എന്റേത് മാത്രം: ഭാഗം 75

entethu mathram

എഴുത്തുകാരി: Crazy Girl

വീട്ടിൽ എത്തിയതും തുറന്നിട്ട ഡോർ കാണെ നിഹാൽ തലക്കുടഞ്ഞുകൊണ്ട് ഡോർ അടച്ചു അവിടെമൊത്തം കണ്ണോടിച്ചു... "മോന് വന്നോ "ഷീജ ചേച്ചി ആണ് "ആ ഉമ്മ എവിടെ ചേച്ചി " "നിങ്ങള് ഇറങ്ങിയപ്പോ തന്നെ ഇത്താടെ കാലിൽ മസിൽ കയറിയതാ...റൂമിലുണ്ട്... മോന് ചെല്ല് ജ്യൂസ്‌ തരാം "അവർ പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു ഷീജ ചേച്ചി ഉമ്മാക്ക് ശരീര വേദനയൊക്കെ വന്ന് തുടങ്ങിയത് മുതൽ..... എനിയും കിച്ചണിൽ കയറ്റണ്ട എന്ന നിർബന്തത്തിൽ കുഞ്ചൂക്ക സഹായത്തിനായി നിർത്തിച്ചതാണ്... നിഹാൽ റസിയുമ്മയുടെ മുറിയിലേക്ക് കയറി...

കണ്ണുകൾ തുറന്നു കിടക്കുന്നത് കണ്ടു അവൻ അവരുടെ കാലിനടുത്തു ഇരുന്നു മസ്സാജ് ചെയ്യാൻ തുടങ്ങി... "എനിക്കൊന്നുല്ലടാ "റസിയുമ്മ എണീറ്റിരുന്നു ബെഡ്‌ഡിനു ഹെഡ്ബോർഡിൽ ചാരി ഇരുന്നു... "പറയാറില്ലെ കൂടുതൽ നിൽക്കല്ലേ എന്ന്... അതെങ്ങനാ ചെറുപ്പക്കാരി ആണന്നല്ലേ വിചാരം..."അവന് കനപ്പിച്ചു പറഞ്ഞത് കേട്ട് അവർ ചിരിച്ചു... "ഓ നീ ഡോക്ടർ ആയപ്പോ എന്നേ വഴക്ക് പറയാൻ തുടങ്ങിയോടാ "അവർ കള്ളദേശ്യത്തിൽ പറഞ്ഞത് കേട്ട് അവന് കയറി ഇരുന്നു ഉമ്മാടെ മടിയിൽ തലചായിച്ചു കിടന്നു... "ഉമ്മേം കൂടി പോയാ നമ്മക് ആര ഉള്ളെ.. അതോണ്ടല്ലേ സുന്ദരി വഴക്ക് പറഞ്ഞെ..."

"ഹ്മ്മ് മതി നിന്റെ സോപ്പിങ്... എങ്ങനാ ഉണ്ടായിരുന്നു ഇന്ന് ഹോസ്പിറ്റലിൽ "അവർ അവന്റെ മുടിയിൽ തഴുകി... "എന്നും പോലെ... പിന്നെ ഇന്ന് മറിയുന്റെ ഫസ്റ്റ് സർജറി എക്സ്പീരിയൻസ് ആയിരുന്നു...എനിക്കറിയാമായിരുന്നു അവൾക് അത് പറ്റുമെന്ന് കുഞ്ചൂക്ക വിളിച്ചു പറഞ്ഞു "അവന് നേരെ ഇരുന്നു കൊണ്ട് പറഞ്ഞു.. അവർ ചിരിയോടെ അവനെ നോക്കി...അപ്പോഴും അവന് കാലിൽ മസ്സാജ് ചെയ്തുകൊണ്ടിരുന്നു... "മതിയെടാ... ആലിയ മോൾ ഇത്രേം നേരം തടവി തന്നു ഇപ്പോഴാ പോയത്..."അവർ കാലുതടവുന്ന അവന്റെ കൈ എടുത്ത് മാറ്റികൊണ്ട് പറഞ്ഞു... "അവൾ ഇന്ന് പോയില്ലേ "അവന് നെറ്റി ചുളിച്ചു

"ഇല്ലാ അവൾ പോകാനാവുമ്പോഴാ എനിക്ക് കാലിൽ മസിൽ കേറിയത്... എനിക്കൊപ്പം ഇരുന്നു പാവം...എന്നിട്ടിപ്പോഴാ പോയത് അണിവേഴ്സറിക്ക് എന്തൊക്കെ ചെയ്ത് വെച്ചിട്ടുണ്ട് എന്നൊക്കെ പറയുന്നുണ്ടായിരുന്നു " ഉമ്മ പറഞ്ഞത് കേട്ടവൻ ഒന്ന് മൂളി കൊണ്ട് ചേച്ചി കൊണ്ട് വന്ന ജൂസും കുടിച്ചു മുകളിലേക്ക് നടന്നു... മുകളിലെത്തിയപ്പോൾ തന്നെ കണ്ടു ബാൽക്കണിയിൽ ആറിയിട്ട ഡ്രെസ്സും എടുത്തു പോകുന്നവളെ... എന്നും പോലെ പുച്ഛിച്ചുള്ള പോക്ക് കണ്ടു ഒറ്റ ചവിട്ട് കൊടുക്കാൻ തോന്നി അവനു..... "ഉണ്ടപിശാഷ്... എല്ലാവരോടും അവൾക് ഇപ്പൊ മിണ്ടാം എന്നോട് മാത്രം പുച്ഛം...

