എന്റേത് മാത്രം: ഭാഗം 60

entethu mathram

എഴുത്തുകാരി: Crazy Girl

"എവിടെയാ അവൾ പറ... നിന്റെ കൂടെ അല്ലെ അവൾ... എന്നിട്ടെവിടെ പറടാ... എവിടെ... അവൾ എവിടേന്ന് " നിഹാലിന്റെ കോളറിൽ പിടിച്ചു അമൻ പൊട്ടിത്തെറിച്ചുകൊണ്ടിരുന്നു സങ്കടത്താൽ നിഹാലിന്റെ കണ്ണുകൾ നിറഞ്ഞു... അവന്റെ തല കുമ്പിട്ടു.... ഒരിക്കലും അമന്റെ ദേഷ്യം കാരണമല്ല പകരം തന്റെ അശ്രദ്ധമൂലം മറിയുവിനെ കാണാതായത് അവനിൽ വേദന നിറച്ചു... റസിയുമ്മയുടെ കണ്ണുകൾ നിറഞ്ഞു... അവറോരിക്കലും അമനെ തടയില്ലാ... സ്വന്തം ജേഷ്ഠൻ അനിയനെ വഴക്ക് പറയുന്നതായിട്ടേ ആ മനസ്സിൽ കണ്ടുള്ളു പക്ഷെ മറിയു അവളെ കാണാതായി എന്നറിഞ്ഞതിൽ മുതൽ ആ മനസ്സിലും തീയാണ്.... എന്നും രൗദ്രഭവത്തിൽ നടക്കുന്നവന്റെ മുഖം വിടർന്നത് അവൾ വന്നതിനു ശേഷമാണ്... അത്രമേൽ അവനെ സ്വാധീനിച്ചവൾ ആണ് അവൾ.... "എവിടെയാ മോളെ നീ "അവർ നെഞ്ചിൽ കൈവെച്ചു മൊഴിഞ്ഞു....

സുബൈദ എല്ലാം നോക്കി പുച്ഛത്തോടെ ഇരുന്നു... അവരുടെ ചുണ്ടിൽ പുഞ്ചിരി ആയിരുന്നു.... അവരുടെ സങ്കടം ആസ്വദിക്കുന്നത് പോലെ... "നിന്റെ ഉപ്പാക്ക് ഇത് നഷ്ടമായി... അങ്ങേര് എനി നാളയെ എത്തൂ... അത് വരെ ആ നശിച്ചവളെ കിട്ടാതിരുന്നാൽ മതിയായിരുന്നു..." സുബൈദ തൊട്ടടുത്തു നിൽക്കുന്ന ആലിയയോടായി പറഞ്ഞു... അവൾ ഞെട്ടി നില്കുവാണ്... അവൾ മുന്നിലേക്ക് ഒരടി വെച്ചതും സുബൈദ അവളുടെ കൈകളിൽ പിടിച്ചു... അവളെ സംശയത്തോടെ നോക്കി..... "അവളെ എനിക്ക് ഇഷ്ടമല്ല അയാളേം എനിക്ക് ഇഷ്ടമല്ല പക്ഷെ നേരം ഇരുട്ടായി... എന്നേ പോലെ ഒരു പെണ്ണാണ് അവൾ...അവൾ ആ പട്ടിക്കാട്ടിൽ ഒറ്റക്ക്...മതി അവൾ ഈ സമയം തീ തിന്നിട്ടുണ്ടാകും... ഇനിയെങ്കിലും ഞാൻ പോയി പറയുവാ അവൾ എവിടെയാണെന്ന് "സുബൈദയെ നോക്കി അവൾ ഗൗരവമായി പറഞ്ഞു...

തിരിഞ്ഞു നടക്കാൻ തുനിഞ്ഞതും സുബൈദ അവളുടെ കൈകളിൽ പിടി മുറുക്കി അവരുടെ മുറിയിൽ കയറി കതകടച്ചിരുന്നു.... "നീയെന്തിനാ അവരുടെ ഇടയിൽ പോകുന്നെ അവൾ ചത്താലും ജീവിച്ചാലും നിനക്ക് എന്താ..."സുബൈദ അവൾക് നേരെ ചീറി... "ഉമ്മാ അവൾ എനിക്ക് ആരുമല്ല ശെരിയാ അതുകൊണ്ടാ ഇത്രയും നേരം നിങ്ങള് പറഞ്ഞത് കൊണ്ട് ഒരക്ഷരം മിണ്ടാതെ ഞാൻ നിന്നത്... എന്നാൽ സമയം നോക്ക്... അവൾ ഒരു പെണ്ണാ എന്നേം ഉമ്മാനേം പോലെ പച്ചയായൊരു പെണ്ണ്..."അവൾക് ദേഷ്യം വന്നിരുന്നു... "മോളെ ആലിയ അവൾ പോയാൽ നിനക്ക് നല്ലതേ വരുള്ളൂ... അമൻ അവനു സമനില തെറ്റിയത് പോലെ ആകും .... അവനെ ഷിഫാനയെ കൊണ്ട് കെട്ടിച്ചാൽ അവളിൽ നിന്ന് അവന്റെ സ്വത്ത്‌ നമ്മക് കൈകലാക്കാം... പിന്നെ ശമ്മാസ് നിന്റെ പ്രണയമല്ലെ അവന്... അവനെ നിനക്ക് തിരികെ ലഭിക്കും

