എന്റേത് മാത്രം: ഭാഗം 57

entethu mathram

എഴുത്തുകാരി: Crazy Girl

മിന്നുവിന്റെ കളിപ്പാട്ടം നിലത്ത് നിരത്തിയിട്ടുകൊണ്ട് അവളെ അവിടെ ഇരുത്തി അയിശു ആദിക്കൊപ്പം ബെഡിൽ ഇരുന്നു... രണ്ടുപേരും സോഫയിൽ ഇരിക്കുന്ന ഷാമിലിലേക്ക് നോക്കി അയാളുടെ കണ്ണുകൾ അപ്പോഴും മിന്നുവിലേക്ക് തന്നെയായിരുന്നു... "എന്റെ കുഞ്ഞാ... എന്റേത് മാത്രമാ "മിന്നുവിനെ തന്നെ നോക്കി നിൽക്കുന്ന ഷാമിലിനെ നോക്കി ആദി അമർഷത്തോടെ പറഞ്ഞു... ശാമിലിന്റെ ചുണ്ട് ഒന്ന് കോട്ടി.... "പക്ഷെ എന്റെ ചോരയല്ലേ "ഷാമിൽ അവനെ ഉറ്റുനോക്കി... ആദിക്ക് സഹികെടുന്ന പോലെ തോന്നി.... അവന് ആയിഷയെ തറപ്പിച്ചു നോക്കി.. അപ്പോഴും ശാന്താമായി ഷാമിലിനെ നിരീക്ഷിക്കുകയായിരുന്നു അവൾ... "എന്ത് കൊണ്ടാ നിങ്ങളിത് മറച്ചു വെച്ചത്..."ഷാമിലിന്റെ ശബ്ദം കടുത്തു വന്നു....ആദിയുടെ പകനിറഞ്ഞ നോട്ടം അവന് പാടെ അവഗണിച്ചു.... "എന്താ ശാമിൽക്കാ ആദിക്ക പറയേണ്ടത്...

ന്റെ ഭാര്യയുടെ വയറ്റിൽ വളരുന്ന കുഞ്ഞ് ജേഷ്ട്ടെന്റേത് ആണെന്നോ... ഏഹ് "ആയിശുവിന്റെ ശാന്തമായ ചോദ്യം കേൾക്കേ ഷാമിലിന്റെ മുഖം വിളറി വെളുത്തു... ആദി കൗതുകത്തോടെ ആയിശുവേ നോക്കി.... "ശെരി അങ്ങനെ പറഞ്ഞാൽ തന്നെ എന്താ ഇവിടെ നടക്കുവാ എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ...... തെറ്റ് ശാമിൽക്കാടെ ഭാഗത്തു ആണേലും അത് മിസ്‌രിത്തയുടെ ഭാവിയിൽ ബാധിക്കും... എന്തിനു ഈ വളരുന്ന കുഞ്ഞിന്റെ ജീവിതത്തിൽ പോലും അതൊരു കരടാകും... നിങ്ങൾക് പുറത്ത് ഇറങ്ങാൻ പോലും പറ്റില്ലാ.... ഈ വാപ്പിടെ രക്തത്തിൽ എങ്ങനയാ ഞാൻ ഉണ്ടായത് എന്ന് വളർന്നു വരുന്ന ഈ കുഞ്ഞ് അറിഞ്ഞാൽ നിങ്ങളെ വെറുക്കും... ചിലപ്പോ നിങ്ങള്ടെ കുടുംബത്തെ തന്നെ വെറുക്കും... വേണോ അത്..." ആയിഷയുടെ വാക്കുകൾ മൂർച്ചമേറിയത് ആയിരുന്നു.... ഷാമിൽ ഉത്തരം കിട്ടാതെ വിയർത്തു... ആദി പോലും തറഞ്ഞവളെ നോക്കി... ഒരിക്കലും ഇങ്ങനെ ഒരു അവസ്ഥയെ കുറിച് അവന് പോലും ചിന്തിച്ചില്ലായിരുന്നു... "എന്ത് പറഞ്ഞാലും പതിയെ ഇവള് എന്റെ മകൾ ആണെന്ന് അറിയും "ഷാമിൽ കനപ്പിച്ചു പറഞ്ഞു...