അല്ലേലും ഓൾടെ അഹങ്കാരത്തിനു തുള്ളാൻ എന്നേ കിട്ടില്ല... സ്വന്തമാമായിട്ട് നാല് പണം സമ്പാദിച്ചപ്പോൾ എല്ലാവർക്കും കൊടുത്തു ഓരോ ജോഡി ഡ്രസ്സ്‌... ഞാൻ എന്താ വല്ല കാറ്റോ ആണോ എനിക്ക് ഡ്രസ്സ്‌ തന്നാൽ പുടിക്കില്ലേ..."നിന്നനിൽപ്പിൽ അവന് പല്ല് കടിച്ചു കൊണ്ട് പിറുപിറുത്തു... "വലിയ ഡിസൈനർ ആണെന്ന വിചാരം... എന്നെങ്കിലും എന്റെ ആവിശ്യം വരുമെടി അപ്പൊ തിരിഞ്ഞു നോക്കില്ലേ നിന്നെ "പിറുപിറുത്തവൻ മുറിയിലേക്ക് നടന്നു. "ആഹ്ഹ "മുറിയിലേക്ക് നടക്കാൻ ഒരുങ്ങിയവൻ അവളുടെ മുറിയിലെ അലർച്ച കേട്ട് ഞെട്ടിക്കൊണ്ട് അവിടേക്ക് പാഞ്ഞു... ഡോർ ലോക്ക് ചെയ്യാത്തതിനാൽ അവന് വേഗം അകത്തേക്ക് കയറി....

"ന്താ എന്തു പറ്റി..."വെപ്രാളത്തോടെ ചോദിച്ചുകൊണ്ടവൻ അകത്തേക്ക് കയറിയതും ബാത്‌റൂമിൽ നിന്നവൾ ഇറങ്ങി... "ഒരു തവള മെത്തേക്ക് തുള്ളുവാ... അതിനെ ഒന്ന് കളയ് "അവൾ പറഞ്ഞത് കേട്ടുകൊണ്ട് തന്നെ അവന് ബാത്റൂമിലേക്ക് കയറി... ഒരു മൂലയിൽ പതുങ്ങി നിൽക്കുന്ന തവളയെ കണ്ടതും അവന് ബാത്രൂം കഴുകുന്ന ബ്രഷ് എടുത്ത് അതിനെ ഒന്ന് തട്ടി... പാറ്റ തവള ആയത് കൊണ്ട് തന്നെ അത് മേലേ ജനൽഭാഗം തുള്ളി കേറി.. അവന് ജനൽ ഒന്ന് തുറന്നതും അത് അതിലേ തുള്ളി പോയിരുന്നു.... "ആറ്റിട്യൂട് ഒക്കെ കണ്ടാൽ ആരേലും പറയോ തവളയെ പേടിയാണെന്ന്.. "

ബ്രഷ് കിട്ടിയിടം വെച്ചുകൊണ്ട് തന്നെ പുച്ഛിച്ചു പറഞ്ഞു കൊണ്ട് അവന് തിരിഞ്ഞതും അവന്റെ കണ്ണുകൾ മിഴിഞ്ഞു... സത്യം പറഞ്ഞാൽ അപ്പോഴാണ് അവന് അവളെ കണ്ടത് തന്നെ.... മുട്ടിനു മേലേ തട്ടുന്ന നെഞ്ചോരം കെട്ടിവെച്ച ടർക്കിയുമായി മുടിയിൽ നിന്നു ഉറ്റിവീഴുന്ന വെള്ളത്തുള്ളികളോടപ്പം നോക്കുന്നവളെ കണ്ടവൻ തലയൊന്നു കുടഞ്ഞു അവളിൽ നിന്ന് നോട്ടം മാറ്റി... അവനിൽ വല്ലാത്ത പരവേഷം നിറഞ്ഞു... അവന് പുറത്തേക്കിറങ്ങാൻ പടിയിൽ നിന്നതും അവളെ നോക്കാതെ തന്നെ മാറാൻ പറഞ്ഞു.. "അത് പോയോ "അവൾ ബാത്രൂം മൊത്തം കണ്ണോടിച്ചു ചോദിക്കുന്നത് കേട്ട് അവന് മൂളികൊണ്ട് ബാത്‌റൂമിൽ നിന്ന് ഇറങ്ങി...

"ഈ തവള കടിക്കുവോ... "മുറിക്ക് പുറത്ത് നടക്കാൻ കാലടി വെക്കുമ്പോൾ ആണ് അവളുടെ ചോദ്യം... "തവള കടിക്കണോ "ചിരി വന്നവൻ അവളെ തിരിഞ്ഞുനോക്കിയതും അവളുടെ വേഷം കണ്ടവൻ വേഗം കണ്ണുകൾ മാറ്റി... "ആ കുളിക്കുമ്പോഴാ അതെന്റെ മേത്തു തുള്ളിയത്... നോക്കിയേ ഇവിടെ എന്തേലും പാട് ഉണ്ടോ എന്ന്... എനിക്കാണേൽ അറപ്പ് തോന്നുവാ "അവനു മുന്നിൽ വന്നു തിരിഞ്ഞു നിന്നു ടർക്കി അഴിച്ചു പുറം കാണിക്കാൻ നിക്കുന്നവളെ കണ്ടു കണ്ണ് തുറിച്ചവൻ അലറി... "നീ എന്താ കാണിക്കുന്നെ പോയി തുണിയുടുക്കടി.."അവന് അലറലോടെ പറഞ്ഞത് കേട്ട് അവൾ അവനെ തിരിഞ്ഞു നോക്കി...

