക്‌ അറിയോ നിനക്ക്... പ്ലസ്ടു വിലാ അവൾ... നിനക്ക് ഒന്ന് ശ്രേധിച്ചൂടെ അതിനെ "സുബൈദ അവനു നേരെ പറഞ്ഞു അമൻ കൈകൾ കെട്ടി അവരെ മൈൻഡ് ചെയ്യാതെ നിന്നു... "എന്നേ ഇയാൾ പഠിപ്പിക്കണ്ടാ "ആലിയ വാശിയോടെ പറഞ്ഞു "നീ മിണ്ടരുത്... ഞാൻ പറയും നീ അനുസരിക്കും"സുബൈദ അവൾക് നേരെ വിരൽ ചൂണ്ടി... ശേഷം അമന് നേരെ തിരിഞ്ഞു... "എന്നേ ഓർത്തു വേണ്ടാ നിന്റെ പെങ്ങളെ ഓർത്തെങ്കിലും പ്ലീസ് "അവർ കെഞ്ചി അമൻ കനപ്പിച്ചു നോക്കികൊണ്ട് തിരിഞ്ഞു നടന്നു... സുബൈദയുടെ ചുണ്ടിൽ പുഞ്ചിരി മിന്നി... "പഠിപ്പിച്ചതിനുള്ള പണം ഞാൻ തരും വെറുതെ ആരും എന്നെ പഠിപ്പിക്കണ്ടാ "

അമൻ പോകുമ്പോൾ ആലിയ വിളിച്ചു പറഞ്ഞു അമൻ പുച്ഛിച്ചുകൊണ്ട് മുകളിലേക്ക് നടന്നു.... പുറകെ മറിയുവും... "ഒരിക്കലും നീ നന്നാവില്ലെടി "നിഹാൽ അവളെ അർത്ഥം വെച്ച് നോക്കികൊണ്ട് മുകളിലേക്ക് പാഞ്ഞു... സുബൈദ ആലിയക്ക് നേരെ ചെന്നു... "നിനക് ശമ്മാസിനെ വേണ്ടേ അതിനുള്ള അവസരമാണ് ഉമ്മ ആക്കി തന്നത് നിന്റെ ഇക്കാകയാ അവന്... അവനെ കയ്യിലെടുത്താൽ നീ പറയുമ്പോലെ അവൻ ചെയ്യും... "സുബൈദ കണ്ണുകൾ വിടർത്തി പറയുന്നത് കേട്ട് ആലിയ പകപ്പോടെ നോക്കി... "എനി നിന്റെ കയ്യിലാ എല്ലാം... നിന്റെ ഉപ്പാനെ കമ്പനിയിൽ പോലും കേറ്റാറില്ല... മോൾ അവന്റെ കൂടെ ചേർന്ന് തന്ത്രത്തിൽ കമ്പനിയുടെ ഫയൽ എടുക്കണം...അങ്ങനെ ജയിക്കാൻ വിടരുത് "അവളെ നോക്കി അവർ പകയോടെ പറഞ്ഞുകൊണ്ട് നടന്നു നീങ്ങി... അവളിൽ പകപ്പ് മാറി... പതിയെ ചുണ്ടിൽ പുച്ഛം നിറഞ്ഞു... കവിളിൽ പറ്റിയ കണ്ണുനീർ അമർത്തി തുടച്ചവൾ മുഖളിലേക്ക് നടന്നു... ബെഡിലേക്ക് വീഴുമ്പോൾ ശരീരമാകെ അടിയുടെ വേദന തോന്നിയെങ്കിലും അവൾ മനക്കട്ടിയോടെ അതൊക്കെ സഹിച്ചു കിടന്നു...

