ഒന്നായ്‌ ❣: ഭാഗം 25

onnay

രചന: SHOBIKA

"എവിടെഡി"സനു "ദോണ്ടേ അങ്ങോട്ട് പോയി"ചിക്കു "വാ നമ്മുക്ക് പോയി നോക്കാം"പാറു. എവിടെഡി"സനു "ദാ അങ്ങോട്ട് പോണത് ഞാൻ കണ്ടതാ"ചിക്കു "നിനക്ക് തോന്നിയതാവും"അച്ചു "Mother promise ഞാൻ കണ്ടതാ"ചിക്കു "നീ ഈ ഇടയായി ആളെ കുറിച്ച് തന്നെ ചിന്തിക്കുന്നത് കൊണ്ട് , വേറെ ആരെയെങ്കിലും ആയിരിക്കും കണ്ടേ.പക്ഷെ നിനക്ക് കണ്ടപ്പോ നിന്റെ കലിപ്പനെ പോലെ തോന്നിയിട്ടുണ്ടാവും."പാറു. "ദേ എന്റെന്ന് നല്ലതു കിട്ടും.ഞാൻ പറഞ്ഞത് സത്യമാണ്. വേണേൽ വിശ്വാസിക്ക്"ചിക്കു ദേഷ്യത്തിൽ പറഞ്ഞു. "ഓകെയൊക്കെ ഞങ്ങൾ വിശ്വസിച്ചു.നീ ഇങ്ങനെ ഹീറ്റ് ആവാതെ."അച്ചു "അത് നീ പറഞ്ഞ പോലെ അയാൾ തന്നെയായിരിക്കട്ടെ.അതിന് നിനക്കെന്താ.നിനക്കു അയോളോട് ദേഷ്യമല്ലേ"പാറു. "എനികയാളോട് ഒന്നുമില്ല.ദേഷ്യവുമില്ല ഒരു മണ്ണാകട്ടയും ഇല്ലാ"ചിക്കു "നിനക്ക് ദേഷ്യമായിരുന്നല്ലോ അയാളോട്"സനു "ന്റെ പൊന്നോ അതൊക്കെ രണ്ടു വർഷം മുന്നേയല്ലേ.ഇപ്പോഴും അതൊക്കെ ഓർത്തിരിക്കാൻ ഞാൻ എന്താ വല്ല പ്രതികാരദാഹിനിയായി നടക്കുന്ന പ്രേതം വല്ലതുമാണോ"ചിക്കു

"നിന്റെ ലുക്ക് ഒക്കെ വെച്ച് ആവാനും ചാൻസില്ലാതില്ല"പാറു "എന്താവാൻ"ചിക്കു "പ്രേതം"പാറു "ഡി.."ചിക്കു "ഞാനൊടി മോളെ എന്നെ നോക്കണ്ടാ"അവിടുന്ന് ഓടുന്നതിനിടയിൽ പാറു പറഞ്ഞു. അങ്ങനെ ഞങ്ങൾ ക്ലാസ്സിലോട്ട് പോയി.പാറു അവിടെ പ്രെസെന്റ് ആയിരുന്നു. ക്ലാസ്സിൽ പിള്ളേരെ വെറുപ്പിച്ചോണ്ടിരിക്കുന്നുണ്ട്.ഞങ്ങളെ കണ്ടപ്പോ അടുത്തേക്ക് വന്നു. ഞാൻ പിണങ്ങി ഇരുന്നു. "ചിക്കുസേ,ഒന്നു നോക്കേടി"പാറു "...." "എടി ജ്ഞാ ചുമ്മാ പറഞ്ഞതാ.നീയല്ലാതെ ആരേലും അത് വിശ്വസിക്കോ"പാറു "അതേനികറിയാലോ നീ പറയുന്നത് ആരും വിശ്വസിക്കില്ല.അതുകൊണ്ട് മാത്രം ഞാൻ വിട്ടിരിക്കുന്നു."ചിക്കു "ഹാവൂ ഇപ്പോഴാ സമാധാനയെ"പാറു. "അല്ലാ ചിക്കു, നീ പറഞ്ഞപോലെ നിന്റെ കലിപ്പനോട് നിനക്ക് ദേഷ്യമൊന്നുമില്ല.അപ്പൊ എന്താ ഉള്ളെ. സ്നേഹമാണോ"പാറു "ദേ എന്റെ കയിനൊരു കൈ അപ്പുറം പോയിരുന്നോട്ടാ.എപ്പോഴാ കിട്ടുവാന്ന് പറയാൻ പറ്റില്ല.

