എന്റേത് മാത്രം: ഭാഗം 58

entethu mathram

എഴുത്തുകാരി: Crazy Girl

"മാഷേ ഞാൻ ഇറങ്ങുവാണെ... പറ്റിയാൽ ആ കുട്ടീടെ പരന്റ്സിനോട് ഒന്ന് സംസാരിച്ചെക്ക് "ആയിശു ബാഗ് തോളിൽ ഇട്ടു കൊണ്ട് പറഞ്ഞു.... "എന്താടോ തിരക്ക് പതിയെ പോയാൽ പോരെ "നജീം അവളെ തന്നെ നോക്കി നിന്നു... "ഇല്ലാ ഇക്ക കാത്ത് നിൽക്കുന്നുണ്ട്... പെട്ടെന്ന് ഇറങ്ങാൻ പറഞ്ഞു " അത്രയും പറഞ്ഞവൾ പോകുന്നത് അവന് നോക്കി നിന്നു.... ശരീരത്തിന്റെ ഒരു ഭാഗം പോലും കാണാതെ ഫുൾ കയ്യ് സാരിയാണേൽ പോലും അവളിൽ വല്ലാത്തൊരു മേനിയഴകാണെന്ന് തോന്നി അവനു.... ഒരു ദിവസത്തേക്കല്ലാ ജീവിതം കാലം മുഴുവൻ അവൾ കൂടെയുണ്ടെങ്കിൽ എന്നവൻ ആശിച്ചു... മൊബൈൽ റിങ് ചെയ്യുന്നത് അറിഞ്ഞാണ് അവന് അവളിൽ നോട്ടം മാറ്റിയത്.... സ്ക്രീനിലെ പേര് കണ്ടതും അവൻ ദേഷ്യത്തോടെ ഫോൺ എടുത്തു... "എന്തിനാ നീ എന്നേ ഇങ്ങനെ ശല്യം ചെയ്യുന്നേ വീട്ടിലും സമാധാനം ഇല്ലാ ഇവിടേം തരില്ലേ "അവനിൽ ദേഷ്യം നിറഞ്ഞു...

******†******* സാരിയുടെ പ്ലീറ്റും പിടിച്ചു സൂക്ഷിച്ചു ഓടി വരുന്ന ആയിശുവേ കണ്ടു അവന് ഒന്ന് നോക്കി നിന്നു... അവൾ കാറിലേക്ക് കയറിയതും കിതച്ചുകൊണ്ടിരുന്നു... "എന്തിനാ പെട്ടന്ന് ഇറങ്ങണം എന്ന് പറഞ്ഞത് "കിതപ്പോടെ അവൾ ചോദിച്ചു... ".. ആ.അത്.. വീട്ടിൽ കൊണ്ട് വിടാൻ... ഞാൻ വൈകും... നിന്നെ വീട്ടിലാക്കിയിട്ട് എനിക്ക് ഒരിടം വരെ പോകണം "പെട്ടെന്ന് ബോധത്തിലേക്ക് വന്നവൻ പറഞ്ഞു... "എങ്കി ഞാൻ ബസ്സിന്‌ പോകുമായിരുന്നല്ലോ"അവൾ അവനെ നോക്കി... "എന്ന പിന്നെ ഇറങ്ങിക്കോ.... ഇപ്പൊ കൂട്ടാൻ വന്നതാണോ നിന്റെ പ്രശ്നം..."അവന് ദേശിച്ചു പറഞ്ഞതും അവൾ മിണ്ടാതെ ഇരുന്നു... മുഖം വീർതിരിക്കുന്നവളെ കണ്ടു ചുണ്ട് കോട്ടിയവൻ കാർ മുന്നോട്ടെടുത്തു.... 

