എന്റേത് മാത്രം: ഭാഗം 61

entethu mathram

എഴുത്തുകാരി: Crazy Girl

"നിഹാലെ പേടിയാവുന്നു... ഞാൻ വന്നിട്ട് എന്നെയൊന്നു കാണാൻ പോലും വന്നില്ലല്ലോ " പടികയറുമ്പോൾ നഖം കടിച്ചവൾ പേടിയോടെ പറഞ്ഞു... "പിന്നെ നീ അങ്ങ് ദുഫായിന്ന് വരുവല്ലേ... ഒന്ന് തരാൻ തോന്നുവാ... എത്രമാത്രം ടെൻഷൻ അടിച്ചെന്നോ കുഞ്ചൂക്കാ.. എനിക്ക് പോലും പേടിയായിരുന്നു...നിന്നെ കണ്ടു കിട്ടിയെന്ന് അറിഞ്ഞിട്ടും ആ മുഖം തെളിഞ്ഞിട്ടില്ല..." നിഹാൽ പറഞ്ഞത് കേൾക്കെ അവളിൽ ഭയം കൂടി... "അടിക്കുവോ എന്നെ "മറിയു "അടിച്ചാൽ മറ്റേ കവിളും നീട്ടണം എന്റെ വകയും ഒന്ന് കിട്ടട്ടെ "അവന് പല്ലുകടിച്ചു പറഞ്ഞത് കേട്ട് അവൾ കൂർപ്പിച്ചു നോക്കി വേഗം പടി കയറി മുറിക് പുറത്ത് നിന്നു... കണ്ണുകളടച്ചു ഹൃദയമിടിപ്പ് ശാന്തമാവുന്നത് വരെ അവൾ നെഞ്ചിൽ കൈകൾ വെച്ച് തടവി...നെഞ്ചിടിപ്പ് കുറഞ്ഞതും അവൾ കൈകൾ മാറ്റി സ്റ്റഡി ആയി നിന്നു...

"ഹോ "കണ്ണുകൾ തുറന്നു ശ്വാസം നീട്ടി വിട്ട് എന്തും താങ്ങാനുള്ള ശക്തിയോടെ ഡോർ തുറന്നു അകത്തേക്ക് കയറി ഡോർ അടച്ച്... പകപ്പോടെ അവളുടെ കളിയെല്ലാം കണ്ടവന് പതിയെ ചിരി വന്നു...ചിരിയോടെ അവന് കാൾ വരുന്ന മൊബൈൽ എടുത്തുകൊണ്ടു ചെവിയിൽ വെച്ചു.... "ആഹാ ലീവ് ആണോ..." "ഗ്രൂപ്പിലോ..." " ആാാ നോക്കട്ടെ..." കാൾ കട്ട്‌ ചെയ്തവൻ ഗ്രൂപ്പ്‌ എടുത്തു നോക്കി... "അടിപൊളി... നാളെ കിടന്ന് ഉറങ്ങാം " തേർഡ് യീര്സിന്റെ 10ദിവസത്തെ ട്രിപ്പ്‌ ആയത് കൊണ്ട് നാളെ ലീവ് ആണ്... അവന് സന്തോഷത്തോടെ ഫോൺ പോക്കറ്റിൽ ഇട്ടു... അപ്പോഴാണ് പടി കയറി വന്ന ആലിയ ഡോർ തുറന്ന് അകത്തേക്ക് കയറാൻ നിന്നത് നിഹാൽ അവളെ സൂക്ഷിച്ചു നോക്കി...