************** "ഒരക്ഷരം മിണ്ടരുത്... ഞാൻ പലവൾടെ കൂടെയും നടക്കും നീ വലിയ പുണ്യാളത്തി ഒന്നും അവണ്ടാ... സ്വന്തം വീടുവിട്ടു എന്റെ കൂടെ വന്നവൾ അല്ലെ... നാളെ മറ്റൊരുത്തന്റെ കൂടെ പോകില്ലെന്ന് ആര് കണ്ടു " ഗഫൂർ കവിളിൽ കുത്തി പിടിച്ചു പറഞ്ഞതും അവള്ടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി വാശിയോടെ അവന്റെ കയ്യുകൾ അവൾ തട്ടിമറ്റിയതും അവന്റെ കൈകൾ കവിളിൽ പതിഞ്ഞിരുന്നു... "മേലാൽ എന്നേ ഭരിയ്ക്കാൻ വന്നേക്കരുത് "താകീത് പോലെ പറഞ്ഞുകൊണ്ടവൻ പോയതും അവൾ തളർച്ചയുടെ നിലത്ത് ഊർന്നിരുന്നു.... ദൂരെ പേടിയോടെ നിൽക്കുന്ന മകനെ കൈനീറ്റി വിളിച്ചവൾ മടിയിൽ ഇരുത്തി ചേർത്ത് പിടിച്ചു... പ്രണയം മൂത്ത് ഇത്രയും നാളും അയാൾ എന്റെ കണ്ണുകൾ കെട്ടിയത് ഞാൻ അറിഞ്ഞില്ല... വീടിനു പുറത്തിറക്കാതെ എപ്പോഴും പഞ്ചാരവാക്കുകൾ പറഞ്ഞു ശരീരത്തിലേക്ക് പടർന്നു കയറുമ്പോൾ അറിഞ്ഞില്ല ഞാൻ മറ്റൊരുത്തിയുമായി കൂടെ നടന്നു അവളെ സങ്കൽപ്പിച്ചു തന്നിലേക്ക് കാമിക്കുന്നതാണെന്ന്.... അനുഭവിക്കണം ഞാൻ തന്നെ അനുഭവിക്കണം...

ഉപ്പയെ മറന്ന് അയാളുടെ കൂടെ ഇറങ്ങി പോയി അവസാനം തിരികെ വിളിച്ചപ്പോൾ അയാളുടെ വാക്കുകൾ കേട്ട് ഉപ്പയെ വേദനിപ്പിച്ചു.... സ്വന്തം ഉപ്പയെ കൊന്ന തനിക് ഇത് തന്നെ വേണം.... എല്ലാം എന്റെ തെറ്റാ... എന്റെ മാത്രം തെറ്റാ... സ്വയം തലക്കടിച്ചവൾ അലറി... മോന്റെ മുഖം കണ്ടതും കണ്ണുകൾ തുടച്ചവൾ അവനേം കൊണ്ട് ബെഡിലേക്ക് കിടന്നു.... അവനെ തലോടിയുറക്കുമ്പോളും അവള്ടെ കണ്ണുകൾ പെയ്തിറങ്ങി.... തന്നെ ഒരിക്കലും ഒറ്റക്ക് പുറത്ത് പോകാൻ ഗഫൂർ സമ്മതിക്കില്ലായിരുന്നു... സ്നേഹം കൊണ്ടാണെന്ന് കരുതി... എന്നാൽ സാധനം തീർന്നതിനാൽ മകനേം കൊണ്ട് കട വരെ പോയതായിരുന്നു മറ്റൊരുത്തിയുടെ കൂടെ ഓട്ടോയിൽ കയറി പോകുന്നത് കണ്ടു അതു ചോദിച്ചതിനാണ് തന്നെ... അവൾ ചുണ്ടുകൾ കടിച്ചു പിടിച്ചു തേങ്ങി... വയറിലൂടെ ഇഴയുന്ന കൈകൾ വെറുപ്പോടെ തള്ളി മാറ്റി.... എന്നാൽ അതിലും ശക്തിയായി കൈകൾ മുറുകി... പലയിടത്തും പിടിച്ചുവലിച്ചുകൊണ്ടിരുന്നു... വേദനയിൽ വാ പൊത്തിപിടിച്ചു... അയാളുടെ കൈക്കുള്ളിൽ കിടന്നു ഞെരിയുമ്പോൾ ശബ്ദം വരാതിരിക്കാൻ വായിൽ തുണി നിറച്ചു വെച്ചു.....

