ഒന്നായ്‌ ❣: ഭാഗം 20

onnay

രചന: SHOBIKA

പിള്ളേരുടെ അടുത്തേക്ക് പോയപ്പോ അവിടെ അവർ അഭിയേട്ടനോട് സംസാരിച്ചു നിൽക്കുന്നു.പിന്നെ ഞാൻ അവരുടെ അടുത്തേക്ക് വിട്ടു. "അല്ല എന്താണ് ഇവിടെ ഒരു ചർച്ച.നിങ്ങടെ തിരക്കൊക്കെ കഴിഞ്ഞോ അഭിയെട്ടാ"ചിക്കു "എവിടെ തീർന്നിട്ടോന്നുല്ലാ.പിന്നെ ഫുഡ് കഴിക്കാനുള്ള ടൈം ആയപ്പോ വന്നതാ"അഭി "അതിന് നോ കുറവല്ലേ"ചിക്കു "ഈ......." "നല്ല ഇളി. അല്ല എന്നിട്ട് കാർത്തിയെട്ടനെവിടെ"ചിക്കു "അവനിപ്പോ വരും.ഷാഹിയും സത്യയും വന്നിട്ടുണ്ടായിരുന്നു. അപ്പൊ അവര് പോവാൻ നിക്കാണ്"അഭി "അപ്പൊ അവർ വന്നിണ്ടോ.എന്നിട്ട് പോയോ"സനുവാണ് "ദാ കാർത്തി വരുന്നു.അപ്പൊ പോയിട്ടുണ്ടാവും"അഭി "ഡാ കാർത്തി അവന്മാര് പോയോ"അഭി "ആ പോയെടാ .എന്താ"കാർത്തി "ശോ ആ മഹാന്മാരെ ഒന്ന് പരിജയപ്പെടാ വിചാരിച്ചു."ചിക്കു "ടൈം കിടക്കുവല്ലേ."കാർത്തി "അഹ് അതും ശെരിയാ"ചിക്കു പിന്നെ ഞങ്ങൾ അന്ന് ഫുൾ ബിസി ആയിരുന്നു എന്ന് വേണം പറയാൻ.ലാസ്റ് പോവാൻ നേരം ഒരു സെൽഫിയും എടുത്തിട്ടാണ് പിരിഞ്ഞേ.ഇനിയെന്നു കാണുവോ എന്തോ. പിന്നെ ഞങ്ങൾ ഫുൾ ബിസി ആയിരുന്നു.

എക്സാം,ലാബ് അത് ഇത്.പറഞ്ഞ്. പിന്നെ ഇടക്കൊക്കെ അഭിയെട്ടനേം കാർത്തിയേട്ടനേം ഫോൺ വിളിക്കും.പിന്നെ എപ്പോഴെലും അവിടെ അടുത്ത് വരുവാണേൽ മീറ്റും ചെയ്യും.പിന്നെ കാലിപ്പൻ ഇടക്ക് വെച്ച് എവിടേലും കണ്ടുമുട്ടാറുണ്ട്.4അങ്ങനെ ദിവസങ്ങൾ ആഴ്ചകളായി ആഴ്ചകൾ മാസങ്ങളും വർഷങ്ങളും ആയി. "എത്ര പെട്ടന്നാലെ വർഷങ്ങൾ പോയേ"പാറു "ശെരിയാ എത്ര പെട്ടെന്നാണ് 3 വർഷം കഴിഞ്ഞേ."ചിക്കു ഇന്ന് അവരുടെ കോളേജിലെ ലാസ്റ്റ് ഡേ ആണ്.3rd yr ഫുൾ ലാബും പ്രോജക്റ്റും എക്സാമും പിന്നെ അവരുടെ കചറതരവുമൊക്കെയായി കഴിഞ്ഞു.ഇന്ന് അവരാ കോളേജിന്റെ പടിയിറങ്ങുകയാണ്. "ഇനി നമ്മളൊക്കെ കാണുവോടി"സനു "ഏയ് ഇല്ലെടി കാണുവേ ഇല്ലാ"അച്ചു കലിപ്പിൽ പറഞ്ഞു. "ഒന്ന് പോയെടി.അവള് പറയണ് കേട്ടില്ലേ മറക്കുവോ എന്ന്. എങ്ങനെ തോന്നിയെടി അങ്ങനെ പറയാൻ."അച്ചു "സോറി ടി വിഷമാവും കരുതിലാ."സനു "എടി നമുക്ക് ഒരുമിച്ച് pg ചെയ്യാടി അപ്പൊ പ്രോബ്ലെം സോളവ്"പാറു "അല്ലേലും നീ മുത്താണ് പാറു."അതും പറഞ്ഞു ചിക്കു അവളെ പോയി കെട്ടിപിടിച്ചോണ്ട് പറഞ്ഞു. ഞങ്ങൾ പിന്നെ ഏതു കോളേജിലാണ് ചേരണ്ടേ അതിനെ കുറിച്ചായി ചർച്ച.