അത് കേൾക്കെ ആദിയുടെ കൈകൾ എന്തിനോ മുറുകി "നിങ്ങൾ പറഞ്ഞാൽ അല്ലാതെ ഒരുവനും ഇത് അറിയാൻ പോണില്ല... എന്നും ആദിക്കാടെയും മിസ്രിതയുടെയും... അല്ലാ ... എന്റെയും കുഞ്ഞായി ഇവള് വളരും..." ആയിഷു വീറോടെ പറഞ്ഞു.... "പിന്നെ ശാമിൽക്കാന്റെ മകൾ ആണെന്ന് അറിയിക്കണമെന്നുണ്ടെങ്കിൽ... ശാമിൽക്കാ ആരുമില്ലാത്ത നേരത്ത് മിസ്രിത്തയെ പീഡനത്തിൽ ഇരയാക്കിയത് പറയേണ്ടി വരും.... പറഞ്ഞാലും മിസ്രിതക്ക് അതൊരു പ്രശ്നമല്ല കാരണം ഇത്താക്ക് എല്ലാം അറിഞ്ഞു കൂടെ നിൽക്കുന്ന ഒരു പാതി ഉണ്ട്.... പക്ഷെ ഷാമിൽക്കാക്കോ... ഇപ്പൊ വെറുക്കുന്ന ആയിരം ഇരട്ടി വെറുക്കും സ്വന്തം ഉമ്മയും ഉപ്പയും എല്ലാം... " അവളിൽ പുച്ഛം നിറഞ്ഞു... ആയിഷയുടെ വാക്കുകൾ കേൾക്കെ അവനിൽ വല്ലാത്തൊരു ഭാവം നിറഞ്ഞു... ചുണ്ടുകൊണ്ട് ശബ്ദമുണ്ടാക്കി ബസ് ഓടിച്ചു കളിക്കുന്ന മിന്നുവിൽ അവന്റെ കണ്ണുകൾ തറഞ്ഞു നിന്നു....

"വേണ്ടാ തന്റെ കണ്ണുകൾ ഒരിക്കലും ആ കുഞ്ഞിന്മേൽ പതിയരുത്....ന്റെ മിസ്രീടെ വയറ്റിൽ പിറന്ന ഞങ്ങൾടെ കുഞ്ഞാ അത്...അതിനു മറ്റൊരു അവകാശി വേണ്ടാ.... തന്നെ എനിക്ക് കൊല്ലാൻ അറിയാഞ്ഞിട്ടല്ല..എന്റെ ഉമ്മാനെ ഓർത്തിട്ടാ... എന്റെ ഉപ്പാനെ ഓർത്തിട്ടാ...." ആദിയുടെ മുഖം വലിഞ്ഞു മുറുകി കണ്ണുകൾ ചുവന്നു വന്നു.... പക്ഷെ അവന്റെ മനസ്സിൽ എത്രമാത്രം വേദനയുണ്ടെന്ന് ആയിഷുവിനു അറിയാം... ദേഷ്യം കൊണ്ട് സ്വയം നിയന്ത്രിക്കുന്ന കൈകളിൽ അവൾ പതിയെ കൈകൾ ഇഴച്ചു... അവന് അവളെ ചെരിഞ്ഞു നോക്കി... അവൾ അരുതെന്ന് തലയിട്ടിയത് കണ്ടതും അവന് കണ്ണുകൾ അടച്ച് സ്വയം നിയന്ത്രിച്ചു.... അത് കാണെ തിരിച്ചെടുക്കാൻ തുനിഞ്ഞ കൈകളിൽ അവന് കോർത്തുപിടിച്ചു... അവൾ വിടുവെക്കാൻ ശ്രേമിച്ചില്ല... അവന് ശാന്തമായെന്ന് അറിഞ്ഞതും തലകുനിച്ചിരിക്കുന്ന ശാമിലിലേക്ക് കണ്ണുകൾ പാഞ്ഞു....

"എനിക്കറിയാം ഇപ്പൊ ആ മനസ്സ് പിടയുന്നുണ്ട് എന്ന്..." അവൾ ശാമിലിനെ നോക്കി പറഞ്ഞതും അവന് കണ്ണുകൾ ഉയർത്തി അവളെ നോക്കി... "ഇപ്പൊ ആ മനസ്സിൽ ചെറിയ ഒരു വേദന കുറ്റബോധം ഉണ്ടെന്ന് എനിക്കറിയാം... പക്ഷെ അതുണ്ടായിട്ട് എനി കാര്യമില്ലാ...പക്ഷെ ഈ കുഞ്ഞിനോട് ചെയ്തത് എന്തിനാണെന്ന് ഞങ്ങൾക്കറിയണം... ഒരിക്കെ താൻ കാരണം എന്റെ മോൾ ചോര വാർത്തു കിടന്നത് എന്റെ ഈ കണ്മുന്നിലാ... എനിക്കറിയണം എന്തിനാ അതെന്ന് " അത്രയും നേരം ശാന്തഭാവം നിറഞ്ഞവളിൽ രൗദ്രഭവം നിറഞ്ഞു നിന്നു... ആശ്വസിപ്പിക്കാൻ പിടിച്ച അവന്റെ കൈകളിൽ നിയന്ത്രിക്കാൻ ആവാതെ അവള്ടെ കൈകൾ മുറുകി.... അവള്ടെ കണ്ണുകൾ നിറഞ്ഞു... ആദി അവള്ടെ കൈകൾക്കുമേലെ കൈകൾവെച്ചു പതിയെ തലോടി... അവന് രൂക്ഷമായി ശാമിലിനെ നോക്കി... "അത് മാത്രമല്ലാ...

