ഒന്നായ്‌ ❣: ഭാഗം 26

onnay

രചന: SHOBIKA

ഹോസ്റ്റലിൽ എത്തിയിട്ടും ഞാൻ അവര് പറഞ്ഞതിനെ കുറിച്ചു തന്നെയാണ് ചിന്തിച്ചേ.അവർ പറഞ്ഞതും ശെരിയാണ്. എന്റെ ആലോചനക്കും വാക്ക് പിടിവാദങ്ങൾക്കും ഒടുവിൽ ഞാനാ സത്യം മനസിലാക്കി.എനിക്ക് ആ കലിപ്പനോടുള്ളത് പ്രണയമാണെന്ന്. അതേ ഞാൻ കലിപ്പനെ പ്രണയിക്കാൻ തുടങ്ങിയിരിക്കുന്നു. ദേവേട്ടൻ എന്റെ ആത്മാവിൽ ഒന്നായതാണ്.പക്ഷെ ആ കലിപ്പൻ എന്റെ ഹൃദയവുമായി ഒന്നായ്‌ ❣ ചേർന്നതാണ്. "ടി ചിക്കു നീ ഇത് എന്താലോജിച്ചു നിക്കുവാ.ദേ നിന്റെ ഫോൺ കിടനടിക്കാൻ തുടങ്ങിട്ട് കൊറേ നേരായി. സ്നേഹയാണ്.ഇന്നാ എടുത്ത് സംസാരിക്ക്"പാറു "അഹ്ടി"ചിക്കു. "ഹെലോ"ചിക്കു "ഇവിടെ പോയി കിടക്കുവായിരുന്നെടി പട്ടി. എത്ര നേരായി വിളിക്കുന്നു"സ്നേഹ "സോറി മുത്തേ.ഞാൻ കേട്ടില്ല.എന്തൊക്കെയോ ആലോചിച്ചു നിൽക്കുവായിരുന്നു"ചിക്കു "എന്താണ് ഇത്ര മാത്രം ആലോചിക്കാൻ"സ്നേഹ അവളോട് പിന്നെ നിന്നുണ്ടായ സംഭവ വികാസങ്ങൾ ഒക്കെ പറഞ്ഞു കേൾപ്പിച്ചു. "അപ്പൊ അങ്ങെയൊക്കെയാണ് കാര്യങ്ങൾ.എന്നിട്ട് നീയെന്ത് തീരുമാനിച്ചു.നിന്റെ ഉള്ളിലുള്ള ഫീലിംഗ്‌സ് എന്താന്ന് തിരിച്ചറിഞ്ഞോ.അറിഞ്ഞാൽ നിനക്ക് കൊള്ളാം"സ്നേഹ

"കണ്ടുപിടിച്ചെടി. എനിക്ക് ആ കലിപ്പനോടുള്ളത് അവർ പറഞ്ഞപോലെ പ്രണയം തന്നെയായിരുന്നു.പക്ഷെ അത് ഞാൻ മനസിലാക്കാൻ വൈകി പോയി."ചിക്കു "അല്ലേലും നിനക്കെല്ലാം വൈകി അല്ലെ ഉദിക്കു"സ്നേഹ "എന്തോന്ന്"ചിക്കു "ഒന്നുല്ല.നിന്നെ കാണാൻ ഒരാൾ ഇവിടെ കാത്തിരിക്കുന്നുണ്ട്.ഞാൻ വീഡിയോ കാൾ ചെയ്യാം"സ്നേഹ "ആ ശെരിടി"ചിക്കു "എടി ക്ലിയർ ആയിട്ടുണ്ടോ"സ്നേഹ "അഹ് ഉണ്ട്.അല്ലാ നീയിപ്പോ വീട്ടിൽ അല്ലെ.ബാക്ക്ഗ്രൗണ്ട് കണ്ടിട്ട് എവിടെയോ കണ്ടപോലെ"ചിക്കു "എവിടെയോ കണ്ടപോലെ എന്നല്ല.നിന്റെ വീട്,നിന്റെ റൂം,നിന്റെ ബെഡിൽ ഞാനിപ്പോ ഇരിക്കുന്നെ"സ്നേഹ "നീയെങ്ങനെ അതിനകത്ത് കേറി.ബജൻ ലോക്ക് ആകിട്ടാണല്ലോ വന്നേ"ചിക്കു "തുറക്കാനാണോ പാട്. കീ ഒക്കെ ഞാനും മാളൂട്ടിയും കൂടെ കണ്ടുപിടിച്ചു."സ്നേഹ "എന്നിട്ട് മാളൂട്ടി എവിടെ"ചിക്കു "നിന്നോട് പിണങ്ങി ഇരിക്കാ."സ്നേഹ "എങ്ങനെ പിണങ്ങാതിരിക്കും.ആകെ കൂടെ അവളെ പിരിഞ്ഞു നിന്നിട്ടുള്ളത് അന്ന് ട്രിപ്പ് പോയപ്പോഴാണ്.അല്ലേൽ രി ദിവസം അതൊക്കെ അല്ലേ ഉള്ളു. അതാണ്.നീ അവളെ കയ്യിൽ ഫോൺ കൊടുത്തെ"ചിക്കു "അഹ്ടി കൊടുക്കാം"സ്നേഹ

