ഒന്നായ്‌ ❣: ഭാഗം 18

onnay

രചന: SHOBIKA

മെഡിക്കൽ ക്യാമ്പ് ദിവസം...... രാവിലെ നേരത്തെ തന്നെ കോളേജിൽ ഓടി നടക്കുന്നുണ്ട് nss volunteers എല്ലാരും.ഡോക്ടർസ് ഒക്കെ എത്തുന്നെയുള്ളൂ.ചിക്കും പാറുവും അച്ചുവും സനവുമൊക്കെ എല്ലാത്തിനും ഓടി നടന്നു ചെയ്യുന്നുണ്ട്. (ചിക്കു) ഞങ്ങൾ രാവിലെ തന്നെ കോളേജിലേക്ക് പോയി.ക്യാമ്പിനു വേണ്ടിയുള്ള കാര്യങ്ങൾ ഒക്കെ സെറ്റ് ആകുവായിരുന്നു.കുറച്ചു കഴിഞ്ഞതും ഡോക്ടർ ടീം വന്നു.അപ്പോഴാണ് അഭിയെട്ടനും കാർത്തിയേട്ടനും വരുന്നത് കണ്ടേ.അവരെ കണ്ടതും ഇവിടെ ഒരുത്തിടെ മുഖം തെളിച്ചം വെച്ചിട്ടുണ്ട്.അച്ചുന്റെ തന്നെയാ.മറ്റേ രണ്ടെണ്ണം കണ്ടിട്ടില്ല അവരെ. അഭിയേട്ടനെ ആരോ വിളിച്ചിട്ട് അങ്ങോട്ട് പോയി. കാർത്തിയേട്ടൻ ഞങ്ങളുടെ അടുത്തേക്ക് വന്നു.അപ്പോഴാണ് സനും പാറുവും ആളെ കാണുന്നെ.കാർത്തിയേട്ടനെ കണ്ടതും രണ്ടാളും ഒന്നു ഞെട്ടിക്കുന്നു.എന്താണാവോ സീൻ. "എന്താണ് മക്കൾസ് ഇവിടെ പരുപാടി"കാർത്തി "എല്ലാം സെറ്റ് ആക്കുവായിരുന്നു എട്ടോയ്."അച്ചു "ഓഹ്.നിങ്ങടെ കൂടെയുള്ള പുതിയ രണ്ടാൾ നിങ്ങടെ പാറുവും സനവും ആണോ"കാർത്തി "അതേലോ.ഇത് ന്റെ പാറു.ഇത് സനു"ചിക്കു

"ഹലോ.ഞാൻ dr. കാർത്തിക്ക്.കാർത്തി എന്നു വിളിക്കും.നിങ്ങളു ഇവരെ പോലെ കാർത്തിയേട്ടാ വിളിച്ചോളൂ.പിന്നെ നിങ്ങടെ ഫുൾ ഡീറ്റൈൽസ്.ദാ രണ്ടെണ്ണം അന്ന് എനിക്ക് പറഞ്ഞു തന്നായിരുന്നു ട്ടോ"കാർത്തി. കാർത്തി ഏട്ടൻ അതു പറഞ്ഞതും ഞാൻ ഒരു വളിച്ച ചിരിയോടെ അവരെ നോക്കി.അവരെന്നെ നോക്കി ഒന്ന് പേടിപ്പിച്ചുട്ടോ. "ആ പിന്നെ ഇയാൾക്ക് ഞങ്ങടെ ഹോസ്പിറ്റലിൽ വന്നപ്പോ സ്പാർക്ക് അടിച്ചു എന്നൊക്കെ കേട്ടു.ആളെ കണ്ടുപിടിക്കാൻ ഞാൻ ഹെല്പ് ചെയ്യട്ടോ.പിന്നെ തനിക്ക് സ്പാർക്ക് അടിക്കുന്നതിന് മുന്നേ തന്നെ കണ്ടിരുന്നേൽ ഞാൻ തന്നെ ഒന്ന് പ്രേമിച്ചേനെ.ഇവരുടെ വിവരണത്തിൽ നിന്ന് തന്റെ character മനസിലായി അതോണ്ട് പറഞ്ഞതാ.ആ ഇനി പറഞ്ഞിട്ടും കാര്യമില്ല.എന്തായാലും.Any way ഫ്രണ്ട്സ്"അതും പറഞ്ഞ കാർത്തി കൈനീട്ടി. പാറു ഏതോ ലോകത്തെന്നാ പോലെ കേ കൊടുക്കുന്നുണ്ട്.സനുവും ഏകദേശം അതേപോലെ ഒരു ഞെട്ടലിൽ ആയിരുന്നു. പക്ഷെ അവൾ അതിന്ന് പുറത്തുവന്നിട്ടുണ്ട്. ~~~~~~~~~ (പാറു) ഞങ്ങൾ നാലും കൂടെ നിന്ന് സംസാരിച്ചു നിക്കുമ്പോഴാണ് ആരോ ചിക്കുന്റൽ സംസാരിച്ചു നിക്കുന്നു കണ്ടേ. ആളെ നോക്കിയപ്പോ ഞെട്ടി പാണ്ടരടങ്ങിട്ടോ. സനുനേ നോക്കിയപ്പോ അവിടെ same എസ്പ്രെഷൻ.