അന്ന് രാത്രി നിന്റെ കൂടെ ഉണ്ടായ ആ രണ്ടാമൻ ആരാണെന്ന് എനിക്ക് അറിയണം... എന്റെ മിസ്രിയേ ദ്രോഹിക്കാൻ മാത്രം എന്ത് തെറ്റാ അവൾ ചെയ്തത് എന്നറിയണം എനിക്ക് " ആദി ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയിരുന്നു.... ഇതൊക്കെ കാണെ ശാമിലിനു എല്ലാം ഏറ്റുപറയണം എന്ന് തോന്നി... എനിയും നീറി ജീവിക്കാൻ കഴിയില്ലാ എന്ന് തോന്നി...... അവന് ആദിയെയും ആയിഷയെയും നോക്കി എല്ലാം അറിയണമെന്ന പോൽ അവർ അവനെ കാതോർത്തിരുന്നു.... *************** "മറിയു എന്താ ഇവിടെ നില്കുന്നെ നിഹാൽ വന്നില്ലേ" അടുത്തേക്ക് വന്ന റഹീസ്ക്കയെ കാണെ അവൾ വെളുക്കനെ ചിരിച്ചു അന്ന് ഇഷ്ടമാണെന്ന് പറഞ്ഞിട്ട് പരമാവധി കാണാൻ ഇട കൊടുക്കാറില്ല... "എന്തെടോ ഇങ്ങനെ ചിരിക്കൂന്നേ"അവളുടെ മുഖത്ത് ഉറ്റുനോക്കിയവൻ ചോദിച്ചു... "ഏയ്... നിഹാൽ ഫുട്ബാൾ കോച്ച് വിളിച്ചിട്ട് പോയേ ഉള്ളൂ കാത്ത് നിൽകുവാ "അവൾ അവനെ നോക്കി പറഞ്ഞു... "ഹ്മ്മ്മ്... പിന്നെ അന്ന് ഞാൻ ഇഷ്ടാണെന്ന് പറഞ്ഞതൊക്കെ മറക്കണം ട്ടോ... താൻ എന്നേ കാണുമ്പോൾ ഒഴിഞ്ഞു മാറുന്നത് എനി വേണ്ടാ....

അമൻ സർ ന്റെ വൈഫ്‌ ആണെന്ന് അറിഞ്ഞപ്പോൾ തൊട്ടു ഞാൻ തന്നെ പെങ്ങൾ ആക്കി " ചെറുചിരിയോടെ പറഞ്ഞു റഹീസിനെ കാണെ അവൾ അവനെ നന്ദിപൂർവം നോക്കി ... "ഞാൻ അന്നേ പറയണം എന്ന് കരുതിയതാ.. പക്ഷെ എനിക്ക് തന്നെ ഒരു ഉറപ്പില്ലായിരുന്നു അതാ ഞാൻ "മറിയു "ഹ്മ്മ് ശെരിയെന്നാ ഞാൻ പോകാ" റഹീസ്ക്ക പറഞ്ഞത് കേട്ട് അവൾ തലയാട്ടി... എന്നാൽ പ്രധീക്ഷിക്കാതെ കല്ലിൽ തട്ടി അവൾക്കുമുന്നിൽ വീണത് കണ്ടു അവൾ അവൻകടുത്തേക്ക് പാഞ്ഞു... "അയ്യോ വല്ലതും പറ്റിയോ "അവന് വീണിടം കുനിഞ്ഞു കൊണ്ട് ചോദിച്ചു... "ഏയ് കയ്യൊന്നു "അവനിൽ ചമ്മൽ നിറഞ്ഞു..... ചുറ്റും കൂടി നിൽക്കുന്നവർ നോക്കുന്നു എന്നല്ലാതെ അടുത്തേക്ക് വരാത്തത് അവൾ ഒന്ന് തലകുടഞ്ഞു അവനെ താങ്ങി നിർത്തി... അവന് വീഴാതിരിക്കാൻ അവളെ പിടിച്ചു.... കാലു ഉളുക്കിയതിനാൽ അവനെ പിടിച്ചു അവൾ മെല്ലെ നടന്നു ..