അപ്പോഴാണ് അഖിലും ദീപുവും കൂടെ വന്നേ. "എടി സിദ്ദിയെ..."അഖിൽ. "അഹ് നീയോ വാ വാ"ചിക്കു "എടിയെ നീ നമ്മൾ വെച്ച ബെറ്റിൽ നീ തന്നെ ജയിച്ചുട്ടാ"ഒരു വരണ്ട ചിരിയോടെ അഖിൽ പറഞ്ഞു. "ഏത് ബെറ്റ്. ഞങ്ങൾ അറിഞ്ഞില്ലല്ലോ"പാറു "അതേ ഞാനും അറിഞ്ഞില്ല.ഏത്Hഉ ബെറ്റ്"ചിക്കു "സ്നേഹയെ നിന്റെ അനുവാദമില്ലാതെ എന്നെ ഇഷ്ടപെടില്ലാന്ന്. കുത്തു തന്നെ സംഭവിച്ചു.ഈ രണ്ടുവർഷം അവൾടെ പുറകെ നടന്നു എന്നിട്ടും ഇതുവരെ ആയി ഒരു റിപ്ലൈ കിട്ടിട്ടില്ല."അഖിൽ സങ്കടത്തോടെ പറഞ്ഞു. "അങ്ങനെയാണ് അപ്പൊ കാര്യങ്ങൾ.എന്തായാലും അപ്പൊ ഞാൻ ബെറ്റ് ജയിച്ചു ലെ"ചിക്കു ചിരിച്ചോണ്ട് പറഞ്ഞു. "നീ ഒക്കെ എന്ത്‌ ഫ്രണ്ട് ആടി. സെന്റിയായി നിൽക്കുന്ന അവനോട് ബെറ്റ് ജയിച്ചുന്ന ഒക്കെ പറയണേ"ദീപുവാണ് "അതിനിപ്പോ ന്താടാ"ചിക്കു "ഒന്നുല്ലായെ"ദീപു "നീ തോറ്റല്ലോ."ചിക്കു "ആ തോറ്റു പണ്ടരടങ്ങി ആളെ നിൽക്കുന്നെ.ഞാൻ അവളെ ആത്മാർത്ഥമായാണ് പ്രണയിച്ചേ.പക്ഷെ അവൾക്കത് മനസിലായില്ല തോന്നുന്നു.

