എന്റേത് മാത്രം: ഭാഗം 67

entethu mathram

എഴുത്തുകാരി: Crazy Girl

"ആയിഷ നീ " നജീമിന് മുന്നിൽ നില്കുന്നവളെ ആദി അസ്വസ്ഥതയോടെ വിളിച്ചു.. "പ്ലീസ് ആദിക്ക.... നിങ്ങള് എനി മിണ്ടരുത് "ആദിയെ നോക്കി ദൃഢമായി പറഞ്ഞുകൊണ്ടവൾ നജീമിനെ നോക്കി.... അവന്റെ കണ്ണുകൾ ഭയത്തോടെ അവളെ തന്നെ ഉറ്റുനോക്കിയിരുന്നു... "ആയിഷ ഞാൻ " "ആദിക്കയെ ആക്‌സിഡന്റ് ആക്കാൻ മാത്രം എന്ത് ബന്തമാ മാഷേ ഞങ്ങൾ തമ്മിൽ ഉള്ളത് "ഗൗരവമേറിയ ശബ്ദത്തോടെ അവൾ ചോദിക്കുന്നത് കേട്ട് അവന് അവളെ കണ്ണിമ വെട്ടാതെ നോക്കി നിന്നു.... "പറയ് "അവൾ അലറിയതും അവന് കണ്ണുകൾ മാറ്റി പതിയെ അവളിൽ തന്നെ നോക്കി... "ഒരു ബന്ധവും ഇല്ലാത്തത് കൊണ്ടാണ് ആയിഷ ഞാൻ അത് ചെയ്തത്...

കാരണം നീയുമായി ഒരു ബന്ധം പുലർത്താൻ ഞാൻ ആഗ്രഹിക്കുന്നു... അതിനു തടസമായി നില്കുന്നവനെ കാണെ എനിക്ക് അത് ചെയ്യേണ്ടി വന്നു" അവളെ ഉറ്റുനോക്കിയവൻ പറയുമ്പോൾ അവളുടെ കണ്ണുകളിലെ ഞെരമ്പുകൾ ചുവപ്പ് പടർന്നിരുന്നു....അവളുടെ കൈകൾ ശരവേഗം ഉയർന്നു പൊങ്ങി... അവന് ഞെട്ടലോടെ കവിളിൽ കൈകൾ വെച്ച്... അവിടമുള്ളവരിൽ ഞെട്ടൽ ഉണർത്തി.. ആദിയിൽ ഒഴികെ... "ആദിക്കയെ കൊന്നാൽ നിങ്ങൾക്കൊപ്പം വരുമെന്ന് കരുതുന്നുണ്ടോ നിങ്ങൾ "അവളുടെ ശബ്ദം ഉയർത്തിയ ചോദ്യം കേൾക്കെ അവന്റെ ചുണ്ടിൽ മന്ദഹാസം വിടർന്നു...അവന് കവിളിൽ നിന്ന് കൈകൾ മാറ്റി... "എന്തുകൊണ്ട് വരില്ലാ...

ഒരു രണ്ടാംകെട്ടു കാരനെ നീ കല്യാണം കഴിച്ചു അതിലൊരു കുഞ്ഞും ഉണ്ട്... പക്ഷെ ഇന്നേവരെ നിങ്ങള് ഭാര്യാഭർത്ത ബന്ധം തുടർന്നിട്ടില്ല എന്ന് എനിക്ക് അറിയാം.... അവന് മരിച്ചു കഴിഞ്ഞാൽ നീ വിഷമിക്കും കുറച്ചു കഴിഞ്ഞാൽ അവന് വെറും ഓർമയായിരിക്കും നിനക്ക്.....അപ്പോൾ നിനക്ക് തുണയായിട്ട് ഞാൻ ഉണ്ടാകും...എന്റെ ഭാര്യയെ ഒഴിവാക്കിയാൽ നീയും ഞാനും തുല്യർ ആണ്... നമുക്കൊരു ജീവിതം ഇതാണ് ഞാൻ ആഗ്രഹിച്ചത്" ഓരോ വാക്കുകൾ പറയുമ്പോളും അയാളുടെ കണ്ണുകളിലെ തിളക്കം കാണെ ആയിഷുവിനു അയാളോടുള്ള വെറുപ്പ് നിറഞ്ഞു... ഷമീന അത്ഭുദത്തോടെ അയാളെ നോക്കി നിന്നുപ്പോയി... ദിവസങ്ങൾക്കു ശേഷം അയാളുടെ കണ്ണിലേക്കു തെളിച്ചം തനിക് മുന്നിലല്ല മറ്റൊരു സ്ത്രീക്ക് മുന്നിൽ എന്നറിയവേ അവരുടെ ഹൃദയം പിടഞ്ഞുപോയി...