അവളെ താങ്ങി ഒറ്റക്കാലിൽ മെല്ലെ തുള്ളിയവൻ പടികളിൽ ഇരുന്നു.... "സോറി ബുദ്ധിമുട്ട് ആയല്ലേ "അവളെ നോക്കി അവന് ചോദിച്ചു... "ഇല്ലാ... റഹീസ്ക്കക്ക് വേദന ഉണ്ടോ നോക്കട്ടെ "അവന്റെ കാൽ പിടിച്ചു അവൾ നോക്കി.. അവന് ചെറുതായി വേദനയോടെ മൂളി... അവൾ കൈകൾ പിടിച്ചു നോക്കി മുന്നിലേക്ക് വീണതിനാൽ ഉള്ളംകയ്യിൽ പോറൽ ഉണ്ട്... "നല്ല മുറിവുണ്ടല്ലോ... എങ്ങനാ എനി വീട്ടിൽ പോകും... ഓട്ടോ വിളിച്ചു തരട്ടെ... അല്ലേൽ വേണ്ട ഹോസ്പിറ്റലിൽ പോകാം കാലിന് വല്ല ഉളുക്കും ഉണ്ടേലോ... ആരെയാ വിളിക്കുന്നെ " അവൾ അവനോട് പറഞ്ഞുകൊണ്ട് ചുറ്റും പരതി.... "അമൻ സർ ... ശെരിക്കും ലക്കി ആട്ടോ... എന്ത് കേറിങ് ആണ് താൻ... സർ വന്ന് കൊണ്ട് പോയില്ലെങ്കിൽ ശെരിക്കും തന്നെ ഞാൻ കെട്ടിയേനെ " തമാശയോടെ പറയുന്നത് കേട്ട് അവൾ ചിരിച്ചു പോയി....

പെട്ടെന്നാരോ പുറകിൽ നിന്ന് ബാഗ് വലിച്ചതും പടികളിൽ നിന്ന് കാൽ വഴുതി അയാളുടെ നെഞ്ചിൽ തട്ടി നിന്നു... അവൾ പിടപ്പോടെ തലചെരിച്ചു ഉയർത്തി നോക്കി... അമനെ കാണെ അവള്ടെ മുഖം വിടർന്നു അതിലുപരി അവന്റെ ഭാവം കണ്ടപ്പോൾ അവന്റെ മുഖം ചുളിഞ്ഞു.... "എന്താ "അവൾ പതിയെ ചോദിച്ചു... അത് വകവെക്കാതെ അവന് അവളെ പിന്നിലേക്ക് മാറ്റി മുന്നിൽ ഇരിക്കുന്നവനെ നോക്കി... "പറഞ്ഞിട്ട് കാര്യമില്ലല്ലോ... ഇതിനെ ഞാൻ കെട്ടിപ്പോയില്ലേ "റഹീസിനെ നോക്കി പുഞ്ചിരി വരുത്തിയാണ് പറഞ്ഞതെങ്കിലും എന്തോ ഒരു കനം തോന്നി... "അത് പിന്നെ സർ... ഞാൻ ചുമ്മാ "അവന് അമനെ നോക്കാൻ മടി തോന്നി... അപ്പോഴാണ് നിഹാൽ ബാഗും പിടിച്ചു ഓടി വന്നത്... "എവിടെ ആയിരുന്നു നീ "അമൻ നിഹാലിനെ തറപ്പിച്ചു നോക്കി.. "അത് .. ഞാൻ.. കോച്ച്.... വിളിച്ചപ്പോൾ "അമനെ കാണെ നിഹാൽ വിക്കി...

"ഹ്മ്മ്മ് ഇവനെ ഹോസ്പിറ്റലിൽ കൊണ്ട് വിട്ട് മരുന്ന് വെച്ച് വീട്ടിൽ ആകിയിട്ട് വന്ന മതി ഇവളെ ഞാൻ കൂട്ടിക്കോളാം " അമൻ പറഞ്ഞത് കേട്ട് നിഹാൽ അനുസരണയോടെ തലയാട്ടി ... അവന് നടക്കാൻ തുനിഞ്ഞതും അവിടെ റഹീസിനെ തന്നെ നോക്കി നില്കുന്നവളെ കണ്ടു അവന് അവൾടെ ബാഗിൽ പിടിച്ചു വലിച്ചു നടന്നു... പൂച്ചകുഞ്ഞിനെ തൂകിപ്പിടിച്ചത് എടുത്തുകൊണ്ടു പോകുന്നത് കണ്ടിട്ട് നിഹാലിനു ചിരി പൊട്ടി...  "എന്താ... വല്ലാ... തേ "കാറിൽ പോകുംവഴി അവന്റ മുഖത്തേക്ക് ഉറ്റുനോക്കിയവൾ ചോദിച്ചു അവന്റെ കൂർപ്പിച്ച നോട്ടം കണ്ടതും അവള്ടെ മുഖം മങ്ങി "റഹീസ്ക്ക പാവാ... അന്ന് ഇഷ്ടാണെന്ന് പറഞ്ഞതിന് സോറി പറഞ്ഞു... എന്നിട്ട് പോകാൻ നേരം വീണു അല്ലാതെ വേറൊന്നും " അവൾ എന്തെല്ലാമ്മോ വിളിച്ചു പറഞ്ഞത് കേട്ട് അവന് വണ്ടി സഡൻ ബ്രേക്ക്‌ ഇട്ടു നിർത്തി...

