എന്റേത് മാത്രം: ഭാഗം 70

entethu mathram

എഴുത്തുകാരി: Crazy Girl

അമന്റെ നെഞ്ചിൽ തല ചായിച്ചു കിടന്നു അവൾ ... കണ്ണുകൾ അടച്ചു കിടന്നിട്ടും നിദ്ര തിരിഞ്ഞുപോലും നോക്കിയില്ല... "മാനുക്കാ " "മ്മ്മ് " "ഉറങ്ങിയില്ലേ " "ഉറങ്ങി " "പിന്നെങ്ങനെ സംസാരിക്കുന്നെ "അവൾ തല ഉയർത്തി നോക്കി... അവന് ഇടം കൈകൊണ്ട് തലയിൽ അമർത്തി നെഞ്ചിൽ അമർത്തി വെച്ചു... "നിനക്കെന്താ വേണ്ടേ "അവന് കനപ്പിച്ചു ചോദിച്ചതും അവൾ അവനിൽ ചുരുണ്ടു കിടന്നു... "സങ്കടമുണ്ടോ "പതിയെ അവൾ ചോദിച്ചു "ഉണ്ടെങ്കിലും അത് സഹിക്കണം...അല്ലാതെ പറഞ് നടന്നിട്ടെന്താ കാര്യം "ഗൗരവമേറിയ ശബ്ദം അവൾ കേട്ട് നിന്നു... "മാനുക്കാക്ക് ഞാനില്ലേ "ആ വലിയ ശരീരത്തെ പൊതിഞ്ഞു പിടിച്ചുകൊണ്ടു അവന്റെ നെഞ്ചിൽ കവിൾ ചേർത്ത് കിടന്നു... അവന് കണ്ണുകൾ താഴ്ത്തികൊണ്ട് നെഞ്ചിൽ കിടക്കുന്നവളുടെ മുടിയിൽ തലോടി...

"പക്ഷെ ആലിയക്കോ... അവൾ ഒറ്റപ്പെട്ടത് പോലെ അല്ലെ... അവള്ടെ ഉപ്പയും ഉമ്മയും ഇന്നീ ലോകത്തു ഇല്ലെന്ന് അറിഞ്ഞാൽ തളർന്നു പോകില്ലേ ആ പാവം... മാനുക്ക പറഞ്ഞത് പോലെ എത്ര തെറ്റ് ചെയ്തവർ ആണേലും അവൾക് സ്വന്തമെന്ന് പറയാൻ അവരല്ലേ ഉള്ളൂ " "പിന്നെ ഞാനെന്തിനാ.. ഏഹ് " മറിയുവിനെ ദേഹത്തു നിന്ന് അടർത്തി മാറിയവൻ ദേഷ്യത്തോടെ പറഞ്ഞു... "അത് എനിക്കല്ലേ അറിയൂ... അവൾക് മാനുക്ക ഉണ്ടെന്ന്... അവൾ ഇപ്പോഴും ഞാൻ ഒറ്റക്കാ എന്ന് പറഞ്ഞല്ലേ നടക്കുന്നത്...മനസ്സിന് സന്തോഷമില്ലെങ്കിൽ ആരൊക്കെ കൂടെ ഉണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം " അവന്റെ ദേഷ്യം പേടി ഉണ്ടെങ്കിലും അവൾ പിടിവിടാതെ പറഞ്ഞുകൊണ്ടിരുന്നു...

"ഇന്നവൾ കഴിക്കാൻ പോലും വന്നില്ലാ മാനുക്ക ഒന്ന് ചോദിച്ചോ അവളെവിടെ എന്ന്... അവളെ പോയി ഒന്ന് വിളിച്ചോ ഇല്ലല്ലോ..." "നിനക്ക് വിളിക്കാമായിരുന്നില്ലേ "അവൻ ദേഷ്യത്തോടെ പറഞ്ഞു.. "ഞാൻ ചെന്നതാ പക്ഷെ അവൾ ഉറങ്ങുവായിരുന്നു... ശല്യ പെടുതാണ്ടാ എന്ന് കരുതി ലൈറ്റ് ഓഫ് ചെയ്ത് വന്നു... എന്നാൽ മാനുക്ക ഒന്ന് ചോദിച്ചത് പോലും ഇല്ലാ " മറിയു പറയുന്നത് കേട്ട് അവന് ദേഷ്യത്തോടെ തിരിഞ്ഞു കിടന്നു... അവൾ അവനുമേലെ വന്ന് ഇപ്പറുത്തേക്ക് കിടന്നുകൊണ്ട് അവന്റെ കൈക്കുള്ളിൽ ഒതുങ്ങി കൂടി നെഞ്ചിൽ മുഖം പൂഴ്ത്തികിടന്നു പുറത്ത് വട്ടം പിടിച്ചു.... "ദേഷ്യപ്പെടാനോ സങ്കടപെടാനോ പറഞ്ഞതല്ല...

ഓർമിപ്പിച്ചതാ അവളും ഈ വീട്ടിൽ ഉണ്ടെന്ന് അവൾക്കും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരു ഇക്കയുണ്ടെന്ന്... ശെരിയാ ഒരുപാട് അകറ്റി നിർത്തിയിട്ടുണ്ടാവും അവൾ.... എന്നാൽ വളർന്നുവന്നപ്പോൾ നിങ്ങളാണ് ശെരിയെന്നു അവൾ മനസ്സിലാകുന്നുണ്ട്... നിങ്ങളോട് തോറ്റു തരുന്നില്ലെങ്കിലും... മുന്നിൽ മുഖം തിരിച്ചു നടക്കുന്നുണ്ടെങ്കിലും മാനുക്കന്റെ ഉള്ളിലുള്ളത് പോലെ അവളുടെ ഉള്ളിന്റെയുള്ളിലും ഉണ്ടാകില്ലേ അവളുടെ കുഞ്ചൂക്കാ ഒന്ന് ചേർത്ത് പിടിക്കണേ എന്ന്... പുറത്ത് കാണിക്കാത്തതാ അവൾ....അവൾക് ആഗ്രഹമുണ്ട് മാനുക്കയോട് അടുക്കാൻ ...എനിക്കുറപ്പാ " മറിയു ഓരോന്ന് പറയുന്നത് കേട്ട് അവന് കണ്ണുകൾ ഇറുക്കെ അടച്ചു...

