എന്റേത് മാത്രം: ഭാഗം 64

entethu mathram

എഴുത്തുകാരി: Crazy Girl

ആയിശുവിനെ അവന് പൊക്കികൊണ്ട് തന്നെ മുറിയിലേക്ക് കൊണ്ട് പോയി... ഉമ്മ കാര്യമറിയാതെ മിന്നുവിനേം എടുത്ത് മേലേക്ക് ചെന്നു.... "എന്താടാ മോൾക് "ഉമ്മ ആവലാതിയോടെ ചോദിച്ചു... "വീ.... വീണതാ ഉമ്മ" ആദി പറയാൻ തുനിഞ്ഞതും അയിശു പറഞ്ഞത് കേട്ട് അവന് അവളെ മിഴിച്ചു നോക്കി അവന്റെ നോട്ടം താങ്ങാൻ കഴിയില്ല എന്നുറപ്പുള്ളത് കൊണ്ട് അവൾ അവനെ ശ്രെദ്ധിക്കാനേ പോയില്ലാ "സൂക്ഷിക്കണ്ടേ മോളെ "ഉമ്മ അവൾക്കടുത്തേക്ക് നടന്നു... "ആദി ഹോസ്പിറ്റലിൽ പൊയ്ക്കൂടായിരുന്നോ കയ്യിലൊക്കെ തൊലി പോയിട്ടുണ്ടല്ലോ "ആയിഷയുടെ കൈ പൊക്കി നോക്കി ഉമ്മ ചോദിച്ചു...

"പറഞ്ഞതാ പോകാം എന്ന്... വേണ്ടെന്ന് ഒരെ വാശി....ടീച്ചർ അല്ലെ അതിന്റെ അഹങ്കാരം ആവോളം ഉണ്ട്... ഞാനൊന്നും പറയുന്നില്ല..."ദേഷ്യത്തോടെ പറഞ്ഞവൻ കണ്ണുരുട്ടി... അവൾ ഉമ്മയെ നോക്കി ഒന്നുമില്ലെന്ന് കൺചിമ്മി... "ഹ്മ്മ് മതി ഫ്രഷ് ആയിട്ട് രണ്ടും താഴെ വാ... ചായ എടുത്തുവെക്കാം "ഉമ്മ പറഞ്ഞുകൊണ്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങി... "ഉമ്മിക്ക് ഉവ്വ ആനോ "കണ്ണ് വിടർത്തി തള്ള. വിരൽ നുണഞ്ഞു ഒന്നും മനസ്സിലാകാതെ മിന്നു ഉമ്മാന്റെ തോളിൽ ഇരുന്നു ചോദിച്ചു... "അതെ നിന്നെ പോലെ ഓടി കളിച്ചിട്ട്..." "നാൻ നല്ല മൊലല്ലേ "മിന്നു ഉമ്മയെ കൂർപ്പിച്ചു നോക്കി.. "നീയോ കുരുത്തംകെട്ട നീ നല്ല മോളോ..."ഉമ്മ അവളെ നോക്കി കളിയാക്കി.. "ഉമ്മാമ ഇച്ചീച്ചി ആന്ന്... പ്പോ "

ഉമ്മാന്റേം മിന്നുവിന്റേം വർത്താനം കേട്ട് അയിശു ചിരിയോടെ നോക്കിയിരുന്നു.. അവർ പോയതും അവൾ ആദിയിലേക്ക് നോക്കി... മൊബൈലിൽ കാര്യമായി എന്തോ ചെയ്യുന്നത് കണ്ടു അവൾ മെല്ലെ എണീറ്റു വേച്ചു വേച്ചു കൊണ്ട് ഷെൽഫിൽ നിന്ന് ഡ്രസ്സ്‌ എടുത്തു ബാത്റൂമിലേക്ക് നടന്നു... വിചാരിച്ച പോലെ അല്ലായിരുന്നു തൊലി പോയതിനാൽ പതിയെ പതിയെ വേദന കൂടി തുടങ്ങി... എവിടേം തട്ടാതേം മുട്ടാതേം അവൾ കുളിച്ചു... ചോര പൊടിഞ്ഞയിടത്തു ചെറുതായി കഴുകികൊണ്ട് അവൾ ബാത്‌റൂമിൽ നിന്ന് ഇറങ്ങി.... കയ്യിലെ വേദന മുഖത്ത് പ്രകടനമായിരുന്നു...അത് മനസ്സിലാക്കിയവണ്ണം ആദി മെല്ലെ നടന്നുവരുന്നവളുടെ അടുത്തേക്ക് നടന്നു... "ഞാൻ... നടക്കാം "അവന്റെ വരവ് കണ്ടതും അവൾ പറഞ്ഞുകൊണ്ട് ബെഡിൽ ഇരുന്നു...