"മാളുസേ...ചേച്ചീടെ ചക്കര ഒന്നു നോക്കേടി.ഇല്ലേൽ ചേച്ചി പിന്നെ ഓര്ഴ്ച ആയാലും വരില്ലാട്ടോ.ഒന്ന് നോക്കടാ"ചിക്കു ഞാൻ ഹോസ്റ്റലിലേക്ക് വന്നത് മാളുന് ഇഷ്ടപെട്ടിട്ടില്ല.കാരണം എന്നെ പിരിഞ്ഞിരിക്കൻ പറ്റാത്തത് തന്നെയാണ്.അപ്പൊ ആള് പിണക്കത്തിലാണ്.അതൊന്ന് മാറ്റട്ടെ ഇല്ലേൽ എനിക്കൊരു സമാധാനവും ഉണ്ടാവില്ല. "ചേച്ചി പറയുന്നത് കേൾക്ക് എന്നാൽ. ചേച്ചി ഹോസ്റ്റലിലേക്ക് മാറിയത് എന്തിനാ പഠിക്കാനല്ലേ. പഠിച്ചാൽ അല്ലെ ജോലിക്കിട്ടു.ജോലിക്കിട്ടിയാൽ അല്ലെ പൈസ കിട്ടു.പൈസ കിട്ടിട്ട് വേണ്ട നമ്മുക്ക് കറങ്ങാൻ പോവാനും,ഷോപ്പിംഗിനു പോവാനും,പാർക്കിൽ പോവാനും,കടലിൽ പോവാനുമൊക്കെ പറ്റു.അപ്പൊ നമ്മുക്ക് പോണ്ടേ"ചിക്കു "പോണം."മാളു സന്തോഷത്തോടെ പറഞ്ഞു. "എന്നാലേ ചേച്ചീടെ കുട്ടി ഇങ്ങനെ പിണങ്ങി ഇരിക്കല്ലേട്ടോ. ചേച്ചിക്ക് സങ്കടവും"ചിക്കു ഇത്തിരി വിഷമത്തോടെ പറഞ്ഞു. "ഇനി മാളൂട്ടി പിണങ്ങില്ലട്ടോ"മാളു "അതാണ് എന്റെ മാളു.പിന്നെ ഫുഡ് കഴിച്ചോ"ചിക്കു. പിന്നെ മാളുന്റെലും സ്നേഹടേലും അമ്മയോടും അച്ഛനോടൊക്കെ സംസാരിച്ചിട്ടാ ഫോൺ വെച്ചേ. "എന്താണ് മോളെ നല്ല സന്തോഷത്തിലാണല്ലോ"അച്ചു

