ഒന്നായ്‌ ❣: ഭാഗം 22

onnay

രചന: SHOBIKA

ഠോ..."മാളു സൗണ്ട് ഉണ്ടാക്കിത്തട്ടോ "അമ്മേ...."അഭി ഇത്ര വലിയ ഡോക്ടർ ആയിട്ടും പേടിച്ചു ഒന്നു നിലവിളിച്ചുട്ടാ. അതുകണ്ടതും ഞങ്ങൾ ചിരിക്കാൻ തുടങ്ങി.ആള് എന്നെ ഒന്ന് കലിപ്പിച്ചു നോക്കി. "നീയൊക്കെ കൂടെ എന്നെ കൊല്ലുവോടി"അഭി "പേടിച്ചല്ലേ"ചിക്കു വളിച്ച ചിരിയോടെ ചോദിച്ചു. "പിന്നെയില്ലേ. ഇതെതാ കുട്ടിപിശാശ്."അഭി "നീയാടാ കുട്ടുപിശാസ്"മാളു ഇടുപ്പിൽ കൈകുത്തികൊണ്ട് പറഞ്ഞു. "അതന്നെ എന്റെ കൊച്ചിനെ കുട്ടിപിശാശ് എന്നു വിളിച്ചാണ്ടല്ലോ."ചിക്കു ഒരു കണ്ണിറുക്കി കൊണ്ട് പറഞ്ഞു. "ഓ നിന്റെ കുട്ടി ആയിരുന്നോ.അപ്പൊ നിന്റെ കെട്ടിയോനേവിടെ.അല്ല അപ്പൊ നീ കിളവി ആണോ"അഭി കളിയായി ചോദിച്ചു. "ദേ ഒന്നങ്ങോട്ട് തന്നാലുണ്ടല്ലോ ഏട്ടനാന്നൊന്നും ഞാൻ നോക്കുല്ല നല്ലതു കിട്ടും."ചിക്കു "ഞാൻ വെറുതെ പറഞ്ഞതാ.നീ അത് സീരിയസ് ആയി എടുത്തോ"അഭി. 'അങ്ങനെ പറഞ്ഞിലേൽ ചിലപ്പോ കുരിപ്പ് പറഞ്ഞ പോലെ ചെയ്യും.വെറുതെ എന്തിനാ'അഭിടെ ആത്മ.

"അല്ലാ അപ്പൊ ഇവര്"അഭി സംശയത്തോടെ ചോദിച്ചു "ഇത് ന്റെ മുത്തുമണി മാളൂട്ടി.എൻ അനിയത്തികുട്ടിയാണ്."ചിക്കു മാളുനെ പിടിച്ചോണ്ട് പറഞ്ഞു. "എന്റെ ശെരിക്കുള്ള പേര് ശിവാനിന്നാ"മാളു "ആ ശെരിക്കുള്ള പേര് ശിവാനി.പിന്നെ ഇത് എന്റെ ചങ്ക് സിസ് സ്നേഹ.Nss ഇൽ തന്നെയാ പഠിക്കുന്നേ.ഇനിയെന്തെലും"ചിക്കു. "അല്ല അപ്പൊ ഇപ്പൊ ഇവിടെ വന്നെന്റെ ഉദ്ദേശം"അഭി "ഹോസ്പിറ്റലിൽ എന്തിനാ വരാ. അതിനു തന്നെ.പക്ഷെ ഞങ്ങൾ വന്നത് ഇവിടെ ചേച്ചി പ്രസവിച്ചു കിടപ്പുണ്ട്.അപ്പൊ കുഞ്ഞിനെ കാണാൻ. വന്നതാ.അപ്പൊ നിങ്ങളെയും കാണാ വിചാരിച്ചു.അല്ലാ ബാക്കിയുള്ളോരെ അവരുടെ കാബിനിൽ പോയി കാണേണ്ടി വരോ.നിങ്ങടെ ആ രണ്ടു ഫ്രണ്ട്സില്ലേ അവരെ കൂടെ കാണണം."ചിക്കു. "ഓഹ്.അപ്പൊ എല്ലാം പ്ലാൻ ചെയ്തിട്ടാണ് വന്നിരിക്കുന്നെ"അഭി "ഏയ് അല്ലാ. ഇവിടെ വന്നിട്ട് പലൻ ചെയ്താ"ചിക്കു. "ശ്രീയേച്ചി ഇതെങ്ങനെ ഉണ്ട്"അഭിടെ സ്റ്റെതസ്കോപ്പ് കഴുതിലിട്ട് മാളു ചോദിച്ചു.