ആദിയുടെ കൈകൾ മുറുകി വന്നു തന്റെ പെണ്ണിന് മുന്നിലേ അവന്റെ കണ്ണുകളിലെ തിളക്കം കാണെ അവനു ചുറ്റും അസ്വസ്ഥത മൂടി... കണ്ടു നിൽക്കുന്ന അമനിലും മറിയുവിലും പോലും വെറുപ്പ് പ്രകടനമായി.... "ഹ്മ്മ്... അത് വെറും വ്യാമോഹമാണ് ആണ് മാഷേ...ആ മനുഷ്യനുമായി ഭാര്യാഭർത്താ ബന്ധം പുലർത്തിയില്ലെങ്കിലും ഞങ്ങൾ പ്രണയിക്കുന്നുണ്ട്....ഒരിക്കലും വിട്ട് പിരിയാൻ പറ്റാത്ത വിധം എന്റെ ശ്വാസത്തിൽ പോലും അയാളെ നിറച്ചു പ്രണയിക്കുന്നുണ്ട് ഞാൻ... ആ എനിക്ക് അദ്ദേഹത്തിന് ഒരു പരിക്ക്‌ പറ്റിയാൽ മാഷിന്റെ കൂടെ വരുമെന്ന് കരുതിയത് വെറും മോഹം മാത്രാമാണ് മാഷേ...." അവളുടെ ഉറച്ച വാക്കുകൾ കേൾക്കേ ആദിയുടെ മനസ്സെന്തിനോ തുടിച്ചു വന്നു....

"പക്ഷെ എന്റെ ജീവിതത്തിൽ മുള്ളും മുനയും നോക്കി കണ്ടു എന്റെ പുറകെ കൂടി... തന്റെ ഈ വൃത്തികെട്ട കണ്ണുകൾ തിരിച്ചറിയാൻ പറ്റാത്തതിൽ ഞാൻ എന്നേ തന്നെ ശപിച്ചു പോകുവാ മാഷേ... ബഹുമാനമായിരുന്നു മാഷിനോട്... ഭാര്യയുമായി സുഖമുള്ള ജീവിതമല്ല എന്ന് പറഞ്ഞപ്പോൾ സുഹൃത്തിനെ പോലെ ഞാനും വേദനിച്ചേ ഉള്ളൂ മാഷിനെ ഓർത്തു... എന്നാൽ പ്രണയിച്ചു കല്യാണം കഴിച്ചു മറ്റൊരുത്തിയെ കണ്ടപ്പോൾ സ്വന്തം കുഞ്ഞിനെ പോലെ ഒരു നോക്ക് നോക്കാതെ നിൽക്കുന്ന തന്നോടിപ്പോൾ വെറുപ്പാണ്... ബഹുമാനം തോന്നിയ നിമിഷങ്ങളിൽ ഇപ്പൊ ഞാൻ ഖേദിക്കുന്നു... കണ്ടു സംസാരിച്ച ഓരോ ദിവസങ്ങളും ഓർക്കപ്പെടാൻ പോലും ആഗ്രഹിക്കാതെ വെറുക്കുന്നുണ്ട് ഞാൻ നിങ്ങളെ...

മാഷിലുപരി സുഹൃത്തായി കാണാൻ തോന്നിയ നിമിഷത്തെ ഞാൻ ശപിക്കുന്നുണ്ട്..." അയാളെ നോക്കി വെറുപ്പോടെ അവൾ ഓരോന്ന് പറയുമ്പോൾ കേൾക്കാൻ ആഗ്രഹിക്കാത്ത പോലെ അയാളുടെ മുഖം ചുളിഞ്ഞു.... "ഇപ്പൊ നിങ്ങള് നിങ്ങളുടെ ഈ ഭാര്യയുടെ സ്നേഹം പോലും അർഹിക്കുന്നില്ല മാഷേ...ആ നിങ്ങള് നിർത്തിക്കോണം ഇന്നത്തോടെ ഞാനുമായുള്ള എല്ലാം..." വാശിയോട് പറഞ്ഞവൾ തിരിച്ചുനടക്കാൻ ഒരുങ്ങിയതും അവളുടെ കൈകളിൽ അവന്റെ പിടി മുറുകിയിരുന്നു... അത് കാണെ ദേഷ്യത്തോടെ മുന്നോട്ട് കുത്തിക്കാൻ നിന്ന ആദിക്ക് മുന്നേ അവളുടെ കൈകൾ അവനിൽ വീശിയിരുന്നു... അവന്റെ ചുണ്ടുകൾ കോട്ടി പകപ്പോടെ അവളെ നോക്കി... "തൊട്ടുപോകരുത് എന്നേ "വലിഞ്ഞു മുറുകിയ മുഖമോടെ പറഞ്ഞുകൊണ്ടവൾ കൈകൾ കുടഞ്ഞു ആരെയും നോക്കാതെ പുറത്തേക്ക് ഇറങ്ങി...