"സുബൈത അവളുടെ കവിളിൽ തലോടി പറഞ്ഞതും അവൾ കൈകൾ തട്ടിമാറ്റി... "എനി ആ രണ്ട് പേരും ഉച്ഛരിക്കരുത്... സ്വന്തം സ്വാർത്ഥതക് വേണ്ടി എന്നേ കരുവാക്കിയതാ അവൾ... അവനും... പക്ഷെ ഇന്ന് എന്നോട് പറയാനുണ്ടെന്ന് പറഞ്ഞു നിർബന്ധിച്ചു കൊണ്ടു പോയതാ... അയാളെ വെറുക്കുന്നു എന്ന് ഞാൻ മുഖത്തടിച്ചു പറഞ്ഞതാ... പക്ഷെ ഞങ്ങള്ക്ക് പുറകിൽ അവൾ ഉണ്ടാകുമെന്ന് ഓർത്തില്ല...അവളെ കൂടെ കൂട്ടുമായിരുന്നു പക്ഷെ ആ നശിച്ചവൻ അവള്ടെ അനിയത്തിയുടെ ജീവിതം തകർത്തു എന്ന് പറഞ്ഞു അവളെ കണ്ടിട്ടും ആ ഒറ്റപ്പെട്ട സ്ഥലത്ത് അവളെ കൂട്ടാതെ പോന്നു... " ആലിയയിൽ ദേഷ്യം നിറഞ്ഞു... സുബൈദ മറുതെന്തെങ്കിലും പറയുന്നതിന് മുന്നേ അവൾ വാശിയോടേ ഡോർ തുറന്നിരുന്നു... എന്നാൽ ഹാളിൽ നിഹാൽനേം അമനിനേം അവൾ കണ്ടില്ല... "ശ്യേ "ദേഷ്യത്തോടെ അവൾ നിലത്ത് ആഞ്ഞു ചവിട്ടി കൊണ്ട് മുറിയിലേക്ക് നടന്നു... **************

കാലുകളിൽ വല്ലാത്ത തളർച്ച തോന്നി..... തലയിൽ വല്ലാത്ത ഭാരം പോലെ... അപ്പോഴും ചാലിട്ടൊഴുകുന്ന കണ്ണുകൾ മാടി അടയും പോലെ....ഉമിനീര്പോലും ഇല്ലാതെ അവളുടെ തൊണ്ട വറ്റി... ഒരിറ്റു വെള്ളത്തിനു അവൾ ചുറ്റും പരതി.... പെട്ടെന്ന് ഇടിമിന്നലൊടു കൂടി മഴ പെയ്തതും അവൾ പേടിയോടെ ഞെട്ടി പോയി... ദേഹമാകെ മഴ പൊതിഞ്ഞതും അവൾ മുഖമുയർത്തി കണ്ണുകൾ അടച്ച് മുഖമാകെ മഴത്തുള്ളികൾ തട്ടിക്കൊണ്ടിരുന്നു... മഴ തുള്ളികൾ നാവിൽ മുട്ടിയവൾ ദാഹം തീർത്തു... ആ മഴയത്തും എങ്ങോട്ടെന്നില്ലാതെ ആ നീണ്ട താറിട്ട വഴിയിലൂടെ അവൾ നടന്നു.... മഴ നിന്നത് പോലും അവൾ അറിഞ്ഞില്ല ബാഗ് മാറോടു ചേർത്ത് പിടിച്ചു അവളിലെ തണുപ്പിനെ അവൾ ഷമിപ്പിക്കാൻ നോക്കി.. എങ്കിലും ആ തണുത്ത കാറ്റ് അവളുടെ ചുണ്ടുകളെ വിറപ്പിച്ചുകൊണ്ടിരുന്നു..... പിന്നിൽ നിന്ന് വരുന്ന പ്രകാശം അറിഞ്ഞതും അവൾ കണ്ണുകൾ വലിച്ചു തുറന്നു പുറകിലേക്ക് നോക്കി...