"ഉപ്പാ ഞാൻ ഇപ്പൊ ഇറങ്ങും... ഞാൻ പറയുമ്പോൾ എത്തിയാൽ മതി അവിടെ " അയിശു ബാഗ് ബെഡിൽ ഇടുമ്പോൾ ആണ് കാറിന്റെ ചാവി വെച്ച്...ബൈക്കിന്റെ ചാവി എടുത്തുകൊണ്ടു ആദി പറയുന്നത് അവൾ കേട്ടത്... അവനെ നോക്കിയതും അവന് ഫോണിൽ സംസാരിച്ചുകൊണ്ട് തന്നെ കണ്ണ് കൊണ്ട് അവളോട് പോട്ടെ എന്ന് പറഞ്ഞു... അവന് പോയതും എന്തോ ഓർത്ത പോലെ അവൾ പുറകിലെ ഓടി... "ഉമ്മീ "ഉമ്മറത്തേക്ക് പോകാൻ നിന്ന ആയിശുവിന്റെ കാലിൽ മിന്നു ചുറ്റിപിടിച്ചു... "ഉമ്മി വരാം മോളെ... ഉമ്മാ ഇവളെ ഒന്ന് പിടിക്ക് ഞാൻ വരാം "അയിശു കാലിൽ നിന്ന് മിന്നുവിനെ അടർത്തി മാറ്റിക്കൊണ്ട് പറഞ്ഞു.... അപ്പോഴേക്കും ആദി കാർപോർച്ചിൽ നിന്ന് ബൈകുമായി ഇറങ്ങിയിരുന്നു... "നിക്കണേ " ആയിശുവിന്റെ ശബ്ദം കേട്ടവൻ ബൈക്ക് നിർത്തി പുറകിലേക്ക് നോക്കി... ചെരുപ്പണിഞ്ഞുകൊണ്ട് അവൾ അവൻകടുത്തേക്ക് ഓടി...

"എ... എങ്ങോട്ടാ...."അവൾ കിതപ്പോടെ ചോദിച്ചു... അത് കാണെ അവന്റെ ചുണ്ടിൽ ചെറിയ പുഞ്ചിരി മിന്നി... അവൾക് അപകടം തോന്നി... അവളെ നോക്കി കണ്ണിറുക്കി കൊണ്ടവൻ പോകാൻ നിന്നതും അക്സലേറ്റേറിലെ അവന്റെ കൈകൾക് മേലേ അവൾ വെച്ചു... "ഞാനും വരുന്നു "അവനെ നോക്കിയവൾ പറഞ്ഞു അവന്റെ നെറ്റി ചുളിഞ്ഞു... "എന്ത് പറഞ്ഞാലും ഞാൻ വരും"അവള്ടെ ചുണ്ട് കൂർത്തു വന്നു... "ഉമ്മാ ഞാനും പോകുന്നുണ്ട് ട്ടോ "അവന്റെ നോട്ടം പാടെ അവഗണിച്ചുകൊണ്ട് ഉമ്മറത്ത് മിന്നുവിനേം എടുത്ത് നിൽക്കുന്ന ഉമ്മയോട് വിളിച്ചു പറഞ്ഞു അവൾ ബൈക്കിൽ കയറി ഇരുന്നു.... അവന് ഒന്ന് നിശ്വസിച്ചുകൊണ്ട് ബൈക്ക് മുന്നോട്ട് എടുത്ത്... "നാനും ബന്ന് "മിന്നുവിന്റെ കരച്ചിൽ ഉയർന്നെങ്കിൽ അയിശു അവൾക് റ്റാറ്റാ പറഞ്ഞു... "എന്തിനുള്ള പുറപ്പാട നീ "ബൈക്കിലെ മിററിലൂടെ അവന് അവളെ ഉറ്റുനോക്കി...