"അഹ് ബെസ്റ്റ്. നീ അത് അവിടെ വെച്ചേ മാളു"ചിക്കു "എങ്ങനെയുണ്ട് പറ ഡോക്ടരേ"മാളു "കൊള്ളാം ലെ"അഭി "കൊള്ളാ ലെ.ഇതു ഞാനെടുക്കട്ടെ ഡോക്ടറെ "മാളു കൊഞ്ചിക്കൊണ്ട് ചോദിച്ചു. "അയ്യോ കൊച്ചത് അവിടെ വെച്ചേ എന്റെ ജീവിതമാർഗ്ഗമാണ്"അഭി സ്‌തേത് വാങ്ങി കൊണ്ട് പറഞ്ഞു. "ഞാൻ മിണ്ടൂല പോ.എനിക്ക് തരില്ലല്ലോ"മാളു ചുണ്ട്. ചുളുക്കി കൊണ്ട് പറഞ്ഞു. "മാളുസേ ചേച്ചി പോവുമ്പോ വാങ്ങി തരാം. വാ"സ്നേഹ "നീ എവിടുന്ന് വാൻഹോ കൂടുക്കാനാടി"ചിക്കു "എടി ഈ കളിക്കാനുള്ളത് കിട്ടും.അതു വാങ്ങി കൊടുക്കാം"സ്നേഹ "ഓ അത്."ചിക്കു "ടാ അഭി"എന്നും പറഞ്ഞോണ്ട് കാർത്തി ഡോറും തുറന്നു വന്നു. അവിടെ ഉള്ളോരെ കണ്ട് ആദ്യം അവൻ ഒന്ന് ഞെട്ടിട്ടോ. "അല്ലാ നീയെന്താ ഇവിടെ"കാർത്തി "അതെന്താ എനിക്ക് വരാൻ പറ്റില്ലേ"ചിക്കു "ഓ പറ്റും.അപ്പൊ ഇയാളെന്താ ഇവിടെ.പിന്നെ ഈ മോള്"സംശയത്തോടെ കാർത്തി ചോദിച്ചു. "ഇവളെ അറിയോ"സ്നേഹയെ ചൂണ്ടി ചിക്കു ചോദിച്ചു.

"പിൻമേ അറിയാതെ.ഈ ഡോക്ടറുടെ ഫ്രണ്ട് ആണ് അന്ന് ബ്ലഡ് എടുത്തെ"സ്നേഹ "അത് സത്യ ആയിരുന്നു"കാർത്തി. 'ഓ അങ്ങേരെ ആയിരുന്നോ ഇവള് പറഞ്ഞേ'ആത്മ ഓഫ് ചിക്കു ഞാൻ ചിന്തിക്കുന്നത് കണ്ട തോന്നുന്നു അവൾ ഒന്ന് ചിരിച്ചോണ്ട് തലയാട്ടി.ഞാൻ തിരിച്ചു കണ്ണുരുട്ടി കാണിച്ചു. "ഡോക്ടറെ എനിക്കത് തരോ"മാളു കാർത്തിടെ സ്‌തേതസ്കോപ്പ് ചൂണ്ടി പറഞ്ഞു. "അതിനെന്താ തരാല്ലോ "പറഞ്ഞു കാർത്തി അതെടുത്തു മാളുന്റെ കഴുത്തിൽ ഇട്ടു കൊടുത്തു. "അയ്‌ നല്ല ഡോക്ടര്"മാളു ചിരിച്ചോണ്ട് പറഞ്ഞു. "മോൾടെ പേരെന്താ"കാർത്തി "മാളു" "നീ എന്റൽ ശിവാനി എന്നല്ലേ പറഞ്ഞേ മോളെ"അഭി "എനിക്ക് ഇഷ്ടുള്ളത് കൊണ്ട്"മാളു. "നിന്റെ മുരടൻ സ്വഭാവം കൊണ്ട് കുട്ടി പേടിച്ചിണ്ടാവും."കാർത്തി "ഓ നിന്റെ പിന്നെ നല്ലതല്ലേ"അഭി "നീ പോയെടാ"കാർത്തി......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story