അല്ലാ ഞെട്ടാൻ മാത്രം ന്താന്നല്ലേ. ദോണ്ടേ ഫ്രണ്ടിൽ നിൽക്കുന്ന മൊതലില്ലേ.അതിനെ കണ്ടിട്ടാണ് എനിക്ക് സ്പാർക്ക് അടിച്ചേ.ഇപ്പൊ മനസിലായാ.അന്ന്.മൂപ്പര് ഇങ്ങനെ ഒന്നുമില്ലായിരുന്നു.അപ്പൊ ഇന്നെങ്ങനെയാ ചോദിച്ചാൽ.ദോണ്ടേ ഡോക്ടർ മാരുടെ കോട്ടും.പിന്നെ കഴുത്തിൽ സ്തെതും ഒക്കെ തൂക്കിയാണ് നിൽക്കുന്നെ.പിന്നെ ആളുടെ പേരും,ഇതാണ് ചിക്കും അച്ചും പറഞ്ഞ കാർത്തിയേട്ടൻ പറഞ്ഞപ്പോ കുറച്ചു കിളികൾ ബാലൻസ് ഉണ്ടായിരുന്നു. അതു പറന്നു പോയി.പിന്നെ ആൾ പറഞ്ഞതും കൂടി കേട്ടപ്പോ ഇനി കിളികളെ ഈ അടുത്തൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല.എന്റെ സ്പാർക്കിനെ കണ്ടുപിടിക്കാൻ ഹെല്പ് ചെയ്യാന്ന്. അങ്ങേരെ കണ്ടെത്താൻ അങ്ങേര് തന്നെ ഹെല്പ് ചെയ്യാന്ന്.എന്താലെ. കാർത്തിയേട്ടൻ ഫ്രണ്ട്സ് എന്നു പറഞ്ഞു കൈ തന്നപ്പോ കൊടുത്തത് ഏതോ ബോധത്തിലായിരുന്നു.മൂപ്പര് പോയതോന്നും അറിഞ്ഞിട്ടില്ല.അച്ചു കുലുക്കി വിളിച്ചപ്പോഴാണ് ബോധം വന്നേ. "നിങ്ങൾ രണ്ടാളും എന്താ ഇങ്ങനെ ഞെട്ടി ഒടുങ്ങി നിൽക്കുന്നെ"ചിക്കു "പിന്നെങ്ങനെ നിൽക്കണം"സനു "അല്ല നിങ്ങക്ക് കാർത്തിയേട്ടനെ മുന്നേ അറിയുമായിരുന്നോ"അച്ചു "ദോണ്ടേ ലെവൾക്ക് സ്പാർക്ക് അടിച്ചില്ലേ ഒരുത്തനെ കണ്ടിട്ട്"സനു