ഒരു ഊള ചോദ്യം കൊണ്ട് വന്നിരിക്കുന്നു."ചിക്കു "ചോദ്യം എങ്ങനത്തെയോ ആയിക്കോട്ടെ.അതിന്റെ ഉത്തരമാണ് ഞങ്ങൾക്ക് വേണ്ടേ"അച്ചു "U too"ചിക്കു "Yeah we too"സനു "എനിക്ക് ആ കലിപ്പനോട് ദേഷ്യവുമില്ല,സ്നേഹവുമില്ല. പേരാറിയാതൊരു സംഭവം"ചിക്കു "അതാണ് മോളെ പ്രണയം. എനിക്കും ആദ്യം ഇങ്ങനെ തന്നെയാ തോന്നിയേ"അച്ചു. "അല്ലെടി എന്റെ അവിടെ നിക്കട്ടെ.അത് പ്രേമമോ എന്തു തേങ്ങയേലും ആയിക്കോട്ടെ.നിങ്ങൾ എപ്പോഴാ പറയുന്നേ"ചിക്കു "എന്ത്"പാറു "അല്ലാ നിനക്ക് കാർത്തിയേട്ടനോടും, നിനക്ക് അഭിയെട്ടനോടുമുള്ള ഫീലിംഗ്സ്"ചിക്കു "അതിനൊക്കെ അതിന്റെതായ സമയമുണ്ട് ചിക്കുവേ"പാറു "നീയൊക്കെ സമയുവും കാലവും നോക്കിയിരുന്നോ.ആരേലും പോയി അവര് കെട്ടികൊണ്ടുവരണം.അപ്പോഴും ഇതൊക്കെ പറയണം"ചിക്കു "അങ്ങനെ ഉണ്ടാവോ"പാറു "ചിക്കു പറഞ്ഞതിലും കാര്യമുണ്ട്.പെട്ടന്ന് പറയാൻ നോക്കിക്കോ.ഇല്ലേൽ വല്ലവരും അടിച്ചോണ്ട് പോവും അവരെ"സനു

"അപ്പൊ പെട്ടെന്ന് പറയാലെ"അച്ചു "അഹ് പറഞ്ഞോ"ചിക്കു. "ഒക്കെ അതൊക്കെ ഞങ്ങൾ പറഞ്ഞോളാം. അതിനു മുന്നേ നീ ആ കലിപ്പനെ കൊണ്ടുപിടിച് അയോളടുള്ള ഫീലിംഗ്സ് കണ്ടുപിടിക്ക്. എന്നിട്ട് അതെന്താ പറയ്"പാറു. "ഓ എനികയാളോട് പ്രേമമാണ് മുടിഞ്ഞ പ്രേമം.മതിയായില്ലേ. ജെനി ചോദിച്ചു വന്നാൽ"ചിക്കു കലിപ്പിൽ അതും പറഞ്ഞു ഏണിച്ചതും അവളെ തന്നെ നോക്കി നിൽക്കുന്ന ബാക്കി കുട്ടികളെയാണ് കണ്ടേ. "സോറി"ചിക്കു അതും പറഞ്ഞു വേഗം ഇരുന്നു. "നാണം കെട്ട് നാണം കേട്ട്"ചിക്കു "അതിനതൊക്കെയുണ്ടോ"പാറു "അതികം ശെരിയാ.നിന്റെ കൂടെയൊക്കെ കൂടി എല്ലാതും പോയില്ലേ"ചിക്കു പാറുനെ ആക്കികൊണ്ട് പറഞ്ഞു. "അതെന്തേലും ആവട്ടെ. എന്തയാലും നിനക്ക് അയാളോട് ഇഷ്ടാണ് എന്ന് പറഞ്ഞല്ലോ അതു മതി"സനു "ഞാൻ എന്ത് പറഞ്ഞാലും അതു വിശ്വസിച്ചോണം.കേട്ടാ"ചിക്കു "വിശ്വസിക്കും.എന്തായാലും വിശ്വസിക്കും.കാരണം.ഞങ്ങൾ അയാളോടുള്ള ഫീലിംഗ്സ് എന്താന്ന് കണ്ടുപിടിക്കാനാ പറഞ്ഞേ.അത് പ്രേമം ആവണം എന്ന് പറഞ്ഞില്ല.