"അതാണ്‌ എനിക്കും അറിയേണ്ടത് "അവളും മിററിലേക്ക് നോക്കി പറഞ്ഞു... അവന് ഒന്ന് നോകിയെന്നല്ലാതെ മറുപടി പറഞ്ഞില്ലാ പകരം അക്‌സെലിറേറ്ററിൽ അമർത്തി വിട്ടു.... അവളുടെ കൈകൾ അവന്റെ തോളിൽ പിടി മുറുകി... ************* "ആദി എന്തിനാ നീ എന്റെ കമ്പനി റൈഡ് ചെയ്യാൻ പറഞ്ഞത് ഏഹ്... എല്ലാം ഞാൻ അറിഞ്ഞു... നീ കാരണം ആണ് എന്റെ കമ്പനി പൂട്ടിയത് എന്ത് തെറ്റാ നിന്നോട് ഞങ്ങൾ ചെയ്തത് "നിസാർ കോപത്തോടെ അലറി... ഒന്നും മനസ്സിലാകാതെ നിൽക്കുന്ന ആദിക്കടുത്തുള്ള ആയിഷയെ എന്തിനോ ഷാന പകയോടെ നോക്കി... അത് കണ്ടെങ്കിലും അത് കാര്യമാക്കാതെ എന്താണ് അവർ പറയുന്നത് എന്നവൾ കാതോർത്തു... "മൂത്താപ്പ relax.... എന്തിനാ ഇങ്ങനെ ചൂടാവുന്നെ... ഞാൻ ഒന്ന് പറയട്ടെ "ആദി ചുണ്ടിൽ ചിരി വരുത്തികൊണ്ടവൻ സോഫയിൽ ഇരുന്നു... നിസാറും സീനത്തും ഷാനയും അവനിൽ തന്നെ തറഞ്ഞു നോക്കി.... അവന് കാലിമേൽ കാലുകൾ കയറ്റിവെച്ചു സോഫയിൽ ചാരി ഇരുന്നു... അവന്റെ ഭാവം കാണെ അവർക്കെന്തോ പന്തികേട് തോന്നി... അയിശു അമ്പരന്നു നില്കുവാണ്...

എപ്പോഴും ഇവരെ കണ്ടാൽ കടിച്ചുകീറാൻ നില്കുന്നവൻ സൗമ്യമായി ഇരിക്കുന്നത് കണ്ടു... കൊടുങ്കാറ്റിനു മുൻപുള്ള ശാന്തതായാണോ ഇത്.... അവൾ ഓർത്തു... "എന്തിനാ ആദി ഞങ്ങളോട് ഈ ചതി നീ ചെയ്തത്... നിന്റെ മൂത്തുമ്മയല്ലേ ഞാൻ "സീനത് കണ്ണുകൾ നിറച്ചവനെ നോക്കി... "സോറി മൂത്തുമ്മാ... ഞാൻ ചെയ്യണം എന്ന് കരുതിയതല്ല... പക്ഷെ ഞങ്ങളൊക്കെ ഒരേ ഫാമിലി ആണെന്ന് കരുതി എല്ലാം ഞങ്ങൾ കണ്ണടച്ച് സഹിക്കും എന്ന് കരുതരുത്...മിൽക്പൗഡർ കമ്പനിയിൽ മായം ചേർത്ത് പിഞ്ചുകുഞ്ഞുങ്ങളെ ഇല്ലാതാക്കാൻ നോക്കുന്നത് തെറ്റല്ലേ... പടച്ചോനു നിരക്കാത്തത് ചെയ്തുണ്ടാക്കി ജീവിക്കണോ നിങ്ങൾക്... പിന്നെ ഇത് മാത്രമല്ലട്ടോ ഉപ്പാടെ കമ്പനിയിൽ നിന്നു മരുമോൾ ഷാനക്ക് പങ്കുവെച്ച ഷെയർ ഞാൻ അങ്ങ് കട്ട്‌ ആക്കി... പകരം മിസ്രിയുടെ പേരിൽ കൊടുത്തിട്ടുണ്ട്... അവളും നിങ്ങളുടെ മകൾ ആണല്ലോ... അത് പോരെ " അർത്ഥം വെച്ച് മനോഹരമായി ചിരിച്ചു കൊണ്ട് പറയുന്ന ആദിയെ കേൾക്കെ മൂവരും ഞെട്ടി...

