എന്റേത് മാത്രം: ഭാഗം 66

entethu mathram

എഴുത്തുകാരി: Crazy Girl

"എങ്ങോട്ടാ പോകുന്നെ " കാറിൽ ഇരിക്കെ മറിയു അമനെ നോക്കി... "നിന്റെ ഇത്തയെ കാണാൻ "അവന് ഡ്രൈവിങ്ങിൽ ശ്രേദ്ധിച്ചു കൊണ്ട് തന്നെ പറഞ്ഞു... അത് കേട്ടതും അവളുടെ കണ്ണുകൾ വിടർന്നു... "ആണോ "അവൾ ആവേശത്തോടെ പറഞ്ഞതും അവന് ഒന്ന് നോക്കി... അവൾ ചെറുചിരിയോടെ നേരെയിരുന്നു... കോളേജ് വിട്ടപ്പോൾ നിഹാലിന്റെ കൂടെ പോകാൻ നിന്നപ്പോൾ ആണ് മാനുക്ക വന്നത്.... വീട്ടിലേക്കാണെന്ന കരുതിയത്... എന്നാൽ ഇത്തയെ ആണെന്ന് കേട്ടപ്പോൾ സന്തോഷം തോന്നി അവൾക്..... "മ്മക്ക് പാട്ട് വെക്കാം "അതും പറഞ്ഞു കാറിലെ മ്യൂസിക് സിസ്റ്റത്തിൽ കയ്യെത്തിക്കാൻ നിന്നതും അമൻ അവളുടെ കയ്യിലൊന്ന് തട്ടി... "പാട്ടല്ലാ... എക്സാം അടുക്കുവാ...വെറുതെ ഇരിക്കുമ്പോ പഠിച്ചതൊക്കെ ഒന്ന് മനസ്സിൽ റെവൈൻഡ് ചെയ്യ്... ഡോക്ടർവാൻ പഠിക്കുന്നോൾ പാട്ട് കേട്ട് എഴുതിയാലേ പിന്നെ ജീവിത കാലം മുഴുവൻ പാട്ടും കേട്ട് ഇരിക്കേണ്ടി വരും "

അവന് തറപ്പിച്ചു നോക്കി പറഞ്ഞതും അവൾ ചുണ്ട് കൂർത്തു വന്നു.. "ഹ്മ്മ്... ഏത് നേരവും എക്സാം പഠിത്തം എന്നല്ലാതെ ഇച്ചിരി സ്നേഹത്തോടെ സംസാരിക്കാൻ ഇങ്ങേർക്ക് അറിയൂലെ..."കൈകൾ കെട്ടി അവൾ പുറത്തേക്ക് കണ്ണും നട്ടിരുന്നുകൊണ്ടവൾ കുനുകുനുത്തു... "എന്താ "അമന്റെ ശബ്ദം ഉയർന്നതും അവൾ ഞെട്ടി പോയി... "അത്.. അത് പിന്നെ ലിവർസിറോസിസിനെ പറ്റി ഓര്കുവായിരുന്നു "അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.... "അതെന്താ ഇത്ര ഓർക്കാനുള്ളത്... ലിവർ പ്രോബ്ലം മൈൻലി വരുന്നത് ഫാറ്റി ഫുഡിൽ നിന്നാണ്..." വായിൽ തോന്നിയത് വിളിച്ചു പറഞ്ഞപ്പോൾ അങ്ങേര് ലിവറിൽ തൂങ്ങി അവസാനം കിഡ്നിയും ശ്വാസഘോഷവും ഒക്കെ കൂടി ക്ലാസ്സെടുത്തു ചെവിയുടെ ഹാമ്മർ വരെ അടിച്ചു പോയത് പോലെ തോന്നിയപ്പോൾ അവൾ തലയിൽ കൈ കൊടുത്തിരുന്നു.... "