അവൾ പോയതും ആദിയുടെ കൈകൾ അവന്റെ മറ്റേകവിളിലും പതിഞ്ഞു... അവന് ചുമരിൽ വേച്ചു തട്ടി നിന്നു.... "ഇനിയെന്റെ പെണ്ണിന് നേരെ നിന്റെ ഈ കണ്ണു ഉയർന്നാൽ പിഴുതെടുക്കും ഞാൻ "വിരൽ ചൂണ്ടി പകയോടെ പറഞ്ഞുകൊണ്ടവൻ പുറത്തേക്ക് നടന്നിരുന്നു... അമൻ പുച്ഛത്തോടെ നോക്കി കൊണ്ട് പുറത്തേക്ക് നടക്കാൻ തുനിഞ്ഞു എന്നാൽ ഇപ്പോഴും അന്തിച്ചു നില്കുന്നവളെ കണ്ടു തലക്കുടഞ്ഞവൻ അവളുടെ കയ്യും പിടിച്ചു പുറത്തേക്ക് വലിച്ചു നടന്നു.... നജീം വേദനയോടെ കവിളുകൾ തടവിക്കൊണ്ട് അവർ പോകുന്നതും നോക്കി തളർച്ചയുടെ നിന്നു... ആയിഷയിൽ നിന്ന് ആദ്യമായി കണ്ട ഭാവങ്ങൾ ഓർക്ക് അപ്പോഴും അവന് പകപ്പൊടെ നിന്നു...

ഒരുമാത്ര ആദിയിൽ ആണ് അവളുടെ ജീവൻ എന്ന് പോലും അവനു തോന്നിയിരുന്നു..... ശരീരത്തിലെ നുറുങ്ങുന്ന വേദന തോന്നിയപ്പോൾ അവന് വേദനയോടെ മുഖം ചുളിച്ചുകൊണ്ട് മുന്നിൽ കണ്ണ് നിറച്ചു പകയോടെ നോക്കുന്നവളെ കണ്ടു അവന് പകപ്പോടെ നോട്ടം മാറ്റി... "ഒരു പെണ്ണിനെ മറ്റൊരു കണ്ണോടെ നോക്കിയതിനു അവളുടെ കയ്യില് നിന്നും അവളുടെ ഭർത്താവിന്റെ കയ്യില് നിന്നും സ്വന്തം ഭാര്യയുടെ മുന്നിൽ വെച്ച് അടിവാങ്ങിയ നിങ്ങളെ കാണുമ്പോൾ വെറുപ്പിനപ്പുറം സഹതാപം തോന്നുന്നു... ഒരാളുടെ മുന്നിലും എനി തല ഉയരില്ല... അപമാനത്താൽ അവളെ നോക്കാൻ പോലും എനി ഈ കണ്ണുകൾ ചലിക്കില്ല " വെറുപ്പോടെ പറഞ്ഞുകൊണ്ടവൾ മുന്നോട്ടേക്ക് നടന്നു..

.പെട്ടെന്ന് നിന്നു കൊണ്ട് തലചെരിച്ചു നോക്കി... "പോകുവാ ഞാൻ... ന്റേ മോനേം കൊണ്ട്... വീട്ടിലിതുവരെ ഒന്നും ഞാൻ പറഞ്ഞിട്ടില്ല... നിങ്ങളെ മോശമായി ചിത്രീകരിക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല... എന്നാൽ ഈ നിമിഷം ഇത്രയും നടന്നിട്ടും എന്നേ ഒഴിവാക്കി അവളെ വേണമെന്ന് പറഞ്ഞപ്പോൾ എനിക്ക് മനസ്സിലായി ഒരു കണിക സ്ഥാനം പോലും ആ മനസ്സിൽ ഞാനില്ല എന്ന്.... എന്നേ വേണ്ടാത്തവരുടെ ജീവിതത്തിൽ കടിച്ചു തൂങ്ങി നിൽക്കേണ്ട ആവിശ്യം എനിക്കും ഇല്ലാ...വേർപിരിയാനുള്ള വക ഞാൻ തന്നെ തുടങ്ങാം... എന്നിട്ട് തനിക് ആരോപ്പം വേണമെങ്കിൽ കഴിയാം... ഞാനും എന്റെ കുഞ്ഞും തന്റെ കണ്മുന്നിൽ പോലും വരില്ല..."കണ്ണുകൾ വാശിയോടെ തുടച്ചവൾ പറഞ്ഞു... "എന്റെ മോനെന്നെ ചോദിച്ചാലോ "പോകാൻ തുണിഞ്ഞവളെ പകപ്പോടെ നോക്കിയവൻ ചോദിച്ചു...

"മരിച്ചു പോയെന്ന് പറയും... അവനത് വിശ്വസിച്ചോളും കാരണം ഇത്രയും കാലം അവനെ നോക്കാതെ എടുക്കാതെയും നിന്നപ്പോൾ ഉപ്പയെന്താ എന്റെ കൂടെ കളിക്കാൻ വരാത്തെ എന്ന് ചോദിച്ചപ്പോൾ ഉപ്പാക് സുഖമില്ല വയ്യാത്തോണ്ടാ എന്ന് കള്ളം പറഞ്ഞാണ് അവനെ സമാധാനിപ്പിച്ചത്...അതുകൊണ്ട് ഉപ്പ മരിച്ചെന്നു അറിഞ്ഞാലും എന്റെ കുഞ്ഞു അത് വിശ്വസിച്ചോളും..."ഉറച്ചവാക്കോടെയാണവൾ പറഞ്ഞതെങ്കിലും അവളുടെ ശബ്ദം ഇടറി... എങ്കിലും അവനു മുന്നിൽ എനിയും താഴില്ല എന്ന് ഉറപ്പിച്ചുകൊണ്ടവൾ മുന്നോട്ടേക്ക് നടന്നു.... *************** ആദിയുടെ കാർ ഗേറ്റ് കടന്നുപോയതും അമനും പതിയെ കാർ മുന്നോട്ടെടുത്തു... ദൂരം പിന്നീട്ടതും അവന് തലചെരിച്ചു തൊട്ടടുത്തു ഇരിക്കുന്നവളെ നോക്കി... ഇപ്പോഴും വല്ലാത്തൊരു ഭാവത്തോടെ ഇരിക്കുന്നവളെ കാണെ അവന്റെ നെറ്റിച്ചുളിഞ്ഞു.. ഗിയറിൽ നിന്ന് കയ്യെടുത്തുകൊണ്ടവൻ അവളുടെ നെറ്റിയിൽ ഒന്ന് തട്ടി...