ദൂരെന്ന് വരുന്ന കാർ കാണെ അവളുടെ വയ്യായ്ക എല്ലാം മായിച്ചുകൊണ്ടവൾ റോഡിൽ ഇറങ്ങിനിന്നു കൊണ്ട് കൈ നീട്ടി.... തൊട്ടുമുന്നിലെത്തിയ കാർ പൊടുന്നനെ നിർത്തി.... അവളിൽ ആശ്വാസം സങ്കടം സന്തോഷം എല്ലാം നിറഞ്ഞു... മുൻസീറ്റിൽ നിന്ന് രണ്ട് ചെറുപ്പക്കാർ ഇറങ്ങുന്നത് കണ്ടതും അവളിൽ നേരിയ ഭയവും ഉണർന്നു... ഒന്നൂടെ അവൾ ചുറ്റും കണ്ണോടിച്ചു... ശേഷം അവരിലേക്ക് നോക്കി... അവരും അവളെ പകച്ചു നോക്കുവാണ്... കയ്യില് ബാഗ് മുറുകെ പിടിച്ചു മഴയിൽ നനഞ്ഞു കുതിർന്നു പേടിയോടെ നിൽക്കുന്ന പെണ്ണിനെ കാണെ അവർ അവൾക്കടുത്തേക്ക് നടന്നു.... "എന്ത് പറ്റി... എന്താ ഇയാൾ ഇവിടെ "അതിലെ ഒരുത്തൻ ചോദിച്ചതും അവളിൽ ഭയം നിറഞ്ഞെങ്കിലും അവന് ദൈര്യം സ്തംഭരിച്ചു... "ഞാൻ... ഇവിടെ വഴി തെറ്റിയതാ... എനി ടൗണിലേക്കുള്ള വഴി അറിയില്ലാ... എന്നേ സഹായിക്കണം "അവൾ കരച്ചിലിന് വക്കിലൊളം എത്തിയിരുന്നു...

"പേടിക്കല്ലേ... calm down "ഒരുത്തൻ അവളുടെ തോളിൽ പിടിക്കാൻ പോയതും അവൾ പുറകിലേക്ക് നീങ്ങി... അവർ പരസ്പരം മുഖത്തോടു മുഖം നോക്കി... "ടാ നൗപു... ഇവിടെയൊന്നും ആരുമില്ലല്ലോ എന്ത് ചെയ്യും "അതിലൊരുത്തൻ മറ്റൊരുവനോട് പറഞ്ഞു... "അറിയില്ല ഇവളെ ടൗണിൽ എത്തിക്കാം " "ഹ്മ്മ്മ് " പരസ്പരം സംസാരിച്ചുകൊണ്ട് അവർ അവളിലേക്ക് നോക്കി... അവരുടെ സംസാരം കേട്ടവളിൽ ചെറിയ പ്രധീക്ഷ ഉണർന്നു... "താൻ വാ ടൗണിൽ ഇറക്കാം "ഒരുത്തൻ പറഞ്ഞത് കേട്ട് അവൾ ഒന്ന് നിന്നു... എന്ത് വിശ്വസിച്ചു ഇവരുടെ കൂടെ പോകും... "ഞാൻ... ഞാൻ വരില്ലാ "അവൾ ബാഗിൽ പിടി മുറുക്കി പറഞ്ഞത് കേട്ട് അവർ അവളെ ഉറ്റുനോക്കി... "പേടിക്കണ്ടാ താൻ വാ "അതിലൊരുത്തൻ മുന്നിലേക്ക് വന്നതും അവൾ രണ്ടടി പുറകിലേക്ക് നീങ്ങി... അവൾ അവരെ തന്നെ നോക്കി നിന്നു... താടിയും മുടിയും വളർത്തി ആലസ്യമായി ഇട്ടിരിക്കുന്ന ടീഷർട് ഒപ്പം കീറീ പറിഞ്ഞുള്ള പാന്റ് കാണെ അവളിൽ നേരിയ ഭയം ഉണർന്നു.... പീഡനപ്രതികളുടെ ഒരു ലോഡ് ചിത്രം മനസ്സിൽ തെളിഞ്ഞു തുടങ്ങി... ഓരോന്ന് ഓർക്കവേ അവള്ടെ ചുണ്ട് വിതുമ്പി..