"ഹ്മ്മ് മതി പറഞ്ഞത് ... കിടന്നോ നാളെ പഠിക്കേണ്ടതാ... എനി ഈ കുഞ്ഞ് തലയിൽ ഓരോന്ന് പുകച്ചു മൂങ്ങയെ പോലെ കണ്ണും തുറന്ന് ഇരിക്കാണ്ട് വേഗം ഉറങ്ങിക്കോണം "അവന്റെ ശബ്ദം കടുത്തതും അവൾ വാ പൂട്ടി അവനിൽ പറ്റി കിടന്നുകൊണ്ട് കണ്ണുകൾ അടച്ചു... സമയം ഇഴഞ്ഞതും അവളുടെ ശ്വാസമെടുപ്പിന്റെ ശബ്ദം കേട്ടവൻ തല താഴ്ത്തി നോക്കി... മുറിയിലെ ഇരുണ്ട വെളിച്ചതിലും അവളുടെ കുഞ്ഞ് മുഖം തെളിഞ്ഞു വന്നു.. നിഷ്കളങ്കമായി ഉറങ്ങുന്നവളുടെ നെറ്റിയിൽ അവന് ചുണ്ട് ചേർത്ത് അവളെ പൊതിഞ്ഞു പിടിച്ചു... ശെരിയാ റിയ നീ പറഞ്ഞത് ശെരിയാ അവളെ ചേർത്ത് പിടിക്കാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് ഞാൻ...

പെറ്റ സ്ത്രീയെയും അവരുടെ ഭർത്താവിനോടും വെറുപ്പായിരുന്നുവെങ്കിലും എന്റെ കുഞ്ഞി പെങ്ങളോട് എനിക്ക് സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളു.. നിഹാലിനെ പോലെ അവളും ഈ കയ്യില് തൂങ്ങി പിച്ചവെച്ചവളാ ... പക്ഷെ വളരേണ്ടിയിരുന്നില്ല... വളരുന്നോറും അവളിലേ മാറ്റം ഒരുപാട് സങ്കടപെടുത്തിയിട്ടുണ്ട് എന്നേ... അതുകൊണ്ടാ അവളെ ശ്രെദ്ധിക്കാതെ മാറ്റി നിർത്തിയത്... കാരണം അവളെ നോക്കിയാൽ എനിക്ക് എന്നേ തന്നെ കൈവിട്ടുപോകും... എന്നാൽ അവളിൽ നിന്ന് ഉയരുന്ന വാക്കുകൾ തനിക് താങ്ങാൻ ആവില്ല... അതുകൊണ്ടാ അടുക്കാൻ പോകാത്തത്.... ഒന്നുല്ലേലും കാണാൻ കഴിയുന്നുണ്ടല്ലോ എന്റെ കണ്മുൻപിൽ ഉണ്ടല്ലോ എന്നൊരു ആശ്വാസം ഉണ്ടായിരുന്നു...

ഉമ്മ അവളെ ഇട്ടിട്ട് പോയപ്പോളും ഞാൻ ഒരുപാട് സന്തോഷിട്ടുണ്ട് കൂടെ കൊണ്ട് പോയില്ലല്ലോ എന്നോർത്തു..... എന്നാൽ അത് പോലെ ഭയവും ഒന്നുമില്ലാത്ത അവളുടെ ഉപ്പ എന്നോടുള്ള ദേഷ്യത്താൽ അവളെ കൊണ്ട് പോകുമോ എന്ന് പേടിച്ചിട്ടുണ്ട് പക്ഷെ സ്വന്തം മോനെ കളയാൻ നോക്കിയവർക്ക് അവളും അത്രയേ ഉള്ളൂ എന്ന് തെളിയിച്ചിരുന്നു... "എനിക്ക് ആരും....ആരും വേണ്ടാ ഞാൻ ഒറ്റക്കാ അത് മതി " അന്ന് ഹാളിൽ അലറി പറഞ്ഞുകൊണ്ടവൾ പോയപ്പോൾ ഒരുമാത്ര ആ ഹൃദയം നൊന്തിട്ടുണ്ടാകും... ശെരിയാ എനിക്കിപ്പോ എല്ലാരും ഉണ്ട് അവൾക്കോ... മനസ്സിൽ ഉയർന്നുവരുന്ന ചോദ്യങ്ങൾക് ഉത്തരം കിട്ടാതെ അവന് വല്ലാതെ വീർപ്പുമുട്ടുന്ന പോലെ തോന്നി....കൈക്കുള്ളിൽ ഒതുങ്ങി കിടക്കുന്നവളുടെ തലക്ക് അടിയിൽ നിന്ന് അവന് മെല്ലെ കൈകൾ വലിച്ചെടുത്തു....