"പിന്നെ അവരെയൊക്കെ കണ്ടപ്പോ തന്നെ ഒന്നുഷാർായെടി"ചിക്കു "അല്ലെടിയെ നീ എന്നിട്ട് കലിപ്പന്റെ കാര്യത്തിൽ വല്ല നിക്ക് പോക്കും നടത്തിയോ"സനു "ഉവ്വല്ലോ"ചിക്കു "എന്താണ്"അച്ചു "അതോ നാളെ നമ്മൾ mission കലിപ്പൻ start ചെയ്യാൻ പോവുന്നു"ചിക്കു "എന്തോന്ന് നേരെ പാരാ കൊച്ചേ"പാറു "അതായത് കലിപ്പന്റെ ഫുൾ ഡീറ്റൈൽസ് കണ്ടുപിടിക്കാൻ പോവുന്നു"ചിക്കു "എന്തിന്"സനു "പുഴുങ്ങി തിന്നാൻ. അല്ലാതെന്തിനാ"ചിക്കു പല്ലുകടിച്ചോണ്ട് പറഞ്ഞു. "നീയത് കാര്യകാതെ പറ. നിനക്ക് കലിപ്പനെ അപ്പൊ ഇഷ്ടായോ"പാറു "അതൊണ്ടല്ലേടി പറഞ്ഞേ അങ്ങേരുടെ ഡീറ്റൈൽസ് കണ്ടുപിടിക്കണം എന്ന്"ചിക്കു "എഹ്. അപ്പൊ നിനക്ക് ശരിക്കും ഇഷ്ടായോ"അച്ചു "അഹ്ടി ഇഷ്‌ടാണ്. കൊറേ നേരം ആലോചിച്ചു കണ്ടുപിടിച്ചതാണിത്"ചിക്കു "എന്നാലും ഞങ്ങൾക്കിത് വിശ്വസിക്കാൻ പറ്റുന്നില്ലാ"പാറു "വിശ്വസിച്ചേ പറ്റു"ചിക്കു. ~~~~~~~~~ അംഗബ ഞങ്ങൾ മിഷൻ കലിപ്പൻ സ്റ്റാർട്ട് ചെയ്യ്തു.ഇന്നേക്ക് ഒരാഴ്ച്ച കഴിഞ്ഞു.എന്നിട്ടും നോ പുരോഗമനം.അതിനു ശേഷം ആളെ കോളേജിൽ കണ്ടിട്ടേയില്ല.പിന്നെ ബ്രോസിനോട് ഞങ്ങൾ ഇവിടെയാ പഠിക്കുന്ന കാര്യംപറഞ്ഞിട്ടില്ല.അവരെ നേരിട്ട് പോയി

ഒരു സർപ്രൈസ് കൊടുക്കാ വിചാരിച്ചിട്ടിരിക്കാണ്.അങ്ങനെ ഇന്ന് കോളേജിൽ പോയി.സ്ഥിരം പരിപാടി ആയി ഇപ്പൊ ആ കലിപ്പനെ തിരയൽ തന്നെയാണ്.കണ്ടുകിട്ടിയില്ലാ. പക്ഷെ വേറൊരു കാര്യം കണ്ടു.എന്താണെന്നല്ലേ.കണ്ടറിഞ്ഞോ. അവിടെയെന്താ സംഭവം വെച്ചാൽ കോളേജിലെ ആ വില്ലൻ ഗ്യാങിലെ ആദർശിന് ഒരു കുട്ടിയെ ഇഷ്ടാണ്.ആ കുട്ടിക്കണേൽ അവനെ കണ്ടുടാ. അപ്പൊ ഭീഷണിയിലേക്ക് നീങ്ങിയിരിക്കുയാണ് കാര്യങ്ങൾ.പിന്നെ നമ്മുടെ നായികമാര് ഇതൊന്നുമറിയാതെ ആ കലിപ്പനെ തിരഞ്ഞോണ്ടിരിക്കാണ്. "മര്യാദക്ക് എന്നോട് ഇഷ്ട്ടാണ് പറഞ്ഞോ"ആദർശ് "എനിക്കിഷ്ടല്ലാ പറഞ്ഞില്ലേ" "അതെന്താ നിനക്കിവനെ ഇഷ്ടപ്പെട്ടാൽ"അപർണ "ചേച്ചീടെ ഫ്രണ്ട്സ് ഒക്കെയായിരിക്കും.അതിന് എനിക്കിഷ്ടപെടണ്ടേ" "മര്യാദക്ക് ഇഷ്ടപെട്ടോണം. ഇവനെന്താടി ഒരു കുറവ്."അപർണ "അതേനികണോ അറിയാ.എനിക്കിഷ്ടല്ലാ എന്നാ ഞാൻ പറഞ്ഞേ" "നീ എന്നെ ഇഷ്ടാണ് പറഞ്ഞിട്ടെ ഇവിടുന്ന് പോവു"അതും പറഞ്ഞ് ആദർശ് അവൾടെ കയ്യിൽ കേറി പിടിച്ചു. "ഠപ്പേ" നോക്കണ്ട ഉണ്ണി ഇങ്ങു പോരെ ആ ആദര്ശിനിട്ട് ഒന്ന് കൊണ്ടതാണെന്ന്. ആരാണെന്നല്ലേ.