സഹിക്കാൻ മാത്രമേ തനിക് പറ്റൂ... ഇയാളെ ഇറക്കി വിട്ടാൽ എങ്ങോട്ട് പോകും ഞാനും എന്റെ മോനും .. ഈ വീട് പോലും എന്റേതല്ലാ... അവന്റെ കൈക്കുള്ളിൽ പിടഞ്ഞുകൊണ്ടവൾ കണ്ണീരോടെ ഓർത്തു.... ************** ഉറങ്ങുന്ന മിന്നുവിന്റെ നെറ്റിയിൽ ടൈഗർബാം പുരട്ടികൊണ്ട് അയിശു ബെഡിൽ ഇരുന്നു... നെറ്റിയിൽ മുഴച്ചിട്ടുണ്ട് ഒരുപാട് കരഞ്ഞു... വേദനയിൽ വാശി നിറഞ്ഞു ഒന്നും കഴിച്ചില്ല.... ആരുടെ കയ്യിലും പോയില്ലാ ആയിശുവിന്റെ കയ്യില് തന്നെ ചുരുണ്ടു കൂടി ... ഇപ്പോഴാ അവൾ ഒന്ന് ഉറങ്ങിയത്... ഉമ്മ ചോദിച്ചപ്പോൾ വീണതാണെന്ന പറഞ്ഞത്...പക്ഷെ ആദിയുടെയും ആയിശുവിന്റെയും മുഖം കാണെ എന്തോ നടന്നിട്ടുണ്ടെന്ന് അവർക്ക് മനസ്സിലായിരുന്നു... ശാമിൽ മുറിയിൽ നിന്ന് ഇറങ്ങിയിട്ടില്ല... മിക്കപ്പോഴും മുറിയിൽ തന്നെ ആയത് കൊണ്ട് ആർക്കും ഒന്നും തോന്നിയില്ലാ... മിന്നുവിനെ പുതപ്പിച്ചവൾ ബാൽക്കണിയിലേക്ക് നോക്കി....

ഇത് വരെ ആയിട്ടും ആദി ഒന്ന് മിണ്ടുകയോ നോക്കുകയോ ചെയ്യാത്തത് അവളിൽ നോവ് പടർത്തി... ഹൃദയത്തിൽ വല്ലാത്ത വേദന നിറച്ചു.... ഗ്ലാസ്‌ ഡോർ തുറന്നുകൊണ്ടവൾ ബാൽക്കണിയിലേക്ക് നടന്നു ചുറ്റും നോക്കി അവനെ കാണാത്തത് കണ്ടു അവൾ തല ചെരിച്ചതും വെറും നിലത്ത് ചുമരിൽ ചാരി ഇരിക്കുന്നവനെ കാണെ ഹൃദയം ഒന്ന് പിടച്ചു... കണ്ണുകൾ. തുടച്ചുകൊണ്ടവൾ അവനടുത്തു ഇരുന്നു... സാനിധ്യം അറിഞ്ഞവൻ കണ്ണുകൾ തുറന്നു എഴുനേൽക്കാൻ നിന്നതും അവൾ കൈകളിൽ പിടിച്ചു... അവന് ദേഷ്യത്തോടെ നോക്കി... കണ്ണുകൾ നിറഞ്ഞത് കാണെ അവന് കൈകൾ മുറുക്കി പിടിച്ചു... "ഞാൻ... മനപ്പൂർവമല്ല " "എന്ത് മനപ്പൂർവമല്ല എന്നാ നീ പറയാൻ പോണേ ഏഹ്.... ഞങ്ങൾ മൂന്നുപേരിൽ ഒതുങ്ങുന്ന സത്യം നിന്നോട് പറഞ്ഞത് നീ എന്റെ പെണ്ണായത് കൊണ്ടാ... നിന്നിൽ നിന്ന് ഒന്നും മറച്ചുവെക്കരുത് എന്ന് കരുതിയാ... അതിലുപരി നീ എല്ലാം മനസ്സിൽ സൂക്ഷിച്ചു വെക്കുമെന്ന് കരുതിയാ... എന്നിട്ട്...എന്റെ വിശ്വാസമാ നീ തകർത്തത്.... അവനെ നിനക്ക് അറിയില്ലേ... എന്തും ചെയ്യുന്നവനാ... ശെരിയാ മിന്നുവിനെ അവന് ദ്രോഹിക്കുന്നത് കൊണ്ടാ നീ പറഞ്ഞത് പക്ഷെ നിനക്കറിയില്ലാ അവനെ ... അവന് ഒരിക്കലും കുറ്റബോധത്തിന്റെ ഒരു തരി പോലും ഉയരില്ലാ...