പതിയെ പതിയെ പൊട്ടി പൊട്ടി കരയാൻ തുടങ്ങി... "അയ്യോ കരയല്ലേ... ടാ ദീപു ഈ പെണ്ണ് " "എന്നേ തൊടല്ലേ എനിക്ക് പേടിയാ... എനിക്ക് വീട്ടി പോണം "അവൾ അലറിവിളിച്ചു കരയാൻ തുടങ്ങിയതും രണ്ടും ആശയകുഴപ്പത്തിലായി അവളെ നോക്കി... "തന്നെ വീട്ടിലാക്കാം... താൻ വണ്ടിയിൽ കയർ "ഒരുവൻ പറഞ്ഞത് കേട്ട് അവളുടെ കരച്ചിലിന്റ വോളിയം കൂടി... "എന്നേ എന്തേലും ചെയ്യും എനിക്ക് പേടിയാ... എന്നേ തൊട്ടാൽ ഞാൻ പറഞ്ഞുകൊടുക്കും... എനിക്ക് വീട്ടി പോണം " ഓരോന്ന് പറഞ്ഞു കരയുന്നവളെ കാണെ അവർ അവളെ മിഴിച്ചു നോക്കി... "ടാ ദീപു ഇത് പുലിവാൽ ആകും വാ നമുക്ക് പോകാം " "നൗപു പോകല്ലേ നിക്കടാ... നിന്റെ ഫോൺ ഇങ് താ എന്റെയിൽ ചാർജ് ഇല്ലാ " പോകാൻ നിന്നവനെ വിളിച്ചുകൊണ്ടു ദീപക് അവന്റെ കയ്യില് നിന്ന് ഫോൺ വാങ്ങി അവൾക്കടുത്തേക്ക് നടന്നു.. അവൾ പേടിയോടെ പുറകിലേക്ക് നീങ്ങി...

"താൻ പേടിക്കല്ലേ... ഞങ്ങൾടെ കൂടെ വരില്ലെന്നെല്ലേ ഉള്ളൂ... താൻ ആരെയാ എന്ന് വെച്ചാൽ വിളിക്ക് "മറിയുവിന് നേരെ ഫോൺ നീട്ടിയതും അവൾ കരഞ്ഞുകലങ്ങിയ കണ്ണുകൾ വിടർത്തി നോക്കി... പിന്നെ വെപ്രാളത്തോടെ ഫോൺ വാങ്ങി... ആകെ അവൾക്കറിയുന്ന നമ്പർ ആയിഷയുടെ ആണ്... അവൾ വേഗം അതിൽ ഡയൽ ചെയ്തു...ഇരുവരും അവളെ നോക്കി നിന്നു... ************* "ഉമ്മീടെ മൂത്ത് ഇരിക്ക് ഉമ്മി അപ്പം കൊണ്ട് വരാട്ടോ "അവളെ ഹാളിലെ കുതിരവണ്ടിയിൽ ഇരുത്തി അയിശു പറഞ്ഞു... അവൾ വേഗം ടേബിളിൽ ഭക്ഷണമെല്ലാം എടുത്തു വെച്ച്... മിന്നുവിന്റെ പാലും എടുക്കാൻ നടന്നു... പാൽ എടുത്തു വരുന്നവൾ കണ്ടത് അവൾക്ടുത് നടക്കുന്ന ഷാമിലിനെ ആയിരുന്നു... ടേബിളിൽ പാൽ വെച്ചവൾ വേഗം മിന്നുവിന്റെ അടുത്ത് പാഞ്ഞു അവളെ പൊക്കിയെടുത്തു തോളിൽ ചേർത്തു പിടിച്ചു... ശമിൽ അവളെ പകച്ചു നോക്കി....

"ഞാൻ ഒന്ന് "അവന്റെ വാക്കുകൾ ഇടറി... "തരില്ലാ... ഇവള് എന്റെതാ "അവളുടെ ശബ്ദം കടുത്തു... അവൾക് പേടി തോന്നി മിന്നുവിനെ ഒന്നൂടെ അടുപ്പിച്ചു പിടിച്ചു... ആയിഷയുടെ വെപ്രാളം നിറഞ്ഞ മുഖം കാണെ ശാമിലിന്റെ മുഖത്ത് ദയനീയതാ നിറഞ്ഞു.. അവന് തിരികെ മുറിയിലേക്ക് നടന്നു വാതിൽ കൊട്ടിയടച്ചു... അന്ന് മിന്നുവിന്റെ ബൈക്ക് വെച്ച് വീഴ്ത്തിയതും അവൾ മരിക്കണമെന്ന് ആഗ്രഹിച്ചതും പറഞ്ഞതുമെല്ലാം മനസ്സിൽ മിന്നായം പോലെ തെളിഞ്ഞു തുടങ്ങി... ഡോറിൽ ചാരിയാവാൻ നിലത്തേക് ഊർന്നിരുന്നു മുടികളിൽ വിരലുകൾ ഇട്ടു കോർത്തു വലിച്ചു... "ശപിച്ചില്ലേ ഞാൻ അതിനെ... കൊല്ലാൻ ശ്രേമിച്ചില്ലേ... എന്നിലെ രാക്ഷസൻ ആ പിഞ്ചുകുഞ്ഞിനെ... അതും എന്റെ ചോരയെ... പാപിയല്ലേ ഞാൻ..."അവന് സ്വയം നീറി.. മനസ്സാകെ അടിമറിഞ്ഞു... ഒന്നെടുക്കാൻ മനസ്സ് വെമ്പി...