അവന് ഞെട്ടിക്കൊണ്ട് നേരെ ഇരുന്നു... "ഒരാൾക്കു ഇത്രയും തരംതഴാൻ കഴിയുമോ... പ്രണയം മൂത്ത് മനുഷ്യർ ഭ്രാന്തന്മാർ ആകുമെന്ന് പറയുന്നത് വെറുതെ അല്ലാ " നെറ്റിച്ചുളിച്ചുനോക്കുന്നവനെ നോക്കി അവൾ സംശയത്തോടെ പറഞ്ഞു.... "പ്രണയമോ... ഇതിനൊരിക്കലും പ്രണയമെന്ന് പേരിട്ടു വിളിക്കാൻ കഴിയില്ലാ....അട്ട്രാക്ഷൻ ആണ് സൗന്ദര്യമുള്ള ഒന്നിനെ കാണുമ്പോൾ അവരിലെ പെരുമാറ്റം അവരിൽ കൂടുതൽ സ്വാതീനികുമ്പോൾ മനുഷ്യനിലെ ഹോർമോൺ ചേഞ്ച്‌ ആവുന്നതാണ് ആ നിമിഷം സ്വയം തെറ്റുകൾ ചെയ്യാനും അവർ മുതിരും അറിഞ്ഞുകൊണ്ട് അല്ലെങ്കിൽ അറിയാതെ..." അമൻ പറഞ്ഞത് കേട്ട് അവൾക് ദഹിക്കാൻ പറ്റാത്തത് പോലെ അവനെ നോക്കി... "പക്ഷെ അവർക്ക് ഒരു ഭാര്യ ഉണ്ടല്ലോ... അവരുടെ പ്രണയം അവരുടെ ഭാര്യ അല്ലെ... അപ്പോ മറ്റൊരു സ്ത്രീയെ എങ്ങനെ നോക്കാൻ കഴിയും "

മറിയു ചോദിച്ചത് കേൾക്കെ അവന് ഒന്ന് മന്ദഹസിച്ചു.. "മനുഷ്യന് ഒരു പ്രണയമേ പാടുള്ളു എന്ന് എവിടെയും പറഞ്ഞിട്ടില്ല... പ്രണയം അമിതമായാലും മടുക്കും...അപ്പോഴാണ് മറ്റൊരു സ്ത്രീയിൽ അല്ലെങ്കിൽ മറ്റൊരു പുരുഷനിൽ അവർ ലയിച്ചു പോകുന്നത്... ഒരു ഇടവേള പ്രണയത്തിനും കൊടുക്കണം... പ്രണയത്തിന്റെ ആക്കം വർധിപ്പിക്കാൻ വേണ്ടി " അമൻ പറഞ്ഞുനിർത്തിയതും അവളുടെ വിരലുകൾ വായിലേക്ക് നീണ്ടു.... "അപ്പൊ എന്നും എന്നേ കണ്ടാലും മാനുക്കക്ക് മടുക്കുമോ... മറ്റൊരു സ്ത്രീയിലേക്ക് പോകുമോ... വേണ്ടാ... അങ്ങനെ വേണ്ടാ... എപ്പോഴും എന്നേ കണ്ടോണ്ടിരുന്നു മടുത്താൽ എന്നേ വീട്ടിൽ കൊണ്ട് വിട്ടേക്ക്... എന്നിട്ട് സ്നേഹം തോന്നുമ്പോൾ വന്നു കൊണ്ടുപോയാൽ മതി " നഖം കടിച്ചു വെപ്രാളത്തോടെ പറയുന്നവളെ കണ്ടു അവന് മിഴിച്ചു നോക്കി പോയി...