"അതിനു നീ എന്തിനാ ഒച്ചയക്കുന്നെ... "അവൾ ദേഷ്യത്തോടെ ചോദിച്ചത് കേട്ട് ഇതെന്ത് വർഖമാ എന്ന മട്ടിൽ നോക്കി... "എന്റെ മുന്നിൽ ഇങ്ങനെ നിക്കാൻ നാണമില്ലെടി..."അവനവളെ മിഴിച്ചു നോക്കി... "പണ്ടും നിന്റെ മുന്നിൽ ഇങ്ങനെ നിക്കാറുണ്ടല്ലോ പിന്നെ എന്തിനാ ഇപ്പൊ ഒരു നാണം "അവനെ പുച്ഛിച്ചുകൊണ്ടവൾ പറഞ്ഞത് കേട്ട് അവന്റെ കണ്ണുകൾ മിഴിഞ്ഞതിനേക്കാൾ മിഴിഞ്ഞു വന്നു... പണ്ടെന്ന് പറയുമ്പോള് ഈ കുരുട്ടക്ക് പത്തോ പത്രണ്ടോ വയസ്സുള്ളപ്പോ അതും കുളത്തിൽ കുളിക്കാൻ പോകുമ്പോൾ മാത്രം ഇങ്ങനെ ഉടുത്തു വരുന്നത് കാണാം... എന്നാൽ ഇപ്പൊ ഇരുപതിയൊന്നു വയസ്സ്....

വർഷങ്ങൾ കടന്നു പോയത് ഇവള് എനിയും അറിഞ്ഞില്ലേ... പ്രായപൂർത്തിയായ എന്റെ മുന്നിൽ ഇങ്ങനെ നിക്കാൻ നാണവും മാനവും ഇല്ലേ ശ്ശെ... മനസ്സിൽ അവന് പലതും പറഞ്ഞുകൂട്ടി... അവന്റെ മുഖത്ത് വിരിയുന്ന ഭാവം കാണെ അവളുടെ നെറ്റി ചുളിഞ്ഞു.. "എന്തേലും പറയാൻ ഉണ്ടേൽ മുഖത്ത് നോക്കി പറയണം... അല്ലാതെ മനസ്സിലിട്ട് മുഖത്ത് എക്സ്പ്രഷൻ വാരി വിതറുത് "അവളുടെ കടുത്ത ശബ്ദം കേട്ടവൻ അവൾക് നേരെ ഒന്നുമില്ലെന്ന് കൈകൂപ്പി... അല്ലേലും ഇതിനോട്‌ എന്ത് പറയാൻ ആണ്... പെട്ടെന്നാണ് അവന്റെ മൊബൈൽ അടിഞ്ഞത്... അവന് വേഗം പോക്കറ്റിൽ നിന്ന് ഫോണെടുത്തു...

അപ്പോഴും ആലിയയുടെ നിർത്തം കാണെ അവനു ശരീരമാകെ വിയർക്കുന്ന പോലെ തോന്നി... അവന് വേഗം കാൾ എടുത്തു വെപ്രാളത്തിൽ ഫോൺ ലൗഡ്സ്പീക്കർ ആയത് അറിയാതെ ചെവിയിൽ ഫോൺ വെച്ചു... "ടാ നീയെന്താ കാൾ എടുക്കത്തെ... ഞാൻ അയച്ച മെസ്സേജും നോകീല്ലല്ലോ... എനിയും വീട്ടിൽ എത്തീലെ " എതിരെയുള്ള ശബ്ദം കേട്ടാണ് അവന് ബോധത്തിൽ വന്നത് വേഗം ചെവിയിൽ നിന്ന് ഫോൺ എടുത്തു പേര് നോക്കിയതും നിഷാന എന്നത് കണ്ടു പല്ല് കടിച്ചു ലൗഡ്സ്പീക്കർ ഓഫാക്കി... ഫോൺ ചെവിയിൽ വെച്ചു... "ഞാൻ തിരക്കിലാ "അത്രമാത്രം പറഞ്ഞവൻ ഫോൺ കട്ട്‌ ചെയ്ത് മുന്നിലുള്ളവളെ നോക്കി...

പെട്ടെന്ന് കണ്ണുകൾ മാറ്റി ഉമിനീരിറക്കിയവൻ മുറിക്ക് പുറത്ത് നടന്നു... അപ്പോഴും അവളുടെ കോലം മനസ്സിൽ തെളിഞ്ഞതും ശരീരത്തിലെ ചൂട് കാരണമവൻ ഷർട്ടിന്റെ മേലെയുള്ള ബട്ടൺ അഴിച്ചു കൊണ്ട് കൈകൾ കൊണ്ടു കാറ്റ് വീശി... എന്നാൽ അവനു വന്ന കാളും അതിലെ പെണ്ണിന്റെ ശബ്ദവും അവളുടെ സംസാരവും കേട്ടവൾ അതിൽ കുടുങ്ങി നില്കുവായിരുന്നു... ആ കാൾ വന്നപ്പോൾ അവന് വെപ്രാളത്തോടെ ഇറങ്ങി പോയതൊക്കെ ഓർത്തപ്പോൾ അവൾ ആരാണെന്ന് അറിയാനുള്ള ത്വര അവളിൽ നിറഞ്ഞു... എന്തിനോ ദേഷ്യവും തോന്നി... കലിതുള്ളിക്കൊണ്ട് നടന്നവൾ ബാത്‌റൂമിൽ കയറി ഡോർ വലിച്ചടച്ചു... 