അവൾ പെട്ടെന്ന് അകത്തു കയറി... പെട്ടെന്നാണ് മറിയുവിന്റെ ഡോർ തുറന്നു അവൾ പുറത്തേക്ക് ഇറങ്ങിയതും ഡോർ ശബ്ദത്തോടെ കൊട്ടിയടഞ്ഞു... നിഹാൽ ഞെട്ടി പോയി...ആലിയയും അവനും മറിയുവിനെ നോക്കി... "മറിയു "മുന്നിൽ തറഞ്ഞു നിൽക്കുന്നവളുടെ മുന്നിൽ. ചെന്നവൻ വിളിച്ചു... അവൾ കണ്ണുകൾ. പതിയെ ഉയർത്തികൊണ്ട് അവനെ നോക്കി... ഇരുകവിളും തുടുത്തു കൈപാടുകൾ കണ്ടു അവനു വല്ലാതെ തോന്നി... അവന് അവളുടെ കവിളിൽ കയ്യ് വെച്ചതും ചുണ്ടുകൾ വിതുമ്പി പൊട്ടിക്കരച്ചിലോടെ അവൾ അവന്റെ നെഞ്ചിൽ വീണു... അവന് അവളുടെ പുറം തലോടി.... "ഒന്നുല്ലെടി...കുഞ്ചൂക്ക ടെൻഷൻ കേറി ദേഷ്യമായത് ആയിരിക്കും നീ കരയല്ലേ " അവന് അവളെ ആശ്വസിപ്പിച്ചു... ആലിയയേ അവരെ തന്നെ മിഴിച്ചു നോക്കി... അത് ഗൗനിക്കാതെ നിഹാൽ അവളേം കൊണ്ട് അവന്റെ മുറിയിലേക്ക് നടന്നു...

അപ്പോഴും കരച്ചിലടക്കാൻ അവൾ പാടു പെട്ടു ------------------------------------- മുറിയിലേക്ക് കയറുമ്പോൾ അമൻ ജനൽ തുറന്ന് പുറത്തേക്ക് നോക്കിനിൽകുകയായിരുന്നു.... അവളിൽ ഭയം ഉണർന്നു... എങ്കിലും രണ്ടടി പ്രധീക്ഷിച്ചു തന്നെ അവൾ അവനടുത്തു മുന്നോട്ട് നടന്നു... "മാ... മാനുക്ക "അവനടുത് ചെന്നവൾ പതിയെ വിളിച്ചു... അവന് അനങ്ങിയില്ല... "ദേ... ദേ... ശ്യമാണോ"അവൾ പേടിയോടെ ചോദിച്ചതും അവന് തലചെരിച്ചൊന്നു നോക്കി... ചുവന്ന നിറഞ്ഞ കണ്ണോടെ വലിഞ്ഞുമുറുകിയ മുഖമോടെ നോക്കുന്നവനെ കണ്ടു അവളിൽ ഭയം കൂടി വന്നു... ശ്വാസം പോലും തൊണ്ടക്കുഴിയിൽ കുടുങ്ങിയത് പോലെ.... "ഞാൻ... സൊ... റി.... മ... ന.. പ്പൂ.. ർവം... എ... ന്നോട്..." അവൾ വാക്കുകൾ പുറത്ത് വരാതെ വിക്കി...

അവന് പുറത്തേക്ക് തന്നെ കണ്ണുകൾ പതിപ്പിച്ചു... "അത്... ഞാൻ... പിണങ്ങ...." അവന്റെ കൈ മുട്ടിന്മേൽ അവൾ പിടിച്ചതും അവന് കൈകൾ തട്ടിയെറിഞ്ഞു അവളുടെ വലത്തേ കവിളിൽ കൈപതിപ്പിച്ചു.... അവൾ പേടിച്ചു പോയി... മുഖം ചെരിഞ്ഞു.. വേദനയുണ്ടെങ്കിലും അവൾ കരയാതെ പിടിച്ചു നിന്നു... അവന്റെ മുഖത്തേക്ക് നോക്കവേ അവളിൽ വല്ലാത്തൊരു ഭാവം നിറഞ്ഞു... അവന്റെ മുറുകിയ കൈകളിൽ വീണ്ടും കൈകൾ വെക്കാൻ നിന്നതും വലത്തേ കവിളിലും അവന്റെ കൈകൾ പതിഞ്ഞിരുന്നു... "തൊട്ടു പോകരുത്... ഇറങ്ങിക്കോ... എന്റെ കണ്മുന്നിൽ നിന്ന് പോയിക്കോ കാണണ്ടാ നിന്നെ... ഇറങ്ങി പോടീ " വിരൽ ചൂണ്ടി അമൻ അലറിയതും കണ്ണീർപോലും വരാതെ അവൾ ഞെട്ടി നിന്നു... "മാനുക്ക പ്ലീസ് "അവൾ അവൻകടുത്തേക്ക് നീങ്ങിക്കൊണ്ട് കെഞ്ചി...