അതിനുള്ള യോഗ്യത ഇല്ലെന്ന് അറിയാമെങ്കിൽ ഒരു ആ കുഞ്ഞികവിളിൽ തൊട്ടുനോക്കാൻ തോന്നി.... ആദിയോടപ്പാവും ആയിശുവിന്റെയും കൂടെ കുണുങ്ങി ചിരിക്കുന്ന ആ കുഞ്ഞിപ്പെണ്ണിന്റെ മുഖം മനസ്സിൽ തങ്ങി നിന്നു.... വേദന തോന്നി... ഹൃദയം കീറി മുറിഞ്ഞ വേദന തോന്നി.... ബെഡിനടിയിൽ വെച്ചിരുന്ന കുപ്പിയെടുത്തു പൊളിച്ചുകൊണ്ട് വായിലേക്ക് കമിഴ്ത്തി.... കുറ്റബോധം അവൻ ചുറ്റും വട്ടംച്ചൂട്ടി... അന്ന് അവള്ടെ ശരീരത്തിലേക്ക് പടർന്നു കയറിയ ഈ ശരീരം വെന്തില്ലാതാവുന്നത് പോലെ തോന്നി.... കാലിയായ കുപ്പി നിലത്തേക്ക് എറിഞ്ഞു കൊണ്ട് കണ്ണുകൾ പതിയെ അടഞ്ഞവൻ നിലത്തേക്ക് ഊർന്നു കിടന്നു... അപ്പോഴും അവളുടെ കരച്ചിലും ആ കുഞ്ഞ് പെണ്ണിന്റെ ചിരിയും അവന്റെ കാതിൽ അലയടിച്ചുകൊണ്ടിരുന്നു.... 

പടികൾ ഇറങ്ങുമ്പോൾ മിന്നുവിനെ നെഞ്ചോട് ചേർത്തു പിടിച്ചു ആലോചനയിൽ നിൽക്കുന്ന ആയിഷയെ കണ്ടു അവന്റെ നെറ്റി ചുളിഞ്ഞു... അവൾക്കടുത്തേക്ക് അവന് നടന്നു... തള്ളവിരൽ വായിൽട്ടു നുണഞ്ഞു അനങ്ങാതെ കിടക്കുന്ന മിന്നുവിനെ കണ്ടു അവന്റെ ചുണ്ടിൽ ചെറു ചിരി മിന്നി... എന്നാൽ താൻ വന്നത് പോലും അറിയാതെ ഏതോ ലോകത്തു നില്കുന്നവളോട് തോളിൽ അവന് പിടിച്ചു... അവൾ ഞെട്ടിപ്പോയി... ഒരുമാത്ര അവള്ടെ ഞെട്ടൽ അവനിലും പകർന്ന പോലെ... "എന്ത് പറ്റി "അവന് മിഴിച്ചു നോക്കി... "ഏയ്... ഒന്ന്.... ഒന്നുല്ല"നെറ്റിയിലെ വിയർപ് തുടച്ചവൾ പറഞ്ഞു... അവൻ എന്തേലും ചോദിക്കുന്നതിനു മുന്നേ അവൾ ഉമ്മാടെ മുറിയിൽ തട്ടി വിളിച്ചു... ഭക്ഷണം കഴിക്കുമ്പോഴും ഉമ്മയും ഉപ്പയും ഷാനയുടെയും അവരുടെയും ക്രൂരത പറഞ്ഞു നെടുവീർപ്പിട്ടിരുന്നു... അയിശുവും ആദിയും ഒന്നിലും തലയിടാതെ കഴിച്ചു...

