ഒന്നായ്‌ ❣: ഭാഗം 23

onnay

രചന: SHOBIKA

"നിന്റെ മുരടൻ സ്വഭാവം കൊണ്ട് കുട്ടി പേടിച്ചിണ്ടാവും."കാർത്തി "ഓ നിന്റെ പിന്നെ നല്ലതല്ലേ"അഭി "നീ പോയെടാ"കാർത്തി. "അങ്ങനെ ഒന്നും ഞാൻ പോവുല്ല.ഇതെന്റെ ക്യാബിൻ ആണ്"അഭി "എന്ന നീ അവിടെ നിന്നോ."കാർത്തി. "നിങ്ങളൊന്ന് നിർത്തൂ."ചിക്കു "ഞാൻ നിർത്തി."കാർത്തി "ഞാനും"അഭി "എന്ന ഞാനും"മാളു ചിരിച്ചോണ്ട് പറഞ്ഞു. "നീ ആള് കൊള്ളാലോടി കാന്താരി"കാർത്തി "എന്റെയല്ലേ അനിയത്തി.അങ്ങനെ വരാതിരിക്കോ"ചിക്കു "നിന്റെ അനിയത്തിയാണോ ഇവള്"കാർത്തി "അതേലോ"ചിക്കു അപ്പോഴാണ് ഡോർ തുറന്ന് അവരുടെ ചങ്കായ ഷാഹി അകത്തേക്ക് വന്നേ. "ഡാ കാർത്തി നിന്റെ കല്യാണം കഴിഞ്ഞോ. കുട്ടിയും ആയോ.അയ്യോ എന്റെ ഒരു ബിരിയാണി പോയല്ലോടാ.ചങ്കണത്രേ ചങ്ക്.ഒന്നെന്ന് വിളിക്കാ. എവിടെല്ല"ഷാഹി "ഇത് എന്തിന്റെ കുഞ്ഞാടാ"ചിക്കു "ദേ കൊച്ചേ ഇവന്റെ കെട്ടിയോളന്നൊന്നും ഞാൻ നോക്കുലട്ടാ നല്ലത് തരും ഞാൻ."ഷാഹി. "ഡാ പൊട്ടാ നീ ഒന്ന് മിണ്ടാതിരി. ഞാനൊന്ന് പറയട്ടെ. നീയൊക്കെ എങ്ങനെയാടാ ഡോക്ടറായെ."അഭി "Same doubt എനിക്കുണ്ട്"ഷാഹി "ഇവനെക്കൊണ്ട്"അഭി തലയിൽ കൈവെച്ചുകൊണ്ട് പറഞ്ഞു.

"ഡാ ഷാഹി മുത്തേ. ഇതാണ് ഞങ്ങൾ പറഞ്ഞ ചിക്കു.ഇതവളടെ അനിയത്തിയാണ്"കാർത്തി ചിക്കുനേം മാളുനേം ചൂണ്ടി പറഞ്ഞു. "ഓഹ് ഇപ്പോഴാ സമാധാനയെ.എന്റെ ബിരിയാണി മിസ്സ് ആയില്ലല്ലോ.എനിവേ ഞാൻ ഷാഹിൽ മുഹമ്മദ്.ഇവിടെ ന്യൂറോളജി ഡിപാർട്മെന്റിൽ ഡോക്ടർ ആണ്"ഷാഹി ചിക്കുന് കൈ കൊടുത്തുകൊണ്ട് പറഞ്ഞു. "ഇങ്ങളായിരുന്നോ അത്.ഷാഹിക്കാനെ കാണാൻ കൂടി വേണ്ടിയാ വന്നേ.ഇനിയൊരാളെ കൂടെ കാണണം സത്യേട്ടനെ. Where is he"ചിക്കു "അവൻ ഒരു സർജറിയുണ്ട് ഇപ്പൊ.അപ്പൊ ഓപ്പറേഷൻ തീയേറ്ററിലാണ്"കാർത്തി "ശേ... ഇന്നും ആളെ കാണാൻ പറ്റിയില്ല."ചിക്കു "ടൈം ആയിട്ടുണ്ടാവില്ലാ. എന്തായാലും വഴിയേ കാണാം. അല്ലെടി നീയെന്താ സ്പെക്‌സ് വെച്ചിരിക്കണേ"കാർത്തി "ഞാനും ചോദിക്കണം കരുതി."അഭി "കണ്ണു കാണില്ലായിരിക്കും ലെ"ഷാഹി "എംടെ കണ്ണിനൊരു കുഴപ്പില്ലാ. തലവേദനക്കാ സ്പെക്‌സ് വെച്ചേ."ചിക്കു ഷാഹിന നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു.