അവന് അവളുടെ കൈമുട്ടിന്മേൽ അമർത്തി പിടിച്ചുകൊണ്ടു ഡോറിനടുത് നടന്നു ഡോർ തുറന്നു പുറത്തേക്ക് തള്ളി... വാതിൽ കൊട്ടിയടച്ചു.. "ഞാൻ... ഞാൻ പേടിച്ചു പോയി... തല്ലുമെന്ന് അറിയാം വഴക്ക് പറയുമെന്നും അറിയാം ഒക്കെ ഒക്കെ ഞാൻ സഹിക്കാം...പക്ഷെ എന്നേ പുറത്താക്കി... എന്നേ ദേഷ്യത്തോടെ നോക്കി " വിതുമ്പി വിതുമ്പി പറഞ്ഞവൾ മുഖം പൊത്തി കരയുന്നത് കാണെ നിഹാലിനു വല്ലാതെ തോന്നി അവന് അവളുടെ തോളിൽ പിടിച്ചു കൊണ്ട് ദേഹത്തേക്ക് ചേർത്ത് പിടിച്ചു... ഒരു ആശ്രയം എന്ന പോൽ അവൾ അവനിൽ ഒതുങ്ങി കരഞ്ഞു കൊണ്ടിരുന്നു.... ************* തിരികെ വീട്ടിലെത്തി അയിശു താക്കോൽ കൊണ്ട് ഡോർ തുറന്നു അകത്തേക്ക് കയറി.... ഉമ്മാടെ മുറി അടഞ്ഞത് കാണെ അവൾ ഒന്ന് നിന്നു... "ഉമ്മ ഉറങ്ങിയിട്ടുണ്ടാവും...

മിന്നുവിനെ എടുക്കാൻ നിന്നാൽ ഉമ്മാടെ ഉറകും പോകും ഇന്നവൾ അവിടെ കിടക്കട്ടെ" അയിശു ഓർത്തു കൊണ്ട് മുകളിലേക്ക് നടന്നു.... അപ്പോഴാണ് കയ്യിലെ മൊബൈൽ വീണ്ടും അടിയുന്ന ശബ്ദം കേട്ടത്... അവൾ സംശയത്തോടെ നോക്കി നജീം മാഷ് എന്ന് കണ്ടതും നെറ്റിച്ചുളിച്ചവൾ കാൾ എടുത്തു... "ഹലോ മാഷേ " "ആഹ് ആയിഷ... താൻ കിടന്നോ" "ഇല്ലാ മാഷേ എന്താ കാര്യം " "അത് പിന്നെ രണ്ട് ദിവസമായല്ലോ സ്കൂളിൽ വന്നിട്ട് എന്തേലും പ്രശ്നമുണ്ടോ " നജീമിന്റെ ചോദ്യം കേൾക്കെ അവൾക് ചടപ്പ് തോന്നി... "ഏയ് ഒന്നുല്ല. മാഷേ... വീട്ടിൽ കുറച്ചു തിരക്കായിരുന്നു അതാ... നാളെ വരും ഞാൻ " "ആഹ്... ഹസ്ബന്റ് ഉണ്ടോ " "ഇല്ലാ പുറത്താ... എന്ന ശെരി മാഷേ "അവൾ അത്രയും പറഞ്ഞു കാൾ കട്ടാക്കിയതും വാതിക്കൽ നിൽക്കുന്ന ആദിയേ കണ്ടു അവൾ അവനെ നോക്കി... "ആരായിരുന്നു "അവന്റെ ശബ്ദം കടുപ്പത്തിൽ ആയതറിഞ്ഞു അവളുടെ നെറ്റി ചുളിഞ്ഞു... "നജീം മാഷ് "അവൾ മെല്ലെ പറഞ്ഞു ആദി ക്ലോക്കിലേക്ക് നോക്കുന്നത് കണ്ടു അവളും നോക്കി സമയം പതിനൊന്നു ആവുന്നു.. "അയാൾക് ഈ നേരം അല്ലാതെ വിളിക്കാൻ അറിയില്ലേ "

