ഒന്നായ്‌ ❣: ഭാഗം 17

onnay

രചന: SHOBIKA

(ചിക്കു) ഞാനും അച്ചുവും കൂടെ ഡോക്ടർ പറഞ്ഞ ക്ലാസിലേക്ക് പോവുവാണ്. ഇതു തന്നെയാ അച്ചുനോട് അഭയ് ഡോക്ടറെ കുറിച്ചു ചോദിക്കാൻ പറ്റിയ ടൈം. "അച്ചുവേ" "എന്താടി" "എടി അച്ചുവേ" "എന്ത് തേങ്ങായാ പറഞ്ഞു തോലക്ക്" "നിനക്ക് എപ്പൊ തൊട്ടാടി അഭയ് ഡോക്ടർ അഭിയേട്ടൻ ആയേ" "അതിന്ന് രാവിലെ തൊട്ട് ന്തേ" "അതന്നെ ചോദിച്ചേ നീ എന്തിനാ അഭിയേട്ട വിളിച്ചേ" "ആള് തന്നെയാ അങ്ങനെ വിളിക്കാൻ പറഞ്ഞേ." "നിന്നോടോ"ചിക്കു ഞെട്ടികൊണ്ട ചോദിച്ചു "എന്നോടെ മാത്രല്ല അവരോടും. നീയും അങ്ങനെ വിളിച്ചോ" "അതു ശെരി.നിനക്കെന്താ അഭിയേട്ടനോട്"ചിക്കു എന്നോടും അങ്ങനെ വിളിക്കാൻ പറഞ്ഞോണ്ടാട്ടോ . "എനിക്കെന്താ"അച്ചു ഒന്നുമറിയാത്ത പോലെ ചോദിച്ചു. "എനിക്കൊന്നും മനസിലാവുന്നില്ല കരുതരുത് നീ"ചിക്കു സംസാരിച്ചു സംസാരിച് ആ ക്ലാസ്സിന്റെ ഫ്രണ്ടിൽ എത്തി.ഞങ്ങൾ മെല്ലെ തലയിട്ട് അകത്തു നോക്കിപ്പോ ആരെയും കാണാനില്ല. "എടി ഇതിനകത്ത് ആരെയും കാണാനില്ലല്ലോ"അച്ചു "ശെരിയാ ആരുമില്ല.നമ്മുക്ക് അകത്തു കേറി ഇരിക്കാം.ആള് വരുവായിരിക്കും"ചിക്കു "ഇനി പറ മോളെ അച്ചു നിനക്ക് അഭിയെട്ടനോടെന്താ"ചിക്കു

"നീയത് വിട്ടില്ലേ"അച്ചു "അങ്ങനെയങ്ങ് വിടാൻ പറ്റോ. നീ പറഞ്ഞാട്ടെ."ചിക്കു "എടി അതുണ്ടല്ലോ"അച്ചു "ഏത്"ചിക്കു "നമ്മുടെ പാറുന് സപാർക്ക് അടിച്ചില്ലേ"അച്ചു "ആ അടിച്ചു"ചിക്കു "അതുപോലെ എനിക്കെ"അച്ചു "നിനക്ക്"ചിക്കു "Love at first sight അടിച്ചെടി അഭിയേട്ടനോട്"അച്ചു "ഹേ...നീയെന്താ ഈ പറയണേ"ചിക്കു "സത്യാടി. എനിക്ക് കണ്ടപ്പോ തന്നെ അങ്ങേരെ ഇഷ്ടായി.ഇതുവരെ ആരോടും തോന്നാത്ത ഒഎസ് ഫീലിംഗ്‌സ്"അച്ചു "നീയെ ആ എസ്പ്രെഷൻ ഇടുന്നതോന്ന് നിർത്തോ.അല്ലേൽ തന്നെ ഒരു സെക്കൻഡിൽ ഒരു ലോഡ് എസ്പ്രെഷൻ ആണ് വരുന്നേ.ഇനി പിന്നെ നിന്റെ കയിന്നും കൂടെ ഇടേണ്ട"ചിക്കു "ഞാൻ എസ്പ്രെഷൻ ഒന്നും ഇട്ടിട്ടില്ല"അച്ചു "അതു കാണാനും ഉണ്ട്.എന്നിട്ട് നീ പറ. സീരിയസ് ആണോ"ചിക്കു "അതേടി സീരിയസ് തന്നെയാ.സനും പാറും അന്ന് പറഞ്ഞപ്പോ തന്നെ ഒരിഷ്ടമൊക്കെ തോന്നി.പിന്നെ ഇന്ന് കണ്ടപ്പോ തോന്നൽ മാറി ഉറപ്പായി.ആൾ നല്ല ഒന്നാം തരം ഡോക്ടർ.പിന്നെ കാണാനും കൊള്ളാം അതിനേകളുപരി നല്ല സ്വഭാവം.വേറെന്താ വേണ്ടേ അഭിയെട്ടനെ ഇഷ്ടാവാൻ"അച്ചു "ഇന്ന് കണ്ടല്ലേ ഉള്ളു അഭയ് ഡോക്ടറെ അപ്പോഴേക്കും ഇഷ്ടം എന്നൊക്കെ പറഞ്ഞാൽ.