ആദിക്കയുടെ കമ്പനിയിൽ ലാഭം വന്നാലും നഷ്ടം വന്നാലും മാസത്തിൽ ഒരു ലക്ഷത്തോളം ക്യാഷ് ആണ് തന്റെ അക്കൗണ്ടിലേക്ക് വരാറ്....സ്വന്തം പെങ്ങളുടെ മകൾ ആയത് കൊണ്ടാണ് അവരുടെ ലാഭത്തിൽ എന്നെയും ചേർത്തത് എന്നിട്ടിപ്പോ അതും കൂടി അവൾക്കൊ... ഷാനയുടെ മുഖം ഇരുണ്ടു... "എന്താ ആദി നീ പറയുന്നേ... അവൾക്കൊ... നിന്നെ ഇട്ടേച്... നിന്റെ കുഞ്ഞിനെ വാതിക്കൽ എറിഞ്ഞു പോയവൾകാണോ നീ ഇതൊക്കെ ചെയ്യുന്നത് "സീനത് അലറി കൊണ്ട് മുന്നിലേക്ക് വന്നു... "എന്താ മൂത്തു ഇങ്ങനെ ദേഷ്യപ്പെടാൻ മാത്രം... ഒന്നുല്ലേലും അവളും നിങ്ങള്ടെ മകൾ അല്ലെ.."ആദി ഒന്നൂടെ ഞെളിഞ്ഞിരുന്നു കൊണ്ട് ചോദിച്ചു... "ആ... ആയിരുന്നു... പക്ഷെ ഇപ്പൊ അവൾ ഞങ്ങള്ക്ക് ആരുമല്ല... നിന്നെ ഇട്ടേച്ചു പോയവളെ ഞങ്ങൾക് വേണ്ടാ"സീനത് പകയോടെ പറഞ്ഞു... " മകൾ ആയിരുന്നു അല്ലെ...എന്നേ ഇട്ടേച് പോയതുകൊണ്ട് നിങ്ങൾക് അവളെ വേണ്ട അല്ലെ...പിന്നെന്തിനായിരുന്നു എന്റെ ജീവിതത്തിൽ നിന്ന് അവളെ ഒഴിവാക്കാൻ നിങ്ങള് ഈ കളിയൊക്കെ കളിച്ചത് ഏഹ് "ആദിയുടെ മുഖം പതിയെ ഇരുണ്ടു വന്നു...

"ഞാൻ... ഞങ്ങൾ എന്ത് ചെയ്തെന്നാ "നിസാർ പരവേഷത്തോടെ പറഞ്ഞു... "അതും ഞാൻ പറഞ്ഞു തരണോ"അവന് സോഫയിൽ നിന്ന് എണീറ്റു കൊണ്ട് കനപ്പിച്ചു പറഞ്ഞതും അവർ ഞെട്ടി.... എന്തിനു അയിശു പോലും അവനെ പകച്ചു നോക്കിയവനെ... "നിങ്ങളെന്താ പറഞ്ഞെ നിങ്ങള്ടെ മകൾ ആയിരുന്നു അല്ലെ.... അതെ ആയിരുന്നു ഈ ഷാന ജനിക്കുന്നത് വരെ..." ആദി ഷാനയെ ചൂണ്ടി പറഞ്ഞത് കേട്ട് മൂവരും പേടിയോടെ നോക്കി അവനെ... അവന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു "കല്യാണം കഴിഞ്ഞു വർഷം മൂന്നായിട്ടും കുഞ്ഞുങ്ങൾ ഇല്ലാതെ നടന്നവർക് പേടി തോന്നി...എനിയും ഒരു കുഞ്ഞു ജനിക്കില്ലേ എന്ന പേടിയല്ലാ... തറവാട്ടിൽ മക്കളുടെ മക്കൾക്കു അർഹിക്കുന്ന സ്വത്ത്‌ നഷ്ടപ്പെടുമോ എന്ന പേടി...