അവന്റെ ശബ്ദം കനത്തതും അവൾ ഒന്നും മിണ്ടാതേ അവനെ ഉറ്റുനോക്കി... "എന്തെ ഒന്നും പറയാത്തത്... നിനക്ക് പറഞ്ഞൂടെ ഈ നേരം വിളിക്കരുത് എന്ന് "ആദി "അത്...മാഷ്... എപ്പോഴും വിളിക്കാറില്ലല്ലോ "അവൾ വിക്കി "ഇല്ലേ... മിക്കപ്പോഴും വിളിക്കാറുണ്ട്... അതും ഈ നേരം... അയാളുടെ വിചാരമെന്താ രാത്രികാലം നിന്നെ വിളിച്ചാൽ നിന്റെ ഭർത്താവായ ഞാൻ നോക്കിയിരിക്കും എന്നോ "ആദിക്ക് വല്ലാതെ ദേഷ്യം വന്നു... "എന്തിനാ ചൂടാവുന്നെ... മാഷ് അങ്ങനെ ഉദ്ദേശിച്ചത് വിളിച്ചതല്ല... എന്നേ കാണാത്തത് കൊണ്ട് " "അതെ നിന്നെ കാണാത്തത് കൊണ്ട്... നിന്നെ സ്കൂളിൽ കാണാത്തത് കോണ്ട് മറ്റു ടീച്ചേർസ് ഒന്നും വിളിച്ചില്ലല്ലോ പിന്നെന്താ അയാൾക്... പിന്നെ നീ ലീവ് പറഞ്ഞിട്ട് തന്നെയല്ലേ ഇവിടെ നില്കുന്നത് ഏഹ് " ആയിശുവേ പറയാൻ സമ്മതിക്കാതെ അവന് തട്ടിക്കയറി... "ആദിക്ക .. വിചാരിക്കും പോലെ... മാഷ് അങ്ങനെ ഉള്ള "അവന്റെ ദേഷ്യം കാണെ എന്ത് പറയണം എന്നറിയാതെ അവൾ നിന്നു "ഞാൻ വിചാരിക്കും പോലെ അല്ലാ നീ വിചാരിക്കും പോലെ ഉള്ള ഒരുവന് അല്ല അത്...

അവനോട് സംസാരിക്കുന്നത് ഇഷ്ടമല്ലാ എനിക്ക് "അവന് അവളെ നോക്കി ദേഷ്യത്തോടെ പറഞ്ഞു... "സംശയമാണോ എന്നേ "എടുത്തടിച്ച പോലെയുള്ള അവള്ടെ ചോദ്യം കേൾക്കെ അവന്റെ കൈകൾ ഉയർന്നുപോയി... എന്നാൽ അടിക്കാൻ ആവാതെ അവന് ദേഷ്യത്തോടെ ചുമരിൽ ആഞ്ഞടിച്ചു... "ആദിക്കാ കയ്യ് "അവൾ അവന്റെ കയ്യില് പിടക്കാൻ നിന്നതും അവന് പുറകിലേക്ക് നീങ്ങി... "മിണ്ടിപോകരുത് മാറിക്കോ "അവളെ നോക്കി ദേഷ്യത്തോടെ പറഞ്ഞവൻ കീ വെച്ചുകൊണ്ട് ബെഡിൽ കിടന്നു... അവൾക് സങ്കടം തോന്നി...മനപ്പൂർവം ചോദിച്ചതല്ല പെട്ടെന്ന് വന്ന് പോയതാ... പക്ഷെ എന്തിനാ ഈ ചെറിയ കാര്യത്തിന് വഴക്ക് പറയുന്നേ... ശെരിയാ മാഷ് രാത്രികാലങ്ങളിൽ വിളിക്കുന്നത് തെറ്റാ പക്ഷെ അതിനു ഞാനെന്ത് പിഴച്ചു... അവളുടെ മനസ്സ് കലങ്ങി... ലൈറ്റ് ഓഫ്‌ ചെയ്തു ബെഡിൽ കിടന്നു...