എത്രവേഗമാണ് മനസ്സിൽ ഓരോന്ന് കുത്തി നിറക്കുന്നത് എന്നോർത്തപ്പോൾ അവന് തലയൊന്നു കുടഞ്ഞു അവളുടെ തലക്ക് മേട്ടം കൊടുത്തു... "നീയെന്താ ഇങ്ങനെ..." തല ഉഴിഞ്ഞുനോക്കുന്നവളെ നോക്കി അവന് പുരികം പൊക്കി... "എങ്ങനെ "അവൾ ചുണ്ട് പിളർത്തി....അവന് ഒന്ന് നീട്ടിശ്വാസമെടുത്തു "ഇടവേള കൊടുക്കണമെന്ന് ഉദ്ദേശിച്ചത് മാറ്റിനിർത്താണോ മിണ്ടാതെ ഇരിക്കാനോ അല്ലാ...പ്രണയത്തിൽ മാത്രം അഡിക്ട ആവരുത് എന്നാണ് ഉദ്ദേശിച്ചത്.... പ്രണയത്തിനപ്പുറം സൗഹൃദം വേണം വാത്സല്യം വേണം... അതൊക്കെ തുല്യമായി ലഭിക്കുമ്പോൾ മറ്റൊരു സ്ത്രീയിലേക്ക് ഒരുവനും നോക്കാൻ തുനിയില്ല... ചിലപ്പോ ഷമീനക്കും അതായിരിക്കും സംഭവിച്ചത്... എന്നും അയാളെ പ്രണയം കൊണ്ട് മൂടിയിട്ടുണ്ടാകും... ആയിരിക്കാം എന്നാണ് ഞാൻ ഉദ്ദേശിച്ചത് എനി നീ അതും ഓർത്തു തല പുകയ്ക്കണ്ടാ " അമൻ കടുപ്പിച്ചു പറഞ്ഞത് കേട്ട് അവൾ നേരെ ഇരുന്നു....

"പിന്നെ നിന്നെ ഇന്നവിടെ കൊണ്ട് പോയത് അതൊക്കെ കണ്ടു മനസ്സിലാക്കാൻ ആണ്... വിവരവും വിദ്യാഭ്യാസവും മറ്റുരെഡും ആയ നിന്റെ ഇത്തയെ കൂടെ നിന്നവൻ മറ്റൊരു കണ്ണോടെ നോക്കുന്നത് പോലും മനസ്സിലാക്കാൻ സാധിച്ചില്ല... അവിടെയാണ് തെറ്റ് പറ്റിയത്... നാളെ നീയും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പലയിടത്തും എത്തേണ്ടവളാ... ഒരുവനും അധിക സ്വാതന്ത്രം നൽകരുത്... കണ്ണടച്ച് വിശ്വസിക്കരുത്... മറ്റൊരു കണ്ണോടെ നോക്കുന്നെന്ന് മനസ്സിലാക്കാനുള്ള ബോധം എപ്പോഴും വേണം " അവന് പറഞ്ഞത് കേട്ട് അവൾ ആണെന്ന് തലയാട്ടി... "പക്ഷെ ഞാനും മച്ചുവേഡ് അല്ലെ"അവൾ ചോദിച്ചത് കേട്ട് അവന് ചിരിയോടെ നോക്കി "you are cute fool "അവളുടെ കവിളിൽ വലിച്ചവൻ പറഞ്ഞുകൊണ്ട് ഡ്രൈവിംഗ് ശ്രെദ്ധ നൽകി... അപ്പോഴും അവൾ അഭിനന്ദിച്ചതാണോ കളിയാക്കിയതാണോ എന്നറിയാതെ അവന് പിടിച്ച കവിളിൽ കൈകൾ ചേർത്തു വെച്ചു സംശയത്തോടെ ഇരുന്നു... **************

"ഉമ്മാ അവരെനിയും എത്തിയില്ലേ "സോഫയിൽ ബാഗ് എറിഞ്ഞുകൊണ്ടവൻ ബെഡിൽ മലർന്നിരുന്നുകൊണ്ട് വിളിച്ചു ചോദിച്ചു... "നീയല്ലേ മറിയുവിനേം കൊണ്ട് വരാറ്..."റസിയുമ്മ മുറിയിൽ നിന്ന് ഇറങ്ങി "കുഞ്ചുക്ക വന്നിരുന്നു എന്നിട്ട് അവളേം കൊണ്ട് പോയി.... ഹ്മ്മ് രണ്ടും കറങ്ങാൻ പോയതായിരിക്കും "അവന് സ്വയം ഈണത്തിൽ പറയുന്നത് കേട്ട് റസിയുമ്മ അവന്റെ ചെവിയിൽ നുള്ളി... "ആഹ്ഹ്ഹ് "വേദനയോടെ അവന് അലറി... "വിയർത്തു വന്നിട്ട് അതുമിതും പറയാതെ പോയി കുളിക്ക്... " ഉമ്മ പറഞ്ഞത് കേട്ട് അവന് ചവിട്ടി തുള്ളി മുകളിലേക്ക് നടന്നു.. "തുണി വലിച്ചു വാരിയിട്ടാൽ പിന്നെ എല്ലാം കൂടി കത്തിക്കും ഞാൻ... വൃത്തിയും വെടിപ്പും ഇല്ലാത്ത ഇങ്ങനെ ഒരുത്തനെ ആണല്ലോ പടച്ചോനെ നീ എനിക്ക് തന്നത് "റസിയുമ്മ പറയുന്നത് കേട്ട് പല്ലുകടിച്ചവൻ മുകളിലെ സോഫയിൽ മലർന്നിരുന്നു... "ഭൂമിൽ ഇരിക്കാൻ വിട്ടില്ലെങ്കിൽ ആകാശത്തു കേറി ഇരിക്കാൻ എനിക്ക് അറിയാം "

