ഒന്നായ്‌ ❣: ഭാഗം 19

onnay

രചന: SHOBIKA

കാർത്തി ടെസ്റ്റിങ് സ്ഥലത്തേക്ക് പോയി.അതുപോലെ ചിക്കുവും ഫ്രണ്ട്സും പോയി.രണ്ടു കൂട്ടരും രണ്ടു സ്ഥലത്തേക്കാണ് പോയത്. നമ്മുക്ക് കാർത്തിക്ക് പോയ സ്ഥലത്തേക്ക് പോവാം.വായോ.... "ഡാ സത്യ നീയെപ്പോ വന്നു"കാർത്തി "കുറച്ചു നേരം ആയിട്ടുള്ളു.നീ വരാൻ പറഞ്ഞോണ്ട് വന്നതാ"സത്യ "എടാ അപ്പൊ ഷാഹിയോ"കാർത്തി "അവൻ അവിടെ എവിടേലും കാണും"സത്യ "നിന്റെ കൂടെയല്ലേ വന്നേ"കാർത്തി "അതേലോ.ഇവിടെ വന്നപ്പോ അഭിനേം കൊണ്ട് പോയിട്ടുണ്ട്."സത്യ "അഹ് എടാ നീ ഇപ്പൊ പോവില്ലലോ"കാർത്തി "കുറച്ചു ടൈം ഉണ്ടാവും.ഇന്നൊരു സർജറി ഉണ്ട് ഉച്ചക്ക്.സോ പോയേ പറ്റു"സത്യ "ഓ ശെരി പൊയ്ക്കോ.പക്ഷെ അതിനു മുൻപ് നീ പോയി ഒരു 10 പേരുടെ ടെസ്റ്റിംഗ് ചെയ്യ്. അറിയാലോല്ലേ"കാർത്തി "ഏയ് ഇല്ലാ. ഒന്നു പോയെടാ"സത്യ. "അതേ ഡോക്ടറെ പതുക്കെ കുത്തണെ"നമ്മടെ സ്നേഹ കൊച്ചാണ്. സ്നേഹ ടെസ്റ്റിങ് നു വന്നിരിക്കാണ്.വാല് പോലെ അഖിലുണ്ട്. പറയാൻ മറന്നുട്ടോ അഖിൽ ഇപ്പൊ ഫുൾ ടൈം സ്നേഹയുടെ പിന്നാലെയാണ്‌.പാവ്എം ചെക്കൻ.അവളണേൽ അവനെ ഇട്ടു വട്ടം കറക്കുവാണ് "പതുക്കെ തന്നെ കുത്തു"സത്യ

"അല്ലെ വേണ്ട ഡോക്ടറെ ഒരാൾ വന്നിട്ട് കുത്താം."സ്നേഹ "എടി നീയിപ്പോ ടെസ്റ്റ് ചെയ്യാൻ കാണിച്ചു കൊടുക്ക്.സിദ്ദി ഇപ്പൊ അവിടെ ബിസി ആയിരിക്കും."അഖിൽ "താനൊന്നു പോയേ.ഞാൻ അവൾ വന്നിട്ട് ടെസ്റ്റ് ചെയ്തോളാം."സ്നേഹ പാവം സ്നേഹ ടെസ്റ്റ് ചെയ്യാൻ ബ്ലഡ് എടുക്കാൻ നിൽക്കുവാണ് .പക്ഷെ ഉണ്ടല്ലോ കുട്ടിക്ക് പേടിയാണ്. "സിദ്ദി ആരാ തന്റെ"സത്യ "എന്റെ എല്ലാം .എന്റെ ബെസ്റ്റി,മനസാക്ഷി സൂക്ഷിപ്പുകാരി,ചേച്ചി അങ്ങനെ അവള് വന്നാൽ എനിക്ക് ഒരു പേടിയും ഇല്ലാ"സ്നേഹ "ആഹാ , അപ്പൊ ഇവനാരാ തന്റെ ലൗവർ ആണോ"സത്യ "ഏയ് എൻറെയാരുമല്ല." "അല്ല ഡോക്ടറെ അവളെന്റെ ലൗവർ ആണ്"അഖിൽ "അവൻ നുണ പറയാ ഡോക്ടറെ.അതൊന്നും വിശ്വസിക്കരുത്."സ്നേഹ "Oneside ലൗ ആണല്ലേ"സത്യ ഒഎസ് ചിരിയോടെ ചോദിച്ചു അതിന് അഖിൽ് ഒരു വളിച്ച ചിരി ചിരിച്ചു. "ആ പിന്നെ ബ്ലഡ് എടുത്തിട്ടുണ്ട് ട്ടോ"സത്യ "എപ്പോ"സ്നേഹ "താൻ സംസാരിച്ചോണ്ടിരിക്കുമ്പോൾ എടുത്തതാണ്"സത്യ "താങ്ക്സ് ഡോക്ടറേ"സ്നേഹ "താങ്ക്സ് ഒന്നും പറയാണ്ട്‌ഡോ."സത്യ സത്യ അതും പറഞ്ഞ് പോയി.എല്ലാം ടെസ്റ്റിങ്ങും എടുത്തു കഴിഞ്ഞു. "ഡാ കാർത്തി ഞാൻ പോവട്ടോ.ആ ഷാഹിനേം വിളിക്കണം.