കണ്ടോ പാട്ട് കേൾക്കാൻ നിന്നപ്പോ എന്തൊരു ഉന്മേഷം ആയിരുന്നു... പഠിക്കണ്ട കാര്യം പറഞ്ഞപ്പോൾ ഉറങ്ങുന്ന കണ്ടില്ലേ "അവന് പറഞ്ഞത് കേട്ട് അവൾ അങ്ങനെ തന്നെ ഇരുന്നു... ഉറങ്ങിയെന്നു വിചാരിച്ചെങ്കിൽ അങ്ങനെ... അല്ലാതെ ക്ലാസും കേട്ട് പോയാ സെല്ലേബ്രും വരെ അടിച്ചു പോകും...ന്റെ ഒരു അവസ്ഥ... ************** "നിങ്ങള് വരുമെന്ന് അറിഞ്ഞിരുന്നേൽ ആദിക്കാനേ വിളിച്ചു പറഞ്ഞേനെ... ഇതിപ്പോ ഓഫീസിൽ നിന്ന് വിട്ടോ എന്നറിയില്ല... ഫോൺ ആണേൽ എടുക്കുന്നുമില്ല " കാറിനു പുറകിലെ സീറ്റിൽ ഇരുന്നു അയിശു കയ്യിലെ മൊബൈൽ നോക്കി പറഞ്ഞു.... "ആയിഷ പേടിക്കണ്ടാ ആദി പറഞ്ഞിട്ട് തന്നെയാ ഇയാളെ കൂട്ടാൻ വന്നത് "അമൻ പറഞ്ഞത് കേട്ട് അയിശു ആണോ എന്ന മട്ടിൽ ഇരുന്നു... "ശെരിക്കും ഞങ്ങളെ എവിടെക്കാ കൊണ്ട് പോണേ "അമനെ നോക്കി മറിയു നെറ്റിച്ചുളിച്ചു...

അവന്റെ മുഖത്തെ ചിരി കാണെ അവൾക്കെന്തോ അപകടം മണത്തിരുന്നു... ************* "അമൻ എവിടെക്കാ പോണേ "മുന്നിൽ നടക്കുന്ന അമനെ നോക്കി അയിശു പതിയെ ചോദിച്ചു... "എനിക്കൊറപ്പാ എന്തോ പ്രശ്നത്തിലേക്കാ "ആയിശുവിന്റെ കയ്യില് തൂങ്ങി നഗം കടിച്ചുകൊണ്ടവൾ പറഞ്ഞു... അയിശു നഗം കടിക്കുന്നവളുടെ കയ്യിലൊന്നു തട്ടി... അവൾ വായീന്ന് കയ്യെടുത്തു... "നിനക്കെങ്ങനെ അറിയാം "വീണ്ടും അമൻ പോകുന്ന വഴി ചുറ്റും കണ്ണോടിച്ചു അയിശു ചോദിച്ചു... "നേരത്തെ എവിടെക്കാ പോകുന്നെ എന്ന് ചോദിച്ചപ്പോ ചിരിചില്ലേ അപ്പൊ എനിക്ക് അപകടം തോന്നിയതാ "അവൾ പറഞ്ഞത് കേട്ട് അയിശു മിഴിച്ചു നോക്കി "അവന് ചിരിച്ചാൽ അപകടമാണോ "നെറ്റിച്ചുളിച്ചു മറിയുവിനെ നോക്കി അയിശു ചോദിച്ചപ്പോൾ മറിയു അവളെ ദയനീയമായി നോക്കി... "