മലർന്നുകിടക്കുന്നവന്റെ നെഞ്ചിൽ തലചായ്ക്കാൻ നിന്നതും അവന് വാശിയോട് തിരിഞ്ഞു കിടന്നു... അവളുടെ കണ്ണുകൾ നിറഞ്ഞു... എന്തോ മനസ്സാകെ വീർപ്പുമുട്ടുന്ന പോലെ.... അവനെ ശല്യം ചെയ്യാതെ അവളും ജനലോരം തിരിഞ്ഞു കിടന്നു.... അപ്പോഴും ബെഡിൽ പിടി മുറുക്കിയവൻ ദേഷ്യം നിയന്ത്രിച്ചു.... ************** "വെറുപ്പ് തോന്നുന്നുണ്ടോടാ " കാലുകൾ നീതിയിരുന്നു ബെഡിൽ ഹെഡ്ബോർഡിൽ ചാരിയിരിക്കുന്നവന്റെ മടിയിൽ ഇരുന്നു നെഞ്ചിൽ തലചായിച്ചു കിടക്കുന്നവൾ പതിയെ ചോദിച്ചു... "എന്തിനു "അവള്ടെ പുറത്ത് തലോടി... "സ്വന്തമെന്ന് പറയാൻ ഉപ്പ ആരെന്നോ ഉമ്മ ആരെന്നോ അറിയാത്ത ഒരുത്തന്റെ ശരീരത്തിൽ അമർന്നു അവന്റെ കുഞ്ഞിനെ പ്രസവിച്ച ഈ എന്നേ നിന്റെ തലയിൽ കേറ്റി വെച്ചതിനു.."അവളുടെ ശബ്ദം ഇടറി... "എന്താ നിനക്ക് ഏഹ് "അവന് അവളെ ദേഹത്തോട് ചേർത്ത് പിടിച്ചു...

അവളുടെ ഒരിറ്റു കണ്ണുനീർ അവന്റെ നഗ്നമായ വിരിനെഞ്ചിൽ പതിഞ്ഞു... ഇന്ന് ആദി വിളിച്ചത് മുതൽ ഒരാളോടും മിണ്ടാതെ ഒന്നും ശ്രെദ്ധിക്കാതെ നടക്കുകയായിരുന്നു... ഉറങ്ങാൻ കിടന്നപ്പോൾ പോലും മറിഞ്ഞു തിരിഞ്ഞും കളിക്കുന്നത് കണ്ടാണ് വലിച്ചു മടിയിൽ ഇരുത്തിയത്... അങ്ങനെയെങ്കിലും മനസ്സിൽ ഉള്ളത് പറയട്ടെ എന്ന് കരുതി... എന്നാൽ ഇതൊക്കേ ഓർത്തു നീറുവാണോ ഇവള്... "പറയ് മടുപ്പു തോനുന്നുണ്ടോ നിനക്ക് "അവന്റെ നെഞ്ചിൽ നിന്ന് തലയെടുത്തവൾ അവനെ ഉറ്റുനോക്കി.... അവന്റെ കണ്ണുകൾ അവളുടെ കണ്ണുകളുമായി കൊരുത്തു... ആ കണ്ണുകളിലെ സങ്കടം അവന് വായിച്ചെടുത്തു.... അവന് അവളുടെ മുഖം കൈകുമ്പിളിലാക്കി അവള്ടെ നെറ്റിയിൽ ചുണ്ട് ചേർത്തു... പതിയെ അടർന്നു മാറി... "അന്ന് വർഷങ്ങൾക് മുൻപ് ആദ്യമായി ഞാൻ കാരണം വീണു കിടന്നപ്പോൾ നിന്റെ ഈ കുഞ്ഞ് മുഖം മനസ്സിൽ കയറി കൂടിയതാ...

