ഒന്നായ്‌ ❣: ഭാഗം 16

onnay

രചന: SHOBIKA

"അഭി" "ആ നിങ്ങളോ"അഭി "അതേലോ ഞങ്ങൾ തന്നെയാ" ആരാന്ന് മനസിലായില്ലലെ. ലോ ദത് അഭിടെ ഫ്രണ്ട്സ് ആണ് കാർത്തിക്കും സത്യയും.ഒരുത്തനും കൂടെയുണ്ട് ആഷിൽ. ആള് വന്നിട്ടില്ല. "എടാ അഭി ഇവൻ ഇപ്പോ പോവുന്ന്"കാർത്തിക്ക് "അതെന്താ സത്യ"അഭി "ഡാ ഒരു patient അപ്പോയന്റ്മെന്റ് ഉണ്ട് ഉച്ചക്ക് ശേഷം.അപ്പൊ പോയേ പറ്റു.നീ ഇവനെയും കൊണ്ട് വന്നാ മതിട്ടോ"സത്യ "ആയിക്കോട്ടെ കൊണ്ടുവന്നേക്കാം."അഭി. "എന്ന ശെരി ഞാൻ പോവാണ്. രണ്ടും കൂടെ വാ"സത്യ "വന്നേക്കാവേ നീ ചെല്ല്"കാർത്തിക് അങ്ങനെ സത്യ പോയി.അഭിയും കാർത്തിക്ക് എന്ന കാർത്തിയും പ്രിൻസിപ്പലിന്റെ അടുത്തേക്ക് പോയി. 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 നമ്മുക്കെ ഒന്ന് ചിക്കുനേ എവിടെയാ നോക്കാൻ പോയാലോ.എന്ന നിങ്ങളും വാ. (ചിക്കു) ഞാനിന്ന് വീട്ടിന്ന് ഇത്തിരി വൈകി ആണ് ഇറങ്ങിയെ.സംഭവം എന്താ വെച്ചാൽ രണ്ടു ദിവസം ഭയങ്കര തലവേദന ഒക്കെ ആയിരുന്നു. അതിന്റെ കൂടേ ഇന്നലെ മാളുന്റെ കൂടെ പഴയ സാധനങ്ങൾ വെക്കുന്ന് ഒരു റൂം ഉണ്ട് ,

അവിടേക്ക് ഒന്നു കേറി.അതിനുള്ളിൽ ഫുൾ പൊടിയായിരുന്നു. കുറച്ചു കഴിഞ്ഞതും ഞാൻ തുമ്മാൻ തുടങ്ങി.ചെറുതായിട്ട് dust അലര്ജി ഉണ്ടേ അതോണ്ടാ.തുമ്മി തുമ്മി ഒരു വഴിക്കായി.പിന്നെ ഇന്ന് ഇപ്പൊ ഇത്തിരി കുറവുണ്ട്. ഇനി അത് കൂടേണ്ട കരുതി ഒരു കർചീഫ് ഒക്കെ മുഖത്തു കെട്ടിയിട്ടാ വീട്ടിന്ന് ഇറങ്ങിയെ. കോളേജിലെത്തിട്ട് ബസ് ഇറങ്ങി.പിന്നെ കുറച്ചു ചോക്ലേറ്റ് വാങ്ങാം കരുതി ഒരു കടയിൽ കേറി. ചുമ്മായിരിക്കുമ്പോ കഴിക്കാ കരുതിയാ ചോക്ലേറ്റ് വാങ്ങിയെ. അതു വാങ്ങി തിരിച്ചു വരുമ്പോള് കാലൊന്നു സ്ലിപ്പ് ആയി.ഞാൻ ദാ പോണു.കണ്ണടച്ചു കിടന്നു.താഴെ വീണിട്ടില്ലല്ലോ. ന്തു പറ്റി. ഞാൻ കണ്ണു തുറന്നപ്പോ കണ്ടത് എന്നെ താങ്ങി നിർത്തിയെക്കുന്നത് ആണ്.ആരാന്നറിയാൻ മുഖത്തേക്ക് നോക്കിയതും ഒരു പകപ്പായിരുന്നു.ആരെയാണോ ഞാൻ തിരഞ്ഞോണ്ട് നടന്നെ ആള് ദാ എന്റെ മുന്നിൽ.മനസിലായില്ലേ.അതന്നെ അന്ന് എന്നെ രക്ഷിച്ച that കലിപ്പൻ തന്നെ.നിങ്ങൾ തെറ്റുധരികരുത്.ഞാൻ അന്ന് രക്ഷിച്ചെന് താങ്ക്സ് പറയാനാണ് അന്നെഷിച്ചേ.കണ്ണുകൾ കണ്ണുകളോടിടഞ്ഞു .