ഞങ്ങൾ പറയാതെ തന്നെ നീ പറഞ്ഞ സ്ഥിതിക്ക് അതു ഉറപ്പിക്കാം."പാറു. "എടി സത്യായിട്ടും എനിക്ക് എന്തോ ഒരു ഫീലിംഗ്സ് അയാളോടുണ്ട് എന്നത് ശെരിയാ പക്ഷെ അത് എന്താന്ന് ഇതുവരെ മനസിലായിട്ടില്ല. പിന്നെ എനിക്കിതുവരെ ദേവേട്ടനെ മറക്കാനും സാധിച്ചിട്ടില്ല. ഇനി മറക്കാനും പോവുന്നില്ല.ദേവേട്ടൻ എന്റെ ആത്മാവും ആയി ഒന്നായതാണ്.എന്റെ മരണം വരെ അത് അങ്ങനെ തന്നെയായിരിക്കും."ചിക്കു കിതച്ചോണ്ട് പറഞ്ഞു നിർത്തി. "നീ ആദ്യം അവൾക്ക് ഇത്തിരി വെള്ളെമെടുത് കൊടുക്ക്.കുറച്ച് ആശ്വാസം കിട്ടട്ടെ.എന്നിട്ട് ബാക്കി പറയാ"അച്ചു "ഇനി ഞാൻ കുറച്ചു കാര്യം പറയട്ടെ.ചിക്കു"പാറു "നീ പറ മുത്തേ"സനു "അതായത് നീ ഇപ്പോഴും മരിച്ചു പോയ നിന്റെ ദേവേട്ടനെ ആലോചിച്ചിരിക്കല്ലേ.അത് നീ അത്രേം സ്നേഹിക്കുന്ന നിന്റെ ദേവേട്ടന് ഇഷ്ടപ്പെടും തോന്നുന്നുണ്ടോ.ഇല്ല തോന്നില്ല.അത്രേം സ്‌നേഹമുള്ള ഒരാൾക്കും അതിഷ്ടപെടില്ല.പിന്നെ നിന്റെ ജീവിതത്തിൽ ഒരാൾ വരണം എന്ന് ദൈവ നിശ്ചയം ആയിരിക്കും.എല്ലാം വിധിയുടെ വിളയാട്ടം.നീ നന്നായി ആലോചിച്ചു നോക്ക് ഇവിടേം വരെയുള്ള കാര്യങ്ങൾ. നീ ദേവേട്ടനെ സ്നേഹിച്ചതും ദേവേട്ടനെ നിനക്ക് നഷ്ടപെട്ടതും നിന്റെ ആ കലിപ്പനെ കണ്ടതും ദേഷ്യപ്പെട്ടതും ഒടുക്കം നിനക്കു എന്തോ ഒരു ഫീലിംഗ്‌സ് തോന്നിയത് ഒക്കെ"പാറു

"നീ പറയുന്നതൊക്കെ ശെരിയായിരിക്കും"ചിക്കു "ശെരിയായിരിക്കും എന്നല്ല ശെരിയാണ്"സനു "ടി ദേ സർ വന്നു.ബാക്കി പിന്നെ പറയാം"അച്ചുവാണ്. സർ വന്ന് ക്ലാസ്സെടുക്കുന്നുണ്ട്.എന്നിട്ടും എന്റെ ചിന്ത അവര് പറഞ്ഞ കാര്യങ്ങൾ തന്നെയാണ്.സർ പറയുന്നതൊന്നും ഞാൻ അറിഞ്ഞില്ല. "ഡി ചിക്കു"പാറു ചിക്കുനെ കുലുക്കി വിളിച്ചു. "അഹ് എന്താ"ചിക്കു "നീ ഈ ലോകത്തൊന്നും അല്ലെ"സനു "അതെന്താ അങ്ങനെ ചോദിച്ചേ"ചിക്കു "നീ സർ വന്നതും പോയതും ഒന്നും അറിഞ്ഞില്ലേ"അച്ചു "അതു പിന്നെ.നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ആലോചിക്കുവായിരുന്നു."ചിക്കു "അതൊക്കെ നീ നല്ല പോലെ ആലോചിച്ചോ.ഇപ്പൊ ഞങ്ങൾ പറയുന്നത് കേൾക്ക്"പാറു "എന്താ"ചിക്കു "നീ പറഞ്ഞില്ലേ നിന്റെ കലിപ്പനെ ഇവിടെ കണ്ടുന്ന്. അപ്പൊ എന്തായാലും ആള് ഇവിടെ എവിടേലും കാണും"പാറു "നിങ്ങൾ എന്താ പറയണേ"ചിക്കു "എടി അതായത് അങ്ങേര് ഈ കോളേജിലെ സ്റ്റുഡന്റ് അല്ലെങ്കിൽ ടീച്ചർ.ഇതിൽ ഏതേലും ആവും"പാറു "ടീച്ചറാവും മിക്കവാറും"സനു. "അപ്പൊ നമ്മുക്ക് നിന്റെ കലിപ്പനെ എന്തായാലും കണ്ടുപിടിക്കണം. ഇന്നെന്തായാലും ഇനി പറ്റില്ല.ഉച്ചവരെയെ ക്ലാസ് ഉള്ളു.."പാറു. അങ്ങനെ ഇന്നത്തെ ക്ലാസ് ഒക്കെ കഴിഞ്ഞു ഞങ്ങൾ ഹോസ്റ്റലിലേക്ക് പോയി......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story