വേറാരായിരിക്കും .നമ്മുടെ നായികമാര് ക്യാന്റീനിലോട്ട് പോവുമ്പോൾ ആണ് ഗ്രൗണ്ടിൽ ഒരു ആൾക്കൂട്ടം കണ്ടേ.ചെന്ന് നോക്കിയപ്പോ കണ്ടത് ഒരുകുട്ടിയുടെ കയ്യിൽ കേറി പിടിച്ച് ഭീഷണി പെടുത്തുന്ന ആദർശിനെയാണ്. അപ്പോഴും സംശയം കാണും ആരാ അടിച്ചേ എന്ന്. ചിക്കുവാണ് അടിച്ചേ മക്കളെ.ചിക്കുവാണ് അടിച്ചേ.നിങ്ങള് കരുതും പോലെയൊന്നുമല്ല ഭീകരിയാണവൾ കൊടും ഭീകരി.എന്ന ഭാ ബാക്കി നോക്കാം. ചിക്കു ആദർശിനെ അടിച്ചപ്പോൾ തന്നെ എല്ലാരുടേം ലുക്ക് അവളിലൊട്ടായി. "നിന്നോടൊക്കെയല്ലേടാ ഒരാഴ്ച മുമ്പ് പറഞ്ഞേ പെണ്കുട്ടികളുടെ കയ്യിൽ അവരുടെ അനുവാദം ഇല്ലാതെ കയറി പിടിക്കരുത് എന്ന്."ചിക്കുവിന്റെ വക. "ഡി..."രാജീവ് "ഒന്നുപോയെടാ.നിനക്കൊന്നും കിട്ടിയത് മതിയായില്ലേ"സനു "ഇനിയും വാങ്ങിയിട്ട് പോവുള്ളു എന്നാണ് വിചാരം എങ്കിൽ തരാൻ ഞങ്ങൾക്ക് ഒരു മടിയുമില്ല.നിന്റെയൊക്കെ തലമണ്ട നോക്കി ഒന്നങ് തരും പിന്നേ പത്തു ദിവസം കഴിയും ബോധം ഒന്ന് നേരെയാവാൻ"പാറു "ഠപ്പേ" ഒന്നുടെ കൊടുത്തു ആദര്ശിനിട്ട്.പക്ഷെ അത് അച്ചുവാണ് മാത്രം.ഈ ഒരു മൂവ് ആരും പ്രതിക്ഷിച്ചില്ല.

