ഒന്നായ്‌ ❣: ഭാഗം 10

onnay

രചന: SHOBIKA

(ചിക്കു) ഇന്നാണ് ഞങ്ങൾ ക്യാമറയുടെ കാര്യമൊക്കെ ചോദിക്കാനും പിന്നെ ഡ്രെസ്സ് എടുക്കാനും പോണേ.അതിന്റെ ഒരു സന്തോഷത്തിലൊക്കെ കോളേജിലേക്ക് പോയി.മരത്തിൻറെ ചോട്ടിൽ തന്നെ എന്നെ wait ആക്കി രണ്ടെണ്ണം ഇരുപ്പുണ്ട്.ഒന്നിനെ കാണുന്നില്ല. "എന്താണ് മക്കൾ ഇങ്ങനെ ഇരിക്കുന്നെ.എന്നെ തന്നെയല്ലേ wait ചെയ്തേ"ചിക്കു ആക്കി കൊണ്ട് ചോദിച്ചു. "അല്ലെടി ഇവളുടെ കാമുകനെ wait ആകുവായിരുന്നു"സനു അച്ചുനെ ചൂണ്ടി പറഞ്ഞു. "അതെന്തായാലും ഞാൻ വിശ്വസികത്തില്ലാ"ചിക്കു "പിന്നെന്തിനാ ചോദിച്ചേ"സനു "Just for a രസം😉" "അല്ല പാറു വന്നിട്ടില്ല ലെ.ഇനി ഇപ്പൊ വരനാണോ എന്തോ"ചിക്കു "അവളെ ഇനി ഇപ്പൊ പ്രതിക്ഷിക്കൊന്നും വേണ്ട.അവൾടെ ടൈം ആവുമ്പോൾ അവള് വന്നോളും"അച്ചു. "അതും ശെരിയാ"സനു പിന്നെ ഞങ്ങൾ അവളെ wait ആക്കി. "ദാ ആടി പാടി വരുന്നുണ്ട്"ചിക്കു "..." "ഹലോ മുത്തുമണിസ്. എന്താണ് ഇവിടൊരു ചർച്ച."പാറു "നിന്നെ പറ്റി തന്നെയാടി."ചിക്കു "എന്താണാവോ.എന്നെ കുറിച്ച്"പാറു "അതോ നിന്റെ പുറകിൽ ഇങ്ങനെ കൊറേയെണ്ണം കോളേജിൽ നടക്കുന്നില്ലേ.

അതിൽ എതിനേലും ഒന്നിനെ നിനക്ക് നോക്കികൂടെ എന്ന് പറയുവായിരുന്നു."ചിക്കു മറ്റു രണ്ടാൾക്കും ഒരു കണ്ണിറുക്കി കാണിച്ചുകൊണ്ട് പറഞ്ഞു. "അയ്യടാ.അവരോട് ഞാൻ പറഞ്ഞോ എന്റെ പുറകെ നടക്കാൻ.ഇവന്മാർക്കൊന്നും അത്ര മൊഞ്ചുല്ലാ പിന്നെ എനിക്ക് സ്പാർക്കും അടിക്കുന്നില്ല.പിന്നെ ഞാൻ എന്തിയാനാ.എവിടേലും ഉണ്ടാവും എന്റെ ചെക്കൻ."പാറു "പാവം അങ്ങേരുടെ ഒരു തലവിധി നോക്കണേ"സനു "എന്താ എനിക്കൊരു കുഴപ്പം..നിന്മേ പോലെ തൃശ്ശൂര്കാരനെ ഒന്നും വേണം പറഞ്ഞില്ലലോ.വെറും ഒരു സ്പാർക്ക് അല്ലെ പറഞ്ഞോള്ളൂ .അതിനാണോ നിങ്ങൾ എന്നെ ഇങ്ങനെ കളിയാക്കുന്നെ."പാറു അതായത് പാറുന്റെ പുറകെ കൊറേയെണ്ണം നടക്കുന്നുണ്ട്.അതിനെയൊന്നും അവള് മൈൻഡ് ആകാറിലാട്ടോ.പക്ഷെ സ്പാർക്ക് അടിക്കുന്നുണ്ടോ നോക്കും അതു മാത്രം..പിന്നെയിണ്ടല്ലോ സനുവില്ലേ. അവൾക്ക് ഒരു തൃശ്ശൂർകാരനെ കെട്ടാനാണ് ആഗ്രഹം.പിന്നെ ആളിത്തിരി പണകനായാൽ നല്ലത്.അവൾടെ ചിലവൊക്കെ നോക്കണേൽ പണക്കാരൻ തന്നേ വേണം അതോണ്ടാ. "എന്റെ പാറുനെ ആരാ കളിയാക്കിയെ.