അമനും മറിയവും എത്തിയതും അലങ്കരിച്ച വീട് കാണെ ഇരുപരുടെ ചുണ്ടിലും പുഞ്ചിരി നിറഞ്ഞു... ഇതെല്ലാ വർഷവും പതിവുള്ളതാണ്... "ആഹാ വന്നല്ലോ മ്മടെ couples..."അവരെ കണ്ടതും അവസാന ബലൂണും തൂകി വെച്ചവൻ അവർക്കടുത്തേക്ക് നടന്നു... "many many ഹാപ്പി ആനിവേഴ്സറി ഡിയർസ് "ഇരുവരേം നോക്കിയവൻ പറഞ്ഞത് കേട്ട് അമൻ അവളുടെ തലയിൽ ഒന്ന് കൊട്ടി... മറയും നെഞ്ചിൽ കൈവെച്ചു താങ്ക്യു എന്നും പറഞ്ഞു... "ആ മതി നിന്നത്... ഈ അന്നിവേഴ്സറിയിൽ എന്റെ വക പെയിന്റിംഗോ ആർട്ടോ ഒന്നുമല്ല പകരം എന്റെ കൈകൊണ്ട് ഡിസൈൻ ചെയ്ത പാർട്ടി വെയർ...എന്ന പോയി ഇട്ടിട്ടു വാ... i am excited to see it "

ആലിയ അവരുടെ കൈകളിലേക്ക് ഡ്രസ്സ്‌ നൽകികൊണ്ട് പറഞ്ഞത് കേട്ട് അമൻ അവളുടെ നെറ്റിയിൽ മുത്തികൊണ്ട് മുകളിലേക്ക് നടന്നു... മറിയു അവളെ പുണർന്നുകൊണ്ട് കവിളിൽ മുത്തി താങ്ക്യു പറഞ്ഞുകൊണ്ട് അമന് പുറകെ നടന്നു... അവര് പോകുന്നതും നോക്കിയവൾ ചിരിയോടെ തലച്ചേരിച്ചു അടുത്ത് നിക്കുന്നവനെ നോക്കിയതും അവന് വേഗം കണ്ണുകൾ. മാറ്റി പോക്കറ്റിൽ നിന്നു മൊബൈൽ എടുത്തു അവളെ നോക്കാതെ നടന്നു.... എന്നാൽ നടക്കുമ്പോൾ അവൾ കാണാതെ നെറ്റിയിലെ വിയർപ്പ് തുടച്ചവൻ ദീർഘശ്വാസം വിട്ടു....

പിന്നീട് അവളെ നോക്കാനേ അവന് നിന്നില്ല അഥവാ മുന്നിൽ പെട്ടാൽ മൊബൈലിൽ കണ്ണുകൾ പതിപ്പിക്കും... എന്നാൽ അവളെ ഒന്ന് ശ്രെദ്ധിക്കുക പോലും. ചെയ്യാതെ ഏത് നേരവും മൊബൈൽ നോക്കിനിൽക്കുന്നത് കണ്ടു അവളിൽ ദേഷ്യം ഉരഞ്ഞുപൊന്തി.... ആ പെണ്ണിന്റെ ശബ്ദവും ഓർമ വരെ അവളിൽ വല്ലാത്തൊരു ഭാവം നിറഞ്ഞു നിന്നു...  ആലിയ നൽകിയ ലൈറ്റ് ഗ്രീൻ ജുബ്ബയോടപ്പം വരുന്ന കോട്ടിൽ അമൻ നല്ല comfortable തോന്നി... എന്നാൽ ബാത്‌റൂമിൽ നിന്ന് ഡ്രസ്സ്‌ അണിഞ്ഞു വരുന്നവളെ കാണെ അവന്റെ കണ്ണുകൾ തിളങ്ങി... ലൈറ്റ് ഗ്രീൻ ഗൗൺ ആയിരുന്നു... അതിൽ അവൾ തിളങ്ങുന്നത് പോലെ തോന്നി അവനു...

"ആലിയ ടാലെന്റെഡ് ആണ് എന്ത് ഭംഗിയാ അല്ലെ "അവനെ മാറ്റി കണ്ണാടിക്ക് മുന്നിൽ നിന്നവൾ പറഞ്ഞത് കേട്ട് അവന്റെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു... "yhh she is talented but you are so beautiful too "അവന് പറഞ്ഞത് കേൾക്കെ അവളുടെ കവിളുകൾ ചുവന്നു... എപ്പോഴെങ്കിലും മാത്രം വരുന്ന പഞ്ചാരവാക്കുകൾ എങ്ങനെ മനസ്സിൽ തട്ടാതെ നില്കും... ചെറുചിരിയോടെ കണ്ണുകൾ എഴുതിയവൾ കൈകളിൽ വളയണിയാൻ നിന്നതും അമൻ അവളുടെ കൈകളിൽ പിടിച്ചു വേണ്ടെന്ന് തലയാട്ടി... അവനെ സംശയത്തോടെ നോക്കിയവൾ നിൽകുമ്പോൾ അവനു വിരിപ്പ് തുറന്നുകൊണ്ട് അന്നവൾക് സമ്മാനിച്ച ജിമിക്കി കൊണ്ട് വന്നു ഇരുകാതുകളിലും അണിയിച്ചു...