"ഒക്ക് വെന്ന് "മടിയിൽ ഇരുന്നു തൂങ്ങി കൊണ്ട് മിന്നു പറഞ്ഞത് കേട്ട് അയിശു ഭക്ഷണം കഴിപ്പ് നിർത്തി ഗ്ലാസിലെ വെള്ളത്തിൽ വിരലുകൾ നനച്ചുകൊണ്ട് അവൾ മിന്നുവിന്റെ നെഞ്ചിലേക്ക് ചേർത്ത് പുറത്ത് തലോടി... അവളുടെ ചൂടിൽ മിന്നുവിന്റെ കണ്ണുകൾ അടഞ്ഞു... ഇടയ്ക്കിടെ നീളുന്ന കൈകളിൽ നിന്ന് അയിശു വാ തുറന്നു കാട്ടി.... അവന് കഴിച്ചും അവളെ കഴിപ്പിച്ചും അവർ ഇരുന്നു.... അത് കാണെ ഉപ്പയുടെയും ഉമ്മയുടെയും ചുണ്ടിൽ എന്തിനോ പുഞ്ചിരി നിറഞ്ഞു... മിന്നുവിനെ കിടത്തി അയിശു പുതപ്പിച്ചുകൊണ്ട് ജഗ്ഗിലെ വെള്ളം കുടിച്ചു തിരിയുമ്പോൾ ആണ് ഫോൺ അടിയുന്നത് കേട്ടത്... അറിയാത്ത നമ്പർ കണ്ടതും അവള്ടെ നെറ്റി ചുളിഞ്ഞു....ബാത്‌റൂമിൽ നിന്ന് ഇറങ്ങുന്ന ആദി അവളുടെ കയ്യിലെ ഫോണും അതിൽ നിന്ന് വരുന്ന കാളും കണ്ടു അവളോട് ആരെന്ന് ചോദിച്ചു.... അറിയില്ല എന്ന് ചുമൽ കൂചികൊണ്ടവൾ കാൾ എടുത്തു...

"മോളെ മറിയൂ ...." ......... "കരയല്ലേ മോളെ എന്താ എന്താ നിനക്ക് പറ്റിയത് "ആയിഷയുടെ വെപ്രാളം കണ്ടു ആദി അവൾക്കടുത്തേക്ക് നടന്നു... "എവിടെയാ നീ "ആയിശുവിന്റെ കണ്ണ് നിറഞ്ഞിരുന്നു... ആദി അവളുടെ ചെവിയിൽ നിന്ന് ഫോൺ എടുത്തു ലൗഡ്സ്പീക്കറിൽ ഇട്ടു... "എനിക്ക് പേടിയാ ഇത്തൂ അറീല ഞാൻ... "എതിർവശത് നിന്ന് കരച്ചിൽ ഉയർന്നു അയിശു നിറഞ്ഞ കണ്ണോടെ ആദിയെ നോക്കി അവന് അവളുടെ തോളിൽ പിടിച്ചു "മറിയൂ അമൻ എവിടെ "ആദി ഫോണിൽ സംസാരിച്ചു... "ഞാൻ അറിയാതെ പെട്ടുപോയതാ.... മാനുക്കക്ക് അറിയില്ലാ... " പിന്നീട് അവൾ പറഞ്ഞത് കേട്ട് അവർ ഞെട്ടി നിന്നു പെട്ടെന്ന് ഫോൺ കട്ട്‌ ചെയ്തുകൊണ്ട് ആദി കാറിന്റെ ചാവി എടുത്തു... "ഞാ.. ഞാനും വരുന്നു "അയിശു തട്ടം ശെരിയാക്കി പറയുന്നത് കേട്ട് അവന് നിഷേധിക്കാൻ നിന്നില്ല... പറഞ്ഞിട്ടും കാര്യമില്ലെന്ന് തോന്നി... മിന്നുവിനെ ഉമ്മയുടെ മുറിയിൽ കിടത്തി അവർ പുറത്തേക്കിറങ്ങി... ************** ദീപക്കും നൗഫലും മുന്നിലെ പാറക്കല്ലിൽ മൗനംയായി ഇരിക്കുന്നവളെ നോക്കി കാറിൽ ചാരി നിന്നു....