ആദ്യം അമ്പരപ്പാണ് കണ്ടേ.പിന്നെ ആളുടെ മുഖം കലിപ്പാവുന്നത് കണ്ടു. "എവിടെ നോക്കിയാടി നീയൊക്കെ നടക്കുന്നെ.രണ്ടു ഉണ്ടകണ്ണുണ്ടല്ലോ എന്നിട്ടും നോക്കി നടക്കാൻ പാടില്ലേ.വഴി കൂടി പോവുന്നവരുടെ നെഞ്ചത്തേക്ക് അങ്ങു ചെന്നു വീണൊളും"കലിപ്പൻ ആ കളിപ്പൻ പറയുന്നത് കേട്ടതും എനിക്ക് ദേഷ്യം വന്നു.പിന്നെ ഞാനും വിട്ടു കൊടുക്കോ. "അതിന് തന്നോടാരാ പിടിക്കാൻ പറഞ്ഞേ.ഞാൻ പറഞ്ഞോ ഇല്ലല്ലോ.പെണ്ണുങ്ങൾ വീഴുന്നതും നോക്കി നടന്നു പിടിക്കാൻ നടക്കുന്നത് അല്ലെ നിങ്ങളെ പോലെ ഉള്ളവരുടെ ജോലി."ചിക്കു ചിക്കുന് കലിപ്പ് കേറി മക്കളെ.കലിപ്പ് കേറിയാൽ പിന്നെ ഓൾക്ക് ചുറ്റുള്ളത് കാണാൻ പറ്റൂല്ല. എന്താ പറയുന്നേ അറിയില്ല.അതു മറ്റുള്ളവരെ വിഷ്‌മിപ്പിക്കും എന്നൊന്നും അവൾ കലിപ്പായാൽ ചിന്തിക്കുല്ലാ.രക്ഷിച്ചാളോട് താങ്ക്സ് പറയാൻ നിന്ന ആളാണ് ഇപ്പൊ റോഡിൽ കിടന്ന വഴക്കു കൂടുന്നെ എന്നു നോക്കണേ.കോമണ് guys എന്തായി നോക്കാം. "നീയൊക്കെ ഒരു പെണ്ണാണോ"കലിപ്പൻ