മുടികൾ അഴിച്ചിട്ടു കാറ്റുകൾക് വിട്ടുകൊടുത്തുകൊണ്ട് തോളിൽ നിന്നു തട്ടമിട്ടു കൊടുത്തു... "ഇത്രേം മതി... "അവളെ നോക്കിയവൻ പറഞ്ഞതും അവൾ കണ്ണാടിയിൽ നോക്കി... തട്ടത്തിനുള്ളിൽ കാറ്റിൽ പാറുന്ന മുടികൾക്കിടയിൽ അലങ്കാരമെന്ന് പറയാൻ വെള്ളി ജിമിക്കി കമ്മൽ... എങ്കിലും വല്ലാത്തൊരു ഭംഗിയുണ്ടെന്ന് അവൾക് തോന്നി... "പോകാം "ചെവിയോരം ചുണ്ട് ചേർത്ത് പറഞ്ഞതും അവൾ ഞെട്ടിക്കൊണ്ട് അകന്നു നിന്നു... പിന്നെ ചിരിയോടെ അവന്റെ കൈകളിൽ വിരൽ കോർത്തു പുറത്തേക്കിറങ്ങി....

അലങ്കരിച്ച ടേബിളിന് മുന്നിൽ മൂന്ന് തട്ടുള്ള കേക്കും കൂടെ കുറച്ചു സ്വീറ്റ്സ് കൊണ്ട് ഡെക്കറേറ്റ് ചെയ്ത് അവിടെമൊത്തം ലൈറ്റ് ഗ്രീൻ ബലൂണും വൈറ്റും കൊണ്ട് അലങ്കരിച്ചത് കാണെ അമനും മറിയുവും അമ്പരപ്പോടെ നോക്കി കണ്ടു... "ഇത്തയും ഇക്കാക്കയും മിന്നുവിനേം മിസ്സ്‌ ചെയ്യുന്നു "മറിയു ചുണ്ട് പിളർത്തി പറഞ്ഞത് കേൾക്കേ അമൻ ഒന്ന് മന്ദഹസിച്ചുകൊണ്ട് അവളെ ചേർത്തു പിടിച്ചു... "ഈ ആന്നിവേഴ്സറിക്ക് അവർ ഇല്ലെങ്കിൽ എന്താ അടുത്ത ആനിവേഴ്സറി ആവുമ്പോൾ ഒരു അവരുടെ കൂടെ ഒരു പുതിയ അതിഥിയും ഉണ്ടാകില്ലേ "നിഹാൽ പറഞ്ഞത് കേട്ട് അവൾ ചിരിയോടെ തലയാട്ടി...

"അടുത്ത ആനിവേഴ്സറിയിൽ അഥിതി മാത്രമല്ല ഈ വീട്ടിലും വേണം താലോലിക്കാനും കൊഞ്ചിക്കാനും ഒരു കുഞ്ഞ്.... ഇത്രയും കാലം ഞാൻ മിണ്ടാതെ നിന്നത് നിങ്ങളുടെ സ്വപ്നത്തിനു തടസ്സമാകരുത് എന്ന് കരുതിയാണ്... എനി എനിക്ക് പറയാലോ "റസിയുമ്മ പറഞ്ഞത് കേൾക്കേ മറിയുവിന്റെ മുഖം തുടുത്തു വന്നു... "വാ കേക്ക് മുറിക്കാം "അമൻ വേഗം പറഞ്ഞത് കേട്ട് നിഹാൽ ഒന്ന് മൂളി...അമൻ അവനെ കണ്ണുരുട്ടിയതും അവന് പിന്നെ മൂളാനെ നിന്നില്ല... ചിരിയും കളിയും കേക് മുറിയും ബിരിയാണി കഴിക്കലും ഒക്കെ ആയി സമയം കടന്നു... എല്ലാവരും സോഫയിൽ ചുറ്റും ഇരുന്നു വിശേഷങ്ങൾ പറഞ്ഞിരുന്നു...

നിഹാൽ പറയുന്നത് കേട്ട് കിലുക്കാംപെട്ടി ശബ്ദം പോലെ ചിരിക്കുന്നവളെ അമൻ നോക്കി നിന്നു... മുന്നിലെ പാറി കളിക്കുന്ന മുടിയിഴകൾ ചെവിയിൽ ഒതുക്കി അവന് അവളുടെ ജിമിക്കിയിൽ ഒന്ന് തട്ടി.... അതറിഞ്ഞവൾ അവനെ നോക്കാനാവാതെ ഒരടി അനങ്ങാതെ ഇരുന്നു.... "റസിയുമ്മ എനിക്കൊരു കാര്യം പറയണമായിരുന്നു " കളിചിരിക്കൊടുവിൽ അമന്റെ ദൃഢമായ ശബ്ദം കേൾക്കേ സീരിയസ് ആയ കാര്യമാണെന്ന് തോന്നി മൂവരും എന്താണെന്ന് അറിയാൻ ഇരുന്നു... "നിഹാൽ ഇപ്പൊ സ്വന്തമായി അധ്വാനിക്കുന്ന ഡോക്ടർ ആണ്... അവനിപ്പോൾ സ്വന്തം കാലിൽ നിൽക്കാനായി... കെട്ടിക്കാനുള്ള വയസ്സും ആയി... റസിയുമ്മടെ തീരുമാനം എന്താ"