എനി എന്റെ മിന്നുവിനെ വെച്ച് അവന്... അവന് എന്തൊക്കെ കാണിക്കും എന്ന് നിനക്ക് പറഞ്ഞാൽ. മനസ്സിലാവില്ല " ആയിശുവിന്റെ കൈകൾ തട്ടിമാറ്റിയവൻ ദേഷ്യത്തോടെ അലറി... അയിശു വാ പൊത്തി കരഞ്ഞുകൊണ്ടിരുന്നു ഹൃദയം നുറുങ്ങുന്ന പോലെ തോന്നി അവൾക്... അത് കാണെ അവന് കണ്ണുകൾ അടച്ച് ദീർഘശ്വാസമെടുത്തു.... അവള്ടെ കരച്ചിൽ കാതിൽ അലയടിച്ചതും അവനു സഹിക്കാൻ പറ്റിയില്ല വലം കയ്യ്കൊണ്ട് അവളെ മാറിലേക്ക് അണച്ചു പിടിച്ചു...അവന്റെ ടീഷർട്ടിൽ മുറുകിയവൾ കണ്ണീർവർത്തുകൊണ്ടിരുന്നു... "വേദനിപ്പിക്കാൻ പറഞ്ഞതല്ല...എല്ലാം എല്ലാം ഞാൻ സഹിക്കും... ഒക്കെ ഞാൻ വിട്ട് കൊടുക്കും... എന്റെ ജീവൻ പോലും... എന്നാൽ പേടിയാ സത്യമറിഞ്ഞാൽ എന്നിൽ നിന്ന് എന്റെ മോളെ അകറ്റുമോ എന്ന്... ജനിച്ചു രണ്ടാം നാൾ ഈ കൈകളിൽ കിടന്നതാ അവൾ... എന്റെ നെഞ്ചോട് ചേർത് വളർത്തിയതാ എന്റെ പൊന്നിനെ... വിട്ട് കൊടുക്കാൻ വയ്യ എന്റെ മോളെ "ആദിയുടെ നെഞ്ച് പിടഞ്ഞു... അയിശു അവനിൽ നിന്ന് അടർന്നു മാറി അവനെ നോക്കി... "എന്റേം കൂടി മോൾ അല്ലെ ആദിക്കാ "കരഞ്ഞുകലങ്ങിയ കണ്ണോടെ വിതുമ്പലോടെ അവൾ ചോദിച്ചു... അത് കാണെ അവനു സങ്കടം തോന്നി... വലംകൈകൾ കവിളിൽ ചേർത്തുകൊണ്ടവൻ കവിളിൽ പറ്റിയ കണ്ണീർ തുടച്ചു മാറ്റി.. "നിന്നെ എനിക്ക് വിശ്വാസമാ...അറിയാം നീ ചെയ്യുന്നത് എല്ലാം നല്ലതിനാണെന്ന്...