അവന് ഒന്ന് തറപ്പിച്ചു നോക്കികൊണ്ട് ഷെൽഫിൽ നിന്നു അന്ന് തനിക് മുറിവ് പറ്റിയപ്പോൾ പുരട്ടിയ ഓയിന്മെന്റ് എടുത്ത് വന്നു.... അവൾ കഴുത്തിൽ കൈവെച്ചുകൊണ്ട് പൊട്ടിയ ഇടം കാണിച്ചു കൊടുത്തു... അവൾക്കറിയാം ഓയിന്മെന്റ് ചോദിചാലും തരാൻ പോണില്ല എന്ന്... "സ്സ് "അവന് ഓയിന്മെന്റ് കയ്യില് തൊട്ടതും അവൾ എരിവ് വലിച്ചു... അവന് ഒന്ന് നോക്കി കൊണ്ട് പതിയെ തൊട്ടു തോട്ടു കൊടുത്തു... "ഇത് പോലെ നീ എന്നോടും കള്ളം പറഞ്ഞിട്ടുണ്ടാവില്ലേ "മുറിവിൽ മരുന്ന് പുരട്ടികൊണ്ട് അവന് ചോദിച്ചു.. "എന്ത് "അവൾ അവനെ ഉറ്റുനോക്കി... "വീണതാണെന്ന് ഉമ്മയോട് പറഞ്ഞത് പോലെ "അവന് കനപ്പിച്ചു ചോദിച്ചത് കേട്ട് അവൾ ഒന്ന് നോക്കി.. "അത്.. പിന്നെ... വണ്ടി തട്ടാൻ വന്നതാ എന്നറിഞ്ഞാൽ ഉമ്മാക് ടെൻഷൻ ആവും...വെറുതെ എന്തിനാ പറഞ്ഞു പേടിപ്പിക്കുന്നെ... ഒന്നും പറ്റിയില്ലല്ലോ..."അവൾ പറഞ്ഞത് കേട്ട് അവന് ചുണ്ട് ഒന്ന് കൊട്ടി...

"ഇത് പോലെ ടെൻഷൻ ആകണ്ടാ പേഡിപ്പിക്കണ്ടാ എന്ന് വിചാരിച്ചു എന്നോട് വല്ലതും മറച്ചു വെച്ചാൽ ഈ ആദി ആയിരിക്കില്ല പിന്നീട് "ഗൗരവത്തിൽ കണ്ണുരുട്ടി പറഞ്ഞത് കേട്ട് അവൾ അറിയാതെ തലയാട്ടി പോയി... "ഹ്മ്മ് "അവന് അമർത്തി മൂളിക്കൊണ്ട് വീണ്ടും മരുന്ന് പുരട്ടാൻ തുടങ്ങി.. ഉള്ളംകയ്യിലും മരുന്നുപുരട്ടുമ്പോൾ അവളുടെ മുഖം ചുളിഞ്ഞു വന്നു... "വേദനയുണ്ടോ "അവന് പതിയെ ചോദിച്ചു... അവൾ ഇല്ലെന്ന് തലയാട്ടി അവന് ഒന്ന് കനപ്പിച്ചു നോക്കിയതും ആണെന്ന് തലയാട്ടികൊണ്ട് അവൾ തല താഴ്ത്തി... കൈകൾ പൊക്കികൊണ്ട് അവന് അവിടം പതിയെ ഊതി... അവളുടെ കയ്യൊന്ന് വിറച്ചുപോയി...