എന്നോട് ചിരിച്ചെങ്കിൽ എന്തേലും ഉടായിപ്പ് ഉണ്ടാകും "അവൾ മുഖം ചുളിച്ചു പറയുന്നത് കേട്ട് ആയിഷുവിനു ചിരി വന്നു... ഒരു വീട്ടിലേകുള്ള ഗേറ്റ് തുറന്നതും ആയിശുവും മറിയുവും ചുറ്റും കണ്ണോടിച്ചുകൊണ്ട് അകത്തേക്ക് കയറി... വീടിന്റെ പുറത്ത് ആദിയുടെ കാർ കാണെ ആയിശുവിന്റെ നെറ്റിച്ചുളിഞ്ഞു... എന്തിനോ അകത്തേക്ക് പെട്ടെന്ന് എത്താൻ അവളുടെ മനസ്സ് വെമ്പി....അവളുടെ നടത്തത്തിലെ വേഗത കൂടി അമനൊപ്പം അവൾ എത്തി അവളുടെ കയ്യില് പിടിച്ചു മറിയുവും... കാളിങ് ബെൽ അടിച്ചതും നിമിഷ നേരം കൊണ്ട് ഒരു സ്ത്രീ ഡോർ തുറന്നു... "വരൂ "അവർ പതിയെ അകത്തേക്ക് ക്ഷണിച്ചതും അമൻ ഷൂസ് അഴിച്ചുകൊണ്ട് അകത്തേക്ക് കയറി പുറകെ അവരും... മനസ്സിൽ പലതും ഉയർന്നുവന്നെങ്കിലും അതിലൊന്നും തല കൊടുക്കാതെ അമനൊപ്പം അയിശു അകത്തേക്ക് കയറി...

അകത്തെ സോഫയിൽ കാലിന്മേൽ കാലും കയറ്റിവെച്ചിരിക്കുന്ന ആദിയെ കാണെ മറിയുവിന്റെ കൈവിടുവെച്ചു അവൾ ആദിക്കടുത്തു ചെന്നു... "ഇത് ആരുടെ വീടാ "വീട് ചുറ്റും കണ്ണോടിച്ചുകൊണ്ടവൾ ചോദിക്കുന്നത് കേട്ട് ആദി ചെറുചിരിയോടെ അവളെ നോക്കി നിന്നു... "എനിക്കെന്തോ വല്ലാതെ പോലെ... പറയ് ഇതാരുടെ വീടാ "അവന്റെ ഭാവവും അന്തരീക്ഷവും ഒക്കെ അവളുടെ മനസ്സിൽ പേടി നിറച്ചിരുന്നു.... അത് കാണെ ആദി അവളുടെ കൈകൾ വിരൽ കോർത്തുപിടിച്ചു... "നീ എന്തിനാ പേടിക്കുന്നെ ഞാനില്ലേ നിന്റെ തൊട്ടടുത്തു "അവളുടെ കൈകളിൽ പിടി മുറുക്കിയവൻ പറഞ്ഞത് കേൾക്കെ അവളുടെ കണ്ണുകൾ ഒരുമാത്ര അവനുമായി കോർത്തു...

പഞ്ചാര വാക്കുകളാണെങ്കിലും അവന് മൊഴിയുന്ന ഓരോ വാക്കും നിശ്വാസവും തന്റെ ഹൃദയത്തിലേക്കാണ് പതിയുന്നത്... അപ്പോഴാണ് തൊട്ടടുത്തു തല കുനിച്ചു നിൽക്കുന്ന ഒരു സ്ത്രീയെ അവന് നോക്കിയത്... "കണ്ടോ... ഞാൻ മാത്രമാണ് ഇവളുടെ കണ്ണിൽ നിറഞ്ഞു നില്കുന്നത് എന്ന് കണ്ടോ... നോക്ക്... ശെരിക്കു നോക്കു..."ആദിയുടെ ചിരി മാഞ്ഞു ദേഷ്യത്തോടെ ആ സ്ത്രീയെ നോക്കി പറയുന്നത് കേട്ട് ഞെട്ടികൊണ്ടവൾ തല കുനിച്ചു നിൽക്കുന്ന ആ സ്ത്രീയിലേക്ക് കണ്ണ് പതിപ്പിച്ചു... അവരുടെ ചുണ്ടുകൾ വിതുമ്പി കണ്ണുകളിൽ നിന്ന് ഒരിറ്റു കണ്ണുനീർ നിലത്തേക്ക് ഉറ്റിയിരുന്നു.... എന്താണെന്ന് മനസ്സിലാകാതെ അവൾ ഇരുവരേം മാറി മാറി നോക്കി... ആദിയുടെ കണ്ണുകൾ ദേഷ്യത്തോടെ കുറുകികൊണ്ടിരുന്നു എന്നാൽ അവർ കണ്ണുനീർ അടക്കാൻ പാടുപെട്ടുകൊണ്ടിരുന്നു... തന്റെ കൈകളിൽ തോണ്ടുന്ന മറിയുവിനെ അമൻ തലചെരിച്ചു നോക്കി....