അവനെ ചുറ്റിവരിഞ്ഞ കൈകൾ അവന് പതിയെ എടുത്തുമാറ്റി... ഒന്ന് കുറുകികൊണ്ടവൾ തിരിഞ്ഞു കിടന്നതും അവന് ബെഡിൽ നിന്ന് എണീറ്റു അവളെ തട്ടാതെ നിലത്തേക്ക് ഇറങ്ങി... കൈകൾക് മേലേ തല വെച്ചു ചെരിഞ്ഞു കിടക്കുന്നവളുടെ ദേഹത്തു പുതപ്പ് മൂടി എസിയുടെ തണുപ് കുറച്ചവൻ ഡോർ തുറന്നു പുറത്തേക്ക് നടന്നു... ആകെ ഇരുട്ട്... എങ്കിലും നേരിയ വെളിച്ചം ഉണ്ട്.... നിഹാലിന്റെ അടഞ്ഞ മുറി ഒന്ന് നോക്കിയവൻ ആലിയയുടെ മുറിയിലേക്ക് നടന്നു... മുറിക്ക് പുറത്ത് എത്തിയതും അവന് ഒന്ന് നിന്നു... വർഷങ്ങൾ മുൻപ് കയറിയതാണ് ഈ മുറിയിൽ... ഇന്നേവരെ ഇങ്ങോട്ട് വരാനോ ഒന്ന് സംസാരിക്കാനോ തോന്നിയിട്ടില്ല അല്ല ശ്രേമിച്ചിട്ടില്ല... അവൾക്കെന്നോട് ദേഷ്യമാണ് അത് കൂടാതിരിക്കാൻ വേണ്ടിയാണ് അവളുടെ ആഗ്രഹം പോലെ അകറ്റി നിർത്തിയത്...

എന്നാൽ അന്ന് അവൾക് അവളുടെ ഉപ്പയും ഉമ്മയും ഉണ്ടായിരുന്നു... ഇന്നീ വീട്ടിൽ അവൾ ഒറ്റപ്പെട്ടത് പോലെയാ... സാരില്ല വഴക്ക് പറഞ്ഞോട്ടെ വാക്കുകൾ കൊണ്ട് നോവിച്ചോട്ടെ എങ്കിലും എനിയും അവളെ ഒറ്റപ്പെടുത്തി ജീവിക്കാൻ കഴിയില്ല... ദീർഘാശ്വാസമെടുത്തവൻ ഡോറിന്റെ പിടിയിൽ കൈകൾ വെച്ചു ... കുറ്റിയിടാഞ്ഞതിനാൽ ഡോർ പതിയെ തുറന്നു വന്നു... സ്വിച്ച്ബോർഡിൽ കൈവെച്ചവൻ ലൈറ്റിട്ടുകൊണ്ട് ബെഡിലേക്ക് കണ്ണുകൾ പതിപ്പിച്ചു.... ബെഡ്‌ഡിനു മൂലയിൽ ചുരുണ്ടു കൂടി കിടക്കുന്നവളെ കാണെ ഒരുമാത്ര അവന്റെ ഹൃദയം ഒന്ന് പിടച്ചു പോയി... അവൾക്കടുത്തേക്ക് നീങ്ങിക്കൊണ്ടാവാൻ ബെഡിൽ ഇരുന്നു...

കയ്യെത്തിച്ചുകൊണ്ടവളെ ഉയർത്തി എടുത്തുകൊണ്ടു ബെഡിൽ നേരെയായി കിടത്തുമ്പോൾ അവളുടെ ചുണ്ടുകൾ എന്തെല്ലാമോ പുലമ്പിക്കൊണ്ടിരുന്നു....... അവളുടെ ദേഹത്തെ ചൂട് അറിഞ്ഞതും അവന് കഴുത്തിലും നെറ്റിയിലും കൈകൾ വെച്ചു നോക്കി... നേരിയ ചൂട് തോന്നിയതും അവന് താഴേന്നു പുതപ്പ് വലിച്ചു അവളുടെ കഴുതറ്റം പുതപ്പിച്ചുകൊടുത്തു... അപ്പോഴും ബോധമില്ലാതെ അവളുടെ ചുണ്ട് പലതും മൊഴിയുന്നുണ്ടായിരുന്നു.... പണ്ടും പനി വരുമ്പോൾ ഉറക്കിൽ ആസ്വസ്ഥതയോട് പിറുപിറുക്കുമ്പോൾ തട്ടി വിളിച്ചാൽ തന്റെയും നിഹാലിന്റെയും ഇടയിൽ ചുരുണ്ടു കിടന്നു കാറ്റ് പോലും കടത്താതെ കെട്ടിപിടിക്കണം അല്ലേൽ തണുക്കും എന്നു പറഞ്ഞു കിടക്കുന്നവളുടെ കുഞ്ഞ് മുഖം മനസ്സിൽ തെളിഞ്ഞതും അവനിൽ നേരിയ പുഞ്ചിരി നിറഞ്ഞു അവനിൽ...

അവളുടെ മുർദ്ധാവിൽ തലോടിയവൻ ഹെഡ്ബോർഡിൽ ചാരി ഇരുന്നു... "നിക്ക് ആര്.... ല്ലാ... മ്മ... പ്പാ... പോയി.. തനിച്ചാക്കി പോയി.... എനിക്ക് ആരൂല്ല.... ഒറ്റക്കാ ഞാൻ " അവളുടെ ശബ്ദം ഉയർന്നതും അവന് പിടപ്പോടെ ബെഡിൽ നിന്ന് എണീറ്റു നേരെ ഇരുന്നുകൊണ്ട് അവളെ നോക്കി... "ആലിയാ... ആലിയാ "സ്വയം മൊഴിഞ്ഞുകൊണ്ടിരിക്കുന്നവളുടെ കവിളിൽ തട്ടിയവൻ പതിയെ വിളിച്ചു... അവൾ ഒന്ന് കുറുകി... എങ്കിലും അവന്റെ വിളി കേട്ടവൾ കണ്ണുകൾ കഷ്ടപ്പെട്ടു പതിയെ തുറന്നു.... മുന്നിലെ കാഴ്ചകൾ മങ്ങും പോലെ... അവൾക് വല്ലാതെ ദാഹം തോന്നി... ശരീരമാകെ ഒരു വല്ലായ്മ... ആരോ എണീപ്പിച്ചു ഇരുത്തുന്നതും ചുണ്ടിൽ ഗ്ലാസ് അടുപ്പിച്ചു വെള്ളം കുടുപ്പിച്ചു... അവൾക് ആശ്വാസം തോന്നി... കണ്ണുകൾ തിരുമ്മിയവൾ തല ചെരിച്ചു നോക്കി...