പക്ഷെ അവന് സ്വന്തം ചോര ആണേൽ പോലും ആ ഒരു ദയ നല്കാത്തവനാ... അല്ലെങ്കിൽ ജനിപ്പിച്ച ഉപ്പയെയും ഉമ്മയെയും വേദനിപ്പിക്കില്ല..."ആദി അവളെ ഉറ്റുനോക്കി പറഞ്ഞു "പക്ഷെ എനിക്ക് ഉറപ്പുണ്ട്... ഒരവസരം... ഒരവസരം ശാമിൽകാക് കൊടുത്തു നോക്ക് ആദിക്കാ... ശെരിയാ തെറ്റുകൾ ചെയ്തവനാ പക്ഷെ നന്മയുടെ ഒരുത്തരി ആ മനസ്സിൽ ഉണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്....അല്ലെങ്കിൽ ആദിക്ക അത്രയും അടിച്ചിട്ടും.. വേദനിച്ചിട്ട് പോലും കൈകൾ തടയാൻ അയാൾ ശ്രേമിച്ചില്ല...അതിനർത്ഥം കുറ്റബോധം തന്നെ അല്ലെ "അയിശു കണ്ണീരോടെ പറയുന്നതവൻ നോക്കി നിന്നു... ഇവൾക്ക് മാത്രമേ ഇങ്ങനെ പറയാൻ ആകൂ.. അവന്റെ കൈകൾ കവിളിൽ പതിഞ്ഞിട്ട് പോലും അവൾ അവന് നന്നാവുമെന്ന് വിശ്വസിക്കുന്നു... ആദി ഓർത്തു... അവന്റെ കൈകൾ അവളുടെ കവിളിലെ പാടിൽ തഴുകി... ഉമ്മ കാണാതിരിക്കാൻ തട്ടം വെച്ച് മറച്ചുപിടിച്ചാണ് നടന്നത്... മറ്റൊരു പെണ്ണാണെങ്കിലോ അതൊരു കാരണമായി കുടുംബത്തിലെ മനസ്സമാധാനം കളഞ്ഞേനെ....ഇത്രയും ക്ഷമിക്കാൻ ഇവൾക്കെങ്ങനായാവുന്നു.... അവന് അവളിൽ ഉറ്റുനോക്കി ഓർത്തുകൊണ്ടിരുന്നു...

അവളുടെ കൈകൾ അവന്റെ കവിളിലെ കൈകൾക് മേലേ പിടിച്ചു.... "എന്നേ വിശ്വാസമില്ലേ... നമ്മുടെ മിന്നു..നമ്മുടെ മകളായിട്ട് തന്നെ വളരും... മിസ്രിത്ത വന്നു ചോദിച്ചാൽ പോലും അവളെ ഞാൻ നൽകില്ല "അയിശു വിതുമ്പലോടെ പറഞ്ഞത് കേട്ട് അവനിൽ നേരിയ പുഞ്ചിരി വിടർന്നു.... ഇരുകൈകൾ കൊണ്ട് അവളുടെ ഉണ്ടമുഖം കൈക്കുള്ളിൽ ഒതുക്കിയവൻ... അവന്റെ കൈകളിലെ ചൂട് അവളുടെ കവിളിനെ ചൂട്പതിപ്പിച്ചു.... അടുത്തേക്ക് നീങ്ങിവരുന്നവനെ കാണെ അവളുടെ കണ്ണുകൾ പിടപ്പോടെ അടഞ്ഞുപോയി... കരഞ്ഞുതളർന്ന ഇരുകണ്ണുകളിലും അവന്റെ ചുണ്ടുകൾ പതിഞ്ഞു....അവളിൽ മിന്നൽ പാഞ്ഞു.. അവളിലെ കിതപ്പ് ഉയർന്നുവന്നു... നെഞ്ചിലെ പിടപ്പ് ഉയർന്നു.... ശരീരം തളരുന്ന പോലെ.... അവന്റെ ചുണ്ടുകൾ അവളുടെ കവിളിലെ കണ്ണീരിൽ പതിഞ്ഞു.... അവന്റെ നാവിൽ ഉപ്പുചൊയ കലർന്നു...അപ്പോഴും ഒരടി അനങ്ങാതെ അവൾ ഇരുന്നു.... മറ്റേകവിളിലും ചുംബിച്ചു... മൂക്കിൻതുമ്പിൽ ചുണ്ട് ചേർത്തവൻ അവളുടെ ഇളം റോസ് ചുണ്ടിൽ കണ്ണുകൾ പതിപ്പിച്ചു...