മരുന്നുപുരട്ടുമ്പോൾ അവന്റെ ചൂടുശ്വാസം കയ്യില് പതിയെ അവളുടെ കണ്ണുകൾ മാടിയടഞ്ഞു പോയി... അവൾ പോലും അറിയാതെ അവളുടെ തല ചെരിഞ്ഞു അവന്റെ തോളിൽ ചായിച്ചുകിടന്നു... അവന് പതിയെ കണ്ണുകൾ ചലിപ്പിച്ചൊന്നു നോക്കി... കണ്ണുകൾ അടച്ചു തോളിൽ തലചായിച്ചു കിടക്കുന്നവളെ കാണെ സ്നേഹം അലയടിച്ചുവന്നു... സ്കൂളും എക്സാമും വീടും പണിയും മിന്നുവും ഒക്കെ കൂടി അവൾ ക്ഷീണിതയാണെന്ന് വിളിച്ചു പറയുന്നുണ്ട്... എങ്കിലും ഒരു മിനിറ്റ് അടങ്ങി ഇരിക്കുകയും ഇല്ലാ... അവന് പതിയെ പുറംകയ്യിൽ തലോടി... അവളുടെ ശ്വാസം കഴുത്തിൽ പതിഞ്ഞു... അവൾ ഉറങ്ങിയെന്നു മനസ്സിലായതും അവന് മെല്ലെ കവിളിൽ തട്ടി... അവൾ മെല്ലെ കണ്ണ് തുറന്നു...

"ചായ കുടിക്ക്.. ഇപ്പൊ ഉറങ്ങിയാൽ രാത്രി ഉറക്കുണ്ടാവില്ല..."അവന് പറഞ്ഞത് കേട്ട് അവൾ മെല്ലെ എണീറ്റു... "വരുന്നില്ലേ " "ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ നീ ചെല്ല് " അവളെ നോക്കി അവന് പറഞ്ഞതും അവൾ മെല്ലെ പുറത്തേക്ക് നടന്നു... അവൾ പോകുന്നതും നോക്കി കുറച്ചു നേരം അവന് അങ്ങനെ ഇരുന്നു...പിന്നെന്തൊ ഓർത്ത പോൽ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു കൊണ്ട് ഡയൽ ചെയ്തു ചെവിയിൽ വെച്ച്.... "അതിന്റെ എല്ലാം അഡ്രസ്സും ഇന്നെനിക്ക് വേണം.... " അത് പറയുമ്പോൾ അവന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു... ************** വീട്ടിലേക്ക് കയറുമ്പോൾ അബ്ദുള്ളയ്ക്കു സ്വയം നഷ്ടപ്പെടുമോ എന്ന് തോന്നി....

വലിഞ്ഞു മുറുകിയ മുഖവുമായി കയറിവരുന്ന അബ്ദുള്ളയെ കണ്ടു സുബൈദ സംശയത്തോടെ അയാൾക്കടുത്തേക്ക് നീങ്ങി.... "എന്താ എന്ത് പറ്റി "സുബൈദ അയാൾക് നേരെ ചോദിച്ചു... "ഇനിയെന്ത് പറ്റാൻ ആണ്... കമ്പനിയിൽ നിന്ന് അപമാനിച്ചു ഇറക്കി വിട്ടു എന്നേ... ഞാൻ എങ്ങനെയാ വന്നത് എന്നറിയോ ഓട്ടോയിൽ.. വലിയ തറവാട്ടിലെ സുബൈദയുടെ ഭർത്താവ് ഓട്ടോയിലാ വന്നത് "അയാൾ ദേഷ്യം കൊണ്ട് ചീറുന്നുണ്ടായിരുന്നു... "എന്താ ഇറക്കി വിട്ടെന്നോ... ആര്..."സുബൈദ ഒന്നും മനസ്സിലാകാതെ നെറ്റിച്ചുളിച്ചയാളെ നോക്കി... "ചോദിക്ക് നിന്റെ മോനോട് ചോദിക്ക് അവൻ ആയിരിക്കും ഇതിനു പിന്നിൽ "അയാൾ അലറികൊണ്ടിരുന്നു... അപ്പോഴാണ് പടികൾ ഇറങ്ങി അമൻ വന്നത് അവനെ കണ്ടതും അയാളുടെ ശബ്ദം താഴ്ന്നു ദേഷ്യമുണ്ടെങ്കിലും അവനു മുന്നിൽ തല ഉയർത്തി ചോദിക്കാനുള്ള ദൈര്യം അയാൾക്കില്ലായിരുന്നു...