"ആ അടിച്ചു"അച്ചു "ആ അടിച്ച മുതലാണ്. ഇപ്പൊ ഇവിടുന്ന് പോയത്"സനു "What"ചിക്കു ,അച്ചു "സത്യാടി. പറഞ്ഞേ.ആ പോയ കാർത്തിയേട്ടനെ ആണ് ഇവള് ഇഷ്ടപ്പെട്ടേ"സനു "ആണൊടി"ചിക്കു "ആഹ്" "ശോ എന്നാലും വിശ്വസിക്കാൻ പറ്റുന്നില്ല."ചിക്കു "എനിക്കും."പാറു "എന്തായാലും സെലക്ഷൻ കൊള്ളാം."ചിക്കു "എടി പട്ടികളെ നിങ്ങക്ക് അന്ന് വന്നപ്പോ തന്നെ ഒരു pic എടുത്തു വെക്കായിരുന്നില്ലേ.എന്ന ഇപ്പൊ ഞാൻ ഇങ്ങനെ എന്തോ പോയ അണ്ണനെ പോലെ നിൽക്കേണ്ടി വരുവായിരുന്നോ "പാറു "അതിപ്പ്പ് ഞങ്ങക്കറിയോ നീ സ്നേഹിക്കുന്നത് കാർത്തിയേട്ടനെ ആണെന്ന്.അല്ലാ എന്നിട്ട് എന്താ പരുപാടി"ചിക്കു "എന്ത്"പാറു "ഇപ്പൊ തന്നെ പോയി പറയല്ലേ."ചിക്കു "ഒന്നു പോയെടി.ആള് തന്നെ മനസിലാക്കട്ടെ. എന്തായാലും ആളെ കണ്ടുപിടിക്കാൻ ഹെല്പ് ചെയ്യാന്നൊക്കെ പറഞ്ഞിട്ടില്ലേ.അങ്ങേരെ കണ്ടുപിടിക്കാൻ.അങ്ങേര് തൻമേ ഹെല്പ് ചെയ്യട്ടെ."പാറു "അപ്പൊ പിന്നെ പറയുന്നില്ലല്ലേ"സനു "ഇല്ല പറയുന്നില്ല."പാറു "അപ്പൊ നീയോ അച്ചു.നീ അഭിയെട്ടന്റെ അടുത്ത് പറയുന്നുണ്ടോ"സനു "നോ വേ ഡി. ഞാനും പറയണില്ല. നിങ്ങക്കറിയാലോ പഠിച്‌ ഒരു ജോലി ഒക്കെ വാങ്ങാനാണ് ന്റെ ആഗ്രഹം എന്ന്"അച്ചു

"അപ്പൊ പിന്നെ ഞങ്ങടെയോ"പാറു "നിങ്ങടെയും, അപ്പൊ പിന്നെ ആ ആഗ്രഹം ഒക്കെ സാധിക്കണം എങ്കിൽ ഇങ്ങനെ ഉള്ള കുറച്ചു കാര്യങ്ങൾ ഒക്കെ മറച്ചു പിടിക്കണം.അതിന്റെ ടൈം ആവുമ്പോ പറയാന്നെ. എന്തായാലും അങ്ങേരെ ഞാൻ വിടാൻ ഒന്നും പോണില്ലല്ലോ. അപ്പൊ അതുവരെ ഇങ്ങനെയങ്ങു പോട്ടെ"അച്ചു "എന്തായാലും ഗുഡ് ഡിസിഷൻ മകൾസ്"ചിക്കു "എന്ന നമുക്ക് അങ്ങോട്ട് വിട്ടല്ലോ"പാറു. "യാ follow me"സനു ~~~~~~~~~ (കാർത്തി) Kooi എല്ലാരും ഇങ്ങോട്ടൊന്ന് നോക്കിയേ.അവര് പറയണത് മാത്രം കേട്ടാ മതിയോ. ഞങ്ങള് കുറച്ചു പേരും കൂടെ സ്റ്റോറിയിലൊക്കെ ഉണ്ടന്നേ. ഞങ്ങൾക്കും പറയുനുണ്ട്. 'നീ പറഞ്ഞോഡെയ്‌.അവർ കേട്ടോളും ന്നെ' ലെ പൂമ്പാറ്റ 'ആ പറയാന്നെ' ലെ കാർത്തി. എന്നെ കുറിച്ച് അവര് പറഞ്ഞിണ്ടാവുലോ ലെ.എന്തായാലും ഞാൻ ഒന്നൂടെ പറയാം.വീട്ടിൽ അച്ഛൻ,അമ്മ, അനിയത്തി പിന്നൊരു ബ്രോ ഉണ്ട്.അവനാണ് എന്റെ ബെസ്റ്റ് ഫ്രണ്ടിൽ ഒരാളായ സത്യാ.വേറെന്റെ ബെസ്റ്റ് ഫ്രണ്ട്സ് ആണ് അഭിയും ഷാഹിയും.ഞാനും സത്യം ഒരുമിച്ച പഠിച്ചു വളർന്നെ.അങ്ങനെ ഞങ്ങടെ ഇടയിലേക്ക് mbbs പഠിക്കുമ്പോഴാണ് അഭിനേം ഷാഹിനേം കിട്ടുന്നത്.