"ഞാൻ നിന്നെ കിട്ടിയില്ലെങ്കിൽ അവന് നിന്നെ കെട്ടിയേനെ എന്ന് പറഞ്ഞപ്പോൾ ചിരിച്ചു മയങ്ങുന്ന കണ്ടല്ലോ "അവന്റെ ചോദ്യം കേട്ട് അവൾ പകച്ചു നോക്കി... "അത് തമാശയ്ക് " "എന്ത് തമാശ ആണേലും ഞാൻ നിന്നെ കണ്ടില്ലേൽ തേടി പിടിച്ചു കെട്ടും... അവനു പോയിട്ട് ആർക്കും കൊടുക്കില്ല... ഏത് ജന്മത്തിലും " വാശിയോടെയും വീരോടെയും പറഞ്ഞു കൊണ്ട് അവളെ തറപ്പിച്ചു നോക്കി പറഞ്ഞുകൊണ്ട് അവന് വണ്ടി മുന്നോട്ടെടുത്തു... കണ്ണുകൾ പോലും ചിമ്മാതെ ഒരു നിമിഷം എന്താ ഇവിടെ നടന്നെ എന്നറിയാതെ കുറച്ചു സമയം പകച്ചു നിന്നു അവൾ ... അവന് പറഞ്ഞ വാക്കുകൾ ഒന്നൂടെ മനസ്സിൽ ഓർക്കേണ്ടി വന്നു പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാൻ...... പതിയെ പതിയേ ബോധത്തിൽ വന്നവളുടെ ചുണ്ടിൽ മനോഹരമായ പുഞ്ചിരി നിറഞ്ഞു... "ഒരുപാട് ഇഷ്ടാലേ എന്നേ "നിഷ്കളങ്കതയോടെ അവനെ നോക്കി അവൾ ചോദിച്ചപ്പോൾ അത് വരെ വീർത്തു വന്ന മുഖം എന്തിനോ വിടർന്നു...ചുണ്ടുകൾ പോലും വിടർന്നുപോയി... അത് കാണാതിരിക്കാൻ അവന് മുഖം അവളിൽ നിന്ന് മറച്ചുവെച്ചു...

************ "നീ കഴിഞ്ഞെങ്കിൽ പൊക്കോ " ഓഫീസ് മുറിയിൽ ഇരുന്ന് തൂങ്ങുന്ന മറിയുവിനെ നോക്കി അമൻ പറഞ്ഞു അത് കേൾക്കാൻ കാത്തിരുന്ന എന്ന പോലെ അവളും നിഹാലും വേഗം എണീറ്റു... "നീ എങ്ങോട്ടാ "അമൻ ചോദിച്ചത് കേട്ട് മറിയു അവനെ നോക്കി.. "നിന്നോടല്ലാ ഇവനോട് "ബുക്കൊക്കെ നേരെ വെച്ച് ഉറങ്ങാൻ റെഡി ആവുന്ന നിഹാലിനെ അമൻ ചൂണ്ടി.. "അത് പോകാൻ പറഞ്ഞില്ലേ "അവന് വിനയം വരുത്തി ചോദിച്ചു "അത് അവളോടല്ലേ "അമൻ "അവൾക്കും എനിക്കും സെയിം ആണ് പിന്നെ അവൾക് മാത്രമെന്ത ഇത്ര മുൻഗണന.. ഓഹ്... ക്ഷീണം കാരണം രണ്ടാൾക്കും ഉറങ്ങുമ്പോ "നിഹാൽ താളത്തിൽ പറഞ്ഞതും മറിയു പിടപ്പോടെ പുറത്തേക്കിറങ്ങി പോയി... അമൻ കയ്യിലുള്ള പെൻ അവന്റെ ദേഹത്തേക്ക് എറിഞ്ഞു... "മിണ്ടാതെ പടിക്കെടാ... ഫുട്ബാൾ എന്ന് പറഞ്ഞു ക്ലാസ്സ്‌ കട്ട്‌ ചെയ്ത് പോയത് ഞാൻ അറിഞ്ഞില്ലാ എന്ന് കരുതണ്ടാ...