"ആദിക്കാടെ കോളേജിലെ ലോവർ ആണോ "മറിയു പുരികം പൊക്കിചോദിക്കുന്നത് കേട്ട് അമൻ അവളെ നെറ്റിച്ചുളിച്ചു നോക്കി... "അത്... പിന്നെ... ഇത്ത പറഞ്ഞിരുന്നു ഇക്കാക്ക് പണ്ട് കോളേജിൽ ഒരു പെണ്ണിനെ ഇഷ്ടമുണ്ടായിരുന്നു എന്ന്... ആ ഇത്ത ഇക്കാനെ ഇപ്പോഴും സ്നേഹിക്കുന്നത് കൊണ്ട് എന്റെ ഇത്തനെ ഒഴിവാക്കാൻ പറഞ്ഞോണ്ടാണോ ഇക്കാക്ക വഴക്ക് പറയുന്നേ " മറിയു അവന് കേൾക്കാൻ പാകം സംശയത്തോടെ ചോദിക്കുന്നത് കേട്ട് അവന്റെ കണ്ണ് മിഴിഞ്ഞു പോയി... വന്നിട്ട് അഞ്ചു മിനിറ്റ് മാത്രമേ ആയുള്ളൂ... ഇത് വരെ ഇവിടെ ഒന്നും കാര്യമായി സംസാരിച്ചിട്ടില്ല എന്നിട്ടും അവളുടെ കുരുട്ട് തലയിൽ ഓരോന്ന് തോന്നിയത് ഓർക്കേ അവന് അവളുടെ തലക്ക് ഒന്ന് കൊട്ടി...

"മിണ്ടാതിരിന്നോണം "അവളെ കണ്ണുരുട്ടിക്കൊണ്ടവൻ പറഞ്ഞതും അവൾ ചുണ്ട് പിളർത്തി അവനു പുറകിൽ നീങ്ങി.... "ആദിക്കാ പ്ലീസ് എനിക്ക് എനിക്ക് സത്യാമായിട്ടും വല്ലാതെ തോന്നുന്നു എന്താ നിങ്ങള് സംസാരിക്കുന്നെ... ഈ നില്കുന്നത് ആര... എന്തിനാ ഞങ്ങൾ ഇവിടേക്ക് വന്നത്... പറയ് "അവന്റെ കൈകളിൽ പിടിച്ചു കുലുക്കിയവൾ ചോദിച്ചു... "ഇന്നലെ നിന്നെ കാർ തട്ടാൻ പോയില്ലേ... ദേ ഈ നിൽക്കുന്ന സ്ത്രീയാണ് നിന്നെ വീഴ്ത്തിയത്... നീ വിചാരിക്കും പോലെ അറിയാതെ അല്ലാ... മനപ്പൂർവം.. മനപ്പൂർവം ചെയ്തതാണ് ഇവർ "അവരെ നോക്കി പകയോടെ ആദി പറയുമ്പോൾ ഒന്നും മനസ്സിലാകാതെ അയിശു ആ സ്ത്രീയെ ഉറ്റുനോക്കി... "മനപ്പൂർവമോ... അതിനു എനിക്ക് ഇവരെ..."അവരെ ഉറ്റുനോക്കികൊണ്ടവൾ മെല്ലെ പറഞ്ഞു... ആ സ്ത്രീ തല ഉയർത്തി അവളെ നോക്കി അവരുടെ കണ്ണിലേ ദയനീയത അവളെ കൂടുതൽ സംശയത്തിലാഴ്ത്തി...