"കുഞ്ചൂക്കാ " നെഞ്ചിൽ പുറംചാരി ഇരുന്നുകൊണ്ടവൾ തല ഉയർത്തി അവനെ നേർമായായി വിളിച്ചു... അവളുടെ വിളിയിൽ അവന് അവളെ ഉറ്റുനോക്കി കാലങ്ങൾക് ശേഷം അവളുടെ നാവിൽ നിന്നു വീണ്ടും ആ വിളി... പക്ഷെ സങ്കടവും പരിഭവവും മറ്റെന്തെല്ലാമോ നിറഞ്ഞ പോലെ... "കുഞ്ഞാ "അവന് അവളെ ചേർത്ത് പിടിച്ചു വിളിച്ചതും അവളുടെ ചുണ്ട് വിതുമ്പി കണ്ണുകൾ നിറഞ്ഞു..... സങ്കടം ഹൃദയത്തിലും തൊണ്ടേലും കുരുങ്ങി നിൽക്കുന്ന പോലെ തോന്നി അവൾക്..... "ഇത്രയും ദിവസം ഒറ്റക്കായിട്ടും എന്നേ ഒന്ന് നോകീലല്ലോ... എനിക്ക് എന്ത് മാത്രം സങ്കടം ആയെന്നോ "അവളിൽ പരിഭവം നിറഞ്ഞു "ഞാൻ ആണോ നിന്നെ നോക്കാതിരുന്നേ...

നിനക്ക് അല്ലെ എന്നേ വേണ്ടാത്തത്... നീ അല്ലെ എന്നേ അകറ്റി നിർത്തിയത്... അപ്പൊ ഞാൻ എന്ത് മാത്രം വേദനിച്ചു എന്ന് നിനക്ക് അറിയുമോ "അവനും ശബ്ദം ഇടറികൊണ്ട് പറഞ്ഞത് കേട്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... "സ്വന്തം ഉപ്പേം ഉമ്മേം മരിക്കേണ്ടി വന്നുവല്ലേ എന്നേ ഒന്ന് ഇത് പോലെ ചേർത്ത് പിടിക്കാൻ "അവനെ നോക്കിയവൾ കണ്ണീരോടെ ചോദിച്ചപ്പോൾ അവന്റെ നെഞ്ചിൽ വെള്ളിടി വെട്ടി... അവന്റെ ഭാവം മാറിയതും അവളുടെ ചുണ്ടിൽ ദയനീയ മന്ദഹാസം വിടർന്നു... "ഞാൻ അറിഞ്ഞു... എല്ലാം ഞാൻ അറിഞ്ഞു... ഒരു കണക്കിന് നന്നായി... എനിയും ജീവിച്ചാൽ തെറ്റുകൾ ചെയ്ത് മറ്റുള്ളവർക് ദോഷമേ ഉണ്ടാകൂ....

അതിന്റെ ശാപം കൂടി എനിക്ക് താങ്ങാൻ വയ്യ "അവൾ ചുണ്ടുകൾ കടിച്ചു പിടിച്ചു സങ്കടം കടിച്ചമർത്തി പറഞ്ഞു... ഇത്രയൊക്കെ അറിഞ്ഞിട്ടും അവളിലെ പക്വത അവന് നോക്കി കാണുകയായിരുന്നു പ്ലസ് ടുക്കാരി പെണ്ണിന്റെ മനസ്സിൽ ഒതുങ്ങാവുന്നതിലും സങ്കടം ഉണ്ടായിട്ടും സങ്കടങ്ങൾ കടിച്ചമർത്തി ഇരിക്കുന്നവളെ കാണെ അവനു വേദന തോന്നി.... ഇത്രയും കാലം അകറ്റി നിർത്തിയതിൽ അവനു സ്വയം കുറ്റബോധം അലയടിച്ചുവന്നു.... "എന്നോട് ക്ഷമിക്ക് കുഞ്ഞാ...നിന്നെ ഇത് പോലെ ഒന്ന് ചേർത്തുപിടിച്ചാൽ ഇന്നീ അനുഭവിക്കുന്ന സങ്കടങ്ങൾ പകുതിയും ഇല്ലാതെയെനെ... എനിക്ക് പറ്റാഞ്ഞിട്ടാ അടുത്തേക്ക് വന്നാൽ നീ തള്ളി പറയുന്ന വാക്കുകൾ കേൾക്കാൻ വയ്യാഞ്ഞിട്ട ഞാൻ "അവന്റെ ശബ്ദം ഇടറി വേദന നിറഞ്ഞു...

"എന്റെ തെറ്റാ... ഉമ്മാടെ വാക്കുകൾ കേട്ട് ഈ സ്നേഹം തള്ളിക്കളഞ്ഞത് ഞാനാ... ചെറുപ്രായത്തിൽ തന്നെ മനസ്സ് മുറിക്കുന്ന കാര്യങ്ങൾ പറഞ്ഞു സങ്കടപെടുത്തിയത് ഞാനാ... അവസാനം ആ ഉമ്മ മരിക്കേണ്ടി വന്നു എനിക്ക് എന്റെ കുഞ്ചുക്കയെ തിരികെ കിട്ടാൻ അല്ലെ "വേദനയോടെ അവൾ അവനെ നോക്കി... "അതിനു ഞാൻ എങ്ങും പോയില്ല കുഞ്ഞാ... എന്നും നിന്റെ കണ്മുൻപിൽ തന്നെ ഉണ്ടായിരുന്നു... പരസ്പരം മുഖം തിരിക്കുമ്പോഴും എന്റെ ഈ മനസ്സിൽ നീ എന്റെ കുഞ്ഞ് പെങ്ങൾ തന്നെയാ.... "അവന് അവളുടെ മുടിയിൽ തലോടി കവിളിൽ കൈ ചേർത്തു വെച്ചു... അവന് പറഞ്ഞത് കേട്ട് അവളുടെ ചുണ്ടുകൾ കണ്ണീരാൽ വിതുമ്പി.. "എനിക്കാരുമില്ലെന്ന് കരുതി പേടിച്ചുപോയി ഞാൻ..."അവന്റെ നെഞ്ചിൽ തലചായ്ച്ചവൾ കണ്ണീരോടെ പറഞ്ഞു...