അതുകൊണ്ടല്ലേ ഉപ്പാപ്പ മരിച്ചു നാട്ടിലേക്ക് settle ആകാൻ ഞങ്ങൾ വരുന്നെന്ന് അറിഞ്ഞു ഒരു പെൺകുഞ്ഞിനെ പോറ്റിവളർത്തി സ്വന്തം കുഞ്ഞാണെന്ന് മറ്റുള്ളവരെ ധരിപ്പിച്ചത്... "മൂവരേം നോക്കി ആദി അലറി കൊണ്ട് ചോദിച്ചു "ആദി ഞങ്ങൾ " "നിർത് " എന്തോ പറയാൻ തുനിഞ്ഞ സീനത്തിനു നേരെ ആദി കൈകൾ ഉയർത്തി... "ഞാൻ പറയട്ടെ..."അവനിൽ രൗദ്രഭവം നിറഞ്ഞു... "ഷാന ജനിച്ചതും തറവാട്ടിൽ നിന്ന് ലഭിച്ച സ്വത്തുക്കൾ തന്ത്രപ്പൂർവം നിങ്ങള് നിങ്ങളുടെ പേരിലാക്കി... പതിയെ പതിയെ ഏതോ ഒരുവന്റെ കുഞ്ഞിനെ പോറ്റാൻ വെറുപ്പ് മടി..... കിട്ടിയ സ്വത്തെല്ലാം ദൂർത്തടിച്ചു ജീവിച്ചപ്പോൾ അവസാനം ജീവിക്കാൻ മാർഖമില്ലാതെ വന്നപ്പോൾ എന്റെ കുടുംബത്തിൽ കയറി നിരങ്ങാൻ തുടങ്ങി....

കൂട്ടുകെട്ടിൽ വഷളായ എന്റെ മൂത്ത ഇക്കയെ മയക്കുമരുന്നിനു അടിമയാക്കി അവന്റെ കയ്യിലുള്ളതെല്ലാം കൈകലാക്കാം എന്ന് കരുതി... എന്നാൽ നിങ്ങള്ടെ തനി സ്വഭാവം അറിഞ്ഞ എന്റെ ഉപ്പാപ്പയെ മാനസികമായി തളർത്തികൊണ്ട് കൊന്നു അതും തന്ത്രപൂർവം ന്റെ ഇക്കാക്കയുടെ തലയിൽ കെട്ടി വെച്ചു... പക്ഷെ മയക്കുമരുന്നിനു അടിമപ്പെട്ടവനു അതൊരു വിഷയമേ അല്ലായിരുന്നു... അവനു നിങ്ങള് നൽകുന്ന മരുന്നിനു വേണ്ടി നിങ്ങള്ടെ വെപ്പാട്ടിയായി... അല്ലാ ആക്കി അവനെ " ആദി ദേഷ്യം കൊണ്ടു വിറച്ചു... അവന്റെ കണ്ണുകളിൽ ചുവപ്പ് പടർന്നു.... "ഞങ്ങൾടെ കുടുംബത്തിൽ നിന്നു തന്നെ അവനെ അടർത്തി മാറ്റി നിങ്ങള്...പക്ഷെ ഒരു ഡ്രഗ്സ് അഡിക്ടയാവന്റെ കയ്യില് സ്വത്ത്‌ നൽകില്ലെന്ന് അറിഞ്ഞപ്പോൾ നിങ്ങള്ടെ പ്ലാൻ എല്ലാം പൊളിഞ്ഞു... ഉപ്പാടെ കമ്പനി ഷോപ്പ് ഫ്ലാറ്റ് എല്ലാം പേരിലാണെന്ന് അറിഞ്ഞതും പതിയെ എന്നിലേക്ക് ചാഞ്ഞു..