"നിനക്ക് ഇവരെ അറിയില്ലായിരിക്കാം എന്നാൽ ഓരോ ദിവസവും നിന്നെ കുറിച്ച് മാത്രമാണ് ഇവർ കേൾക്കുന്നത്" ആദി പുച്ഛത്തോടെ പറഞ്ഞു നിർത്തിയതും അയിശു അവനെ മനസ്സിലാകാതേ നോക്കി.... അവന് അവളെ ഒന്ന് നോക്കികൊണ്ട് അമനോട് കണ്ണുകൊണ്ട് കാണിച്ചതും അയിശു സംശയത്തോടെ തിരിഞ്ഞു ... അമൻ പുറകിലേക്ക് നടന്നു അവിടെ അടഞ്ഞുകിടക്കുന്ന മുറിയുടെ ഡോർ താക്കോൽ വെച്ചു തുറന്നു... ആയിശുവിന്റെ ഹൃദയം ആസ്വസ്ഥതയോടെ മിടിച്ചുകൊണ്ടിരുന്നു... അമന്റെ കൂടെ ഇറങ്ങിവരുന്ന ആളെ കാണെ അവൾ ഞെട്ടി... ചുണ്ടിനും കവിളിലും നെറ്റിയിലും മുറിവോടെ വേച്ചു വേച്ചു നടക്കുന്ന നജീം മാഷിനെ കാണെ അവൾ ആദിയുടെ കൈകളിൽ പിടി മുറുക്കി.... "നിനക്കറിയുമോ എന്തിനാ ഈ സ്ത്രീ നിന്നെ കൊല്ലാൻ ശ്രേമിച്ചത് എന്ന് "ആദിയുടെ ശബ്ദം കേട്ട് ഞെട്ടിത്തരിച്ചവൾ നജീമിൽ നിന്ന് നോട്ടം മാറ്റി ആദിയെ നോക്കി ഇല്ലെന്ന് തലയാട്ടി...

"ഈ സ്ത്രീയുടെ ജീവിതം നീ കാരണം തകർന്നത് കൊണ്ട് " "ആദിക്കാ " അവന് പറഞ് കഴിഞ്ഞതും അവൾ നടുക്കത്തോടെ അവനെ വിളിച്ചുപോയി.... അവൾക് വല്ലാതെ ശ്വാസം മുട്ടുന്നത് പോലെ തോന്നി... "ഞാൻ പറഞ്ഞതല്ല അയിശു ഈ നിൽക്കുന്ന നജീമിന്റെ ഭാര്യ ഷമീന പറഞ്ഞതാ " ആദി ആ സ്ത്രീയെ ചൂണ്ടി പറഞ്ഞതും അവൾ കണ്ണുകൾ നിറച്ചു അവരെ നോക്കി... അവരുടെ മുഖത്തെ നിസ്സഹായത കാണെ അവളുടെ മനസ്സിൽ പലതും കുമിഞ്ഞു കൂടി... *തന്റെ ഭാര്യക്ക് എന്റെ ജോബിനോടൊന്നും താല്പര്യമില്ല അവൾക്കെപ്പോഴും അവളുടെ ഇഷ്ടങ്ങൾ മാത്രം നടത്തുന്ന ഒരു ഭർത്താവിനെ ആണ് ആഗ്രഹിച്ചത്... എന്റെ മകനെ പോലും എന്നിൽ നിന്നവൾ അകറ്റാൻ ശ്രേമിക്കാറുണ്ട് *