"ആരുപറഞ്ഞു ആരുമില്ലെന്ന് ഞാനും നിഹാലും റസിയുമ്മയും പിന്നെ മറിയുവും ഒക്കെ നിന്റെ കൂടെ ഇല്ലേ.. ഹ്മ്മ്മ് "അവളുടെ പുറത്ത് തട്ടിയവൻ പറഞ്ഞു... അപ്പോഴാണ് ടേബിളിൽ പൊതിവെച്ചിരിക്കുന്ന ഭക്ഷണത്തിൽ അവന്റെ കണ്ണുകൾ പോയത്... "റസിയുമ്മ വെച്ചതാകും... ഒന്നും കഴിച്ചില്ലല്ലോ നീ ..." കയ്യെത്തിച്ചു ഭക്ഷണം എടുത്തവൻ പറഞ്ഞു... "എനിക്ക് വേണ്ട " "പറ്റില്ല... നീ വീക്ക്‌ ആണ്... ഞാൻ വന്നപ്പോൾ പനിക്കുന്നുണ്ടായിരുന്നു... ഇത് കഴിക്ക് എന്നിട്ട് പാരസെറ്റമോൾ തരാം... എക്സാം അടുക്കുവാ കഴിക്കാതെ ഓരോന്ന് ഓർത്തു എനി നിന്നെ ഇങ്ങനെ കാണാൻ എനിക്ക് വയ്യാ... ആരൊക്കെ പോയാലും നിനക്ക് ഞങ്ങൾ ഉണ്ട്... കേട്ടോ " അവന്റെ ഗൗരവം നിറഞ്ഞ ശബ്ദം കേട്ടവൾ അവനിൽ നിന്ന് അടർന്നു മാറി ബെഡിൽ ചമ്രം പടിഞ്ഞിരുന്നു...

സ്പൂൺ വെച്ചതിനാൽ അവന് സ്പൂൺ കൊണ്ട് നെയ്‌ച്ചോർ എടുത്തു അവൾക് നേരെ നീട്ടി... ആദ്യം അമ്പരന്നെങ്കിലും അവന്റെ മുഖത്തെ വാത്സല്യം കാണെ അവൾ വാ തുറന്നു കാട്ടി... പരസ്പരം പരിഭവം പറഞ്ഞു സങ്കടം പറഞ്ഞും അവസാനം ഒരുപാട് നാളുകൾക്കു ശേഷം മനസ്സിൽ കരുതിവെച്ചതെല്ലാം പറഞ്ഞുകൊണ്ട് ഇരുവരും ഇരുന്നു... ************** ബെഡിൽ കൈകൊണ്ടുതപ്പി കൊണ്ടവൾ കണ്ണുകൾ തുറന്നു... കണ്മുൻപിൽ ശൂന്യമായത് കണ്ടു അവൾ ബെഡിൽ നിന്ന് എണീറ്റു... സമയം നോക്കിയപ്പോൾ ഏഴ് ആയിരിക്കുന്നു... "ഇന്ന് പഠിക്കാൻ വിളിക്കേണ്ടതാണല്ലോ... മാനുക്ക എവിടെ പോയി "അവൾ മനസ്സിലോർത്തു കൊണ്ട് ബാത്‌റൂമിൽ കയറി ഫ്രഷ് ആയി ഇറങ്ങി...

അപ്പോഴും അമനെ കാണാത്തത് കണ്ടു അവള്ടെ നെറ്റിച്ചുളിഞ്ഞു... ഹോസ്പിറ്റലിൽ പോയതാവും എന്ന് കരുതിയെങ്കിലും ടേബിളിലെ ഫോണും ചെവിയും ഒക്കെ കണ്ടു വീട്ടിൽ തന്നെ ഉണ്ടെന്ന് അവൾക് ഉറപ്പായി... ആദ്യം ഓഫീസ് റൂമിൽ പോയി അവിടെ ആരുമില്ലെന്ന് കണ്ടതും വീട് മൊത്തം ചുറ്റി നോക്കി...അവളിൽ നേരിയ ഭയം ഉയർന്നെങ്കിലും അവൾ നിഹാലിന്റെ മുറിയിൽ തട്ടിവിളിച്ചു... "എന്തോന്നാടി പഠിക്കാൻ ആയോ "ഡോർ തുറന്നവൻ ആവിയിട്ട് കൊണ്ട് പറഞ്ഞത് കേട്ട് അവനെ തള്ളിയവൾ മുറിയിൽ ചുറ്റും കണ്ണോടിച്ചു... "നീ എന്താ നോക്കുന്നെ" കണ്ണുകൾ കൊണ്ട് ചുറ്റും പരതുന്നവളെ കണ്ടവൻ മുഖം ചുളിച്ചു ചോദിച്ചു...

"മാനുക്കനെ കണ്ടോ നീ "മുറിയിലെ ബാത്രൂം തുറന്ന് അകത്തേക്ക് നോക്കികൊണ്ടവൾ ചോദിച്ചു... "നിന്റെ കൂടെ അല്ലെ കിടക്കുന്നെ.. പിന്നെന്തിനാ ഇവിടെ നോക്കുന്നെ "അവന് ചോദിച്ചത് കേട്ട് അവൾ അവനു മുന്നിൽ നിന്നു "ഇന്നലെ ഉറങ്ങുമ്പോ എന്റെ കൂടെ ആയിരുന്നു എണീറ്റപ്പോൾ കാണുന്നില്ല... ഫോണും എല്ലാം മുറിയിലും ഉണ്ട്... എന്നാൽ വീട്ടിൽ എവിടേം ഇല്ലാ "അവളുടെ മുഖം പരിഭ്രമം കണ്ടവൻ അവളെ തോളിൽ തട്ടി... "നീ പേടിക്കാതെ ഇവിടെ എവിടെയെങ്കിലും ഉണ്ടാകും അല്ലാതെ എവിടെ പോകാനാ "അവൻ അവളെ സമാധാനിപ്പിച്ചു.. "ഇല്ലെടാ.. എല്ലായിടത്തും നോക്കി.. പിന്നെ ഇന്നലെ ഞാൻ ഉറങ്ങാൻ കിടന്നപ്പോ എന്തൊക്കെയോ പറഞ്ഞു മാനുക്കാക്ക് സങ്കടം വന്നിരുന്നു...