"എന്നേ ഇങ്ങനെ നോക്കല്ലേ "അവരുടെ ഒരേ നോട്ടം കണ്ടു സഹിക്കെട്ടവൾ പറഞ്ഞു... അവളുടെ നിഷ്കളങ്കമായ സംസാരത്തിൽ ചിരി മോട്ടിട്ടെങ്കിലും അവന് ചെറുചിരിയിൽ ഒതുക്കി... "അല്ലാ തന്റെ പേരെന്താ "നൗഫൽ "മറിയം " അവൾ ബാഗിൽ മുറുകികൊണ്ട് പറഞ്ഞു.. "താനെന്താ ഇവിടെ "ദീപക് "അത്... അത് പിന്നെ ഒരാളെ പിന്തുടർന്ന് വന്നതാ"അവൾ പറഞ്ഞത് കേട്ട് അവർ പരസ്പരം നോക്കി... "കാമുകനെ ആണൊ "രണ്ടുപേരും ഒരുപോലെ ചോദിച്ചത് കേട്ട് അവൾ അവരെ ഉറ്റുനോക്കി... "എന്റെ കല്യാണം കഴിഞ്ഞതാ"ചുണ്ട് കൂർപ്പിച്ചവൾ പറഞ്ഞുകൊണ്ട് ഷാളിന് ഇടയിലെ മഹർ മാല അവർ കാണട്ടെ എന്ന് കരുതി മനപ്പൂർവം പുറത്തേക്കിട്ടു... അത് കാണെ അവർ അവളെ നോക്കി പിന്നെ ചിരിയോടെ പരസ്പരം നോക്കി.. കുറച്ചു നേരം നിന്നതും ദൂരെന്ന് വരുന്ന കാർ കണ്ടു അവൾ പൊടുന്നനെ എണീറ്റു നിന്നു... പ്രധീക്ഷിച്ച പോലെ ആയിഷ കാറിൽ നിന്ന് ഇറങ്ങിയതും ബാഗ് പോലും കൈവിട്ടവൾ ആയിഷയെ ഇറുക്കെ പുണർന്നു... അത് വരെ നിർത്തിവെച്ചിരുന്നു കണ്ണീർ വീണ്ടും ഒഴുകി വന്നു.... "പോട്ടെ മോളെ സാരില്ലാ..."ആയിശു അവളുടെ പുറത്ത് തലോടി...

"ഇത്ത മാനുക്ക "മറിയു അവളിൽ നിന്ന് അടർന്നു മാറി... "ആദിക്ക വിളിച്ചിരുന്നു അവർ പോലീസ് സ്റ്റേഷന് മുന്നിൽ വരെ എത്തിയത്രേ... നിന്നെ വീട്ടിലെത്തിക്കാം എന്ന് പറഞ്ഞിരുന്നു "അയിശു പറഞ്ഞത് കേട്ട് അവൾ കണ്ണ് നിറച്ചു ഒന്നൂടെ അവളുടെ തോളിൽ മുഖം അമർത്തി... ആദി അവളുടെ തലയിൽ തലോടി... അടുത്ത് നിൽക്കുന്ന പയ്യന്മാരിലേക്ക് നടന്നു... "ആദിക്ക അവരാ എനിക്ക് ഫോൺ തന്നത് " ആയിഷയിൽ നിന്ന് അടർന്നു കൊണ്ട് മറിയു പറഞ്ഞു.... "താങ്ക്യു... നിങ്ങള് ഇല്ലായിരുന്നുവെങ്കിൽ "ആദി അവരെ നന്ദിപ്പൂർവം നോക്കി... "ഹേയ് ഇതൊക്കെ എല്ലാവരും ചെയ്യുന്നത് അല്ലെ "നൗഫൽ പറഞ്ഞു... "പിന്നെ ഇവള് ആള് കൊള്ളാട്ടോ ഉള്ള വിളി മൊത്തം വിളിച്ചിട്ടും അവൾ കാറിൽ കയറില്ല... അതാ ഞങ്ങൾ ഇവിടെ കാത്ത് നിന്നത്..."ദീപക് പറഞ്ഞത് കേട്ട് ആദി തിരിഞ്ഞു മറിയുവിനെ നോക്കി... അവൾ ആയിഷയിലേക്ക് ചേർന്ന് നിന്നു...

"താങ്ക്യു... ഇവൾക്ക് തെറ്റ് പറ്റിയതാ... നിങ്ങള് കണ്ടില്ലായിരുന്നുവെങ്കിൽ ഈ കാറ്റിൽ എന്റെ മോൾ.... ഒരുപാട് നന്ദി... ഇന്നത്തെ കാലത്ത് ഇത് പോലെ ആൺകുട്ടികൾ കുറവാ...ഒരവസരത്തിനു വേണ്ടി കാത്ത് നില്കുന്നവരാ പലരും... സ്വന്തം കുടുംബക്കാർ പോലും... അങ്ങനെയുള്ള ഈ ലോകത്തു നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല "അയിശു മറിയുവിനെ ചേർത്തു കൊണ്ട് കണ്ണുകൾ നിറച്ചു അവരോട് പറഞ്ഞു... അവർ ആയിഷയ്ക്കു നല്ലൊരു ചിരി നൽകി... തിരികെ പോകാൻ നിന്ന മറിയുവിന് നിലത്ത് വീണ ബാഗ് അവർ എടുത്തു നൽകി.. അവൾ എല്ലാത്തിനും നന്ദിയോടെ അവരെ നോക്കി.... "ഇങ്ങനെ പേടിക്കരുത്... അത്പോലെ ആരേലും വിളിച്ചാൽ നേരത്തെ കാറിൽ കയറാഞ്ഞത് പോലെ കയറുകയും ചെയ്യരുത്..."അവളുടെ തലയിൽ കൊട്ടിപ്പറഞ്ഞത് കേട്ട് അവൾ ചിരിയോടെ നോക്കി... **************