കട്ട്‌ ആയ ക്ലാസ്സ്‌ നോട്സ് കംപ്ലീറ്റ് ആകിയിട്ട് കിടന്ന മതി നീ "അമൻ അലറിയതും ചോദിച്ചു വാങ്ങിയത് പോലെ അവന് സോഫയിൽ ഇരുന്നു... ആലിയക്ക് ചിരി വന്നെങ്കിലും അവളിൽ ഗൗരവം നിറഞ്ഞു... "നിനക്ക് പോകാം "അമൻ ബുക്കിൽ നോക്കി എഴുതുന്ന ആലിയോടായി പറഞ്ഞു... "എനിക്ക് നാളെ റിവിഷൻ ഉണ്ട് "അവന്റെ മുഖത്ത് നോക്കാതെ ഗൗരവത്തിൽ അവൾ പറഞ്ഞു.. "ഏത് സബ്ജെക്ട് "അമൻ "കെമിസ്ട്രി "ആലിയ .. "ഹ്മ്മ് ഇങ് വാ ഞാൻ എസ്‌പ്ലൈൻ ചെയ്ത് തരാം "അമൻ അടുത്തേക്ക് വിളിച്ചത് കേട്ട് അവൾ തല ഉയർത്തി നോക്കി... "വെ വേണ്ട... ഞാൻ ഒറ്റക്ക് പടിച്ചോളാം "എന്തോ അവളെ പുറകിലേക്ക് വലിക്കുന്ന പോലെ തോന്നി... "വാശി പിടിക്കാതെ വാ..."അവന് കനത്തിൽ പറഞ്ഞതും അവൾ മെല്ലെ എണീറ്റു അവന് അടുത്ത് ഇരുന്നു.... അവന് പറഞ്ഞുതരുന്നതെല്ലാം റഫ് ആക്കി എഴുതിയെടുത്തു... എല്ലാം കഴിഞ്ഞപ്പോൾ നിഹാൽ ചെയറിൽ ചാരി ഇരുന്ന് ഉറങ്ങിയിരുന്നു...

അവനു നേരെ ബുക്ക്‌ എറിഞ്ഞുകൊണ്ട് അമൻ നടന്നു...അവന് ഞെട്ടി എണീറ്റു ചുറ്റും നോക്കി.. അപ്പോഴേക്കും അമനും ആലിയയും മുറിക് പുറത്ത് കടന്നിരുന്നു... അവനും വേഗം ബുക്കും എടുത്തു മുറിയിലേക്ക് പാഞ്ഞു.... മുറിയിലേക്ക് ചെന്നപ്പോൾ ബെഡിൽ ചുരുണ്ടു കൂടി കിടക്കുന്ന മറിയുവിനെ കാണെ അവനിൽ നേരിയ പുഞ്ചിരി വിടർന്നു... അവന് അവൾക്കടുത്തേക്ക് ഇരുന്നുകൊണ്ട് നെറ്റിയിൽ നേർമയായി ചുംബിച്ചു.... മനസ്സ് എന്തോ പിടയുന്ന പോലെ... അവളെ ചേർത്തണക്കാൻ മനസ്സ് വെമ്പുന്ന പോലെ... പക്ഷെ സമയം വേണം... ഇതെല്ലാം അവൾക്കൊരു കൌതുകമാണ്... ഈ എന്നേ പോലും...അവനിൽ നേരിയ പുഞ്ചിരി നിറഞ്ഞു... പതിയെ ബെഡിൽ നിന്ന് എണീറ്റവൻ ഷെൽഫിനു അടുത്തേക്ക് നടന്നു... വേണ്ടതെന്തോ കാണാത്തത് കണ്ടു അവന് ഷെൽഫാകെ പരതി.... "ഇതാണോ മാനുക്ക വേണ്ടത് " അവള്ടെ ശബ്ദം കേട്ടവൻ ഞെട്ടി...

പതിയെ പുറകിലേക്ക് നോക്കി ബെഡിൽ ഇരുന്നു കയ്യില് മെഡിസിൻ വെച്ച് ചോദിക്കുന്നത് കേട്ട് അവന്റെ നെറ്റിച്ചുളിഞ്ഞു... "നീയെന്തിനാ ഇത് എടുത്തേ "ഗൗരവം നിറച്ചവൻ ചോദിച്ചു... "ഞാൻ വെറുതെ എടുത്തതാ... പക്ഷെ ഞാൻ ഒന്ന് ചോദിച്ചോട്ടെ " അവൾ പറഞ്ഞത് കേട്ട് അവന് മുന്നോട്ടേക്ക് നടന്നുകൊണ്ട് മൂളി... "ഞാൻ ഈ ജീവിതത്തിൽ കടന്നു വന്നത് മുതലാണോ ഈ മരുന്നിന്റെ സഹായത്തിൽ ഉറക്കിനെ തേടി പോയത് "അവളുടെ ശബ്ദം ഇടറി.. "നീയെന്താ " "എനിക്ക് സങ്കടം വരുന്നു... മാനുക്കാ വഴക്ക് പറയല്ലേ.... " അവന്റെ അലർച്ച തുടങ്ങുന്നതിനു മുന്നേ അവൾ കരച്ചിലിന് വാക്കിനോളം എത്തിയിരുന്നു... അത് കാണെ അവന് ബെഡിൽ ഇരുന്നു അവളെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു... "എന്താ നിനക്ക് ഏഹ്ഹ്..."അവന് അവളുടെ പുറത്ത് തലോടി...