എനിക്കെന്തോ വല്ലാതേ തോന്നുന്നു നിഹാലെ... "അവൾ കരച്ചിലിന് വാക്കിനോളം എത്തിയിരുന്നു... അത് കാണെ നിഹാൽ അവളുമായി മുറിക്ക് പുറത്തിറങ്ങി... "കട്ടിലിനടിയിൽ നോക്കിയോ "അവന്റെ ചോദ്യം കേട്ടവൾ സങ്കടത്തിലും അവനെ തറപ്പിച്ചു നോക്കി... "അല്ല ഞാൻ ചോദിച്ചെന്നെ ഉള്ളൂ "അവള്ടെ നോട്ടം കണ്ടവൻ പറഞ്ഞൊപ്പിച്ചു... പിന്നെന്തൊ ഓർത്ത പോലെ അവൾ ആലിയക്ക് മുറിയിലേക്ക് നീങ്ങി... "നീ എങ്ങോട്ടാ "അവള്ടെ പോക്ക് കണ്ടവൻ പുറകിൽ നിന്ന് ചോദിച്ചു "എനി ഇവിടേം കൂടിയേ നോക്കാനുള്ളു "അവൾ പറഞ്ഞത് കേട്ട് അവന് ഒന്ന് മന്ദഹസിച്ചു... "കുഞ്ചൂക്ക എവിടെ പോയാലും അവിടെ പോകില്ലാ "അവന് പറഞ്ഞത് കേട്ടെങ്കിലും സമാധാനത്തിനു വേണ്ടി അവൾ ആലിയക്ക് മുറിക്ക് പുറത്ത് നിന്നു... ഡോർ ചാരിയിട്ടേ ഉള്ളൂ അവൾ മെല്ലെ തുറന്നു ഒരു കാൽ അകത്തേക്ക് വെച്ചു ബെഡിലേക്ക് നോക്കി....

അവൾ പോയിട്ട് വരട്ടെ എന്ന് കരുതി കയ്യുംകേട്ടി നോക്കി നിക്കുന്നവൻ ഡോറിനടുത് അവള്ടെ ഡോറിനടുത്തുള്ള തറഞ്ഞു നിർത്തം കണ്ടു അവളെ വിളിച്ചു എന്നാൽ വിളികേൾക്കാതെ ഒരടി അനങ്ങാതെ ശില പോലെ നില്കുന്നവളുടെ അടുത്തേക്ക് ചെന്ന് മുറിയിൽ തലയിട്ട് അവൾ നോക്കുന്നിടം നോക്കിയതും അവന്റെ കണ്ണുകൾ തുറിച്ചു വന്നു പോയി... കണ്ണുകൾക്ക് വിശ്വസിക്കാൻ ആവാതെ അവർ തറഞ്ഞു നോക്കി... "എനികിത് വിശ്വസിക്കാൻ പറ്റുന്നില്ല "കണ്ണുകൾ ഒരടി ചലിപ്പിക്കാതെ ബെഡിലേക് കണ്ണുകൾ തറപ്പിച്ചു വെച്ചു മറിയു പറഞ്ഞു... "ശെരിയാ കുഞ്ചൂക്ക നിന്നെ കിസ്സ് അടിച്ചപ്പോൾ പോലും ഇത്രേം ഞാൻ ഞെട്ടിയില്ല " അവന് പറഞ്ഞത് കേട്ട് അവൾ ഒന്ന് മൂളി പിന്നെന്തൊ ഓർത്തു ഞെട്ടികൊണ്ടവൾ ബെഡിൽ മിഴിച്ചുനോക്കുന്നവനെ തിരിഞ്ഞു നോക്കി അവന്റെ കാലിൽ ചവിട്ടി...

"ആഹ് എന്താടി "അവന് അവളെ കൂർപ്പിച്ചു നോക്കി... "നീയെന്താ പറഞ്ഞെ "അവളും അവനെ കണ്ണുരുട്ടി... "എന്നേ നോക്കി പേടിപ്പിക്കൊന്നും വേണ്ടാ ഇന്നലെ ഡോറും തുറന്നിട്ട്‌ കാണിച്ച പ്രഹസനം ഞാൻ മാത്രമല്ല ദേ കെട്ടിയോനെ കെട്ടിപിടിച്ചു കിടക്കുന്ന അവളും കണ്ടു... വിശ്വാസമില്ലെങ്കിൽ നീ അവളോട് ചോദിച്ചു "ചുണ്ട് കോട്ടിയവൻ പറഞ്ഞത് കേട്ട് അവൾ അവനെ കണ്ണുരുട്ടികൊണ്ട് മുഖം തിരിച്ചു ചമ്മിയപോലെ നാക്ക് കടിച്ചു... ശബ്ദം കേട്ട് അമൻ കണ്ണുകൾ മെല്ലെ തുറന്നു... വലതു കൈക്കുള്ളിൽ കിടക്കുന്നാ ആലിയയെ കണ്ടതും അവന് ചിരിയോടെ അവളിൽ നിന്ന് കൈകൾ എടുത്തു... ഉറക്കിൽ നിന്ന് ഞെട്ടിയവൾ മെല്ലെ കണ്ണ് തുറന്നു...