"അമൻ എന്താ ഈ കേള്ക്കുന്നെ ഏഹ്...."സുബൈദ അവനെ ഉറ്റുനോക്കി... "എന്ത്‌ കേട്ടുവെന്നാ "യാതൊരു ഭാവവ്യത്യാസം ഇല്ലാതെ അവർക്ക് മുന്നിൽ കൈകൾ കേട്ടിനിന്നവൻ ചോദിച്ചു.. "കമ്പനിയിൽ നിന്ന് ഇക്കയെ നീ പുറത്താക്കിയെന്ന്... ഇത്രയും കാലം അത് നോക്കി നടത്തിയത് നിന്റെ ഈ നിൽക്കുന്ന ഉപ്പയാണ് "സുബൈദ ദേഷ്യം കൊണ്ട് വിറച്ചിരുന്നു... "ഇറക്കി വിടാൻ മാത്രം ഇയാൾ ആ കമ്പനിയിലെ ആരുമല്ല...ഈ വീട്ടിലെ ഡ്രൈവർക്ക് എന്താ എന്റെ ഉപ്പയുടെ കമ്പനിയിൽ കാര്യം എന്ന് എല്ലാവർക്കും അറിയാം... നിങ്ങളെ പോലെ ഒരു സ്ത്രീയെ കൂടെ കൂട്ടിയത് പോലെ എന്റെ ഉപ്പാടെ സ്വത്തെല്ലാം ഇയാൾക്കു ലഭിക്കും എന്ന് വെറും വ്യാമോഹം മാത്രമാണ് "അമന് അവർക്ക് നേരെ അലറിയതും രണ്ട് പേരും ഞെട്ടിപ്പോയി...

അതെ ഡ്രൈവർ ആയിരുന്നു ഞാൻ... ഇവളെ സ്നേഹിച്ചു കെട്ടിയപ്പോൾ ഈ സ്വാതെല്ലാം കൈവശം വരും എന്നത് മോഹം തന്നെയായിരുന്നു...പക്ഷെ എല്ലാം ഇവന്റെ പേരിലാണെന്ന് അറിഞ്ഞ നിമിഷം തകർന്നു പോയതാ... എങ്കിലും നാല് നേരം കഴിക്കാനും കിടക്കാനും യാത്ര ചെയ്യാൻ താൻ ഡ്രൈവർ ആയിരുന്ന കാർ തന്നെ തനിക് ലഭിച്ചിരുന്നു... എന്നാൽ വർഷങ്ങൾക് ശേഷം താൻ വീണ്ടും വലിയ തറവാട്ടിലെ ഡ്രൈവർ എന്ന പേരിൽ അറിയപ്പെടുമോ... അയാളിൽ നേരിയ ഭയം ഉയർന്നു... "എന്തൊക്കെയാ നീ പറയണേ... നിന്റെ ഉമ്മയാ ഞാൻ... നിന്നെ വേദന സഹിച്ചു പെറ്റവളാ ഞാൻ "അവസാന വാജകവുമായി സുബൈദ കണ്ണീർ ഒപ്പുമ്പോൾ അവന്റെ ചുണ്ടിൽ പുച്ഛമായിരുന്നു...