പക്ഷെ ആദിയോടൊപ്പം നിന്റെ കൂട്ടുകെട്ട് പ്രണയമാണെന്ന് കരുതി പിന്തിരിയാന് തുനിഞ്ഞതാ ഞാൻ.. പക്ഷെ മനസ്സ് അനുവദിച്ചില്ല... എന്നാൽ നിങ്ങള് തമ്മിൽ അങ്ങനെയൊന്നും ഇല്ലെന്നറിഞ്ഞപ്പോൾ എത്രമാത്രം ഈ മനസ്സ് സന്തോഷിച്ചെന്നോ.. എങ്കിലും അത് നിന്നോട് പറയാനോ ഒന്നിനും ഞാൻ തുനിഞ്ഞില്ല... നിന്റെ ഫ്രണ്ട് ആയിട്ട് മാത്രമേ നീ കാണുന്നുള്ളൂ എന്ന് കരുതി... പക്ഷെ അന്ന് നീ ഇഷ്ടമാണെന്ന് പറഞ്ഞപ്പോ ശെരിക്കും ഞാൻ ഞെട്ടിയിരുന്നു... പക്ഷെ നിന്റെ കുടുംബം അവരെ ഓർക്കുമ്പോൾ ഞാൻ ഒരിക്കലും നിനക്ക് ചേർന്നവന് അല്ലാ എന്ന് മനസ്സിനെ പഠിപ്പിച്ചൂ... നിന്റ കല്യാണം ആദിയുടെ ഏട്ടനുമായി ആണെന്ന് അറിഞ്ഞപ്പോൾ തകർന്നു പോയി എന്തുകൊണ്ടാണെന്ന് അറിയുമോ ഒരിക്കലും നിന്നെ കല്യാണം കഴിക്കുമെന്ന് ഓർത്തിട്ടല്ല പകരം ജീവന് തുല്യം സ്നേഹിച്ച പെണ്ണ് കള്ളിനും കഞ്ചാവിനും അടിമയായ ഒരുത്തന്റെ കയ്യിലേക്കാണല്ലോ എന്നോർത്തു..."

അവന് പറഞ്ഞത് കേൾക്കെ അവളുടെ കണ്ണുകൾ വിടർന്നു...പെട്ടെന്നെന്തോ അവന്റെ മുഖം കുനിയുന്നത് കാണെ അവളുടെ മുഖം ചുളിഞ്ഞു.... "നിന്നോട് പറയാത്ത ആർക്കും അറിയാത്ത ഒരു സത്യം ഉണ്ട് "അവന് ചുണ്ട് കടിച്ചുപിടിച്ചുകൊണ്ട് പറഞ്ഞു അവൾ എന്തെന്ന മട്ടിൽ അവനെ നോക്കി... "നിന്നെ ഞാൻ കെട്ടിയില്ലെങ്കിലും നിന്റെ ജീവിതം അങ്ങനെയൊരുത്തന്റെ കയ്യില് ആകരുത് എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു... അന്ന് കല്യാണ തലേന്ന് കൂട്ടുകാരുമായി സ്ഥിരം കള്ളുകുടി നടത്തുന്ന അവന്റെ വണ്ടിയിൽ ആരും കാണാതെ പതിനായിരം റൂപ കൊടുത്ത് കിട്ടിയ കഞ്ചാവ് വെച്ചത് ഞാനാ... എനിക്കും പടച്ചോനും മാത്രം അറിയാവുന്ന ഒരു സത്യം " അവന് പറഞ്ഞത് കേട്ട് അവൾ കണ്ണുകൾ തള്ളി വാ തുറന്നവനെ നോക്കി... അവന് അവളുടെ ചുണ്ടിൽ ഒന്ന് മുത്തികൊണ്ട് അടർന്നുമാറി... അവൾ അവന്റെ നെഞ്ചിൽ ഒന്ന് കുത്തി...

"എന്നാലും നീ "അവൾ മിഴിച്ചു നോക്കി... "എന്ത് ഞാൻ... നിനക്ക് വേണ്ടിയാ... നിന്റെ കണ്ണീർ കാണാൻ വയ്യാത്തത് കൊണ്ടാ... നിന്റെ കല്യാണം മുടങ്ങുമെന്ന് കരുതി... പക്ഷെ പ്രധീക്ഷിക്കാതെ ആണ് ആദി നിന്നെ...." അവൻ ഒന്ന് പറഞ്ഞു നിർത്തി... "പിന്നെ കരുതി അവനു നിന്നെ പൊന്ന് പോലെ നോക്കും മഹർ ചാർത്തിയാൽ പതിയെ സ്നേഹത്തിൽ ആയിക്കോളും എന്ന് കരുതി...സങ്കടമുണ്ടേലും നീ ആദിയുടെ ആണെന്ന് ഞാൻ മനസിനെ പറഞ്ഞു പഠിപ്പിച്ചു.. ഗൾഫിലേക്ക് മടങ്ങുമ്പോൾ നീയെന്ന ഓർമ ഇല്ലാത്തവണം എന്ന് കരുതി.... എന്നാൽ ഒരു വർഷത്തിന് ശേഷം നാട്ടിൽ വെച്ച് ആദിയെ കണ്ടപ്പോൾ നീ ഇപ്പോഴും എനിക്ക് വേണ്ടി കാത്തിരിക്കുവാണെന്ന് കേട്ടപ്പോൾ.. നിനക്ക് അറിയില്ലാ എന്റെ അവസ്ഥ... നിന്നെ അപ്പോ കണ്ടാൽ ആ നിമിഷം എന്റെ കൂടെ കൂട്ടിയേനെ... നിന്നെ എന്റെ കയ്യില് ഏൽപ്പിക്കും എന്ന് പറഞ്ഞാണ് ആദി പോയത്...