"ഡി ചേച്ചികുട്ടിയെ കോലുമിട്ടായി വേണം"മാളു "പോവുമ്പോ വെടിച്ചു തരാം കാന്താരി"സ്നേഹ "അതു വേണ്ട എനിച്ചിപ്പൊ വേണം"മാളു "നല്ല മോളല്ലേ.ചേച്ചി പോവുമ്പോ വാങ്ങി തരാവേ"ചിക്കു മാളുനെ നോക്കി പറഞ്ഞു "മാളുസിന് ഞാൻ വാങ്ങി തരാവേ"കാർത്തി മാളുനെ എടുത്തോണ്ട് പറഞ്ഞു. "അതൊന്നും വേണ്ട കാർത്തി ഏട്ടാ. ഞാൻ പോവുമ്പോ വാങ്ങി കൊടുത്തോളാം"ചിക്കു "അതെങ്ങനെ ശെരിയാവും.നീ എന്റെ അനിയത്തി കുട്ടിയാണ്.അപ്പൊ ഇവരും എന്റെ അനിയത്തികുട്ടി ആണ്.അപ്പൊ നിങ്ങൾ ഇവിടെ നിക്ക് ഞങ്ങൾ പോയി കോലുമിട്ടായി വാങ്ങിച്ചിട്ട് വരാം ലെ മാളുസേ"കാർത്തി ചിരിച്ചോണ്ട് പറഞ്ഞു. "എടാ എന്ന എനിക്കും ഒന്ന്"ഷാഹി "എന്ന എനിക്കും"അഭി "എന്ന പിന്നെ ഞങ്ങൾക്കും"ചിക്കു (എനിക്കൂടെ കൊണ്ടുവരണെ'ലെ പൂമ്പാറ്റ) ഇതൊക്കെ എന്തിന്റെ കുഞ്ഞേഡെയ്‌ എന്ന ലുക്ക് ആണ് കാർത്തിക്ക്. "അല്ലാ ഞാൻ പോയി ചോദിച്ചാൽ ആ കാന്റീനിലെ ആള് എന്നെ ഒരു നോട്ടം നോക്കും .അതോണ്ടാ"ഷാഹി ഇളിച്ചോണ്ട് പറഞ്ഞു.

"ഓ വാങ്ങിച്ചോണ്ട് വരാം"കാർത്തി. അങ്ങനെ കാർത്തി മാളുനേം കൊണ്ട് പോയി. ~~~~~~~~~ "അല്ലാ മാളൂട്ടി മോൾടെ അച്ഛനും അമ്മയൊക്കെയെവിടെ"കാർത്തി "അവരൊക്കെ കുഞ്ഞാവെടെ അടുത്താ"മാളു സ്‌തേതസ്കോപ്പിൽ കളിച്ചോണ്ട് പറഞ്ഞു. "ആണോ.മോൾക്ക് ആരെയാ കൂടുതൽ ഇഷ്ടം.അച്ഛനെയോ അമ്മയെയോ"കാർത്തി "എനിച്ചേ എനിച്ചുണ്ടല്ലോ ശ്രീയേച്ചിനെ ആണ് കൂടുതലിഷ്ടം"മാളു കൊഞ്ചി കൊണ്ട് പറഞ്ഞു. "നീയാള് കൊള്ളാലോടി കാന്താരി."കാർത്തി അതിൻവൾ ചിരിച്ചു കൊടുത്തു.നല്ല നിഷ്കളങ്കമായ ചിരി. "ചേട്ടാ ഒരു പത്തു ലോലിപോപ്പ് ഇങ്ങെടുത്തേരെ"കാർത്തി കാന്റീനിലെ ചേട്ടനോട് പറഞ്ഞു. "ആർക്കാ മോനെ ഇത്രെയും " "ദേ ഈ കാന്താരിക്കാ ചേട്ടാ"കാർത്തി ആ ചേട്ടനോട് പറഞ്ഞു "എനിച്ചു മാത്രല്ല.ശ്രീയേച്ചിക്കും സ്നേയേച്ചിക്കും ആ രണ്ടു ഡോട്ടർമാർക്കും വേണ്ടേ."മാളു "ആ അവർക്ക് കൊടുക്കാട്ടോ"കാർത്തി മാളുനോടായി പറഞ്ഞു. "ഇതാരുടെ കൊച്ചാണ് മോനെ" "ഫ്രണ്ടിന്റെ അനിയത്തി കുട്ടിയാ"കാർത്തി.