"അതുകൊണ്ടാ മൂന്ന് നേരം തീറ്റിപ്പോറ്റി ac റൂമിൽ കിടത്തി ഉടുക്കാനും മാറ്റാനും തരുന്നത് "അവന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു... "പിന്നെ മറ്റൊന്ന് ഇത്രയും കാലം എന്റെ അക്കൗണ്ടിൽ നിന്ന് തന്റെ ക്രെഡിറ്റ്‌ കാർഡിലേക്ക് വരുന്ന പണം എല്ലാം ഞാൻ നിർത്തിച്ചു... എനി തനിക് ജീവിക്കണമെങ്കിൽ താൻ പണിക്ക് ഇറങ്ങണം...അല്ലാതെ വെറുതെ തീറ്റിപ്പോറ്റാൻ താൻ ഇവിടുത്തെ ആരുമല്ല "അമൻ അബ്ദുള്ളക്ക് നേരെ വിരൽ ചൂണ്ടി... ശബ്ദം കേട്ട് ആലിയയും മറിയുവും നിഹാലും റസിയുമ്മയും ഹാളിൽ എത്തിയിരുന്നു... എനി അവനോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായതും സുബൈദ ചുണ്ടുകൾ ഒന്ന് കോട്ടി... "അപ്പോൾ എല്ലാം നീ അങ്ങ് തീരുമാനിച്ചു അല്ലെ അമൻ "

പെട്ടെന്നുള്ള അവരുടെ ഭാവമാറ്റം അവനെ സംശയിപ്പിച്ചു... "എനിക്കറിയാം എന്നെങ്കിലും നീ ഞങ്ങളെ വഴിമുട്ടിക്കും എന്ന് "സുബൈദ ഒന്ന് പുച്ഛിച്ചു... "നിന്റെ കമ്പനിയുടെ പവർ ഓഫ് ആറ്റോർണി... നിന്റെ ഉമ്മയെന്ന എന്റെ ഈ കൈകളിൽ കിടക്കുമ്പോൾ അതെങ്ങനാ നിന്റെ മാത്രം കമ്പനി ആകും "സുബൈദ കണ്ണുകൾ വിടർത്തി പറഞ്ഞത് കേട്ട് അമൻ ഒന്ന് ഞെട്ടി... അത് അവരിൽ ആനന്തം നിറച്ചു... "പേടിക്കണ്ടാ നിന്റെ ഷെൽഫിൽ നിന്ന് എടുത്തു അതെന്റെ കയ്യില് ഭദ്രമാണ് "അവരുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞു... അബ്ദുള്ളയുടെ മുഖവും വിടർന്നു വന്നു... നിഹാലും മറിയുവും ഒന്നും മനസ്സിലാകാതെ നിന്നു... ആലിയ അവരെ അവഗണിച്ചുകൊണ്ട് മുഖളിലേക്ക് നടന്നു...

"ഇത്രയും കാലം നിന്നെ പേടിച്ചു ജീവിച്ചില്ലേ അമൻ... എനി ഞങ്ങളും ഒന്ന് സന്തോഷിക്കട്ടെ... പവർ ഓഫ് അറ്റോർണി ഞങ്ങളുടെ കൈവശം ഉള്ളടുത്തോളം ഈ വീട് പോലും ഞങ്ങൾക് വിക്കാൻ അവകാശമനുണ്ട് " അവർ പറയുന്നത് കേൾക്കേ അമന് ദേഷ്യം നിറഞ്ഞു നിന്നു.... "നിന്റെ ഉപ്പയെ ചതിച്ചു ജീവിച്ച എനിക്ക് നിന്റെ മുറിയിൽ നിന്ന് ഇത് എടുക്കാൻ അത്ര ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല മോനെ "അവരുടെ വാക്കുകളിൽ പരിഹാസം നിറഞ്ഞിരുന്നു... അമൻ അവരെ കത്തിയേരിയുന്ന കണ്ണോടെ നോക്കി... "ശെരിയാ ചതിച്ചു ജീവിക്കുന്ന ഒരു ഉമ്മാടെ വയറ്റിൽ പിറന്ന എനിക്കും നിങ്ങള്ടെ മുറിയിൽ നിന്ന് ഇതെടുക്കാൻ വല്ല്യ പ്രയാസം ഒന്നും ഉണ്ടായിരുന്നില്ല ഉമ്മാ " പടികൾക് നടുവിൽ നിന്ന് കയ്യിലെ ഫയൽ ഉയർത്തി പറയുന്ന ആലിയയുടെ ശബ്ദം കേട്ടതും എല്ലാവരുടെ കണ്ണുകളും അവളിലേക്ക് നീങ്ങി.. അവളുടെ മുഖത്ത് പരിഹാസം ഉണ്ടായിരുന്നു...