"അപ്പോ നീയോ .ആണ് ആണോ.കണ്ട പറയില്ലാട്ടോ"ചിക്കു "ഡി നിനക്കെന്റെ സ്വഭാവം അറിയില്ല."കലിപ്പൻ "നിനക്കെന്റെ സ്വഭാവവും അറിയില്ല"ചിക്കു "ഡി നീ തർക്കുത്തരം പറയുന്നോ"കലിപ്പൻ. "ആ പറയും ഇനിയും പറയും.നീ എന്തു ചെയ്യുടാ"ചിക്കു. ചീത്ത വിളി പിന്നെ കയ്യാങ്കളി ആവാൻ തുടങ്ങിയപ്പോ കണ്ടു നിന്നവര് അവർക്ക് സഹിക്കാൻ വയ്യാതെ ആയപ്പോ രണ്ടിനേം പിടിച്ചു മാറ്റി. കലിപ്പൻ വണ്ടിയെടുത് പോയി.ചിക്കു കോളേജിലേക്കും പോയി.നമ്മുക്ക് ആരുടെ കൂടെ പോണം.ചിക്കുന്റെ കൂടെ പോണോ അതോ കലിപ്പന്റെ കൂടെ പോണോ.നമുക്ക് ചിക്കുന്റെ കൂടെ പോവാം.ഇത്ര ദിവസം അവൾടെ കൂടെ ആയിരുന്നില്ലേ.അപ്പൊ അവൾടെ കൂടെ തന്നെ പോവാ.കലിപ്പനെ നമ്മുക്ക് ഇനിയും കാണാന്നേ. ഭൂമിയല്ലേ .എവിടേലും വെച്ച് കണ്ടുമുട്ടുമായിരിക്കും. കണ്ടുമുട്ടണമല്ലോ. എന്ന വാ നമ്മുക്ക് ചിക്കുന്റെ പിന്നാലെ പോവാം. 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 "എത്ര ധൈര്യമുണ്ടായിട്ട അവളെ എന്റടുത് സംസാരിച്ചേ. തെണ്ടി പട്ടി കലിപ്പൻ കൊന്തൻ മരപട്ടി......." ചിക്കു എന്തൊക്കെയോ പിറുപിറുതൊണ്ട് കോളേജിലേക്ക് എത്തി. "നീയെന്താടി ഇങ്ങനെ ഒറ്റക്ക് സംസാരിച്ചോണ്ട് വരുന്നേ.

"അച്ചു മുഖം കർചീഫ് കൊണ്ട് മറച്ചതാണേലും ഫ്രണ്ട്സിന് നമ്മളെ മനസിലവില്ലേ. "കണ്ടിട്ട് മനസിലായില്ലേ ആരെയോ പ്രാകി കൊണ്ട് വരുവാ"പാറു "ആരെയാടി.എന്താണ് വിഷയം"സനു "വിഷയം അന്റെ തേങ്ങാ ആരോ കട്ടോണ്ട് പോയി"കലിപ്പിൽ ചിക്കു സനുന്റൽ പറഞ്ഞു. "എടി നീ കാര്യം പാരാ മുത്തേ"പാറു "അതുണ്ടല്ലോ ആ കലിപ്പൻ തെണ്ടി ഉണ്ടല്ലോ"ചിക്കു "അതൊക്കെ ഉണ്ടാവും നീ കാര്യ പാരാ പെണ്ണേ"സനു പിന്നെ ചിക്കു എല്ല കാര്യവും പറഞ്ഞു. ഇതുകേട്ടതും അവര് ചിരിക്കാൻ പോവുന്നു. "എന്തിനാടി ഇത്ര ചിരിക്കുന്നത്."ചിക്കു with കലിപ്പേ "പിന്നെ എന്താ ചെയ്യണ്ടേ"അച്ചു "അങ്ങേര് നിന്നേം കൊണ്ടേ പോവു തോന്നുന്നു"പാറു "ഈ സിനിമേലും നോവലിലും ഒക്കെ കണ്ടിട്ടില്ലേ ഈ ആദ്യം രണ്ടുപേരും അടിയും വഴക്കൊക്കെ ആയിരിക്കും പിന്നെ രണ്ടും മുടിഞ്ഞ പ്രേമം ആയിരിക്കും. കലിപ്പനും അവന്റെ കാന്താരിയും ആയിരിക്കും പിന്നെ"സനു "ഒന്ന് പോയെടി.നടക്കുന്ന കാര്യം വല്ലോം പറ"ചിക്കു "നടക്കുന്നത് തന്നെയാ പറയുന്നേ"പാറു