അതിലുപരി ഇവൾക്കെന്നോടുള്ള മുഴുത്ത പ്രണയം " ആദി ഷാനയെ നോക്കി പുച്ഛിച്ചു... അവള്ടെ മുഖം വിളറി വെളുത്തു... "ഇവൾക്ക് എന്നേ നൽകാൻ വേണ്ടി കരുവായത് എന്റെ കളിക്കൂട്ടുകാരി.....പ്രണയത്തെ വെല്ലുന്ന സൗഹൃദമാണെന്ന് അറിയാതെ അവളും ഞാനും പ്രണയത്തിലാണെന്ന് കരുതി തന്ത്രപൂർവം എന്റെ ഉമ്മയെ മയക്കി....മയക്കുമരുന്നിനു അടിമയായ എന്റെ ഇക്കയെ കൊണ്ട് കെട്ടിക്കാൻ നിങ്ങള് തീരുമാനിച്ചു... ന്റെ ഇക്കാടെ മനസ്സിൽ അവളെ കുത്തി നിറച്ചു... അവൾക് ഇഷ്ടമല്ലാന്നു എന്നറിഞ്ഞിട്ടും നിങ്ങള് അപകടത്തിലേക്ക് അവളെ തള്ളിവിട്ടു... പക്ഷെ പടച്ചോൻ കൂടെയുണ്ടെന്ന് പറയുന്നത് എന്ത് സത്യമാ... അവിടെയും നിങ്ങളുടെ പ്ലാനിൽ പാളിച്ച പറ്റി... കൂട്ടുകാരുമൊത്ത് മയക്കുമരുന്ന് ഉപയോഗത്തിന് ഇക്കയെ പോലീസ് അറസ്റ്റ് ചെയ്തു.... ഒരിക്കലും നിങ്ങളത് പ്രദീക്ഷിച്ചില്ല...

അവളെ എനിക്ക് കെട്ടേണ്ടി വന്നപ്പോൾ എല്ലാ ദേഷ്യവും അവളോടുള്ള പകയായി മാറി...അവൾക് പകരം ഇവളെ എന്നിലേക്ക് അടിച്ചേൽപ്പിക്കാൻ പലതും നോക്കി... പക്ഷെ ഞങ്ങളുടെ സ്നേഹം ഇവളിൽ കുശുമ്പ് വാശി പക നിറച്ചുകൊണ്ടിരുന്നു... അവസാനം എന്റെ ഇക്കയെ കൊണ്ട് തന്നെ നിങ്ങള് " ആദി ദേഷ്യത്തിൽ ടിപൊയിൽ ആഞ്ഞിടിച്ചു അവന് വല്ലാതെ കിതച്ചു... ടിപോയിലെ ചില്ലുകൾ പൊട്ടി അവന്റെ കയ്യില് നിന്ന് രക്തം ഒഴുകി.. "ആദിക്കാ " അത് വരെ കണ്ണു നിറച്ചു കേട്ടുകൊണ്ടിരുന്നവൾ അവനകടുത്തേക്ക് പാഞ്ഞു വന്നു... അവന്റെ ചോര ഒഴുകുന്ന കൈകൾ കാണെ അവളുടെ നെഞ്ചം വിങ്ങി... സാരിയുടെ അറ്റം മുറിച്ചെടുത്തവൾ രക്തം ഒഴിക്കുന്നിടം മുറുക്കി കെട്ടിക്കൊണ്ടിരുന്നു... അവളുടെ കണ്ണീർ അവന്റെ കൈ നനയിച്ചു... "ഒന്നുമില്ലെടി "അത് വരെ രൗദ്രഭവം നിറഞ്ഞവൻ അവളെ കാണെ ചെറുചിരിയോടെ പറഞ്ഞു... അവൾ അവനെ കൂർപ്പിച്ചു നോക്കി അരുതെന്ന് തലയാട്ടി... മൂവരും തൊണ്ടയിലെ വെള്ളം വറ്റി പകപ്പോടെ അവരെ കണ്ണ് പതിപ്പിച്ചു നിന്നു... അവന് തലച്ചേരിച്ചവരെ നോക്കി...