ഓരോ പടിയിറങ്ങി വരുമ്പോളും സുബൈദയും അബ്ദുള്ളയും അവളുടെ കയ്യിലെ ഫയൽ കാണെ കണ്ണുകൾ കുറുകി... "നിനക്കെങ്ങനെ ആലിയ... ഇതിങ് താ "അവള്ടെ കയ്യിലെ ഫയൽ ചൂണ്ടി സുബൈദ അലറി... "തരാനോ ഞാനോ... വെറുതെ തരാൻ ആണേൽ ഇത് ഞാൻ എടുക്കില്ലായിരുന്നല്ലോ ഉമ്മ "അവൾ പുച്ഛത്തോടെ അവരെ നോക്കി... പതിയെ അവളെ ഉറ്റുനോക്കുന്ന അമനടുത്തേക്ക് നടന്നു അവനു മുന്നിൽ നിന്നു... അവന് അവളെ സംശയത്തോടെ നോക്കി...അവൾ അവനു നേരെ ഫയൽ നീട്ടിയതും അവന്റെ നെറ്റി ചുളിഞ്ഞു.... "ആലിയ നിന്നെ പെങ്ങൾ ആയിട്ട് കാണാത്ത ഒരുത്തന്റെ കയ്യിലാ നീ ഇത് ഏല്പിക്കുന്നത്... മോളെ നിന്റെ ഉമ്മയാ പറയുന്നേ "സുബൈദ ദേഷ്യം വെപ്രാളം കൊണ്ടും ചീറി...

"ജസ്റ്റ്‌ സ്റ്റോപ്പ്‌ it ഉമ്മാ.... കൊറേ നാളായി കേൾക്കുന്നു എന്റെ ഉമ്മയാ എനിക്ക് വേണ്ടിയാ എന്നൊക്കെ... പക്ഷെ ഇന്നേവരെ നിങ്ങള് എനിക്ക് വേണ്ടി ചെയ്തു തന്നതിൽ ഞാൻ സന്തോഷം കണ്ടെത്തിയിട്ടില്ലാ.. പലപ്പോഴും കരുതിയിട്ടുണ്ട് സ്വന്തം ഉമ്മയല്ലേ ഒരിക്കലും നാശത്തിലേക്ക് തള്ളിവിടില്ല എന്ന്... എന്നാൽ എനിക്ക് തെറ്റി... പണത്തോടും സ്വത്തിനോടുമുള്ള അത്യാഗ്രഹത്തിൽ എന്നേ നിങ്ങള് ഒരു കളിപ്പാവ ആക്കുകയായിരുന്നു. നിങ്ങൾക് അറിയാമായിരുന്നില്ലേ ഷിഫാനക്ക് ഇയാളോടുള്ള പ്രണയം കൊണ്ടാണ് ആ ശമ്മാസ് സ്വന്തം മോളെ വലയിൽ ആകിയതെന്ന് എന്നിട്ടും നിങ്ങൾ കൂട്ടു നിന്നു... അപ്പോഴും ഇയാളുടെ പേരിലുള്ള സ്വത്ത്‌ മാത്രമായിരുന്നു നിങ്ങളുടെ ലക്ഷ്യം...

മോൾ ചത്താലും ജീവിച്ചാലും ഒന്നുമില്ലാ അല്ലേ..." ആലിയയുടെ ശബ്ദം സങ്കടത്താലും ദേഷ്യത്താലും ഉയർന്നു സുബൈദയും അബ്ദുള്ളയും പകപ്പോടെ അവളെ നോക്കി... "ഹ്മ്മ് അതിനു പറ്റിയ ഒരു ഉപ്പയും... സ്വന്തം മോളെ സ്വത്തിനും വേണ്ടി കരുവാകുന്ന നിങ്ങള് നാളെ പണത്തിനു വേണ്ടി എന്നേ വിക്കില്ലെന്ന് ആര് കണ്ടു "അവളുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞു.... ഒന്ന് നീട്ടിശ്വാസമെടുത്തവൾ അമന് നേരെ തിരിഞ്ഞു അവനു നേരെ ഫയൽ നീട്ടി... അവന് അവളെ ഉറ്റുനോക്കി... അവളുടെ മുഖത്തെ ഭാവം അവനു മനസ്സിലായില്ല... ആദ്യമായിട്ടാണ് തനിക് വേണ്ടി ഇത്രയും ശബ്ദം ഉയർത്തുന്നത് എന്നവൻ ചിന്തിച്ചു... "ഇത് തനിക് വേണ്ടിയോ തന്നോടുള്ള സ്നേഹം കൊണ്ടൊന്നും അല്ലാ....