"വരണ്ട ചിരിയിലും അഖിൽ എങ്ങനെയൊക്കെയോ പറഞ്ഞു നിർത്തി. "നീ തോറ്റ സ്ഥിതിക്ക് ഞാൻ പറയുന്നത് നീ കേൾക്കണം.പറ്റോ"ചിക്കു ഒരു ചിരിയോടെ ചോദിച്ചു. "ഇനി അതിന്റെ കുറവ് വേണ്ടേ കേട്ടോളാം"അഖിൽ "ഓക്കേ. ഞാനിപ്പോ സ്നേഹയെ ഇവിടെ വിളിച്ചു വരുത്താം.നീ ഒന്നുടെ അവളെ പ്രൊപോസ് ചെയ്യണം"ചിക്കു "What"അഖിൽ "എന്താ കെട്ടിലെ.നീ ചെയ്യാ പറഞ്ഞതാ"ചിക്കു "ഇത്രയും പറഞ്ഞിട്ട് കേട്ടില്ല.ഇനി കേൾക്കോ"അഖിൽ "കേൾക്കാൻ അല്ല.നീ ഞാൻ പറയുന്നത് ചെയ്യണം.അത് കേട്ടാൽ മതി"ചിക്കു "ഒക്കെ ചെയ്തോളാം."അഖിൽ പിന്നെ ഞാൻ സ്നേഹയെ അവിടെ വിളിച്ചു വരുത്തി. "എന്തിനാ ശ്രീ വിളിച്ചേ"സ്നേഹ "നീ ഇങ്ങു വാ ഇവന് നിന്റൽ എന്തോ പറയാനുണ്ടെന്ന്.ഒന്നു കെട്ടേക്ക്"കണ്ണു ചിമ്മി കൊണ്ട് ചിക്കു പറഞ്ഞു. "പറഞ്ഞോളൂ."സ്നേഹ ഒരു ചെറുചിരിയാൽ അഖിലിന് നേരെ നിന്ന് കൊണ്ട് പറഞ്ഞു. "ഈ രണ്ടുവർഷം ഞാൻ തന്റെ പുറകെ നടന്നു.പക്ഷെ താൻ ഒരിക്കൽ പോലും എന്നെ mind ആകിട്ടില്ലാ.

അതു ഒരുത്തരുടെയും ഇഷ്ടം ആരെ ഇഷ്ടപെടണം എന്ന്. എൻ ഇഷ്ടം ഞാൻ പറഞ്ഞു.അതു ഒരു നഷ്ടപ്രണയമാവതിരിക്കാനായിരുന്നു എനിക്കിഷ്ടം.എന്തു ചെയ്യാം ആദ്യമായി ഒരാളെ ഹൃദയത്തിൽ കൊണ്ടു നടന്നു അവളെ പറിച്ചു മാറ്റാൻ ഒരിക്കലും കഴിയില്ല.എപ്പോഴും ഉണ്ടാവും ഈ മുഖം മനസ്സിൽ. മരിക്കുന്നിടം വരെ.എന്ന ശെരി ഞാൻ പൊയ്ക്കോട്ടെ.ഇതു പറയണം തോന്നി പറഞ്ഞു."അഖിൽ ചിരിച്ചോണ്ട് അത്രയും പറഞ്ഞ് തിരിഞ്ഞു നടക്കാൻ ഒരുങ്ങി. "ഒന്ന് നിന്നെ"സ്നേഹയാണ് എന്താ എന്ന ഭാവത്തിൽ അഖിൽ നോക്കുന്നുണ്ട്.ബാക്കിയുള്ളവരും same അവസ്ഥ.ചിക്കു മാത്രം ചിരിച്ചു കൊണ്ട് നിക്കുന്നുണ്ട്. "തനിക്ക് പറയാനുള്ളത് പറഞ്ഞു.എനിക്ക് പറയാണുള്ളതിമ കൂടെ കേട്ടിട്ട് പോയാൽ പോരെ"സ്നേഹ "ഒന്നു അവളെ കൂടെ കേട്ടോടാ"ചിക്കു "അതേ ചേട്ടൻ ഇവിടെ നിന്ന് കുറെ പറഞ്ഞില്ലേ.ആരെ ഇഷ്ടപെടണം എന്നൊക്കെ തീരുമാനിക്കേണ്ടത് ഞാനാണ് എന്ന്. ശെരിയാ എനിക്ക് അങ്ങെയൊരാളെ ഇഷ്ടാണ്.പിന്നെ താൻ പറഞ്ഞില്ലേ നഷ്ട പ്രണയം ആക്കാൻ ആഗ്രഹിക്കുന്നില്ല എന്ന്. ഞാനും അത് ആഗ്രഹിക്കുന്നില്ല.അപ്പൊ ആ ഹൃദയത്തിൽ നിന്ന് ഒരിക്കലും എന്നെ പറിച്ചു കളയത്തില്ല എന്ന് ഒക്കെ പറഞ്ഞില്ലേ.