ചുണ്ട് കോട്ടിയവൻ പറഞ്ഞുകൊണ്ട് പോക്കറ്റിൽ നിന്ന് ഫോൺ എടുത്തുകൊണ്ടു നോക്കാൻ തുടങ്ങി.... ആലിയ മുറിയുടെ ഡോർ തുറന്നതും സോഫയിൽ ഇരിക്കുന്നവനെ കണ്ടു അവൾ അവനടുത്തു ഇരുന്നു... ആലിയ വന്നത് അറിഞ്ഞെങ്കിലും അവന് കണ്ടത് ഭവിക്കാതെ അവിടെ തന്നെ ഇരുന്നു... അത് കാണെ അവളും കൂടുതൽ കാര്യമാക്കാതെ ടീവി ഓൺ ചെയ്തു സോഫയിൽ ചാരിയിരുന്നു.... അവന്റെ മൊബൈൽ അടിഞ്ഞത് കേട്ടതും അവന് ആവേശത്തോടെ നേരെ ഇരുന്നു... "ആ ഡീ... ഫോട്ടോ അയക്ക് എഡിറ്റ്‌ ചെയ്യുന്ന കാര്യം ഞാൻ ഏറ്റു.... ഏയ് ഇതൊക്കെ ഈസി അല്ലെ നിനക്ക് എന്താ വേണ്ടത് എന്ന് വെച്ചാൽ പറഞ്ഞ മതി ഒക്കെ ഞാൻ ചെയ്ത് തരാം... സെറ്റ്. എന്ന ശെരി " അവന് കാൾ വെച്ചുകൊണ്ട് വാട്സാപ്പിൽ കയറി ഓരോന്ന് നോക്കി.. ആലിയ ഒന്ന് തൊണ്ടയനക്കിയതും അവന് തല പൊക്കി നോക്കി...

"ഞാൻ... ഞാൻ എല്ലാം ഏറ്റു പറഞ്ഞല്ലോ... എനിയെന്തിനാ മിണ്ടാണ്ട് നില്കുന്നെ "അവൾ ഗൗരവത്തോടെ ചോദിച്ചു... "വലിഞ്ഞു കയറിവൻ എന്തിനാ ഈ വീട്ടിലെ തമ്പുരാട്ടിയോട് മിണ്ടുന്നതു.... എനി നിനക്കൊരു ശല്യമായിട്ട് വരില്ല... എനിക്കെന്റെ മറിയു ഉണ്ട് " പുച്ഛിച്ചുകൊണ്ടവൻ പറഞ്ഞുകൊണ്ട് സോഫയിൽ നിന്ന് എണീറ്റു മുറിയിലേക്ക് നടന്നു വാതിൽ കൊട്ടിയടച്ചു... അവളുടെ കൈകൾ റിമോട്ടിൽ മുറുകി ചുണ്ട് കൂർത്തു വന്നു... ദേഷ്യത്തോടെ റിമോട്ട് വലിച്ചെറിഞ്ഞുകൊണ്ടവൾ മുറിയിലേക്ക് പാഞ്ഞു... *************** കാർപോർച്ചിൽ കാർ നിർത്തിയതും ആയിഷ കാറിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടന്നു... ആദി മിറർ ഗ്ലാസിലോടെ അവൾടെ പോക്കും നോക്കി തല കുടഞ്ഞുകൊണ്ട് കാറിൽ നിന്ന് ഇറങ്ങി....

"മ്മീ "മിന്നു ദേഹം ആട്ടി ആട്ടി കുണുങ്ങി കൊണ്ട് ഓടി വന്നതും അയിശു അവളെ വാരിയെടുത്തു മുഖമാകെ ഉമ്മകൾ കൊണ്ട് മൂടി... "നാനെ ഉമ്മാമിക്ക് പാത്ത് പാതി കൊക്കുവാ "അവൾ ആയിശുവേ നോക്കി ആവേശത്തോടെ പറഞ്ഞു... "എന്ത് പാട്ട് "അയിശു അവളുടെ അതെ ആവേശത്തോടെ ചോദിച്ചു... "കാക്കേ കാക്കേ കൂതേവിതെ.. കൂതിനകത്തു കുന്നുണ്ടോ... കുന്നിന് പാള് കൊക്കേണ്ടേ കുഞ്ഞി വാവ കയ്യൂലെ " ആയിശുവേ നോക്കി മിന്നു കൈകൊട്ടി പാടിയതും അയിശു ചിരിയോടെ അവളുടെ ഉണ്ടകവിളിൽ ചുണ്ട് ചേർത്തു "സൂപ്പർ "മിന്നുവിന്റെ മൂക്കിന്തുമ്പ് വലിച്ചുകൊണ്ടവൾ പറഞ്ഞതും മിന്നു വാപൊത്തി കുണുങ്ങി ചിരിച്ചു.. "വാപ്പിന്റെ മുത്തേ "വാതിക്കൽ നിന്ന് ആദിയുടെ വിളി വന്നതും ആയിശുവിന്റെ ചിരി സ്വിച്ചിട്ട പോലെ നിന്നു...