അന്ന് നിങ്ങള്ടെ ഭാര്യയെ കാണാതായി ഞാൻ കാരണമാ... എനിക്ക് പറ്റിയ തെറ്റ്... അത് തിരുത്താൻ വേണ്ടി മാത്രമാ.. പിന്നെ താൻ എന്നേ പഠിപ്പിക്കുന്നതിനു പൈസ തരും എന്ന് ഞാൻ പറഞ്ഞിരുന്നു... ആരാന്റെ പണം തട്ടിയെടുത്തു ജീവിക്കുന്ന ഈ ഉപ്പയിൽ നിന്ന് ഞാൻ അത് പ്രധീക്ഷിക്കുന്നില്ല... അതുകൊണ്ട് തനിക് വേണ്ടി ഇത്രയേ എനിക്ക് ചെയ്യാൻ കഴിയൂ..." അവൾ പറഞ്ഞുകൊണ്ട് അമനെ നോക്കി... അവന് അവളെ തന്നെ ശ്രെദ്ധിക്കുന്നത് കാണെ അവൾ സൈഡിലേക്ക് മാറി നിന്നു... നിഹാലും മറിയുവും അമ്പരപ്പോടെ അവളെ നോക്കി... ആലിയയുടെ കണ്ണുകൾ മറിയുവിൽ പതിഞ്ഞതും മറിയു ഒന്ന് പഞ്ഞിരിച്ചു കാട്ടി..അവൾ അത് പാടെ അവഗണിച്ചുകൊണ്ട് കൈകൾ കെട്ടി നിന്നു...

അത് കാണെ മറിയു നിഹാലിനെ നോക്കി... "നിന്റെ കെട്ടിയോന്റെ പെങ്ങൾ അല്ലെ... രക്തത്തിൽ ഒഴുകുന്നത് ദേഷ്യവും ജാടയും മാത്രമാണ്... ദേ രണ്ടും നിൽക്കുന്ന നിൽപ്പ് തന്നെ കണ്ടില്ലേ "നിഹാൽ പറഞ്ഞത് കേട്ട് മറിയു അവന് കാണിച്ച ഇടം കണ്ണുകൾ ചലിപ്പിച്ചു ഒരു മാത്ര അവളുടെ കണ്ണുകൾ മിഴിച്ചു പോയി... അമന്റെ തൊട്ടടുത്താണ് ആലിയ ഇരുവരും കൈകൾ കെട്ടിയാണ് നില്കുന്നത് ഇരു മുഖത്തും ഒരേ ഭാവം...മനുക്കാന്റെ പെങ്ങൾ തന്നെ അവൾ ഓർത്തു... "മോനെ "പെട്ടെന്ന് സുബൈദയുടെ ശബ്ദം നേർമയായതും മറിയു അത്ഭുദത്തോടെ നോക്കി... എത്രവേഗമാ മുഖം മാറുന്നത് എന്നവൾ ചിന്തിച്ചു...