അമന്റെ ചോദ്യം കേട്ട് രണ്ട് പേരിൽ അമ്പരപ്പും മറ്റു രണ്ടുപേരും വെള്ളിടി വെട്ടിയ പോലെ ഞെട്ടി... "മോനെ അതിനു "അമ്പരപ്പോടെ റസിയുമ്മ അമനെ നോക്കി... "പെണ്ണൊക്കെ ഉണ്ട് റസിയുമ്മ... ഒരുത്തി കുറച്ചു കാലമായി നിങ്ങള്ടെ അങ്ങളെ കെട്ടിച്ചു തരോ എന്ന് പുറകെ കൂടിയിട്ട്... അവന്റെ കൂടെ വർക്ക്‌ ചെയ്യുന്നവളാ... കാണാനും കൊള്ളാം കുടുംബവും ഓക്കേ ആണ് എന്നാൽ ഇവന് മാത്രം പിന്തിരിഞ്ഞു നടക്കുവാ... ചിലപ്പോൾ പറയാനുള്ള മടിയായിരിക്കും... അല്ലേടാ " അമൻ അവനെ നോക്കിയതും അവന്റെ മുഖം വിളറി എന്ത് പറയണം എന്നറിയാതെ അവന്റെ തലകുനിഞ്ഞു...

"മോനെ ആലിയ മോൾ നിൽകുമ്പോൾ.. അവൾക്കും വയസ്സ് ഇരുപതിയൊന്ന് ആയി അവളെയല്ലേ ആദ്യം "റസിയുമ്മ ആലിയയെ നോക്കി പറഞ്ഞു.. "അവൾക്കുള്ളവനെയും കണ്ടു വെച്ചിട്ടുണ്ട് നാളെ അവർ വരും ജസ്റ്റ്‌ ഒന്ന് കാണാൻ അവളുടെ ഇഷ്ടമാണ് പ്രധാനം അതുകൊണ്ട് അവർ ഒന്ന് കണ്ടു പൊയ്ക്കോട്ടേ.. ഇഷ്ടപെട്ടാൽ നിഹാലിന്റേം കൂടി ഉറപ്പിച്ചുവെച്ചാൽ രണ്ടുപേരുടെയും ഒരുമിച്ചു നടത്താം " അമൻ പറഞ്ഞത് കേട്ട് റസിയുമ്മയുടെ മുഖം വിടർന്നു... മറിയുവും സന്തോഷത്തോടെ മുന്നിലിരിക്കുന്നവരുടെ മുഖം നോക്കി... ഇരുവരും ചിരിക്കാൻ ശ്രേമിക്കുന്നുണ്ടേലും ഉള്ളിന്റെ ഉള്ളിൽ തീ ആളിക്കത്തുന്ന പോലെ തോന്നി അവൾക്...

"എന്തോ അവർക്കിഷ്ടമായില്ലെന്ന് തോന്നുന്നു മാനുക്ക... ഒരു സന്തോഷം ഇല്ലാത്തത് പോലെ " വെള്ളം കുടിച്ചു ബെഡിൽ അമനടുത്തു ഇരുന്നുകൊണ്ട് മറിയു ആലോചനയിൽ മുഴുകി പറഞ്ഞു... "ഹ്മ്മ് തോന്നി... എന്തായാലും വന്ന് കണ്ടിട്ട് പോട്ടെ... രണ്ടുപേർക്കും പൂർണ സമ്മതം ഉണ്ടെങ്കിലേ നടക്കൂ ഒരിക്കലും അടിച്ചേൽപ്പിക്കില്ല ഞാൻ "അവനും അവരുടെ ഭാവം മനസ്സിലോർത്തു പറഞ്ഞു... മറിയു തലചെരിച്ചു നോക്കിയതും അമൻ ഏതോ ലോകത്തു എന്ന പോലെ ഇരിക്കുന്നത് കണ്ടു അവൾ വേഗം ബെഡിൽ കിടന്നു... അവന് ഞെട്ടിയവളെ നോക്കുമ്പോൾ അവൾ ഇരുകൈകളും നീട്ടിയവനെ ക്ഷണിച്ചു....

ചിരി വന്നെങ്കിലും അവന് ഗൗരവം കാട്ടി നില്കുന്നത് കണ്ടു അവളുടെ ചുണ്ട് പിളർത്തി കൈകൾ പിൻവലിക്കാൻ നിന്നതും അവന് വേഗം അവളുടെ നെഞ്ചിൽ തലചായിച്ചു കിടന്നു.... അവളിലെ ഹൃദയമിടിപ്പും ഉയർന്നു താഴുന്ന നെഞ്ചും കാണെ അവന് മുഖം പൂഴ്ത്തി കിടന്നു.... പെട്ടെന്നവൾ ഒന്ന് പിടഞ്ഞുപോയെങ്കിലും അവന്റെ മുടിയിഴയിൽ തലോടികൊണ്ടവൾ സിലിംഗിൽ കറങ്ങുന്ന ഫാനിൽ കണ്ണ് പതിപ്പിച്ചു... അവളിലെ ഗന്ധം നാസികയിൽ തുളച്ചു കയറിവനിൽ നെഞ്ച് തുടിക്കുന്ന പോലെ തോന്നി... പതിവിലും വേഗത്തിൽ അത് മിടിച്ചുകൊണ്ടിരുന്നു അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകിയതും അവൾ ഒന്ന് വിറച്ചു...