അവന്റെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു.... "അന്ന് ആരുമില്ലാത്ത നേരത്ത് ശാമിൽകയുടെ മനസ്സിൽ മിസ്രിയെ നിറച്ചു അവളെ സ്വന്തമാക്കാൻ നിങ്ങള് പറഞ്ഞു കൊടുത്ത ഐഡിയ കൊള്ളാം.... മനുഷ്യനല്ലാ പിശാജുക്കൾ ആണ് നിങ്ങള്... അന്ന് അവനു സഹായമായി പോയത് ദേ ഇവളും അവനു വേണ്ടി സ്വന്തം ഇത്തയുടെ തുണിയൂരി കൊടുത്തു ഈ ബ്ലഡി bitch..." "ഞാൻ അല്ലാ... എനിക്കറീലാ... കള്ളം പറയുവാ... എല്ലാം ന്റെ തലയിട്ട് കെട്ടിവെച്ചു ഞങ്ങളെ തകർക്കാൻ നോക്കുവാ "ഷാന അലറി.. ആദി അവളെ പച്ചയോടെ കത്തിയേരിയാനുള്ള ശക്തിയോടെ നോക്കി...അവൾ പേടിച്ചു പോയി... "നിനക്കു.. നിനക്ക്... എന്താ വേണ്ടത് "വക്കുകൾ പുറത്ത് വരാതെ നെറ്റിയിടെ വിയർപ്പ് തുടച്ചുകൊണ്ട് നിസാർ ആദിയെ നോക്കി... "അർഹിക്കുന്ന ശിക്ഷ... ഇവള് അർഹിക്കുന്ന ശിക്ഷ കൊടുക്കണം എനിക്ക്..."ഷാനയെ നോക്കി ആദി പകയോടെ പറഞ്ഞു...

"ഞാൻ... എനിക്ക് ആദിക്കാനെ ഇഷ്ടമായത് കൊണ്ടാ... കൂടെ ജീവിക്കാൻ കൊതിയുള്ളത് കൊണ്ടാ.... ഒരുപാട് മനസ്സിൽ കൊണ്ട് നടന്നതാ ഞാൻ...എന്റെ ഇത്തക്കും ഇപ്പൊ ഇവൾക്കും ലഭിച്ച പോലെ എനിക്കും ആദിക്കാടെ പെണ്ണായി ഈ നെഞ്ചിൽ ചേർന്ന് കിടക്കാനുള്ള കൊതി കൊണ്ടാ ഞാൻ "ഭ്രാന്തിയെ പോലെ അവനെ ആർത്തിയോടെ നോക്കിയവൾ പറയുന്നത് കേട്ട് ആദി അറപ്പോടെ മുഖം തിരിച്ചു... അയിശു ഷാനയെ ഉറ്റുനോക്കി ആദിയുടെ കൈകളിൽ മുറുകെ പിടിച്ചു എന്റെയാണെന്ന് പറയാതെ പറയുന്ന പോലെ... "മാറെഡി "അത് കാണെ ഷാന ആവളുടെ കൈകൾ തട്ടിയെറിഞ്ഞു തള്ളി... അവൾ പുറകിലേക്ക് വേച്ച് ചുമരിൽ തലയടിച്ചു നിന്നു... അതൊന്നു കാര്യമാക്കാതെ അപ്പോഴും ഷാന അവനെ പ്രണയപൂർവം നോക്കി നിന്നു... തന്റെ പെണ്ണിനെ തള്ളിയ നിമിഷനേരം കൊണ്ട് ആദിയുടെ കൈകൾ അവളുടെ ഇരുകവിളിലും പതിഞ്ഞിരുന്നു... അവൾ വേദനയോടെ അലറി... വീണ്ടും അവനെ തന്നെ പുഞ്ചിരിയോടെ നോക്കുന്നത് കാണെ അവളെ തൊട്ട കൈകൾ പോലും അറപ്പുള്ളത് പോലെ തോന്നി....

"മോളെ "സീനത് അവളുടെ അവസ്ഥ കാണെ അവളെ പാഞ്ഞു വന്നു പൊതിഞ്ഞു പിടിച്ചു... "പറയുമ്മാ എനിക്ക് ഇഷ്ടമാന്ന് പറയ്യ്... എനിക്ക് വേണം ആദിക്കാനേ... അവളോട് പോകാൻ പറയ്... എന്നേ സ്നേഹിക്കാൻ പറയി " ഷാന പുലമ്പിക്കൊണ്ടിരുന്നു... അയ്ഷയിൽ സങ്കടവും ദേഷ്യവും നിറഞ്ഞു എന്റേതാണെന്ന് വിളിച്ചു പറയാൻ തോന്നി... തന്റെ ആദിക്കയെ മറ്റൊരു കണ്ണോടെ നോക്കുന്നവളുടെ കണ്ണുകൾ പിഴുത്തെറിയാൻ തോന്നി... അവൾ വാശിയോടെ മുന്നോട്ട് വന്നു അവന്റെ കൈകളിൽ പിടിച്ചു... ആദി തലചെരിച്ചു നോക്കി... അവളുടെ കൂർത്ത നോട്ടം ഷാനയിൽ ആണെന്ന് അറിയവേ ആ സാഹചര്യത്തിലും അവനിൽ കുസൃതി ചിരി നിറഞ്ഞു...