ഇനി കളിയാക്കിയലുണ്ടാലോ.ശെരിയാക്കും ഞാൻ"ചിക്കു "Best നീ തന്നെ അല്ലെടി അവളോട് ഇതേ കുറിച്ചു പറഞ്ഞേ.എന്നിട്ട് കുറ്റം ഞങ്ങൾക്കോ.ഇതെവിടുത്ത ന്യായം"അച്ചു "ഇതിവിടുത്ത ന്യായം"ചിക്കു. 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂. "സനു ഉമ്മടെല് പറഞ്ഞില്ലേ"ചിക്കു "ആ പറഞ്ഞിട്ടുണ്ട്"സനു "എന്ന നമ്മുക്ക് വിട്ടാലോ"പാറു. "Next വരുന്ന ബസിൽ കെറികൊണെ" "ആഹ്" അല്ല ഇപ്പൊ എവിടേക്കാണ് പോണേ എന്നറിയോ.എവിടെലെ. ഞങ്ങള് ഓണത്തിനുള്ള ഡ്രെസ്സും പിന്നെ മറ്റേ ക്യാമറന്റെ കാര്യം സെറ്റ് ആകാൻ പോവാണ്. നിങ്ങൾ വരുന്നുണ്ടേൽ കേറിക്കോളിൻ. നമ്മുക്ക് ഡ്രസ് ഒക്കെ എടുത്തിട്ട് വരാം. "എടി ആദ്യം നമ്മുക്ക് ഡ്രെസ്സ് സെലക്റ്റ് ആക്കാം എന്നിട്ട് ക്യാമറെടെ കാര്യം നോക്കാം"പാറു. "ഡ്രസ് സെലക്ട് ആകിട്ട് എന്നെയൊന്ന് ബസ്സ് കെട്ടിവിടണം എന്നിട്ട് നിങ്ങൾ ക്യാം നോക്കാൻ പോയ മതിട്ടോ."സനു "ഒക്കെ ടി" അങ്ങനെ ഞങ്ങൾ ഡ്രസ് ഒക്കെ എടുക്കാൻ ഒരു കടയിൽ കേറി.അവിടെ കേറി എല്ലാതും അവരെ കൊണ്ട് വലിച്ചെടുപ്പിച്ചു. ഒരാൾക്ക് ഇഷ്ടായത് മറ്റെയാൾക്ക് ഇഷ്ടാവില്ല.അവസാനം അടിയായി പിടിയായി അവരുടെന്ന് ചീത്തയൊക്കെ വാങ്ങിച്ച് ഒരെണ്ണം സെലക്ട് ആക്കി.

നിങ്ങ ഓർക്കണം ഒരു റെഡ് ആൻഡ് ഗ്രീൻ സെറ്റ് ദാവണി എടുക്കാനാണ് ഇത്ര അലമ്പാക്കിയത് എന്ന്. "എടി ഇനി നമ്മുക്ക് ക്യാമറടെ കാര്യം ചോയ്ക്ക വാ"അച്ചു "എനിക്ക് ടൈം ആയി."സനു "അവിടെ കിടന്ന് നിലവിളിക്കാതെ ഇങ്ങു വാ ആ കടകരുടെ കയിന്ന് ചീത്ത വാങ്ങിയുള്ളൂ ഇപ്പൊ ഇനി ഇവിടെ നിക്കണ ആൾക്കാരുടെ കയിന്ന് വാങ്ങേണ്ട"ചിക്കു "അതു ശെരിയാ.ഇങ്ങു വാ"പാറു "ഒരു പണി ചെയ്യ് ഞാൻ സനുനെ ബസ്സ് കെറ്റിവിടാം.നിങ്ങൾ അപ്പോഴേക്കും ക്യാമറയുടെ കാര്യം ചോദിച്ചിട്ട് വാ.പിന്നെ ക്യാമറ റേറ്റ്,പിന്നെ ടൈം ഒക്കെ പറഞ്ഞേക്കണം.മറക്കണ്ടാ"ചിക്കു "ശെരി തമ്പുരാട്ടി"അച്ചു "എന്ന ചെല്ലു മകളെ"ചിക്കു സനു നെ ബസ്സ് കേറ്റി വിടാൻ പോയി. "എടിയെ ഏതു ബസ്സിൽ പോണ്ടേ നിനക്ക്."ചിക്കു "എതിൽ കേറിയാലും എന്റെ വീട്ടിലെത്താം"സനു "അപ്പൊ എന്ന അതിൽ കേറിക്കോ.കാണാൻ നല്ല colourful ആയിട്ടുണ്ട്."ചിക്കു "അയ്യേ അതുവേണ്ടാ ദാ റെഡ് ബസ്സിൽ പോവാം"സനു "എന്ന നീ എതിലെങ്കിലും പോ"ചിക്കു അങ്ങനെ സനുനെ ബസ്സിൽ കെറ്റി വിട്ടു. തിരിച്ചു അവരുടെ അടുത്തേക്ക് പോവണമെങ്കിൽ റോഡ് ക്രോസ്സ് ചെയ്യണം.