അമന് നേരെ പുഞ്ചിരിച്ചു... "ഗുഡ്മോർണിംഗ് കുഞ്ഞാ "അവന് ചെറുചിരിയോടെ വിഷ് ചെയ്തു... അവളും തിരികെ വിഷ് ചെയ്തു ബെഡിൽ എണീറ്റിരിന്നതും വാതിക്കൽ മിഴിച്ചു നിൽക്കുന്ന രണ്ടെണ്ണത്തിനെ കണ്ടു അവൾ ചിരി മാഞ്ഞു.. അത് കാണെ അമനും ബെഡിൽ എണീറ്റിരുന്നു കൊണ്ട് വാതിക്കലേക്ക് നോക്കി... തറഞ്ഞു നിൽക്കുന്ന രണ്ടെണ്ണത്തിനെ കണ്ടു അവന് നെറ്റി ചുളിച്ചു... "എന്താ "അവന് കനപ്പിച്ചു ചോദിച്ചതും രണ്ടും ഞെട്ടികൊണ്ട് ഒന്നുല്ലെന്ന് ചുമൽ കൂച്ചി... "നിന്ന് താളം ചവിട്ടാതെ രണ്ടും പോയി പടിക്ക്... ഇന്ന് ഒരു വിട്ടു വീഴ്ചയും പ്രധീക്ഷിക്കണ്ടാ ഉത്തരം കിട്ടീലെൽ അഞ്ഞൂറ് തവണ ഇമ്പോസിഷൻ എന്റെ മുന്നിൽ ഇരുത്തി എഴുതിക്കും "

അമൻ പറഞ്ഞത് കേട്ട് ഇരുവരും നാല് ഭാഗം പാഞ്ഞു...  "എന്നാലും കണ്ടാൽ പാകിസ്താനും ഇന്ത്യയും പോലെ മുഖം തിരിച്ചുനടന്നാവർ എങ്ങനെയാ സെറ്റായെ " ബുക്ക്‌ കയ്യില് വെച്ചു മറിയുവിന് തൊട്ടടുത്ത ഇരിക്കുന്ന ആലിയയെയും അമനെയും നോക്കി നിഹാൽ മറിയുവിന് ചെവിക്കരുകിൽ ചെന്ന് മൊഴിഞ്ഞു... അവളും രണ്ടുപേരെയും മാറി മാറി നോക്കുവാണ്... എപ്പോഴും പോലെ ഗൗരവം ആണേലും രണ്ടുപേരുടെ മുഖത്തെ തെളിച്ചം കണ്ടു അവൾ വിശ്വാസം വരാതെ നോക്കിയിരുന്നു... അവസാനം ആലിയ ബുക്കിൽ നിന്നു തല ഉയർത്തി നിഹാലിംനേം മറിയുവിനേം നോക്കി എന്തെന്ന് പുരികം പൊക്കി... "അത് അന്ന് കുഞ്ചൂക്കയും ഇവളും കിസ്സ് അടിച്ചത് നീ കണ്ടില്ലേ എന്ന് ചോദിക്കാൻ നിക്കുവാ "നിഹാൽ പറഞ്ഞത് കേട്ട് മറിയു അവന്റെ കയ്യില് തട്ടി... ആലിയക്ക് ചിരി വന്നു...

"നിന്നോടരാ ഇപ്പൊ അത് ചോദിക്കാൻ പറഞ്ഞെ "അവൾ അവനെ കണ്ണുരുട്ടി "എനിക്കങ്ങനെ ഇപ്പൊ അപ്പൊ എന്നൊന്നും ഇല്ലാ മനസ്സിൽ തോന്നിയത് അപ്പൊ ഞാൻ ചോയ്ക്കും "അവന് ചുണ്ട് കൊട്ടി "ഇവന് വിവരമില്ലാതെ എന്തൊക്കെയോ... പഠിക്കുവാണോ "മറിയു അവളെ നോക്കി വിളറികൊണ്ട് ചോദിച്ചു... "പിന്നെ കണ്ടിട്ടെന്താ തോന്നുന്നേ "ബുക്ക്‌ ഉയർത്തിവൽ ചോദിച്ചത് കേട്ട് മറിയു ചമ്മിയ ചിരി നൽകി... "അയ്യേ ചീറ്റിപ്പോയി "നിഹാൽ ചിരി കടിച്ചു പിടിച്ചു നില്കുന്നത് കണ്ടു മറിയു അവനെ ബുക്ക്‌ വെച്ചു അടിച്ചു... "പഠിക്കാൻ ഇരുത്തിയാൽ രണ്ടിനും അടങ്ങി ഇരിക്കാൻ അറിയില്ലെ... പോത്ത് പോലെ ആയി... കുഞ്ഞാ നീ ഇങ് വാ അവരുടെ കൂടെ കൂടി നിന്റെ പഠിത്തം ഇല്ലാതവണ്ടാ നിനക്ക് നാളെ എക്സാം അല്ലെ " സോഫയിൽ ഇരിക്കുന്ന അമൻ തല ഉയർത്തി നിഹാലിംനേം മറിയുവിനേം വഴക്ക് പറഞ്ഞു ആലിയയെ വിളിച്ചത് കേട്ട് രണ്ടും വാ പൊളിച്ചു ഇരുന്നു... ആലിയ ചിരിയോടെ അമനടുത്തു സോഫയിൽ ഇരുന്നു...