അല്ലാ അപ്പൊ അഭിയെട്ടന്റെ വിവാഹം കഴിഞ്ഞിട്ടുണ്ടെൽ നീ എന്തു ചെയ്യും"ചിക്കു "ഏയ് കല്യാണം ഒന്നും കഴിഞ്ഞിണ്ടാവില്ല.അല്ല ഇനി കഴിഞ്ഞിണ്ടാവോ"അച്ചു നഖം കടിച്ചോണ്ട് പറഞ്ഞു. "ഇല്ല കഴിഞ്ഞിട്ടില്ല" ഇതിപ്പോ എവിടുന്ന സൗണ്ട് എന്ന് കരുതി തിരിഞ്ഞു നോക്കിതും ദോണ്ടേ ഒരു ചുള്ളൻ വരുന്നു.ഇതിപ്പോ ന്താ കഥ ഫുൾ ഓഫ് മൊഞ്ചന്മാരണല്ലോ ഇന്ന് കണ്ടേകുന്നേ. "അത് തനിക്കങ്ങനെ അറിയാം"ചിക്കു "അതൊക്കെ അറിയാം.നിങ്ങൾ dr.അഭയിനെ കുറിച്ച് തന്നെ അല്ലെ പറഞ്ഞേ" "അതേ.അല്ല അഭിയെട്ടനെ കുറിചെങ്ങനെ അറിയാം"അച്ചു "നിങ്ങൾ പറഞ്ഞ അഭി എന്റെ ബെസ്റ്റ് ഫ്രണ്ട് ആയതുകൊണ്ട്" ഡോക്ടർ അതുപറഞ്ഞതും ഞങ്ങൾ രണ്ടും ഞെട്ടി കൊണ്ട് എഴുന്നേറ്റു. "അപ്പൊ കാർത്തിക്ക് ഡോക്ടർ"ചിക്കു "അതേലോ കാർത്തിക് ഡോക്ടർ തന്നെ."ചിരിച്ചു കൊണ്ട് കാർത്തിക്ക് പറഞ്ഞു. "അതു പിന്നെ സോറി ഡോക്ടർ ആളറിയാതൊണ്ട്"ചിക്കു തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു. "പിന്നെ ഡോക്ടറേ ഞങ്ങൾ പറഞ്ഞതൊന്നും അഭിയേട്ടനോട് പോയി പറഞ്ഞേക്കല്ലേ"അച്ചു വളിച്ച ചിരിയോടെ പറഞ്ഞു. "ഞാനൊന്ന് ആലോജിക്കട്ടെ"കാർത്തിക് "പ്ലീസ് ഡോക്ടർ "അച്ചു

"ഏയ് എന്നെ ഡോക്ടർ എന്നൊന്നും വിളിക്കേണ്ട അവനെ അഭിയെട്ടാ എന്ന് വിളിച്ച പോലെ എന്നെ കാർത്തിയേട്ടാ വിളിച്ചോ.എന്തായാലും എന്റെ അഭിയെ സ്നേഹിക്കുന്ന കുട്ടിയല്ലേ.അപ്പൊ ന്റെ പെങ്ങൾ.ഇയാളും ട്ടോ"കാർത്തി "ഒക്കെ.അല്ലാ പെങ്ങൾ ഒക്കെ ആക്കി.എന്നിട്ട് ഞങ്ങളെ മനസിലായോ കാർത്തിയേട്ടന് "ചിക്കു "അഭി ഹെൽപ്പിന് പറഞ്ഞയച്ചതല്ലേ."കാർത്തി "അതേലോ.എന്തായാലും വിശദമായി തന്നെ പറഞ്ഞു തരാം. ഞാൻ ശ്രീസിദ്ദി രാമചന്ദ്രൻ.വീട്ടിൽ അച്ഛൻ അമ്മ പിന്നെ ഒരു അനിയൻ.പിന്നെ വേറേ കൊറേ പേരുണ്ട്.പിന്നെ എനിക്ക് മൂന്ന് ബെസ്റ്റിസ് ഉണ്ട് .സന എന്ന സനു ,പാർവണ എന്ന പാറു പിന്നെ ദേ നിൽക്കുന്ന അച്ചു"ചിക്കു "പിന്നെ കാർത്തിയെട്ടാ "അച്ചു "എന്താ അച്ചു"കാർത്തി "എന്റെ പേര് ആർദ്ര എന്നാട്ടോ.ഇവര് അച്ചു എന്ന് വിളിക്കുന്നതാണ്" "എന്ന ഞാനും അങ്ങനെ വിളിക്കാ.അല്ല തന്റെ പേര് നല്ല ലോങ് ആണ്.ശ്രീസിദ്ദി.തന്നെ എന്താ വിളിക്കണ്ടേ ശ്രീ എന്നോ അതോ സിദ്ദി എന്നോ അതോ വേറെ വല്ലതും വിളിക്കണോ"കാർത്തി ചിക്കിനോടയി ചോദിച്ചു "ഏട്ടന് ഇഷ്ടമുള്ളത് വിളിച്ചോ ശ്രീ എന്നോ സിദ്ദി എന്നോ അല്ലെങ്കിൽ"ചിക്കു "ചിക്കു എന്നോ വിളിച്ചോ"അച്ചു ഇടയിൽ കേറി പറഞ്ഞു.