എനിക് ഈ റോഡ് ക്രോസ്സ് ചെയ്യുമ്പോ തീരേ ശ്രേദ്ധയിൽ.അതുപോലെ ഇന്നും ശ്രെദ്ധയില്ലാതെ വണ്ടി വരുന്നുണ്ടോ നോക്കാതെ ക്രോസ്സ് ചെയ്യാൻ ആയി പോയി. പെട്ടെന്ന് opposite ഒരു വണ്ടി വന്നത് ഞാൻ കണ്ടില്ല. ആ വണ്ടി എന്റടുത്തേക്ക് എത്തിയപ്പോഴാണ് കണ്ടേ. "ആ....."ചിക്കു പേടിച്ചിട്ട് നിലവിളിച്ചു. 'ദൈവമേ ഞാനിത് എവിടെയാണ് .എന്നെ വണ്ടി ഇടിച്ചില്ലേ.ഇതെന്താണ് വല്ല ഉരുക്കോ മറ്റും ആണോ.'ചിക്കുസ് ആത്മ എന്താ സംഭവം നോക്കിയതും ഞാൻ അങ്ങനെ തന്നെ സ്റ്റെക്ക് ആയി നിന്നു.പിന്നെ എനിക്ക് ബോധം വന്നത് പാറുവും അച്ചുവും കൂടെ വന്ന് കുലുക്കി വിളിച്ചപ്പോഴാണ്. 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 (അച്ചു) ഞങ്ങൾ ക്യാമറടെ കാര്യം ഒക്കെ സെറ്റ് ആക്കിട്ടൊ.ക്യാമറ അന്ന് പോയി വാങ്ങിയാൽ മതി.ഞങ്ങൾ തിരിച്ചു സ്റ്റോപ്പിലേക്ക് പോയി.അപ്പോഴാണ് ഓപ്പോസ്റ്റിൽ ചിക്കു സ്റ്റെക്ക് ആയി എന്തിനെയോ നോക്കി നിക്കുന്നത് കണ്ടേ.ഞങ്ങൾ പോയി കുലുക്കി വിളിച്ചു അവളെ. "എന്താടി ഇങ്ങനെ നിക്കുന്നെ"പാറു "അല്ലാ ആരെ നോക്കിയാ നിൽക്കുന്നുണ്ടായിരുന്നെ.

ആരെയും കാണുന്നില്ലല്ലോ"അച്ചു "മെല്ലെ മെല്ലെ ചോദിക്ക് ഞാൻ പറയാം"ചിക്കു "എന്ന പറ" "അതുണ്ടല്ലോ ഞാൻ ഇവിടുന്ന് റോഡ് ക്രോസ്സ് ചെയ്യാൻ നിക്കായിരുന്നു. അപ്പൊ ഓപ്പോസ്റ്റിൽ വന്ന വണ്ടി കണ്ടില്ല"ചിക്കു പറഞ്ഞു "എടി നിനക്ക് എന്തേലും പറ്റിയോ.നീ റോഡിലൂടെ നടക്കുമ്പോ ശ്രേദ്ധിക്കാതെ നടക്കുവാ എന്നറിയാം.ആ വണ്ടി ഇടിച്ചൊന്നുമില്ലല്ലോ.അതാണോ നീ ഇങ്ങനെ ബോധമില്ലാതെ നിന്നെ"പാറു ഇടയിൽ കേറി ചോദിച്ചു. "എടി എനിക്ക് കോഴപ്പൊന്നുല്ല. എന്നെ വണ്ടി ഇടിക്കാൻ വന്നു എന്നുള്ളത് ശെരി തന്നെയാ "ചിക്കു "പിന്നെന്താ ഞങ്ങൾ വന്നപ്പോ അന്തമില്ലതെ നിന്നെ"അച്ചു 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "അതുണ്ടല്ലോ വണ്ടി ഇടിക്കാൻ വന്നപ്പോഴേ ഞാൻ കണ്ണടച്ചിട്ട് നിലവിളിച്ചു. പക്ഷെ കണ്ണു തുറന്നപ്പോ കണ്ടത് ഞാൻ ആരുടെയോ നെഞ്ചിലാണ്"ചിക്കു ആ നെഞ്ചിനെയാണ് ഞാൻ ഉരുക്ക് എന്നു പറഞ്ഞത്😋 "ആരുടെ"പാറു "ആരാന്നറിയില്ല."ചിക്കു (ഇനി നമ്മുക്കെ അതൊന്നു rewind അടിച്ചു നോക്കിയാലോ.ബാ നോക്കാ) 'ദൈവമേ ഞാനിത് എവിടെയാണ് .എന്നെ വണ്ടി ഇടിച്ചില്ലേ.ഇതെന്താണ് വല്ല ഉരുക്കോ മറ്റും ആണോ.'