"സത്യ "ദോണ്ടേ ഇരിക്കുന്നു ഷാഹി"കാർത്തി "നീയെപ്പോ വന്നു"സത്യ "ഞാനൊക്കെ വന്നിട്ട് കൊല്ലങ്ങളായെടാ"ഷാഹി "അറിഞ്ഞില്ലാട്ടോ.നീ വാ ഇപ്പൊ പോയാലെ കറക്ട ടൈമിൽ എത്തു"സത്യ "ആ ശെരി"ഷാഹി ~~~~~~~~~ ഇനി നമ്മുക്ക് മറ്റവിടേക്ക് പോയി നോക്കാം. അഭി ബിസിയാട്ടോ.ഈ ക്യാമ്പിന്റെ ഹെഡ് തന്നെ അവനാണ്.അതൊണ്ടട്ടോ. (ചിക്കു) ഞങ്ങൾ നാലും കൂടെ ആദ്യം ടെസ്റ്റിങ് നടത്താൻ പോയി.അതു കഴിഞ്ഞതും അവർക്കുള്ള ഫുഡിന്റെ കാര്യം നോക്കാൻ പോയി.അങ്ങനെ കട്ട ബിസി ആയിരുന്നു എന്ന് പറയാം.അങ്ങനെ ബിസി ആയി ഓടി കൊണ്ടിരിക്കുമ്പോഴാണ് സ്നേഹ എന്റടുത്തേക്ക് വന്നേ. Omg പെണ്ണിനെ ഞാനിന്ന് കണ്ടിട്ടില്ല. ടെസ്റ്റ് ചെയ്യാൻ പോവുമ്പോ അവൾടെ അടുത്തു വേണം പറഞ്ഞതാ.ഇത്തിരി പേടിയുള്ള കൂട്ടത്തിലാ കൊച്ച്.എന്താ ചെയ്യാ ലെ. "എടി കുരിപ്പേ നീ എവിടായിരുന്നു ഇത്ര നേരം."സ്നേഹ "ഞാനിവിടെയൊക്കെ തന്നെയുണ്ടായിരുന്നു.ഇത്തിരി ബിസി ആയിപ്പോയി.നിന്റെ കാര്യം മറന്നു പോയി."ചിക്കു "നീ മറക്കും എനികറിയാലോ നിന്നെ"സ്നേഹ "ഒന്നു പോയെടി.നീ വാ ഇപ്പൊ പോയി ടെസ്റ്റ് ചെയ്യാ"ചിക്കു

"അതൊക്കെ ചെയ്തു"സ്നേഹ "എപ്പോ"ചിക്കു "കുറച്ചു മുന്നേ.അപ്പുറത്തെ സെക്ഷനിൽ പോയി"സ്നേഹ "അല്ലെടി അപ്പൊ നീ നിലവിളിച്ചിലെ "ചിക്കു "ഞാൻ നിലവിളിക്കഞ്ഞിട്ടാണോ നിനക്ക് പ്രശ്നം"കണ്ണുരുട്ടികൊണ്ട് സ്നേഹ ചോദിച്ചു "ഏയ് അല്ലാ . അതാണല്ലോ ഉണ്ടാവണ്ടേ"ചിക്കു താടിയിൽ കയ്യ് വെച്ചോണ്ട് പറഞ്ഞു "അതന്നേയാ ഉണ്ടാവണ്ടേ.പക്ഷെ ബ്ലഡ് എടുത്തു കഴിഞ്ഞിട്ടാ ആ ഡോക്ടർ പറഞ്ഞേ എടുത്ത് കഴിഞ്ഞുന്ന്."സ്നേഹ "അതേതാ ഡോക്ടർ"ചിക്കു "ആളവിടെ ഉണ്ട്.നല്ല ചുള്ളനാണ്.നിനക്ക് നന്നായി ചേരും.ഒന്നു നോക്കുന്നോ"സ്നേഹ "നോക്കായിരുന്നു.പക്ഷെ ഇപ്പൊ ഹൃദയത്തിൽ വാക്കാൻസി ഒന്നുല്ലന്നെ.already ഒരാൾ കേറിയിരിപ്പുണ്ട് എന്താ ചെയ്യാ"ചിക്കു "ശ്രീ നീയിപ്പോഴും എട്ടായിനെ ആലോചിച്ചിരിക്കണോ.നിന്നോട് എത്ര വട്ടം ഞാൻ പറഞ്ഞിട്ടുണ്ട് പഴയതൊക്കെ മറക്കാൻ.നിന്റെ ദേവേട്ടൻ മരിച്ചു. ഇനി തിരിച്ചു വരില്ല.എത്ര തവണയാണ്‌ നിന്നോട് പറയുക"സ്നേഹ "പഴയതോന്നും മറക്കാൻ പറ്റിലെഡി. നിനകറിയാവുന്നതല്ലേ.ദേവേട്ടൻ നിങ്ങക്കൊക്കെ മരിച്ചിരിക്കാം.പക്ഷെ എനിക്ക് മരിച്ചിട്ടില്ല.ഇപ്പോഴും ദേവേട്ടന്റെ മനസ്സും എന്റെ മനസ്സും ഒന്നായ്‌ ❣