"പറയ് ഞാൻ വന്നതിനു ശേഷമാണോ ഇത് ഉപയോഗിക്കാൻ തുടങ്ങിയത് "അവന്റെ നെഞ്ചിൽ കവിൾ ചേർത്തവൾ ഇടറികൊണ്ട് ചോദിച്ചു... "നീ വന്നതിനു ശേഷമാ റിയാ... ഇതിന്റെ ഉപയോഗം കുറഞ്ഞത് " അവന് പതിയെ പറഞ്ഞത് കേട്ട് അവൾ അടറി മാറിക്കൊണ്ട് നിറഞ്ഞുതുടങ്ങിയ കണ്ണുകൾ തുടച്ചവനെ നോക്കി... "i am suffering from insomnia.... ഉപ്പ എന്നേ വിട്ട് പോയത് മുതൽ താൻ നന്നായി ഒന്ന് ഉറങ്ങിയത് ദേ നിന്റെ കയ്യിലുള്ള അത് ഉപയോഗിക്കാൻ തുടങ്ങിയതിനു ശേഷമാണ് "അവന് നിർവികരമായി പറഞ്ഞത് കേട്ട് അവൾ അവനെ തന്നെ ഉറ്റുനോക്കി.. "പക്ഷെ ഡ്രഗ്സ് പോലെ ഇതും ഹെൽത്തിനെ എഫക്ട് ചെയ്യില്ലേ.... ഇതില്ലാതെ ഉറങ്ങാൻ പോലും സാധിക്കില്ലല്ലോ " "ഹ്മ്മ്മ്... ഇത് യൂസ് ചെയ്യാതിരിക്കാൻ ഒരുപാട് ശ്രേമിച്ചതാ... പക്ഷെ ഇതെന്റെ ജോലിയെ പോലും ബാധിക്കുന്നുണ്ട്.... ഉറക്കില്ലായ്മ കാരണം ഹോസ്പിറ്റലിൽ പിഴവ് സംഭവിക്കുമെന്ന് തോന്നിയപോൾ വീണ്ടും ഇതിന്റെ ഉപയോഗത്താൽ ഓരോ ദിവസവും ഞാൻ ഒന്നുമറിയാതെ ശാന്തമായി ഉറങ്ങുന്നുണ്ട്.... ഐ ക്യാൻ സ്ലീപ്‌ നൗ...peacefully "

"പക്ഷെ എന്റെ ഉറക്ക് പോയില്ലെ "അവള്ടെ ചുണ്ട് വിതുമ്പി അവന് അവളെ കണ്ണ് മിഴിച്ചു നോക്കി... അവള്ടെ കയ്യിലെ മെഡിസിൻ വാങ്ങാൻ നിന്നതും അവളത് പുറകിലേക്ക് മാറ്റി... "ഞാനും.... ഞാനും ഇത് കഴിച്ചു ഉറങ്ങാൻ പോകുവാ "അവൾടെ ചുണ്ട് കൂർത്ത് വന്നു... "നീയെന്താ പറയുന്നേ എന്ന് "അവന് അവളെ കൂർപ്പിച്ചു നോക്കി... "എനിക്ക് നല്ല ബോധം ഉണ്ട്...." എന്നും പറഞ്ഞു അതിൽ നിന്ന് ഒന്ന് പൊളിച്ചതും അവന് അത് തട്ടിപ്പറിച്ചുകൊണ്ട് ദൂരേക്ക് എറിഞ്ഞു... "അനങ്ങാതെ കിടന്നോളണം...കിടക്കെടി "അവന് അലറിയതും അവൾ ബെഡിലേക്ക് തന്നെ മറിഞ്ഞു കിടന്നു... അവന് ഒന്ന് നോക്കികൊണ്ട് ബെഡിൽ നിന്ന് എണീക്കാൻ തുനിഞ്ഞു... എന്നാൽ കയ്യില് പിടത്തമേറിയതും അവന് വീണ്ടും നെറ്റിച്ചുളിച്ചവളെ നോക്കി... "മരുന്നിനെക്കാൾ ഈ ഞാനില്ലാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയിൽ വന്നൂടെ..."അവള്ടെ ചോദ്യം കേൾക്കേ അവന് കണ്ണുകൾ തുറിച്ചു നോക്കി...

അവനിൽ ചിരി മൊട്ടിട്ടു.... "പൊട്ടി "അവള്ടെ നെറ്റിയിൽ കൊട്ടിയവൻ പറഞ്ഞു... തല ഉഴിഞ്ഞുകൊണ്ടവൾ ഇരുകൈകളും അവനിൽ വിടർത്തി നീട്ടി അവനെ മാടി വിളിച്ചു.... അവന്റെ മുഖം കൗതുകത്തോടെ വിടർന്നു.... പതിയെ തല ചെരിച്ചവൻ ബെഡിൽ നിന്ന് എണീക്കാൻ നിന്നതും വീണ്ടും അവൾ കയ്യില് പിടിച്ചു... "ഞാൻ ഒന്ന് ലൈറ്റ് ഓഫ്‌ ചെയ്യട്ടെ "മുഖം വീർപ്പിച്ചിരിക്കുന്നവളെ നോക്കി ചുണ്ടിന്റെ കോണിൽ ചിരിയൊളുപ്പിച്ചവൻ പറഞ്ഞു... കയ്യെത്തിച്ചു ലൈറ്റ് ഓഫ്‌ ചെയ്തു അവന് ബെഡിലേക്ക് കിടന്നു... അവളുടെ കൈകൾ തലക് പിറകിൽ ഇഴയുന്നത് അറിഞ്ഞു അവന് ചെറുചിരിയോടെ താഴ്ന്നു കൊണ്ട് അവളുടെ നെഞ്ചിലേക്ക് തലചായ്ച്ചു കിടന്നു.... "ഞാനും ഡോക്ടറാവൻ പോവല്ലേ...