നജീമിന്റെ ഓരോ വാജകവും അവൾ മനസ്സിൽ ഓർത്തെടുത്തു... "മാഷ... എന്താ മാഷേ ഈ കേള്ക്കുന്നെ... നിങ്ങളുടെ ജീവിതം ഞാൻ തകർത്തെന്നോ... ഏഹ്... അതിനുമാത്രം എന്താ ഞാൻ ചെയ്തത് " ആദിയുടെ കൈകൾ വിട്ടവൾ അവനു മുന്നിൽ ചെന്ന് പിടപ്പോടെ ചോദിച്ചുകൊണ്ടിരുന്നു... അപ്പോഴും അവന്റെ കണ്ണുകൾ പ്രണയത്തോടെ അവളുടെ മുഖത്താകെ ഓടി നടന്നു... അത് കാണെ സഹികെട്ടുകൊണ്ട് ആദി അവളെ പിന്നിലേക്ക് നീകികൊണ്ട് അവന്റെ കവിളിൽ ആഞ്ഞിടിച്ചു.... ഷമീന കാണാൻ വയ്യാതേ കണ്ണുകൾ ഇറുക്കെ അടച്ചു... "ആദിക്കാ..." അയിശു അവനെ ശബ്ദം ഉയർത്തി വിളിച്ചു... "എന്താ അയിശു... എനിയും നിനക്ക് മനസ്സിലായില്ലേ... ഇയാൾക്കു ഇയാൾക്കു നിന്നോട് പ്രണയമാ...

സ്വന്തം ഭാര്യയെ പോലും അകറ്റിനിർത്തി അയാൾ നിന്നെ സ്നേഹിച്ചുകൊണ്ടിരിക്കുകയാണ്..... ഇപ്പോഴും നിനക്കത് മനസ്സിലായില്ലേ "ആദി അവളെ ദേഷ്യത്തോടെ അലറിയതും അവൾ പുറകിലേക്ക് വേച്ചു പോയി... ഒരുമാത്ര ആദിയുടെ ശബ്ദം കേട്ട് മറിയു അമന്റെ കയ്യില് പിടിച്ചുപോയി.. ************* "പ്രണയമായിരുന്നു എന്നോട് ഏതോ കല്യാണത്തിന് കണ്ടു ഇഷ്ടമായതാണത്രേ... വീട്ടിൽ വന്നു ചോദിച്ചപ്പോൾ നല്ല കുടുംബം എതിർക്കാൻ മാത്രം കാരണം ഒന്നും ഉണ്ടായിരുന്നില്ല.... വിവാഹം കഴിഞ്ഞപ്പോഴും പറയുമായിരുന്നു പ്രണയമാണ് നിന്നോടെന്ന്... മകന് ജനിച്ചപ്പോഴും പറയുമായിരുന്നു.... എന്നാൽ എന്ന് നീ ആ സ്കൂളിൽ ജോയിൻ ചെയ്തോ അന്ന് മുതൽ ഇയാളുടെ നാവിൽ നിന്ന് ആ സുഖമുള്ള വാക്കുകൾ ഞാൻ കേട്ടിട്ടില്ല..." ആയിഷയെ നോക്കി ഇടരുന്ന വാക്കോടെ അവൾ പറയുമ്പോൾ തലകുമ്പിട്ടു നിൽക്കുന്ന നജീമിലേക്ക് അവളുടെ കണ്ണുകൾ പാഞ്ഞു....

"തെറ്റുകൾ സ്നേഹത്തോടെ തിരുത്തുന്ന മനുഷ്യനിൽ നിന്ന് പതിയെ പതിയെ കാരണമുണ്ടാക്കി വഴക്ക് പറയാൻ തുടങ്ങി...സ്കൂളിലോ പരിപാടിക്കോ ഒന്നിനും ഞങ്ങളെ കൊണ്ട് പോകുന്നത് അറപ്പായിരുന്നു... അവളെ കണ്ടു പടിക്ക് അവളെ കണ്ടു പടിക്ക് നൂറവർത്തി പറഞ്ഞു ചെവി തഴമ്പിച്ചു... സ്വന്തം കുഞ്ഞിനെ പോലും സ്നേഹത്തോടെ നോക്കാതെയായി...." അവർ തേങ്ങി... എന്തിനോ ആയിശുവിന്റെ കണ്ണുകൾ നിറഞ്ഞുപോയി.... "നീയാണ് ഇതിനു കാരണമെന്ന് ഞാൻ വിശ്വസിച്ചു.... കല്യാണം കഴിഞ്ഞിട്ടും സ്വന്തം ഭർത്താവിനെ ചതിച്ചു ഇയാളെ പോലെ നീയും ഇയാളുമായി പ്രണയത്തിലാണെന്ന് ഞാൻ കരുതി... പലപ്പോഴും രാത്രിയിലെ ഫോൺ കാൾ...