ഒരു മനസ്സായി തന്നെയുണ്ട്.ഇനിയും അങ്ങനെ തന്നെയായിരിക്കും.അതിന്റെ ഇടയിലേക്ക് ആരെയും വലിച്ചിഴക്കാൻ അല്ലേൽ കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നില്ല."കണ്ണിൽ വെള്ളം നിറച്ചോണ്ട് അതും പറഞ്ഞു ചിക്കു അവിടുന്നോടി. 'ദൈവമേ എങ്ങെനേയേലും അവൾടെ മനസൊന്നു മാറ്റിയേക്കാണെ' സ്നേഹ's ആത്മ ഞാൻ അവിടുന്ന് കണ്ണുനിറച്ചോണ്ട് ഓടിയതാണ്. ആരെയോ തട്ടി വീഴാൻ പോയി.ആള് എന്നെ പിടിച്ചു നിർത്തി.ആളെ ഒന്ന് നോക്കിയിട്ട് 'സോറി' പറഞ്ഞിട്ട് ഓടി. ~~~~~~~~~ ശോ ഇത്തവണയും കണ്ണു മാറ്റിരെ ശ്രേദ്ധിച്ചുള്ളൂ.പക്ഷെ ഇന്ന് ആ കണ്ണുകളിൽ മിഴിനീർ നിറഞ്ഞിരിക്കുന്നതാണ് കണ്ടേ.എന്തോ അതെന്റെ ഹൃദയം തന്നെ കൊതിവലിക്കാൻ പാകത്തിലുള്ള ഒന്നായിരുന്നു.എപ്പോഴും കലിപ്പിൽ ചീത്ത മാത്രം പറഞ്ഞോണ്ട് പോണ പെണ്ണാണ് ഇന്ന് സോറി പറഞ്ഞിട്ട് പോയിരിക്കുന്നു.എന്തോ എനിക്കത് സഹിച്ചില്ലട്ടോ. അല്ല നിങ്ങക്കെന്നെ മനസിലായോ. എവിടെലെ. ഞാൻ ഈ കഥയിൽ എൻട്രി ചെയ്തിട്ട് കുറെ ദിവസായി.പക്ഷെ ആ കുരിപ്പ് പൂമ്പാറ്റ എന്നെ ഒന്ന് introduce ചെയ്തുടെ.എന്തായാലും ഞാൻ തന്നേ പറയാ.ഞാനാണ്....

"ഡാ നീയിങ്ങു വന്നേ" ഓ ഈ തെണ്ടിക്ക് വിളിക്കാൻ കണ്ട നേരം.ന്റെ ഫ്രണ്ടാണുട്ടോ.അപ്പൊ പരിജയപ്പെടുനുള്ള ടൈം ആയിട്ടില്ല എന്നർത്ഥം.എന്ന ഞാൻ പോവാണ്. നമ്മുക്ക് പരികയപെടന്നെ.ടൈം കിടക്കല്ലേ. ~~~~~~~~~ (ചിക്കു) അവിടുന്ന് ഓടുന്നതിന്റെ ഇടയിൽ പെട്ടന്ന് സ്റ്റക്ക് ആയി നിന്നു.എന്താ എന്നല്ലേ.അവിടെ നിന്ന് വീഴാൻ പോയപ്പോ താങ്ങി നിർത്തിയത് മറ്റേ കലിപ്പനാണ്.സോറിയും പറഞ്ഞിട്ടാണ്.ഇങ്ങോട്ടോടിയെ.പെട്ടെന്ന് ശ്രേദ്ധികാതെയാണ് അവിടുന്ന് ഓടി വന്നേ.പെട്ടന്നാണ് ആരോടാ സോറി പറഞ്ഞേ എന്ന് ചിന്തിച്ചേ.യാ ഹുദാ... അത്രയും കലിപ്പിൽ നാട്ടുകാരുടെ മുന്നിൽ വെച്ച് ചീത്ത വിളിച്ച ആളോട് തന്നെ കണ്ണും നിറച്ചോണ്ട് ചീത്തയും കേട്ട് വന്നിരിക്കുന്നു.നീ ഉണ്ടാക്കിയ ഇമേജ് മൊത്തം പോയില്ലേ ശ്രീ എന്ന് ന്റെ മനസ്സ് ഇങ്ങനെ പറഞ്ഞോണ്ടിരിക്കാണ്. പോവാണേൽ പോട്ടെ അല്ല പിന്നെ അതും സ്വയം പറഞ്ഞ്‌ ഞാൻ അവിടുന്ന പോയി.എന്തോ അയാളെ കുറിച്ച് ചിന്തിച്ചപ്പോ സങ്കടം ഒക്കെ പോയി.ഞാൻ നേരെ അവരുടെ അടുത്തേക്ക് വിട്ടു.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story