ഒരാളുടെ അഡിക്ഷൻ മാറ്റാൻ കഴിയുമോ എന്ന് ഞാനും ഒന്ന് ട്രൈ ചെയ്യട്ടെ " അവള്ടെ നെഞ്ചിൽ ചെയ്ച്ചുകിടക്കുമ്പോൾ കുസൃതിയോടെ പറയുന്ന അവളുടെ ശബ്ദം കാതിൽ പതിഞ്ഞതും അവനിൽ മനോഹരമായ ചിരി വിടർന്നു.... നീയെന്ന ലഹരിയിൽ എന്നേ ഞാൻ ഇല്ലാതായിരിക്കുന്നു എന്നവന് വിളിച്ചു പറയണം എന്ന് തോന്നി... എങ്കിലും മൗനം പാലിച്ചവൻ അവളിൽ ചേർന്ന് കിടന്നു... കുഞ്ഞിനെ പോലെ അവനെ ഉറക്കുവാൻ അവന്റെ മുടിയിലും പുറത്തും അവൾ തലോടിക്കൊണ്ടിരുന്നു... ഒരു മരുന്നിനും വിട്ടു കൊടുക്കില്ല എന്ന പോലെ.... ************** ബാത്‌റൂമിൽ നിന്ന് ഇറങ്ങിയവൻ ബാൽക്കണിയിലെ ഡോർ തുറന്നത് കണ്ടു സംശയത്തോടെ ബാൽക്കണിയിലേക്ക് നടന്നു... തെളിഞ്ഞ ആകാശത്തിലെ കണ്ണ് പതിപ്പിച്ചു കൈകൾ കെട്ടിനിൽക്കുന്നവളെ കാണെ ചെറുചിരിയോടെ അവന് അവൾക് പുറകിൽ തോളിൽ താടി കുത്തി നിന്നു...

അവനെ അറിഞ്ഞവൾ ചെറിയ പകപ്പോടെ നിന്നു... പതിയെ ചുണ്ടിൽ പുഞ്ചിരി തത്തികളിച്ചു... "എന്താലോചിക്കുവാ "ചെവിയിൽ അവന്റെ ചൂടുശ്വാസം അവളിൽ കുളിരു പടർത്തി....പതിയെ ആകാശത്തിലേക്ക് കണ്ണുകൾ പായിച്ചു.... "മനുഷ്യന് ഇത്രയും ക്രൂരമാവൻ കഴിയുമോ"അവളുടെ ചോദ്യം ഉയർന്നതും അവന് ഇരുകൈകളും അവളുടെ വയറിൽ മുറുകിപിടിച്ചു... അവന്റെ നെഞ്ചിൽ പുറം ചാരിയവൾ നിന്നു... "സൗഭാഗ്യം കൂടി പോയാൽ എനിയും വേണമെന്ന അത്യാഗ്രഹത്താൽ ചിലർക്ക് ക്രൂരമാവേണ്ടി വരും..." "അങ്ങനയുള്ളവർക് തെറ്റുകൾ മനസ്സിലാക്കി അർഹിക്കുന്ന ശിക്ഷ നൽകണം "അവളുടെ വാക്കുകളിൽ മൂർച്ചമേറിയിരുന്നു... "നൽകും ഞാൻ "അവനിൽ ഗൂഢമായ ചിരി വിരിഞ്ഞു.... അവൾ തലചെരിച്ചവനെ നോക്കി... അത് അറിഞ്ഞവൻ കുസൃതിയോടെ അവളുടെ നുണക്കുഴിയിൽ ചുണ്ടമർത്തി... അവൾ പിടഞ്ഞു പോയി... "i love u പാത്തൂ...എന്തിനും കൂടെ നിൽക്കുന്ന നിന്നെ നഷ്ടപ്പെട്ടുപോയിരുന്നെങ്കിൽ ഇന്ന് എനിക്ക് ഈ സന്തോഷം സമാധാനം ഒന്നും എന്നേ തേടിവരില്ലായിരുന്നു " അവന് അവളെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.... അവളിൽ എന്തിനോ കവിളുകൾ തുടുത്തു വന്നു...................................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story