അതെന്നെ കൂടുതൽ തളർത്തി...എനിക്കെന്റെ ഭർത്താവിനെ തിരികെ വേണം.. ന്റെ മോന്റെ ഉപ്പയെ തിരികെ വേണം... അതിനു ആകെയുണ്ടായ മാർഗം " അവൾ ഒന്ന് ശ്വാസം നീട്ടിവിട്ടു... "ഇന്നലെ സ്കൂൾ വിട്ട് നിന്നോടും സംസാരിച്ചുപോകുന്ന നജീമിക്കെയേ കണ്ടപ്പോൾ എന്നിലെ ദേഷ്യം വർധിച്ചതെ ഉള്ളൂ... ബൈകുമായി ഇക്കാ പോയതും എന്നിലെ ദേഷ്യം എന്റെ കണ്ണുകളെ മൂടിച്ചു... മാരണം കാണണം എന്ന് കരുതി തന്നെയാ വന്നത്.... പക്ഷെ സ്കൂൾ കുട്ടികൾ അവരെ കണ്ടതും മനസ്സിലെ താളംതെറ്റി...പലരും ഓടി വരുന്നത് പേടിച്ചുപോയി... ശരവേഗം കാർ ഓടിച്ചുപോകുമ്പോൾ ഒരുനിമിഷത്തെ ദേഷ്യത്തിന് താൻ ചെയ്തത് ഓർത്തു സ്വയം ശപിച്ചിരുന്നു.... ആർക്കും മനസ്സിലായില്ലെന്ന് കരുതിയാണ് വീട്ടിലേക്ക് പോയത്... ന്നാൽ നിമിഷ നേരങ്ങൾ കൊണ്ട് തന്റെ ഭർത്താവ് കണ്ടുപിടിച്ചിരുന്നു...

അപ്പോഴും നിന്നോടുള്ള ദേഷ്യം കാരണം ഞാൻ വിളിച്ചു പറഞ്ഞു നീയും എന്റെ ഭർത്താവും തമ്മിൽ അവിഹിതമാണെന്ന്....നിങ്ങളെ നിങ്ങളുടെ ഭാര്യ ചതിക്കുവാണെന്ന്..." ഷമീന പറഞ്ഞു കഴിഞ്ഞതും അയിശു തളർന്നുപോയിരുന്നു.... അവൾ തളർച്ചയുടെ നജീമിനെ നോക്കി...അയാളുടെ കുനിഞ്ഞ ശിരസ്സ് കാണെ അവളുടെ ഹൃദയം പിടഞ്ഞു പോയി... താൻ കാരണം ഒരാളുടെ ജീവിതം തകർന്നു..... രാത്രിയിലെ കാൾ കാണെ ആദിക്ക വിലക്കിയപ്പോൾ പോലും സംശയമാണോ എന്ന് ചോദിച്ചു ആ മനസ്സ് വേദനിപ്പിച്ചു എന്നല്ലാതെ തെറ്റായ ഒരു ചിന്ത പോലും മാഷിനെ പറ്റി ചിന്തിക്കാൻ തനിക് ആയില്ല... അത്രമേൽ നല്ലൊരു സുഹൃത്തായിരുന്നു അയാൾ എനിക്ക്... എന്നാൽ അയാളുടെ ഓരോ നോട്ടവും തന്നോടുള്ള പ്രണയമായിരുന്നോ.... സ്വയം ചോദിച്ചുപോയവൾ... അവളുടെ തറഞ്ഞ നിൽപ്പ് കാണെ ആദി അവളെ ദേഹത്തേക്ക് ചേർത്പിടിച്ചു...