എന്നാൽ പിന്നീട് നിന്റെ അവസ്ഥ നിന്നെ കാണാതയത് ഒക്കെ കൂടി ആയപ്പോൾ വീണ്ടും തകർന്നു പോയി... പക്ഷെ പടച്ചോൻ എന്റെ പ്രണയം കണ്ടില്ലെന്ന് നടിച്ചില്ല എന്റെ കണ്മുന്നിൽ തന്നെ നിന്നെ കൊണ്ടെത്തിച്ചു... നിനക്കോർമ്മ ഉണ്ടോ അന്ന് നിന്റെ വയറ്റിൽ മിന്നു ഉണ്ടായിരുന്നു... അവൾ എന്റെ മോൾ ആണെന്ന് പറഞ്ഞിട്ടാ ഞാൻ നിന്നെ മഹർ ചാർത്തിയത്... നിനക്കന്ന് കുടുംബമുണ്ടോ നീ ഗർഭിണിയാണോ എന്നൊന്നും ഞാൻ നോക്കിയിട്ടില്ലാ... എന്നും നിന്നെ ഈ നെഞ്ചോടു ചേർത്ത് നിന്റെ കൂടെ മരിക്കുവോളം ജീവിച്ചു തീർക്കാനാ ഞാൻ ആഗ്രഹിച്ചത്... എന്നിട്ടിപ്പോ നീ പറഞ്ഞത് കേട്ടില്ലേ... വെറുപ്പാണോ എന്ന്..." അവന്റെ ചുണ്ട് പുച്ഛത്തിൽ ഒന്ന് കോട്ടി.... "സോറി ടാ ഞാൻ സങ്കടം കൊണ്ട്"അവൾ അവന്റെ നെഞ്ചിൽ പറ്റിക്കിടന്നു.. "നിനക് മാത്രമല്ല... എനിക്കും ഈ പറഞ്ഞ സങ്കടം ഒക്കെ ഉണ്ട്... നിന്റ ഇമ്മാതിരി ചോദ്യം കേൾക്കുമ്പോൾ "അവന് പറഞ്ഞത് കേട്ട് അവൾ ഉയർന്നു കൊണ്ട് അവന്റെ ചുണ്ടിൽ മുത്തി...

"മതി എനി പറഞ്ഞോണ്ടിരിക്കണ്ടാ എന്റെ സങ്കടം മാറി"അവൾ കുറുമ്പൊടെ പറഞ്ഞുകൊണ്ട് അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി... പെട്ടെന്നെന്തോ ഓർത്ത പോലെ അവൾ അടർന്നു... "എന്നാലും കലാമാടാ എന്റെ കല്യാണം മുടക്കാൻ കല്യാണചെക്കന്റെ വണ്ടിയിൽ കഞ്ചാവ് വെച്ചല്ലോ നീ... എവിടുന്ന് വന്നെടാ ഇത്രയും ബുദ്ധി "അവൾ മിഴിച്ചു നോക്കി അവനെ " അഞ്ചു വർഷം നിന്റയൊക്കെ കൂടെ അല്ലായിരുന്നോ... അപ്പൊ പിന്നെ ഇത്രയൊക്കെ ബുദ്ധി എങ്ങനാ ഇല്ലാതിരിക്കും "അവന് പറഞ്ഞത് കേട്ട് അവൾ ചുണ്ട് കോട്ടി... "എന്നാലും എന്റെ അത്ര ഇല്ലാ "അവൾ കേറുവേച്ചുപറഞ്ഞത് പറഞ്ഞത് അവന് വയറിൽ ഇക്കിളിയാക്കി... "എങ്ങനെ നോക്കട്ടെ...ബുദ്ധി കാണിക്കേടി "ചിരിച്ചുകൊണ്ട് ബെഡിലേക്ക് മലർന്നു വീണ അവളെ ഇക്കിളിയാക്കിക്കൊണ്ടവൻ ചിരിയോടെ ചോദിച്ചുകൊണ്ടിരുന്നു... അവളുടെ ചിരി ആ മുറിയാകെ ഉയർന്നു....