അവിടുന്ന് തുടങ്ങിയ ഫ്രണ്ട്ഷിപ് ആണ്.ഇപ്പോഴും ഒന്നായ്‌ ❣ ഒരു കുടകീഴിൽ പൊയ്കൊണ്ടിരിക്കുവാണ്. ഞാൻ ജനറൽ മെഡിസിൻ ആണ് പടിച്ചേ.അഭി oncologiയിലും സത്യാ കാർഡിയോളജിയിലും ഷാഹി ന്യൂറോളജിയിലും സ്പെഷ്യൽസഷൻ ചെയ്തിട്ടുണ്ട്.ഞങ്ങൾ ഇപ്പൊ ഒരേ ഹോസ്പിറ്റലിൽ വർക് ചെയ്യുന്നു.എന്നെ കുറിച്ച് ഇത്രയൊക്കെ ഉള്ളാട്ടോ.ഇനി കഥയിലോട്ട് വരാം. അതായത്,പാറു ആൻഡ് സനു ഇവർ രണ്ടാളും കൂടെ ഹോസ്പിറ്റലിൽ വന്ന ക്യാമ്പിന് വന്ന കാര്യമൊക്കെ അഭി പറഞ്ഞായിരുന്നു.അപ്പൊ ഞാൻ അവരുടെ ടീമിൽ ആദ്യം ഉണ്ടായിൽ.പക്ഷെ ഈ അഭി എഴുതി ചേർത്തതാണ് എന്നെ.എന്തായാലും പോയേക്കാം കരുതി അവിടെ ചെന്ന്. അവിടെ പോയപ്പോഴാണ് അച്ചുവും ചിക്കുവും കൂടെ സംസാരിക്കുന്നതൊക്കെ കേട്ടെ.അച്ചുനു അഭിനേ ഇഷ്ടാന്നു പറഞ്ഞപ്പോ ഞാൻ ഹെൽപ്പൊക്കെ ആക്കാം എന്ന് പറഞ്ഞായിരുന്നു. പിന്നെ രണ്ടളോടും പെട്ടെന്ന് തന്നെ കൂട്ടായി.പിന്നെ അവരുടെ കാര്യങ്ങളും ഒക്കെ പറഞ്ഞു.കൂട്ടത്തിൽ പാറുന്റെ കാര്യവും പറഞ്ഞു.അതുകേട്ടപ്പോ അത്ഭുദമാണ് തോന്നിയേ.സ്പാർക്ക് തേടി നടക്കുവാ.എന്നിട്ട് സ്പാർക്ക് അടിക്കുവാ.ഇതൊന്നും എനിക്ക് വിശ്വസിക്കാൻ പറ്റില്ലാട്ടോ.

പക്ഷെ അവർ പറയിന്നത് വെച്ച് അതു ശെരിയാ എന്ന് മനസ്സിലായി.പിന്നെ ആളെ കാണണം എന്ന് ഭയങ്കര ക്യൂരിയോസിറ്റി ആയിരുന്നു. പക്ഷെ അവറ്റകൾ നേരിട്ട് കണ്ട മതി പറഞ്ഞു.അവർക്ക് ന്റെ ഫ്രണ്ട്സിനെ കാണിച്ചു കൊടുകത്തേൽ പ്രതികാരം ചെയ്തതാ കുരിപ്പുകൾ. ആ എന്തായാലും കാണാലോ കരുതി.പിന്നെ ഇന്ന് അവരുടെ കോളേജിലേക്ക് ക്യാമ്പിന് വന്നതാണ്.അപ്പോഴാണ് ചിക്കുവും അച്ചുവും പിന്നെ വേറെ രണ്ടാളും കൂടെ നിൽക്കുന്നത് കണ്ടേ.അവരുടെ അടുത്തെത്തിയപ്പോഴാണ് അവരെ നേരിട്ട് കണ്ടേ.സത്യം പറഞ്ഞാൽ അതിൽ പാറുനെ കണ്ടപ്പോ എന്തോ ഒരു മുൻജന്മബന്ധന്നൊക്കെ പറയില്ലേ അതുപോലെ തോന്നി.ആളെ കാണാൻ ക്യൂട്ട് ഒക്കെയാണ്.പിന്നെ എന്നെ കണ്ടപ്പോ ചെറുതായി ഞെട്ടിയോ എന്നൊരു സംശയം ഇല്ലാതില്ല. പിന്നെ ആളോടൊരു ഇഷ്ടോക്കെ തോന്നി.പക്ഷെ അവൾടെ സ്പാർക്കിന്റെ കാര്യം ആലോജിച്ചപ്പോ അവളെ ഹെല്പ് ആക്കാന്ന് പറഞ്ഞിട്ട് പൊന്നേ.പറഞ്ഞത് സത്യം തന്നെയായിരുന്നു.ആളെ മുന്നേ കണ്ടിരുന്നേൽ കൂടെ കൂട്ടായിരുന്നു.ഇനി പറഞ്ഞിട്ട് എന്തായാലും കാര്യമില്ല. ഞാൻ നേരെ അവിടെ ടെസ്റ്റിംഗ് സ്ഥാലത്തേക്ക് പോയി........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story