കണ്ണുകൾ നിറഞ്ഞുകൊണ്ടവൾ അവനെ നോക്കി.... "നീ നിഷ്കളങ്കയാണ് അയിശു... ഇവരുടെ ജീവിതം തകരാൻ നീ ഒരിക്കലും കാരണമല്ലാ... അതോർത്തു സ്വയം നീ നീറരുത്..എല്ലാത്തിനും കാരണം ഇയാൾ ആണ്.... അതന്നെ എനിക്ക് മനസ്സിലായതാ...പക്ഷെ ഉറപ്പിക്കണമായിരുന്നു അതാ ഇത്രയും വൈകിയത് " അവളെ ചേർത്ത് ആദി പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു... അപ്പോഴും വിശ്വാസം വരാതെ നജീമിനെ അവൾ ഉറ്റുനോക്കി... "ആയിഷ ഇപ്പോഴും താൻ ഇയാളെ നോക്കുന്നതിന്റെ പൊരുൾ എനിക്ക് മനസ്സിലാകുന്നില്ല... നിന്നോടുള്ള പ്രണയം മൂത്ത് ആദിയെ കൊല്ലാൻ നോക്കിയവനോട് ഇപ്പോഴും നിനക്ക് സഹദപമാണോ" ആയിഷയെ നോക്കി അമൻ പുച്ഛത്തോടെ പറഞ്ഞതും അവൾ ഞെട്ടലോടെ ആദിയിൽ നിന്ന് കുതറിയിരുന്നു.... ആദി അമനെ ദയനീമായി നോക്കി...

"വേണം ആദി ഇത്രയും അറിഞ്ഞ സ്ഥിതിക്ക് അതും അറിയണം.. ഒരു തരി സഹതാപം പോലും ഇയാളോട് അവൾക് പാടില്ല " ആദിയെ നോക്കി അമൻ പറഞ്ഞത് കേൾക്കെ ആയിഷു ആദിയെ തന്നെ ഉറ്റുനോക്കി.... ഒരുമാത്ര അവളുടെ നോട്ടത്തിൽ അവനു ഭയം തോന്നി... "ഞാൻ കാരണമാണോ ഇയാൾ ആദികയെ..."അവളുടെ കണ്ണുകൾ അവന്റ കണ്ണിൽ ഉറച്ചു നിന്നു... "അയിശു... നീ "അവന് അവളുടെ കവിളിൽ കൈകൾ വെച്ച് അവളെ സമാധാനിപ്പിക്കാൻ ശ്രേമിച്ചുകൊണ്ടിരുന്നു... അവൾ വാശിയോട് കൈകൾ തട്ടിമാറ്റി... പുറകിലേക്ക് നീങ്ങി... "ആയിരുന്നു അല്ലെ... എന്നോട് കള്ളം പറഞ്ഞു അല്ലെ.. എല്ലാം അറിഞ്ഞിട്ടും വിഡ്ഢിയാക്കി അല്ലെ "പുറകിലേക്ക് ഓരോ അടി വെച്ചുകൊണ്ടവൾ പറഞ്ഞുകൊണ്ടിരുന്നു... "ഇത്താ " "മാറി നിക്ക് മറിയൂ " കണ്ണ് നിറച്ചു ആയിഷയെ താങ്ങിപിടിച്ച മറിയുവിനെ അയിശു ദേഷ്യത്തോടെ നോക്കി... അവൾ സങ്കടത്തോടെ അമന്റെ അടുത്തേക്ക് നീങ്ങി നിന്നു.... അയിശു പതിയെ തിരിഞ്ഞുകൊണ്ട് നജീമിന് നേരെ നിന്നു... അവന് അവളുടെ ഭാവം കാണെ പകപ്പോടെ നോക്കി ... ചെറുചിരിയോടെ മാത്രം നോക്കുന്നവളുടെ കണ്ണുകളിൽ തന്നെ കത്തിച്ചുകളയാനുള്ള ശക്തിയുണ്ടെന്ന് തോന്നി അവനു.......................................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story