അവന് മിന്നുവിനെ എടുക്കാൻ അടുത്തേക്കാണ് വരുന്നത് എന്ന് കണ്ടതും മിന്നുവിനെ വേഗം നിലത്ത് നിർത്തികൊണ്ടവൾ മുകളിലേക്ക് നടന്നു... അത് കാണെ ആദി ദയനീയമായി ചുണ്ട് പിളർത്തികൊണ്ട് മിന്നുവിനെ കയ്യിലെടുത്തു.. "നിന്നെക്കാൾ വാശിക്കാരി ആണല്ലോ ന്റെ മിന്നു നിന്റെ ഉമ്മി.."അവള്ടെ പോക്കും നോക്കി ആദി പറഞ്ഞതും ഒന്നും മനസ്സിലാകാതെ അവന്റെ താടിയിൽ കുഞ്ഞികയ്യ് വെച്ചവൾ കൺചിമ്മി അവനെ നോക്കികൊണ്ടിരുന്നു....  "മിന്നു ഉറങ്ങിയോ ഉമ്മാ" പാത്രം കഴുകിയ കൈകൾ കുടഞ്ഞുകൊണ്ട് കിച്ചണിലെ ലൈറ്റ് ഓഫ്‌ ചെയ്ത് മുറിയിലേക്ക് കയറാൻ തുനിഞ്ഞ ഉമ്മയോട് അയിശു ചോദിച്ചു... "ആഹ് അവൾ ഇവിടെ കിടന്നു..."ഉമ്മ പറഞ്ഞത് കേട്ട് അവൾ ഒന്ന് നിന്നു... "എന്തെ മോളെ മിന്നുവേ വേണോ "അവള്ടെ നിർത്തം കാണെ ഉമ്മ ചോദിച്ചത് കേട്ട് അവൾ ഒന്ന് ആലോചിച്ചുകൊണ്ട് വേണ്ടെന്ന് തലയാട്ടി...

"ഇന്നവിടെ കിടന്നോട്ടെ "അയിശു പറഞ്ഞുകൊണ്ട് മുകളിലേക്ക് നടന്നു... മനസ്സിൽ പലതും തീരുമാനിച്ചുകൊണ്ട്.... മുറിയിലെ കുറ്റിയിട്ടു കൊണ്ട് അവൾ ബെഡ്‌ഡിലിരുന്നു... ഹെഡ്ബോർഡിൽ ചാരി ഇരുന്നവൻ അവളെ ഉറ്റുനോക്കി... വെറും നിലത്ത് കണ്ണിട്ടിരിക്കുന്നത് കണ്ടു അവന് നിരങ്ങി അവൾക്കടുത്തേക്ക് ചെന്നു തോളിൽ താടി കുത്തി.... "മിന്നു എവിടെ "അവളുടെ കാതോരം അവന് പതിയെ ചോദിച്ചു... "ഉമ്മാടെ കൂടെ " "ഇപ്പോഴും ദേഷ്യണോ " ഗൗരവത്തോടെ പറഞ്ഞവളെ അവൻ വയറിൽ ഇടുപ്പിൽ കയ്ചുറ്റി ചോദിച്ചു... അവൾ ഒന്നും മിണ്ടിയില്ല.... അത് കാണെ കുസൃതിയോടെ അവളുടെ കഴുത്തിൽ മുഖം ചേർത്തു... അവൾ ഒന്ന് പിടഞ്ഞുപോയെങ്കിലും ബെഡിൽ കൈകളമർത്തി ഇരുന്നു... അപ്പോഴും അനങ്ങാതെ ഇരിക്കുന്നവളെ കണ്ടു അവന്റെ നെറ്റിച്ചുളിഞ്ഞെങ്കിലും ദേഷ്യമാണെന്ന് കരുതി അവന് കവിളിൽ ചുണ്ട് ചേർത്തു...

"സോറി "ചുണ്ട് അടർത്തികൊണ്ടവൻ പതിയെ പറഞ്ഞു... അവൾ കണ്ണുകൾ നിറച്ചവനെ നോക്കി... അവളുടെ നോട്ടം നെഞ്ചിൽ ചെന്നിടിച്ച പോലെ... ഇരുക്കണ്ണുകളിലും ചുംബിക്കാൻ അവളിലേക്ക് മുഖമടുപ്പിക്കുമ്പോൾ അവളുടെ ശരീരം ബെഡിലേക്ക് നീങ്ങി കിടന്നിരുന്നു.... അവൾക് മേലേ കൈകൾക്കുത്തി നിന്നവൻ അവളുടെ മുർദ്ധാവിൽ ചുണ്ടുകൾ ചേർത്തു... അവളുടെ കണ്ണുകൾ അടഞ്ഞുപോയി... അവളുടെ ഇരുക്കണ്ണുകളിലും മുത്തിയവൻ ഉയരുമ്പോൾ അവളുടെ കൈകൾ ബെഡ്ഷീറ്റിൽ മുറുകിയിരുന്നു... അവനിൽ പ്രണയത്തിനു പകരം നെറ്റിച്ചുളിഞ്ഞു.. എന്നും പോലെ അവളുടെ മൂക്കിൻതുമ്പ് ചുവന്നു തുടുത്തില്ല... അവന് അവളിൽ നിന്ന് അകലാൻ നിന്നതും അവളുടെ കൈകൾ അവന്റെ കഴുത്തിൽ ചുറ്റികൊണ്ട് കണ്ണുകൾ പതിയെ തുറന്നു...അവന് അവളെ സംശയത്തോടെ നോക്കി... "ഞാൻ കാരണമാ അന്ന് നിങ്ങൾക് അങ്ങനെ...