"ഇതെന്തിനാ മനസിലായോ. അവള്ടെന്ന് ഒന്ന് കൊണ്ടിട്ടും ഇത്രയൊക്കെ പറഞ്ഞിട്ടും ആ കൊച്ചിന്റെ കയ്യിൽ പിടിച്ചു നിന്നെനാണ്"അച്ചു കവിളിൽ കൈ വെച്ച് നിൽക്കുന്ന ആദർശിനോടായി പറഞ്ഞു. "നിന്നോടൊക്കെ ആരാടി പറഞ്ഞേ അവൾക്ക് കൈ പിടിച്ചത് ഇഷ്ടായില്ല എന്ന്. അവര് തമ്മിൽ ഇഷ്ടത്തിലാ.അപ്പൊ അങ്ങനെയൊക്കെ പിടിച്ചെന്നിരിക്കും അതിന് നിങ്ങളാരാ ഇതിലൊക്കെ ഇടപെടാൻ"അപർണ "പണിയയോ മോളെ"ചിക്കു സനുന്റെ ചെവിയിൽ പറഞ്ഞു. "ആയെന്നാ തോന്നാണെ"സനു തിരിച്ചവളോട് പറഞ്ഞു "കുട്ടി കുട്ടിക്ക് ഇവനെ ഇഷ്ടണോ"പാറുന്റെ വകയാണ് "അല്ലേലും പാറു മുത്താണ്"ചിക്കു സനുനോടയി. "എനിക്കിഷ്ടല്ലാ.ഞാൻ കുറെ പറഞ്ഞു നോക്കിയതാ ചേച്ചി."that പെണ്കുട്ടിയാണ്. "നീയല്ലേ ഇപ്പൊ പറഞ്ഞേ ഇവര് തമ്മിൽ ഇഷ്ടത്തിലാണെന്ന്. എന്നിട്ട് ആ കൊച്ചിഷ്ടല്ലാ എന്നാണല്ലോ പറയുന്നേ"പാറു അപർണയോടയി പറഞ്ഞു. അപ്പൊ ഉള്ള അപർണയുടെ മുഖം ഒന്നു കാണണ്ടത് തന്നെയാണ് മക്കളെ.

ആ കുട്ടി അങ്ങനെ പറയും എന്ന് അവൾ വിചാരിച്ചില്ല. "എടി നന്ദു നിനക്ക് ഇവനെ ഇഷ്ടല്ലേ. വെറുതെ ഒരു സീൻ അക്കണ്ടേൽ പറഞ്ഞോ"ഒരു ഭീഷണി രൂപത്തിൽ അപർണ ആ കുട്ടിയോട് പറഞ്ഞോ. "ഞാൻ എത്ര വട്ടം അപർണ ചേച്ചിയോട് പറഞ്ഞിട്ടുണ്ട് എനിക്കിഷ്ടല്ലാ എന്ന്.പിന്നേം പിന്നേം എന്തിനാ അതന്നെ പറയുന്നേ.ചേച്ചി എന്റെ കസിൻ ഒക്കെയായിരിക്കും.അത് പറഞ്ഞിട്ട് ചേച്ചി പറയുന്നയാളെ പ്രേമിക്കാൻ എന്നെ കിട്ടില്ലാ"ആ കുട്ടി. ഇതൊക്കെ കേട്ടിട്ട് എന്തു മനസിലായി.ആ കുട്ടി ആ അപർണയുടെ കസിൻ ആണ്. "ഓ അപ്പൊ കസിൻ ആണ് എന്നിട്ടാണോടി ഇങ്ങനെയൊക്കെ കാട്ടുന്നെ."സനു അപ്പോഴേക്കും അവിടെ ആരോ പ്രിൻസിപ്ലിന്റെൽ അറിയിച്ചു.പ്രിൻസിപ്പൽ ഇവര് 10 പേരെയും ഓഫീസിലോട്ട് വിളിപ്പിച്ചു.(അതായത് ആ രാജീവും അവന്റെ ഗാങ്ങും നമ്മടെ ഗേൾസ് ടീമും പിന്നെ that കുട്ടിയെയും) അങ്ങനെ അവരെല്ലാം കൂടെ ഓഫീസിലോട്ട് പോവുകയാണ് മക്കൾസ്.ഇനിയെന്താ ഉണ്ടാവാന്ന് കണ്ടറിയാം.....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story