************* ബാത്‌റൂമിൽ നിന്ന് ഇറങ്ങിയവൻ മുറിയിൽ മറിയുവിനെ കാണാത്തത് കണ്ടു മുറിക് പുറത്തിറങ്ങി... അമന്റെ മുറിയുടെ ഡോർ അടഞ്ഞു തന്നെ കിടക്കുന്നത് കണ്ടു അവന് ബാൽക്കണിയിലേക്ക് നോക്കി അവിടെ തുറന്നത് കണ്ടു അവന് അങ്ങോട്ടെക്ക് നടന്നു... "എന്താടി ഒറ്റക്ക് " കൈകൾ കെട്ടി ബാൽക്കണിയിൽ നില്കുന്നവളടെ അടുത്ത് ചെന്നവൻ ചോദിച്ചത് കേട്ട് അവൾ തലചെരിച്ചു നോക്കി... കരഞ്ഞുതളർന്നു മുഖമാകെ വാടിയിരുന്നു.... "പോട്ടെ.. കുഞ്ചൂക്കാ നാളെ വന്ന് മിണ്ടും നീ നോക്കിക്കോ "അവളുടെ അവസ്ഥ കാണെ ആശ്വസിപ്പിക്കാനായി അവന് പറഞ്ഞു... "എന്നാലും ഇന്ന് മിണ്ടൂലെ നിഹാലെ "അവൾ സങ്കടത്തോടെ ചോദിച്ചു... അവന് എന്ത് പറയണം എന്നറിയാതെ അവളെ ഉറ്റുനോക്കി... "നീ പോയി കിടന്നോ നിഹാലെ എനിക്ക് കുറച്ചു ഒറ്റക്ക് ഇരിക്കണം "അവൾ ആകാശത്തേക് കണ്ണിട്ടുകൊണ്ട് പറഞ്ഞു...

"വേണ്ടാ ഞാൻ... ഇവിടെ " "പ്ലീസ് ടാ " അവന് മറുത്തു പറയാൻ നിന്നതും അവൾ കെഞ്ചിയത് കേട്ട് അവന് തിരിഞ്ഞു നടന്നു... "തണുപ്പാ വേഗം വന്നോളണം "ഒന്ന് തിരിഞ്ഞു കനപ്പിച്ചു പറഞ്ഞുകൊണ്ട് അവന് ബാൽക്കണിയിൽ നിന്ന് ഇറങ്ങി... എന്നാൽ ബാൽക്കണി ഡോറിനടുത് നിന്നിരുന്ന ആലിയയെ അവന് ശ്രേധിച്ചിരുന്നു അവന് തിരികെ നടന്നതറിഞ്ഞു അവൾ മുറിയിലേക്ക് ഓടിയിട്ടുണ്ടാകും എന്നവന് അറിയാം... ചുറ്റും ഒന്ന് കണ്ണോടിച്ചു കൊണ്ട് അവന് അവളുടെ മുറിക് പുറത്ത് നിന്ന് മുട്ടി.. രണ്ടാമത്തെ മുട്ടിൽ തന്നെ ഡോർ തുറന്നിരുന്നു... അവൾഎന്തേലും ചോദിക്കുമുന്നേ അവന് അകത്തേക്ക് തള്ളികയറി ഡോർ കുറ്റിയിട്ടു... അവന്റെ പ്രവർത്തിയിൽ അവൾ ഞെട്ടിപോയി.................................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story