ചിക്കുസ് ആത്മ എന്താ സംഭവം നോക്കിയതും ഞാൻ അങ്ങനെ തന്നെ സ്റ്റെക്ക് ആയി നിന്നു. എന്താന്നല്ലേ എന്റെ മുന്നില് നിൽക്കുന്നത് ഒരാളാണ്.ഒരു അഡാർ മൊഞ്ചൻ.നല്ല കാപ്പി കണ്ണുകളും, സൈഡിലേക്ക് വീണുകിടക്കുന്ന മുടിയും ട്രിം ചെയ്തുവെച്ച താടിയും ഒക്കെയുള്ള ഒരു മൊഞ്ചൻ.ആള് ന്തൊക്കെയോ പറയുന്നുണ്ട്.ഞാൻ അയാളുടെ മൊഞ്ചും നോക്കി നിന്നു. "നിനക്കൊക്കെ എന്താടി കണ്ണും കാണിലെ.റോഡിൽ കൂടെയാണോ നിന്റെയൊക്കെ സർക്കസ്.രണ്ടു ഉണ്ടകണ്ണുണ്ടാല്ലോ.നോക്കി നടന്നുടെ.മനുഷ്യനെ മെനകേടുത്താൻ ആയിട്ട് ഓരോന്ന് ഇറങ്ങിക്കോളും"that മൊഞ്ചൻ (ഇതൊന്നും ചിക്കു കെട്ടിട്ടില്ലാട്ടോ ഞാൻ നിങ്ങൾക്ക് വേണ്ടി കേട്ടു പറഞ്ഞതാ" ലെ പൂമ്പാറ്റ ) അതിന്റിടയിൽ കൂടെ ശ്രീരാഗമോ എന്ന പാട്ടിന്റെ ട്യൂണിങ്ങും കെട്ടായ്രുന്നുട്ടോ.അത് ആ മൊഞ്ചന്റെ ഫോൺ റിങ് ചെയ്തതാ.ഇതൊന്നും ചിക്കു അറിഞ്ഞിട്ടില്ല.അവനെ നോക്കി കൊണ്ടിരിക്കായിരുന്നു.പാവം ചെക്കൻ ചിക്കുന്റെ കണ്ണുതട്ടി തോന്നുന്നു. 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "ശോ എന്നാലും നിന്റെ ബോധം പോവണേൽ ആളിത്തിരി മൊഞ്ചൻ തന്നെയായിരിക്കണം.ഞാൻ സനുനെ കൊണ്ടാക്കാൻ പോയ മതിയായിരുന്നു." ചിക്കു പറഞ്ഞതെല്ലാം കേട്ടിട്ട് പാറു പറഞ്ഞു. "എന്നാലും എന്തൊരു മൊഞ്ചയിരുന്നു.ഒരു താങ്ക്സ് പോലും പറയാൻ പറ്റില്ലാ"ചിക്കു "ആരാണാവോ ലെ ഇവള് പറഞ്ഞത്."അച്ചു "ഇവിടെ ഒന്നും കണ്ടിട്ടിലെഡി.ഇനി കാണുവാണേൽ ഒരു താങ്ക്സ് പറയണം.പിന്നെ ആളൊരു കലിപ്പനാണ്.അത് എന്നെ ചീത്തപറഞ്ഞപ്പോഴുള്ള എസ്പ്രെഷനിൽ നിന്നും മനസിലായി."ചിക്കു "എടി അതാ ബസ്സ് വന്നു.വാ പോവാം" "ആ".......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story