"മോനെ ആദി "ഉപ്പയുടെ വിളി കേട്ട് ആദി ഞെട്ടി വാതിക്കൽ കണ്ണുകൾ പായിച്ചു ... "ഇക്കാ.. ഇവന് ഇവനെന്റെ മോളെ തല്ലി ഇക്കാ... ഇല്ലാത്തതൊക്കെ വിളിച്ചു പറയുവാ ഇക്കാ "സീനത്ത് ഷാനയെ മാറ്റിനിർത്തി അയാൾക് മുന്നിൽ നിന്ന് കരഞ്ഞു... "എന്തിനാ മൂത്തു കരയണേ സ്വന്തം മോനെ അപകടത്തിലേക്ക് തള്ളിയിട്ട നിങ്ങളുടെ സ്വഭാവം അറിഞ്ഞുകൊണ്ടു തന്നെയാ എന്റെ ഉപ്പ വന്നേക്കുന്നത്... എനി ഇല്ലാ കഥ മെനഞ്ഞു കഷ്ടപ്പെടണ്ടാ .."ആദിയുടെ ചുണ്ടിൽ ഗൂഢമായ ചിരി വിരിഞ്ഞു... "പക്ഷെ മിസ്രിയോട് നീ ചെയ്തത് മാത്രം അറിയില്ലാ " അടുത്ത് നിൽക്കുന്ന ഷാനയെയും നിസാരും കേൾക്കാൻ പാകം ആദി പറഞ്ഞു...അവർക്ക് എന്ത് പറയണം എന്നറിയാതെ തറഞ്ഞു നിന്നു... "നിനക്ക് സ്വത്ത്‌ വേണമെങ്കിൽ പറഞ്ഞാൽ പോരെ.... നീ എന്റെ മകനെ നശിപ്പിക്കണമായിരുന്നോ ഏഹ്...

എല്ലാം അറിഞ്ഞ എന്റെ ആസിയുടെ ഉപ്പയെ കൊല്ലണമായിരുന്നോ... ഞങ്ങൾടെ മൂത്ത മകനെ ഞങ്ങളിൽ നിന്ന് അകറ്റണമായിരുന്നോ പറയെടി " ഉപ്പ അലറിക്കൊണ്ട് ചോദിച്ചതും അവർ പേടിയോടെ പുറകിലേക്ക് നീങ്ങി... ഉപ്പാക്ക് പുറകിൽ മറഞ്ഞു നിന്ന പോലീസ് അകത്തേക്ക് കയറിയതും അവരിൽ പേടിയോടെ കണ്ണുകൾ പിടച്ചു... "ഓ സോറി ഒന്ന് പറയാൻ മറന്നു പോയി..." ആദി അത്രയും പറഞ്ഞുകൊണ്ട് മൂവരെയും നോക്കി... "നിങ്ങള്ടെ ഈ പുന്നാര മോൾ ഉണ്ടല്ലോ... ബാംഗ്ലൂരിൽ നിന്ന് പെട്ടിയും കിടക്കയും എടുത്ത് വന്നത് എന്തിനാണെന്ന് പറയാൻ മറന്നു... നീ പറഞ്ഞോ ഷാന അത് "ഷാനയെ നോക്കി താളത്തിൽ ചോദിക്കുന്ന ആദിയെ കണ്ടു അവളുടെ മുഖത്തെ രക്തമയം ഇല്ലാതെ വിളറി വെളുത്തു....അവൾ പേടിയോടെ ആദിയെ നോക്കി അവന്റെ മുഖത്തെ ഗൂഢമായ ചിരി അവളെ തളർത്തികൊണ്ടിരുന്നു..................................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story