"ഞാൻ ആരേലും സ്നേഹിക്കുന്നുണ്ടെങ്കിൽ അതെന്റെ ദേവേട്ടനെ ആയിരിക്കും."ചിക്കു "ബെറ്റ് വെക്കാ നമ്മുക്ക്"പാറു "അതിന് മരിച്ചു പോയ അവൾടെ ദേവേട്ടൻ ഒരിക്കലും വരില്ല പിന്നെ ബെറ്റ് വെച്ചിട്ട് എന്തു കാര്യം"സനു "ഞാൻ സിംഗിൾ ആയി നടക്കുവെടി."ചിക്കു "അതു തന്നെയാ ഉണ്ടാവാൻ പോവുന്നെ നോക്കിക്കോ"അച്ചു "എന്താണ് ഇവിടെ ഒരു ചർച്ച. ഇതാരാ കൂടെ ഉള്ള പുതിയ ആള്"അതും പറഞ്ഞോണ്ട് അഭി വന്നു. ഇതെതാ ആള്. ഇതുവരെ കണ്ടിട്ടില്ലലോ.എന്തായാലും കാണാൻ കൊള്ളാം. ഈ അച്ചു എന്താ ആളെ തന്നെ നോക്കിനിക്കുന്നെ.something fishy കണ്ടുപിടിച്ചോളാം. "ഇതാണ് ഞങ്ങൾ പറഞ്ഞ ഞങ്ങടെ ഫ്രണ്ട് ശ്രീസിദ്ദി"പാറു "ഓ അതിയാളായിരുന്നോ"അഭി "അതേലോ ഞാൻ തന്നെയാ."ചിക്കു "ചിക്കുസേ ഇതാണ് dr അഭയ്."സനു "അയ്യോ ഡോക്ടർ ആയിരുന്നോ അത്.ഇവര് പറഞ്ഞായിരുന്നു.പക്ഷെ കണ്ടപ്പോ മനസിലായിട്ടില്ലട്ടോ ഡോക്ടറെ"ചിക്കു "അതു സാരല്ലാ. അല്ലാ താനെന്താ കർചീഫ് ഒക്കെ മുഖത്ത് കെട്ടിയെക്കുന്നെ."അഭി

"അതോ അത് ചെറിയ ഒരു dust അലര്ജി.അപ്പൊ കെട്ടിയതാ"ചിക്കു കർചീഫ് അഴിച്ചോണ്ട് പറഞ്ഞു. "ഇപ്പൊ എങ്ങെയുണ്ടെടി എന്നിട്ട്"പാറു "കുഴപ്പില്ല ഇപ്പൊ. അല്ല എന്നിട്ട് എവിടം വരെ ആയി കാര്യങ്ങൾ ഒക്കെ"ചിക്കു "അതൊക്കെ അടിപൊളിയായി നടക്കുന്നുണ്ട്.പിന്നെ നിന്റെ ഒരു കുറവുണ്ടായിരുന്നു.അതിപ്പോ തീർന്നു"പാറു. "എന്ന വാ അത് അങ്ങു തീർത്തേക്കാം"ചിക്കു "നിങ്ങൾ ഒരു ഹെല്പ് ചെയ്യണം"അഭി "എന്താ അഭിയേട്ടാ"അച്ചു എന്താ ഞാനീ കേൾക്കണേ ഭഗവാനെ അചു അങ്ങേരെ അഭിയെട്ടാ എന്നൊക്കെ വിളിക്കുന്നു.ഇതിലെന്തോ ഉണ്ട്.ഉറപ്പാ.കണ്ടുപിടിച്ചിട്ടു തന്നെ കാര്യം. "അതു രണ്ടാൾ എന്റെ കൂടെ വാ പിന്നെ രണ്ടാൾ ലൈബ്രറിടെ അടുത്തുള്ള ക്ലാസ് റൂമിൽ എന്റെ ഫ്രണ്ട് ഡോക്ടർ കാർത്തിക്ക് ഉണ്ടാവും. അവന് ഹെല്പ് ചെയ്യാൻ രണ്ടാൾ പോണം."അഭി. "എന്ന പിന്നെ ചിക്കും അച്ചും അങ്ങോട്ട് ചെല്ല് ഞാനും പാറുവും അഭിയെട്ടന്റെ കൂടെ പോവാം"സനു "എന്ന ഒക്കെ നിങ്ങൾ ചെല്ല്"അഭി അങ്ങനെ ഞങ്ങൾ അങ്ങോട്ടും സനും പാറും അഭി ഡോക്ടറുടെ കൂടെയും പോയി...തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story