"ആഹാ" "എന്ന ശെരി ചേട്ടാ"കാർത്തി അതും പറഞ്ഞു അവിടുന്ന് തിരിച്ചു. "നീയെന്നെ നാണം കെടുത്തിയേനെലോടി കാന്താരി"കോലുമിട്ടായി ഉറുഞ്ചി കൊണ്ടിരിക്കുന്ന മാളുനോടായി കാർത്തി പറഞ്ഞു. "കാർത്തി..." അവർ തിരിച്ചു നടന്നു വരുമ്പോഴാണ് കാർത്തിയെ പുറകിൽ നിന്നാരോ വിളിച്ചേ.ആരാന്ന് നോക്കവേ. "ആ നീയോ.ഞാൻ പേടിച്ചല്ലോടാ"കാർത്തി. സത്യയാണ് കാർത്തിയെ വിളിച്ചേ.ഓപ്പറേഷൻ തീയേറ്ററിൽ മുന്നിൽ വെച്ചാണ് വിളിച്ചേക്കുന്നേട്ടോ. "അല്ലേടാ ഇതാരുടെ കൊച്ചാണ്."സത്യ "ഇതു ചിക്കുന്റെ അനിയത്തിയാണ് മാളുസ്‌."കാർത്തി. "വാ മോളെ"സത്യ കൈ നീട്ടിക്കൊണ്ട് വിളിച്ചു. അവനെന്തോ ആ കുട്ടിയെ വല്യ ഇഷ്ടായി.മാളു അവന്റലിക്ക് പോവുകയും ചെയ്തു. "നല്ല ക്യൂട്ട് കൊച്ചല്ലേ"സത്യ "അഹ്‌ടാ. കാന്താരിയാണ്"കാർത്തി. "ഡോക്ടാർടേം തരോ"മാളു സത്യടെ കഴുത്തിലെ സ്‌തേതസ്കോപ്പിൽ പിടിച്ചോണ്ട് ചോദിച്ചു. "ഇനി അവൻറേം വേണോ"കാർത്തി "ആ വേണം.തരോ ഡോക്ടറെ"മാളു കൊഞ്ചിക്കൊണ്ട് ചോദിച്ചു. "തരാലോ"സത്യ അതും പറഞ്ഞു സ്‌തേത് എടുത്ത് മാളുന്റെ കഴുതിലിട്ടു കൊടുത്തു. "നല്ല ഡോക്ടർ"അതും പറഞ്ഞു മാളു സത്യടെ കവിളിൽ ഒരു.മുത്തം കൊടുത്തു.