"കുഞ്ചൂക്കാ ഈ ടോപ്പിക്ക് ഒന്ന് പറഞ്ഞു തരുമോ "അവന് അടുത്ത് ഇരുന്നവൾ ചോദിച്ചതും അമൻ അവൾക് വിവരിച്ചു കൊടുത്തുകൊണ്ടിരുന്നു... "ഓ ഒരു കുഞ്ചൂക്കയും കുഞ്ഞായും സ്നേഹം കവിഞ്ഞൊഴുകുവാണല്ലോ... നമ്മള് പുറത്ത് "നിഹാൽ അവരെ നോക്കി ചുണ്ട് കോട്ടി... "മോളെ മറിയു നിന്റെ കെട്ടിയോന് നിന്നെ തേച്ചോട്ടിച്ചു... അങ്ങേർക്കിപ്പോ അങ്ങേരുടെ കുഞ്ഞായെ മതി കെട്ടിയോളെ വേണ്ടാ " നിഹാൽ മറിയുവിനെ ചൂടാക്കിയതും അവൾ അവനെ തറപ്പിച്ചു നോക്കികൊണ്ട് .... സോഫയിലേക്ക് കണ്ണ് പതിപ്പിച്ചു... എന്ത്കൊണ്ടോ ആ ദൃശ്യം അവളുടെ കണ്ണുകളിൽ കുളിരണിയിച്ചു.... അവളുടെ ചുണ്ടിൽ ചെറു ചിരി മൊട്ടിട്ടു.... ************** പതിവ് പോലെ സ്കൂൾ വിട്ടു അയിശു ആദിയുടെ കാറിൽ കയറി... അവളുടെ സങ്കടം നിഴലിച്ച മുഖം കാണെ ആദി അവളുടെ കവിളിൽ പിടിച്ചു അവനു നേരെ തിരിച്ചു...

"എന്ത് പറ്റി "അവളുടെ താടി പൊക്കിയവൻ മെല്ലെ ചോദിച്ചു.. "ഞാൻ സലീനത്തയെ കണ്ടു "അവൾ ഇടറലോടെ പറഞ്ഞു "എവിടെ വെച്ചു " "ക്ലാസ്സിലെ ഒരു കുട്ടിക്ക് ചെറുതായി പനി... ഹോസ്പിറ്റലിൽ കൊണ്ട് പോയതാ അവിടെ വെച്ചു "അവളുടെ മുഖം സങ്കടത്താൽ കുനിഞ്ഞു... "എന്നിട്ടെന്തേലും പറഞ്ഞോ ആ സ്ത്രീ "അവന്റെ ശബ്ദം കടുത്തു... അവൾ ഇല്ലെന്ന് തലയാട്ടി അവനെ ദയനീയാമായി നോക്കി... "ഏതോ വാടക വീട്ടിലാണ് താമസം... അയാളുമായി പിരിഞ്ഞിട്ട് ആഴ്ചകളായിത്രെ.... അയാളുടെ തനിസ്വഭാവം അറിഞ്ഞു ഇത്തു വല്ലാതെ തകർന്നിട്ടുണ്ട്... കണ്ണൊക്കെ കുഴിഞ്ഞു മെലിഞ്ഞു കണ്ടപ്പോൾ ഹൃദയം പിടച്ചു പോയി... ആ കുഞ്ഞ് മോനു വയർവേദന ആയിട്ട് വന്നതാ.. അതിനേക്കാണനും വയ്യ... ക്ഷീണിച്ചു കോലം കെട്ടു...കളിച്ചു നടക്കേണ്ട ഈ പ്രായത്തിൽ ആ കുഞ്ഞ് "അവളുടെ കണ്ണ് നിറഞ്ഞു...

"ചെയ്ത തെറ്റിന് ഇപ്പൊ അനുഭവിക്കുകയാ... ഒന്നുല്ലേലും നിങ്ങളുടെ ഉപ്പയെ നോവിച്ചതല്ലേ "ആദി പറഞ്ഞത് കേട്ട് അവൾ അരുതെന്ന് പറഞ്ഞു... "സ്നേഹിച്ചവന്റെ കൂടെ പോയി അയാളുടെ പ്രണയത്തിൽ കണ്ണ് മൂടികെട്ടി അത്രയേ ഇത്ത ചെയ്തിട്ടുള്ളു... അതിനു ആ പാവം അനുഭവിച്ചിട്ടുണ്ട്... ഇന്നെന്റെ ഉപ്പ ഉണ്ടെങ്കിൽ ഒരിക്കലും എന്റെ ഇത്തയെ ഒറ്റക്കാക്കില്ല..."അവൾ അവനെ നോക്കി വിതുമ്പലോടെ പറഞ്ഞു... "ആദിക്കാനോട്‌ ഒന്ന് ചോദിച്ചോട്ടെ "അവൾ അവനെ കണ്ണു ഉയർത്തി നോക്കി...അവന് എന്തെന്ന മട്ടിൽ അവളെ കണ്ണ് പതിപ്പിച്ചു.. "ആദിക്ക തിരിച്ചു പിടിച്ച വീടാ .. അതെന്റേം മറിയുന്റേം പേരിലാണെന്ന് അറിയാം... താമസിക്കാൻ എന്റെ ഇത്താക്ക് ആ വീട് കൊടുത്തോട്ടെ... തുന്നൽ ചെയ്താണ് ജീവിക്കുന്നെ വാടകക്ക് കൂടി കൊടുത്താൽ ആകെ മിച്ചമേ ബാക്കിയുണ്ടാകൂ..

ആ മോന് വളരുവാ.. അവനെ പഠിപ്പിക്കണം യൂണിഫോം വാങ്ങണം... അപ്പൊ വീട് കൊടുത്താൽ വാടക ക്യാഷ് എങ്കിലും ലാഭിക്കാലോ... "അവൾ അവനെ പ്രദീക്ഷയോടെ നോക്കി... "നീ ഇത്രയും പാവമായി പോയല്ലോ അയിശു..."അവന് അവളുടെ തലയിൽ തലോടി... "നിന്റെ വീടാ... അത് നിനക്ക് എന്ത് വേണേലും ചെയ്യാം... എല്ലാത്തിനും നിന്റെ കൂടെ ഞാനുണ്ടാകും " അവളുടെ കവിളിൽ തട്ടിയവൻ പറയുമ്പോൾ അവളുടെ കണ്ണുകൾ അവനെ പ്രണയത്താൽ പൊതിഞ്ഞു........................................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story