അവളിലെ വിറയൽ അറിഞ്ഞവൻ തല ഉയർത്തി നോക്കി... അവനു ശരീരമാകെ ഒരു തുടിപ്പ് പോലെ...പിന്നെന്തൊക്കെ ഓർത്തവൻ അവളിൽ നിന്ന് അകന്നു മാറാൻ നിന്നതും അവന്റെ കഴുത്തിൽ ചുറ്റിയവൾ അവനെ വലിച്ചു... അവന്റെ മുഖം അവളുടെ മുഖത്ത് തൊട്ടില്ല എന്ന മട്ടിൽ നിന്നു.... "വേണ്ട റിയ... നീ എനിയും ഒരുപാട് ഉയരങ്ങളിൽ എത്തേണ്ടവളാ... ഇപ്പോഴേ നിനക്ക് " ബാക്കിപ്പറയുന്നതിനു മുന്നേ അവളുടെ ചൂണ്ടുവിരലുകൾ അവന്റെ ചുണ്ടിൽ തടസ്സം സൃഷ്ടിച്ചിരുന്നു... "വേണ്ടാ മാനുക്കാ എനിയും എനിക്ക് വേണ്ടി കാത്ത് നിൽക്കേണ്ട ആവിശ്യമില്ല... ശെരിയാ എന്റെയും ഉപ്പാടെയും ഇത്താടെയും സ്വപ്നമായിരുന്നു ഈ പതവി...

നിങ്ങളൊരിക്കലും എന്റെ സ്വപ്നത്തിന് ഒരു തടസ്സമല്ലാ... പകരം എന്റെ സ്വപ്നങ്ങളിൽ ഏറ്റവും പ്രിയപെട്ടവയാണ് നിങ്ങളുമായുള്ള ജീവിതം... എനിക്കറിയാം ഈ മനസ്സ് എന്ത് മാത്രം പിടയുന്നുണ്ടെന്നു... അതെനിയും കണ്ടില്ലെന്ന് നടിക്കാൻ എനിക്കാവില്ല... എന്നും ഈ നെഞ്ചിലെ ചൂടെറ്റ് എനിക്കുറങ്ങണം... നിങ്ങളുടെ ചോരയെ എന്റെ ഈ ഉദരത്തിൽ വാഴിക്കണം... ഇന്നീ സ്വപ്നവും മോഹിച്ചാണ് ഞാൻ ഓരോ ദിവസവും തള്ളിനീക്കുന്നത്.... എനിയും വയ്യ കാത്തിരിക്കാൻ..." അവന്റെ ചുണ്ടുകളിൽ നിന്ന് വിരൽ പതിയെ അടർത്തിയവൾ പറയുമ്പോൾ അവളുടെ വാക്കുകളിലെയും കണ്ണുകളിലെയും പ്രണയം സഗരത്തിൽ കുടുങ്ങി നില്കുകായായിരുന്നു അവന്...

എത്രയൊക്കെ കുട്ടിക്കളി ആണേലും ഒരുവന് മഹർചാർത്തിയാൽ മനസ്സാലെ അവൾ ഭാര്യ എന്ന പതവിയിലേക്ക് മാറിയിട്ടുണ്ടാകും... അപ്പോഴും കണ്ണ് നിറച്ചുനോക്കുന്നവനെ കാണെ അവൾക് സ്വയം നഷ്ടപ്പെടുന്നത് പോലെ... ശ്വാസം നീട്ടിവിട്ടവൾ കണ്ണുകളടച്ചു തല ഉയർത്തി അവന്റെ ചുണ്ടുകളിൽ ചുംബിച്ചതും അവന്റെ കണ്ണുകൾ മിഴിഞ്ഞു.... അവന്റെ ഹൃദയം തുടിച്ചുകൊണ്ടിരുന്നു...അവളിലേക്ക് ചേരാൻ ശരീരവും മനസ്സും അലമുറയിട്ട് കരഞ്ഞുകൊണ്ടിരുന്നു... അവസാനം അടർന്നുമാറാൻ തുനിഞ്ഞ അവളുടെ ചുണ്ടുകൾ അവന് പൊതിഞ്ഞുപിടിച്ചതും ഇറുക്കി അടച്ച അവളുടെ കണ്ണുകൾ തുറിച്ചു വന്നു...