"ഡാ പിന്നെ നിന്നെ ചിക്കു കാണണം പറഞ്ഞായിരുന്നു.അപ്പൊ നീ തീയേറിലാ പറഞ്ഞായിരുന്നു. കഴിഞ്ഞോ സർജറി"കാർത്തി "അഹ് കഴിഞ്ഞേടാ.എനിക്കും കാണണം നിങ്ങടെ that കാന്താരിയെ."സത്യ. "എന്ന വാ"കാർത്തി. അവർ പോവാൻ നിക്കുമ്പോഴാണ് പൃ nurse വന്ന് സത്യയെ വിളിച്ചേ.ഓപ്പറേഷൻ ചെയ്താ patient എന്തോ പറ്റിക്കുന്നു. പറഞ്ഞ്. "ഡാ നീ. മോളെകൊണ്ട് ചെല്ല്.ഞ്ഞം അതുകഴിഞ്ഞിട്ടു വരാം."സത്യ. "ശെരിടാ നീ ചെല്ലു."കാർത്തി മാളുന്റെ കഴുത്തിൽ നിന്ന് അവന്റെ സ്‌തേത് എടുത്ത കൊടുത്തോണ്ട് പറഞ്ഞു. അങ്ങനെ അവർ തിരിച്ചു കാബിനിലേക്ക് തന്നെ വന്നൂട്ടോ ~~~~~~~~~ "അഹ് നിങ്ങൾ വന്നോ"ചിക്കു "Where is my കോലുമിട്ടായി"ഷാഹി. "ഓ ഇന്നാ പിടിച്ചോ നിങ്ങടെ കോലുമിട്ടായി"കാർത്തി ടെബ്‌ളിന്റ് മോളിൽ വെച്ചോണ്ട് പറഞ്ഞു. "നിങ്ങൾ മാളുനെക്കാളും കഷ്ടലോ."കാർത്തി. "എനിച്ചേ ഡോക്ടർ ഈ സാധനം തന്നല്ലോ"മാളു കഴുത്തിലെ കാർത്തിടെ സ്‌തേത് തൊട്ട് കൊണ്ട് പറഞ്ഞു. "ഏത് ഡോക്ടർ."ചിക്കു "മറ്റേ ഡോക്ടർ.വരുമ്പോ കണ്ടില്ലേ.അത്"മാളു "സത്യയെ പറയണേ.വരുമ്പോ കണ്ടായിരുന്നു.ഇങ്ങോട്ട് വരാൻ നിന്നതാ. പക്ഷെ തിരിച്ചു എന്തോ അർജെന്റെ ആയി പോയി."കാർത്തി.

"ഇതിപ്പോ ഉടൻ പണത്തിൽ സ്ക്രാച് ചെയ്യുമ്പോൾ sorry better luck next time പോലെയാണല്ലോ.എനിക്ക് അങ്ങേരെ കാണാൻ ."ചിക്കു. "അതും ശെരിയാ"അഭി. പിന്നെ അവര് അച്ചുനും പാറുനേം സനുനേം ഒക്കെ വീഡിയോ കാൾ ചെയ്തു.പിന്നെ അവരെ പോവാൻ കണ്ണൻ വിളിച്ചപ്പോഴാണ് തിരിച്ചു പോയേ. ~~~~~~~~~ (ചിക്കു) ഞങ്ങൾ ഹോസ്പിറ്റലിൽ നിന്ന് വണ്ടിയിൽ കേറിട്ടോ. വീട്ടിലേക്കുള്ളത്. എന്റെ ചിന്ത ഫുൾ ആ കലിപ്പനെ കുറിച്ചും ഡോക്ടർ സത്യയെ കുറിച്ചുമാണ്.ഇനി രണ്ടുപേരും same ആയിരിക്കോ.ഏയ് ആയിരിക്കില്ല.കാരണം. ഞാൻ ഹോസ്പിറ്റലിലേക്ക് വരുമ്പോ കലിപ്പൻ ഹോസ്പിറ്റലിൽ നിന്ന് പോവുവയിരുന്നു.പക്ഷെ സത്യ ഡോക്ടർ അപ്പൊ സർജറി ചെയ്യാൻ ഓപ്പറേഷൻ തീയേറ്ററിലും. അപ്പൊ രണ്ടാളും രണ്ടാണ്.പിന്നെ ഇവരൊക്കെ പറഞ്ഞത് വെച്ച് നോക്കുവാണേൽ സത്യ ഡോക്ടർ ആളൊരു പാവമാണ്.കലിപ്പാനോന്നും അല്ലാ.മറ്റേ കലിപ്പനാണെലോ ജനിച്ചത് തന്നെ കലിപ്പിലാണ് തോന്നുന്നു. ആ എന്തായാലും എനിക്കിപ്പോ എന്താലെ . അങ്ങനെ എന്തൊക്കെയോ ചിന്തിച്ചു വീടെത്തി......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story