ഞാൻ കാരണമാ ആ ഇത്താക്ക് സ്വന്തം ജീവിതം... എല്ലാം ഞാൻ കാരണമാ എന്നിട്ടും എന്റെ കൂടെ എല്ലാത്തിനും കൂടെ നില്കുന്നവനെ ഞാൻ സംശയമാണോ എന്ന് ചോദിച്ചു സങ്കടപെടുത്തി.... മാഷിന് പോലും ഞങ്ങളിൽ ഭാര്യാഭർത്ത ജീവിതം തുടങ്ങിയില്ലെന്ന് മനസ്സിലാക്കിയത് എന്റെ തെറ്റാ... നിങ്ങളിൽ നിന്ന് അടർന്നു മാറിയത് ഞാനാ.. ഇന്നേവരെ ആദിക്കാക്ക് ഞാൻ നല്ല ഭാര്യയായിട്ടില്ല...നിങ്ങൾക് വേണ്ടി ഒന്നും ഞാൻ ചെയ്തിട്ടില്ലാ... എനി മറ്റൊരാൾക്കും ആ ഒരു തോന്നൽ പാടില്ലാ... എനിക്ക് എല്ലാം കൊണ്ടും നിങ്ങളുടേത് മാത്രമാകണം എനിക്ക്..."

കണ്ണുകൾ നിറഞ്ഞൊഴുകി മനസ്സിലെ പിടച്ചിലോടെ പറഞ്ഞുകൊണ്ട് അവളുടെ മുഖം ഉയർന്നു അവന്റെ കവിളിൽ ചേർക്കാൻ തുനിഞ്ഞതും അവൻ പിടഞ്ഞുകൊണ്ട് അവളുടെ കൈകൾ മാറ്റിയവൻ ബെഡിൽ ആസ്വസ്ഥതയോടെ ഇരുന്നു .... "എപ്പോഴും നീ എനിക്ക് നല്ല ഭാര്യ ആയിരുന്നു അയിശു ..... നീ വിചാരിക്കും പോലെ ഏതൊരാണും പെണ്ണിന്റെ ശരീരത്തെയല്ലാ സ്നേഹിച്ചത്..ശരീരം പങ്കുവെച്ചുകൊണ്ടല്ല ഭാര്യാഭർത്ത ബന്ധം തെളിയിക്കേണ്ടത്.... നിന്നിൽ എന്നും ഞാൻ സന്ദുഷ്ടനായിരുന്നു....അതെന്താ നീ മനസ്സിലാക്കാതെ... എനിക്ക് വേണ്ടി നീ കിടന്നു തന്നാൽ എനിക്ക് സന്തോഷം തോന്നുമെന്ന് കരുതുന്നുണ്ടോ... ഇന്നായാൾ പറഞ്ഞത് കേട്ട് പിടയുന്ന നെഞ്ചോടെ പേടിയോടെയാണ് നീ എന്നേ ചേർത്ത് പിടിച്ചത്..... ഞാൻ അത് ആഗ്രഹിക്കുന്നില്ല അയിശു... നിന്നിൽ നിന്ന് ഇതൊന്നും എനിക്ക് "അവന് വാക്കുകൾ കിട്ടാതെ ഇടറി...

അവളുടെ തേങ്ങൽ ഉയർന്നുവന്നു.... അത് കാണെ അവന് അവളുടെ മുഖം കൈകുമ്പിലൊതുക്കി പിടിച്ചു... "നിങ്ങളുടെ സ്നേഹത്തിനു പകരം നൽകാൻ എനിക്ക് ഇതല്ലാതെ "അവളുടെ കരച്ചിൽ ഉയർന്നു... "നീ മാത്രം മതി എനിക്ക്... എനിക്ക് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ന്റെ മിന്നൂന്റെ ഈ ഉമ്മിയെ മാത്രം മതിയെനിക്... ആരെന്തു പറഞ്ഞാലും നീ എനിക്ക് നല്ല പാതിയാണ് ..."അവളെ നെഞ്ചോട് അടക്കിയവൻ പറയുമ്പോൾ അവളുടെ കൈകൾ അവന്റെ ഷർട്ടിൽ മുറുകി... "i love you പാത്തു " ഈ വാക്കുകൾ മതിയായിരുന്നു അവളുടെ പിടയുന്ന നെഞ്ചിൽ കുളിരെകാൻ... അവൾ അവനിൽ ചേർന്നിരുന്നു നെഞ്ചിൽ മുഖം പൂഴ്ത്തി......................................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story