അവന്റെ ചുണ്ടുകൾ അവളിലേക്ക് ആഴ്ന്നു.... അവളുടെ കൈകൾ അവനിൽ മുറുകി... അവന്റെ കൈകൾ ദിശയറിയാതെ അവളിൽ ഇഴഞ്ഞു നടന്നു... അവൾക് ശരീരമാകെ വിറക്കുന്ന പോലെ തോന്നി അതറിഞ്ഞവൻ ചുണ്ടുകൾ അടർത്താതെ അവളുടെ കുഞ്ഞുമേനിയിൽ ശരീരം ചേർത്തു കിടന്നു... അവളുടെ കഴുത്തിലൂടെ കൈകൾ ഇഴച്ചവൻ തന്നിലേക്ക് അടുപ്പിച്ചുകൊണ്ടിരുന്നു... നാവുകൾ തമ്മിൽ മത്സരം ആർക്കാണ് കൂടുതൽ പ്രണയമെന്ന് കാണിക്കാൻ പോരാടികൊണ്ടിരുന്നു.... കൈകൾക്കുപോലും പ്രണയം നിയന്ത്രിക്കാൻ ആവാതെ അവളിലേക്ക് ഇഴഞ്ഞുകൊണ്ടിരുന്നു... അവളിലേക്ക് അടുക്കാൻ തടസ്സമായതെല്ലാം അവന് എടുത്തുമാറ്റി...

അവളിലെ നാണം അറിയവേ ചുണ്ടുകൾ വേർപെടുത്താതെ തന്നെയാവാൻ കയ്യെത്തിച്ചു ലൈറ്റ് ഓഫ്‌ ചെയ്തു... വീണ്ടും അവന്റെ കൈകൾ അവളുടെ അണുവിലും പരതി നടന്നു.... ശ്വാസം വിലങ്ങിയപ്പോൾ ചുണ്ടുകളിൽ നിന്ന് യാത്രപറഞ്ഞവൻ അവളുടെ കഴുത്തിലേക്ക് കുതിച്ചു കയറി.... നാവുകൾ മുട്ടിയുള്ള ചുംബനത്തിൽ അവളുടെ ശരീരമാകെ ഉമിനീരിൽ വിയർത്തു... എങ്കിലും തളരാതെ കാമത്തിന് അടിയറവ് പറഞ്ഞവർ അലിഞ്ഞു ചേർന്നു... അവന്റെ ചുംബനത്തിൽ അവളിലെ ശരീരം വില്ലുപോലെ ഉയർന്നുപോങ്ങി... അവളിലെ മൂളലും ഉയർന്നുവരുന്ന കിതപ്പുകളും അവനിൽ ആവേശം നിറച്ചു...

അവസാനം ചെറുനോവായി അവളിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ അവന് അവളുടെ ചുണ്ടുകളിൽ പ്രണയത്തോടെ ചുംബിച്ചു... വേദന സഹിച്ചും തന്റെ പ്രണയം ഏറ്റുവാങ്ങാൻ തന്നെ ചേർത്തുപിടിക്കുന്നവൾക്കുള്ള സ്നേഹ ചുംബനം.... അവസാനം അവന്റെ നെഞ്ചിൽ നനത്താൽ മുഖം മറക്കാൻ അവൾ അവനിൽ ചേർന്ന് കിടന്നു.... "റിയാ "അവന് അവളെ പതിഞ്ഞ സ്വരത്തോടെ വിളിച്ചു... "ഹ്മ്മ്മ് " "വേദനിച്ചോ "അവളുടെ മുടിയിഴയിൽ തലോടിയവൻ ചോദിക്കുമ്പോൾ അവളുടെ മുഖം ചുവന്നു തുടുത്തു വന്നു... അവൾ കൊഞ്ചലോടെ അവനെ ഇറുകെ പുണർന്നു... "ഇന്ന് എല്ലാം കൊണ്ടും ഞാൻ സന്തോഷവധിയാണ് മാനുക്കാ... നിങ്ങളിലേക്ക് ചേരാനുള്ള എന്റെ മോഹം സാധ്യമായിരിക്കുന്നു എനിയും എനിയും എനിക്ക് നിങ്ങളിൽ അലിഞ്ഞു ഇല്ലാതാവാൻ ഞാൻ ആഗ്രഹിക്കുന്നു...

അത് പോലെ ധർമ്മസങ്കടത്തിൽ പെടുമ്പോൾ നിങ്ങളൊന്നു ചേർത്ത് പിടിച്ചാൽ എന്നിലെ വേദന മാഞ്ഞു പോകുന്നു... പേടിയോടെ നിൽകുമ്പോൾ നിങ്ങളുടെ രണ്ട് വാക്കുകൾ എന്നിലെ പെണ്ണിന് ദൈര്യം പകർന്നു തരുന്നു...ഭാഗ്യവതിയാ ഞാൻ നിങ്ങളെപ്പോലെ ഒരു മനുഷ്യന്റെ ജീവിത പാതിയാകുവാൻ... നിങ്ങളില്ലായിരുന്നുവെങ്കിൽ..." ബാക്കി പറയാൻ സമ്മതിക്കാതെ അവന് അവളുടെ വാ പൊത്തി... "നീ ഇവിടെ ഇല്ലായിരുന്നുവെങ്കിൽ നിന്നെ ഞാൻ തേടി പിടിച്ചേനെ റിയ... " അവന് വാക്കുകൾ കേട്ടവൾ അമ്പരപ്പോടെ അവനെ നോക്കി അവന്റെ മന്ദഹാസം കാണെ അതിലെന്തോ ഉണ്ടെന്ന് അവളുടെ മനസ്സ് മൊഴിഞ്ഞു.....................................തുടരും…………

മുന്നത്തെ പാർട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story