അടർന്നുമറിയത് അറിഞ്ഞു അവളുടെ കണ്ണുകൾ തുറന്നു വന്നു... മുന്നിലിരിക്കുന്നവന്റെ കണ്ണുകൾ തന്റെ ചുണ്ടിലേക്കാണെന്ന് അറിയവേ ശരീരമാകെ വിറച്ചു പോയി... "i need it "അവളിലെ വിറയൽ അറിഞ്ഞവൻ അത്രയും പറഞ്ഞുകൊണ്ട് അവളുടെ ചുണ്ടുകൾ നേർമയായി മുത്തി.... വെട്ടിവിറച്ചവൾ അവന്റെ തോളിൽ പിടി മുറുക്കി... അവന്റെ ചുണ്ടുകൾ അവളിലേക്ക് ആഴ്ന്നതും കണ്ണുകൾ കൂമ്പിയടച്ചുകൊണ്ട് അവളുടെ കൈകൾ അവന്റെ തോളിൽ മുറുകി ചുംബനത്തിൽ ലയിച്ചവൻ അവളുടെ ഇടുപ്പിൽ പിടി മുറുക്കി...കൈകൾ മുകളിലേക്ക് ഇഴഞ്ഞതും പിടപ്പോടെ അവന്റെകൈകളിൽ പിടിച്ചു... അവളുടെ മേൽച്ചുണ്ടിൽ നുണഞ്ഞുകൊണ്ടവൻ തടസ്സമേറിയ അവളുടെ കൈകൾ എടുത്തു അവന്റെ കഴുത്തിൽ പിടിപ്പിച്ചു....അവളുടെ കൈകൾ ആവന്റെ പിൻകഴുത്തിൽ മുറുകി... അവളുടെ ഇടുപ്പിൽ പിടിച്ചവൻ ദേഹത്തോടെ ചേർത്തു മടിയിൽ ഇരുത്തി.... അപ്പോഴും പരസ്പരം അടരാതെ ചുണ്ടുകൾ തമ്മിൽ മത്സരിച്ചുകൊണ്ടിരുന്നു....

അവളുടെ കൈകൾ അവന്റെ പിൻകഴുത്തിലും മുടിയിലും ഓടി നടന്നു... അവന് അവളെ ദേഹത്തേക്ക് അള്ളിപ്പിടിച്ചുകൊണ്ടിരുന്നു.... ശ്വാസം വിലങ്ങിയപ്പോൾ... കണ്ണീരിൽ കുതിർന്ന ദീർഘമേറിയ ചുംബനത്തിൽ നിന്ന് വിട വാങ്ങിയവൻ അവളുടെ ചുണ്ടിൽ നിന്നു അടർന്നു മാറി... കിതപ്പോടെ തളർന്നവൾ അവന്റെ കഴുത്തിൽ മുഖം ചായ്ച്ചു കിടന്നു.... അവളെ ചേർത്തുപിടിച്ചവൻ കിതപ്പോടെ ചുമരിലേക്ക് തല ചായ്ച്ചു... കഴുത്തിൽ നിന്ന് മുഖം ഉയർത്തിയവൾ കണ്ണുകൾ അടച്ചുകിടക്കുന്നവന്റെ കവിളിൽ മുത്തികൊണ്ട് വീണ്ടും കഴുത്തിൽ മുഖം പൂഴ്ത്തികിടന്നു.... കണ്ണുകൾ തുറക്കാതെ ചെറുചിരിയോടെ അവളെ ചേർത്തവൻ അവിടെ ഇരുന്നു.... അവന്റെ മടിയിൽ ഇരുന്നവളിൽ ചെറുച്ചിരി മൊട്ടിട്ടു... മൗനംതളംകെട്ടിയ അവിടെ അവരുടെ കിതപ്പുകൾ മാത്രം കേട്ടുകൊണ്ടിരുന്നു...എപ്പോഴോ അവളുടെ കണ്ണുകൾ മാടിയടഞ്ഞു...................................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story