അതു പറഞ്ഞതും ഞാൻ അവളെ നോക്കി കണ്ണുരുട്ടി.കാരണം അവർ മൂന്നും മാത്രേ എന്നെ അങ്ങനെ വിളികാറുള്ളൂ. "എന്ന അങ്ങനെ വിളിക്കാം"കാർത്തി "അതു വേണ്ട കാർത്തിയെട്ടാ.എന്നെ എന്റെ ഫ്രണ്ട്സ് മൂന്നാളും മാത്രേ അങ്ങനെ വിളിക്കു."ചിക്കു "അതു സാരമില്ല.ഇന്ന് തൊട്ട് ഞാനും അങ്ങനെ വിളിക്കാം.നിങ്ങൾക്ക് ഞാൻ എന്നും നല്ലൊരു സുഹൃത്തും സഹോദരനും ആയിരിക്കും.അപ്പൊ ന്റെ പെങ്ങമാരെ ഞാൻ ഇഷ്ടമുള്ള പോലെ.വിളിക്കും.അപ്പൊ ചിക്കു ഫിക്സഡ് ഒക്കെ"കാർത്തി "ഒക്കെ."ചിക്കു "അല്ലാ എന്നിട്ട് എന്ത് ഹെല്പ് ആണ് വേണ്ടേ" "അയ്യോ അതു മറന്നു.വാ കാണിത്‌ തരാം"കാർത്തി കാർത്തിയേട്ടൻ കുറച്ചു വർക് തന്നായിരുന്നു. ഞാനും അച്ചുവും കാർത്തിയേട്ടനും കൂടെ അതു ചെയ്തു.അതിനിടയിൽ ഞങ്ങൾ കൂടുതൽ പരിചയപെട്ടു. ഏട്ടന്റെ വീട്ടിൽ അച്ഛൻ അമ്മ അനിയത്തി പിന്നെ ഒരു ബ്രദർ കൂടെ ഉണ്ടത്രേ.പിന്നെ ഞങ്ങളെ പോലെ അവരും നാലു പേരണത്രേ ഫ്രണ്ട്സ്.കാർത്തിയേട്ടൻ,അഭിയേട്ടൻ പിന്നെ സത്യയേട്ടനും ഷാഹിക്കയും.അവരെ രണ്ടിനേം കണ്ടിട്ടില്ല.

ഫോട്ടോ കാണിത്‌ തരാൻ പറഞ്ഞതാ.പക്ഷെ നേരിട്ട് കണ്ട മതിന്ന്. പിന്നെ ഞങ്ങളും അതു ശെരി കരുതി. ഞങ്ങൾ പെട്ടന്ന് തന്നെ കൂട്ടായിട്ടോ.എന്തോ ഒരു ആത്മബന്ധം ഫീൽ ചെയ്തായിരുന്നു.അതി കൊണ്ട് ഭയങ്കരമായി അടുത്തായിരുന്നു.ഉച്ച ആയപ്പോഴേക്കും വർക് ഒക്കെ കഴിഞ്ഞു.അപ്പോഴേക്കും ആബിയേട്ടൻ വന്നു.പിന്നെ അവർക്ക് രണ്ടിനും എന്തോ പോയിട്ട് അത്യാവശ്യം ഉണ്ടത്രേ.ഞങ്ങൾ നേരെ സനുന്റേം പാറുന്റേം അടുത്തേക്ക് പോയി.അവരുടെ അടുത്തേക്ക് പോയപ്പോ അവർ പറയാ അവർ അത്രേ ടൈം കൊണ്ട് അഭിയെട്ടനും ആയി കമ്പനി ആയെന്ന്. ഞങ്ങളും പറഞ്ഞു ഞങ്ങൾ കാർത്തിയേട്ടനുമായി കമ്പനി ആയതും പിന്നെ പെങ്ങൾസ് ആക്കിതും പിന്നെ അച്ചുന്റെ കാര്യമൊക്കെപറഞ്ഞു. 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 മെഡിക്കൽ ക്യാമ്പ് ദിവസം........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story