അങ്ങനെയെങ്ങാനും ഉണ്ടായാൽ. തന്റെ വീട്ടി വന്നു തന്നെ തൊലിക്കൊലും ഞാൻ കേട്ടോടാ.ആ പിന്നെ വേറെയരേലും അവിടെ കേറ്റിയാലും ഇതേ അവസ്ഥ ആയിരിക്കും. കേട്ടല്ലോ.ഇനി പൊയ്ക്കോ"സ്നേഹ "അല്ലാ ന്താ ഇപ്പൊ ഇവിടെ നടന്നെ"ദീപുവാണ് "മനസിലായില്ലേ.അവൻ പറഞ്ഞതിനുള്ള റിപ്ലൈ"പാറു "ലവൾ പറഞ്ഞതിനർത്ഥം"അഖിലാണ് "എങ്ങനെ പോയാലും നിന്റെ മരണമുറപ്പാ"സനു ചിരിച്ചോണ്ട് പറഞ്ഞു. "ഡാ പൊട്ട നിനകിനിയും മനസിലായില്ലേ അവൾക്ക് നിന്നെ ഇഷ്ടാണ് എന്ന്"ചിക്കു എന്തോ കേൾക്കാൻ ആഗ്രഹിച്ചത് കേട്ടപ്പോൾ സന്തോഷം കൊണ്ട് അഖിൽ സ്നേഹയുടെ മുഖത്തേക്ക് നോക്കിയപ്പോ അവൾ അതേ എന്ന രീതിയിൽ തലയാട്ടി കാണിച്ചു. "അപ്പൊ പിന്നെ മോനെ അഖിലെ ഒരു കാര്യം പറയാനുണ്ട്."ചിക്കു "അതേ പ്രേമിച്ചു നടക്കാൻ ഒന്നും അവൾക്കിഷ്ടല്ല. അപ്പൊ മോൻ എംത് ചെയ്യണം"ചിക്കു "എന്തിയണം"അഖിൽ സംശയത്തോടെ ചോദിച്ചു

. "നല്ലൊരു ജോബ് ഒക്കെ റെഡിയാക്കി വീട്ടിൽ വന്ന് ചോദിക്ക്."ചിക്കു "അപ്പൊ അവളെ ആരേലും കെട്ടി കൊണ്ടൊയാലോ"അഖിൽ "അതിനല്ലേ ഞാനുള്ളെ. നീ പേടിക്കണ്ട.അവളെ ആരും കെട്ടി പോവാതെ ഞാൻ നോക്കിക്കോളാം.പക്ഷെ നന്നായി വൈകികരുത് കേട്ടല്ലോ"ചിക്കു "കേട്ടു രാജാവേ" "അപ്പൊ ഇന്നത്തെ ചിലവ് അഖിലിന്റെ വക.ഒക്കെ"ദീപു "വൊക്കെ" പിന്നെ ഫുൾ പൊളിച്ചടുക്കിട്ടാണ് പിരിഞ്ഞത്. ~~~~~~~~~ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു പോയി.ഇപ്പൊ വെക്കേഷൻ ആണ് എല്ലാർക്കും.ഞങ്ങൾ ഫോണ് കാളിലൂടെയും വീഡിയോ കാളിലൂടെയും പിന്നെ ഇടക്കുള്ള ചെറിയ ചെറിയ കൂടി കാഴ്ചകളുമായി അടിച്ചു പൊളിച്ചോണ്ടു വരുകയാണ്. അങ്ങനെയിരിക്കെ ഒരു ദിവസം വല്യച്ഛന്റെ മകൾ പ്രീസ്‌വിച്ചു കിടക്കായിരുന്നു മെഡി സിറ്റി ഹോസ്പിറ്റലിൽ. അപ്പൊ ഞങ്ങളെല്ലാരും കൂടെ അതായത് അച്ഛൻ 'അമ്മ കണ്ണൻ അമ്മായി മാമൻ മാളൂട്ടി പിന്നെ സ്നേഹയും എല്ലാരുംകൂടെ ഹോസ്പിറ്റലിൽ വെച്ച് പിടിച്ചു .ഇനി ബാക്കി കളി അവിടെ വെച്ച്........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story