"ഹ്മ്മ്മ് ഇത്രയും നേരം നിന്ന് തിളച്ചപ്പോൾ ഇത് പ്രധീക്ഷിച്ചു കാണില്ലാ അല്ലെ " ഫയലുകൾ കാട്ടി അമൻ പറഞ്ഞത് കേൾക്കേ അവളുടെ മുഖം ദേഷ്യത്താൽ ആലിയയിലേക്ക് നീണ്ടു... പതിയെ ദയനീയമായി അമനെ നോക്കി... "ക്ഷമിക്കണം " "നിർത്... ഒരക്ഷരം മിണ്ടി പോകരുത്... എനിയും നിങ്ങള്ടെ നാവിൽ ചലിച്ചാൽ അടിയോടെ പറിച്ചുകളയും ഞാൻ "അമൻ ദേഷ്യം കൊണ്ട് അലറി... അവർ പേടിയോടെ പുറകിലേക്ക് നീങ്ങി... "എന്തിനാ അമൻ നീ "സുബൈദ അവനെ കണ്ണ് നിറച് നോക്കി... "കരയണം നിങ്ങള് കരയണം.. നിങ്ങള് കരഞ്ഞു തീരുന്നത് എനിക്ക് കാണണം... ഇയാളുടെ നാശം കണ്ടു നിങ്ങള് നെഞ്ച് പൊട്ടി കരയണം "അമന്റെ കണ്ണിൽ പക നിറഞ്ഞു....

അമന്റെ മുറുകി വരുന്ന കൈകൾ കാണെ മറിയു അവനിലേക്ക് പാഞ്ഞു അവന്റെ കൈമുട്ടിന്മേൽ കൈകൾ വെച്ച് പിടിച്ചു... അപ്പോഴും അവന്റെ കണ്ണുകൾ സുബൈദയിൽ തറഞ്ഞു നിന്നു... "നരകിപ്പിക്കും ഞാൻ... "അമൻ രൗദ്രഭവത്തോടെ അവർക്ക് നേരെ വിരൽ ചൂണ്ടി.. "മാനുക്ക "അമന്റെ ഭാവം കാണെ മറിയു പേടിയോടെ അവന്റെ കയ്യില് മുറുകെ പിടിച്ചു... അവന് അവളെ തലചെരിച്ചു നോക്കി.... അവള്ടെ കണ്ണിലേ പേടി കാണെ അവന് സ്വയം നിയന്ത്രിക്കാൻ ശ്രേമിച്ചുകൊണ്ടിരുന്നു എങ്കിലും അത് സാധിച്ചില്ല... അവൾ അരുതെന്ന് തലയാട്ടി.... "ഉമ്മയല്ലേ "അവന്റെ നോട്ടം കാണെ അവൾ പതിയെ പറഞ്ഞു... "ഉമ്മയോ... ഇവരൊ...സ്ത്രീയെന്ന വർഘത്തിൽ പോലും കൂട്ടാൻ പറ്റാത്ത ഈ സ്ത്രീ എങ്ങനാ ഒരു ഉമ്മയാകും..."അവനിൽ പുച്ഛം നിറഞ്ഞു...

അവന് തല ഉയർത്തി സുബൈദയിൽ പകയോടെ നോക്കി...പതിയെ വിളറി നിൽക്കുന്ന അബ്ദുള്ളയിലേക്കും... "എന്റെ ഉപ്പയെ കൊന്നു കുഴിച്ചുമൂടിയതാ ഇവർ.... അവരെ ഞാൻ ഉമ്മയെന്ന് വിളിക്കണോ... ഏഹ്... വിളിക്കണോ "അവന് അലറുന്നത് കേട്ട് ഞെട്ടലോടെ അവന്റെ കൈകൾ നിന്ന് അവൾ പിടിവിട്ടു.. നിഹാലും റസിയുമ്മയും അവനെ ഞെട്ടി നോക്കി... ആലിയയിലും ഞെട്ടൽ നിറഞ്ഞു ... "കൊന്നു കളഞ്ഞതാ...എന്നേ കാണാൻ തിരികെ വന്ന എന്റെ ഉപ്പയെ ഇവരൊക്കെ ചേർന്ന് കൊന്നതാ " അത് പറയുമ്പോൾ ദേഷ്യത്തിനപ്പുറം അവന്റെ വാക്കുകൾ ഇടറി കണ്ണുകൾ നിറഞ്ഞു അപ്പോഴും എരിയുന്ന തീയോടെ അബ്ദുള്ളയെ അവന് നോക്കി... അവന്റെ നോട്ടത്തിൽ കത്തിയെരിയുന്നത് പോലെ തോന്നി അയാൾക്.........................................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story