അമന്റെ വീട്ടിൽ എത്തിയതും മറിയു പേടിയോടെ ഇറങ്ങി... ആയിഷുവും ആദിയും ഒപ്പം ഇറങ്ങി അവൾക്കൊപ്പം നടന്നു... ഉമ്മറത് കാത്തിരുന്ന നിഹാൽ പാഞ്ഞു വന്നു അവളുടെ ഇരുത്തോളിലും പിടിച്ചു... "എവിടെ പോയതാടി ദജ്ജാലെ നീ...ഏഹ്.... ബസ്സിൽ പോകാൻ അറിയാം എനിക്ക് നിന്നെക്കാൾ എക്സ്പീരിയൻസ് ആണ്... എന്നിട്ട്... എവിടെ ആയിരുന്നീടി ഈ നേരം മൊത്തം " ഇരുത്തോളിലും കുലുക്കി നിഹാൽ വഴക്ക് പറഞ്ഞതാണേലും അവന് കരയുകയായിരുന്നു... "ഞാൻ പറയാം ടാ എനിക്കൊന്നുല്ല "അവൾ അവനെ സമാധാനിപ്പിക്കാം നോക്കി... "ഒരു നിമിഷം വൈകിയെങ്കിൽ ഈ എനിക്ക് വല്ലതും ആയേനെ അറിയോ നീ "അവന് പുലമ്പിക്കൊണ്ടിരുന്നു... "മാനുക്ക "അവൾ അവനെ ഉറ്റുനോക്കി... "അകത്തുണ്ട് ദേഷ്യത്തിലാ "കണ്ണുകൾ തുടച്ചവൻ കൂർപ്പിച്ചു കൊണ്ട് പറഞ്ഞു... അവളുടെ നെഞ്ചിൽ വെള്ളിടി വെട്ടി... അവൾ ആയിഷയെയും ആദിയെയും നോക്കി... അവർ കണ്ണ് കൊണ്ട് ചെല്ല് എന്ന് കാണിച്ചു... "നിങ്ങള് വരുന്നില്ലേ "അവിടെ തന്നെ നിൽക്കുന്ന ആദിയെയും ആയിശുവിനെയും നിഹാൽ വിളിച്ചു "ഇല്ലാ പിന്നൊരിക്കൽ ആവാം

"ആദി പറഞ്ഞുകൊണ്ട് കാറിലേക്ക് കയറി പുറകെ ആയിഷുവും അവർ പോയതും നിഹാൽ അവളേം വലിച്ചു അകത്തേക്ക് നടന്നു... "എന്നാലും നീ എവിടെയായിരുന്നു മോളെ "റസിയുമ്മ അവളെ കരഞ്ഞും തലോടിയും പറഞ്ഞു... "അത്... അത് ഈ നാട്ടിലേക്കുള്ള ബസ് അറിയാതെ കയറിയതാ റസിയുമ്മാ..."മറിയു പറഞ്ഞൊപ്പിച്ചു... അപ്പോഴും വെറുതെ അവളുടെ കണ്ണുകൾ പടികളിൽ പതിഞ്ഞുകൊണ്ടിരുന്നു.... വന്നെന്ന് അറിഞ്ഞിട്ടും ഒരു നോക്ക് കാണാൻ വരാത്തത് ഓർത്തു അവൾക് സങ്കടം തോന്നി... പടിയിറങ്ങി വരുന്ന ആലിയയുടെയും മറിയുവിന്റെ കണ്ണുകളും കോർത്തു ... മറിയു കണ്ണുകൾ കൊണ്ട് പലതുംപറഞ്ഞ പോലെ... ഇത് കാണെ നിഹാലിൽ സംശയം തോന്നി....അവന് ആലിയയെ നോക്കിയതും അവൾ പിടപ്പോടെ കണ്ണുകൾ മാറ്റിയിരുന്നു .................................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story